2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

പ്രവാചകന്റെ തിരുശേഷിപ്പുകള്‍........!!


 റസൂല്‍ തിരുമേനി (സ)യുടെ മുടിയടക്കം സ്വഹാബികള്‍ ശേഖരിച്ചുവച്ചിരുന്ന ഭൌതിക തിരുശേഷിപ്പുകള്‍ക്കു പിന്നീടെന്തു സംഭവിച്ചു എന്നതു പഠനവിധേയമാക്കേണ്ടതുണ്ട്. ചരിത്രഗ്രന്ഥങ്ങള്‍ അതിനെക്കുറിച്ച് എന്തുപറയുന്നു, പതിനാലു നൂറ്റാണ്ടു പിന്നിട്ട ഈ കാലത്തും പ്രവാചകന്റെ തിരുശേഷിപ്പു കൈവശമുണ്ടന്നു നടിക്കുന്നവര്‍ക്കു മുന്‍കാല പണ്ഡിതര്‍ ഏതു സ്ഥാനമാണു നല്‍കിയത് എന്ന് അതിലൂടെ വ്യക്തമാകും. സഹാബത്തിന്റെ കൈവശമുണ്ടായിരുന്ന മുടികള്‍ ബഹുഭൂരിഭാഗവും അവരോടൊപ്പം തന്നെ ഖബറുകളിലേക്കു പോയതായാണു ചരിത്രം. വളരെ കുറച്ചു മാത്രം താബിഉകളുടെ കൈവശം എത്തിച്ചേര്‍ന്നെങ്കിലും അവരോടൊപ്പം അവയും മണ്‍മറഞ്ഞതായി കാണുന്നു. അവിടുത്തെ ചെരിപ്പ്, വടി, പാത്രം, വാള്‍, പടച്ചട്ട, മോതിരം (വീതിക്കപ്പെടാത്തതും ഖലീഫമാര്‍ ഉപയോഗിച്ചിരുന്നതുമായവ) എന്നിവയില്‍നിന്നും ചിലതു നഷ്ടപ്പെട്ടതായും മറ്റു ചിലതു താര്‍ത്താരികളാല്‍ കൊള്ളയടിക്കപ്പെട്ടതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.


നമസ്കാരത്തില്‍ ഏറ്റവും മുന്നിലെ സ്വഫ്ഫില്‍ ഇടം ലഭിച്ച ഒരു സഹാബി പിറകിലുള്ളയാള്‍ക്കു കൈമാറുന്നതുപോലെയാണിത്. സഹാബത്തില്‍നിന്ന് അത് ഊഹിക്കാവുന്നതല്ല. അല്‍പ്പമെങ്കിലും പില്‍ക്കാലക്കാര്‍ക്കു വിട്ടുകൊടുത്തെങ്കില്‍ അതു മുടിയുടെ വലിയൊരു ശേഖരം കൈവശം വച്ച അബൂത്വല്‍ഹയുടെ ഭാര്യ ഉമ്മുസുലൈം അഥവാ അനസി (റ)ന്റെ മാതാവിന്റെ വഴിയിലൂടെ മാത്രമാണ്. മുടിയുടെ ഏറ്റവും വലിയ ശേഖരം സൂക്ഷിച്ചിരുന്ന പ്രസിദ്ധനായ സഹാബി മുആവിയത്തുബ്നു അബൂ സുഫ്യാന്‍ പോലും അതെല്ലാം തന്നെ തന്റെ മയ്യിത്തിനോടൊപ്പം മറമാടാന്‍ വസിയ്യത്ത് ചെയ്യുകയായിരുന്നു.


പ്രവാചകന്റെ ഭൌതികശേഷിപ്പുകള്‍ കൈവശം വച്ച ഓരോ സഹാബിയും തന്റെ മയ്യിത്തിനോടൊപ്പം അവ ഖബറടക്കം ചെയ്യാന്‍ വസിയ്യത്ത് ചെയ്യുന്നതിലെ പൊരുള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. തന്റെ ശരീരത്തോടു ചേര്‍ന്നിരിക്കുന്ന പ്രവാചകന്റെ ശരീരഭാഗങ്ങളുടെ തണലിലെങ്കിലും തന്നോട് റബ്ബ് കരുണ കാണിക്കട്ടെ എന്നായിരുന്നു ഓരോരുത്തരുടെയും ഉള്‍ത്തേട്ടം. ആ വഴിക്ക് അവരെ ചിന്തിപ്പിക്കാന്‍ പ്രവാചകരില്‍നിന്നുതന്നെയും മാതൃകകളുണ്ടായ സ്ഥിതിക്കു പ്രത്യേകിച്ചും. അവിടുത്തെ കൊമ്പുകുത്തിച്ചെടുക്കപ്പെട്ട രക്തം വയറ്റിലാക്കിയ അബ്ദുല്ലാഹിബ്്നു സുബൈര്‍(റ)നോട് പ്രവാചകന്‍ (സ) ഇപ്രകാരം പറഞ്ഞു: 'ആരുടെ രക്തം എന്റെ രക്തത്തോടു കലര്‍ന്നുവോ, അവനെ നരകാഗ്്നി സ്പര്‍ശിക്കുകയില്ല.'' പ്രവാചകന്‍ (സ) സ്വന്തം മകള്‍ സൈനബ് (റ) വഫാത്തായപ്പോള്‍ അവരെ കുളിപ്പിക്കുന്ന സ്ത്രീകളുടെ കൈവശം അവിടുത്തെ ഉടുമുണ്ട് കൊടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'എന്റെ ഈ ഉടുമുണ്ടിനെ അവരുടെ കഫനോടൊപ്പം ചേര്‍ക്കുക.'' പ്രവാചകരില്‍നിന്നുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കെ പ്രവാചകന്റെ ഏതെങ്കിലുമൊരു ഭൌതികശേഷിപ്പ് കൈവശപ്പെടുത്താന്‍ മല്‍സരിച്ച സഹാബത്ത് അവരവര്‍ക്കു കിട്ടിയതില്‍ തീര്‍ത്തും സ്വാര്‍ഥന്മാരായിരുന്നു എന്നുവേണം കരുതാന്‍. അതങ്ങനെത്തന്നെ ആയിരുന്നുതാനും. അബൂ ത്വല്‍ഹയ്ക്കു മുടി ലഭിച്ച ഹജ്ജിന്റെ അവസരത്തില്‍ അതില്‍നിന്നും ഒന്നെങ്കിലും കൈവശപ്പെടുത്താന്‍ സഹാബത്ത് തിക്കുംതിരക്കുമുണ്ടാക്കുകയായിരുന്നു എന്ന് ഹദീസില്‍ കാണാം.
മുആവിയ (റ) കഅ്ബ് ഇബ്നു സുഹൈറില്‍നിന്ന് പ്രവാചകന്‍ നല്‍കിയ പുതപ്പ് പതിനായിരം ദിര്‍ഹം കൊടുത്തുകൊണ്ട് ആവശ്യപ്പെട്ടപ്പോള്‍ കഅ്ബ് പറഞ്ഞു: 'റസൂലുല്ലാഹി (സ)യുടെ വസ്ത്രത്തെ മറ്റാര്‍ക്കും ഞാന്‍ കൈവിട്ടുകൊടുക്കുകയില്ല.''
അനസ് (റ) പറയുന്നു: 'തിരുമേനി (സ)യുടെ മുടി വടിച്ചുകൊണ്ടിരിക്കെ തങ്ങള്‍ക്കുചുറ്റും തന്റെ അനുചരന്മാര്‍ വട്ടമിട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. അങ്ങനെ മുടി വീതിച്ചുനല്‍കിയപ്പോള്‍ ചിലര്‍ക്ക് ഓരോന്നുവീതവും മറ്റു ചിലര്‍ക്ക് ഈരണ്ടുവീതവും ലഭിച്ചു''  (ഇമാം അഹ്മദ്, അല്‍ ബിദായ വന്നിഹായ, ഇബ്നു കസീര്‍ 7:618). ഇത്തരത്തില്‍ ശ്രമകരമായി നേടാന്‍ കഴിഞ്ഞ തിരുകേശങ്ങളെയും വസ്ത്രങ്ങളെയുമെല്ലാം അവര്‍ പില്‍ക്കാലക്കാര്‍ക്കു കൈമാറുന്നുവെങ്കില്‍ ആഖിറത്തിന്റെ കാര്യത്തില്‍ തന്നേക്കാള്‍ മറ്റുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്ന സ്വഭാവം സഹാബത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
 മുആവിയ (റ) മരണാസന്നസമയത്തു തന്റെ ജീവിതപങ്കാളിയോടു താന്‍  ഏല്‍പ്പിച്ച സൂക്ഷിപ്പുമുതല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ പൂട്ടി സീല്‍ചെയ്യപ്പെട്ട ഒരു കുട്ടയുമായി വന്നു. അതിലെന്തോ വിലപിടിച്ച രത്നങ്ങളായിരിക്കുമെന്നു തങ്ങള്‍ക്കു തോന്നിയെന്ന് അദ്ദേഹത്തിന്റെ മക്കളില്‍ ചിലര്‍ പറഞ്ഞു. ശേഷം മുആവിയ (റ) പറഞ്ഞു: 'ഞാന്‍ ഇതു കരുതിവച്ചിരുന്നത് ഇതുപോലൊരു നാളിലേക്കു വേണ്ടിയായിരുന്നു.'' അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അവരതു തുറന്നുനോക്കിയപ്പോള്‍ മൂന്നു വസ്ത്രങ്ങള്‍ ഒരു മുണ്ടില്‍ പൊതിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു: 'ഇത് റസൂലുല്ലാഹി(സ) തങ്ങള്‍ ഹജ്ജത്തുല്‍ വിദാഅ് കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ എന്നെ ധരിപ്പിച്ച കുപ്പായവും മേല്‍ത്തട്ടവുമാണ്. പിന്നീടു കുറച്ചുനാള്‍വരെ ഞാന്‍ കാത്തിരുന്നു. ശേഷം തങ്ങളുടുത്ത ഈ ഉടുമുണ്ട് എന്നെ ധരിപ്പിച്ചാലും എന്നു ഞാന്‍ തങ്ങളോടുപറഞ്ഞു. 'ഓ മുആവിയാ, ഞാന്‍ വീട്ടിലേക്കു പോയശേഷം കൊടുത്തയക്കാം'' അവിടുന്നരുളി. അപ്രകാരം നബി(സ) അതു കൊടുത്തയക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ നബി(സ) തങ്ങള്‍ മുടി കളയുന്നയാളെ വിളിച്ചുവരുത്തി മുടിവെട്ടുകയും താടി വൃത്തിയാക്കുകയും ചെയ്തു. ഈ മുടികള്‍ എനിക്കു ദാനമായി തന്നാലും പ്രവാചകരേ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ 'നീ അതു എടുത്തുകൊള്‍ക'' എന്നു തിരുമേനി മറുപടി പറഞ്ഞു. ആ മുടികളത്രയും ഈ മേല്‍ത്തട്ടത്തിന്റെ അറ്റത്തു ചുരുട്ടിവയ്ക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ റസൂലി(സ)ന്റെ ഈ ഖമീസില്‍ നിങ്ങള്‍ എന്നെ കഫന്‍ പൊതിയണം. തങ്ങളുടെ മേല്‍ത്തട്ടത്തില്‍ നിങ്ങളെന്നെ  ചുരുട്ടണം. തങ്ങളുടെ ഉടുമുണ്ടുകൊണ്ടു നിങ്ങളെന്നെ മുണ്ടുടുപ്പിക്കണം. തിരുമേനിയുടെ  മുടികള്‍കൊണ്ട് എന്റെ കവിളുകളെയും ചുണ്ടിനെയും നിങ്ങള്‍ പഞ്ഞിപൊത്തണം. ബാക്കിവരുന്ന മുടികളെല്ലാംതന്നെ എന്റെ നെഞ്ചില്‍ വിതറുകയും വേണം. എന്നിട്ടു കരുണാനിധിയായ എന്റെ റബ്ബിന്റെ കാരുണ്യത്തിന്റെയും എന്റെയും ഇടയില്‍ നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുവിന്‍.''(അദ്ദൌലത്തുല്‍ അമവിയ്യ 1:488, അസ്സീറത്തുല്‍ ഹല്‍ബിയ്യ 3:109, അല്‍ ഇസാബ 3:400).


കൂടാതെ ഇമാം ത്വബ്രിയുടെ താരീഖിലും അദ്ദൌലത്തുല്‍ അമവിയ്യ എന്ന കിതാബിലും ഇത്രകൂടി ചേര്‍ക്കപ്പെടുന്നു. 'അതായത്, പ്രവാചകന്‍ (സ) ഒരിക്കല്‍ നഖം മുറിച്ചപ്പോള്‍ ആ നഖങ്ങളെല്ലാം ഞാന്‍ എടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചുവച്ചു.'' എന്നിട്ടു മുആവിയ (റ) പറഞ്ഞു: 'ഞാന്‍ മരിച്ചാല്‍ ഈ നഖങ്ങള്‍ കഷണങ്ങളാക്കി പൊടിച്ച് ആ പൊടി എന്റെ കണ്ണിലും വായിലും വിതറണം. അതിന്റെ ബര്‍ക്കത്ത് കാരണം അല്ലാഹു തആല എന്നോടു കരുണചെയ്തേക്കാം.'' ഏറ്റവും കൂടുതല്‍ പ്രവാചകന്റെ  മുടി ശേഖരിച്ച ഒരു സഹാബി അതിലൊന്നുപോലും പില്‍ക്കാലക്കാര്‍ക്കു വിട്ടുനല്‍കാത്തതിന്റെ മനശ്ശാസ്ത്രം ഈ സംഭവത്തില്‍നിന്ന് ഗ്രഹിക്കാവുന്നതേയുള്ളൂ. ഇപ്രകാരം മുടിയോ വസ്ത്രമോ കൈവശമുണ്ടായിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടവര്‍ എല്ലാം തന്നെ അതുകൊണ്ടു സ്വയം ബര്‍ക്കത്ത് എടുക്കുന്നതില്‍ സ്വാര്‍ഥരായിരുന്നതായി കാണാം.


അബൂത്വല്‍ഹ(റ)യാണ് ഈ രംഗത്തു രണ്ടാമന്‍. ഹജ്ജ് കഴിഞ്ഞു മുടിയെടുക്കുന്ന സമയത്തു പ്രവാചകന്‍ (സ) തലമുടിയുടെ ഒരു ഭാഗത്തെ മുടിയൊന്നാകെ അബൂത്വല്‍ഹയെ ഏല്‍പ്പിച്ചു എന്നും ഉമ്മു സുലൈമിനെ ഏല്‍പ്പിച്ചു എന്നും വ്യത്യസ്ത രിവായത്തുകളുണ്ട്. അതല്ല അബൂത്വല്‍ഹയുടെ കൈവശം കിട്ടിയതു തന്റെ ഭാര്യ ഉമ്മു സുലൈമ(റ)യെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു എന്നും കാണാം. തദവസരം പ്രവാചകന്(സ) തന്നോടുള്ള പ്രിയമോര്‍ത്ത് അബൂത്വല്‍ഹ (റ)യുടെ നയനങ്ങള്‍ നിറഞ്ഞുപോയിരുന്നു. പ്രവാചകന്‍(സ) ഉഹ്ദ് യുദ്ധത്തില്‍ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ട സന്ദിഗ്ധഘട്ടത്തില്‍ ശത്രുവില്‍നിന്നുള്ള അമ്പുകള്‍ക്കെല്ലാം സ്വയം പരിച തീര്‍ത്തു ശത്രുക്കളെ തുരത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച പുരുഷന്‍ അബൂത്വല്‍ഹയാണെങ്കില്‍ ഒരു കഠാരയുമായി ഉറച്ചു നിന്ന ഏക സ്ത്രീരത്നം ഉമ്മുസുലൈമായിരുന്നു. അതിന്റെ പ്രത്യുപകാരമായി ദുന്‍യാവില്‍ തന്നെ പ്രവാചകന്‍(സ) സ്നേഹം പങ്കിടുകയായിരുന്നു. കൂടാതെ ഉമ്മു സുലൈം മുലകുടിബന്ധത്തിലുള്ള നബി(സ)യുടെ അമ്മായി കൂടിയായിരുന്നു.
ഉമ്മു സുലൈം തനിക്കു കിട്ടിയ മുടികളെല്ലാം പ്രധാനമായും സുഗന്ധവസ്തുവില്‍ പൊടിച്ചുചേര്‍ക്കുകയായിരുന്നു. സൂക്ഷിച്ചുവച്ചിരുന്ന കാലത്തു രോഗികള്‍ക്കു വെള്ളത്തില്‍ മുക്കി നല്‍കിയെങ്കിലും അവരുടെ കാലശേഷം അതത്രയും ശേഷിച്ചിരിപ്പുണ്ടങ്കില്‍ അവയുടെ കൈമാറ്റം രേഖപ്പെടുത്തേണ്ടതാണല്ലോ. കുറഞ്ഞ മുടി മാത്രമാണു സ്വന്തം മകനും പ്രവാചകന്റെ സേവകനുമായിരുന്ന അനസി(റ)നു ലഭിച്ചത്. അതേ കുടുംബത്തിലെ മൌലയായ (സ്വതന്ത്രനാക്കപ്പെട്ട അടിമ) സീരീനിന്റെ മകനും താബിഉകളില്‍ പ്രഗല്ഭ പണ്ഡിതനുമായ മുഹമ്മദ് ഇബ്നു സീരീന് (റ) പോലും ശക്തമായ ആവശ്യപ്പെടല്‍ കാരണം നല്‍കിയതാവട്ടെ, ഒരു മുടിയിഴ മാത്രം. അവര്‍ രണ്ടുപേരും തന്നെ അവരവരുടെ മയ്യിത്തിനോടൊപ്പം ഖബ്റിലേക്കു നീക്കാന്‍ നിര്‍ദേശിച്ചതായി ഹദീസുകളില്‍ കാണുന്നു. കൂടാതെ ഉമ്മു സുലൈം എടുത്തുവയ്ക്കാറുള്ള പ്രവാചകന്റെ വിയര്‍പ്പു തുള്ളികളില്‍നിന്നും ഇവര്‍ രണ്ടുപേരും ചോദിച്ചുവാങ്ങുകയും അവരുടെ മയ്യിത്തിനു സുഗന്ധമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അനസ് ഇബ്നു മാലിക്കിനു മരണം ആസന്നമായപ്പോള്‍ തന്റെ ഹനൂത്ത്വിനായി(മയ്യിത്തിനെ കഫന്‍ പൊതിയുമ്പോള്‍ വയ്ക്കുന്ന സുഗന്ധത്തിന്റെ പ്രത്യേക പേര്) പ്രസ്തുത കുപ്പിയില്‍നിന്ന് എടുക്കണം എന്നു വസിയ്യത്തു ചെയ്യുകയും അപ്രകാരം തന്റെ ഹനൂത്തില്‍ അതു വയ്ക്കപ്പെടുകയും ചെയ്തു. അതായത്, നബി(സ) തങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഉമ്മു സുലൈം എടുത്തുവയ്ക്കാറുള്ള വിയര്‍പ്പും മുടിയുമായിരുന്നു പ്രസ്തുത കുപ്പിയില്‍ ഉണ്ടായിരുന്നത്(ബുഖാരി).


അബൂത്വല്‍ഹ (റ) പ്രവാചകന്റെ മുടി ഉമ്മു സുലൈമിന് കൊടുത്തു. അനസ് (റ) പറയുന്നു: 'അങ്ങനെ ഉമ്മു സുലൈം ആ മുടി തന്റെ സുഗന്ധത്തില്‍ പൊടിച്ചു ചേര്‍ക്കുമായിരുന്നു''(മുസ്നദ് അഹ്മദ്).
സ്വാബിതുല്‍ ബന്നാനി പറയുന്നു: 'അനസ് ഇബ്നു മാലിക് (റ) പറഞ്ഞു; 'ഇതു നബി(സ) യുടെ മുടിയില്‍നിന്നുള്ള ഒരു മുടിയാകുന്നു. അതുകൊണ്ട് ഇതെന്റെ നാവിന്റെ അടിയില്‍വയ്ക്കുക.' സ്വാബിത് പറയുന്നു: 'അപ്രകാരം ഞാനാ മുടി അദ്ദേഹത്തിന്റെ നാക്കിനടിയില്‍ വച്ചു. അങ്ങനെ ആ മുടി തന്റെ നാവിന്റെ അടിയിലായ നിലയില്‍ അനസി (റ)നെ ഖബറടക്കം ചെയ്യപ്പെട്ടു.''
മുഹമ്മദ്ബ്നു സീരീന്‍ (റ) പറയുന്നു: 'അനസ് ഇബ്നു മാലിക്കി (റ) ന്റെ കൈയില്‍  റസൂലിന്റ(സ) ഒരു വടിയുണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ തന്റെ കുപ്പായത്തിന്റെയും പാര്‍ശ്വത്തിന്റെയും ഇടയിലായി അതിനെ മറമാടപ്പെട്ടു'' (അല്‍ ബിദായ വന്നിഹായ 6:6).
അയ്യൂബ് (റ) പറയുന്നു: 'ഉമ്മു സുലൈം പറയുന്നതായി ഇബ്നു സീരീന്‍ ഇപ്രകാരം പറഞ്ഞു: 'റസൂലുല്ലാഹി (സ) തങ്ങള്‍ എന്റെ വീട്ടില്‍ ഉച്ചയുറക്കം നടത്തുമായിരുന്നു. ഞാന്‍ ഒരു വിരിപ്പ് വിരിച്ചു കൊടുക്കുമായിരുന്നു. അതില്‍ തിരുമേനി ഉറങ്ങി വിയര്‍ക്കുമ്പോള്‍ ഞാന്‍ സുഗന്ധപാത്രം കൊണ്ടുവരുകയും തങ്ങളുടെ വിയര്‍പ്പുമായി സുഗന്ധത്തെ കലര്‍ത്തുകയും ചെയ്യുമായിരുന്നു.'' ഇബ്്നു സീരീന്‍ (റ) പറയുന്നു: 'ഉമ്മു സുലൈമിനോടു പ്രസ്തുത സുഗന്ധത്തില്‍ നിന്നു ഞാന്‍ ദാനം നല്‍കാന്‍ ആവശ്യപ്പെട്ട പ്രകാരം അവരതില്‍നിന്ന് എനിക്കു നല്‍കി.'' അയ്യൂബ് (റ) പറയുന്നു: 'മുഹമ്മദ്ബ്നു സീരീനില്‍നിന്ന് ഞാന്‍ ദാനം ആവശ്യപ്പെട്ടപ്പോള്‍ അതില്‍നിന്ന് അദ്ദേഹം എനിക്കു നല്‍കി. അതിപ്പോഴും എന്റെ കൈവശമുണ്ട്.'' അയ്യൂബ് (റ) പറയുന്നു: 'മുഹമ്മദ്ബ്നു സീരീന്‍ മരിച്ചപ്പോള്‍ പ്രസ്തുത സുഗന്ധം അദ്ദേഹത്തിന്റെ ഹനൂത്ത് ആക്കപ്പെട്ടു.''(സൈറു അഅ്ലാമിന്നുബലാഗ് ഹാഫിസ് ദഹബി, ഉമ്മുസുലൈം എന്ന ഭാഗത്ത്) ഉമഷര്‍ ഇബ്്നു അബ്ദുല്‍ അസീസ് തന്റെ കൈവശമുണ്ടായിരുന്ന നബി (സ)യുടെ മുടിയും നഖങ്ങളും തന്നോടൊപ്പം മറമാടണമെന്നു വസിയ്യത്ത് ചെയ്തതായി ഇമാം നവവി പറയുന്നു. (തഹ്ദീബു സ്വിഫാത് 3:24, അത്തബഖാത്ത് 5:406).


പ്രവാചകനോടു തന്റെ പുതപ്പ് ആവശ്യപ്പെട്ട സഹാബിയോടു മറ്റുള്ളവര്‍ അതൃപ്തി വെളിവാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതും താന്‍ അതു തന്റെ കഫന്‍ തുണിയാക്കാന്‍വേണ്ടി ചോദിച്ചതാണെന്നായിരുന്നു (ബുഖാരി).
ഇത്തരം സംഭവങ്ങളുടെ ബാഹുല്യം കാരണം, 'മയ്യിത്തിനോടൊപ്പം സല്‍ശേഷിപ്പുകള്‍ മറമാടുന്ന പാഠം' എന്ന തലക്കെട്ടുകള്‍ വച്ചു കിതാബുകള്‍ രചിച്ച പല പണ്ഡിതരുമുണ്ട്.
ഫള്ലുബ്നു റബീഇന്റെ മക്കളിലൊരാള്‍ അഹ്മദുബ്നു ഹംബലിന്(റ) ജയിലിലായിരിക്കെ മൂന്നു മുടിയിഴകള്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു: 'ഇവ നബി (സ)യുടെ മുടിയില്‍ പെട്ടവയാണ്.'' അങ്ങനെ അഹ്മദ് ഇബ്നു ഹംബല്‍ തന്റെ മരണസമയത്ത് രണ്ടു കണ്ണുകളിലായി ഓരോ മുടിവീതവും നാവില്‍ ഒരു മുടിയും വയ്ക്കാന്‍ വസിയ്യത്ത് ചെയ്യുകയുണ്ടായി.  (സ്വിഫതുസ്സ്വഫ്വത്, ഇബ്നുല്‍ ജൌസി 2:357).
സഹ്ല് ഇബ്നു സഅദ് (റ) നബിതങ്ങള്‍ക്കും സഹാബത്തിനും വെള്ളം കൊടുത്ത കപ്പ് സൂക്ഷിച്ചുവയ്ക്കുകയും പില്‍ക്കാലത്തു സഹാബത്തിന് അതുകൊണ്ട് വെള്ളം കുടിക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നു. ശേഷം ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ് അതാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു ദാനം നല്‍കിയതുവരെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു.(സഹീഹുല്‍ ബുഖാരി 56:37) എന്നിരിക്കെ പ്രവാചകന്റെ തിരുകേശങ്ങള്‍ വല്ലവരും കൈമാറിയിട്ടുണ്ടങ്കില്‍ അതെല്ലാം ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും ഇടം പിടിക്കേണ്ടതുണ്ട്.
ഇബ്നുസീരീന്‍ (റ) ഉബൈദത്ത്ബ്നു അംറിനോട് ഇപ്രകാരം പറഞ്ഞു: 'അനസ്ബ്നു മാലിക്കിന്റെ ഭാഗത്തുനിന്നു ലഭിച്ച പ്രവാചകന്റെ മുടിയില്‍പ്പെട്ട ഒന്ന് നമ്മുടെ പക്കലുണ്ട്.'' അപ്പോള്‍ ഉബൈദ പറഞ്ഞു: (ചില രിവായത്തില്‍ ഇബ്നു സീരീന്‍ തന്നെ പറഞ്ഞു) 'അതില്‍നിന്നൊരു മുടിയെങ്കിലും തന്റെ അടുക്കല്‍ ഉണ്ടാവുക എന്നതു ദുന്‍യാവും അതിലുള്ള സര്‍വതിനേക്കാളും എനിക്കേറ്റവും പ്രിയപ്പെട്ടതാണ് (ബുഖാരി).


