2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

എന്ത്കൊണ്ട് പോപുലര്‍ ഫ്രണ്ട് ?

ക്ഷുഭിത മുസ്ലിം യൗവനത്തെ' ജനധിപത്യ പ്രക്രിയയില്‍ വിളക്കി ചേര്ത്ത് ദേശീയ ധാരയില്‍ ചേര്ത്ത് നിറുത്തിയത് പോപ്പുലര്‍ ഫ്രണ്ട് ദേശീയോല്ഗ്രുഥനത്തിനു നല്കി്യ ഏറ്റവും മികച്ച ചരിത്രപ്രധാനമായ സംഭാവന.

അഡ്വാനിയുടെ രഥയാത്രയും രാമജന്മഭൂമി പ്രക്ഷോഭങ്ങളും, ബാബറി ദുരന്തവും, ഇന്ത്യയില്‍ ഉടനീളം മുസ്ലിം വിരുദ്ധ കൂട്ടകുരുതികള്‍ അരങ്ങു തകര്‍ക്കുകയും, കേരളത്തില്‍ പാലക്കാട്‌ സിറാജുന്നിസ എന്ന പെണ്‍കുട്ടി വെടിയേറ്റ് മരിക്കുകയും രാമണ്‍ ശ്രീവാസ്തവ ഐ.പി.എസിന്‍റെ 'ഐ വാണ്ട് ദി ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബ്ലേഡിസ് ' എന്ന ആക്രോശം നിയമ സഭയില്‍ വരെ പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിക്കുകയും, ഉത്തരേന്ത്യന്‍ കലാപങ്ങളില്‍ നിയമ പാലകര്‍ തന്നെ അക്രമികളുടെ പക്ഷം ചേര്‍ന്ന വാര്‍ത്തകള്‍ക്ക് പിറകെ കേരളത്തിലും സ്ഥിതി സ്ഫോടനാത്മകമാണ് എന്ന പ്രതീതി നിലനിന്നത് കടുത്ത അരക്ഷിത ബോധവും അസംതൃപ്തിയും മുസ്ലിംകള്‍ക്കിടയില്‍ വളര്‍ന്ന എണ്‍പതുകളും തൊണ്ണൂറുകളുടെ തുടക്കവും. ജ. വിതയത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തിയ 1971 ല്‍ ആറു മുസ്ലിംകളെ അരുംകൊല ചെയ്ത തലശ്ശേരി കലാപവും, കാട്ടൂര്‍ അലി മുസ്ലിയാര്‍ , തവലക്കര കുഞ്ഞഹമ്മദ് മുസ്ലിയാര്‍ , മഞ്ചേരി കോടതി വളപ്പില്‍ വെച്ച് തന്നെ ഇസലം സ്വീകരിച്ചത്തിന്റെ പേരില്‍ അരുംകൊല ചെയ്യപെട്ട എടവണ്ണ ചാതല്ലൂര്‍ സ്വദേശിനിയായിരുന്ന ചിരുത കുട്ടി എന്ന ആമിനകുട്ടി, കടുവിനാല്‍ അഷ്‌റഫ്‌ , പലുണ്ട മുഹമ്മദ്‌ , ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ കൊല ചെയ്യപെട്ട തിരൂര്‍ യാസര്‍ എന്നിവരുടെ വധങ്ങള്‍ തുടങ്ങി സംഘികള്‍ ഏകപക്ഷീയമായ കൊലപാതക പരമ്പരകള്‍ നടത്തികൊണ്ടിരുന്ന മൂന്നു പതിറ്റാണ്ട്. പകച്ചുപോയ മുസ്ലിം മുഖ്യധാര സംഘടനകള്‍ എല്ലാം പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തെ നേരാം വണ്ണം അഭിസംബോധന ചെയ്യതെ നിസ്സഹായത പ്രകടിപ്പിച്ചത് മുസ്ലിം യുവാക്കളില്‍ കടുത്ത പ്രതിഷേധം ആണ് ഉണ്ടാക്കിയത്. അബ്ദുന്നാസര്‍ മഅദനിയുടെ ഐ എസ എസ ആവട്ടെ ചില വൈകാരിക പ്രകടനങ്ങളും തീപ്പൊരി പ്രസംഗങ്ങളും ആയി വെറും ചായ കോപ്പയിലെ കൊടുംകാറ്റായി ഒന്ന് രണ്ടു വര്‍ഷം കൊണ്ട് പര്യവസനിക്കുകയും ചെയ്തു.

ഇത്തരം ഒരു ദശാ സന്ധിയില്‍ , ഇന്ന് നാം പേക്കിനാവുകളില്‍ മാത്രം നാം കാണുന്ന ലക്ഷര്‍ , ഹുജി , ഐ എസ ഐ തുടങ്ങി ഏതു ദേശവിരുദ്ധര്‍ര്‍ക്കും വേണമെങ്കില്‍ അന്ന് കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കഴിയുമായിരുന്ന ഭീതിജനകമായ സാഹചര്യത്തില്‍ , അരക്ഷിത ബോധത്തില്‍ പൂണ്ടു കിടന്ന, മുസ്ലിം മുഖ്യധാര സംഘടനകളില്‍ ഒക്കെയും പ്രതീക്ഷ നശിച്ച ക്ഷുഭിത മുസ്ലിം യൗവനത്തിന്‍റെ ആശങ്കകളെയും വൈകാരികതകളെയും ശരിയായി അഭിസംബോധന ചെയ്ത് പക്വമായും സന്തുലിതമായും നേതൃതം നല്‍കി അവരെ ജനാധിപത്യ പ്രക്രിയയില്‍ സജീവമാക്കി ദേശീയ ധാരയില്‍ ചേര്‍ത്ത് പിടിച്ചു എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ദേശീയോല്‍ഗ്രഥനത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവന.

സവര്‍ണ ഫാസിസ്റ്റുകള്‍ അഴിച്ചു വിട്ട ഭീകരമായ അക്രമങ്ങളും കലാപ പരമ്പരകളും അവരുടെ ഒരം ചേര്‍ന്ന് നിന്ന ഭരണകൂടങ്ങളുടെയും നിയമപാലകാരുടെയും ചെയ്തികളുടെ പേരില്‍ ഈ രാഷ്ട്രത്തിനോടും നമ്മുടെ മഹത്തായ ജനാധിപത്യ മതേതര സംവിധാനത്തോടും ഉള്ള താല്‍പര്യവും അഭിനിവേഷവും മുസ്ലിം യുവാക്കളില്‍ നഷ്ടപെടാതെ കത്തിച്ചു നിറുത്തുന്നതിന് , കേവലം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വഴിപാട് ചടങ്ങ് മാത്രം ആയിരുന്ന ആഗസ്ത് 15ലെ ചടങ്ങുകള്‍ പോപ്പുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ്കളോടെ ജനകീയ ഉത്സവം ആയി മാറി.

