2012, നവംബർ 30, വെള്ളിയാഴ്‌ച

കസബ്‌ കയറില്‍ തൂങ്ങുമ്പോള്‍



2008 നവംബര്‍ 26 ലെ മുംബൈ ആക്രമണം ഉയര്‍ത്തിയ ധാരാളം ചോദ്യങ്ങള്‍ക്ക്‌ ഇനിയും ഉത്തരം ലഭിക്കാതെ കിടക്കുന്നുണ്ട്‌. പാക്‌ ചാരസംഘടനയുടെയും മറ്റു വിദേശശക്‌തികളുടെയും ഒത്താശയോടെ നടത്തിയ സ്‌ഫോടനങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറത്തുവരേണ്ടതായിരിക്കെ അജ്‌മലിനെ മാത്രം അവസാനിപ്പിക്കുന്നതിലൂടെ തീരുന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍.
വീണ്ടുമൊരിക്കല്‍ പൂനെയിലെ യെര്‍വാദ ജയില്‍ചരിത്രത്തില്‍ ഇടം കണ്ടെത്തി. ദലിതര്‍ക്ക്‌ ഇരട്ടവോട്ടവകാശം നല്‍കിയതിനെതിരേ ഗാന്ധിജി യെര്‍വാദ ജയിലില്‍ നടത്തിയ നിരാഹാരമായിരുന്നു ഒന്നാമത്തേത്‌. രാജ്യത്തെ ദലിതുകള്‍ക്ക്‌ സന്തോഷം നല്‍കുന്നതായിരുന്നില്ല ഗാന്ധിജിയുടെ നിലപാടെന്നാണു പിന്നീട്‌ ചരിത്രം വിലയിരുത്തിയത്‌.
ഇന്ത്യ നടുങ്ങിയ ഭീകരസംഭവമായ മുംബൈ ആക്രമണത്തിലെ പ്രധാന പ്രതി അജ്‌മല്‍ കസബിനെ തൂക്കിലേറ്റാന്‍ ഭരണകൂടം തെരഞ്ഞെടുത്തതും യെര്‍വാദ ജയില്‍ തന്നെയായിരുന്നു. രാഷ്‌ട്രത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി വാണിജ്യ തലസ്‌ഥാനമായ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തിനു നാലാണ്ടു തികയുന്നതിന്‌ അഞ്ചുനാള്‍ മുമ്പാണ്‌ അജ്‌മല്‍ കസബ്‌ കൊലക്കയറില്‍ ആടിയത്‌. 2008 നവംബര്‍ 26 ലെ ഭീകരരംഗങ്ങള്‍ രാജ്യം ഇന്നും നടുക്കത്തോടെ തന്നെയാണ്‌ ഓര്‍ത്തുകൊണ്ടിരിക്കുന്നത്‌. നടുക്കത്തില്‍ കഴിയുന്ന ജനതയ്‌ക്കു കിട്ടിയ നെടുനിശ്വാസമായിരുന്നു പലര്‍ക്കും കസബിന്റെ തൂക്കിലേറ്റല്‍. 166 പേരുടെ ജീവന്‍ അപഹരിക്കുകയും മുന്നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും കോടികള്‍ നഷ്‌ടം സംഭവിക്കുകയും ചെയ്‌ത ഒരു മഹാദുരന്തത്തിന്റെ പ്രധാന കണ്ണിയെ തൂക്കിലേറ്റുന്നതിനോട്‌ ആര്‍ക്കും ഒരെതിര്‍പ്പും ഉണ്ടാവാന്‍ ഇടയില്ല. ആര്‍ക്കെങ്കിലും അതില്‍ വിയോജിപ്പുണ്ടെങ്കില്‍ അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കണമെന്ന്‌ ആഗ്രഹിക്കുന്ന ശക്‌തികള്‍ക്കു മാത്രമാണ്‌. പാക്‌ പൗരനായ അജ്‌്മലിനെ തൂക്കിലേറ്റിയതിനോടു പാക്കിസ്‌ഥാന്റെ പ്രതികരണംപോലും അത്ര തീക്ഷ്‌ണമാവാതിരിക്കാന്‍ കാരണം ശിഥിലീകരണ പ്രവര്‍ത്തനങ്ങളോടു മൃദുസമീപനമുണ്ട്‌ എന്നു വന്നുകൂടാ എന്നതിനാല്‍ തന്നെയായിരിക്കും.
സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷയ്‌ക്കു വിധേയനാവുന്ന 56ാമത്തെ വ്യക്‌തിയാണ്‌ അജ്‌മല്‍ കസബ്‌. ഗാന്ധിയെ വധിച്ച നാഥുറാം വിനായക്‌ ഗോഡ്‌സെയും നാരായണന്‍ ആപ്‌തെയുമാണ്‌ ആദ്യ വധശിക്ഷ ലഭിച്ചവര്‍. യു.എന്നിലടക്കം വധശിക്ഷാവിരുദ്ധ വികാരം രൂപപ്പെടലിന്റെ പൊതുവികാരം ഉയര്‍ന്നുവരുന്നുണ്ട്‌. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്‌്ജിമാരിലും ഇങ്ങനെയൊരു ചര്‍ച്ചയ്‌ക്കു തുടക്കമായിട്ടുണ്ട്‌. വധശിക്ഷ വിധിക്കപ്പെട്ട 29 പേര്‍ ഇപ്പോഴും രാഷ്ര്‌ടപതിക്കു സമര്‍പ്പിച്ച ദയാഹര്‍ജി കാത്തു കഴിയുകയാണ്‌. പ്രമാദമായ നിരവധി കേസിലെ പ്രതികള്‍ ഇതിലുണ്ട്‌. ആ ഫയലുകളെല്ലാം താഴെയാക്കി അജ്‌്മല്‍ കസബിന്റെ വധശിക്ഷാ ഫയല്‍മാത്രം അതിവേഗം മുമ്പിലെത്തിയതും അതീവരഹസ്യമായി തൂക്കിലേറ്റല്‍ നടന്നതും ഒരു പൊതുചര്‍ച്ചയായി വരുമ്പോള്‍ മതിയായ വിശദീകരണം നല്‍കാന്‍ ഭരണസംവിധാനത്തിന്‌ കഴിയാതെ വരുന്നുണ്ട്‌. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടും വിധ്വംസക പ്രവര്‍ത്തനങ്ങളോടും ഭരണകൂടം സ്വീകരിക്കുന്ന നിലപാടിലെ ഉദ്ദേശശുദ്ധിയെ ജനങ്ങള്‍ സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുവെങ്കില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നിടത്തു വരുന്ന പരാജയത്തെയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.
അജ്‌മല്‍ കസബിന്‌ നല്‍കിയ ശിക്ഷയെ ഒട്ടും ഗൗരവം കുറച്ചു കണ്ടുകൂടാ. അതേസമയം ഒരു ഉപകരണം മാത്രമായ കസബിന്റെ വധത്തിലൂടെ അവസാനിക്കുന്നതാണോ രാജ്യത്തെ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ വേരറുക്കല്‍? ശൈഥില്യങ്ങളോടു കടുത്ത നിലപാട്‌ തന്നെയാണു നമ്മുടെ ഭരണസംവിധാനത്തിനുള്ളത്‌ എന്നു പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ കസബിനു നല്‍കിയ വധശിക്ഷമാത്രം മതിയായതല്ല.