നബി(സ) തങ്ങളില്‍നിന്നും 50 വര്‍ഷം പിന്നിട്ട ഒരു ഇമാം പോലും ഇപ്രകാരമാണു പറയുന്നതെങ്കില്‍ നമ്മുടെ ഈ  കാലത്ത് നാമെന്തായിരിക്കും പറയേണ്ടത്? സ്ഥിരപ്പെട്ട സനദോടുകൂടി തിരുമേനിയുടെ ഒരു മുടിയെങ്കിലും നാം കണ്ടത്തിയെങ്കില്‍! പക്ഷേ, അതു സ്ഥിരപ്പെടുത്തുന്നതിന്റെ പിന്നില്‍ മുള്‍ക്കൊമ്പില്‍നിന്നും ഇല പൊഴിക്കുന്ന (അസാധ്യമായ) പണിയുണ്ട്.


ഇമാം ദഹബി (റ) അബൂ ജാഫര്‍ തുര്‍മുദിയെ(റ) ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'നബി(സ) തങ്ങള്‍ തലമുടി വടിച്ചപ്പോള്‍ തന്റെ പരിശുദ്ധ മുടി സഹാബത്തിനെ ബഹുമാനിച്ചുകൊണ്ട് അവര്‍ക്കിടയില്‍ വീതിച്ചുനല്‍കിയ കാര്യം സ്ഥിരപ്പെട്ടു വന്നതാണ്. അതില്‍നിന്ന് ഒരു മുടിയെങ്കിലും ചുംബിക്കാന്‍ കഴിയാത്തതിലുള്ള എന്റെ നഷ്ടമേ, സങ്കടമേ'' (സൈറു അഅ്ലാമി അന്നുബലാഇ ലിദഹബി 13:546).
അറബിഭാഷയില്‍ ചരിത്രവിഷയത്തില്‍ മാത്രം 150ല്‍പ്പരം കിതാബുകള്‍ രചിച്ച ഇമാം ദഹബി വ്യത്യസ്ത വിഷയങ്ങളിലായി 200ല്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ച അതുല്യ വ്യക്തിയാണ്. ഹിജ്റ ആറ്, ഏഴ് നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്ന ആ മഹാ ചരിത്രപണ്ഡിതനുപോലും കണ്ടത്താന്‍ കഴിയാത്ത ഒരു പുണ്യ മുടി 14 നൂറ്റാണ്ടിനിപ്പുറത്തുള്ളയാള്‍ക്കു കിട്ടിയെന്നുപറയുമ്പോള്‍ ആ മുടിയുടെ ഉറവിടം എങ്ങനെ ചോദ്യം ചെയ്യപ്പെടാതിരിക്കും? പ്രവാചകനു മേല്‍ കളവുപറയുന്നവന്റെ സ്ഥാനം നരകമാണെന്ന പ്രവാചകവചനമോര്‍ത്തെങ്കിലും പ്രസ്തുത വാദത്തില്‍നിന്നും പിന്മാറുകയായിരിക്കും അഭികാമ്യം. പ്രവാചകന്റെ തിരുശേഷിപ്പുകളില്‍നിന്ന് അവിടുന്ന് വീതിച്ചു നല്‍കപ്പെടാതെ വിട്ടുപോയ വടി, വാള്‍, പടച്ചട്ട, കപ്പ്, മോതിരം മുതലായവ പില്‍ക്കാലത്ത് ഖലീഫമാര്‍ ഉപയോഗിച്ചിരുന്നെങ്കിലും അവയില്‍ ചിലതു നഷ്ടപ്പെടുകയും (ഉദാ: ഉസ്്മാന്‍ (റ) ന്റെ കൈയില്‍ നിന്നു നഷ്ടപ്പെട്ട മോതിരം) മറ്റുള്ളവ മുആവിയയുടെ മയ്യിത്തിനൊപ്പം മറമാടപ്പെടുകയും താര്‍ത്താരികളാല്‍ ഹിജ്റ 656ല്‍ ബഗ്ദാദിനെ എരിച്ചപ്പോള്‍ തീവയ്പില്‍ അകപ്പെടുകയോ ചെയ്തതായി ഇമാം സുയൂത്വി തന്റെ താരീഖുല്‍ ഖുലഫാഇല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുശേഷിപ്പുകള്‍ തുര്‍ക്കിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന വാദക്കാര്‍ക്കു മറുപടി നല്‍കിക്കൊണ്ട് പ്രസിദ്ധ ചരിത്രപണ്ഡിതന്‍ അഹ്്മദ് തൈമൂര്‍ പാഷ പറയുന്നത് പ്രവാചകന്റെ പാദങ്ങള്‍ പതിഞ്ഞ കല്ലുകള്‍ എന്നവകാശപ്പെടുന്ന വിവിധ രാജ്യങ്ങളിലുള്ള ഏഴു കല്ലുകളെ ഞാന്‍ കണ്ടത്തുകയുണ്ടായി. അവയില്‍ ഒന്നുപോലും മറ്റൊന്നുമായി രൂപത്തിലോ അളവിലോ വണ്ണത്തിലോ സദൃശമാകുന്നില്ല(അല്‍ ആസാറുന്നബവിയ്യഅഹ്മദ് തൈമൂര്‍ പാഷ).


ഒരിക്കല്‍ അബ്ബാസിയ ഭരണകര്‍ത്താക്കളില്‍പ്പെട്ട ഖലീഫത്തുല്‍ മഹ്്ദി അമീറായിരിക്കവേ ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ സദസ്സിലേക്ക് ഒരു പൊതിയുമായി വന്നു. ഒരു മുണ്ടില്‍ പൊതിഞ്ഞ നിലയില്‍ ഒരു ചെരിപ്പായിരുന്നു അതിലുണ്ടായിരുന്നത്. 'അല്ലയോ അമീറുല്‍ മുഅ്്മിനീന്‍, ഇതു റസൂലുല്ലാഹി (സ)യുടെ ചെരിപ്പാണ്. നിങ്ങള്‍ക്കായി ഞാനിതു ദാനം ചെയ്യുകാണെന്ന്'' പറഞ്ഞു. ഖലീഫ അതു വേഗം വാങ്ങിവയ്ക്കുകയും അയാള്‍ക്കു പതിനായിരം ദിര്‍ഹം നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തു. അയാള്‍ അപ്രത്യക്ഷനായ ഉടനെ സദസ്യരോടായി അമീര്‍ പറഞ്ഞു: പ്രവാചകന്‍ (സ) ആ ചെരിപ്പ് ധരിച്ചിട്ടില്ലെന്നു മാത്രമല്ല, കണ്ടിട്ടുപോലുമില്ല എന്ന സത്യം എനിക്കറിയാത്തതുകൊണ്ടാണു ഞാന്‍ അയാള്‍ക്കു കാശു കൊടുത്തു വാങ്ങിവച്ചതെന്നു നിങ്ങള്‍ വിചാരിക്കുന്നോ? തീര്‍ച്ചയായും ഞാന്‍ വിലയ്ക്കുവാങ്ങിയത് ആ ചെരിപ്പല്ല. മറിച്ച് അയാളുടെ നാക്കിനെയാണ്. ഞാന്‍ അയാളെ കളവാക്കുന്ന പക്ഷം അയാള്‍ ദുഷ്പ്രചാരം തിരിച്ചറിയാത്ത പാമരന്മാര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തു മുന്നില്‍ക്കണ്ടു പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു''(താരീഖെ ബഗ്്ദാദ് 5:394). ഈ സംഭവത്തിലെ ചെരിപ്പുവാദിയോടു ഖലീഫ സനദ് ചോദിക്കാത്തതിലെ മനശ്ശാസ്ത്രമെന്തായിരിക്കും?
1. അത് ചോദിക്കുക വഴി സ്വയം വിഢ്ഡിയാകുന്നതില്‍നിന്നു മാന്യത സൂക്ഷിച്ചു.
2. പോത്തിനോടു വേദമോതിയിട്ടെന്തുകാര്യം? ചെരിപ്പുവാദിയുടെ പ്രശ്നം സനദിന്റേതല്ലല്ലോ, പണത്തിന്റേതാണ്.
പുതിയ പുതിയ പ്രശ്നങ്ങളുമായി വരുന്നവരെ പണം കൊടുത്തൊതുക്കുന്ന സമ്പ്രദായം പ്രസ്തുത ഖലീഫയില്‍ നിന്ന് ധാരളമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ അബൂ ഹുറയ്റ(റ)യുടെ ഒരു ഹദീസില്‍ അധികമായി കൂട്ടിച്ചേര്‍ത്ത ഒരാള്‍ക്കും ആയിരം ദിര്‍ഹം കൊടുത്തുകൊണ്ട് അയാള്‍ സദസ്സില്‍നിന്ന് അപ്രത്യക്ഷനായപ്പോള്‍ ഇതേപോലെ പ്രതികരിച്ചതായി കാണാന്‍ സാധിക്കുന്നുണ്ട്.
3. വിശ്വാസികളെ ദൂരവ്യാപകമായ ഒരു ഭവിഷ്യത്തില്‍നിന്നു ഫലപ്രദമായി തടയുകഎന്ന ദീര്‍ഘ വീക്ഷണവുമായിരുന്നു ഈ സംഭവത്തിലൂടെ ഖലീഫ പ്രയോഗിച്ചത്.
ഹദീസ് ഗ്രന്ഥങ്ങളെ നിരൂപണം ചെയ്ത പ്രസിദ്ധ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനി ഇപ്രകാരം പറയുന്നു: 'പ്രവാചകന്റെ തിരുശേഷിപ്പുകളായ വസ്ത്രം, മുടി എന്നിവകളെല്ലാം തന്നെ ലഭ്യമല്ല എന്നു നമുക്കു തീര്‍ത്തറിയാം. അവയില്‍ ഒന്നുപോലും സ്ഥിരപ്പെടുത്താന്‍ ആര്‍ക്കും സാധ്യവുമല്ല.''
                                                                                           

















































































































2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ലോഗിന്‍ വിവരവും ലീഗിന്‍ വിവരക്കേടും



കേരളത്തെ പിടിച്ചുകുലുക്കിയ ഇ-മെയില്‍ വിവാദവും പതിവുപോലെ ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്നതിലേക്കെത്തുമ്പോള്‍ മുസ്ലിംലീഗെന്ന ഭരണവിലാസം പാര്‍ട്ടി സ്വീകരിച്ച നപുംസക നിലപാടുകളും ചിത്രത്തില്‍ നിന്നു മായുകയാണ്. കുറച്ചുകാലം കഴിഞ്ഞാല്‍ ഇ-മെയിലിലും ഞമ്മന്റെ സ്റാന്‍ഡായിരുന്നു ശരിയെന്നു പറഞ്ഞ് അണികളുടെ മുന്നില്‍ വീമ്പുപറയാനിരിക്കുന്ന ആ പാര്‍ട്ടിയുടെ നേതാക്കളെയല്ല. മറിച്ച്, ലീഗ്നിലപാടുകളെ ചോദ്യംചെയ്ത സമൂഹത്തെയാണ് കുറ്റം പറയേണ്ടിയിരുന്നത് എന്നതിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍. തന്നെ ഇടിച്ചുതെറിപ്പിച്ച ബൈക്കുകാരനെ നോക്കി പണ്ടു കാരണവര്‍ പറഞ്ഞത് ഓര്‍മവരുന്നു: 'എന്റെടുത്തു തന്നെയാണ് തെറ്റ്. നിന്നെപ്പോലുള്ളവര്‍ വണ്ടിയും കൊണ്ടുവരുമ്പോള്‍ ഞാന്‍ വല്ല മരത്തിലും കയറിയിരിക്കേണ്ടതായിരുന്നു.'
ഒരു സമുദായത്തില്‍പ്പെട്ടവരെ ടാര്‍ഗറ്റ് ചെയ്ത് അവരെ നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ളവരാണെന്നു കാണിച്ച് ഇ-മെയില്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയ പോലിസ് ഉദ്യോഗസ്ഥന്റെ ചെയ്തിയെ മാധ്യമം വാരിക പുറത്തുകൊണ്ടുവന്നതാണ് കോളിളക്കങ്ങളുടെ തുടക്കം. ആദ്യം സംഭവത്തെ ഗൌരവമായെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പിന്നെ പറഞ്ഞത് മെയില്‍ ചോര്‍ത്തിയതല്ല, മറിച്ച് ലോഗിന്‍ വിവരങ്ങള്‍ അന്വേഷിക്കുകയേ ചെയ്തുള്ളൂവെന്നാണ്. സിമിബന്ധം ഉദ്യോഗസ്ഥനുപറ്റിയ തെറ്റായും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ഏതോ ഒരു ഭീകരനില്‍നിന്നു കിട്ടിയ മെയില്‍ ഐഡികള്‍ യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തുകയാണു ചെയ്തതെന്നും അറിയിച്ചു. ആരുടെയെങ്കിലും സ്വകാര്യതയില്‍ കയറിയിട്ടുണ്െടങ്കില്‍ പ്രായശ്ചിത്തം ചെയ്യാമെന്നുമായി മുഖ്യന്‍. ഇപ്പോഴിതാ പറയുന്നു; എല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്ന്. തീവ്രവാദബന്ധമുള്ള പോലിസുകാരന്‍ വര്‍ഗീയത വളര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ രേഖയായിരുന്നുവത്രേ അത്. ഇക്കണ്ട കുതൂഹലങ്ങളൊക്കെ നടക്കുമ്പോള്‍ തങ്ങളീ നാട്ടുകാരേ അല്ലെന്നു പറഞ്ഞ് ലീഗ്നേതാക്കള്‍ മാറിനടക്കുന്നു. ആരെങ്കിലും അങ്ങോട്ടുചെന്നു ചോദിച്ചാല്‍, എല്ലാം വര്‍ഗീയത വളര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളാണെന്ന മറുപടിയില്‍ തീര്‍ന്നു.
സമുദായസ്നേഹത്തിന്റെ സീസണ്‍
മുസ്ലിംലീഗിനു സമുദായസ്നേഹമുണ്േടാ എന്ന ചോദ്യത്തിന് അതെ എന്നാണ് ഒറ്റവാക്കിലുള്ള ഉത്തരം. പക്ഷേ, പാര്‍ട്ടി പ്രതിപക്ഷത്താവണമെന്നു മാത്രം. ഭരണമില്ലാത്ത നാളുകളില്‍ ഉമ്മത്തിനോടുള്ള ന്യൂനപക്ഷപ്രസ്ഥാനത്തിന്റെ കൂറ് അണപൊട്ടി ഒഴുകും. സി.പി.എമ്മോ ഇടതുപക്ഷമോ ഒരു നോക്കുകൊണ്േടാ വാക്കുകൊണ്േടാ സമുദായത്തെ ദ്രോഹിക്കുന്നത് തദവസരത്തില്‍ ലീഗിനു സഹിക്കില്ല. ഭരണത്തിലുള്ളപ്പോള്‍ ചെയ്യുന്നതുപോലെ വിഷയങ്ങളെക്കുറിച്ച സമഗ്രപഠനത്തിനൊന്നും അപ്പോള്‍ സമുദായപ്പാര്‍ട്ടി നില്‍ക്കില്ല. ഉടന്‍വരും പ്രതിഷേധങ്ങളും പ്രതികരണങ്ങളും.
2006 മുതല്‍ അഞ്ചു വര്‍ഷം വി.എസ് അച്യുതാനന്ദന്‍ കേരളം ഭരിച്ച കാലം ലീഗിന്റെ മുസ്ലിംസ്നേഹം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ നാളുകളായിരുന്നു. ലെറ്റര്‍ബോംബിന്റെ പേരില്‍ നിരപരാധിയായ മുസ്ലിംചെറുപ്പക്കാരനെ നിയമപാലകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോഴും മദ്റസാസമയം മാറ്റാന്‍ ശ്രമം നടത്തിയപ്പോഴും കേരളത്തെ പാകിസ്താനാക്കാന്‍ പോപുലര്‍ ഫ്രണ്ടുകാര്‍ ശ്രമിക്കുന്നുവെന്ന് അച്യുതാനന്ദന്‍ പ്രസ്താവനയിറക്കിയപ്പോഴുമെല്ലാം ലീഗ് സമുദായത്തിനുവേണ്ടി രംഗത്തുവന്നു. പാഠപുസ്തകവിവാദം ഏറ്റവുമധികം ഏറ്റുപിടിച്ചതും പാര്‍ട്ടിതന്നെ. 'മതമില്ലെന്നു ചേര്‍ത്തോളൂ' എന്ന പരാമര്‍ശത്തില്‍ത്തൂങ്ങി, കമ്മ്യൂണിസ്റ് ഭരണകൂടം മതനിരാസം കുത്തിവയ്ക്കുകയാണെന്ന് അവര്‍ വിധിയെഴുതി. അലിഗഡ് സര്‍വകലാശാലയുടെ ഓഫ് കാംപസ് പാണക്കാട്ടുനിന്നു പെരിന്തല്‍മണ്ണയിലേക്കു മാറ്റുന്നതിനും പാര്‍ട്ടി വര്‍ഗീയനിറം പകര്‍ന്നു. എല്ലാറ്റിനും കാരണം സി.പി.എമ്മിന്റെ മുസ്ലിംവിരോധം. മിക്ക മുസ്ലിംസംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു ലോക്സഭ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയമുണ്ടാക്കുന്നതില്‍ പാര്‍ട്ടിയുടെ ഈ പ്രചാരണം വിജയംകണ്ടു.
ഭരണംതന്നെ ജീവിതം
ബാബരിമസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം ഭരണത്തില്‍ തുടരാന്‍ പാര്‍ട്ടിയെടുത്ത തീരുമാനം ശരിയാണെന്നു കാലം തെളിയിച്ചെന്നും അത് സര്‍വരാലും പ്രശംസിക്കപ്പെട്ടെന്നും ലീഗ്നേതാക്കള്‍ രായ്ക്കുരാമാനം പറയാറുണ്ട്. എന്നാല്‍, നാലു മന്ത്രിസ്ഥാനം പോവുമെന്നു കരുതി ഒന്നുറക്കെ പ്രതിഷേധിക്കാന്‍പോലും നില്‍ക്കാതെ ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ലീഗിന്റെ നടപടിയെ യു.ഡി.എഫുകാരും സംഘപരിവാരത്തെ അനുകൂലിക്കുന്ന ചിലരുമല്ലാതെ മറ്റാരും ശ്ളാഘിച്ചിട്ടില്ലെന്നതാണു വാസ്തവം. അക്രമത്തിനു മുതിരരുതെന്ന, സമുദായനേതാവ് കൂടിയായ അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനത്തെ കേരളത്തിന്റെ പൊതുമനസ്സ് വാഴ്ത്തിയിട്ടുണ്ട്. ഇതിനെയാണ് ബാബരിധ്വംസനകാലത്തെ ലീഗ്നിലപാടിനെ ജനം പുകഴ്ത്തിയതായി അതിന്റെ നേതൃത്വം വ്യാഖ്യാനിച്ചത്.
രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങള്‍ക്കുപിന്നില്‍ മുസ്ലിംതീവ്രവാദ സംഘടനകളാണെന്ന മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും മുന്‍വിധിക്കപ്പുറത്തേക്കു ലീഗ് ചിന്തിച്ചിരുന്നില്ല. പിന്നീട് യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നപ്പോഴും സംഘപരിവാരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനുപകരം സമുദായത്തിനകത്തുള്ളവരെ തീവ്രവാദികളാക്കി നല്ലപിള്ളമാരും മതേതരന്മാരുമായി ചമഞ്ഞ് കൈയടി വാങ്ങാനായിരുന്നു ശ്രമം. ലീഗ് തളര്‍ന്നാല്‍ വളരുന്നതു തീവ്രവാദികളായിരിക്കുമെന്ന ക്ളീഷേ പുലമ്പുന്ന കാവി സാംസ്കാരിക നായകന്മാര്‍ ആഗ്രഹിക്കുന്നത് ഷണ്ഡീകരിക്കപ്പെട്ട സമുദായപ്പാര്‍ട്ടിയെയാണെന്നത് മൂന്നുതരം. 'പച്ചയോന്തെന്തായാലും വേലിക്കപ്പുറത്തേക്ക് ഓടില്ലെ'ന്ന് അവര്‍ക്കു നന്നായറിയാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പാര്‍ട്ടിക്കകത്തുനിന്നുതന്നെ ഉയരുന്നുണ്ട്. ആണവകരാര്‍, കശ്മീര്‍ കേസ്, ഇ-മെയില്‍ വിവാദം തുടങ്ങിയവയിലെല്ലാം അതു പ്രകടമായി. സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുമായുള്ള അവിഹിത ബന്ധത്തില്‍ പ്രതിഷേധിച്ച് ഇ. അഹമ്മദ് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചുവെന്നാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന നേതാവ് ചാനല്‍ ദ്വാരാ പറഞ്ഞിരുന്നത്. എന്നാല്‍, ഡല്‍ഹിയിലെ മന്ത്രിമന്ദിരത്തില്‍ തിരിച്ചെത്തേണ്ട താമസം പണ്ടത്തെ അഹമ്മദ് സാഹിബ് വീണ്ടും തെങ്ങില്‍കയറി. രാജിവയ്ക്കുന്ന പ്രശ്നമേയില്ലെന്നായി. ഇതിലും വലിയ കാറ്റും മഴയുമുണ്ടായിട്ടും കുടചൂടാത്ത പാര്‍ട്ടിയാണ്. കശ്മീരില്‍ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത വന്നപ്പോള്‍, ഒരു കൂട്ടം മുസ്ലിംചെറുപ്പക്കാരെ അവിടെ കൊണ്ടുപോയി പോലിസ് നിര്‍ദയം വെടിവച്ചുകൊന്നതാണെന്ന് ഒരു നേതാവ് തുറന്നടിച്ചു. മക്കളുടെ മയ്യിത്തുകള്‍പോലും കാണേണ്െടന്ന് അവരുടെ ഉമ്മമാര്‍ പറഞ്ഞപ്പോള്‍, അതാണ് മുസ്ലിംസമുദായത്തിന്റെ ശബ്ദമെന്നായി ലീഗ്നേതൃത്വം. പോലിസ് ഭീഷണിപ്പെടുത്തി തങ്ങളെക്കൊണ്ട് ഇപ്രകാരം പറയിക്കുകയായിരുന്നുവെന്നു പിന്നീട് അവര്‍ തുറന്നുപറഞ്ഞതൊന്നും പാര്‍ട്ടി അറിഞ്ഞിട്ടില്ല.
തീവ്രവാദം, അതല്ലേ എല്ലാം
തങ്ങളല്ലാത്ത ഒരു പാര്‍ട്ടിയോ സംഘടനയോ മുസ്ലിംകള്‍ക്കിടയില്‍ നിന്നുയര്‍ന്നുവരുമ്പോള്‍ അവരെ തീവ്രവാദികളാക്കി മുദ്രകുത്തി ബഹുസ്വരസമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുക ലീഗിന്റെ ശീലമാണ്. പി.ഡി.പിക്കും ഐ.എന്‍.എല്ലിനും ജമാഅത്തെ ഇസ്ലാമിക്കുമെല്ലാം കാലങ്ങളായി ലീഗിന്റെ ഇത്തരം ചവിട്ടുനാടകങ്ങള്‍ക്കിരയാവേണ്ടിവന്നിട്ടുണ്ട്. ഇവരെ എപ്പോഴും തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തുകയാണ് പാര്‍ട്ടി ചെയ്തിരുന്നതെങ്കില്‍ അതിനൊരു മാന്യതയുണ്ടായിരുന്നു. തക്കംകിട്ടുമ്പോഴെല്ലാം മേപ്പടി സംഘടനകളുമായി വോട്ട് ലാക്കാക്കി കൂട്ടുകൂടാന്‍ ശ്രമിക്കുകയും ശ്രമം പരാജയമാവുമ്പോള്‍ കുറ്റപ്പെടുത്തുകയുമാണ് രീതി. സുന്നികള്‍ രണ്ടായപ്പോള്‍ മുറിവില്‍ ഉപ്പുതേക്കുന്ന നിലപാടെടുത്ത പാര്‍ട്ടിക്ക് ഇടയ്ക്കു തിരിച്ചടിയുണ്ടായി. ഇതിനുകാരണം എ.പി സുന്നികളുടെ വോട്ട് അപ്പുറത്തേക്കു പോയതാണെന്നു കരുതി പിന്നെ സുന്നീ ഐക്യത്തിനുള്ള ശ്രമങ്ങളായി. 
സ്വന്തം അണികളില്‍നിന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനും പാര്‍ട്ടി കണ്െടത്താറുള്ള ഉപായം 'തീവ്രവാദ'മാണ്. സംഘടനയില്‍ നുഴഞ്ഞുകയറിയ 'തീവ്രവാദികള്‍' ലീഗിനെ മോശമാക്കാന്‍ ചെയ്യുന്ന പ്രവൃത്തികളായി അക്രമങ്ങളെ വ്യാഖ്യാനിച്ചു. മാറാട്, നാദാപുരം, കാസര്‍കോഡ് കലാപങ്ങളില്‍ ലീഗുകാര്‍ നേരിട്ടുപങ്കെടുത്തപ്പോഴും അതു 'തീവ്രവാദികളുടെ' തലയില്‍കെട്ടിവച്ചു തടി സലാമത്താക്കാനായിരുന്നു ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ബോംബ് നിര്‍മിക്കുന്നതിനിടെ അതുപൊട്ടി നാലഞ്ച് യൂത്ത്ലീഗുകാര്‍ കൊല്ലപ്പെട്ടപ്പോഴും തഥൈവ.
ഇ-മെയില്‍ വിവാദത്തില്‍ പാര്‍ട്ടിയെത്തിയ കണ്‍ക്ളൂഷനും വര്‍ഗീയത, തീവ്രവാദം, മതമൌലികവാദം തുടങ്ങിയ ലീഗ് തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറേ സംഗതികളാണ്. ഇവിടെ മുസ്ലിംവേട്ട അനുവദിക്കില്ലെന്നു യോഗംകൂടി പ്രസ്താവനയിറക്കി അണികളുടെ കണ്ണില്‍പൊടിയിടലും തകൃതി. ഇത്രയും നിരപരാധികളെ പോലിസ് നോട്ടപ്പുള്ളികളാക്കി മാറ്റിയതു വെളിച്ചത്തുകൊണ്ടുവന്ന മാധ്യമസ്ഥാപനത്തിനാണ് കുറ്റം മുഴുവനും. കുറേക്കാലം പാര്‍ട്ടിയുടെ രാജ്യസഭാംഗത്വം വഹിച്ചവര്‍വരെ തങ്ങള്‍ വര്‍ഷങ്ങളായി ഇന്റലിജന്‍സ് നിരീക്ഷണത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ സ്വന്തം നേതാക്കള്‍ക്കുപോലും സംരക്ഷണം നല്‍കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. എന്തിന് ഇ-മെയില്‍ പ്രശ്നത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാനുള്ള ചങ്കൂറ്റമൊന്നും രാജ്യവും സംസ്ഥാനവും ഭരിക്കുന്ന സര്‍ക്കാരുകളുടെ ഭാഗമായ ലീഗിനില്ല. മുസ്ലിംസമുദായത്തിനെതിരായ നീക്കമെന്നു ലീഗ് വിശേഷിപ്പിക്കുന്ന ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ, മാറാട്  ഗൂഢാലോചനാ കേസുകളില്‍നിന്നു നേതാക്കളെ എങ്ങനെ രക്ഷപ്പെടുത്താമെന്നതാണ് പാര്‍ട്ടിയുടെ പൊതുമിനിമം പരിപാടി; ഒത്താലൊരു അഞ്ചാം മന്ത്രിയും. 