എന്‍ ഡി എഫ് രൂപപെട്ടതിന് ശേഷം ആദ്യമായി നടത്തിയ പൊതു പരിപാടി തന്നെ ഏതെങ്കിലും മതപരമായ വൈകാരിക വിഷയം ആയിരുന്നില്ല , മറിച്ചു വെറും അക്കാദമികമായി മാത്രം ചര്‍ച്ചചെയ്യപെട്ട സംവരണത്തെ കുറിച്ച് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ ജനധിപത്യ അവകാശബോധം വളര്‍ത്തുന്നതുമായി ബന്ധപെട്ട് ആയിരുന്നു. പൌരത്വ നിഷേധത്തിനു എതിരെയും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഒക്കെ സജീവമായ ബോധവല്കരണ പ്രചരണ പരിപാടികളും ജനാധിപത്യ പ്രക്ഷോഭങ്ങളും ആയി എന്‍ ഡി എഫ് സജീവമായി. നിരന്തരമായ ഈ പ്രക്ഷോഭ പരിപാടികള്‍ക്ക് ഇടയില്‍ ഒരിക്കല്‍ പോലും സമരങ്ങള്‍ പോലീസിനെതിരെയോ പൊതു സ്ഥാപനങ്ങള്‍ക്ക് എതിരെ തിരിഞ്ഞു അക്രമത്തില്‍ കലാശിക്കുകയോ ചെയ്തല്ല. 2003 ലെ സ്പെഷല്‍ റിക്രൂട്ട്മെന്‍റ് വിഷയവും ആയി ബന്ധപെട്ടു എന്‍ ഡി എഫ് നടത്തിയ 20 മന്ത്രി മന്ദിരങ്ങളിലേക്ക് ഒരേസമയം നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് എന്‍ ഡി എഫിന്‍റ വ്യതിരിക്മമായതും സമാധാന പൂര്ണ്ണമായുതും പരിപാടിക്കശേഷം പ്രക്ഷോഭകര്‍തന്നെ നഗരം ശുചീകരിക്കുകയും ഒക്കെ ചെയ്തത് ദക്ഷിണ മേഖല ഐ ജി പത്രക്കാരോട് തന്നെ പ്രശംസിച്ച് പറഞ്ഞത് വാര്‍ത്ത‍യായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ച ഈ ഒരു മാതൃകാപരമായ പ്രവര്‍ത്തന രീതി ചര്‍ച്ച ചെയ്യപെടതിരിക്കുകയും, പൊതുസമൂഹത്തില്‍ സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സജീവ പ്രസ്ഥാനം എന്നാ നിലക്ക് വളരെ പ്രാദേശികവും ഒട്ടപെട്ടതും ആയി സംഭവിച്ച്ചിരിക്കാന്‍ സാധ്യതയുള്ള അക്രമ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപെടുതാവുന്നവക്ക് അമിത പ്രാധാന്യം നല്‍കി പോപ്പുലര്‍ ഫ്രണ്ടിനു ഭീകര ച്ഛായ നല്കാന്‍ അമിതോത്സാഹം കാണിക്കുന്ന ഫാസിസ്റ്റു ദുസ്വധീനം ഉള്ള ചില മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടേയും ലക്‌ഷ്യം ജനാധിപത്യ പ്രക്രിയയല്‍ സജീവമായി മുസ്ലിംകള്‍ ഉള്‍പടെയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ ശക്തീകരിക്കപെടുന്നത് തടയുക എന്ന വര്‍ഗീയ താല്പര്യം തന്നെയാണ്. കേരളത്തിലെ ഒരു ജയിലിലും ഒരു കൊലപാതകകേസിലും ശിക്ഷിക്കപെട്ടു പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഒരു പ്രവര്‍ത്തകനും കഴിയുന്നില്ല എന്നാ യഥാര്‍ത്ഥ്യം മറച്ചു വെച്ച് അപസര്‍പ്പക കഥകള്‍ സംഘടനയെ കുറിച്ച് മെനയാന്‍ ആണ് പലര്‍ക്കും താല്‍പര്യം. നിയമ സഭയില്‍ ആഭ്യന്തരമന്ത്രി അവതരിപ്പിച്ച സംഘടന ബന്ധം ഉള്ള കൊലപാതകങ്ങളുടെ കണക്കിലും ആര്‍ എസ എസിനും, സി പി എമ്മും ആയി ബന്ധപെട്ട കൊലപാതകങ്ങളുടെ എണ്ണത്തിന്‍റെ നാലയലത്ത് വരുന്നില്ല പോപ്പുലര്‍ ഫ്രെണ്ട് പ്രവര്‍ത്തകരില്‍ ആരോപിക്കുന്ന കൊലപാതകങ്ങളുടെ എണ്ണം . 2003 ജനുവരി 11 മുതല്‍ 2011 മെയ് 13 വരെ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളില്‍ 44 എണ്ണത്തില്‍ സിപിഎമ്മുകാരും 34 എണ്ണത്തില്‍ ആര്‍ എസ് എസ് കാരും ശിക്ഷിക്കപെട്ടതായി ആണ് അഭ്യന്തരമന്ത്രിയുടെ കണക്ക്.

ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദവും ഇപ്പോള്‍ ഉള്ള പ്രവാചക നിന്ദ സിനിമ ഉള്‍പടെയുള്ള മുസ്ലിംകളില്‍ കടുത്ത മനോവേദനയും പ്രതിഷേധവും സൃഷ്‌ടിച്ച വൈകാരിക സംഭവങ്ങളെയും വളരെ സമചിത്തതയോടെ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് സമീപിച്ചത്. പ്രവാചക നിന്ദ സംഭവങ്ങളുടെ പേരില്‍ വൈകാരികമായ പ്രതിഷേധങ്ങള്‍ അക്രമോല്സുകമായി സംഘടിപ്പിക്കുകിയും അതില്‍ ഒക്കെ മുസ്ലിംകള്‍ തന്നെ കൊല്ലപെടുകയും പ്രവാചക നിന്ദകാര്‍ മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നത്തിലെ പരിഹസ്യത പോപ്പുലര്‍ ഫ്രണ്ട് ഡാനിഷ് കാര്‍ടൂണ്‍ വിവാദകാലത്ത് തന്നെ അണികളില്‍ ചര്‍ച്ച ചെയ്യുകയും അതിന്‍റെ പ്രസിദ്ധീകരണങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൂവാറ്റ പുഴയില്‍ പ്രവാചകനെ ഒരു അധ്യാപകന്‍ വളരെ വൃത്തികേട്ട ഭാഷയില്‍ അവഹേളിക്കുകയും, സംഭവം വിവാദം ആയതിനു ശേഷവും ധിക്കാരപരമായ സമീപനം സ്വീകരിക്കുകയും വിവാദത്തില്‍ അനുരഞ്ജനത്തിനു ശ്രമിച്ചവരോട് വരെ തട്ടികയറുകയും ചെയ്തതില്‍ പ്രകോപിതരായ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ അയാളുടെ കൈവെട്ടിമാറ്റിയ വളരെ പ്രാദേശികം ആയ ഒരു സംഭവം അതുനു മുമ്പും ശേഷയും കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന ഒരു പാട് കൈ  കാല്‍  തല വെട്ടല്‍ സംഭവങ്ങള്‍ക്ക് ഇല്ലാത്ത പ്രാധാന്യം കൊടുത്ത് പൊലിപ്പിച്ചതിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിനെ രക്ഷസീയ വല്കരിക്കാന്‍ ഉള്ള അതേ അജണ്ടയാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയ പരിസരം ഇന്ന് ഒരു സംഘടന എന്നതില്‍ നിന്ന് വളര്‍ന്നു , കുട്ടികളിലും യുവാക്കളിലും സ്ത്രീകളിലും ഉള്‍പടെ സമൂഹത്തിന്‍റെ എല്ലാ തുറകളിലും ഉള്ള ആളുകളിലേക്ക് പടര്‍ന്നു , വിവിധ സാമൂഹിക ജീവ കാരുണ്യ വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യം ആയ , വിവിധ സംഘടനകള്‍ ആയി മാറി എന്നത് കൊണ്ടും , ഒരു സംഘനടന എന്നതില്‍ നിന്ന് തന്നെ വിട്ടു ഇരുപത്തി രണ്ടു സമസ്ഥനങ്ങളില്‍ പടര്‍ന്നു പന്തലിച്ച ഒരു ജനകീയ മനോഭാവും കര്‍മ രീതിയും ആണ് എന്നത് കൊണ്ട് തന്നെ ഈ ജനകീയ മുന്നേറ്റത്തെ വരിഞ്ഞു മുറുക്കാന്‍ ഉള്ള ഏതു ജനാധിപത്യ വിരുദ്ധ നീക്കവും എട്ടു നിലയില്‍ പൊട്ടും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല . 