സര്‍വത്ര വിനാശം മാത്രം വിതയ്‌ക്കുന്ന ഒരു ഫാക്‌ടറിയില്‍ നിര്‍മിക്കപ്പെട്ട ഒരു ഉപകരണം പിടിച്ചെടുത്തു നശിപ്പിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്ന വിജയാഹ്ലാദത്തെ വലിയ ധീരതയായി ആരും പ്രകീര്‍ത്തിച്ചുകൊള്ളണമെന്നില്ല.
2008 നവംബര്‍ 26 ലെ മുംബൈ ആക്രമണം ഉയര്‍ത്തിയ ധാരാളം ചോദ്യങ്ങള്‍ക്ക്‌ ഇനിയും ഉത്തരം ലഭിക്കാതെ കിടക്കുന്നുണ്ട്‌. പാക്‌ ചാരസംഘടനയുടെയും മറ്റു വിദേശശക്‌തികളുടെയും ഒത്താശയോടെ നടത്തിയ സ്‌ഫോടനങ്ങളുടെ യഥാര്‍ഥ ചിത്രം ഇനിയും ധാരാളം പുറത്തുവരേണ്ടതായിരിക്കെ അജ്‌മലിനെ മാത്രം അവസാനിപ്പിക്കുന്നതിലൂടെ തീരുന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍.
സ്വതന്ത്ര ഇന്ത്യയില്‍ ഒരു കുറ്റകൃത്യത്തിലും ഇത്ര വേഗമേറിയ വിചാരണയും ശിക്ഷയും നടപ്പാക്കിക്കണ്ടിട്ടില്ലെന്നു നിയമജ്‌ഞര്‍ ചൂണ്ടിക്കാണിക്കുന്നു. മുംബൈ സംഭവത്തിന്‌ ഉടനേ തന്നെ ഈ ഭീകരസംഭവത്തെക്കുറിച്ച്‌ ധാരാളം വിശകലനങ്ങള്‍ നടന്നിട്ടുണ്ട്‌. കണ്ണടച്ചുപിടിച്ച്‌ നടത്തിയ അന്വേഷണമായിരുന്നോ നവംബര്‍ 26 നെ കുറിച്ചു നടന്നതെന്നുപോലും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നതും ഇന്നും മായാതെ നിലനില്‍ക്കുകയാണ്‌.
കസബ്‌ തനിയെ മുംബൈയില്‍ എത്തിയെന്നു വിശ്വസിക്കാന്‍ മാത്രം മൗഢ്യമല്ല നമ്മുടെ പൊതുബോധം. ആയുധങ്ങളുമായി കസബിനെ പറഞ്ഞുവിട്ടവരെ ശരിയാംവണ്ണം പുറത്ത്‌ കൊണ്ടുവരാന്‍ കഴിയാത്ത വിധമുള്ള അദൃശ്യമായ ചില വിലക്കുകള്‍ നമ്മുടെ മുമ്പിലുണ്ട്‌. ആ വിലക്കുകളെ മറികടക്കാന്‍ എപ്പോഴാണു നമ്മുടെ ഭരണനീതിന്യായ സംവിധാനങ്ങള്‍ക്കു കഴിയുക. അപ്പോള്‍ മാത്രമായിരിക്കും രാജ്യത്തിന്റെ ഭദ്രത ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ.
മുന്‍വിധികളാല്‍ തീര്‍പ്പാക്കപ്പെടുന്നതാണു ഭീകരതയെക്കുറിച്ചുള്ള ന്യായാന്യായങ്ങള്‍. രാജ്യരക്ഷയെക്കാള്‍ പ്രധാനം രാഷ്‌ട്രീയവും സാമ്പത്തികവുമായ നേട്ടകോട്ടങ്ങള്‍ക്കാണു മുന്‍ഗണന എന്നു വരുമ്പോള്‍ അസന്തുലിതമായ കുറ്റവിചാരണയും വിധിതീര്‍പ്പുകളുമാണ്‌ ഉണ്ടായിത്തീരുക. അതാണു നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. നട്ടെല്ല്‌ വളയാതെ ഭികരവാദത്തോടും തീവ്രവാദത്തോടും നിലപാട്‌ സ്വീകരിക്കാന്‍ കഴിയുക സത്യസന്ധമാവുമ്പോഴാണ്‌.
വേട്ടയാടേണ്ടവനെ മുന്‍കൂട്ടി നിശ്‌ചയിച്ചുവച്ചു നടത്തുന്ന കുറ്റവിചാരണകള്‍ സത്യസന്ധമാവാനോ പക്ഷപാതരഹിതമാവാനോ ഇടയില്ല. ഇവിടെയാണ്‌ അടിമുടി മുംബൈ ഭീകരാക്രമണവും പ്രചാരണവും വിചാരണയും വിധിതീര്‍പ്പും നടപ്പാക്കലും വിലയിരുത്തപ്പെടേണ്ടത്‌. കസബ്‌ കയറില്‍ തൂങ്ങിയാടുമ്പോള്‍ ആരെല്ലാം രക്ഷപ്പെട്ടു എന്നത്‌ നമ്മെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. മുംബൈ ആക്രമണം നടക്കുമ്പോള്‍ താന്‍ പോലീസ്‌ കസ്‌റ്റഡിയിലായിരുന്നെന്ന വിചാരണാ വേളയിലെ കസബിന്റെ മൊഴി പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ മുഖവിലക്കെടുക്കേണ്ടതല്ലെങ്കിലും ഡേവിഡ്‌ കോള്‍മണ്‍ ഹെഡ്‌ലിയുടെയും തഹവ്വൂര്‍ ഹുസൈന്‍ റാണയുടെയും പങ്ക്‌ സ്‌ഥിരീകരിച്ച സ്‌ഥിതിക്ക്‌ അതെങ്കിലും പരിഗണിക്കപ്പെടേണ്ടതല്ലേ? അമേരിക്ക തീര്‍ത്തുവച്ച പലവിധ വിലക്കുകളിലും വീര്‍പ്പുമുട്ടി കഴിയുന്ന ഒരു രാജ്യത്തിന്‌ കസബിന്‌ അപ്പുറത്തേക്കു മുമ്പോട്ടുപോവാന്‍ കഴിയില്ലെന്നതാണു പച്ചയായ വസ്‌തുത.
ദേശത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ച ഭീകരപ്രവര്‍ത്തന വിരുദ്ധവേട്ടയ്‌ക്കു മഹാരാഷ്ര്‌ടയില്‍ അത്യപൂര്‍വ തുടക്കം 2008 നവംബറിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ അഭിമാനിക്കാന്‍ വകനല്‍കുന്ന ധീരോദാത്തമായ ഭീകരതയുടെ വേരറുക്കല്‍ പ്രക്രിയയ്‌ക്കായിരുന്നു മഹാരാഷ്‌ട്രാ എ.ടി.എസ്‌. മേധാവി ഹേമന്ത്‌ കര്‍ക്കറെ തുടക്കമിട്ടത്‌. 