  
                                                                            

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഞാന്‍ മുന്‍ സിമി; സോ വാട്ട്?




എം.പി. അബ്ദുസ്സമദ് സമദാനി, കെ.ടി. ജലീല്‍, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, പി.എ. ഹക്കീം, അശ്റഫ് ബിന്‍ അലി, എ.പി. അബ്ദുല്‍വഹാബ്, ഇ. അബൂബക്കര്‍, ഇ.എം. അബ്ദുര്‍റഹ്മാന്‍, നാസറുദ്ദീന്‍ എളമരം-പല മുസ്ലിം സംഘടനകളുടെയും തലപ്പത്തിരിക്കുന്നവരുടെ ചെറുപട്ടിക നിരത്തിയതിനു സവിശേഷമായൊരു കാരണമുണ്ട്. ഇവരൊക്കെ മുന്‍ സിമിക്കാരാണ്. പലരും 30 വയസ്സു കഴിഞ്ഞതിനാല്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ട് സംഘടനയില്‍നിന്നു പുറത്തുപോയി സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനമേഖലയില്‍ സജീവമായി നില്‍ക്കുന്നവര്‍. ചിലര്‍ ഇടയ്ക്കുവച്ചു താന്‍പോരിമകൊണ്ടും പ്രലോഭനം കൊണ്ടും സംഘടനയില്‍നിന്നു വഴിപിരിഞ്ഞവര്‍; അല്ലെങ്കില്‍ പുറത്താക്കപ്പെട്ടവര്‍. കോളജ് യൂനിയന്‍ ചെയര്‍മാന്‍സ്ഥാനം കൊതിച്ചാണ്, അല്ലാതെ സിമിയുടെ കാഴ്ചപ്പാടുകളോടുള്ള വിരോധംകൊണ്ടല്ല സമദാനിയും ജലീലും സംഘടനയില്‍ നിന്നകന്നത്. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.പി.എ. വഹാബ് രണ്ടുപ്രാവശ്യം സിമിയുടെ പ്രസിഡന്റ് സ്ഥാനമലങ്കരിച്ചിട്ടുണ്ട്. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന പ്രമേയം സൃഷ്ടിച്ച സമ്മര്‍ദ്ദം കാരണം സമ്മേളനം നടക്കുന്നതിന്റെ തൊട്ടുമുമ്പ് പ്രസിഡന്റ്സ്ഥാനം രാജിവച്ച വഹാബ് പിന്നീട് എന്തോ ന്യായത്തില്‍ സംഘടനയില്‍ തിരിച്ചുവരുകയായിരുന്നു.
മേല്‍ക്കോയ്മാ പത്രങ്ങളും ചാനലുകളും രാഷ്ട്രീയനേതാക്കളും പോലിസിലെ ഇന്റലിജന്‍സ് വിഭാഗവും സിമിയെയും മുന്‍-പിന്‍ സിമിക്കാരെയും പിശാചുവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ ഇതൊക്കെ എടുത്തുപറയാനുള്ള പ്രേരണ.
അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെ നിലവില്‍വന്ന സ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ 2001 ലാണ് നിരോധിക്കപ്പെടുന്നത്. നിരോധിച്ചത് ആര്‍.എസ്.എസ്. ഭരണകൂടം. അന്നു നിരോധനത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തവരില്‍ മുലായംസിങ് യാദവിന്റെ പിന്നാക്കജാതി പാര്‍ട്ടി മാത്രമല്ല, മതം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മൌലികവാദം എന്നു ചേര്‍ക്കുന്ന വിപ്ളവകാരികളായ സി.പി.എമ്മുകാരുമുണ്ടായിരുന്നു. ഫാഷിസത്തിന്റെ ചേരുവയുള്ള ഒരു രാഷ്ട്രീയസഖ്യം ഒരു ചെറിയ വിദ്യാര്‍ഥിസംഘടനയെ പോലിസിനെയുപയോഗിച്ചു കള്ളക്കഥകള്‍ നിര്‍മിച്ച്, മാധ്യമങ്ങളുടെ പിന്തുണയോടെ നിരോധിക്കുമ്പോള്‍ ആ ജനാധിപത്യവിരുദ്ധനടപടിയെ അനുകൂലിക്കുന്നവര്‍ ഫാഷിസത്തെത്തന്നെ അനുകൂലിക്കുകയാണ് എന്നു പറയാന്‍ കിതാബുകള്‍ പരിശോധിക്കേണ്ട ആവശ്യമില്ല. ഇന്റലിജന്‍സും അവരുടെ യുദ്ധകാഹളങ്ങളായ മാധ്യമങ്ങളും പറയുന്നതു ശരിയായിരുന്നെങ്കില്‍ ഇന്നു ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലുകളും ഹിന്ദുത്വര്‍ നടത്തിയ സീരിയല്‍ സ്ഫോടനങ്ങളും മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കി ഫയല്‍ കെട്ടിവച്ചാല്‍ മതിയായിരുന്നു.
പലര്‍ക്കും അഭിപ്രായവ്യത്യാസമുള്ള പലതും പലരും പറയുന്നുണ്ടാവും. അതൊക്കെ ജനാധിപത്യത്തിന്റെ ഗുണം. കമ്മ്യൂണിസ്റ് രാജ്യങ്ങളില്‍ മാത്രമാണു ചിന്തിക്കുന്നത് കുറ്റമാവുന്നത്. കാഴ്ചപ്പാടുകള്‍ കുറ്റകൃത്യങ്ങള്‍ക്കു പ്രേരണയാവാത്ത കാലത്തോളം ഒരു ജനാധിപത്യസമൂഹം അവയൊക്കെ ചെറിയ പുഞ്ചിരിയോടെയോ പുച്ഛത്തോടെയോ അവഗണിക്കുക മാത്രമേ ചെയ്യാറുള്ളൂ.
ടാഡയായിരുന്നാലും പോട്ടയായിരുന്നാലും യു.എ.പി.എ. ആയാലും അന്തിമമായി അതിന്റെ താഡനമനുഭവിക്കുന്നതു ന്യൂനപക്ഷവിഭാഗങ്ങളോ അതിജീവനത്തിനായി പടപൊരുതാന്‍ നിര്‍ബന്ധിതരാവുന്ന ദരിദ്രരോ ആവുന്നുവെന്നതു ജനാധിപത്യവ്യവസ്ഥയെ നിയന്ത്രിക്കുന്ന ഡീപ് സ്റേറ്റ് എന്നു ചില വിദഗ്ധര്‍ പേരിട്ടുവിളിക്കുന്ന രഹസ്യവ്യവസ്ഥയുടെ നിലപാടുകള്‍കൊണ്ടാവാം. യു.എ.പി.എ. പ്രകാരം നിരോധിക്കപ്പെട്ട ഒരു സംഘടനയോടു ഭരണകൂടം നീതിപാലിക്കുന്നുവെന്ന ധാരണയുണ്ടാക്കാന്‍ ഏര്‍പ്പാടാക്കിയ മെക്കാനിസമാണ് ട്രൈബ്യൂണല്‍. സര്‍ക്കാര്‍ പറയുന്നതൊക്കെ തലകുലുക്കി സമ്മതിക്കുന്ന പരമയാഥാസ്ഥിതികരായ ന്യായാധിപന്‍മാരാണ് മിക്കപ്പോഴും ട്രൈബ്യൂണല്‍ ആയി വരുക. മിക്കവരും നന്നേ  ക്ഷീണിച്ചവരും പുതിയതൊന്നും പഠിക്കുകയില്ലെന്നു വാശിയുള്ളവരും. ജമാഅത്തെ ഇസ്ലാമിയെയും വിശ്വഹിന്ദുപരിഷത്തിനെയും നിരോധിച്ചപ്പോള്‍ ഒരു ട്രൈബ്യൂണല്‍, അക്രമം ജന്മസിദ്ധമായ വി. എച്ച്. പിയുടെ നിരോധം എടുത്തു  കളയുകയും മറ്റൊന്നു ജമാഅത്ത് നിരോധം ശരിവയ്ക്കുകയുമായിരുന്നു. അതിനെതിരേ ദീര്‍ഘകാലം പടവെട്ടി അവസാനം സാങ്കേതികമായ ചില കച്ചിത്തുരുമ്പില്‍ പിടിച്ചാണ് ജമാഅത്ത് സുപ്രിം കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചത്.
2001 സപ്തം 27നു നിരോധം ഏര്‍പ്പെടുത്താനുള്ള അതേ ന്യായങ്ങള്‍തന്നെയാണ് തുടര്‍ച്ചയായി പോലിസ് ആവര്‍ത്തിക്കാറ്. പോല്‍, അത്രെ, സംശയിക്കുന്നു, സൂചനകള്‍ എന്നിങ്ങനെയവസാനിക്കുന്ന ധാരാളം പ്രയോഗങ്ങളുള്ള സത്യവാങ്മൂലങ്ങള്‍. നിരോധത്തിന്റെ ഒരു കാലയളവ് അവസാനിക്കുമ്പോള്‍ പോലിസും ഇന്റലിജന്‍സും സജീവമായി രംഗത്തുവരും. അവിടെ ബോംബ് പൊട്ടിയാലും ഇവിടെ ബസ്സിനു തീപ്പിടിച്ചാലും അതു സിമിയോ സിമിനിര്‍മിതികളായ സംഘടനകളോ ആവും. പരിവാരസമേതം തീര്‍ഥാടകകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും വലിയ ഹോട്ടലുകളില്‍ സുഖമായി താമസിക്കുകയും ചെയ്യുന്നതില്‍ കവിഞ്ഞ ഒരു നീതിന്യായബോധവും പ്രകടിപ്പിച്ചിട്ടില്ലാത്ത ട്രൈബ്യൂണല്‍, ഫയലുകള്‍ പരിശോധിക്കാതെ നിരോധം ശരിവയ്ക്കും. സംഘടന അപ്പീല്‍ സമര്‍പ്പിക്കും. അത് സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു നിലവറയില്‍ ഭദ്രമായി കൂറയും പാറ്റയും തിന്നാതെ സൂക്ഷിച്ചുവയ്ക്കും. സിമിയുടെ കാര്യത്തില്‍ ഒരിക്കല്‍ മാത്രമതിനൊരു മാറ്റമുണ്ടായി. 2008 ഫെബ്രുവരി 28നു സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ നിരോധനോത്തരവ് റദ്ദാക്കാന്‍ ധൈര്യം കാണിച്ചു ജസ്റ്റിസ് ഗീതാ മിത്തല്‍.
എന്തൊരു കാര്യക്ഷമത! എന്തൊരു ശുഷ്കാന്തി! പിറ്റേദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ അതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചു. ഒരുനിമിഷം വൈകാതെ സുപ്രിം കോടതി അപ്പീല്‍ സ്വീകരിച്ചു ഗീതാ മിത്തലിന്റെ വിധി സ്റേ ചെയ്തു. സിമിയുടെ അഭിഭാഷകന്‍ എന്തുപറയുന്നുവെന്നുപോലും കേള്‍ക്കാതെയായിരുന്നു സ്റ്റേ.
എട്ടുവര്‍ഷം മുമ്പ് ആദ്യനിരോധത്തിനെതിരേ കൊടുത്ത അപ്പീലെന്തായി? ങ്ങാ! അതവിടെ നിലവറയിലുണ്ട്, മിസ്റര്‍.
അതിനിടയില്‍ സിമിയുടെ പേരില്‍ ഒരുപാടു കത്തിവേഷങ്ങള്‍ അരങ്ങത്തു നിറഞ്ഞാടിയിട്ടുണ്ട്. ഹിന്ദുത്വസംഘങ്ങളാണു യഥാര്‍ഥത്തില്‍ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ സൂത്രധാരര്‍ എന്ന വാര്‍ത്ത പതുക്കെ മാളത്തില്‍നിന്നു പുറത്തുചാടിയപ്പോള്‍ പിന്നെ പ്രവീണ്‍ സ്വാമിയുടെ കഥകളില്‍ മാത്രമാണ് അത്തരം വര്‍ച്ച്വല്‍ റിയാലിറ്റികളുടെ നിലനില്‍പ്പ്.
നിരോധിച്ചപ്പോള്‍ സിമിക്കാരുടെ പേരില്‍ ഏതാണ്ടു മുന്നൂറ് കേസുകളുണ്ടായിരുന്നു. പോലിസില്‍ എത്രമാത്രം ഹിന്ദുത്വര്‍ നുഴഞ്ഞുകയറിയിട്ടുണ്െടന്ന സൂചനയായി വേണം കേസുകളെ കണക്കാക്കാന്‍. കഷ്ടിച്ച് 200 സിമിക്കാര്‍ തികയാത്ത മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതല്‍;185. ഈ കേസുകളില്‍ ഒന്നുപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.  കേരളത്തിലെ പോലിസ് നിരോധനത്തിനു ബലം നല്‍കാന്‍ ഇടയ്ക്കിടെ നല്‍കുന്ന സത്യവാങ്മൂലത്തിലെ ഒരു പ്രധാന കേസിലെ പ്രതികളെ ജനുവരിയിലാണു കോഴിക്കോട്ടെ ഒരു കോടതി വെറുതെവിട്ടത്.
നിരോധനത്തിനു ശേഷം സിമിയുടെ പേരില്‍ ചാര്‍ത്തപ്പെട്ട കേസുകളധികവും കെട്ടിച്ചമച്ചതാണെന്നു പറയുന്നത് ടെഹല്‍കയില്‍ അതു സംബന്ധിച്ച് കവര്‍സ്റോറിയെഴുതിയ അജിത് സാഹി. വ്യത്യസ്തമായ ആശയങ്ങളുള്ളവരായിരുന്നുവെങ്കിലും അക്രമവാഞ്ഛയില്ലാത്ത സ്കൂള്‍-കോളജ് പിള്ളാരെ ആര്‍.എസ്.എസ്- ബി.ജെ.പി. നെറ്റ്വര്‍ക്ക് ഭീകരരൂപികളാക്കി മാറ്റിയതെങ്ങനെ എന്നു വിശദീകരിക്കുകയായിരുന്നു 2008ല്‍ ടെഹല്‍ക റിപോര്‍ട്ട്. താടിയും പൈജാമയും നീളന്‍ കുര്‍ത്തയും നോക്കി തീവ്രവാദികളെ നിര്‍മിക്കുന്നത് ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യസമൂഹത്തിലാണെന്ന കാര്യം ആരെയും വിസ്മയിപ്പിക്കും; ചകിതരാക്കും. ഏതൊരു മുസ്ലിംയുവാവും പിടിയിലായാല്‍ സിമിയായി. ആദിവാസിയോ ദലിതനോ ആണെങ്കില്‍ മാവോവാദി. പിന്നെ അയാള്‍ക്കു പൌരാവകാശങ്ങളില്ല. വിചാരണയ്ക്കു മുമ്പുതന്നെ അവര്‍ അഴികള്‍ക്കു പിന്നിലാവും. അമ്പതോ നൂറോ യുവാക്കള്‍ ജാമ്യത്തിലിറങ്ങിയാല്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഭരണവ്യവസ്ഥയുള്ള രാജ്യം തകര്‍ന്നുതരിപ്പണമാവുമെന്ന് ഇല്ലാത്ത സുരക്ഷാവിദഗ്ധരെയുദ്ധരിച്ച് അപഗ്രഥനം വരും. മിക്കവാറും അണിയറയില്‍ വലിക്കുന്ന ചരടിനനുസരിച്ച് ആദ്യം ഇംഗ്ളീഷ് പത്രങ്ങളില്‍; പിന്നെ ഭാഷാപത്രങ്ങളില്‍. അതോടെ ജയില്‍ഭിത്തികള്‍ക്കു സുരക്ഷ പോരെന്ന വേവലാതിയുയരും. കൊടിയ കൊലപാതകികളും ബലാല്‍സംഗക്കാരും രാജ്യദ്രോഹികളും ഈ 'ഭീകരരുടെ' മുമ്പില്‍ വെറും അങ്കണവാടിപ്പിള്ളേര്‍.
അച്ചടിച്ച ഭരണഘടന വച്ചു പ്രവര്‍ത്തിച്ച ഒരു സംഘടനയാണ് സിമി. നല്ല ദിശാബോധവും ദൃഢവിശ്വാസവും ധാര്‍മികശുദ്ധിയുമുള്ളവര്‍ക്കു മാത്രമേ ആ സംഘടനയില്‍ ചേരാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ 2001നു ശേഷം വാളെടുക്കുന്നവനൊക്കെ സിമിവെളിച്ചപ്പാടായി. ലോക്കപ്പ് മര്‍ദ്ദനം പോലെ മറുപടിയില്ലാത്തതായിരുന്നു പ്രചാരണം. അവസാനം സഹികെട്ട് നിരോധിക്കുന്ന കാലത്തു പ്രസിഡന്റായിരുന്ന യുവാവ് അപ്പീല്‍ പെറ്റീഷനും റിവിഷന്‍ പെറ്റീഷനും സ്പെഷ്യല്‍ ലീവ് പെറ്റീഷനും കേസുകെട്ടുമൊക്കെ വഴിയില്‍ ഉപേക്ഷിച്ചു താനിനി ഒന്നിനുമില്ലെന്ന പ്രസ്താവനയിറക്കി സ്ഥലംവിട്ടു. കാഫ്കയുടെ നോവലുകളില്‍ കാണുന്നപോലെ ഘനാന്ധകാരം മാത്രം മുമ്പിലുള്ള ഒരു നീതിവ്യവസ്ഥയുടെ കരിങ്കല്‍ഭിത്തികളില്‍ തലതല്ലി ചാവുന്നപോലുള്ള ദയനീയതയായിരുന്നു ആ പ്രഖ്യാപനത്തില്‍നിന്നു ചാലിട്ടൊഴുകിയത്. എന്നിട്ടും വിട്ടില്ല ചോണനുറുമ്പ്. മുമ്പെന്നോ ഒരിക്കല്‍ സിമിയുടെ യോഗം കേള്‍ക്കാന്‍ ചെന്നവര്‍, അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്കു വരിയെടുത്തവര്‍, എല്ലാമുപേക്ഷിച്ചു മതവിരുദ്ധമായ സംഘടനകളില്‍ ചേര്‍ന്ന് ഇസ്ലാമിനെതിരേ സംസാരിക്കാമെന്നു തീരുമാനിക്കുന്നവര്‍- അവരൊക്കെ സിമി റീഗ്രൂപ്പിങിന്റെ തെളിവായി വരും. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റഡീസ് ആന്റ് അനാലിസിസ് എന്ന പേരില്‍ പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഡല്‍ഹിയിലൊരു സ്ഥാപനമുണ്ട്. രാജ്യസുരക്ഷയെക്കുറിച്ചും സാമൂഹികപ്രവണതകളെക്കുറിച്ചും ഗവേഷണം നടത്തുന്ന, വലിയ ബജറ്റുള്ള സ്ഥാപനം. സിമിയെക്കുറിച്ച് ഒന്നോ രണ്േടാ ചെറുപ്രബന്ധങ്ങള്‍ എഴുതിയ ഗവേഷകരതിലുണ്ട്. സൂക്ഷ്മമായന്വേഷിച്ചപ്പോള്‍ അവര്‍ ചെയ്തത് ഗൂഗിളില്‍ സിമി എന്നടിച്ചു പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളില്‍നിന്നു പറ്റിയ ഖണ്ഡികകള്‍ എടുത്തുചേര്‍ത്തി ലേഖനമെഴുതുകയായിരുന്നു; കട്ട് ആന്റ് പേസ്റ് ജോബ്. ആര്‍.എസ്.എസുകാര്‍ മുഖംമൂടി ധരിച്ചു നടത്തുന്ന സൈറ്റുകളില്‍നിന്നുള്ള ലേഖനങ്ങളും ഇംഗ്ളീഷ് പത്രങ്ങളില്‍ പ്രവീണ്‍ സ്വാമിമാര്‍ ഉരുക്കഴിക്കുന്ന സ്റോറികളോ ആയിരുന്നു സ്രോതസ്സ്. ഈ സ്കൂള്‍ ബോയ് കോംപസിഷന്‍ പറയുന്ന കാര്യങ്ങള്‍ ശരിയോ എന്നന്വേഷിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഗവേഷകനെ തന്നെ ശമ്പളം കൊടുത്തു നിയോഗിച്ചു. മൂന്നുനാലു മാസം ഗവേഷണം നടത്തിയപ്പോള്‍ പോലിസും മാധ്യമങ്ങളും പറഞ്ഞ മിക്കതും വെള്ളം ചേര്‍ക്കാത്ത നുണയാണെന്നു മനസ്സിലാക്കി സത്യസന്ധനായ അയാള്‍ ഗവേഷണം നിര്‍ത്തി.
നിരോധിക്കപ്പെട്ട സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതു നിയമവിരുദ്ധം. വിധ്വംസകപ്രവര്‍ത്തനം നടത്തുന്നവരെ വിചാരണചെയ്തു ശിക്ഷിക്കുകയും വേണം. എന്നാല്‍, നിരോധനത്തിനു മുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചവര്‍, നിരോധനത്തിനു ശേഷം മറ്റു നിയമവിധേയമായ മേഖലകളിലേക്കു കളംമാറ്റി ചവിട്ടിയവര്‍, അവരൊക്കെ രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുകയാണെന്നു വന്നാലോ!
അടുത്ത ഇരുപതു കൊല്ലത്തിനുള്ളില്‍ കേരളം ഇസ്ലാമികറിപബ്ളിക്കാക്കാന്‍ ശ്രമം നടക്കുന്നു എന്നു കുമ്മനം രാജശേഖരന്റെ ശൈലിയില്‍ ഡല്‍ഹിയില്‍ വച്ചു പ്രസ്താവനയിറക്കിയ വി. എസ്. അച്യുതാനന്ദന്‍ സമദാനിയുടെ സിമിബന്ധത്തെക്കുറിച്ച് കൊല്‍ക്കത്തയില്‍ വച്ച് ചോദ്യമുയര്‍ത്തുന്നു. പൌരാവകാശത്തെക്കുറിച്ചുള്ള അറിവില്ലായ്മ മാത്രമായിരിക്കില്ല അതിനു കാരണം. ഭരണവ്യവസ്ഥയുടെ ഭാഗമായി നിന്നുകൊണ്ടു വിപ്ളവകാരി ചമയുന്നതിലപ്പുറമുള്ള മൂല്യബോധത്തിന്റെ അഭാവത്തോടൊപ്പം കാലങ്ങളായി സ്വന്തം പരിസരത്തില്‍നിന്ന് ഒപ്പിയെടുത്ത, മനസ്സിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ചുവച്ച പരമതവിരോധവും ഇത്തരം പ്രതികരണങ്ങളുടെ ഊര്‍ജമാണ്.
സുപ്രിംകോടതി തന്നെ ഈയിടെ ഒരു ഡോക്ടര്‍ക്കു ജാമ്യമനുവദിച്ചപ്പോള്‍ ഒരു സംഘടനയില്‍ അംഗമാവുന്നതു കൊണ്ടുമാത്രം ഒരാള്‍ ജയിലില്‍ കിടക്കേണ്െടന്നു വ്യക്തമാക്കിയിരുന്നു. നക്സല്‍വാദത്തെയും മാവോവാദ സംഘടനകളെയും നിയമവിരുദ്ധമാക്കിയെന്നതുകൊണ്ട് എഴുപതുകളില്‍ മാവോസാഹിത്യം വായിച്ചവരൊക്കെ ഭീകരരായി മാറുമോ? അവര്‍ നിയോ ലിബറലിസത്തെ അനുകൂലിച്ചാല്‍ പോലും.
ഇടത്തരക്കാരുടെ മല്‍സരരംഗത്തു വെല്ലുവിളിയായി ഉയര്‍ന്നുവരുന്ന സമൂഹങ്ങളെ അന്യവല്‍ക്കരിക്കുന്നതിനു മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്ത സമൂഹങ്ങള്‍ പല സൂത്രങ്ങളും കണ്ടുപിടിക്കും. പിശാചുവല്‍ക്കരണം അതിന്റെ ഭാഗമാണ്. അതിന്റെ തെളിവുകള്‍ക്കായി വെറുതെ യുട്യൂബിലും ഫേസ്ബുക്കിലും കയറിയാല്‍ മതി. നടുങ്ങുന്ന, ഞെട്ടിത്തരിക്കുന്ന ഇസ്ലാംവിരുദ്ധ കഥകള്‍, പ്രകോപനങ്ങള്‍, കാര്‍ട്ടൂണുകള്‍, ക്ഷോഭവിസര്‍ജനങ്ങള്‍, ബോധപൂര്‍വം വളര്‍ത്തിയെടുത്ത വാര്‍പ്പുമാതൃകകള്‍ എല്ലാം നമുക്കതില്‍ക്കാണാം. ഭയജന്യമായ വാര്‍ത്തകള്‍, അതുതന്നെയാണു കാര്യം. എപ്പോഴും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുക. സര്‍വവ്യാപിയായ വല്യേട്ടന്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ധാരണ പരത്തുക, സ്വസമുദായത്തിലെ അപരനില്‍ അകന്നുനില്‍ക്കാനുള്ള സബ്ലിമിനല്‍ സന്ദേശങ്ങളാണ് ഈ മുന്‍സിമി എന്ന വിശേഷണത്തിലൂടെ ലഭിക്കുന്നത്.
അമേരിക്കയിലും കാനഡയിലും കടുത്ത മതവിശ്വാസികളായി നടിച്ചുകൊണ്ട്, ആത്മവിശ്വാസം നഷ്ടപ്പെട്ട തൊഴിലില്ലാത്ത പാവങ്ങളെ സമീപിച്ച് അവരില്‍നിന്നു ബോംബര്‍മാരെ നിര്‍മിച്ചെടുക്കുന്ന തന്ത്രങ്ങള്‍ നടക്കാറുണ്ട്. പിന്നീടവരെ ഒരിക്കലും തിരിച്ചുവരാത്തവിധം ജയിലിലടയ്ക്കും. കുറ്റംസമ്മതിച്ചാല്‍ 20 കൊല്ലം, അല്ലെങ്കില്‍ 200 കൊല്ലം എന്ന ഓപ്ഷനു മുമ്പില്‍ പരിഭ്രാന്തചിത്തരായ പ്രതികള്‍ കുറ്റം സമ്മതിക്കും. ഇന്ത്യയില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്വകാര്യതടവറകളില്‍ പീഡിപ്പിക്കാനും തീവ്രവാദനിര്‍മാണത്തിനും 'മുസ്ലിം ഗിനിപ്പന്നികളെ' സൂക്ഷിക്കുന്ന കാര്യം വെളിപ്പെടുത്തിയത് മലയാളമനോരമ ഗ്രൂപ്പില്‍നിന്നുള്ള ദ വീക്ക് വാരികയായിരുന്നു. അതെഴുതിയ ആള്‍ക്ക് അവാര്‍ഡ് കിട്ടിയെന്നല്ലാതെ സ്ഫോടനാത്മകമായ ആ കവര്‍സ്റ്റോറി ആരു ശ്രദ്ധിക്കാന്‍!
പോലിസിന് അടുത്ത സത്യവാങ്മൂലത്തിന് അതുമതി. കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ ഏതോ ഒരു പാവത്താന്‍ ഈ വിധം അഴികള്‍ക്കു പിന്നില്‍ കഴിയുന്നത് ആരു ശ്രദ്ധിക്കാന്‍? അത്യാവശ്യം ജനപിന്തുണയുള്ള അബ്ദുന്നാസിര്‍ മഅദനിയെ ബോധപൂര്‍വം ഓര്‍മപ്പെടുത്തിയില്ലെങ്കില്‍ ആരു ശ്രദ്ധിക്കാന്‍!
അമേരിക്കയില്‍ എഫ്.ബി.ഐ. നടപ്പാക്കുന്ന ബോംബ്നാടകങ്ങളുടെ കള്ളത്തരം പുറത്തുവലിച്ചിട്ട റോളിങ് സ്റ്റോണ്‍സ് ലേഖനത്തിന്റെ തലക്കെട്ട് 'ഫിയര്‍ഫാക്റ്ററി' എന്നായിരുന്നു; ഭയനിര്‍മാണശാല.
'ഞാന്‍ മുന്‍ സിമി; സോ വാട്ട്' എന്നു ചോദിക്കുന്നവരുടെ എണ്ണം കുറയുമ്പോള്‍ ഫിയര്‍ഫാക്ടറിയുടെ യൂനിറ്റുകള്‍ നാടൊട്ടുക്കും ഉയര്‍ന്നുവരും.
                                                                                                                (കടപ്പാട്:കലിം)