 പോപുലര്‍ ഫ്രണ്ട് ? 

'എന്തുകൊണ്ട് പോപുലര്‍ ഫ്രണ്ട്' എന്ന കാംപയിന്റെ പശ്ചാത്തലത്തില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാനുമായി എന്‍ എം സിദ്ദീഖ് നടത്തിയ അഭിമുഖം

 ? പോപുലര്‍ ഫ്രണ്ടിനെതിരേ പല വാര്‍ത്തകളും വരുന്നുണ്ടല്ലോ. ഇന്റലിജന്‍സിനെ ഉദ്ധരിച്ച് സംഘടന നിരോധിക്കപ്പെടാന്‍ പോവുന്നുവെന്നു വരെ പ്രചാരണം കൊഴുക്കുന്നു. അങ്ങനെ വല്ലതും സംഭവിക്കുമോ? അതല്ല, സംഭവിച്ചാല്‍?

പ്രതിലോമശക്തികള്‍ വ്യാജവാര്‍ത്തകളുടെ അഴുക്കുചാല്‍തുറന്നുവിട്ടുകൊണ്ട് കാത്തിരിക്കുകയാണ്. ഇന്റലിജന്‍സ്-പോലിസ്-ബ്യൂറോക്രസി തലങ്ങളില്‍ എന്തോ ഉപജാപം നടക്കുന്നുവെന്നാണ് തോന്നുന്നത്. തങ്ങള്‍ക്കു യാതൊന്നും അറിയില്ലെന്നാണ് രാഷ്ട്രീയ-ഭരണനേതൃത്വം കൈമലര്‍ത്തുന്നത്. അറിയില്ല എന്നുവരുന്നത് നിസ്സഹായാവസ്ഥയാവാം; പിടിപ്പുകേടാവാം; വെറും കാപട്യവുമാവാം. മുസ്ലിംകളെ സ്വയംശാക്തീകരണത്തിനു സജ്ജമാക്കുന്ന ഒരു പ്രവര്‍ത്തന ശൃംഖലയും ജനകീയമുന്നേറ്റവും ഉയര്‍ന്നുവരുന്നത് തടയാനും തകര്‍ക്കാനും തീരുമാനിച്ചുറച്ച ശക്തികളുടെ മേല്‍ക്കോയ്മയാണിതിനു കാരണം.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഒരു ദുര്‍ബലകാരണം പോലുമില്ല. എന്നാല്‍, അധികാരം കൈയടക്കിയവര്‍ക്ക്  നെറികേടു കാട്ടാന്‍ ഒരു കാരണവും വേണ്െടന്നതു ചരിത്രം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടിയത് നാം കണ്ടതാണ്. 

പോപുലര്‍ ഫ്രണ്ട് നിരോധനഭീഷണി ഭയന്നു പിന്നോട്ടുപോവുമെന്ന് ആരും കരുതേണ്ട. നീതിക്കുവേണ്ടിയുള്ള പോരാട്ടം മനുഷ്യചോദനയാണ്; ചരിത്രത്തിന്റെ നൈരന്തര്യവുമാണ്. തലമുറകള്‍ കൈമാറി കാത്തുസൂക്ഷിക്കുന്ന ദൌത്യം. സംഘടന ഒരു ഉപകരണം മാത്രം. നിയമവിരുദ്ധ വിലക്കുകളെ നിയമപരവും ജനാധിപത്യപരവുമായി നേരിടുകയാണ് നാളിതുവരെ സംഘടനയുടെ നയം. ആ നയം കൈയൊഴിക്കേണ്ട സാഹചര്യമില്ല.

?  പോപുലര്‍ ഫ്രണ്ടിന്റെ പുതിയ കാംപയിന്‍, സമനീതി, അതിനെക്കുറിച്ചു പറയൂ?
പത്രമാധ്യമങ്ങളില്‍ ഇന്റലിജന്‍സ്വൃത്തങ്ങളെ ഉദ്ധരിച്ചും അല്ലാതെയും വന്നുകൊണ്േടയിരിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സംഘടനയുടെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടനയ്ക്കെതിരായ പ്രചാരവേലകള്‍ തുറന്നുകാട്ടാനും ഒരുമാസം നീളുന്ന കാംപയിനാണിത്. പ്രവര്‍ത്തിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാംപയിന്റെ ഭാഗമായി തൃണമൂലതലത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വലിയ സമ്മേളനങ്ങളുമുണ്ടാവും. പൊതുജനങ്ങളുമായി അടുത്തിടപഴകാനും തെറ്റിദ്ധാരണകള്‍ നീക്കാനുമാവും ഊന്നല്‍.    

?   പോപുലര്‍ ഫ്രണ്ട് സത്യത്തിലെന്താണ്? സാമുദായിക സംഘടനയാണോ അതോ, രാഷ്ട്രീയപ്രസ്ഥാനമോ; അല്ലെങ്കില്‍ മുസ്ലിം ശാക്തീകരണമോ മനുഷ്യാവകാശമോ? എന്താണതിന്റെ സംഘടനാപരമായ വ്യക്തിത്വം? 

മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക-പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ ശാക്തീകരണം തന്നെയാണ് പോപുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്നത്. അടിസ്ഥാനപരമായി മുസ്ലിംകള്‍ അണിചേര്‍ന്നിരിക്കുന്ന സംഘടനയാണു പോപുലര്‍ ഫ്രണ്ട്. എന്നാല്‍, അതൊരു മതസംഘടനയോ സാമുദായികസംഘടനയോ അല്ല. മതവിഷയങ്ങളല്ല സംഘടനയുടെ അജണ്ട. സമുദായസംബന്ധിയായ വിഷയങ്ങള്‍ പോലും ഇന്ത്യയിലെ മതേതര-ജനാധിപത്യഘടനയ്ക്കുള്ളില്‍നിന്ന് ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കകത്ത് പരിഹൃതമാവണമെന്നാണു പോപുലര്‍ ഫ്രണ്ട് അഭിലഷിക്കുന്നത്. അതു തീര്‍ച്ചയായും പൌരാവകാശ-മനുഷ്യാവകാശ ബോധ്യങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടുള്ള സമീപനമാണ്. മറ്റു മതവിഭാഗങ്ങള്‍ക്കെതിരേ അസഹിഷ്ണുത വളര്‍ത്തുകയോ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുകയോ ചെയ്യുന്ന യാതൊരു നീക്കവും ഉണ്ടാവരുതെന്നാണു സംഘടനയുടെ നയം.    