2008 സെപ്‌റ്റംബറില്‍ മലേഗാവില്‍ നടന്ന സ്‌ഫോടനത്തിന്റെ ആഴത്തിലേക്ക്‌ ഊളിയിട്ടുചെന്നു കര്‍ക്കറെയും സഹപ്രവര്‍ത്തകരും പുറത്തുകൊണ്ടുവന്നതു ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളായിരുന്നു. ഇന്ത്യയില്‍ സൈനിക അട്ടിമറിക്കുവരെ പദ്ധതിയിട്ട്‌ കേണല്‍ പുരോഹിതിന്റെയും സ്വാമി അസിമാനന്ദയുടെയും പ്രജ്‌ഞാസിംഗ്‌ ഠാക്കൂറിന്റെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പച്ചയായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയിലെ ആഭ്യന്തരശൈഥില്യങ്ങള്‍ക്കു ശ്രമിക്കുന്ന ഈ ഹിന്ദുത്വ ശക്‌തികള്‍ക്ക്‌ ഇസ്രയേലും നേപ്പാളും നല്‍കുന്ന കലവറയില്ലാത്ത പിന്തുണ. ഇന്ത്യന്‍ ഇന്റലിജന്‍സിന്റെയും സൈന്യത്തിന്റെയും സൗകര്യങ്ങളുടെ ഉപയോഗപ്പെടുത്തല്‍ ഇതെല്ലാം നിരന്തരം പുറത്തേക്കു വന്നു. സൈന്യത്തില്‍നിന്നു കടത്തിക്കൂട്ടിയ ആര്‍.ഡി.എക്‌സ്. സ്‌ഫോടനത്തിന്‌ ഉപയോഗപ്പെടുത്തിയെന്ന കേണല്‍ പുരോഹിതിന്റെ കുറ്റസമ്മത മൊഴി. ടെല്‍ അവീവില്‍ സങ്കല്‍പ ഹിന്ദുരാഷ്‌ട്രത്തിന്റെ കൊടിയുര്‍ത്താനുള്ള അടങ്ങാത്ത മോഹങ്ങള്‍. എല്ലാം മുടിനാര്‌ കീറി കര്‍ക്കറെയും സംഘവും പരിശോധിച്ചു ലോകത്തിനുമുമ്പില്‍ തുറന്നുവച്ചു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ അതിനുമുമ്പ്‌ സ്‌ഫോടനങ്ങളിലേക്കും അന്വേഷണങ്ങള്‍ നീണ്ടു. പൂര്‍ത്തിയായ പല കേസിലേക്കും പുനരന്വേഷണം ചെന്നെത്തി. മക്കാമസ്‌ജിദും സംത്സോതയും അജ്‌മീരും അഹമ്മദാബാദും തുടങ്ങി എണ്ണമറ്റ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ അടിവേരാണു പുറത്തുവന്നത്‌. അവിടെയെല്ലാം യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ തുടങ്ങി. അതോടെ സ്‌ഥിതിഗതികള്‍ പരുങ്ങലിലായ ഹിന്ദുത്വശക്‌തികള്‍ക്കു നിലനില്‍പിനു വഴിതേടേണ്ടിവന്നു. അവിടെയാണു മുംബൈ ഭീകരാക്രമണങ്ങള്‍ സംശയം സൃഷ്‌ടിച്ചത്‌. ഒരു മുസ്‌ലിം തീവ്രവാദി ചിന്താഗതിക്കാരുടേതായിരുന്നില്ല സംശയങ്ങള്‍ ഒന്നും. സാമൂഹ്യ പ്രവര്‍ത്തകരും രാഷ്‌ട്രീയ നേതൃത്വവും മാധ്യമപ്രവര്‍ത്തകരും ഈ സംശയം ഉന്നയിച്ചു.
ഇന്ത്യയിലെ യഥാര്‍ഥ ഭീകരപ്രവര്‍ത്തനം നടത്തുന്ന ശക്‌തികളാരാണെന്നു പുറംലോകത്തെ അറിയിച്ച മഹാരാഷ്‌ട്ര എ.ടി.എസ്‌. തലവന്‍ ഹേമന്ത്‌ കര്‍ക്കറെയും സംഘത്തിലെ അശോക്‌ കാംതെയും, വിജയ്‌ സലസ്‌കറും കൊല്ലപ്പെട്ടതു സംബന്ധിച്ച്‌ ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കപ്പെടാതെ ഇന്നും നിലനില്‍ക്കുന്നു. കവിതാ കര്‍ക്കറെയും വിനീതാ കാംതെയും സ്‌മിതാ സല്‌സകറും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിലെ ചുരുളഴിക്കാന്‍ ആവശ്യപ്പെട്ടു നടത്തിയ നിവേദനങ്ങള്‍ക്ക്‌ ഇന്നുവരെ കടലാസിന്റെ വിലപോലും ലഭിക്കാതെ കിടക്കുകയാണ്‌.
രാജ്യത്ത്‌ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഫാഷിസത്തോടും ഭീകരതയോടും നിലപാട്‌ സ്വീകരിച്ച പലര്‍ക്കും നഷ്‌ടപ്പെടുത്തേണ്ടിവന്നത്‌ തങ്ങളുടെ വിലപ്പെട്ട ജീവനാണ്‌. മറ്റു ചിലര്‍ക്ക്‌ അവരുടെ രാഷ്ര്‌ടീയഭാവി നഷ്‌ടമാവുകയും ചെയ്‌തു. മാധവറാവു സിന്ധ്യയുടെയും രാജേഷ്‌ പൈലറ്റിന്റെയും മരണങ്ങളിലെ ദുരൂഹതകള്‍ നീങ്ങാതെ നില്‍ക്കുന്നപോലെ കര്‍ക്കരെയും സംഘവും വിസ്‌മൃതിയിലേക്കു നീങ്ങുക തന്നെയാണ്‌. കര്‍ക്കരെയെ കൊന്നതിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട എ.ആര്‍. ആംന്തുലെയും ബട്‌ലാ ഹൗസ്‌ ഏറ്റുമുട്ടല്‍ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട അര്‍ജുന്‍സിംഗും ഇന്ത്യന്‍ രാഷ്ര്‌ടീയത്തില്‍ എങ്ങിനെ തിരസ്‌കൃതമായി എന്നു പഠിക്കുമ്പോള്‍ ഭീകരതയോടു നമ്മുടെ സത്യസന്ധത ഏറെ ബോധ്യമാവും. വേരറുത്തെറിയാതെ ശാഖകള്‍ വെട്ടിമാറ്റി ഭീകരതയെ ഇല്ലായ്‌മ ചെയ്യാനാവില്ല. അതിനുള്ള ആര്‍ജവം നിലനില്‍ക്കുന്ന ഒരു രാഷ്ര്‌ടീയ സംവിധാനവും ഇല്ല. ആഴ്‌ന്നിറങ്ങുന്ന വര്‍ഗീയതയ്‌ക്കും ഭീകരതയ്‌ക്കും വേണ്ടിയുള്ള വസ്‌തുനിഷ്‌ഠമായ അന്വേഷണത്തിനു പുറപ്പെടുംമുമ്പ്‌ മുംബൈ ആക്രമണത്തിന്റെ ഉള്ളറകള്‍ കണ്ടെത്താന്‍ സന്നദ്ധമാവേണ്ടതുണ്ട്‌. മഹാരാഷ്‌ട്ര പോലീസില്‍നിന്ന്‌ ഐ.ജിയായി വിരമിച്ച ഷംസുദ്ദീന്‍ മിയാലാല്‍ മുഷ്‌റഫ്‌ എന്ന എസ്‌.എം. മുഷ്‌റഫ്‌ രചിച്ച മുംബൈ ആക്രമണത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന ഹു കില്‍ഡ്‌ കാര്‍ക്കറെ എന്ന പുസ്‌തകം നമ്മുടെ എല്ലാ മുന്‍വിധികളും തകിടം മറിക്കുന്നതാണ്‌. മലയാളത്തിലും ലഭ്യമാണ്‌ പുസ്‌തകം. മുംബൈ ആക്രമണക്കേസിലെ പ്രധാന കണ്ണി കസബ്‌ തൂക്കിലേറിയ സാഹചര്യത്തിലെങ്കിലും ശരിയായ ദിശയിലേക്കു നമ്മുടെ അന്വേഷണങ്ങള്‍ ഇനിയും കടന്നുചെല്ലേണ്ടതുണ്ട്‌.