2012, ഫെബ്രുവരി 19, ഞായറാഴ്‌ച

ന്യൂനപക്ഷം: പന്ത് പാര്‍ട്ടി കോര്‍ട്ടിലാണ്



വി എസ് അച്യുതാനന്ദനെ നിര്‍ത്തിപ്പൊരിച്ച് അദ്ദേഹത്തെ കാപിറ്റല്‍ പണിഷ്മെന്റിന് ശിക്ഷിച്ച്, കക്ഷി കൊലക്കയറില്‍ തൂങ്ങിനില്‍ക്കവെ പോളിറ്റ് ബ്യൂറോ മുമ്പാകെ സമര്‍പ്പിച്ച ദയാഹരജിയെ തുടര്‍ന്നു ടിയാന്‍ കഷ്ടിച്ചു മരണത്തില്‍നിന്നു രക്ഷപ്പെട്ട സംഭവം മുന്‍നിര്‍ത്തി ഒരു കമ്മ്യൂണിസ്റ് സുഹൃത്തിനോടു ചോദിച്ചു: വി എസ് വധിക്കപ്പെടേണ്ടവന്‍ തന്നെ. പക്ഷേ, കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഒരു തെറ്റും ചെയ്തിട്ടില്ലേ? സീസറുടെ ഭാര്യയെപ്പോലെ പാര്‍ട്ടി സെക്രട്ടറി സംശയത്തിന് അതീതനായിരിക്കണമെന്ന സങ്കല്‍പ്പമൊന്നും പാര്‍ട്ടിക്കുണ്ടാവില്ലെന്നറിയാം. എന്നാലും, പിശകാണെന്നറിഞ്ഞിട്ടും ആളുകള്‍ വെറുതെ സീസര്‍പത്നിയെക്കുറിച്ചു ചാരിത്യ്രവതി എന്നു പറഞ്ഞുകൊണ്ടിരിക്കുംപ്രകാരം പാര്‍ട്ടി സെക്രട്ടറിയുടെ കാര്യത്തിലും എല്ലാം അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരും മൌനം ദീക്ഷിക്കുകയാണോ? ഉറക്കത്തില്‍ ബോധപൂര്‍വമല്ലാതെ കാല്‍ അരികെ കിടക്കുന്ന ആളുടെ ശരീരത്തില്‍ എടുത്തുവച്ചുപോവുക മുതലായ കൊച്ചുകൊച്ചു തെറ്റുകള്‍ പോലും പിണറായിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കും? പള്ളിയച്ചന്മാരെയും പുരോഹിതന്മാരെയും നികൃഷ്ടജീവികള്‍ എന്നും മറ്റും വിളിച്ചു കടന്നല്‍ക്കൂടിനു കല്ലെറിയുക വഴി സഭാവിശ്വാസികളെ ഒന്നടങ്കം പാര്‍ട്ടിക്കെതിരാക്കിയ നടപടി എന്തുകൊണ്ടു ചോദ്യംചെയ്യപ്പെട്ടില്ല?  



ചിരിയിലൊതുങ്ങി മറുപടി; സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി നികിതാ ക്രൂഷ്ചേവിന്റെ ആ പഴയ മറുപടി ഓര്‍മിപ്പിക്കുന്ന സ്വാഭാവികമായ ചിരി. പിണറായി സഖാവിന്റെ പിഴവുകള്‍ എടുത്തിട്ട് അദ്ദേഹത്തിന്റെ ചെയ്തികളെ വിമര്‍ശിച്ചാല്‍ പിറ്റേന്നു കാലത്ത് ചായകുടിക്കാന്‍ തല എവിടെക്കാണും മഠയാ എന്നായിരുന്നു ആ ചിരിയുടെ ചുരുക്കാര്‍ഥം. ഏരിയാതലം മുതല്‍ ജില്ലാതലം തൊട്ടു സംസ്ഥാനം വരെ എതിര്‍ശബ്ദങ്ങളെ വെട്ടിനിരത്തിയാണു പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ അരങ്ങേറ്റം നടന്നത്. സി.പി.എം ഇതര ബൂര്‍ഷ്വാ സംഘടനകളെപ്പോലെയല്ലെന്നും അതില്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും പറയവെ, പാര്‍ട്ടിയിലെ രണ്ടാം നമ്പറുകാരന്‍ നേതാവ് ചോദിച്ചു: "കോണ്‍ഗ്രസ്സില്‍ വല്ലവരും സോണിയാഗാന്ധിയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുമോ? മുസ്ലിംലീഗില്‍ പാണക്കാട് തങ്ങളെ ആരെങ്കിലും വിമര്‍ശിക്കുമോ? മാണി കോണ്‍ഗ്രസ്സില്‍ മാണിയെ വല്ലവരും വിമര്‍ശിക്കുമോ?'' ഒരു പത്രക്കാരനും തിരിച്ചുചോദിച്ചില്ല- സി.പി.എമ്മില്‍ പിണറായി വിജയന് ആരു മണികെട്ടും? 


തമാശ അതല്ല. ദേശസുരക്ഷ എന്നു പറഞ്ഞ് നിരപരാധികളായ ഒരു പ്രത്യേക സമുദായക്കാരെ വേട്ടയാടുന്നതൊഴിച്ചാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുതല്‍ ഇങ്ങേത്തല പഞ്ചായത്ത് പ്രസിഡന്റ് വരെ സകലരെയും അവരുടെ നയങ്ങളെയും തൊലിയുരിക്കാനും തലങ്ങും വിലങ്ങും വിമര്‍ശിക്കാനും സ്വാതന്ത്യ്രമുള്ള ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ. ഈ സ്വാതന്ത്യ്രം അതിന്റെ മാക്സിമം ഉപയോഗിക്കുന്നവരില്‍ മുന്‍പന്തിയിലാണു മാര്‍ക്സിസ്റ് സുഹൃത്തുക്കള്‍. കോടതികളിലെ ന്യായാസനക്കാരെ ശുംഭന്മാരെന്നു പറഞ്ഞു ചിന്നംവിളിച്ചു നടക്കാനും ബോംബ് നിര്‍മിച്ച് അകത്തായാല്‍ പോലിസ് സ്റ്റേഷനകത്തുപോലും ബോംബ് നിര്‍മിക്കുമെന്ന് വീമ്പുപറയാനും കസ്റ്റഡിയിലെടുത്തവരെ, പോലിസുകാരെ നോക്കുകുത്തികളാക്കി പിടി വിടീച്ചു കൊണ്ടുവരാനും ക്ളാസ്മുറിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെ കൊത്തിനുറുക്കി കഷണം കഷണമാക്കിയതിന് ഉത്തരവാദികളായവരെ ജയിലില്‍നിന്ന് ഇറക്കി മാലയിട്ടു സ്വീകരിക്കാനും സ്വാതന്ത്യ്രമുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യ. പക്ഷേ, ഇന്ത്യയില്‍ നാം അനുഭവിക്കുന്ന ഈ സ്വാതന്ത്യ്രം 'അപ്പച്ചന്റെ വെറും തമാശ' മാത്രമാണെന്നാണു പാര്‍ട്ടിയുടെ കരടുരേഖ വിലയിരുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യം വെറും ഔപചാരികവും പൊള്ളയുമാണത്രേ. കരടുരേഖയനുസരിച്ച്, യഥാര്‍ഥ ജനാധിപത്യം മധുരമനോഹര മനോജ്ഞ ചൈനയില്‍ കളിയാടുന്നതാണ്. അതായത്, അറബ്വസന്തത്തെക്കുറിച്ചു കവിത രചിച്ച ആളെ പിടിച്ചു ജയിലിലടയ്ക്കുകയും അന്നു ടിയാനന്‍മെന്‍ സ്ക്വയറില്‍ സംഭവിച്ചപോലെ ചില ചില്ലറ പൌരസ്വാതന്ത്യ്രങ്ങള്‍ക്കായി വാദിച്ച ആയിരക്കണക്കിനു വിദ്യാര്‍ഥികളെ നിഷ്കരുണം വെടിവച്ചുതള്ളുന്നതുമാണ് യഥാര്‍ഥവും മൌലികവുമായ ജനാധിപത്യം. ഈ ജനാധിപത്യം കേരളത്തില്‍ അനുവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്ര എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ ഉടലില്‍ മുദ്രാവാക്യം വിളിക്കാന്‍ തല ബാക്കിയുണ്ടാവുമായിരുന്നുവെന്ന് ചോദിക്കരുത്. കാരണം, സോഷ്യലിസം എന്ന മഹത്തായ ലക്ഷ്യത്തിലേക്കു നടന്നുനീങ്ങണമെങ്കില്‍ ഇത്തരം ചില സംരക്ഷണങ്ങളൊക്കെ ആവശ്യമാണെന്നാണു മറുപടി. 


ഇപ്രകാരം അഭിപ്രായസ്വാതന്ത്യ്രത്തിന്റെ നാനാവിധ ദ്വാരങ്ങളും പഴുതുകളും പൂര്‍ണമായും ഉരുക്ക് ഉരുക്കിയൊഴിച്ച് അടച്ചു ഭദ്രമാക്കി, വിയോജിക്കാനിടയുണ്െടന്നു കണ്ടവരെയത്രയും കൊന്നും നാടുകടത്തിയും തടവിലിട്ടും നിരീക്ഷണത്തിനു വിധേയമാക്കിയും നീണ്ട 75 വര്‍ഷം കര്‍സേവ നടത്തി പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് സ്വര്‍ഗരാജ്യത്തിന് എന്തു സംഭവിച്ചുവെന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന കമ്മ്യൂണിസ്റ്റ് അന്തകന്‍ ഗ്ളാസ്നോസ്റ്റിന്റെ കണ്ണാടിച്ചില്ലുകള്‍ തുറന്നു കാട്ടിത്തന്നിരിക്കെ, എന്തിന് കണ്ണും മൂക്കും ഒന്നിച്ചു വരിഞ്ഞുകെട്ടുന്ന അത്തരമൊരു പരീക്ഷണത്തിന് വീണ്ടും മുതിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടതുണ്ട്. 


മതന്യൂനപക്ഷങ്ങള്‍ ഈ കെണിവലയിലേക്കു വരുന്നില്ലെന്നാണ് ആക്ഷേപം. അവരെ അടുപ്പിക്കാനുള്ള ശ്രമത്തിനു ജാഗ്രത പോരെന്നും പറയുന്നു. എന്നാല്‍, വിപണിയെയും മൂലധനത്തെയും സംബന്ധിച്ചും ബൂര്‍ഷ്വാസിയോടുള്ള നിലപാടില്‍പ്പോലും കാതലായ മാറ്റം വരുത്തി ഇതിനകം പ്രസ്ഥാനത്തെ ഒരു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാക്കി മാറ്റിയവര്‍, മതത്തെക്കുറിച്ച മൌലികസങ്കല്‍പ്പത്തില്‍ കാതലായ ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധരല്ല എന്നതാണു വാസ്തവം. ദൈവം ഇപ്പോഴും മിഥ്യയാണ്; മതം മയക്കുമരുന്നും. അഭൌതികമായതെല്ലാം അന്ധവിശ്വാസവും അതിനാല്‍ എതിര്‍ത്തുതോല്‍പ്പിക്കപ്പെടേണ്ടതുമാണ്. 


വിശ്വാസികള്‍ക്ക് ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാം. തങ്ങള്‍ മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരല്ല എന്ന് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പറയുന്നത് എന്തിനാണെന്ന് അറിയാത്തവരല്ല വിശ്വാസികള്‍. എന്നിട്ടും വിശ്വാസികളില്‍ ഗണ്യമായൊരു വിഭാഗം കമ്മ്യൂണിസ്റുകളുമായി സഹവസിക്കുന്നുവെങ്കില്‍ അതു കമ്മ്യൂണിസത്തിന്റെ മാനുഷികമുഖം പരിഗണിച്ചുകൊണ്ടു മാത്രമാണ്. ഇസ്ലാമിനെക്കുറിച്ചു സവിശേഷമായിപ്പറഞ്ഞാല്‍, അധഃസ്ഥിതവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ചൂഷണമുക്തമായ സമൂഹം, സാമൂഹിക സുസ്ഥിതി, നീതി, സാമ്രാജ്യത്വവിരോധം മുതലായ ഒട്ടേറെ കാര്യങ്ങളില്‍ അതിന്റെ കാഴ്ചപ്പാടും കമ്മ്യൂണിസ്റ് നയനിലപാടുകളും ഏറെ അടുത്തുനില്‍ക്കുന്നു. മര്‍ദ്ദിതരുടെയും പീഡിതരുടെയും കൈയില്‍ ഭരണത്തിന്റെ ചെങ്കോല്‍ ഏല്‍പ്പിക്കുക എന്നതാണു വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ദൌത്യമായി വിളംബരം ചെയ്യുന്നത്. 


എന്നാല്‍, ഈവക കാര്യങ്ങള്‍ കണക്കിലെടുത്ത് വിഷചഷകമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തോട് ഒരല്‍പ്പം ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ചാല്‍, ഞെക്കിയോ നക്കിയോ ഉന്മൂലനത്തിനു ശ്രമിച്ചാല്‍ എന്തു ചെയ്യും? കേരളത്തില്‍ മുസ്ലിംകള്‍ തുണി പണ്േട വലത്തുനിന്ന് ഇടത്തേക്കാണ് ഉടുക്കാറ്. ബാക്കിവരുന്ന മതത്തിന്റെ തൊപ്പിയും തലേക്കെട്ടും അടക്കം സകലതും മാറ്റിവച്ചു ജീവിതത്തിന്റെ ഇടതുവശം ചേര്‍ന്നു നടക്കാമെന്നു വച്ചാല്‍പ്പോലും പാര്‍ട്ടി ഓഫിസിലെ ഗ്രീന്‍ ബുക്കില്‍ സ്ഥാനംപിടിച്ചുകളയാമെന്ന ധാരണ വെറുതെ. അബ്ദുല്ലക്കുട്ടിയെ ഉമ്മൂമ്മയുടെ മയ്യിത്ത് നമസ്കരിക്കാന്‍ അനുവദിച്ചില്ല എന്നത് വെറുതെ പറഞ്ഞതല്ല. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന പേരില്‍ പുസ്തകം എഴുതിയ ആള്‍ മഴയത്തെപ്പോഴോ പള്ളിയുടെ ഇറയത്തു കയറിനിന്നതിന്റെ പേരില്‍ അയാളും പി ടി കുഞ്ഞിമുഹമ്മദും ഒന്നും യഥാര്‍ഥ കമ്മ്യൂണിസ്റല്ല എന്ന് ദേശാഭിമാനിയുടെ അമരത്തിരിക്കുന്ന ആള്‍ പ്രസംഗിച്ചതിന്റെ രേഖ എന്റെ പക്കലുണ്ട്. എന്നുവച്ചാല്‍, ഉറ്റവര്‍ മരിച്ചാല്‍ ഒരു ആചാരം എന്ന നിലയ്ക്കു മയ്യിത്ത് നമസ്കരിക്കുന്നതുപോലും കമ്മ്യൂണിസ്റ്റ് ശരീഅത്ത് അനുസരിച്ചു ഹറാമാണ്.


ഇതു വ്യക്തികളുടെ കാര്യം. കൂട്ടായ്മകളെ സംബന്ധിച്ചിടത്തോളം കുറേക്കൂടി കര്‍ശനമാണു പ്രശ്നം. പതിനാറുവര്‍ഷമാണ് ഐ.എന്‍.എല്‍ എന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിന്റെ പാര്‍ട്ടി കൊറ്റനാടിനു പിറകെ നടന്നത്. പി.ഡി.പിയുടെ കാര്യവും വ്യത്യസ്തമല്ല. അവസാനം അവ രണ്ടും മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയതുപോലെ ആയതു മിച്ചം. 


എന്നാല്‍, മല്‍സരിക്കാന്‍ ഒരു പഞ്ചായത്ത് വാര്‍ഡോ കയറിയിരുന്ന് കാല്‍ നീട്ടാന്‍ ഒരു കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനമോ ചോദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതെ, രാഷ്ട്രീയ-രാഷ്ട്രാന്തരീയ ന്യായങ്ങളും യുക്തികളും മാത്രം കണക്കിലെടുത്ത് കൂടെ കൂടിയവരുടെ അവസ്ഥപോലും തെല്ലും വ്യത്യസ്തമായിരുന്നില്ല. എന്നല്ല, അവരുടെ കാര്യമായിരുന്നു ഏറെ ദയനീയം. തിരഞ്ഞെടുപ്പില്‍ കണ്ണും ചിമ്മി ഇടതുപക്ഷത്തിനു വോട്ട് പതിച്ചുനല്‍കാന്‍ തീരുമാനിച്ച ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണു പറയുന്നത്. ആ സംഘടനയുടെ യുവജനവിഭാഗം വ്യത്യസ്തമായ ഇടപെടലുകളിലൂടെയും വിവിധങ്ങളായ സമരമുഖങ്ങളിലൂടെയും അല്‍പ്പം സമൂഹശ്രദ്ധ പിടിച്ചുപറ്റുന്നു എന്നു കണ്ട മാത്രയില്‍ കോഴിക്കോട്ടെ കക്കോടിയിലും കിനാലൂരിലും വച്ച് അവരുടെ മേല്‍ ചാടിവീണു പൊതിരെ തല്ലുക മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ഭീകരവാദികളും വര്‍ഗീയവാദികളുമായി ചിത്രീകരിച്ച പാര്‍ട്ടിപ്പത്രം അവരെപ്പറ്റി തുടര്‍ച്ചയായ പരമ്പരകള്‍ പ്രസിദ്ധീകരിച്ച് പൊതുസമൂഹത്തിനു മുമ്പില്‍ ബന്ധപ്പെട്ടവരെ പരമാവധി നാണംകെടുത്താന്‍ പതിനെട്ടും പിന്നെ പന്ത്രണ്ടും പയറ്റി. 


ആനപ്പുറത്തു നടക്കാം; അങ്ങാടിയിലൂടെ നടക്കാം; ആരും കാണരുത് എന്നു ശഠിക്കുകയും ചെയ്യാം. പക്ഷേ, ആനയ്ക്കു ചക്കരയും പനമ്പട്ടയും നല്‍കാന്‍ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നവരുടെ നേരെ ആനയെ വിരട്ടിയോടിച്ചാല്‍ പാവങ്ങള്‍ എന്തു ചെയ്യും? എങ്കില്‍ പിന്നെ ന്യൂനപക്ഷങ്ങള്‍ അടുക്കുന്നില്ല, ഇണങ്ങുന്നില്ല എന്ന വിലാപത്തിന് എന്തര്‍ഥം? 