? പോപുലര്‍ ഫ്രണ്ടിന്റെ അഖിലേന്ത്യാ തലത്തിലുള്ള വളര്‍ച്ച ഝടുതിയിലാണ്. ഏറക്കുറേ അസ്വാഭാവികമാണ് ആ ഗ്രാഫ്. അതിന്റെ വ്യാപ്തിയും വര്‍ത്തമാനവുമെന്താണ്? 

മുസ്ലിംകള്‍ക്കെതിരായ ഫാഷിസ്റ് പ്രചാരവേലകളുടെയും കടന്നാക്രമണങ്ങളുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെയും നിസ്സഹായതയുടെയും സാഹചര്യത്തില്‍, 90കളുടെ തുടക്കത്തില്‍ തെക്കേ ഇന്ത്യയിലാണ് ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള സംഘാടനം ആരംഭിക്കുന്നത്. പ്രതിബദ്ധതയും പ്രതികരണശേഷിയും സേവനസന്നദ്ധതയുമുള്ള യുവാക്കളുടെ കാഡര്‍നിര അടിത്തട്ടില്‍ സംഘടിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനാരംഭം. മൂന്നു സംസ്ഥാനങ്ങളില്‍ സാമാന്യം വ്യാപകമായ സ്വാധീനമുണ്ടാക്കാനായശേഷം 2006ലാണ് പോപുലര്‍ ഫ്രണ്ട് വടക്കേ ഇന്ത്യയിലേക്കു കടക്കുന്നത്. സംഘടനയുടെ സാന്നിധ്യം അനിവാര്യമാക്കുന്ന സാമൂഹികസാഹചര്യങ്ങള്‍ വടക്കേ ഇന്ത്യയില്‍ കൂടുതല്‍ പ്രബലമാണെന്ന തിരിച്ചറിവാണ് അതിനു പ്രേരിപ്പിച്ചത്.        

? തീവ്രവാദ ആശയമാണോ പോപുലര്‍ ഫ്രണ്ടിന്റെ പ്രചാരത്തിന്റെ രാസത്വരകം? 

വളര്‍ച്ച ശരിയും സ്വാഭാവികവും അനിവാര്യവുമാണ്. ഇന്ത്യയിലെ ആത്മവിശ്വാസം നഷ്ടപ്പെട്ട, അരികുവല്‍ക്കരിക്കപ്പെട്ട, വിവേചനങ്ങള്‍ക്കിരയാവുന്ന ജനത മുന്നേറ്റത്തിനുതകുന്ന ഒരു സംഘടനയെക്കുറിച്ച പ്രതീക്ഷയിലായിരുന്നു. കാരണം, ഭയമകറ്റാന്‍ വന്നവരടക്കം മറ്റു സംഘടനകള്‍ ഭയത്തിനു കീഴ്പ്പെട്ട സന്ദര്‍ഭത്തില്‍ നിര്‍ഭയമായി, ഭീഷണികള്‍ക്ക് അടിപ്പെടാതെ വരുന്ന സംഘടനയ്ക്കു വളര്‍ച്ച സ്വാഭാവികമാണ്. തീവ്രവാദം ആര്‍ക്കെതിരേയും ആര്‍ക്കും ഉപയോഗിക്കാവുന്ന ആരോപണമാണ്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പോപുലര്‍ ഫ്രണ്ടിന് അത് അന്യമാണ്. അതേസമയം, നീതി നിഷേധിക്കപ്പെട്ടവര്‍ അനീതിക്കെതിരേ രംഗത്തുവരുമ്പോള്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്ന മനോഭാവമാണെങ്കില്‍ അതു തള്ളുകയേ നിര്‍വാഹമുള്ളൂ. ഇത് പോപുലര്‍ ഫ്രണ്ടിന്റെ മാത്രം പ്രശ്നമല്ല. ദലിതുകളും ആദിവാസികളും വരെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ തീവ്രവാദമുദ്ര ചാര്‍ത്തിക്കൊടുക്കാറുണ്ട്. 

? ഒട്ടേറെ ആരോപണങ്ങള്‍, പങ്കുള്ളതും ഇല്ലാത്തതുമാവാം. കൊലപാതങ്ങള്‍, അക്രമസംഭവങ്ങള്‍ മുതലായവ പോപുലര്‍ ഫ്രണ്ടിന്റെ അക്കൌണ്ടിലുണ്െടന്നത് സത്യം മാത്രമല്ലേ? 

പോപുലര്‍ ഫ്രണ്ടിനു മേല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ ഭൂരിഭാഗവും സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. പ്രാദേശികമായ സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ പെട്ടിട്ടില്ല എന്നല്ല പറയുന്നത്. എന്നാല്‍, സംഘടനയുടെ മേല്‍ പലപ്പോഴും പലതും ആരോപിക്കപ്പെടുകയും അടിച്ചേല്‍പ്പിക്കപ്പെടുകയുമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയുടെ പട്ടിക നിരത്തി പോപുലര്‍ ഫ്രണ്ടില്‍ തീവ്രവാദം ചാര്‍ത്തുന്നവരോട് ഞങ്ങളുയര്‍ത്തിയ പഴകിയ വെല്ലുവിളി നിലനില്‍ക്കുന്നു. കേരളത്തിലെ ക്രൈം റെക്കോഡുകളുടെയും കോടതിരേഖകളുടെയും അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക പുറത്തിറക്കുക. അങ്ങനെ ചെയ്താല്‍ അതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകരേക്കാള്‍, എന്തിന്, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരേക്കാള്‍ പിന്നിലായിരിക്കും പോപുലര്‍ ഫ്രണ്ടിന്റെ സ്ഥാനം. ഇന്ത്യയിലെ ഒരു ജയിലിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാരും ശിക്ഷിക്കപ്പെട്ടു കഴിയുന്നില്ല.  

? പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ്? ഗള്‍ഫ് പണം? 

മതപ്രചാരണത്തിനായുള്ള അന്താരാഷ്ട്ര ഫണ്ടിങ്?
പോപുലര്‍ ഫ്രണ്ട് വിദേശ സഹായം സ്വീകരിക്കുന്നില്ല. അംഗങ്ങളുടെ പ്രവേശന ഫീസ്, മാസവരി, റമദാന്‍ കാലത്തെ വാര്‍ഷിക ഫണ്ട്പിരിവ്, കാംപയിനുകള്‍ക്കും പൊതുപരിപാടികള്‍ക്കുമുള്ള പ്രത്യേക ഫണ്ട്ശേഖരണം- ഇതൊക്കെയാണ് സംഘടനയുടെ വരുമാനം. മതപ്രചാരണം സംഘടനയുടെ പരിപാടിയല്ല.   

? മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തോടെ പോപുലര്‍ ഫ്രണ്ടിന് പൊതുസമൂഹത്തിലെ സ്വീകാര്യത നഷ്ടമായെന്നാണ് ഒരു വിലയിരുത്തല്‍. ആ സംഭവവും അനന്തരനാളുകളും സംഘടനയെ ആക്രമിക്കാന്‍ സര്‍ക്കാരിനും പോലിസിനും മാധ്യമങ്ങള്‍ക്കും സന്ദര്‍ഭമുണ്ടാക്കുകയായിരുന്നില്ലേ? 

മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം പോപുലര്‍ ഫ്രണ്ടിന്റെ അറിവോടെയായിരുന്നില്ല. സംഘടനയുടെ നിലപാട് ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. പ്രാദേശികമായി ചില പ്രവര്‍ത്തകര്‍ പ്രതി ചേര്‍ക്കപ്പെട്ടതു ശരിയാണ്. ആ ഒരൊറ്റ സംഭവംകൊണ്ട് പൊതുസമൂഹത്തിലും സമുദായത്തിലും അസ്വീകാര്യരായി എന്ന വിലയിരുത്തലില്ല. അതേസമയം, മാധ്യമങ്ങളും പോലിസും അന്നത്തെ ഇടതുസര്‍ക്കാരും നടത്തിയ പ്രചണ്ഡമായ പോപുലര്‍ ഫ്രണ്ട് വിരുദ്ധ കാംപയിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തക്ക ബദല്‍ശേഷിയില്ലാതിരുന്നതുകൊണ്ടുള്ള ക്ഷീണം സംഭവിച്ചിട്ടുണ്ടാവാം. 

? കായികപരിശീലനം, യൂനിഫോം,രഹസ്യാത്മകത തുടങ്ങിയ വിമര്‍ശനങ്ങള്‍ ? 

ആരോഗ്യമുള്ള മനസ്സ്, ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്ന നല്ല ഉദ്ദേശ്യമാണ് കായികപരിശീലനത്തിനു പിന്നിലുള്ളത്. യൂനിഫോമിട്ട് മാര്‍ച്ച് നടത്തുന്ന രീതി നമ്മുടെ നാട്ടില്‍ എല്ലാ സംഘടനകളും ചെയ്തുപോരുന്നതാണ്. പോപുലര്‍ ഫ്രണ്ടിനു മാത്രം അതിന് അവകാശമില്ല എന്നു വരുന്നത് കഷ്ടമല്ലേ? ഇതിലൊന്നും യാതൊരു രഹസ്യാത്മകതയുമില്ല. ഇതൊന്നും നിയമവിരുദ്ധവുമല്ല. വിമര്‍ശനങ്ങള്‍ പോപുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചു മാത്രമാവുന്നതിന്റെ കാരണം വേറെയാണ്.

? എന്താണു നിങ്ങളുടെ സംഘടനയിലെ ജനാധിപത്യത്തിന്റെ സ്വഭാവം? സംഘടനാപരമായ അപചയത്തെ അതിജയിക്കാന്‍ തക്ക ഇന്നര്‍ ഡൈനാമിക്സ് അതിലുണ്േടാ? 

വിട്ടുവീഴ്ചയില്ലാത്ത ആഭ്യന്തര ജനാധിപത്യമാണ് പോപുലര്‍ ഫ്രണ്ടിന്റെ ഇന്നര്‍ ഡൈനാമിക്സ്. യൂനിറ്റ്, ഏരിയ, ഡിവിഷന്‍ കമ്മിറ്റികള്‍, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്റേറ്റ് എക്സിക്യൂട്ടീവ് കൌണ്‍സില്‍, നാഷനല്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ എന്നിങ്ങനെ ക്രമബദ്ധമായി സംഘടിപ്പിച്ചിരിക്കുന്ന പോപുലര്‍ ഫ്രണ്ടില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടത്തിയാണ് കമ്മിറ്റികളിലെയും കൌണ്‍സിലുകളിലെയും ഭാരവാഹിത്വം നിശ്ചയിക്കുന്നത്. നയപരമായ ഒരു തീരുമാനവും ബന്ധപ്പെട്ട കമ്മിറ്റിയിലോ കൌണ്‍സിലിലോ ആലോചിക്കാതെ എടുക്കാന്‍ ദേശീയ ചെയര്‍മാനുപോലും അധികാരമില്ല. സംഘടനാനേതൃത്വത്തില്‍ അണികള്‍ പുലര്‍ത്തുന്ന അചഞ്ചലമായ വിശ്വാസവും അനുസരണയും സാധ്യമാവുന്നതിന്റെ രസതന്ത്രം ഈ ജനാധിപത്യരീതിയാണ്. ഏതു കടുത്ത പരീക്ഷണത്തിലും നേതൃത്വത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നതിനു കാരണവും അതാണ്. 

? മുസ്ലിം പ്രശ്നം എപ്പോഴും ദലിതുകളുടെ പിന്നാക്കാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന പ്രവണതയുടെ സാംഗത്യമെന്താണ്? ദലിതുകളുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍  കൂടുതല്‍ ദൈന്യവും സവിശേഷവുമല്ലേ? 'സവര്‍ണ' മുസ്ലിം മനസ്സില്‍ ദലിതുകള്‍ക്കെവിടെ ഇടം?

ദലിതുകളുടെയും ആദിവാസികളുടെയും മുസ്്ലിംകളുടെയും പ്രശ്നങ്ങളില്‍ സമാനതകളും വൈജാത്യങ്ങളുമുണ്ട്. പിന്നാക്കാവസ്ഥയും വിവേചനങ്ങളുമാണ് പൊതുവായുള്ളത്. ആദിവാസികള്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്നു. ചെറിയതോതില്‍ അധികാരപങ്കാളിത്തമുണ്ടായിരിക്കുമ്പോഴും ദലിതുകള്‍ പൊതുഇടങ്ങളില്‍ അന്യവല്‍ക്കരിക്കപ്പെടുന്നു. മുസ്ലിംകള്‍ ഭയഗ്രസ്ഥരായ ഒരു സമുദായമായിരിക്കുന്നു. ഈ വ്യത്യാസങ്ങളുള്ളപ്പോഴും തങ്ങള്‍ക്കെതിരായ പൊതുശത്രു വര്‍ഗീയ മേല്‍ജാതി ഭരണവര്‍ഗമാണെന്ന തിരിച്ചറിവ് അവരെ ഒന്നിപ്പിച്ചുനിര്‍ത്തേണ്ടതാണ്. അവരില്‍നിന്നുതന്നെ നേതൃത്വങ്ങളും മുന്നേറ്റങ്ങളും ശാക്തീകരണവുമുണ്ടാവണം. 'സവര്‍ണ' മുസ്്ലിം മനസ്സ് എന്നത് പൊതുധാരയല്ല; 'സവര്‍ണ' ദലിത് മനസ്സുപോലെ അപവാദം മാത്രമാണ്. 

? കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഒടുവിലെ നാളുകളില്‍ നടപ്പാക്കിയ നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് നിങ്ങളുടെ ഡ്രാഫ്റ്റായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സമ്മര്‍ദ്ദഗ്രൂപ്പാണോ പോപുലര്‍ ഫ്രണ്ട്?

കേരളത്തില്‍ പിന്നാക്കസമുദായ സംവരണപ്രശ്നം ജനകീയമാക്കിയത് പോപുലര്‍ ഫ്രണ്ടാണ്. നരേന്ദ്രന്‍ പാക്കേജ് തയ്യാറാക്കിയതില്‍ സംവരണ വിഷയത്തില്‍ മുന്‍നിരയില്‍ നിന്ന മറ്റു ചില സംഘടനകള്‍ക്കൊപ്പം സംഘടനാനേതൃത്വവും പങ്കുവഹിച്ചിട്ടുണ്ട്. കടമ നിര്‍വഹിച്ചു എന്നേയുള്ളൂ. ഒരു സമ്മര്‍ദ്ദത്തിനും പോയിട്ടില്ല. 