2012, നവംബർ 25, ഞായറാഴ്‌ച

ആരായിരുന്നു യേശുക്രിസ്തു ?


മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വിത്യാസമുള്ള പ്രധാനപ്പെട്ട ഒരു മേഖലയാണ് യേശു ക്രിസ്തു ആരായിരുന്നു എന്നുള്ളത്. യേശു ദൈവപുത്രനും ദൈവവും ആയിരുന്നു വെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുമ്പോള്‍ യേശു ദൈവത്തിന്‍റെ ദാസനും, മിശിഹയും  പ്രവാചക‍നും ആയിരുന്നുവെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ ജനനം അത്ഭുതകരമായിരുന്നുവെന്നും, അദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും മുസ്ലിംകളും ക്രിസ്ത്യാനികളും ഒരു പോലെ വിശ്വസിക്കുന്ന കാര്യമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, യേശുവിനെ ക്കുറിച്ച് മുസ്ലിംകള്‍ വിശ്വസിക്കുന്ന മുകളില്‍ സൂചിപ്പിച്ച എല്ലാകാര്യങ്ങളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു എന്നതാണ്. അതായത് ക്രിസ്ത്യന്‍ വിശ്വാസപ്രകാരവും യേശു മിശിഹയും, ദൈവത്തിന്‍റെ ദാസനും, ദൈവത്തില്‍ നിന്ന് നിയോഗിക്കപ്പെട്ട പ്രവാചകനും ആണ്. എന്നാല്‍ യേശു പ്രവാചകനും, ദൈവത്തിന്‍റെ ദാസനും ആയിരിക്കുന്നതോടൊപ്പം തെന്നെ  ദൈവവും കൂടിയാണ് എന്ന് വാദിക്കുന്നിടത്താണ് മുസ്ലിംകളും ക്രിസ്ത്യാനികളും ആദര്‍ശപരമായി  വഴിപിരിയുന്നത്. യേശു യഥാര്‍ത്ഥത്തില്‍ ദൈവമാണ് എന്ന് അവകാശപ്പെട്ടിട്ടുള്ളതായി നിലവിലുള്ള പുതിയ നിയമ പുസ്തങ്ങള്‍ പറയുന്നുണ്ടോ, യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ ക്കുറിച്ച് അങ്ങിനെ മനസ്സിലാക്കിയുരുന്നോ എന്നീ കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം.

യേശു ആരായിരുന്നു എന്ന് ചരിത്രപരമായി മനസ്സിലാക്കാന്‍ ഇന്ന് നമ്മുക്കുള്ള ഏക ആശ്രയം പുതിയ നിയമത്തിലെ പുസ്തകങ്ങളാണ്. പുതിയ നിയമത്തിന് പുറത്ത്‌ യേശുവിനെ ക്കുറിച്ച് പറയുന്ന വിശ്വസനീയമായ ചരിത്ര രേഖകള്‍ കാര്യമായൊന്നും ഇല്ല. പുതിയനിയമ പുസ്തകങ്ങളില്‍ നാല് സുവിശേഷങ്ങള്‍ യേശുവിനെ ക്കുറിച്ചുള്ളതാണ്. പുതിയ നിയമത്തിലെ മറ്റൊരു പുസ്തകമായ അപോസ്തല പ്രവര്‍ത്തികള്‍, ആദ്യകാല ക്രിസ്ത്യാനികളെ ക്കുറിച്ചും സഭയുടെ ചരിത്രത്തെ ക്കുറിച്ചും മനസ്സിലാക്കാന്‍ ഉതകുന്ന പുസ്തകമാണ്. എന്നാല്‍ ഈ പുസ്തകങ്ങള്‍ എല്ലാം തെന്നെ എഴുതപ്പെട്ടത് യേശുവിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് എന്നും ഇവയുടെ ഗ്രന്ഥകര്‍ത്താക്കള്‍ ആരും തെന്നെ യേശുവിന്‍റെ ജീവിതത്തിന് ദൃസാക്ഷികള്‍ അല്ല എന്നും മനസ്സിലാക്കേണ്ടതാണ്. ഇവയില്‍ ആദ്യം എഴുതപ്പെട്ട പുസ്തകമായ മാര്‍കോസിന്റെ സുവിശേഷം രചിക്കപ്പെട്ടത്‌ ക്രിസ്താബ്ദം 65 ല്‍ ആണ് എന്നാണ് അനുമാനം. പിന്നീട് രചിക്കപ്പെട്ട മത്തായിയും ലൂകൊസും രചന നടത്തിയത് അഉ 80 നും  90  നും മധ്യെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. മത്തായിയും ലൂകൊസും തങ്ങളുടെ രചനക്ക് മുഖ്യമായും ഉപയോഗപ്പെടുത്തിയത് അതിന് മുമ്പ് രചിക്കപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ്. മാര്‍കോസിന്റെ ഏകദേശം സുവിശേഷം മുഴുവനായും തെന്നെ മത്തായിയിലും മാര്‍കോസിലും കാണാം. എന്നാല്‍ മാര്‍കോസ് വിവരിക്കുന്ന യേശു കഥകളും, യേശുവിന്‍റെ വചനങ്ങളും മത്തായിലും ലൂകൊസിലും എത്തുമ്പോള്‍ പലപ്പോഴും, യേശുവിനെ മാര്‍കോസ് അവതരിപ്പിച്ചതില്‍ നിന്നും ഉയര്‍ന്ന സ്ഥാനത്ത് അവരോധിക്കുന്ന രീതിയില്‍ പരിണമിക്കുന്നത് കാണാം. ഈ പരിണാമം അവസാനം എഴുതപ്പെട്ട യോഹന്നാന്‍റെ   സുവിശേഷത്തില്‍  എത്തുമ്പോഴേക്കും, മാര്‍കോസ് അവതരിപ്പിച്ച യേശുവില്‍ നിന്നും വളരെ ഉയരത്തില്‍ നില്‍ക്കുന്ന തികച്ചും വിത്യസ്തനായ ഒരു യേശുവില്‍ എത്തുന്നതായാണ്  നമ്മുക്ക് കാണാന്‍ കഴിയുക. മാത്രവുമല്ല സമാന്തര സുവിശേഷങ്ങള്‍ (മാര്‍കോസ്, ,ലൂകോസ്, മത്തായി എന്നീ മൂന്ന്‍ സുവിശേഷങ്ങള്‍ പൊതുവായി സമാന്തര സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്നു) നല്‍കുന്നതില്‍ നിന്നും വിത്യസ്തമായ യേശു കഥകളാണ് പലപ്പോഴും യോഹന്നാന്‍ അവതരിപ്പിക്കുന്നത്‌. അഉ 90 നും അഉ 100  നും ഇടയ്ക്കു  എഴുതപ്പെട്ട യോഹാന്നാന്റെ സുവിശേഷം അതുകൊണ്ട് തെന്നെ ചരിത്രപരമായി യേശുവില്‍ നിന്നും ഏറ്റവും അകന്ന് നില്‍കുന്നതായി മനസ്സിലാക്കാം. സുവിശേഷങ്ങളില്‍ നിന്ന് യേശുവിനെ മനസ്സിലാക്കുന്നതിന് മുമ്പ് സുവിശേഷങ്ങളുടെ രചനാകാലഘട്ടത്തെക്കുറിച്ചും  ചരിത്രപരതയെ ക്കുറിച്ചും ‌ ഇത്രയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് ?
നാം ഈ പോസ്റ്റില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യം യേശു തെന്റെ ശിഷ്യന്മാരോട്  ചോദിക്കുന്നതായി സമാന്തര സുവിശേഷങ്ങള്‍ പറയുന്നുണ്ട്.  ആദ്യം എഴുതപ്പെട്ട സുവിശേഷമായ മാര്‍കോസിന്റെ സുവിശേഷപ്രകാരം,‍ യേശുവും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും തമ്മില്‍ നടന്ന പ്രസ്തുത സംഭാഷണം ഇങ്ങനെ വായിക്കാം.

യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്?28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു.29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.30 തെന്നെക്കുറിച്ച് ആരോടും പറയരുതെന്ന്‍ അവന്‍ അവരോടു കല്‍പിച്ചു. (മാര്‍കോസ് 8:2730)

ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് എന്നാണ് യേശു തെന്റെ ശിഷ്യന്മാരോട് അന്വേഷിക്കുന്നത്. അവര്‍ നല്‍കുന്ന മറുപടി യേശു സ്നാപക യോഹന്നാന്‍ ആണെന്നും, ഏലിയാ പ്രവാചകന്‍ ആണെന്നും അതല്ല പ്രവാചകന്മാരില്‍ ഒരുവന്‍ ആണെന്നും മറ്റും ആണ് ജനങ്ങള്‍ പറയുന്നത് എന്നാണ്. നോക്കൂ! യേശു ദൈവമാണ് എന്നാരും തെന്നെ പറഞ്ഞിരുന്നതായി ശിഷ്യന്മാര്‍ പറയുന്നില്ല. യേശു അങ്ങിനെ സൂചിപ്പിക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ കുറച്ചു പേരെങ്കിലും അങ്ങിനെ അവകാശപ്പെടുമായിരുന്നു. യേശു പിന്നീട് ശിഷ്യന്മാരോട് ചോദിക്കുന്നത്, നിങ്ങളുടെ അഭിപ്രായത്തില്‍ ഞാന്‍ ആരാണെന്നാണ്. അതിന് പത്രോസ് പറയുന്ന മറുപടി “നീ ക്രിസ്തുവാണ് (മിശിഹ)” എന്നാണ്. നോക്കൂ, യേശുവിന്‍റെ ശിഷ്യനായ പത്രോസിനും യേശു മിശിഹയാണ് എന്ന വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു ദൈവമാണ് എന്ന് കൂടി പത്രോസ് കരുതിയിരുന്നുങ്കില്‍ അതുകൂടെ ഇവിടെ സൂചിപ്പിക്കുമായിരുന്നു.

ഇനി ഈ സംഭാഷണം ലൂകൊസിലും പിന്നീട് മത്തായിയിലും എത്തുമ്പോള്‍ ഉണ്ടാകുന്ന പരിണാമം ശ്രദ്ധിക്കുക.

ആദ്യം ലൂകോസ്

ഒരിക്കല്‍ അവന്‍ തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്‍മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി.19 ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്‍മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു.20 അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. (ലൂകോസ് 9:1820)

നീ ക്രിസ്തുവാണ് എന്നത്  ലൂകൊസില്‍ എത്തിയപ്പോള്‍ നീ ദൈവത്തിന്‍റെ ക്രിസ്തുവാണ് എന്നായി മാറി. ഇനി ഇതേ സംഭവം മത്തായിയില്‍ വായിച്ചു നോക്കൂ.

15 അവന്‍ അവരോടു ചോദിച്ചു: എന്നാല്‍., ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?16 ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.17 യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങള., സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.(മത്തായി 16:1517)

മാര്‍കോസ് പ്രകാരം, പത്രോസ് നീ ക്രിസ്തുവാണ് എന്ന് മാത്രമാണ് പറയുന്നത്. ഇതാരോടും പറയരുത് എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിപ്പിക്കുകയാണ് മാര്‍കൊസും ലൂകൊസും ചെയ്യുന്നത്.  എന്നാല്‍ ഇതേ സംഭവം മത്തായിയില്‍ എത്തിയപ്പോള്‍, നീ ക്രിസ്തുവാണ് എന്നത്, നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്നായി മാറി. യേശു സ്വര്‍ഗസ്ഥനായ പിതാവിനെ ക്കുറിച്ച് സംസാരിക്കുന്നതും പുതുതായി വന്നു. തീര്‍ച്ചയായും ദൈവ പുത്രന്‍ എന്ന ബൈബിള്‍ പ്രയോഗം ദിവ്യത്തത്തെ ക്കുറി‍ക്കുന്നതല്ല (വിശദീകരണം വഴിയെ) എന്നാലും, മത്തായി ഇവിടെ യേശുവിനെ പത്രോസ് മനസ്സിലാക്കിയത്തിലും ഉയരത്തില്‍ പ്രതിഷ്ടിക്കുകയാണ് എന്ന് കാണാന്‍ കഴിയും.


എന്നെ എന്തിന് നല്ലവന്‍ എന്ന് വിളിക്കുന്നു
സമാന്തര സുവിശേഷങ്ങള്‍ എല്ലാം തെന്നെ ഉദ്ധരിക്കുന്ന, ഒരു സംഭവം നോക്കൂ. 

17 യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?18 യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല(മാര്‍കോസ് 10:1718)

മാര്‍കോസ് എഴുതിയത് പ്രകാരം യേശു, തെന്നെ നല്ലവന്‍ എന്ന് വിളിച്ച വ്യക്തിയെ തിരുത്തികൊണ്ട് ചോദിക്കുന്നു 'എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത് എന്തിനു?  ദൈവം ഒരുവനെ നല്ലവന്‍ ആയുള്ളൂ' എന്ന്. യേശു തെന്നെ സ്വയം ദൈവത്തില്‍ നിന്നും വ്യതിരിക്തമായ ഒരു വ്യക്തിത്തമായി  അവതരിപ്പിക്കുകയാണ് ഇവിടെ‌. തെന്നെ നല്ലവന്‍ എന്ന് പോലും വിളിക്കാന്‍ അനുവദിക്കാത്ത യേശു തെന്നെ ദൈവം എന്ന് വിളിക്കാന്‍ അനുവദിക്കുമോ? 

ഇനി യേശുവിന്‍റെ ഈ മറുപടി  മത്തായി ഉദ്ധരിക്കുന്നത് എങ്ങിനെയെന്നു നോക്കുക. യേശുവിന്‍റെ “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌ എന്തിന് ദൈവം അല്ലാതെ ഒരുവനും നല്ലവന്‍ ഇല്ല” എന്ന മറുപടി,  മാര്‍കോസില്‍നിന്നും വളരെ ഉയരത്തില്‍ യേശുവിനെ അവതരിപ്പിച്ച മത്തായിക്ക് പ്രയാസം സൃഷ്‌ടിക്കുന്നതാണ്.  ഈ വചനം മത്തായിയുടെ സങ്കല്പത്തിലുള്ള യേശുവിന് വിരുദ്ധമായതുകൊണ്ട് തെന്നെ അദ്ദേഹം അത് താഴെ പറയുന്ന രീതിയില്‍ ആണ് തെന്റെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നത്. മത്തായി പറയുന്നത് ഇങ്ങനെയാണ്.

16 ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?17 അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.(മത്തായി 19:1617)

നോക്കൂ, മത്തായി എങ്ങനെയാണ് യേശുവിനെ തെറ്റായി ഉദ്ധരിക്കുന്നത് എന്ന്.  'നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്', എന്ന പ്രസ്താവനയും “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നതെന്തിന് നല്ലവന്‍ ദൈവം ഒരുവന്‍ മാത്രമേയുള്ളൂ” എന്നാ പ്രസ്താവനയും എന്ത് മാത്രം വിത്യാസമുണ്ടെന്നു ആലോചിച്ചു നോക്കൂ.

ആദ്യം എഴുതപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ് ചരിത്രത്തോട് താരതമ്യേന അടുത്ത് നില്‍ക്കുന്നത് എന്ന് കരുതിയാല്‍, ഈ മറുപടിയിലൂടെ യേശു തെന്നെ ദൈവാക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും നിരാകരിക്കുന്നതയാണ് നമ്മുക്ക് കാണാന്‍ കഴിയുന്നത്.