2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ബാബരി മസ്ജിദ്

   1949ല്‍ വിഭജനത്തെ തുടര്‍ന്നു ബാബരിമസ്ജിദിന്റെ വിവാദവിഷയമായ ഭാഗം അടച്ചുപൂട്ടിയിടുകയു ണ്ടായി.അന്നു കേന്ദ്രമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലും യു.പി.മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദവല്ലഭ 
പാന്തും ഹിന്ദുമതദ്വാശികളായിരുന്നില്ലല്ലോ.1949ല്‍ ഡിസംബര്‍ 22 ആം തീയ്യതി അയോധ്യയിലെ 
പോലീസുസ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീരാം ദുബേയുടെ റിപ്പോര്‍ട്ടിന്‍ മേലായിരുന്നു അടച്ചിട 
ല്‍ നടപടി എടുക്കേണ്ടിവന്നത്.അന്നു കുറേപ്പേര്‍ മതില്‍ ചാടിക്കടന്ന് മസ്ജിദില്‍ അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചു.മുസ്ലിംകളുടെ കൈയില്‍നിന്ന് മസ്ജിദ് വെട്ടിപ്പിടിക്കുന്നുവെന്നതായിരുന്നു അവരുടെ ഭാവം.........
   ബാബരിമസ്ജിദ് ശ്രീരാമജന്മഭൂമിയായി നേടിയെടുത്ത വിജയം ആഘോഷിക്കാന്‍ ജൈത്രരതയാത്ര വിശ്വഹിന്ദുപരിഷത്തുകാര്‍ നടത്തി.അതു പരാജയബോധവും ദുഃഖവും സ്വാഭാവികമായ കോപവും മുസ്ലിംകളില്‍ വളര്‍ത്തി.പല നഗരങ്ങളിലും ഡല്‍ഹിയിലും അങ്ങ് ജമ്മു കശ്മീരിലും രക്തച്ചൊരിച്ചില്‍ ഉണ്ടായി.ഈ മാതിരി വിജയവും വിജയാഘോഷവും അല്‍പ്പന്മാരുടെ  താണ്.വിജയത്തില്‍ എളിമയും പരാജയത്തില്‍ കൂസലില്ലായ്മയുമാണ് ശക്തിയുടെയും അന്തസ്സിന്റെയും അഭിമാനത്തിന്റെയും മാന്യതയുടെയും അടയാളങ്ങള്‍.ഇവയൊന്നും നമുക്കില്ലല്ലോ.
   'മനുഷ്യസ്നേഹി 'എന്നല്ലാതെ 'മതസ്നേഹി ','ഭാഷാസ്നേഹി ',ജാതിസ്നേഹി 'എന്നിങ്ങനെപ്പോ
കുന്ന 'സ്നേഹങ്ങള്‍ 'ഒന്നും ഞാന്‍ മതിക്കുന്നില്ല.ലേശം ലേശം ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നുമുണ്ട്.എന്തന്നാല്‍ ആ 'സ്നേഹങ്ങളുടെ 'എല്ലാം മറുപുറം 'ദോഷ 'ങളാണ്.ഇരുണ്ട് ബീഭത്സ -
ങളായ ദോഷങ്ങള്‍ .
   ബാബരിമസ്ജിദ്നെപ്പറ്റി എഴുതപ്പെട്ട കത്തുകളില്‍ ഒന്നില്‍ പറയുന്നു:" ഇസ്ലാമിന്റെ ഉല്‍ഭവത്തിന്നു മുമ്പുതന്നെ നിര്‍മ്മിക്കപ്പെട്ട രാമജന്മഭൂമി 'മന്ദിരം'തകര്‍ത്ത് അവിടെ മസ്ജിദ് പണിയിച്ചത് 'നമ്മുടെ മാതൃഭൂമി 'ആക്രമിച്ച ബാബര്‍ ആയിരുന്നു.സ്വാഭിമാനമുള്ള ഒരു രാഷ്ട്രവും അക്രമണകാരിയുടെ സ്മാ രകങ്ങള്‍ നിലനിര്‍ത്തുന്നില്ല "
   ഇതു വായിച്ചപ്പോള്‍ ........
  " ആരിക്കത്തെഴുതി,സ്വധര്‍മസുഭഗം 
  ദേശാഭിമാനോജ്വലം ...."
എന്നു വിസ്മയിച്ചുപോയി.അതേ അവസരത്തില്‍ ഗാന്ധിജിയുടെ ഈ വാക്കുകളും ഓര്‍ത്തുപോയി:
"  ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും സഹകരിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും മുസ്ലിംകള് ഒന്നുകില്‍ ഇന്ത്യക്ക് പുറത്ത് പോകുകയോ അല്ലെങ്കില്‍ ഹിന്ദുക്കളുടെ അടിമകളായി കഴിഞ്ഞൂകൂടുകയോ ചെയ്യണമെന്നും കരുതുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ട് "  . ഈ വിഭാഗമാണ് രാമജന്മഭൂമിയുടെ പ്രക്ഷോഭകരും പ്രകടനക്കാരും.
   " നമ്മുടെ മാതൃഭൂമി "  ഈ നമ്മള്‍ ആരാണ് ?അതില്‍ രാമജന്മഭൂമിയും അയോധ്യാനഗരവും ഹിന്ദു -
സംഗമവും കൊണ്ടുനടക്കാത്തവര്‍ പെടുമോ ? ആരൊക്കെയാണ് ഈ ഭാരതത്തില്‍ 'സ്വദേശികള്‍ '
ആരാണ് വിദേശികള്‍ ? ബാബര്‍ ആക്രമിച്ചു കടന്നുവന്ന മധ്യേഷ്യന്‍. ,പ്രാകൃത ഗോത്രവര്‍ഗക്കാരാണ് 
ആര്യന്മാര്‍ .അവര്‍ ഈ നാട്ടുകാരെ 'ദസ്യൂക്കള്‍ 'എന്നും 'രാക്ഷസര്‍ 'എന്നും വിളിച്ചു.മോഹന്‍ജെദാരയിലും ഹാരപ്പോയിലും താമസിച്ചിരുന്ന നാഗരികസമൂഹത്തെ പുതിയതരം 
ഇരുമ്പായുധങ്ങളുമായി വന്ന ഇന്ദ്രന്റെ സൈന്യം തോല്‍പ്പിച്ചു തെക്കോട്ടൊടിച്ചു.പുരങ്ങള്‍ തകര്‍ക്കുന്ന 
'പുരന്ദരന്‍ 'ആയ ഇന്ദ്രന്‍ ആയിരുന്നു ആര്യരുടെ നേതാവ് .ഈ ആര്യന്മാരെ അപഹര്‍ത്താക്കളായി 
ഇന്നും കണക്കാക്കുന്ന ഒരു ചിന്താധാര ദക്ഷിണേന്ത്യയില്‍ ഉണ്ടെന്ന് മറക്കാതിരിക്കുക.കോട്ടയം എസ്.എന്‍.ഡി പി യോഗത്തില്‍ ഈഴവന് രാമമന്ത്രം ഉപദേശിച്ചുകൊടുത്ത മദന്‍മോഹന്‍ മാളവ്യ -
യുടെ ചെവിയില്‍ ഇടിനാദം പോലെ മുഴങ്ങിയത് സി.കേശവന്റെയും,ഡോ:സി.ഒ.കരുണാകരന്റെയും 
'രാവണാ കീജെ 'വിളികള്‍ ആയിരുന്നു.മലയാളത്തില്‍ ഒരു രാവണായനമുണ്ടായെങ്കില്‍ തമിഴില്‍ ഒരു 
കീമാഴണം ഉണ്ടായി.എന്റെ ബാല്യകാലസ്മരണ എന്റെ നാട്ടിലെ വായനശാലയില്‍ നടന്നിരുന്ന 
'രാമരാവണ യുദ്ധങ്ങളാണ് '.എന്നാല്‍ ഞാന്‍ ഈ പൊളിച്ചെഴുത്തുകള്‍ ഒന്നും അംഗീകരിക്കുന്നില്ല.
പല കാലങ്ങളില്‍ പലേടങ്ങളില്‍ നിന്ന് ഒഴുകിവന്ന ഗോത്രവര്‍ഗങ്ങളും സംസ്കാരങ്ങളും മതങ്ങളും 
ഭാഷകളും എല്ലാം കലര്‍ന്നതാണ് വര്‍ത്തമാനകാലഭാരതം.നമ്മില്‍ ആരും തന്നെ 'ശുദ്ധ 'രക്തമോ 
'ശുദ്ധ 'സംസ്കാരമോ ശുദ്ധഭാഷയോ ഉള്ളവരല്ല.
   ബാബര്‍ ഇവിടെ വന്ന് ഒരു ഭരണവും വംശവും സംസ്കാരവും സംഭാവനചെയ്തു.ശിവജിയുടെ 
ചിത്രമെന്നല്ല,പഴയ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ചിത്രങ്ങളും കാണിക്കുന്നതു മുഗള്‍ശൈലിയി -
ലുള്ള വേഷസംവിധാനമാണ്.നമ്മുടെ ഭാഷയിലും ഭരണസംവിധാനത്തിലും ചിന്തയിലും ആശയങ്ങ 
ളിലും എല്ലാം അതിന്റെ സ്വാധീനമുണ്ട്.കാലഗണനയുടെ വ്യത്യാസമെല്ലാതെ 'വരത്തരും ' 'ഇരുത്തരും' തമ്മില്‍ വ്യത്യാസമൊന്നുമില്ല.ഗിരിവര്‍ഗ്ഗക്കാര്‍ ഒഴിച്ചുള്ളവരല്ലാം 'വരത്തരാണ് '.ഇവിടെ 
ആദിമമായ ഒരു മതം തന്നെയുണ്ടോ ?ശിവക്ഷേത്രത്തില്‍ പോകുന്ന കാര്യം പറഞ്ഞാല്‍ ക്ഷോഭിക്കു -
ന്നവരാണ് തിരുമലയിലെ അടികളെന്ന് ഞാന്‍ ഓര്‍ക്കുന്നു.പഴമയിലേക്കു പോയാല്‍ അമ്പലങ്ങള്‍ 
മിക്കതും ബൌദ്ധര്‍ക്കോ ജൈനര്‍ക്കോ ഗിരിവര്‍ഗക്കാര്‍ക്കോ വിട്ടുകൊടുക്കേണ്ടിവരും 'അനന്തശയനം 'എന്നു പറയുന്നത് മഹാനിര്‍വാണം പ്രാപിക്കുന്ന ബുദ്ധഭഗവാന്റെ അന്ത്യശ -
യനശില്‍പ്പമാനന്ന വ്യാഖ്യാനം ഞാന്‍ കേട്ടിട്ടുണ്ട്.ബൌദ്ധന്‍ ഹിന്ദുവിന്റെ കഠിനമായ നിന്ദാപാദ -
വുമാണ്.
   കഴിഞ്ഞ ദശകത്തില്‍ ബംഗ്ലാദേശില്‍നിന്ന് ആസാമില്‍ കടന്നുകയറിവന്നവര്‍ക്കുവരെ പൌരത്വം കൊടുക്കുന്നതല്ലേ അവിടത്തെ ഒത്തുതീര്‍പ്പ്.1527ന്റെ ആദ്യം ഇന്ത്യയില്‍ കടന്നുവന്ന് മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ബാബര്‍ വിദേശിയെങ്കില്‍ കുറച്ചുകൂടെ പുറകോട്ടുപോയാല്‍ തിലകന്റെ അനുമാനത്തില്‍ ധ്രുവപ്രദേശത്തു നിന്ന് കടന്നുവന്ന ആര്യന്മാരെയും വിദേശികളായി ഗണിക്കണമെല്ലോ.കരുണാനിധിക്ക് ആ അഭിപ്രായം കാണാതിരിക്കില്ല.ഹിന്ദിവിദ്വേഷത്തില്‍ ആര്യ വിദ്വേഷം ഉണ്ട്.ആര്യന്‍ അതിക്രമിച്ചു കടന്നുവന്നവനാണ്.
   അതുപോകട്ടെ,ബാബര്‍ ആരില്‍നിന്നായിരുന്നു അധികാരം പിടിച്ചെടുത്തത് ?തെറ്റിദ്ധരിക്കേണ്ട രജപുത്രസിംഹങ്ങളില്‍ നിന്നൊന്നുമായിരുന്നില്ല.അന്ന് ഡല്‍ഹി സിംഹാസനം വാണിരുന്നത് അഫ്ഗാന്‍ വംശക്കാരനായ ഇബ്രാഹീം ലോധി എന്ന മുസ്ലിം പാദുഷ ആയിരുന്നു.അയാള്‍ പാനിപ്പട്ടിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.പിന്നീട് അയാളുടെ അനുജന്‍ മുഹമ്മദ് ലോധിയുമായി നടന്ന യുദ്ധത്തില്‍ ബാബര്‍ അയാളെയും നിശ്ശേഷം തോല്‍പ്പിച്ചു.ലോധിയും പിന്തുണക്കാരനായി കൂടിയ റാണാസംഗയും കൂടെ നിര്‍ത്തിയ ഒന്നരലക്ഷത്തോളം സൈന്യത്തെ 28000 കുതിരകള്‍ മാത്രമുള്ള ബാബര്‍ വകവരുത്തി.മുകിലര്‍ ഇന്ത്യ പിടിച്ചത് അഫ്ഗാന്‍ മുസ്ലിമില്‍ നിന്നായിരുന്നു.രജപുത്രഹിന്ദുവില്‍ നിന്നായിരുന്നില്ല.' ഹിന്ദു 'ക്കള്‍ എന്നോ തോറ്റിരുന്നു.അവര് അഫ്ഗാന്‍കാരുടെ പിന്നില്‍ കൂടെ ചേര്‍ന്ന് നിന്ന് വീണ്ടും തോറ്റു.
   രാമജന്മഭൂമിയില്‍ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രമില്ല.ഇതല്ലാം വിദ്വോഷത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച കള്ളചരിത്രങ്ങളാണ്.ഇന്നത്തെ അയോധ്യയില്‍ ഭൂഖനനം ചെയ്തുനോക്കിയതില്‍ 700 ബി സി വരെ അവിടെ മനുഷ്യവാസമേ ഇല്ലായിരുന്നുവെന്നാണ് കണ്ടത്.രാമായണ കാലഘട്ടം 2500 ബി സി എന്നാണ് നിഗമനം.പുരാണങ്ങളും പുരാണപുരുഷന്മാരും സ്ഥലങ്ങളും എല്ലാം ഭക്തിയും ഭാവനയുമാണ് കാണാറുള്ളത്.ഇവിടത്തെ ചടയമംഗലം ജഡായുമംഗലമായും 
ജഡായു വെട്ടേറ്റു വീണ സ്ഥലമായും വിവരിക്കുന്നതു കേട്ടിട്ടുണ്ട്.ശബരിമലയ്ക്കു പോകുമ്പോള്‍ സീതാ തീര്‍ഥമുണ്ട്.ശബര്യാശ്രമവും.എന്നാല്‍ കേസരി ബാലകൃഷ്ണപ്പിള്ള പറയുന്നത് രാമന്‍ ഇങ്ങോട്ട് 
വന്നിട്ടേ ഇല്ലെന്നാണ്.
   ബാബറാണെങ്കില്‍ 'രാമജന്മഭൂമിയില്‍ 'പോയിട്ടേ ഇല്ലെന്നും പോയിടത്തെല്ലാം ഹിന്ദുദേവാലയങ്ങളെ അഭിനന്ദനത്തോടും കൌതുകത്തോടും വീക്ഷിച്ചിരുന്നുവെന്നുമാണ് ബാബര്‍ നാമയില്‍ കാണുന്നത്.
   ഹുമയൂണിനുള്ള ഒസ്യത്തില്‍ ബാബര്‍ പറയുന്നത് :"  നീ എല്ലാ മുന്‍വിധികളുംഉപേക്ഷിക്കണം നീതിയോടെ ഭരിക്കുക.നിന്റെ പ്രജകളുടെ ഹൃദയം വശീകരിക്കാന്‍ ഗോമാംസഭക്ഷണം ഉപേക്ഷിക്കണം.നിയമം അനുസരിക്കുന്ന പ്രജകളുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കരുത്.കാരുണ്യം കൊണ്ടാണ് ഇസ്ലാം വളരേണ്ടത്.മര്‍ദ്ദനം കൊണ്ടല്ല ...... "
   'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി 'എന്ന വള്ളത്തോള്‍ കവിതയില്‍ മിന്നിത്തിളങ്ങുന്ന ഹുമയൂണിന്റ
സ്വഭാവശുദ്ധി ബാബറിന്റെ ഒസ്യത്താണ്.രാമജന്മഭൂമിയിലെ ഇല്ലാത്ത ക്ഷേത്രം ആ ബാബര്‍ നശി -
പ്പിച്ച വല്ലാത്ത കഥ ഇവിടെ വിദ്വേഷം വളര്‍ത്താന്‍ കെട്ടിച്ചമച്ചതാണ്.
   ഈ ഇന്ത്യ അനാദികാലം മുതല്‍ ഇന്നോളം ഇവിടെ വന്ന് താമസിക്കുന്ന എല്ലാവരുടെയും രാജ്യ -
മാണ്.ഇനി വരുന്നവരുടെയും രാജ്യമായിരിക്കും.ഹിന്ദുക്കളുടെ മാത്രം രാജ്യമല്ല.ഇത് നിങ്ങളുടെ ചില -
രുടെ സ്വകാര്യരാജ്യമാണോ ?അതോ നമ്മുടെ എല്ലാവരുടെയും പൊതുവായ രാജ്യമാണോ ?ഇവിടെത്തെ ന്യൂനപക്ഷത്തിന്റെ വിശ്വാസമാണ് നമ്മുടെ നിലനില്‍പ്പിന്റെ ആധാരം.മാന്യതയുടെ 
ഉരക്കല്ല്.പൊളിച്ചെഴുത്തിന്ന് പോയാല്‍ രാജ്യം പൊളിയും.
                                                                 എ .പി.ഉദയഭാനു 
                                               (മനോരാജ്യം ആഴ്ചപ്പതിപ്പ് ,1987 മാര്‍ച്ച് 4 )

2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

ഡല്‍ഹി സ്ഫോടനം: ഗുണം കിട്ടുന്നതാര്‍ക്ക്?


120 കോടി ഇന്ത്യക്കാരെ ഭരിക്കുന്നവര്‍ താമസിക്കുന്ന, സൂക്ഷ്മമായി ശുദ്ധീകരിക്കപ്പെട്ട ഔറംഗസേബ് റോഡിലാണ് ഇസ്രായേലി വനിതാ നയതന്ത്രജ്ഞയ്ക്കെതിരേ ആക്രമണം നടന്നത്. ഇരുപത്തിനാലു മണിക്കൂറും പട്രോള്‍ നടക്കുന്നതും എന്തു സംഭവമുണ്ടായാലും നിമിഷനേരത്തിനുള്ളില്‍ തെരുവുകളൊന്നായി വലയം ചെയ്യാന്‍ സായുധപോലിസ് തയ്യാറായിനില്‍ക്കുന്നതുമായ പ്രദേശം. 


അത്തരമൊരു സ്ഥലത്ത് ഒരു മോട്ടോര്‍ സൈക്കിളില്‍ വന്ന ഒരാള്‍ ഇസ്രായേലിയുടെ കാറിനു സമീപം നിര്‍ത്തുകയും സ്ഫോടകവസ്തു ഘടിപ്പിക്കുകയും അതു പൊട്ടുന്നതിനിടയില്‍ ഒരു പരിക്കും പറ്റാതെ ഓടിച്ചുപോവുകയും ചെയ്തുവെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഔറംഗസേബ് റോഡില്‍ മണിക്കൂറില്‍ 1500-2000 കാറുകള്‍ ഓടുന്നുണ്ട്. റോഡിന് ഇരുവശത്തുമുള്ള വെണ്‍മാളികകള്‍ എണ്ണിയാല്‍ നാട്ടില്‍ എത്ര ഡോളര്‍ കോടീശ്വരന്‍മാരുണ്െടന്നു മനസ്സിലാക്കാം. 


ഏതാണ്ട് 15 വര്‍ഷം മുമ്പാണ്. ഔറംഗസേബ് റോഡില്‍ താമസിക്കുന്ന ഒരു വലിയ വ്യവസായിയുടെ മുമ്പില്‍ ഒരു ഓഫര്‍ വന്നു. അയാളുടെ വസതി വിട്ടുകൊടുത്താല്‍ 50 കോടി രൂപ ലോകത്തെ ഏതു ബാങ്കിലും അയാളുടെ പേരില്‍ നിക്ഷേപിക്കാമെന്നും ദശലക്ഷക്കണക്കിനു ഡോളര്‍ വാടക നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇസ്രായേലി അംബാസഡര്‍ക്കു വേണ്ടിയായിരുന്നു അത്. ചില ആളുകള്‍ ഒന്ന് ആഗ്രഹിച്ചുപോയാല്‍ പിന്നെ അടങ്ങിയിരിക്കില്ല. ഔറംഗസേബ് റോഡില്‍ തന്നെ മറ്റൊരിടത്താണ് ഇസ്രായേല്‍ എംബസി സ്ഥാപിക്കപ്പെട്ടത്. ആക്രമണം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേലി ഗവണ്‍മെന്റ് ഇറാനുമേല്‍ വിഷം തുപ്പാന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ (അടുത്തിടെയാണ് അദ്ദേഹം തെല്‍ അവീവില്‍ നിന്നു തിരിച്ചുവന്നത്) അന്വേഷണം തുടങ്ങിയെന്ന കരുതലോടെയുള്ള പ്രസ്താവന പുറത്തിറക്കി. വൈകുന്നേരമായതോടെ അമേരിക്കന്‍ സയണിസ്റ്റ് ലോബിയുടെ വിധിപ്രഖ്യാപനമുണ്ടായി: ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം അന്താരാഷ്ട്ര മര്യാദകള്‍ക്കെതിരാണ്. 


അവരെ ഇന്ത്യക്കാര്‍ ഓര്‍മിപ്പിക്കേണ്ട കാര്യമിതാണ്. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ആറു സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട്. അഞ്ചാറു ദശാബ്ദംമുമ്പാണ് സയണിസ്റ് ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടത്; അതും നിയമവിരുദ്ധമായി. ഏഷ്യയിലെ പല പ്രദേശങ്ങളും കീഴടക്കുന്നതിനു സയണിസ്റ് ബാങ്കര്‍മാരാണ് ബ്രിട്ടീഷുകാര്‍ക്ക് പണം വായ്പ നല്‍കിയത്. അതിനവര്‍ തങ്ങളുടെ ഒരു റാത്തല്‍ മാംസമായി ഫലസ്തീന്‍ കവര്‍ന്നെടുത്തു. എത്ര ഇറാനിയന്‍ ആണവശാസ്ത്രജ്ഞന്‍മാരെയാണു മൊസാദ് കൊലപ്പെടുത്തിയത്? ഇറാന്‍ അണ്വായുധങ്ങള്‍ കരസ്ഥമാക്കുന്നതു തടയണമെന്ന് നാഴികയ്ക്കു നാല്‍പ്പതുവട്ടം നാം കേള്‍ക്കുന്നു. ഇസ്രായേലിനുവേണ്ടി സംസാരിക്കുന്ന ന്യൂസ് ചാനലുകളിലെ ആങ്കര്‍മാരുടെ വായയില്‍നിന്ന് അപ്പോള്‍ തുപ്പലിന്റെ പത പുറത്തേക്ക് ചാടുന്നതു കാണാം. 


2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ മൊസാദിനു വല്ല പങ്കുമുണ്ടായിരുന്നോ? യഹൂദരുടെ ചബാദ് ഹൌസില്‍ താമസിച്ചിരുന്ന റബ്ബി ഗവ്റിയേലിന്റെയും റിവ്ക ഹോ ള്‍ട്ട്സ്ബാര്‍ഗിന്റെയും കൊല അന്താരാഷ്ട്രതലത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ആന്റി സെമിറ്റിസത്തിനും ഇസ്ലാമിക ഭീകരന്‍മാരുടെ അക്രമത്തിനുമെതിരായി ഏകകണ്ഠമായ പ്രതിഷേധമുയര്‍ന്നു. യഹൂദരെ മാറ്റിനിര്‍ത്തി കൊലചെയ്യുന്നതിനെതിരേ യു.എസിലെ ആന്റി ഡിഫമേഷന്‍ ലീഗിന്റെ അബ്രഹാം ഫോക്സ്മന്‍ സ്വന്തമായി വിഷം തുപ്പി. ഭീകരതയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരായി ലോകം ഒന്നിച്ചുനില്‍ക്കണമെന്നു ഫോക്സ്മന്‍ ആവശ്യപ്പെട്ടു. 


എന്നാല്‍, സൃഗാലകൌശലമുള്ള ഫോക്സ്മന്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ടായിരുന്നു. എന്തിനാണ് ചബാദ് ഹൌസിലെ രണ്ട് ഇസ്രായേലികളെ മാത്രം ഭീകരര്‍ പ്രത്യേകം ഉന്നംവച്ചത്. കുളു താഴ്വരയിലും ദലൈലാമയുടെ തലസ്ഥാനമായ ധര്‍മശാലയിലും നിയമവിരുദ്ധമായി ആയിരക്കണക്കിന് ഇസ്രായേലികള്‍ താമസിക്കുന്നുണ്ട്. പതിനായിരക്കണക്കിന് ഇസ്രായേലി സൈനികര്‍ വ്യഭിചരിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും ഇന്ത്യയില്‍ വരുന്നു; നിയമവിരുദ്ധമായി താമസിക്കുന്നു. അവരെയൊന്നും ഭീകരര്‍ ആക്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്? മുംബൈ ആക്രമണം കഴിഞ്ഞശേഷമാണു നാം ചബാദ് ഹൌസില്‍ എന്തു നടക്കുന്നുവെന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. ഈ മാസം ഗവണ്‍മെന്റ് ചബാദ് ഹൌസിലെ മേല്‍നോട്ടക്കാരായ രണ്ട് ഇസ്രായേലികളോട് രാജ്യം വിടാന്‍ കല്‍പ്പിച്ചു. ലോകമെങ്ങുമുള്ള 4000ത്തോളം ചബാദ് ഹൌസുകള്‍ സഞ്ചാരികളായ യഹൂദര്‍ക്ക് കോഷര്‍ മാംസം വിതരണം ചെയ്യാനുള്ളതായിരുന്നുവെന്നാണു കരുതിയിരുന്നത്. പക്ഷേ, അവര്‍ വിതരണം ചെയ്തിരുന്നത് മയക്കുമരുന്നായിരുന്നു. 


ഇന്ത്യയും ഇറാനും തമ്മിലുള്ള സൌഹൃദം തകര്‍ക്കുന്നതിന് ആസൂത്രണം ചെയ്തതാണോ ഡല്‍ഹി ആക്രമണം? രണ്േടാ മൂന്നോ പ്രമുഖ ഇസ്രായേലികളെ തലസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുവച്ച് ആക്രമിച്ചാല്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ടി.വി സ്ക്രീനുകള്‍ പൊട്ടിത്തെറിക്കുന്ന രീതിയില്‍, ഇറാനില്‍നിന്നുള്ള ജിഹാദി ഭീകരര്‍ക്കെതിരേ ബഹളംവയ്ക്കും. 1,40,000 കോടി ഡോളര്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്നത് യഹൂദ ബാങ്കുകളിലാണ്. അതിനാല്‍ ഭരണവര്‍ഗം എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിനു മുമ്പില്‍ തലകുനിക്കും. അല്ലെങ്കിലവര്‍ക്ക് മൊണാക്കോയിലും ലണ്ടനിലും പാരിസിലും കേമന്‍ ദ്വീപുകളിലും സൂക്ഷിച്ച സ്വത്തും പണവുമാണു നഷ്ടപ്പെടുക. അല്ലെങ്കില്‍, എന്നേ അവര്‍ കീഴടങ്ങി. സപ്തംബര്‍ 11നുശേഷം ഓര്‍മ കെട്ടുതുടങ്ങിയ പ്രധാനമന്ത്രി വാജ്പേയി ജോര്‍ജ് ബുഷിനോട് ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കണമെന്ന് അഭ്യര്‍ഥിച്ചു. വാജ്പേയിയുടെ അത്രതന്നെ ഓര്‍മക്ഷയം വന്ന ആഭ്യന്തരമന്ത്രി എല്‍ കെ അഡ്വാനി തെല്‍ അവീവില്‍ ചെന്ന്, കശ്മീരില്‍ മൊസാദിനു പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തു. ഇസ്രായേല്‍ കൌണ്ടര്‍ ടെററിസം കോംബാറ്റ് യൂനിറ്റിന്റെ തലവന്‍ എലി കാറ്റ്സറിന്റെയും ഇന്റലിജന്‍സിലെ മറ്റ് ഉന്നതരുടെയും നേതൃത്വത്തില്‍ ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുകയാണ്. ലോകമെങ്ങും ഭീകരപ്രവര്‍ത്തനം നടത്തുന്ന മൊസാദ്, ഇന്ത്യന്‍ ഇന്റലിജന്‍സ് വ്യവസ്ഥയില്‍ നുഴഞ്ഞുകയറുന്നത് തുടരുന്നു. 


അപ്പോള്‍ എന്തു നടക്കുന്നുവെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന് അറിയുമെന്നോ? അവര്‍ക്കു മാത്രമല്ല, സി.ഐ.എക്കും എഫ്.ബി.ഐക്കും ഫ്രഞ്ച്-ബ്രിട്ടീഷ്-ജര്‍മന്‍ ഇന്റലിജന്‍സിനും എന്താണ് നടക്കുന്നതെന്നറിയാം. ഒരു ചതുരശ്ര നാഴികയില്‍ സുരക്ഷിതമായി താമസിക്കുന്ന രാഷ്ട്രീയ-ഭരണവര്‍ഗത്തെ ഭയപ്പെടുത്തുന്നതില്‍ ഇസ്രായേലി വനിത സഞ്ചരിച്ച 109 സി.ഡി 35ാം നമ്പര്‍ കാറിനു കഴിഞ്ഞെന്നും അവര്‍ക്കറിയാം. 