? കേരളത്തില്‍ നിങ്ങള്‍ യു.ഡി.എഫിനെ സംരക്ഷിക്കുന്നുവെന്ന് ആരോപണമുണ്ട്. അങ്ങനെ ഒരു സോഫ്റ്റ് കോര്‍ണര്‍, അതിലുപരി ഒരു ഡീല്‍ യഥാര്‍ഥത്തില്‍ ഉണ്േടാ?
എല്ലാ മതേതര പാര്‍ട്ടികളുമായും മുന്നണികളുമായും തുല്യ സമീപനമാണ് ഞങ്ങളുടേത്. മറിച്ചുള്ളതെല്ലാം തെറ്റായ ആശകളോ ആശങ്കകളോ ആണ്.

എന്നാല്‍, സംഘടനയ്ക്കും സമുദായത്തിനും എതിരായ നിലപാടുകളും നീക്കങ്ങളും ഏതു സര്‍ക്കാര്‍ നടത്തിയാലും അതിനെതിരേ ജനങ്ങളെ അണിനിരത്തും. മൂവാറ്റുപുഴ സംഭവത്തിന്റെ പേരില്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഞങ്ങളെ വേട്ടയാടി. ഞങ്ങളുടെ പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ അടിച്ചേല്‍പ്പിച്ചു. ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരാവട്ടെ, ഒരുപടി മുന്നിലാണ്. സംഘടനയെ ഭീകരമായി ചിത്രീകരിച്ച് ഹൈക്കോടതിയില്‍ ചോദിക്കാതെ തന്നെ റിപോര്‍ട്ട് നല്‍കി. അത് തിരുത്താന്‍ തയ്യാറല്ല. സമാനമായ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു നല്‍കിയെന്നും ഇല്ലെന്നും വന്ന വാര്‍ത്തകള്‍ ശരിയെന്നോ തെറ്റെന്നോ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കലാണിത്.    കേരളത്തില്‍ ഇരുമുന്നണികള്‍ക്കും പകരം പുതിയ രാഷ്ട്രീയശാക്തീകരണം ഉരുത്തിരിയണമെന്നതാണു  ഞങ്ങളുടെ കാഴ്ചപ്പാട്.  

? ലോകത്തു പലയിടത്തും, ഇന്ത്യയിലടക്കം, മുസ്ലിം തീവ്രവാദമെന്നത് ഒരു വാസ്തവം മാത്രമല്ലേ? ചില സ്ഫോടനങ്ങള്‍ സംഭവിച്ചില്ലേ? ന്യൂയോര്‍ക്കില്‍ ട്വിന്‍ ടവര്‍ തകര്‍ന്നതും മുംബൈആക്രമണവും മറ്റുദാഹരണങ്ങള്‍. 

സ്ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തു പലയിടത്തും നടക്കുന്നു. ചില മുസ്ലിം ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി അത്തരം വാര്‍ത്തകള്‍ വരുന്നു. ഇക്കാര്യത്തില്‍ ഞങ്ങളുടെ നയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബോംബ് സ്ഫോടനങ്ങളുള്‍പ്പെടെ നിരപരാധികളെ ലക്ഷ്യംവയ്ക്കുന്ന ഒരു ഭീകരപ്രവര്‍ത്തനത്തെയും സംഘടന അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ ഇതുവരെയുണ്ടായ ഒരു ഭീകരാക്രമണക്കേസിലും ഞങ്ങളുടെ പ്രവര്‍ത്തകര്‍ അറസ്റിലാവുകയോ വിചാരണ നേരിടുകയോ ജയിലിലാവുകയോ ചെയ്തിട്ടില്ല. 15 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തില്‍ കുറച്ചാളുകള്‍ വഴിവിട്ട രീതിയില്‍ സഞ്ചരിക്കുന്നുവെങ്കില്‍ തന്നെ അതിനു സമുദായം മൊത്തം വിലനല്‍കണമെന്നതു വിചിത്രമല്ലേ? ഒന്നാം മലേഗാവ് സ്ഫോടനം മുതല്‍ സംജോതാ എക്സ്പ്രസ് സ്ഫോടനം വരെ നൂറുകണക്കിനു നിരപരാധികളെ കൊന്ന 15ഓളം ഉഗ്രസ്ഫോടനങ്ങള്‍ക്കു പിന്നിലെ സംഘടനകള്‍ സ്വൈരമായി വിഹരിക്കുകയാണിപ്പോഴും. 2001ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അകാരണമായി നടത്തിയ സിമിനിരോധനം തുടരുന്നു. ഇതു പ്രകടമായ വിവേചനമല്ലേ? ഒരു മതേതര പാര്‍ട്ടിയും എന്തുകൊണ്ടു നാവനക്കുന്നില്ല?

? കേരളത്തിലെ ചില മുസ്ലിം യുവാക്കള്‍ അതിസാഹസികതയിലേക്കു പോയ സംഭവങ്ങളുമില്ലേ? ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷം അപായകരമാംവിധം അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന വിപദ്സന്ധിയില്‍ അതൊക്കെ ന്യായീകരിക്കപ്പെടുമോ? 

കേരളത്തില്‍ ചില ദുരൂഹതയുളവാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലൊക്കെ ഇവിടത്തുകാര്‍ പ്രതിസ്ഥാനത്തു വരുന്നു. അതിന്റെയൊക്കെ സത്യാവസ്ഥ കോടതികളിലൂടെ പുറത്തുവരുമെന്നാശിക്കാം. മുസ്ലിം യുവാക്കളില്‍ വളരെ ചെറിയ വിഭാഗം, അതിസാഹസികതയിലേക്കു തിരിയുന്നുണ്ടാവാം. പോപുലര്‍ ഫ്രണ്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അത്തരം ചിലരെ കണ്െടത്തി തടഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ ചിലപ്പോള്‍ പോലിസ്-ഇന്റലിജന്‍സ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ കയറൂരിവിടുന്നതായും അനുഭവങ്ങളുണ്ട്. 

ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന അന്യവല്‍ക്കരണത്തിന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതരം ഭീകരപ്രവര്‍ത്തനങ്ങള്‍ പരിഹാരമല്ല. ജനാധിപത്യ-മതേതര സംവിധാനങ്ങളുടെ സാധ്യതയിലൂന്നി അതു നല്‍കുന്ന സ്വയംശാക്തീകരണത്തിനുള്ള അവകാശം ഉപയോഗപ്പെടുത്തി മുന്നേറുകയാണ് മുസ്ലിംകള്‍ക്കു മുന്നിലുള്ള വഴി. ആ മുന്നേറ്റത്തിന്റെ രാസത്വരകമാവുകയാണു പോപുലര്‍ ഫ്രണ്ടിന്റെ ദൌത്യം. 

അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോഴും സമുദായം സ്വന്തം നിലയില്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ആത്മപരിശോധന നടക്കേണ്ടതുണ്ട്. ഒരു ജനതയുടെ അവസ്ഥ അവര്‍ സ്വയം മാറ്റാന്‍ തയ്യാറാവാത്ത കാലത്തോളം പ്രപഞ്ചനാഥന്‍ മാറ്റുകയില്ല എന്നതാവണം ഇന്ത്യയിലെ മുസ്ലിം ശാക്തീകരണശ്രമങ്ങളുടെ വഴികാട്ടി.