നസ്രത്തില്‍ നിന്നുള്ള പ്രവാചകനായ യേശു
യേശുവിന്‍റെ ക്രൂശീകരണത്തിന് ഏതാനും ദിവസം മുമ്പ് യേശു തെന്റെ ശിഷ്യന്മാരോടൊപ്പം ജെരുസലെമിലേക്ക് നടത്തിയ യാത്ര സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്.  അങ്ങിനെ യേശുവും യേശുവിനെ പിന്തുടര്‍ന്നിരുന്ന വന്‍ ജനക്കൂട്ടവും ജെരുസെലെമില്‍ പ്രവേശിച്ചപ്പോള്‍, യേശുവിനെ അറിയാത്ത ജെറുസലേമിലെ ജനങ്ങള്‍ ചോദിക്കുന്നുണ്ട് ആരാണിവന്‍ എന്ന്. യേശുവിനെയും ശിഷ്യന്മാരെയും ഗലീലിയയില്‍ നിന്നും ജെറികോയില്‍ നിന്നും ജെറുസലേം വരെ പിന്തുടര്‍ന്നിരുന്ന ആ ജനാവലി ജെറുസലേമിലെ ജനങ്ങള്‍ക്ക്‌ യേശുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് മത്തായില്‍‍ നമ്മുക്ക് ഇങ്ങനെവായിക്കാം.

9 യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളി. ഹോസാന!10 അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു.11 ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. (മത്തായി 21:911)

ശ്രദ്ധിക്കൂ, യേശുവിനെ ഗലീലിയില്‍ നിന്നും ജെരുസെലേം വരെ പിന്തുടര്‍ന്നിരുന്ന യേശുവിനെ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന ജനക്കൂട്ടമാണ് ഇതാരാണ് എന്ന് ചോദിക്കുമ്പോള്‍, ഇത് നസ്രത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത്.! ഇതേ ചോദ്യം ഇന്ന് ഏതെങ്കിലും ക്രിസ്ത്യാനിയോട് ചോദിച്ചാല്‍ കിട്ടുക യേശു ദൈവപുത്രനാണ് എന്നോ, ദൈവം ആണെന്നോ ത്രിത്വത്തിലെ രണ്ടാമത്തെ  ആളാണ്‌ എന്നോ ആയിരിക്കും. അത് സ്വാഭാവികവുമാണ് കാരണം യേശുവിനെ ദൈവമായിട്ട് മനസ്സിലാക്കുന്നവര്‍ അങ്ങിനെയെ പരിചയപ്പെടുത്തൂ. ഒബാമ ഇന്ത്യയില്‍ വന്നു എന്ന് സങ്കല്‍പ്പിക്കുക, അദ്ദേഹത്തിന്‍റെ ചുറ്റും ജനക്കൂട്ടത്തെ കണ്ടു ഒബാമയെ അറിയാത്ത ആരെങ്കിലും, ഇതാരാണ് എന്ന് ചോദിച്ചാല്‍, ആ ജനക്കൂട്ടം ഇത് അമേരിക്കയിലെ ഇന്ന സ്ഥലത്ത് നിന്നും വരുന്ന നിന്നും ഒരാളാണ് എന്നല്ലല്ലോ പരിചയപ്പെടുത്തുക. അമേരിക്കയുടെ പ്രസിഡന്റ് ആണ് എന്നല്ലേ പറയുക. അതെല്ലെങ്കില്‍ യേശു ഇവിടെ ഒരു നാള്‍ പ്രത്യക്ഷപ്പെട്ടു എന്ന് വിചാരിക്കുക,  യേശുവിനെ ദൈവമായി കരുതുന്ന ഇന്നത്തെ ക്രിസ്ത്യാനികള്‍ എങ്ങനെയാകും യേശുവിനെ പരിചയപ്പെടുത്തുക? തീര്‍ച്ചയായും ഇതാ ദൈവം ഭൂമിയില്‍ അവതരിച്ചിരിക്കുന്നു എന്ന് തെന്നെയാകും പറയുക. യേശുവിന്‍റെ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് യേശു ദൈവമാണ് എന്ന് വിശ്വാസം ഇല്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ അത്തരത്തില്‍ പരിചയപ്പെടുത്താഞ്ഞത് എന്ന് തെന്നെയാണ് നമ്മുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇനി മത്തായിയില്‍ തെന്നെ, രോഹിതന്മാരും ഫരിസേയരും യേശുവിനെ ഭയപ്പെട്ടിരുന്നതിന്റെ കാരണമായി  പറയുന്നത് നോക്കൂ.

46 അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു (മത്തായി 21:46)   

ജനങ്ങള്‍ യേശുവിനെ ദൈവമായി പരിഗണിച്ചിരുന്നു എന്ന് ബൈബിളില്‍ എവിടെയും ഇല്ല എന്ന് കൂടി ഇതിനോട് ചേര്‍ത്ത്‌ വായിക്കുക.

യേശു മനുഷ്യപുത്രന്‍
യേശുവിനെ ക്കുറിച്ച് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിശേഷണമാണ് ദൈവ പുത്രന്‍ എന്നത്. എന്നാല്‍ യേശു പുതിയ നിയമത്തില്‍ ഒരിക്കല്‍ പോലും ദൈവം പുത്രന്‍ എന്ന പദം സ്വന്തത്തെ ക്കുറിക്കാന്‍ നേര്‍ക്ക്‌ നേരെ ഉപയോഗിച്ചിട്ടില്ല എന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്. യേശു മനുഷ്യ പുത്രന്‍ എന്ന പദമാണ് സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. സുവിശേഷങ്ങളില്‍ എണ്‍പത്തിമൂന്ന് പ്രാവശ്യമാണ് മനുഷ്യ പുത്രന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ എണ്‍പത്തിരണ്ട്  പ്രാവശ്യവും ഈ പദം യേശു സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതാണ്.

ഹീബ്രു, അറബി സെമിടിക്‌ ഭാഷകകള്‍  സാമാന്യമായി   പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതാണ് മനുഷ്യപുത്രന്‍ എന്ന പ്രയോഗം. ഹീബ്രു വേദഗ്രന്ഥത്തില്‍ (ബൈബിള്‍ പഴയ നിയമത്തില്‍) വളരെയധികം പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഒരു പദമാണ് മനുഷ്യ പുത്രന്‍ എന്നത്. ഹീബ്രുവില്‍ യലി'മറമാ എന്നും അറബിയില്‍ ശയി'മറമാ (ബഹുവചനം യമിലല‘മറമാ) എന്നും ഉള്ള പ്രയോഗമാണ് മനുഷ്യ പുത്രന്‍ എന്ന് പരിഭാഷപ്പെടുത്തുന്നത്. ദൈവത്തിന് നേരെ വിപരീതമായിട്ടാണ് പഴയ നിയമത്തില്‍ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. ഏക വചനത്തില്‍ മനുഷ്യ കുലത്തിന്റെ പ്രതിനിധി എന്ന അര്‍ത്ഥത്തിലും ബഹുവചനത്തില്‍ മനുഷ്യ കുലത്തെ ക്കുറിക്കാനും യലി'മറമാ എന്ന് ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിക പാരമ്പരര്യത്തിലും, ഖുര്‍ആനിലും മനുഷ്യ കുലത്തെ ക്കുറിക്കാന്‍ ബനീ ആദം എന്ന പ്രയോഗം സാധാരണയാണ് (ഹീബ്രുവും അറബിയും സഹോദര ഭാഷയാണ്‌ ). അഥവാ യേശു ഇവിടെ പറയുന്നത് അദ്ദേഹം പൂര്‍വ പ്രവാചകന്മാരെ പോലെ മനുഷ്യ കുലത്തിലെ ഒരഗം മാത്രമാണ് എന്നാണ്.