ആര്‍ക്കാണു ഡല്‍ഹി സ്ഫോടനംകൊണ്ടുള്ള ഗുണം എന്നാണു നാം ചോദിക്കേണ്ടത്. പ്രതികരണത്തിന്റെ സ്വഭാവം നോക്കുമ്പോള്‍, അമേരിക്കന്‍-ഇസ്രായേലി കരങ്ങളാണ് ഇതിനു പിന്നിലെന്ന സംശയം ശക്തമാണ്. കാരണം, ഇറാനെതിരേ അണിനിരന്നവര്‍ക്കാണു സ്ഫോടനംകൊണ്ടുള്ള ഗുണം. 


ജോര്‍ജിയയിലാണു മറ്റൊരു സ്ഫോടനം നടന്നത്. ഇറാനും സിറിയക്കുമെതിരേ നടക്കുന്ന ആക്രമണത്തില്‍ വാഷിങ്ടന്റെ ശിങ്കിടിയായി മാറുകയാണ് ആ രാജ്യം. യു.എസ് തലസ്ഥാനത്ത് ഈയിടെ അതുസംബന്ധിച്ച ആലോചനകള്‍ നടന്നിരുന്നു. ഇന്ത്യക്ക് അതിന്റെ ഇന്ധനാവശ്യങ്ങള്‍ പരിഗണിച്ച്  ഇറാനെതിരേയുള്ള ഉപരോധത്തില്‍ പങ്കെടുക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇറാനെതിരായ പൊതുജനാഭിപ്രായം കൃത്രിമമായി നിര്‍മിക്കേണ്ടതുണ്ട്. കോര്‍പറേറ്റ് മീഡിയയില്‍ അവര്‍ അന്നംനല്‍കുന്ന ഏജന്റുമാരെ ഉപയോഗിച്ചുകൊണ്ടും അച്ചടിമാധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്ളാന്റ് ചെയ്തുകൊണ്ടും ഇറാനുമായുള്ള വ്യാപാരബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനു സമ്മര്‍ദ്ദം ചെലുത്താം; അങ്ങനെ സംഭവിക്കുന്നത് ഇരുകൂട്ടര്‍ക്കും നഷ്ടംവരുത്തുമെങ്കിലും. ഇറാനെതിരായ യുദ്ധത്തിലേക്കുള്ള പാതയില്‍ ഉപയോഗിക്കുന്ന സമ്മര്‍ദ്ദതന്ത്രങ്ങളില്‍പ്പെടും ചിലപ്പോള്‍ ഡല്‍ഹി സ്ഫോടനം. സ്ഫോടനം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ അഭിപ്രായം പറഞ്ഞുതുടങ്ങി. ഇറാനോ ലബ്നാനിലെ ഹിസ്ബുല്ലയോ ആണ് സ്ഫോടനത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന തെളിവിന്റെ തരിമ്പുപോലുമില്ലെങ്കിലും പലരും ഇസ്രായേലി പ്രധാനമന്ത്രിയുടെ ആരോപണം അപ്പടി ആവര്‍ത്തിക്കുകയാണ്. അയര്‍ലന്‍ഡ് തൊട്ട് ചിലി വരെ കാരബോംബ് ഉപയോഗിച്ചവരും ഇപ്പോഴും ഉപയോഗിക്കുന്നവരും ഇസ്രായേലികളാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുന്നവര്‍ ആരാണെന്നു നമുക്കറിയാം. അതിനാല്‍ നാം ചോദിക്കേണ്ടത് ഇതാണ്: ആര്‍ക്കാണു സ്ഫോടനംകൊണ്ടു ഗുണം കിട്ടുന്നത്?  
  
                               (കടപ്പാട്:നിലോഫര്‍ ഭാഗവത്)
(ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായ നിലോഫര്‍, അഡ്. വിഷ്ണു ഭാഗവതിന്റെ പത്നിയാണ്.)





2012, ഫെബ്രുവരി 15, ബുധനാഴ്‌ച

ജൂത പുരോഹിതന്റെ വരവ് എന്തിന് ?






                                      ജൂത പുരോഹിതന്‍െറ വരവില്‍ ദുരൂഹത




കൊച്ചി: ജൂത പുരോഹിതന്‍ സല്‍മാന്‍ ഷെനോയിയും ഭാര്യ ഷെബാ ഷെനോയിയും വിസാ ചട്ടങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ തങ്ങിയത് ഗൂഢ ലക്ഷ്യങ്ങളോടെയെന്ന് സൂചന. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി ഇസ്രായേലുകാരുടെ ഇടത്താവളമാക്കി മാറ്റുന്നതടക്കമുള്ള നീക്കങ്ങളാണ് ഇരുവരും നടത്തിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വിവിധ കാലയളവിലായി നാലുവര്‍ഷത്തോളം അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന ഇവരെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തേ വിവരം ലഭിച്ചെങ്കിലും നടപടിയൊന്നും എടുത്തില്ളെന്ന ഞെട്ടിക്കുന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്. ഫോര്‍ട്ടുകൊച്ചി മേഖലയില്‍ നിന്നുള്ള ചിലര്‍ ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നി പൊലീസിന് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് ഇരുവരോടും രാജ്യം വിട്ടുപോകണമെന്ന ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് യഥാസമയം നടപ്പാക്കുന്നതിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തി. ഇതുസംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പൊലീസ് മടിക്കുന്നതും കൂടുതല്‍ സംശയത്തിന് ഇട നല്‍കുന്നു. സര്‍ക്കാറിന്‍െറ പ്രത്യേക മേല്‍നോട്ടങ്ങളില്ലാത്ത മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ നിയന്ത്രണം ഇയാള്‍ ഏറ്റെടുത്തതായും വ്യക്തമായിട്ടുണ്ട്.
വിനോദ സഞ്ചാരകേന്ദ്രമായതിനാല്‍ അധികാരികളുടെ ശ്രദ്ധ പതിയാതെ ജൂതന്മാരുടെ ഇടത്താവളമാക്കി പള്ളിയെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയാണ് ഷെനോയി ഓരോ നീക്കവും നടത്തിയത്. വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്ന ഷെനോയിക്ക് തദ്ദേശീയരായ ചിലരുടെ സഹായം ലഭിച്ചിരുന്നതായ സൂചനകളുമുണ്ട്. ജൂതപ്പള്ളി സന്ദര്‍ശിക്കാന്‍ നിരവധി ഇസ്രായേലികള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എത്തിയിരുന്നുവെന്നത് കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഷെനോയിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംശയാസ്പദമാവുകയാണ്.
ഫോര്‍ട്ടുകൊച്ചി മേഖലയില്‍ പ്രതിമാസം 50,000 രൂപ വാടക നല്‍കിയെടുത്ത വീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഇവിടെ അപരിചിതര്‍ പതിവ് സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയതിനത്തെുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും രാജ്യം വിട്ടുപോകണമെന്ന് ജില്ലാ കലക്ടറെക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതും. ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നാടുകടത്താന്‍ തയാറാകാതിരുന്ന പൊലീസ് നിയമപരമായ മാര്‍ഗങ്ങളിലൂടെ ഇവിടെ കഴിയാന്‍ അവസരമൊരുക്കിയെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ദല്‍ഹിയില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ഫോര്‍ട്ടുകൊച്ചിയും രഹസ്യാന്വേഷണ വിഭാഗം പ്രത്യേക നിരീക്ഷണ കേന്ദ്രമാക്കിയതോടെ വരും ദിവസങ്ങളില്‍ ജൂത മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
കൊച്ചിയില്‍ ഇപ്പോള്‍ ഏഴ് ജൂതന്മാരാണ് അവശേഷിക്കുന്നത്. നിലവില്‍ ജൂതപ്പള്ളി ഭരിക്കുന്നത് ഏഴംഗ ജൂത സമിതിയാണ്്. ദൈനംദിന മത കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെ പുരോഹിതരില്ലാത്ത അവസരം മുതലെടുത്താണ് സല്‍മാന്‍ കൊച്ചിയില്‍ സ്ഥിര താമസമാക്കിയതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന. പള്ളിയിലെ പുരോഹിതനായി ഇയാള്‍ സ്വയം ചുമതലയേല്‍ക്കുകയായിരുന്നത്രേ. പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത ഇയാള്‍ പലപ്പോഴും പള്ളി കേന്ദ്രീകരിച്ച് രഹസ്യ യോഗങ്ങളും നടത്തി.
പള്ളിയിലത്തെുന്ന വിദേശികളുമായി നടത്തുന്ന രഹസ്യ കൂടിക്കാഴ്ചകളും അന്തര്‍ദേശീയ ബന്ധങ്ങളുമെല്ലാം നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിട്ടും ആദ്യമൊന്നും പൊലീസ് അന്വേഷിക്കാന്‍ തയാറായില്ല.
ഇസ്രായേല്‍ കേന്ദ്രമായ അന്തര്‍ദേശീയ സംഘടനയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ കൊച്ചിയിലത്തെിയതെന്നാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഭാര്യ ഷെബായുടെ പ്രവര്‍ത്തനങ്ങളിലും ദുരൂഹതയുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചിട്ടില്ല. ഭാരിച്ച തുക വാടക നല്‍കി വീട് എടുത്ത് താമസം തുടങ്ങിയിട്ടും ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടത്തൊന്‍ രഹസ്യാന്വേഷണ വിഭാഗം തയാറായില്ളെന്നാണ് പ്രധാന ആരോപണം.
ഇസ്രായേലില്‍ നിന്നുള്ളവര്‍ ജൂതപ്പള്ളിയില്‍ എത്തിയാണ് മടങ്ങുന്നത്. ഇസ്രായേലി വെബ് പോര്‍ട്ടലില്‍ സല്‍മാന്‍ നല്‍കിയ അഭിമുഖവും ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. മുംബൈ സ്ഫോടന കാലത്ത് ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നെങ്കിലും ഇതേക്കുറിച്ചൊന്നും അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം തയാറായിട്ടില്ല.
മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുംബൈ നഗരത്തിലെ ചഞ്ചാദ് ലുബാവിക് സെന്‍ററിന്‍െറ കൊച്ചിയിലുള്ള ഓഫിസിലാണ് താമസിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് പൊലീസ് തയാറായിട്ടില്ല. മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അജ്മല്‍ കസബിന് ചഞ്ചാദ് ലുബാവിക് സെന്‍ററുമായി ബന്ധമുണ്ടെന്ന് നേരത്തേ കണ്ടത്തെിയെങ്കിലും സല്‍മാന്‍െറ കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇനിയും മറച്ചുവെക്കുകയാണ്. മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയിലെ ഓഫിസില്‍ ഇയാള്‍ എന്തിന് താമസിക്കുന്നെന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് മറുപടിയില്ല. ഫോര്‍ട്ടുകൊച്ചിയിലും സമീപ മേഖലകളിലുമെല്ലാം സൈക്കിളിലും ഓട്ടോയിലും ഇയാള്‍ സഞ്ചരിക്കുന്നതിന്‍െറ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

മാലേഗാവ്‌ മുതല്‍ കാസര്‍കോട് വരെ.

                        
കഴിഞ്ഞു പോയ പത്തു വര്‍ഷത്തിനിടയില്‍ നമ്മുടെ നാട്ടില്‍ നടന്ന കലാപങ്ങളുടെ റെക്കോര്‍ഡില്‍ മറ്റുള്ളവരെ പട്ടികയില്‍ കയറാന്‍ പോലും സമ്മതിക്കാതെ ആര്‍ എസ് എസ് വന്‍ മുന്നേറ്റത്തിലാണ്. 2002 ഗുജറാത്ത്‌ കലാപം മുതല്‍ എടുത്തു നോക്കിയാല്‍ ഇന്ത്യാരാജ്യം അഭിമുഖീകരിക്കേണ്ടിവന്ന കലാപങ്ങളും സ്ഫോടനങ്ങളും എണ്ണിക്കണക്കാക്കുക പ്രയാസമായിരിക്കും അത്രയും സ്ഫോടനങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നമ്മുടെ രാജ്യം സഹിച്ചത്. 

ഗുജറാത്ത് കലാപത്തിനു ശേഷം 2003 നവംബര്‍ 21നും 2004 ആഗസ്ത് 24 നും പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്ഫോടനങ്ങള്‍ മുതല്‍ എന്നിയാലോതുങ്ങാത്ത സ്ഫോടനങ്ങളും കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു വരുന്നു. തന്ത്രപൂര്‍വ്വം എല്ലാം നിരപരാധികളായ മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കാനുള്ള സംഘപരിവാര്‍ സംഘടനയുടെ തന്ത്രങ്ങള്‍ ആദ്യമൊക്കെ വിജയിച്ചെങ്കിലും ചില ആര്‍ജ്ജവമുള്ള അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ വസ്തുനിഷ്ഠമായി അന്വേഷിച്ചപ്പോള്‍  യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയായിരുന്നു.
2003 ല്‍ മഹാരാഷ്ട്രയിലെ ചില പള്ളികളില്‍ നടത്തിയ സ്ഫോടനങ്ങള്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്നും ദാവൂദ്‌ ഇബ്രാഹിമിന് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു  പ്രചാരണം. എന്നാല്‍   മുംബ് സംഘപരിവാര്‍ സംഘം നടത്തിയ സ്ഫോടനങ്ങളിലെ  പ്രതികളാണ് ഇവിടെയും സ്ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെയും അറസ്റ് ചെയ്തില്ല. 2006 സപ്തംബറില്‍ നടന്ന മലേഗാവ് സ്ഫോടനത്തിലും മറിച്ചായിരുന്നില്ല  സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല എന്നീ മുസ്ലിംകള്‍ ആയിരുന്നു. 

                                             
2007 ലെ 70 ഓളം പേര്‍ മരിച്ച സംജോദാ എക്സ്പ്രസ് സ്ഫോടനം ലശ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണെന്നായിരുന്നു പാകിസ്താന്‍ സ്വദേശിയായ അസ്മത്ത് അലി എന്ന യുവാവിനെ അറസ്റ്റ്‌ ചെയ്യുന്നു. ഈ സ്ഫോടനത്തില്‍ മരണപ്പെട്ടവരാകട്ടെ  ഭൂരിഭാഗവും പാകിസ്താനികളും. ഇപ്പോള്‍  ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍  അടക്കമുള്ള ഹിന്ദുതത്വം തീവ്രവാദികളാണ് എന്ന് കേസ്‌ അന്വേഷിച്ച എന്‍ ഐ യെ കണ്ടെത്തി. തുടര്‍ന്ന് മക്കാമസ്ജിദ് സ്ഫോടനം,അജ്മീര്‍ ദര്‍ഗ സ്ഫോടനം,താനെ സിനിമാ ഹാള്‍ സ്ഫോടനം,കാണ്‍പൂര്‍, നന്ദേഡ് സ്ഫോടനങ്ങള്‍ , ഗോവ സ്ഫോടനം എന്ന് വേണ്ട ഇന്ത്യാരാജ്യത്തു നടന്ന എല്ലാ പ്രഥാന കലാപത്തിലും സംഘപരിവാറിന്‍റെ  പങ്ക് വിളിച്ചോതുന്നതാണ് നമ്മള്‍ കണ്ടത്. എല്ലാത്തിലും ആദ്യം അന്വേഷണം മുസ്ലിംകളുടെ നേര്‍ക്ക്‌ തിരിച്ചു വിടാന്‍  സംഘപരിവാര്‍ ശ്രമിക്കുകയായിരുന്നു. 

കലാപങ്ങള്‍ കുറവായ നമ്മുടെ കൊച്ചുകേരളത്തിലും കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ആസൂത്രണം ആണ്  സംഘപരിവാര്‍  ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്. പെരുമ്പാവൂരില്‍ അറവു കച്ചവടക്കാരായ ചിലര്‍ പെരുമ്പാവൂര്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തി നു ചേര്‍ന്നുള്ള വിജനമായ സ്ഥലത്ത് മേയാന്‍ വിട്ട പശുവിനെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന്  അറുത്തത് മുതല്‍ കലാപം  എങ്ങനെ ഉണ്ടാക്കും എന്ന ആര്‍ എസ് എസ് കണക്ക് കൂട്ടലുകള്‍ ഓരോന്നും തെറ്റുകയായിരുന്നു. പെരുമ്പാവൂരില്‍ അവരുടെ ഉദ്ദേശം നടക്കാതെ പോയപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പന്നിയുമായി മുസ്ലിം പള്ളിയിലേക്ക് മാര്‍ച്ച നടത്തി നോക്കി. അതിനു ശേഷം ഈയടുത്ത് വടക്കേകാട് കൌക്കാനപ്പെട്ടി കപ്ളേങ്ങാട് ക്ഷേത്രവളപ്പിലെ ഉല്‍സവാഘോഷ കമ്മറ്റി ഷെഡിന് തീവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായതും ആര്‍ എസ് എസ് കാര്‍. ആര്‍ എസ് എസ് പ്രവര്‍ത്തകരായ  കൌക്കാനപ്പെട്ടി സ്വദേശികളായ സബീഷ്, ബജീഷ് എന്നിവരേയാണ് വടക്കേകാട് എസ് ഐ പിടികൂടിയത്. ക്ഷേത്രവളപ്പിലെ ഉല്‍സവാഘോഷ കമ്മറ്റി ഷെഡിന് തീവെച്ച് മേഖലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും ഇതുവഴി മേഖലയിലെ നബിദിനാഘോഷം അലങ്കോലമാക്കാനുമുള്ള  സംഘപരിവാര്‍  ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത്.

 ഏറ്റവും അവസാനം കാസര്‍കോട്  മധൂര്‍ പഞ്ചായത്തിലെ കൂടലില്‍ ഒരു ആരാധനാലയത്തിലെ വിഗ്രഹത്തിനടുത്ത് പോത്തിന്റെ തല കണ്ടതിനെ തുടര്‍ന്ന് "ക്ഷേത്രത്തിന്റെ നടയില്‍ ഗോമാതാവിന്‍റെ തല അറുത്തു വച്ച് കൊണ്ട് ഇസ്ലാമികതീവ്രവാദികള്‍ അഴിഞ്ഞാടി" എന്നും പറഞ്ഞുഹിന്ദുക്കളെ ഇളക്കി വിടുന്നതാണ്  സംഘപരിവാര്‍  ചെയ്തത്. സ്ഥലത്തെ  സംഘപരിവാര്‍  , ആ ക ഛ നേതാക്കന്മാരെ ചോദ്യം ചെയ്‌താല്‍ അറിയാം ഇത് കലാപമുണ്ട്ടക്കി മുസ്ലിം വീടുകള്‍ കൊള്ളയടിക്കാന്‍ കാവി തീവ്രവാദികള്‍ കൊണ്ടുവച്ച തലയാനിതെന്നു.  ഇന്ന് അറുത്തുകൊണ്ട് വച്ചു എന്ന് ആര്‍ എസ് എസ് പറയുന്ന തല എത്രയോ ദിവസം പഴക്കമുള്ള തലയാണ് എന്ന് ആ ഫോട്ടോ കണ്ടാല്‍ തന്നെ വ്യക്തമാകും. 
                                                      
അത് പോലെ  കഴിഞ്ഞ നബിദിനാഘോഷത്തിന് പട്ടാളയൂണിഫോമിന് സാമ്യമായ യൂണിഫോം ധരിച്ചു ഒരു മഹല്‍ കമ്മറ്റി  പരേഡ്‌ നടത്തിയപ്പോള്‍  അതിനു വിദേശ തീവ്രവാദികളുടെ സഹായം ലഭിച്ചു എന്ന് പറഞ്ഞു അത് ഒരു ഭീകരവാദപ്രവര്‍ത്തനം ആക്കാനുള്ള പ്രചാരണത്തിലാണ് ആര്‍ എസ് എസ്സും പോഷകസംഘടനകളും. നബിദിന റാലി കണ്ട ശേഷമുള്ള സന്ഘികളുടെ വെപ്രാളം ഇനിയും തീര്‍നിട്ടില്ല.  കുറച്ചു മുസ്ലിംകളുടെ രക്തം വീണു കണ്ടാലെ ഈ വെപ്രാളം തീരു‍. ... .
                                                               (കടപ്പാട്:ഒലീവ് )