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

എന്ത് കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് ??എന്നാ ഈ പി എഫ് ഐ യുടെ രണ്ടു നേതാക്കള്‍ തമ്മില്‍ ബസ്സ് കാത്തു നിന്നപ്പോള്‍ നടത്തിയ സംഭാഷണങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ സുബഹി ബാങ്ങ് കൊടുക്കുമ്പോള്‍ കേള്‍ക്കുന്ന ചില അപസ്വരങ്ങള്‍ പോലെ ഫീല്‍ ചെയ്തു ..""" തോന്നൂരുകളില്‍ അബ്ദുല്‍ നസീര്‍ മതനി ആവട്ടെ ചില വയ്കാരിക പ്രകടനങ്ങളും ആവേശ പ്രസംഗങ്ങളും നടത്തി ചായകൊപ്പയിലെ കൊടും കാറ്റായി ""എന്നുള്ള പരാമര്‍ശവും,സി പി എം ഉം ആര്‍ .എസ്.എസ് ഉം കൊന്ന അത്രയും ഞങ്ങള്‍ കൊന്നിട്ടില്ല എന്നിട്ടും ഞങ്ങള്‍ക്കെടിരെ കസ് എടുക്കുന്നു ...കൊള്ളാം പക്കാര്‍ സാഹിബെ നിങ്ങള്‍ ഒരു പക്കര്‍ തന്നെ .....തോന്നൂരുകളില്‍ രാജ്യത്ത് പക്കര്‍ സാഹിബു മുകളില്‍ സൂചിപ്പിച്ച കൊലപാതകങ്ങളടക്കം ആരാജകത്ത്വത്ത്തിന്റെ പടുകുഴിയിലേക്ക് വീണു മുസ്ലിം ചെറുപ്പക്കാര്‍ അരക്ഷിതരായി മാറിയപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് മുന്നില്‍ പ്രടിരോധത്ത്തിന്റെ മതില്‍ തീര്കെണ്ടുന്ന ഉത്തരവാതിത്ത്വത്ത്തില്‍ നിന്നുംലീഗ് പിന്നോട്ട് പോയപ്പോള്‍ മതനി ഉയര്‍ത്തികൊണ്ടു വന്ന പ്രതിരോടത്തിന്റെയും തളിത് പിന്നോക്ക ന്യുന പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്ത്തിയും തിരിച്ചറിഞ്ഞു മതനിയുടെ ആശയങ്ങള്‍ക്ക് പിന്നില്‍ അണി നിരന്ന ലക്ഷകണക്കിന് വരുന്ന യുവാക്കളെ മതനിയുടെ അഭാവത്തില്‍ "ജയിളിലടക്കപെട്ടതിനു ശേഷം " പലവിത മോഹന വാഗ്താനങ്ങള്‍ നല്‍കി നിങ്ങളുടെ കൂടാരങ്ങളില്‍ എത്തിച്ചു അവരില്‍ തീവ്ര വര്‍ഗീയത കുത്തി നിറച്ചു അവര്‍ വാളിന്റെയും ബോംബിന്റെയും ,കൈ വെട്ടിന്റെയും ,കാല്വേട്ടിന്റെയും അടക്കം വാടക കൊലയാളില്‍കലെക്കാള്‍ മനസാക്ഷി ഇല്ലാത്തവരാക്കി മാറ്റിയ നിങ്ങള്‍ ഇപ്പോള്‍ മതനിയെ പരിഹസിക്കുന്നോ വല്ലാത്ത വിരോടാഭാസം തന്നെ ..നിങ്ങള്‍ valiya aaveshaththil മുകളില്‍ paranju kandu സംവരണ തത്വം നിങ്ങലാനുയര്ത്തി കൊണ്ട് വന്നതെന്ന് എന്തിനാണിങ്ങനെ പച്ച കള്ളം പ്രജരിപ്പിക്കുന്നത് നിങ്ങളുടെ പി എഫ് ഐ യും സുടാപ്പിയും ഭ്രൂനമാകുന്നതിനു മുന്പ് മതനിയുടെ പി ഡി പി അവരുടെ സംസ്ത്ഥാന സമ്മേളന പ്രമേയമാക്കിയ വിഷയമാണ് ജനസന്ഗ്യാനുപാതിക സംവരണം ,,,അതൊക്കെ പോട്ടെ മതനിയുടെയും പി ഡി പി യുടെയും കൊപ്പിയടിക്കാത്ത്ത ഏതെങ്കിലും ഒരു മുദ്രാവാക്യം നിങ്ങള്കുണ്ടായിട്ടുണ്ടോ ??പിന്നെ മതനിയുടെ തീപ്പൊരി പ്രസംഗം.......... സാഹിബെ ആ പ്രസങ്ങമില്ലായിരുന്നെങ്ങില്‍ ആ പ്രസങ്ങത്തിളുടെ ഒരു യുവ പ്രടിരോട നിര ഉയര്‍ന്നു വന്നില്ലായിരുന്നു എങ്കില്‍ ഇന്ന് നിങ്ങള്‍ക്കും ന ഇങ്ങളുടെ സഹ നേതാക്കള്‍ക്കും കഞ്ഞി കുടിക്കാന്‍ വേറെ വഴി തേടി പോകേണ്ടി വന്നേനെ .......മതനിയുടെ ഒന്നാം ജയില്‍ വാസ കാലത്ത് അദ്ധേഹത്തിന്റെ പേര് പറഞ്ഞു ഗള്‍ഫു നാടുകളില്‍ നിന്നും കോടികള്‍ പിരിച്ചു തേജസ്‌ പത്രവും പാര്‍ട്ടി മാളുകളും പണിതിട്ടും അദ്ധേഹത്തിന്റെ പേര് പറഞ്ഞു ഇപ്പോഴും വ്യാപക പിരിവുകള്‍ നടത്തി ഉപജീവനം നയിച്ച്‌ വരുന്ന നിങ്ങള്‍ അദേഹത്തെ സ്തുതിക്കെന്ദത്തിനു പകരം കിട്ടിയ പേനയെടുത്ത് വട്ടു കുരിക്കാനിരങ്ങിയിരിക്കുന്നു ...ഒരു കാര്യം ഇപ്പോള്‍ മനസ്സിലായി ഇസ്രയേല്‍ അടക്കമുള്ള ദേശ വിരുദ്ധ ശക്ത്തികളുടെ അതിര്ശ്യ കരങ്ങളാല്‍ നയിക്കപെടുന്നവരാന് ഞങ്ങള്‍ എന്നാ തിരിച്ചറിവ് പി എഫ് ഐ ഉടെയും സുടാപ്പിയുടെയും നേതാക്കള്‍ക്കും ഇല്ല എന്ന് ...

Pheonix പറഞ്ഞു...

എന്തൊക്കെ പറഞ്ഞാലും പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന സമൂഹത്തില്‍ ഭീതി വിതക്കാനും അത് വഴി കക്കാമാര്‍ എന്നറിയപ്പെടുന്ന മുസ്ലീംകളുടെ പേര് ചീത്തയാക്കാന്‍ വളരെ സഹായിച്ചിട്ടുണ്ട്.

Unknown പറഞ്ഞു...