പഴയനിയമത്തില്‍ മനുഷ്യ പുത്രന്‍ എന്ന പദം, ദൈവത്തിന്‍റെ നേരെ വിപരീതമായി മനുഷ്യന്‍റെ പരിമിതകളും ദൌര്‍ബല്യങ്ങളും കാണിക്കാനും  മനുഷ്യ കുലത്തിന്റെ ഒരു പതിനിധി എന്ന അര്‍ത്ഥത്തിലും ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. പഴയ നിയമത്തില്‍ ഈ പദം ആദ്യമായി കാണുന്നത് സംഖ്യ പുസ്തകത്തില്‍ ആണ്. പ്രസ്തുത വചനം ശ്രദ്ധിക്കുക.

19 വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ? (സംഖ്യ 23:19)

നോക്കൂ, പഴയ നിയമത്തില്‍ ദൈവം അസന്നിഗ്ദമായി പറയുന്നു ദൈവം മനുഷ്യപുത്രനല്ല എന്ന്, പുതിയ നിയമത്തില്‍ യേശു എണ്‍പത്തിരണ്ട് പ്രാവശ്യം തെന്നെ മനുഷ്യ പുത്രന്‍ എന്ന് വിളിക്കുന്ന!. ഇതില്‍ നിന്നും എത്താവുന്ന നിഗമനം യേശു ദൈവമല്ല എന്ന് തെന്നെയെല്ലേ. പഴയ നിയമത്തിലെ ഇയ്യോബ്‌, യെശയ്യ, ജെറമിയ, എസകിയേല്‍ തുടങ്ങിയ പ്രവാചകന്മാരെല്ലാം ഉപയോഗിച്ച പദമാണ് മനുഷ്യപുത്രന്‍ എന്ന്. എസകിയേല്‍ പ്രവാചകന്‍ തൊണ്ണൂറ്റി നാല് പ്രാവശ്യമാണ് മനുഷ്യപുത്രന്‍ എന്ന പദം തെന്നെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്! ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ യേശു അദ്ദേഹത്തിന് മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരെ പോലയുള്ള ഒരു പ്രവാചകന്‍ മാത്രമാണെന്നാണ് സ്വയം അവകാശപ്പെട്ടതും ജനങ്ങള്‍ മനസ്സിലാക്കിയതും എന്നാണ്.

പുതിയ നിയമത്തില്‍  ഉപയോഗിച്ച ദൈവ പുത്രന്‍ എന്ന വാക്കിന് വിശദീകരണം നല്‍കേണ്ടത് ആവശ്യമാണ്‌ എന്ന് തോന്നുന്നു. സുവിശേഷങ്ങളില്‍ യേശു സ്വയം ആ വിശേഷണം ഉപയോഗിക്കുന്നില്ല എങ്കിലും സുവിശേഷ കര്‍ത്താക്കള്‍ യേശുവിനെ ദൈവ പുത്രന്‍ എന്ന് പരിചയപ്പെടുത്തുന്നുണ്ട്. ഇത് പക്ഷെ യേശുവിന്റെ ദിവ്യത്തത്തെ സൂചിപ്പിക്കാനുള്ളതായി മനസ്സിലക്കെണ്ടാതില്ല. കാരണം ബൈബിള്‍ ദൈവവുമായി പ്രത്യേക അടുപ്പമുള്ളവര്‍ എന്ന അര്‍ത്ഥത്തിലും, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലും പല ആളുകളെയും ദൈവ പുത്രന്‍ എന്ന് വിശേഷിപ്പിച്ചത് കാണാം. ഈ അര്‍ത്ഥത്തില്‍ അദാമിനെയും , സോളമനെയും  ദാവീദിനെയും ഒക്കെ ബൈബിള്‍ ദൈവ പുത്രന്‍ എന്ന് വിളിക്കുന്നുണ്ട്.  രാജാക്കന്മാരെയും  മാലാഖമാരെയും ഇസ്രായേല്‍ രാഷ്ട്രത്തെ  പോലും ദൈവ പുത്രന്‍ എന്ന് ബൈബിള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. സമാധനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവ പുത്രര്‍ എന്ന് വിളിക്കപ്പെടും എന്നുള്ളത് പുതിയ നിയമത്തിലെ പ്രസിദ്ധമായ വചനമാണല്ലോ. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ ദൈവ പുത്രന്‍ എന്ന പദം, അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല എന്നും ദിവ്യത്തത്തെ ക്കുറിക്കുന്നതല്ല എന്നുമാണ്.

ദൈവത്തിന്‍റെ ദാസനായ യേശു
യേശുവിനെ അദ്ധേഹത്തിന്റെ വിതകാലത്ത് ജനങ്ങള്‍ പ്രവാചകന്‍ എന്നും മിശിഹ എന്നും വിളിച്ചിരുന്നത്‌ നാം മനസ്സിലാക്കി. യേശു രംഗം വിട്ടതിന് ശേഷം, യേശുവിനെ ശിഷ്യന്മാര്‍ ദൈവത്തിന്‍റെ ദാസന്‍ എന്ന് വിളിക്കുന്നുണ്ട് ബൈബിളില്‍. ദൈവത്തിന്‍റെ ദാസന്‍ എന്ന് പറയുന്നതും ദൈവം എന്ന് പറയുന്നതും തമ്മില്‍ ഉള്ള അന്തരം ആലോചിച്ചു നോക്കൂ. അപോസ്തല പ്രവര്‍ത്തികളില്‍ യേശു ശിഷ്യനായ പത്രോസ് പറയുന്നത് നോക്കൂ.

13 അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു (അപോസ്തല പ്രവര്‍ത്തികള്‍ 3:13)

നോക്കൂ, പത്രോസ് യേശുവിനെ ദൈവത്തിന്‍റെ ദാസന്‍ എന്നാണ് വിളിക്കുന്നത്‌. അപോസ്തല പ്രവൃത്തികളില്‍ നമ്മുക്ക് വീണ്ടും വായിക്കാം.

27 അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തി. ഒരുമിച്ചുകൂടി (അപോസ്തല പ്രവര്‍ത്തികള്‍ 4:27)

വീണ്ടും നാം വായിക്കുന്നു.

30 അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്ന തിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ (അപോസ്തല പ്രവര്‍ത്തികള്‍ 4:30)

യേശുവിനെ തങ്ങളെ പോലെതെന്നെ ദൈവത്തിന്‍റെ ദാസനായിട്ടാണ് ഇവിടെ പരിഗണിക്കുന്നത്. ദൈവവും അവന്‍റെ പരിശുദ്ധ ദാസന്‍ യേശുവും എന്ന വ്യക്തമായ വേര്‍തിരിവ്  ഇവിടെ നാം കാണുന്നു. യശയ്യാ പ്രവാചകന്‍റെ ഒരു വചനം യേശുവില്‍ നിവൃത്തിയായ പ്രവചനം ആണെന്ന് കാണിക്കാന്‍ മത്തായി ഉദ്ധരിക്കുന്നത് നോക്കുക

ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനുവേണ്ടിയാണ്:18   ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവു പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെ മേല്‍ എന്റെ ആത്മാവിനെ അയയ്ക്കും;(മത്തായി 12:18)

ഇവിടെയും യേശുവിനെ ദൈവത്തിന്‍റെ ദാസനും തിരഞ്ഞെടുത്തവനും ആയാണ് അവതരിപ്പിക്കുന്നത്‌.