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

മതംമാറ്റം: ഒരു സമകാലിക വായന

   ഒരു നാള്‍ ഉച്ചയ്ക്ക് അവള്‍ തെക്കിനിത്തറയില്‍ ചിന്താശൂന്യായായിരിക്കുകയാണ്.പെട്ടന്ന് കാരണവര്‍ കിതച്ചുകൊണ്ട് ചവിട്ടിക്കയറി വന്നു വിളിച്ചു:"  കുഞ്ചിക്കുട്ടീ "
 "  ഉം"
 " അവരതാ വരുന്നു "
 " ആര് "
 "  ഖിലാഫത്തുകാര് "
 " ആര് " 
 " ലഹളക്കാരേയ്.ഇല്ലാത്ത പത്തായപ്പുരയിലേക്ക് വന്നുതുടങ്ങിയെന്നോ വന്നുവെന്നോ ഒക്കെ കേട്ടു "
ലഹളയെ സംബന്ധിച്ച് എമ്പാടും കഥകള്‍ നാട്ടുമ്പുറങ്ങളില്‍ പ്രചരിച്ചിരുന്നു.കുളക്കടവുകളിലും അമ്പല മുറ്റത്തും മൂക്ക് പെരുവഴികളിലും അത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.കൊലയുടെയും കൊള്ളയുടെയും തോലുരിയലിന്റെയും കഥകളാണ് പ്രചരിപ്പിച്ചിരുന്നത്.മുന്നൂറ്റിച്ചില്ലാനം ഹിന്ദുസ്ത്രീകളില്‍നിന്നായി അറുനൂറില്‍പരം മുലകള്‍ ചെത്തിയെടുത്തതായി ഒരു കഥ പ്രചരിച്ചു.അവ വഴിപാടു ചിരട്ട കൂട്ടിയിട്ടപ്പോലെ കൂട്ടിയിട്ടിരിക്കുകയാണ്.പിന്നെ എണ്ണൂറ്റിച്ചില്ലാനം മൂക്കരിഞ്ഞ കഥയാണ് പ്രചരിച്ചത്.മൂക്കുകള്‍ നഷ്ടപ്പെട്ടത് പുരുഷന്മാര്‍ക്കാണ്.
  " കുണ്ടോട്ടി അങ്ങാടീല് മനുഷ്യത്തോല് കൊണ്ടാണത്രേ ചെരുപ്പുണ്ടാക്കുന്നത് "   കുളക്കടവില്‍വച്ച് ഒരാള്‍ പറയുന്നതു കേട്ടു.
  "  നേരോ ?'  വേറൊരാള്‍ അദ്ഭുതപ്പെട്ടു.
" പിന്നെ പൂക്കോട്ടൂരൊക്കെ അവര് പിടിച്ചടക്കിയത്രേ.അമ്പലമൊക്കെ നിസ്കാരപ്പള്ളിയാക്കി മാറ്റി "
" എന്റെ ഈശ്വരന്മാരേ !"
" ശരാശരാന്ന് ആളുകളെ പിടിച്ചു മാര്‍ഗം കൂട്ടുന്നുണ്ടത്രേ ".
" സര്‍ക്കാര് ഇതു നോക്കി നില്‍ക്കാണോ ?"
"  യുദ്ധം നടക്കുന്നുണ്ടത്രേ.ഇന്നലെ അയ്യപ്പന്‍ നായര് ചന്തയില്‍നിന്നു വന്നപ്പോ എന്തൊക്കെ കഥയാ പറഞ്ഞത് '
" കലി വന്നു "
" കലി മുഴുത്തു "
" ചേലക്കലാപം പോലെത്തന്നെ "   ഒരാള്‍ തന്റെ ചരിത്രബോധം വെളിപ്പെടുത്തി.
" എന്തിനാ ഇവര് പുറപ്പെടുന്നത് ?"
" രാജ്യം പിടിക്കാനും കൊള്ളയടിക്കാനും "
" മാര്‍ഗം കൂട്ടുന്നതോ ?"
" അവരൊക്കെ മാപ്പിളമാരല്ലേ !"
" ഗാന്ധീയിം മാപ്പിളയാ !"
" പിന്നല്ലേ !അപ്പുക്കുട്ടന്‍ ഇന്നാള് അയാളുടെ ചിത്രം കാട്ടിത്തന്നു.തലമൊട്ടയടിച്ച് തൊപ്പിയും വച്ചിട്ടുണ്ട് "
" എന്റെ തേവരേ!അവിടുന്നെന്നെ കാത്തോളണെ!" 
                                                      (സുന്ദരികളും സുന്ദരന്മാരും -ഉറൂബ് )
   പതിനൊന്നാം നൂറ്റാണ്ടില്‍ തുടങ്ങുന്ന മുസ്ലിം ഭരണാധികാരജീവിതത്തെ സാമ്രാജ്യത്വ തദ്ദേശീയ ചരിത്രാഖ്യായികാകാരന്മാരടങ്ങുന്ന മുക്കൂട്ടു മുന്നണി വികലമാക്കി രൂപപ്പെടുത്തി മുഖ്യധാരാമണ്ഡലത്തിനകത്ത് പ്രതിഷ്ഠിച്ചതോടെ ഉടലെടുത്തതാണ് മുസ്ലിമിനെ കുറിച്ചുള്ള ശത്രു,അക്രമി,അപരന്‍ എന്നീ പ്രതിച്ച്ച്ഛായകള്‍ .മുസ്ലിംകള്‍ പൊതുവില്‍ ഈ മധ്യകാല കാഴ്ചപ്പാടിന്റെ ഉറഞ്ഞുതുള്ളുന്ന കോമരങ്ങളായിട്ടാണ് ഇന്നും അവതരിപ്പിക്കപ്പെടുന്നത്.ഒരു കൈയ്യില്‍ വാളും മറുകൈയില്‍ ഖുര്‍ആനുമെന്ന വാര്‍പ്പുമാതൃക രൂപഭാവങ്ങളിലെ ഭേദകതികളോടെ മുന്‍ വിധികള്‍ക്ക് മരണമില്ലാത്ത ജനമനസ്സുകളില്‍ തളം കെട്ടി നില്‍ക്കുന്നു.മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഇന്ത്യയില്‍ കാലൂന്നുന്നത് ലോധി വംശത്തിന്റെ ഭരണത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ സമര്‍പ്പിച്ച സങ്കടഹര്‍ജിയുടെ ബലത്തിലായിരുന്നില്ല.ഹിന്ദു രാജാവായ റാണാ സംഗയുടെ ക്ഷണപ്രകാരമായിരുന്നുവെന്നതാണ് സത്യം.എന്നിട്ടും പ്രബുദ്ധകേരളത്തിന്റെ ഏതോ ഒരു കുഗ്രാമത്തില്‍ പിറവിയെടുക്കുന്ന ഓരോ മുസ്ലിം നാമധാരിയെയും ആക്രമിയായ ബാബറിന്റെ പേരക്കുട്ടിയാക്കിക്കൊണ്ടാണ് ഫാഷിസ്റ്റുകള്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നത്.
   ജനാധിപത്യപരമായ ആശയസംവാദങ്ങള്‍ക്ക് അകാലമരണം സംഭവിക്കുന്ന ഇക്കാലത്ത് ശരാശരി മലയാളികളുടെ കാഴ്ചകള്‍ക്കും മൃദുഹിന്ദുത്വത്തിന്റെ തിമിരം മൂലം വെള്ളഴുത്തു ഭാധിച്ചിരിക്കുന്നു.അതിനാല്‍ വോട്ടിങ് ശതമാനത്തിന്റെ സൂചികളെ അപ്രസക്തമാക്കി ഫാഷിസത്തിന്റെ സാംസ്കാരികബോധങ്ങള്‍ക്കു നമ്മുടെ പൊതുബോധത്തിനകത്ത് സ്വാധീനം കൈവന്നിരിക്കുന്നു.ഇതിന്റെ സമീപ തെളിവുകളിലൊന്നായിരുന്നു നമ്മുടെ മാധ്യമങ്ങളും നിയമസമീക്ഷകരും സംഘപരിവാരത്തോടൊപ്പം ചേര്‍ന്ന് നടത്തിയ ലൌ ജിഹാദ്,റോമിയോ ജിഹാദ് എന്നീ സംയുക്താഭ്യാസങ്ങള്‍ .
   ബ്രഹ്മണീയ മൂല്യമണ്ഡലം ഉല്‍പാദിപ്പിച്ച നമ്മുടെ സാമാന്യബോധം എന്നും ചതുര്‍ത്ഥിയോടെ വീക്ഷിച്ച ഒന്നാന്ന് മതപരിവര്‍ത്തനം.ദാര്‍ശനികതലങ്ങളില്‍ വെടിമരുന്നു കത്തിക്കാനുള്ള ചൂട്ടായി അത് നിലനില്‍ക്കുന്നു.എം ടി യുടെ നാലുകെട്ടിലെ അപ്പുവില്‍നിന്നും കാലത്തിലെ സേതുവില്‍നിന്നും വ്യത്യസ്തമായി അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി എല്ലാവര്‍ക്കും അസുരവിത്താകുന്നത് പൊന്നാനിയില്‍ പോയി അബ്ദുവായി വരുന്നതുകൊണ്ടാണല്ലോ.സാമ്രാജ്യശക്തികളുടെ അധികാരഖഡ്ഗത്തിന്റെ കീഴില്‍ സന്ദീഗ്ധമായി വിറകൊണ്ടുനിന്ന നാളില്‍ നിന്നും ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ ആത്മബോധങ്ങള്‍ പ്രതിഫലിപ്പിച്ചത് ദേശീയ പ്രസ്ഥാനത്തിലൂടെയായിരുന്നു.1921ല്‍ മലബാര്‍ ഗ്രാമങ്ങളില്‍ അലയടിച്ച ആ സ്വാതന്ത്രപോരാട്ടങ്ങളെ പക്ഷേ,മതഭ്രാന്ത് മൂത്ത മാപ്പിളമാരുടെ ഹിംസാത്മക ലഹളകളായി കാണാനായിരുന്നു സാംബ്രദായിക ചരിത്രാഖ്യായികക്കാര്‍ക്കിഷ്ടം.അതിനവര്‍ക്ക് ഇന്ധനമേകിയത് നിര്‍ബന്ധ മതംമാറ്റമെന്ന കുപ്രചാരണവുമായിരുന്നു.അങ്ങനെ വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയും സംഘക്കാരും നടത്തിയ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ചോരമണക്കുന്ന കഥകള്‍ മോക്ഷം കിട്ടാതെ അനാഥപ്രേതങ്ങള്‍ പോലെ വിറങ്ങലിച്ചിരുന്നു.പുഴിക്കല്‍ നായരുടെ കിണറ്റില്‍ നിന്നും തുവ്വൂരിലെ കിണറുകളില്‍ നിന്നും ഉറവയെടുക്കുന്നത് വെള്ളമല്ലെന്നും നായന്മാരുടെ ചോരയായിരുന്നുവെന്നും നമ്മെ ചൊല്ലിപ്പഠിപ്പിക്കുകയും ചെയ്തു.ഒരു പക്ഷേ അവിശ്വസനീയമായി തോന്നാമെങ്കിലും മഹാത്മാഗാന്ധി മലബാര്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ഇതിലേക്കു ചേര്‍ത്തുവായിക്കേണ്ടതാണ്.
   " മാപ്പിളമാര്‍ കാണിച്ച ഭ്രാന്തിനെ മുസ്ലിംകള്‍ വാക്കാല്‍ തളിപ്പറഞ്ഞതുകൊണ്ട് ആയില്ല,അത് മുസല്‍മാന്മാരുടെ സൌഹാര്‍ദ്ദത്തിന്റെ തെളിവല്ല,ബലാല്‍ക്കാരമായ മതംമാറ്റങ്ങളെയും സ്വത്തുകൊള്ളയടിച്ചതിനെയും സംബന്ധിച്ച മാപ്പിളമാരുടെ നടപടിയില്‍ മുസല്‍മാന് സ്വാഭാവികമായി ലജ്ജയും അപമാനവും തോന്നണം.ഏറ്റവും ഹാലിളകിയവരുടെ ഭാഗത്ത് ഭാഗത്ത് നിന്നുപോലും ഇത്തരം കാര്യങ്ങള്‍ അസാധ്യമായിത്തീരുന്ന വിധം അവര്‍ നിശബ്ദരായും ഫലപ്രദമായും പ്രവര്‍ത്തിക്കണം ".  ആധുനിക ഇന്ത്യയിലെ ഹിന്ദു -മുസ്ലിം ഐക്യത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്ന ഗാന്ധിജിപോലും ഈയൊരു സമീപനം നിര്‍ദേശിക്കുന്നതിലൂടെ സാമൂഹികമണ്ഡലത്തിലാകെ വികസിച്ചുവന്ന ഖിലാഫത്ത് വിരുദ്ധ പ്രചാരണങ്ങളെയും മതംമാറ്റ പ്രചാരണങ്ങളെയും അറിഞ്ഞോ അറിയാതെയോ സ്വാംശീകരിക്കുകയാണ് ചെയ്തത്.
   മതംമാറ്റം നമുക്കിന്നും പുളിച്ചു തികട്ടാവുന്ന ഒരു ജനാതിപത്യമൂല്യമാണ്.പരിവര്‍ത്തനം ചെയ്യപ്പെടുന്നത് വിശിഷ്യാ ഇസ്ലാമിലേക്കാണെങ്കില്‍ ആധുനിക സവര്‍ണ മൂല്യമണ്ഡലത്തെ ഗര്‍ഭം ധരിച്ച മതേതരുടെ പൊയ്മുഖത്ത് മനുവിന്റെ കൊമ്പും പല്ലും പ്രത്യക്ഷപ്പെടും.മതേതരത്വ മുദ്രാവാക്യങ്ങള്‍ക്ക് എത്രമാത്രം വീറു കൂടുന്നുവോ,അത്ര തോതില്‍ കൊമ്പുകള്‍ക്കും പല്ലുകള്‍ക്കും നീളം വര്‍ധിക്കും.ജന്മഭൂമിയുടെ എഡിറ്റോറിയല്‍ ശൈലിയില്‍ ജനശക്തി വാരിക സംസാരിക്കുന്നത് അപ്പോഴാണ്.
   അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന ജനാതിപത്യത്തില്‍ ഉള്ളുതുറന്ന സംവാദസദസ്സുകള്‍ നമുക്കിന്നു കാല്‍പ്പനികലോകമാണ്.അതിനാല്‍ നിലവിലെ വ്യവഹാരചട്ടങ്ങള്‍ക്ക് മതംമാറ്റത്തോടു സര്‍ഗാത്മകമായി സംവദിക്കാനോ ജനാതിപത്യപരിഗണന വച്ചുപുലര്‍ത്താനോ ഉള്ള ചൊടിയും ചുണയും നഷ്ടപ്പെട്ടിരിക്കുന്നു.കൊണ്ടാടപ്പെട്ട പ്രണയ പ്രചോദകമായ മതംമാറ്റങ്ങളോടും അതിനായുള്ള പ്രയത്നങ്ങളോടും വിയോജിപ്പു പുലര്‍ത്തുമ്പോല്‍ തന്നെ ഒരുവേള നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വൈരുധ്യാത്മക യാഥാര്‍ഥ്യമുണ്ട്.ഒരു ഭാഗത്ത് മിശ്രവിവാഹങ്ങളെയും അതിനെ ഉജ്വലിപ്പിക്കുന്ന പ്രണയപര്‍വങ്ങളെയും അതില്‍ ഭാഗഭാക്കാവുന്ന റോമിയോ -ജൂലിയറ്റുകളെയും സാമൂഹികവിപ്ലവത്തിന്റെ പ്രോജ്വാല പ്രതീകങ്ങളാക്കി ആഘോഷിക്കുക.അതില്‍ വിരിയുന്ന 'മതമില്ലാത്ത ജീവനുകള്‍ ' ക്കാവശ്യമായ അജീവാനന്ത ചെലവ് പതിച്ചു നല്‍കുക.ഇത് സെക്യുലര്‍ മോഡേണിറ്റി നൊന്തു പ്രസവിച്ച ഒരു പൊതുമൂല്യമാണ്.അതിനാല്‍ ജാരസന്തതികളായ കുഞ്ഞുങ്ങള്‍ക്ക് ആ മൂല്യമണ്ഡലം ഒരിയ്ക്കലും മുലപ്പാല്‍ ചുരത്തില്ല.ആധുനിക മതേതരത്വം പണിതെടുത്ത ഈ അമ്മത്തൊട്ടിലില്‍ അവര്‍ ചുരത്തിയ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞു കിടക്കുമ്പോഴാണ് പി പരമേശ്വരന്‍ കമലാ സുരയ്യയെ വെറുത്തതും ശൈഖ് മുഹമ്മദ് കാരക്കുന്ന് കലവറയില്ലാതെ സ്നേഹിച്ചതും ഒരേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഷാജഹാന്‍ മാടമ്പാട്ടിന്നു തോന്നിപ്പോകുന്നത്.
                                                                           

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഒമാനൂര്‍ ശുഹദാക്കള്‍ -3

ആദ്യഘട്ട ചെറുത്ത് നില്‍പ്പ്
   തന്റെ വീട് ലക്ഷ്യമാക്കി വരുന്ന ജനക്കൂട്ടത്തെക്കൊണ്ട് അസാമാന്യമായ ധീരതയോടെ പുറത്തുവന്നു.യാതൊരുതെറ്റും ചെയ്യാത്ത മുസ്ലിംകളോടുള്ള ഈ അനീതിയില്‍ നിന്നു പിന്തിരിയണമെന്നും ഇത് നിങ്ങള്‍ക്കുനഷ്ട്ടങ്ങളെ വരുത്തിവയ്ക്കുമെന്നും അദ്ദേഹം ആക്രമിസംഘത്തിന്നു മുന്നറിയിപ്പ് നല്‍കി.കുഞ്ഞാലിയുടെ ഈ അചഞ്ചലമായ മുന്നറിയിപ്പ് കേട്ട ശത്രുക്കള്‍ ,പുരയെരിക്കുക എന്ന തങ്ങളുടെ തീരുമാനത്തില്‍ നിന്നു പിന്തിരിയുന്ന പ്രശ്നമില്ലെന്നു കുഞ്ഞാലിയെ അറിയിച്ചു.ഇതുവരെ അക്രമികള്‍ ചെയ്ത ഗുരുതരമായ പാതകങ്ങളെ ഓര്‍മിച്ച കുഞ്ഞാലി ഇവരോടുള്ള ഏത് വിട്ടുവീഴ്ചയും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തലാകും എന്നു തിരിച്ചറിഞ്ഞിരുന്നു.
   കുഞ്ഞാലിയും അക്രമികളുടെനേതാക്കളും തമ്മിലുള്ള സംഭാഷണമദ്ധ്യേ അക്രമിസംഘം പുരയ്ക്കു തീ കൊളുത്തിയിരുന്നു.ശത്രുക്കള്‍ ഇങ്ങനെ പ്രതിജ്ഞ്ഞനിറവേറ്റി.എന്നാല്‍ സര്‍വ്വായുദ്ധസജ്ജരായ ശത്രുസംഘത്തിലേക്ക് കുഞ്ഞാലിയും കുഞ്ഞിപ്പോക്കറും എടുത്തു ചാടി.ചെറുതോട് എന്ന ആ സ്ഥലം ഒരു കൂട്ടപ്പടയ്ക്ക് അരങ്ങായി.അസാമാന്യധീരതയും അഭ്യാസപാടവുമുണ്ടായിരുന്ന കുഞ്ഞാലിയുടെയും പോക്കരുടെയും പരാക്രമങ്ങള്‍ക്ക് മുമ്പില്‍ വമ്പിച്ച ഒരു സംഘം പകച്ചുനിന്നു.
   പൂര്‍വാനുഭവങ്ങളില്‍ നിന്നു വ്യത്യസ്ഥമായും അപ്രതീക്ഷിതമായും സംഭവിച്ച ഈ ചെറുത്തുനില്‍പ്പില്‍ അക്രമിസംഘം ഭയന്നുചിതറിയോടി.അവരില്‍പ്പെട്ട പലരുടേയും ജീവന്‍ പോകുകയും മുറിവേറ്റവരും അര്‍ദ്ധപ്രാണരുമായി ശിഥിലരായി അവര്‍ക്കു പിന്‍വാങ്ങേണ്ടിവരുകയും ചെയ്തു.കുഞ്ഞാലിയും മരുമകനും നിസാരപരിക്കുകളോടെ ശത്രുക്കളുടെ ഏതാക്രമണവും ചെറുക്കാനുള്ള മനക്കരുത്ത് ആര്‍ജിച്ചിരുന്നു.ശത്രുക്കളുടെ പിന്മാറ്റം താല്‍കാലികമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.കൂടുതല്‍ സജ്ജീകരണങ്ങളോടെ അവര്‍ തിരിച്ചെത്തും മുമ്പു കുഞ്ഞിപ്പോക്കറുടെ ജ്യേഷ്ഠസഹോദരനായ മൊയ്തീനെയും തേടി അവര്‍ കുട്ടറായ് എന്നസ്ഥലത്തെത്തി.മൊയ്തീനുമായി ചേര്‍ന്ന് ശത്രുക്കള്‍ക്കെതിരെ പ്രതിരോധിക്കുന്നതിന്ന് ആസൂത്രണം നടത്തുകയും എന്തും നേരിടാന്‍ സജ്ജരായി രക്തസാക്ഷിത്വകാംക്ഷയോടെ നിലകൊള്ളുകയും ചെയ്തു.ദുല്‍ഹജ്ജ് ആറിനായിരുന്നു ഈ ആദ്യഘട്ടയുദ്ധം നടന്നത്.പിന്തിരിഞ്ഞോടിയ സൈന്യം കൂടുതല്‍ ആയുദ്ധസന്നാഹങ്ങളോടെയും ആല്‍ബലത്തോടെയും അന്ന് തന്നെ തിരിച്ചുവന്നു.
രണ്ടാംഘട്ട ആക്രമണവും പ്രതിരോധവും 
   കുട്ടറായിലെ മൊയ്തീന്‍റെ വീട് ചുട്ടെരിക്കുക എന്നതായിരുന്നു അവര്‍ ലക്ഷ്യം വെച്ചത്.അത് തടയുന്ന കുഞ്ഞാലിയെയും മരുമക്കളേയും നിഷ്കരുണം വധിക്കാനും അവര്‍ തീരുമാനിച്ചിരുന്നു.വീരവാദങ്ങളോടെ ശത്രുനിരയില്‍ നിന്നുള്ള ഓരോ മല്ലന്‍മാര്‍ ഊഴം വെച്ച് കുഞ്ഞാലിയോടെതിരിട്ടു.ദ്വന്ദയുദ്ധത്തില്‍ രക്ഷയില്ലെന്നു കണ്ട അക്രമിസംഘം ക്ഷുഭിതരായി കുഞ്ഞാലിയെ വളഞ്ഞു.എന്നാല്‍ ഇതു കണ്ടതോടെ കുഞ്ഞിപ്പോക്കറും മൊയ്തീനും രംഗത്തെത്തി.പിന്നെയൊരു കൂട്ടപ്പടയാനവിടെ നടന്നത്.മൂന്നുപേരും മൂനുഭാഗത്തേക്കു തിരിഞു ആക്രമിസംഘത്തോട് പൊരുതിനിന്നു.ഈ രണ്ടാം ഘട്ടത്തിലും അസംഖ്യം ആക്രമികള്‍ക്ക് ജീവന്‍ പോവുകയും പലര്‍ക്കും അംഗവിച്ഛേദംസംഭവിക്കുകയും ചെയ്തു.വെറും മൂന്നുപേരായിരുന്നു പോരാളികളെങ്കിലും അസാമാന്യമായ അവരുടെ ഇച്ഛാശക്തിക്കും അചഞ്ചലമായ ധീരതയ്ക്കും മുന്നില്‍ ആക്രമിസംഘത്തിന്നു പിടിച്ചുനില്‍ക്കാനായില്ല.ചകിതരായ അക്രമിസംഘം വീണ്ടും പിന്തിരിഞ്ഞോടി.ശത്രുക്കളുടെ പിന്മാറ്റം താല്‍കാലികമാനന്നു അവര്‍ക്കറിയാമായിരുന്നു.തങ്ങളുടെ ജീവനെടുക്കാതെ അവരിനി ഒരിയ്ക്കലും അടങ്ങിയിരിക്കില്ല എന്നു പോരാളികള്‍ ധരിച്ചു.രക്തസാക്ഷിത്വകാംക്ഷയോടെ പൊരുതുന്ന തങ്ങള്‍ക്ക് അത് ലഭ്യമാവുമെന്നു തന്നെ അവര്‍ പ്രതീക്ഷിച്ചിരുന്നു.തുടര്‍ന്നു അവലംഭിക്കേണ്ട യുദ്ധമുറയേകുറിച്ച് അവര്‍ ആസൂത്രണം നാദത്തി.ഓരോരുത്തരും ഊഴം വെച്ച് ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ അവരുറച്ചു.
   തോറ്റോടിയവര്‍ കുട്ടറായിയില്‍നിന്ന് അധികം ദൂരത്താല്ലാതെ സമ്മേളിച്ചിരുന്നു.തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ലക്ഷ്യപൂര്‍ത്തീകരണം നടത്താതെ പിന്തിരിയേണ്ടിവണത്തില്‍ അവര്‍ക്കു കനത്തനിരാശയും അമര്‍ഷവുമുണ്ടായിരുന്നു.വെറും മൂന്നുപേരോട് വലിയ ആയുധമികവും ആയോധനവൈഭവവുമുള്ള വലിയൊരു സംഘം തോറ്റോടേണ്ടി വന്നതില്‍ തീര്‍ത്താല്‍തീരാത്ത അപമാനഭാരം അവര്‍ക്കുണ്ടായി.ദുല്‍ഹജ്ജ് ഏഴ് വെള്ളിയാഴ്ച്ചയാവുമ്പോയേക്കും പലവിധ പരിണാമങ്ങളിലൂടെ സംഭവപരമ്പരകളിലൂടെ അക്രമികള്‍ക്ക് കനത്ത നഷ്ടങ്ങള്‍ വരുത്തിവച്ചു.
   അക്കാലത്ത് ആയുധപരിശീലനവും സൈനികസേവനവും ചില ജാതിവൃത്തങ്ങളുടെ അവകാശവും കുലത്തൊഴിലുമായിരുന്നു.മലയാള ക്ഷത്രിയറും ചില നായന്മാരുമായിരുന്നു കേരളത്തിലെ യോദ്ധാക്കള്‍ .
   കുട്ടിക്കാലം മുതല്‍ത്തന്നെ കളരികളില്‍ പരിശീലനം സിദ്ധിച്ച അവര്‍ മെയ് വഴക്കവും കൈത്തഴക്കവും വരുത്തിയ നല്ല യോദ്ധാക്കള്‍ തന്നെയായിരുന്നു.എന്നാല്‍ ഒറ്റയോറ്റയായി നില്‍ക്കുമ്പോള്‍ മാത്രമാണ് ഈ മികവ് പുലര്‍ത്തിയിട്ടുള്ളത്.ഒറ്റയോറ്റയായ അഭ്യാസപാടവത്തിന്റെ ആകത്തുകയല്ല ഒരു സൈനത്തിന്റെ ബലം.ചിട്ടയായി നടത്തുന്ന കൂട്ടനീക്കങ്ങള്‍ കൊണ്ട് അനേകായിരം പേര്‍ ഒറ്റ അവയവമായി മാറേണ്ട സൈന്യത്തിന്നു ചേര്‍ണ്ണതല്ലായിരുന്നു അവരുടെ സൈനിക ശിക്ഷണം.
അന്തിമയുദ്ധം 
   ദ്വന്ദയുദ്ധത്തിന്നു തയ്യാറെടുത്ത പോരാളികളില്‍നിന്നു മൊയ്തീന്‍ ആദ്യം രംഗത്ത് വന്നു.വീരവാദങ്ങള്‍ മുഴക്കി ശത്രുനിരയില്‍ നിന്നും ഓരോ മല്ലന്‍മാര്‍ എത്തി.ആദ്യഘട്ടത്തില്‍ ശക്തരായ അഞ്ചുമല്ലന്‍മാരേ ഓരോരുത്തരെയായി ഊഴം വെച്ച് ദ്വന്ദയുദ്ധം ചെയ്തു മൊയ്തീന്‍ പരാജയപ്പെടുത്തി.തുടര്‍ന്നു ഈ രണ്ടു പേര്‍ തയ്യാറായി വരാന്‍ അദ്ദേഹം വെല്ലുവിളിച്ചു.
   രക്തസാക്ഷിത്വം കാംക്ഷിച്ച അദ്ദേഹത്തിന്നു മുമ്പില്‍ ഏത് വന്‍ശക്തിയും നിസ്സാരമായിരുന്നു.ശത്രുപക്ഷത്തുനിന്ന് ധാരാളം പേരെ വദിച്ചതിന്നുശേഷം ദ്വന്ദയുദ്ധമവസാനിപ്പിച്ച് ശത്രുക്കള്‍ അദ്ദേഹത്തിന്നു നേരെ ചീറിയടുത്തു.ഈ സമയം ശത്രുക്കളില്‍ നിന്നൊരുവന്റെ കുന്തം നെഞ്ചില്‍ തറച്ച് മൊയ്തീന്‍ രക്തസാക്ഷിയായി.
   രണ്ടാം ഊഴം കുഞ്ഞാലിക്കായിരുന്നു.അദ്ദേഹത്തിന്റെ പരാക്രമങ്ങളിലും ധാരാളം ആക്രമികള്‍ക്ക് ജീവന്‍ പോയി.ഉച്ചയ്ക്കരംഭിച്ച യുദ്ധം ഏതാണ്ട് അസര്‍ നേരമടുത്തപ്പോള്‍ കുഞ്ഞാലി ക്ഷീണിതനായി.പരിക്കുകളേറ്റ് രക്തം വാര്‍ന്നു പോകുന്ന ശരീരവുമായി അദ്ദേഹം യുദ്ധം തുടരുന്നുണ്ടായിരുന്നു.പോരാടിക്കൊണ്ടിരുന്ന കുഞ്ഞാലിയുടെ ശരീരത്തില്‍ പെട്ടന്നാണ് വെടിയുണ്ട പതിച്ചത്.പിന്നെ അധികമൊന്നും അദ്ദേഹത്തിന്നു പോരാടാനൊത്തില്ല.വൈകാതെ തന്നെ അദ്ദേഹം രക്തസാക്ഷ്യം വരിച്ചു.
   മൊയ്തീനെയും കുഞ്ഞാലിയെയും വകവരുത്താന്‍ ശത്രുക്കള്‍ക്ക് ഒരുപാടുപേരുടെ ജീവന്‍ പകരം നാല്‍കേണ്ടിവന്നിരുന്നു.കുഞ്ഞാലിയും മൊയ്തീനും ഇല്ലാത്തസ്ഥിതിക്ക് മൂന്നാമനായ കുഞ്ഞിപ്പോക്കര്‍ എളുപ്പം കീഴടങ്ങുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ വിവരീതമാണ് സംഭവിച്ചത്.കുഞ്ഞിപ്പോക്കര്‍ ധാരാളം പേരെ വധിച്ചു.കരുണാകരനും പോക്കരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
   പ്രമുഖരില്‍ ചിലര്‍ ഇങ്ങനെ വധിക്കപ്പെട്ടതോടെ കുഞ്ഞിപ്പോക്കറിനെതിരെ അവര്‍ കുതന്ത്രം മെനഞ്ഞു.ഒടുവില്‍ കുറുപ്പ് എന്നൊരാള്‍ അംബെയ്തു വീയ്ത്തി.അദ്ദേഹത്തിന്റെ ഇടനെഞ്ചിലാണ് അമ്പേറ്റത്.അങ്ങനെ ആ ധീരനും രക്തസാക്ഷിത്വപുണ്യം നേടി.ഇവര്‍ മൂന് പേരാണ് ഒമാനൂര്‍ ശുഹദാക്കള്‍ .
പുതിയ വായന തേടുന്ന പ്രാദേശിക ചരിത്രം 
   ചരിത്രത്തെ സമഗ്രമായി സമീപ്പിക്കുമ്പോള്‍ ഇത്തരം പ്രാദേശിക നടപ്പാടികള്‍ക്കു പ്രസക്തിയില്ല എന്നു ധരിച്ച് ആധുനിക ചരിത്രകാരന്മാര്‍ ഈ ചരിത്ര സംഭവം അനാവരണം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.മാപ്പിളസമൂഹത്തിന്റെ സാമ്രാജ്യത്വവിരുദ്ധ സമരമുന്നേറ്റങ്ങള്‍ക്ക് ശുഹദാക്കളെ സംബന്ധിച്ചുള്ള ഈ വീരഗാഥകള്‍ പ്രത്യയശാസ്ത്ര പിന്‍ബലമൊരുക്കിയിരുന്നുവെന്ന വസ്തുത വിസ്മരിക്കാനാവില്ല.ന്യൂനപക്ഷസമൂഹത്തിന്റെ വിമോചനരാഷ്ട്രീയത്തിന്ന് കഴിഞ്ഞകാല ചരിത്രത്തില്‍ അടിത്തറ പണിത ചരിത്രത്തിലെ ഇത്തരം പാര്‍ശ്വചിത്രങ്ങള്‍ പുതിയ തലമുറയ്ക്ക് ഇനിയും അവ്യക്തമായിരുന്നു കൂടാ.യൂറോ കേന്ദ്രിതമായ ശാസ്ത്രീയതയുടെ ചരിത്രത്തിന്റെ ചാലകനിയമങ്ങളെ സംബന്ധിച്ച മൂഢധാരണകളോടു കലഹിച്ച് കീഴാള പഠനങ്ങള്‍ പ്രബലപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരം പ്രാദേശികചരിത്രങ്ങള്‍ക്കു വലിയ പ്രസക്തിയാണുള്ളത്.
   കാല്‍പനികമായ ഭൂതകാല വിഭൂതികള്‍ക്കപ്പുറം അനുഭവതീക്ഷ്ണമായ ഭൂതകാലയാഥാര്ഥ്യത്തെ പുനരവതരിപ്പിക്കാനും പുരാവൃത്തങ്ങളില്‍ നിന്നും വക്രീകരണങ്ങളില്‍ നിന്നും ചരിത്രയാഥാര്‍ഥ്യങ്ങളെ വേര്‍തിരിക്കാനും ഈ മേഖലയില്‍ വിപുലമായ പഠനങ്ങള്‍ അനിവാര്യമാണ്.
   ഒമാനൂര്‍ ശുഹദാക്കളുടെ ചരിത്രത്തില്‍ നിന്നും നമുക്ക് കുറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.സാമൂതിരി ഒരു മുസ്ലിമായിരുന്നില്ല,അവര്‍ നടത്തിയിരുന്നത് ഇസ്ലാമിക ഭരണവുമായിരുന്നില്ല.പിന്നെ സാമൂതിരിയുടെ രാജ്യത്ത് മുസ്ലിംകള്‍ ഭൂരിപക്ഷമായിരുന്നില്ല,ന്യൂനപക്ഷം തന്നെയായിരുന്നു.അന്നും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പണ്ഡിതന്‍മാരും ഉണ്ടായിരുന്നു.ആ യഥാര്‍ത്ഥ അറിവ്ത്തന്നെയാണ് അവരെ ഈ തീരുമാനത്തിലെത്തിച്ചത്.ഇന്നത്തെ പണ്ഡിതന്‍മാരോട് ഈയോരവസ്ഥയില്‍ നമ്മള്‍ എന്ത് ചെയ്യണം എന്നു ചോതിച്ച് നോക്കൂ.മുസ്ലിം ഭരണമല്ല,നമ്മള്‍ ന്യൂനപക്ഷക്കാരാണ്,നമുക്ക് പോലീസും ഗവര്‍മെന്റും ഉണ്ട്,ഇവിടെ പ്രബോധനം പൂര്‍ത്തിയായിട്ടില്ല,.........തുടങ്ങി നിരത്താന്‍ കാരണങ്ങള്‍ അനവധിയായിരിക്കും.
അവലംബം 
1.മലബാര്‍ മാന്വല്‍ -വില്യം ലോഗന്‍ 
2.കേരളം ഒരു ലന്തക്കാരന്റെ ദൃഷ്ടിയില്‍ , കെ ശിവശങ്കരന്‍ നായര്‍ 
3.ജാതിവ്യവസ്ഥയും കേരളചരിത്രവും -പി കെ ബാലകൃഷ്ണന്‍ 
4.മാപ്പിള മുസ്ലിംസ് ഓഫ് കേരള -റോളണ്ട് ഇ മില്ലര്‍ 
5.ആംഗ്ലോ മാപ്പിളയുദ്ധം -എ കെ കോഡൂര്‍ 
6.ഒമാനൂര്‍ ശുഹദാക്കള്‍ -സി കെ സഅദി .മോങ്ങം 
7.മൌലിദ് ആരിഫ് -കാടേരി മുഹമ്മദ് മുസ്ല്യാര്‍ 
8.സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ -എന്‍ എം നമ്പൂതിരി 
9.കേരള മുസ്ലിംചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി -ഡോ:സി കെ കരീം 