....മുകളില്‍ പറഞ്ഞപോലെ ബസ്സ് കാത്ത് നില്ക്കുന്ന രണ്ട് പി എഫ് ഐ നേതാക്കൾ തമ്മിലുളള സസംഭാഷണം ഇവിടെ്ു കുറിച്ചിടുംപോൾ എഴുത്തുകാരൻ ബബോധപൂർവംം ആദ്യ നാദാപുരം ഡിഫൻസ് ഫോയ്സായും പിന്നെ നാഷണൽ ഡവലപ്പ്മെന്‍റ് ഫ്രണ്ടായും NDF എന്ന ചുരുക്കപ്പേര് മറച്ചു വെച്ചതിന്റ്റെ ഔചിത്യം മനസ്സിലായില്ല...നാദാപുരത്തെ ബിനുവിനെ ഇല്ലാത്ത ബലാത്സംഗകഥയുടെ കിംവദന്തിപരത്തി വെട്ടിക്കൊന്നതും പുനലൂരിലെ അഷറഫിനെ ബാപ്പയുടേയും ഉപ്പയുടേയും ഭാര്യയുടേയും പിഞ്ചുകുഞ്ഞിന്റേയും കണ്‍മുന്നിലിട്ട് വെട്ടിനുറുക്കിയ സംഭവവും, മഡിവൈഎഫ്‌ഐ പ്രവര്‍ത്തകനരായ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉരുവചാലില്‍ കെ പി സജീവന്‍, ന്യൂമാഹിയിലെ യു കെ സലീം കക്കയങ്ങാട് ചാക്കാട്ടെ ദിലീപന്‍, ചിറക്കലിലെ ഒ ടി വിനീഷ്, തൃശ്ശൂര്‍ജില്ലയിലെ എ ബി ബിജേഷ് എന്നിവരെ കൊലപ്പെടുത്തിയതും തുടങ്ങി എല്ലാ കൊലപാതകങ്ങളും തീവ്രവാദമോഡല്‍ പൊടുന്നനെ നടത്തിയെ ആക്രമണമായിരുന്നു. ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് തീവ്രവാദ ആക്രമണം ഓര്‍മ്മിപ്പിയ്ക്കുന്ന കൂട്ടക്കൊലപാതകമായിരുന്നു ഉരുവച്ചാലില്‍ എന്‍ ഡി എഫ് ലക്ഷ്യമിട്ടതെന്നത് വ്യക്തമായതാണ്. പെണ്‍കുട്ടികളെ ശല്യംചെയ്യാനുള്ള ഇവരുടെ ശ്രമം തടഞ്ഞതിനായിരുന്നു ഇരുട്ടിനെ മറയാക്കിയുള്ള ഈ കൂട്ടക്കൊലപാതകശ്രമം. സജീവന്റെ ജീവന്‍കവര്‍ന്ന ഈ തീവ്രവാദസംഘത്തിന്റെ ആക്രമണത്തില്‍ അന്ന് ഗുരുതരമായ പരിക്കേറ്റത് 11 പേര്‍ക്കായിരുന്നു. തിരുവനന്തപുരത്ത് പാങ്ങോട് മന്നാനിയാകോളേജിലും പുറത്തുമായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുനേരേയും എന്‍ ഡി എഫ് പ്രകോപനമില്ലാതെ പൊടുന്നനെ ആക്രമണം നടത്തിയ സംഭവവും ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം മറനീക്കിപുറത്തുകൊണ്ടുവന്നതാണ്. പാങ്ങില്‍ ഐ ടി സിയില്‍ റംസാന്‍ വ്രതാനുഷ്ഠാനകാലത്ത് ഭക്ഷണം കഴിച്ച ഉദരരോഗിയായ ഷംസുദ്ദീനിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതും, മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കാസര്‍ഗോട്ടെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ ക്രൂരമായി കൊലപ്പെടുത്തിയതും, തിരുവില്ലാമലയില്‍ സക്കീര്‍ ഉപ്പാപ്പയെ ചികിത്സുടെ ഭാഗമായി അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാരോപിച്ച് വെട്ടിക്കൊലപ്പെടുത്തിയതും എന്‍ ഡി എഫ് ക്രിമിനലിസത്തിന്റെ മറ്റുചില ഏടുകള്‍കൂടിയാണ്ക്ക പുനലൂരിലെ അഷറഫിനെ ബാപ്പയുടേയും ഉപ്പയുടേയും ഭാര്യയുടേയും പിഞ്ചുകുഞ്ഞിന്റേയും കണ്‍മുന്നിലിട്ട് വെട്ടിനുറുക്കിയ സംഭവവും, മഡിവൈഎഫ്‌ഐ പ്രവര്‍ത്തകനരായ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉരുവചാലില്‍ കെ പി സജീവന്‍, ന്യൂമാഹിയിലെ യു കെ സലീം കക്കയങ്ങാട് ചാക്കാട്ടെ ദിലീപന്‍, ചിറക്കലിലെ ഒ ടി വിനീഷ്, തൃശ്ശൂര്‍ജില്ലയിലെ എ ബി ബിജേഷ് എന്നിവരെ കൊലപ്പെടുത്തിയതും തുടങ്ങി എല്ലാ കൊലപാതകങ്ങളും തീവ്രവാദമോഡല്‍ പൊടുന്നനെ നടത്തിയെ ആക്രമണമായിരുന്നു. ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് തീവ്രവാദ ആക്രമണം ഓര്‍മ്മിപ്പിയ്ക്കുന്ന കൂട്ടക്കൊലപാതകമായിരുന്നു ഉരുവച്ചാലില്‍ എന്‍ ഡി എഫ് ലക്ഷ്യമിട്ടതെന്നത് വ്യക്തമായതാണ്. പെണ്‍കുട്ടികളെ ശല്യംചെയ്യാനുള്ള ഇവരുടെ ശ്രമം തടഞ്ഞതിനായിരുന്നു ഇരുട്ടിനെ മറയാക്കിയുള്ള ഈ കൂട്ടക്കൊലപാതകശ്രമം. സജീവന്റെ ജീവന്‍കവര്‍ന്ന ഈ തീവ്രവാദസംഘത്തിന്റെ ആക്രമണത്തില്‍ അന്ന് ഗുരുതരമായ പരിക്കേറ്റത് 11 പേര്‍ക്കായിരുന്നു. തിരുവനന്തപുരത്ത് പാങ്ങോട് മന്നാനിയാകോളേജിലും പുറത്തുമായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുനേരേയും എന്‍ ഡി എഫ് പ്രകോപനമില്ലാതെ പൊടുന്നനെ ആക്രമണം നടത്തിയ സംഭവവും ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം മറനീക്കിപുറത്തുകൊണ്ടുവന്നതാണ്. പാങ്ങില്‍ ഐ ടി സിയില്‍ റംസാന്‍ വ്രതാനുഷ്ഠാനകാലത്ത് ഭക്ഷണം കഴിച്ച ഉദരരോഗിയായ ഷംസുദ്ദീനിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതും, മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കാസര്‍ഗോട്ടെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ ക്രൂരമായി കൊലപ്പെടുത്തിയതും, തിരുവില്ലാമലയില്‍ സക്കീര്‍ ഉപ്പാപ്പയെ ചികിത്സുടെ ഭാഗമായി അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാരോപിച്ച് വെട്ടിക്കൊലപ്പെടുത്തിയതും എന്‍ ഡി എഫ് ക്രിമിനലിസത്തിന്റെ മറ്റുചില ഏടുകള്‍കൂടിയാണ്

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"