2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഓമാനൂര്‍ ശുഹദാക്കള്‍ -2

അമ്മാളു അമ്മയുടെ മതംമാറ്റം 
   ഈ സംഭവം നടന്ന് അധികം വൈകാതെ പാലൂയ്(പള്ളിക്കുന്ന്)എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശത്തു മറ്റൊരു സംഭവം കൂടി നടന്നു.ഏതാനും നമ്പൂതിരി ഇല്ലങ്ങളും നായര്‍ഗൃഹങ്ങളും അധഃകൃതരുടെ വാസകേന്ദ്രങ്ങളും ഏതാനും മുസ്ലിം വീടുകളുമാണ് പാലൂയ് ദേശത്തുണ്ടായിരുന്നത്.പാലൂയ് ഗ്രാമത്തിന്റെ പൌരമുഖ്യന്‍ കരുണാകരനായിരുന്നു.പ്രമാണിമാരും സമ്പന്നരുമായ പല അമുസ്ലീം കുടുംബങ്ങളും അവിടെയുണ്ടായിരുന്നു.കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം കഴിഞ്ഞിരുന്ന,സാമ്പത്തികമായി ദുര്‍ബലരായ ഏതാനും മുസ്ലിം കുടുംബങ്ങള്‍ മറ്റു വിഭാഗങ്ങളുമായി സഹവര്‍ത്തിത്വത്തോടെ അവിടെ വസിച്ചുപോണു.സാമുദായികബന്ധം ആരോഗ്യകരമായി തന്നെയാന് നിലനിന്നിരുന്നത്.ഈ ഘട്ടത്തിലാണ് പാലൂയിലെ ഒരമ്പലവും പരിസരവും പരിപാലിച്ചുകൊണ്ടിരുന്ന അമ്മാളു അമ്മ എന്ന ഒരമുസ്ലീം സ്ത്രീ ആരുടേയും പ്രേരണയില്ലാതെ ഇസ്ലാം സ്വീകരിച്ച് ഹലീമ എന്ന പേര് സ്വീകരിച്ചത്.ഇസ്ലാം സ്വീകരിച്ച ഈ സ്ത്രീയെ പാലൂയിലെ തന്നെ വലകെട്ടി ഇല്ലത്ത് അബ്ദുറഹിമാണ്‍ എന്നയാള്‍ വിവാഹം കഴിക്കുകയും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിതം ആരംഭിക്കുകയും ചെയ്തു.ഇതൊരു വലിയ പ്രശ്നമായി ആരും കണക്കാക്കിയിരുന്നില്ല.ഇത്തരം മതം മാറ്റങ്ങള്‍ നിശബ്ദമായി സംഭവിക്കുന്നതു സര്‍വ്വസാധാരണമായിരുന്നു.എന്നാല്‍ പാലൂയിലെ പൌരമുഖ്യന്‍ കരുണാകരന് ഈ മതം മാറ്റം ഉള്‍ക്കൊള്ളാനായില്ല.നായര്‍യുവാവിന്റെ പ്രശ്നത്തില്‍ മുസ്ലിംകളോട് അമര്‍ഷമുണ്ടായിരുന്ന തല്‍പ്പരകക്ഷികളായ ചിലര്‍ ഈ അവസരം മുതലെടുത്തു മുസ്ലിംകളുടെ പ്രലോഭനം മൂലമാണ് അമ്മാളു അമ്മയുടെ മതം മാറ്റമുണ്ടായതെന്നു പ്രചരിപ്പിച്ചു.
മുസ്ലിംകള്‍ക്കെതിരായ നീക്കം 
   മുസ്ലിംവിരോധം പ്രകടിപ്പിച്ചിരുന്ന തല്‍പ്പരകക്ഷികളുടെ നിലപാടിനോട് അധഃകൃതവിഭാഗങ്ങളിലും സവര്‍ണ്ണവിഭാഗങ്ങളിലും പെട്ട പല മനുഷ്യസ്നേഹികളും നീരസം പ്രകടിപ്പിച്ചിരുന്നു.ഈ പ്രചാരണങ്ങളൊക്കെ നടക്കുമ്പോഴും മുസ്ലിംകളോട് ആരോഗ്യകരമായ സൌഹൃദത്തില്‍ വര്‍ത്തിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചു.എന്നാല്‍ വര്‍ഗ്ഗീയവാദികളായ ചിലര്‍ കരുണാകരന്‍ എന്ന പൌരപ്രമുഖന്‍റെ ആശീര്‍വാദത്തോടെ,സ്വമേധയാ ഇസ്ലാം സ്വീകരിച്ച അമ്മാളു അമ്മയെ നിര്‍ബന്ധിതമായി കൈയൂക്കു മൂഖേനെ കുപ്പായം കീറി പൂര്‍വ്വമതത്തിലേക്കു തന്നെ ചേര്‍ത്തു.ഈ സംഭവം മുസ്ലിംകളെ വല്ലാതെ വേദനിപ്പിച്ചെങ്കിലും അവര്‍ സംയമനം പാലിക്കുകയാണുണ്ടായത്.സാമുദായിക സംഘര്‍ഷത്തിന്നും ധ്രുവീകരണത്തിന്നും ആഗ്രഹിച്ച തല്‍പ്പരകക്ഷികള്‍ക്കു മുസ്ലിംകളുടെ ഈ സംയമനം നല്ല അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനായില്ല.മുസ്ലിംകള്‍ പ്രകോപിതരായി സംഘര്‍ശങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ലെങ്കിലും നാട്ടുമുഖ്യാനായ കരുണാകരന്റെ നേതൃത്വത്തില്‍ അവര്‍ മുസ്ലിംകള്‍ക്കെതിരെ ജനകീയ വികാരം സമാഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.അവര്‍ സാമൂതിരിയെ കണ്ടു മുസ്ലിംകള്‍ക്കെതിരെ പരാതി അറിയിച്ചു.എന്നാല്‍ സാമൂതിരി അവരെ അനുനയിപ്പിക്കുകയും മുസ്ലിംകള്‍ക്കെതിരായ നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.സാമൂതിരിയുടെ മന്ത്രിയായ കൃഷ്ണനെ ശട്ടംക്കെട്ടി മുസ്ലിംകള്‍ക്കെതിരെയുള്ള നടപടികള്‍ക്കുവേണ്ട അനുമതി ലഭിക്കാന്‍ അവര്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു.എന്നാല്‍ ദീര്‍ഘകാലമായി മുസ്ലിംകളെയും,ഇസ്ലാമികസംസ്കാരത്തെയും അടുത്തറിയാമായിരുന്ന സാമൂതിരി അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമൊന്നും വശംവദനായില്ല.ഒടുവില്‍ രാജാവിന്റെ പിന്തുണ ലഭിക്കില്ലെന്നു വന്നപ്പോള്‍ മന്ത്രി കൃഷ്ണന്‍ അവര്‍ക്കു നിഗൂഢമായി പ്രോല്‍സാഹനം നല്‍കി.സാമുദായികസൌഹൃദത്തിന്നു ഊനം തട്ടുന്ന നടപടികള്‍ തന്റെ ഭരണക്രമത്തിന്റെ നിലനില്‍പ്പിന്നു ഭീഷണിയാവുമെന്ന സത്യം സാമൂതിരി നല്ലപോലെ തിരിച്ചറിഞ്ഞിരുന്നു.
പ്രകോപനപരമായ കുതന്ത്രങ്ങള്‍
   മുസ്ലിംകളെ എങ്ങനെയെങ്കിലും പ്രകോപിപ്പിച്ചു അവര്‍ക്കെതിരെയുള്ള ഉന്മൂലനനടപടികള്‍ക്കു നീതീകരണം ക്‍ണ്ടെത്തുക എന്നതായിരുന്നു പൌരമുഖ്യന്‍ കരുണാകരന്റെയും പരിവാരങ്ങളുടെയും കുതന്ത്രം.മന്ത്രിയുടെ പിന്തുണ കൂടിയുണ്ടായപ്പോള്‍ അവര്‍ മുസ്ലിംകല്‍ക്കെതിരെ ചില നിഗൂഢനീക്കങ്ങള്‍ നാദത്തി.കാര്‍ഷികവൃത്തി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന മുസ്ലിംകളുടെ കൃഷിയിടങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ അവര്‍ നശിപ്പിച്ചു തുടങ്ങി.എന്നാല്‍ ദുര്‍ബലരും നിരാലംബരുമായ മുസ്ലിംകുടുംബങ്ങള്‍ അക്രമികള്‍ക്കെതിരെ പ്രതിരോധിക്കാന്‍ അശക്തരായിരുന്നു.സവര്‍ണ്ണര്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്ന് അവര്‍ക്ക് ആളും അര്‍ഥവും ആയുധസന്നാഹങ്ങളുമെല്ലാം കുറവായിരുന്നു.മുസ്ലിംകളുടെ ഈ നിസ്സംഗത കണ്ടു തങ്ങളുടെ ഇംഗിതം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിഞ്ഞ സവര്‍ണ്ണകക്ഷികള്‍ അവരുടെ വൈകാരിക പ്രതീകങ്ങള്‍ക്കുമേലും കൈവച്ചു തുടങ്ങി.
   പന്നിയെ നിഷിദ്ധമായി പരിഗണിച്ചിരുന്ന മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ സവര്‍ണ്ണവിഭാഗങ്ങള്‍ ആരാധനാകേന്ദ്രമായ പരിശുദ്ധ മസ്ജിദില്‍ത്തന്നെ പന്നിത്തല കൊണ്ടിട്ടു.അത്യന്തം പ്രകോപനപരമായിരുന്നു ഈ നടപടി.ഈ സംഭവം കൂടി നടന്നതോടെ സവര്‍ണ്ണകക്ഷികളുടെ യഥാര്‍ത്ഥ മനസ്സിലിരിപ്പ് എന്താണന്നു മാപ്പിളമാര്‍ തിരിച്ചറിഞ്ഞു.സംഘര്‍ഷം മുറ്റിനിന്ന ഇത്തരമോരാന്തരീക്ഷത്തിലാണ് പാലൂയിലെ ദേവീ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ടയ്ക്ക് മുകളില്‍ പശുവിന്റെ കുടല്‍മാല പ്രത്യക്ഷപ്പെട്ടത്.ഇതില്‍ മുസ്ലിംകള്‍ക്ക് പങ്കുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.ദൈവമായി പരിഗണിക്കപ്പെട്ടിരുന്ന പശുവിനെ വധിക്കുന്നതു കൊടും കുറ്റമായാണ് അന്ന് പരിഗണിക്കപ്പെട്ടിരുന്നത്.ഒരേ സമയം ദേവീ വിഗ്രഹത്തെയും പശുദൈവത്തെയും നിന്ദിച്ച ഈ നടപടി സവര്‍ണ്ണര്‍ക്കിടയിലും വിഗ്രഹപൂജകരായ സാധാരണക്കാര്‍ക്കിടയിലും അത്യന്തം പ്രകോപനങ്ങള്‍ സൃഷ്ടിച്ചു.ഇങ്ങനെ സാമുദായിക ധ്രുവീകരണം ലക്ഷ്യംവെച്ച തല്‍പ്പരകക്ഷികള്‍ക്ക് അനുഗുണമാവുംവിധം സാമൂഹികയാഥാര്‍ഥ്യങ്ങള്‍ രൂപാന്തരപ്പെട്ടു.ദേവീക്ഷേത്രത്തിലെ പൂജാരി കോമരം തുള്ളി മുസ്ലിംകളെ എട്ടുകാതം അകലേക്ക് ആട്ടിപ്പായിക്കാനും മുസ്ലിംഗൃഹങ്ങള്‍ ചുട്ടെരിക്കാനും ആഹ്വാനം ചെയ്തതോടെ ഒരു തരം പൈശാചികാവേശം മുസ്ലിംകല്‍ക്കെതിരെ വ്യാപകമായി.
മുസ്ലിംകള്‍ക്കെതിരേഅക്രമികളുടെ മുന്നേറ്റം
   സാമൂതിരിയുടെ മന്ത്രിയായ കൃഷ്ണന്റെ പിന്തുണയോടെ കരുണാകരന്‍ എന്ന നാട്ടുമുഖ്യന്‍റെ നേതൃത്വത്തില്‍ അവര്‍ മുസ്ലിംകള്‍ക്കെതിരെ സന്നാഹങ്ങളൊരുക്കി.പരിസരപ്രദേശത്തുള്ള നാട്ടുമുഖ്യന്‍മാര്‍ക്കും ജന്‍മിത്ത അധികാരകേന്ദ്രങ്ങള്‍ക്കും മുസ്ലിംകള്‍ക്കെതിരെയുള്ള മുന്നേറ്റത്തില്‍ സഹായിക്കാന്‍ അവര്‍ അഭ്യര്‍ഥനകളയച്ചു.അങ്ങനെ ഒരു വമ്പിച്ച സംഗം യുദ്ധസജ്ജരായി പാലൂയ് ദേശത്ത് എത്തിച്ചേര്‍ന്നു.20 സംഗങ്ങളായി തോക്ക്,കുന്തം,അമ്പു ,വില്ല്,ചവളം,കവണ,ചവണ,ഉറുമി,വാള്‍ ,പരിച തുടങ്ങി ആയുദ്ധസന്നാഹങ്ങളോടെ അവര്‍ പാലൂയ് ദേശത്ത് തമ്പടിച്ചു.ഒരു തരം പൈശാചികമായ ആക്രമാസക്തത അവരുടെ ഓരോ ചലനങ്ങള്‍ക്കുമുണ്ടായിരുന്നു.അങ്ങനെ ദുര്‍ബലമായ മുസ്ലിംസമൂഹത്തോട് അവര്‍ അരുതാത്തതെല്ലാം ചെയ്തു.പള്ളിക്കു തീവെക്കുകയും കണ്ണില്‍ക്കണ്ടതല്ലാം ചുട്ടുചാമ്പലാക്കുകയും ചെയ്തു.കരുണാകരന്‍ എന്ന സവര്‍ണ്ണ മാടമ്പിയാണ് പള്ളിക്കു തീവെച്ചത്.മുസ്ലിം ഭവനങ്ങള്‍ തേടിപ്പിടിച്ച് അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങളും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്ത് ആക്രമിസംഗം മുന്നേറിക്കൊണ്ടിരുന്നു.കൊള്ളയും ആക്രമങ്ങളും നടത്തി നിരപരാധികളായ ധാരാളം മുസ്ലിംകളെ അവര്‍ വഴിയാധാരമാക്കി.ദേവീകോമരം മുഖേനെ ആഹ്വാനം ചെയ്ത പരാഹാരക്രിയ അക്രമാസക്തമായ മുന്നേറ്റങ്ങളിലൂടെ അവര്‍ നടപ്പാക്കിക്കൊണ്ടിരുന്നു.ദേവിയുടെ ആഹ്വാനമില്ലാത്തതിനാല്‍ ഒരു മുസ്ലിമിന്റെയും ജീവനെടുത്തില്ല.
   പാലൂയില്‍ നടന്ന സംഭവമറിഞ്ഞ് ബിംബാന്നൂരില്‍ താമസിച്ചിരുന്ന കുഞ്ഞാലിയും മരുമകന്‍ മൊയ്തീനും പാലൂയിലെത്തി.അക്രമികള്‍ തങ്ങളുടെ എല്ലാ കൃത്യങ്ങളും പൂര്‍ത്തീകരിച്ചു പിന്‍മടങ്ങിയിരുന്നു.ഇനിയും ചെറുത്തുനിന്നില്ലെങ്കില്‍ ആക്രമങ്ങള് തുടരുമെന്നവര്‍ പ്രതീക്ഷിച്ചിരുന്നു.
മറ്റൊരു കാരണം കൂടി 
   എന്തായാളും സാമുദായികധ്രുവീകരണം കനത്തുനിന്ന ഇത്തരമൊരു സാഹചര്യത്തിന്നു വൈകാതെ തന്നെ അയവുണ്ടായി.ഈ ഘട്ടത്തിലാണ് പാലൂയിലെ ഒരു നായര്‍ഭവനത്തില്‍ ഒരു മാപ്പിളയെ പണിക്കു വിളിച്ചത്.മാപ്പിളസമൂഹത്തെ എട്ടുകാതം ആട്ടിപ്പായിക്കാനുള്ള കോമരത്തിന്റെ ആഹ്വാനം മറന്നത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും മാപ്പിളമാരോട് അന്നു നിലനിന്നിരുന്ന സൌഹൃദബന്ധത്തെ ഉലൈക്കാന്‍ ഇത്തരം ഘടകങ്ങള്‍ സാര്‍വത്രികമായി പ്രവര്‍ത്തനക്ഷമമായില്ലാ എന്നും ഈ സംഭവത്തില്‍ നിന്ന് അനുമാനിക്കാം.എന്നാല്‍ നായരുടെ വീട്ടില്‍ പണിക്കു ചെന്ന മാപ്പിളയുമായി വര്‍ഗീയവാദിയായ ഒരു നായര്‍ ശണ്ഠകൂടി.മാപ്പിളമാര്‍ ഈ ഭൂമിയില്‍ പ്രവേശിക്കരുതെന്ന ദേവിയുടെ ആഹ്വാനം മറികടന്ന മാപ്പിളയെ കൈകാര്യം ചെയ്യാനടുത്ത ആ നായര്‍ക്കു ബലപ്രയോഗത്തിനിടയില്‍ മുറിവേറ്റു.താല്‍കാലികമായി ശമിച്ചിരുന്ന മുസ്ലിംവിരുദ്ധ വികാരം വീണ്ടും ആളിക്കത്താന്‍ ഈ സംഭവം നിമിത്തമായി.മുസ്ലിംകളെ പരിസരത്തുനിന്ന് ആട്ടിയോടിച്ചില്ലെങ്കില്‍ ഭാവിയില്‍ അതിന്റെ ഫലം ദുരന്തപൂര്‍ണമായിരിക്കുമെന്നു കോമരം തുള്ളി പൂജാരി വീണ്ടും ഓര്‍മിപ്പിച്ചതോടെ നിരപരാധികളായ മുസ്ലിംകള്‍ക്കെതിരെ അവര്‍ സായുധസന്നാഹങ്ങളൊരുക്കി.ഉയര്‍ന്നജാതിയില്‍പ്പെട്ടവരും അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്നുള്ള ചിലരും വീണ്ടും മുസ്ലിംകള്‍ക്കെതിരെ സംഘടിച്ചു.മുസ്ലിംകളുടെ പക്ഷത്തുനിന്ന് ആദ്യമേ തന്നെ ചെറുത്തുനില്‍പ്പ് ഇല്ലാതിരുന്നതിനാല്‍ പുതിയ ആക്രമനസന്നാഹങ്ങളൊരുക്കാന്‍ അവര്‍ അത്യാവേശം കാണിച്ചു.വിവേകശൂന്യമായ പൈശാചികാവേശത്തോടെ അവര്‍ പാലൂയിലെയും ബിംബാനൂരിലെയും ശേഷിക്കുന്ന മുസ്ലിംഭവനങ്ങളെകൂടി ആക്രമിക്കാനിറങ്ങി.പരിശീലനം സിദ്ധിച്ച നായര്‍യോദ്ധാക്കളും സവര്‍ണ്ണജന്മിമാരുമാടങ്ങുന്ന ആക്രമിസംഗം കൃഷ്ണന്‍,കരുണാകരന്‍,അച്ചുതന്‍,കുഞ്ഞുണ്ണി,സൂപ്രണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയുദ്ധസജ്ജരായാണ് രംഗത്തിറങ്ങിയത്.ഹിജ്റ 1128ദുല്‍ഹജ്ജ് നാലിനായിരുന്നു ഈ നിര്‍ണ്ണായകമായ പടപ്പുറപ്പാട്.പാലൂയില്‍ നിന്നു ബിംബനൂരിലേക്കുള്ള വഴി മധ്യേ കണ്ട മുസ്ലിംകളുടേതായ എല്ലാം അവര്‍ തീവച്ചു നശിപ്പിച്ചു.ദുല്‍ഹജ്ജ് 6 വ്യാഴായ്ച്ച കുടിച്ചുമദിച്ചു അക്രമിസംഗം ബിംബാനൂരിലെത്തി.
   പാലൂയിലെ ശേഷിക്കുന്ന മുസ്ലിംകളെകൂടി ആക്രമിച്ച് ബിംബാനൂരിലേക്ക് മുന്നേറുന്ന ശത്രുസംഘത്തെ സമ്പന്ധിച്ച വാര്‍ത്ത കുഞ്ഞാലിയുടെ ചെവിയിലുമെത്തിയിരുന്നു.ജനിച്ചുവളര്‍ന്ന നാട്ടില്‍ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത അക്രമികളോട് പൊരുതി രക്തസാക്ഷ്യം വരിക്കുകയാണ് അവരുടെ അന്യായങ്ങള്‍ക്ക് ഇരയാവുന്നതിനെക്കാള്‍ നല്ലതെന്നു കുഞ്ഞാലി തിരിച്ചറിഞ്ഞിരുന്നു.അദ്ദേഹവും സഹോദരീപുത്രന്‍ കുഞ്ഞിപ്പോക്കറും തങ്ങളുടെ ഭൌതികമായ ബാധ്യതകളെല്ലാം അവസാനിപ്പിച്ച് അക്രമികളോട് ചെറുക്കാന്‍ രക്തസാക്ഷിത്വകാംക്ഷയോടെ സജ്ജരായി നിന്നു.
                                                                                                                              (തുടരും)
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"