യേശു പൂര്‍ണ മനുഷ്യനും പൂര്‍ണ ദൈവവുമോ?
യേശുവിനെ  പൂര്‍ണമായ മനുഷ്യനായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഇത് ചൂണ്ടിക്കാണിച്ചാല്‍ ക്രിസ്തീയ വിശ്വാസികള്‍ പലപ്പോഴും വാദിക്കാറുള്ളത് യേശു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത്  യേശു ദൈവമാണ് എന്ന് ആദ്യമേ സ്വയം തീരുമാനിച്ചതിന് ശേഷം ബൈബിളില്‍ യേശു മനുഷ്യാണ് എന്ന് പറയുന്നുണ്ട് എന്ന് അന്ഗീകരിക്കുകയാണ് . യേശു ദൈവമാണ് എന്ന് ബൈബിളില്‍ വ്യക്തമായ രീതിയില്‍  എവിടെയും പറയുന്നില്ല. യേശു ഒരിക്കലും താന്‍ ദൈവമാണ് എന്നോ തെന്നെ ആരാധിക്കണമെന്നോ പറഞ്ഞതായി ബൈബിളില്‍ എവിടെയുമില്ല. യേശുഷിശ്യന്മാര്‍ അങ്ങിനെ മനസ്സിലാക്കിയിട്ടും ഇല്ല. അങ്ങിനെയുണ്ടായിരുന്നുവെങ്കില്‍ സുവിശേഷങ്ങളില്‍ നാം അത് വായിക്കുമായിരുന്നു. സുവിശേഷങ്ങളില്‍ ആദ്യം മുതല്‍ അവസാനം വരെ മനുഷ്യനായ യേശുവിനെയാണ് വരച്ചു കാണിക്കുന്നത്. എന്നാല്‍ പലപ്പോഴും യേശു ദൈവമാണ് എന്ന മുന്‍വിധിയോടെ ബൈബിള്‍ വായിക്കുന്ന ക്രൈസ്തവര്‍, വരികള്‍ക്കിടയില്‍ വായിച്ച് യേശുവിനെ ദൈവമായി കരുതാറാണ് പതിവ്.

മറ്റൊന്ന് ഒരേ സമയം ദൈവവും മനുഷ്യനും എന്ന് പറയുന്നത് ചതുരാകൃതിയിലുള്ള ത്രികോണം എന്ന് പറയുന്നത് പോലെ അസംബന്ധം ആണ്. കാരണം ദൈവത്തിന്റെയും മനുഷ്യന്റെയും ഗുണവിശേഷങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്. ഉദാഹരണമായി  ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്, മനുഷ്യന്‍ ദുര്‍ബലനാണ് ഒരേ സമയം ഇത് രണ്ടും ആവാന്‍ കഴിയില്ല. ദൈവം എല്ലാം അറിയുന്നവനാണ് മനുഷ്യന്‍ എല്ലാം അറിയുന്നവനല്ല ഒരേ സമയം എല്ലാം അറിയുന്നവനും അറിയാത്തവും ആകുക അസംഭവ്യമാണ്. യേശുവിനെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നില്ല എന്ന് ബൈബിളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും എന്നതും പ്രസ്താവ്യമാണ്. 

ഇത്രയും വിശദീകരിച്ചതില്‍ മനസ്സില്‍ക്കാവുന്നത് യേശുവിനെ ക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാടാണ് യുക്തി നിരക്കുന്നതും ചരിത്രത്തോട് നീതി പുലര്‍ത്തുന്നതും എന്നാണ്.

                                                                  കടപ്പാട് :ക്രിസ്തു മതം & ഇസ്ലാം മതം  

2012, നവംബർ 19, തിങ്കളാഴ്‌ച

പാവം മാനവഹൃദയം



കവികള്‍ പാടുന്നത് ഇന്നത്തെ ലോകത്തിനുവേണ്ടിയല്ല, ഭാവിയിലേക്കു കണ്ണയച്ചുകൊണ്ടാണ്. കാലമുരുളുമ്പോഴല്ലേ അതിന്റെ സത്യം ബോധ്യപ്പെടുക. സുഗതകുമാരി ടീച്ചര്‍ എഴുതിയ 'പാവം മാനവഹൃദയ'മെന്ന കവിത വായിച്ചപ്പോഴൊന്നും തന്നെ, 'ഒരു താരക കാണുമ്പോഴത് രാവുമറക്കും, പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കു'മെന്നൊക്കെയുള്ള വരികള്‍ കേരളരാഷ്ട്രീയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നോ, ഇപ്പോള്‍ നാടുഭരിക്കുന്ന മുന്നണിയിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിന്റെ മനസ്സിലേക്കു വെളിച്ചം പായിക്കുമെന്നോ ഞാന്‍  അശേഷം നിരീച്ചിരുന്നില്ല. ഒരു വാരിക കാണുമ്പോഴേക്കും ടീച്ചര്‍ സ്വന്തം മാസികയായ തളിര് മറക്കുമെന്നും പുതുതായി കണ്ട വാരികയിലേക്കു കവിത അയക്കുമെന്നും മറ്റും വിചാരിക്കാന്‍ മാത്രമേ വളര്‍ന്നിട്ടുണ്ടായിരുന്നുള്ളൂ അന്ന് എന്‍റെ വികടബുദ്ധി. 
ഒരു താരക കാണുമ്പോള്‍ മനുഷ്യന്‍ രാവുമറക്കുമെന്നും പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കുമെന്നും അങ്ങനെയങ്ങനെ നല്ലതോരോന്നും കാണുമ്പോള്‍ കെട്ടതെല്ലാറ്റിനെയും മറക്കുമെന്നാണ് സുഗതകുമാരി ടീച്ചറുടെ കവിതയുടെ അര്‍ഥം. യു.ഡി.എഫിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം എത്രമാത്രം സാര്‍ഥകമാണ് ഈ വരികള്‍. കാസര്‍കോട്ടു വച്ച് കേന്ദ്രമന്ത്രി എ കെ ആന്റണി കുഞ്ഞാലിക്കുട്ടിയെയും വ്യവസായവകുപ്പിനെയും പറ്റി രണ്ടു നല്ലവാക്കു പറഞ്ഞപ്പോഴേക്കും ലീഗ്, തലേന്നു ബ്രഹ്മോസിന്റെ പരിപാടിയില്‍ വച്ച് അദ്ദേഹം തൊടുത്തുവിട്ട വിമര്‍ശന ബ്രഹ്മാസ്ത്രങ്ങളെല്ലാം മറന്നു. കുഞ്ഞാലിക്കുട്ടി ആള്‍ മിടുക്കനാണെന്ന് അങ്ങേര്‍ സൂചിപ്പിച്ചതേയുള്ളൂ, എളമരം കരീം മിടുമിടുക്കനാണെന്നു പറഞ്ഞതത്രയും മറന്നു.  അന്തോണിയച്ചായന്‍ പിശുക്കി പിശുക്കി രണ്ടുവാക്കു പറഞ്ഞപ്പോഴേക്കും കിളുന്തുപോലുള്ള ലീഗിന്റെ മനസ്സ് കുളിര്‍ന്നലിഞ്ഞു. അവര്‍ എല്ലാം മറന്നു. ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത്, എല്ലാം പാര്‍ട്ടി ക്ഷമിച്ചുവെന്നാണ്. പാവം, പാര്‍ട്ടിഹൃദയം!
ഇങ്ങനെ ഏതു കുറ്റവും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന പ്രവിശാലമായൊരു മാതൃഹൃദയം മുസ്ലിംലീഗിന് ഉണ്ടന്നുള്ളത് മാലോകര്‍ക്കെല്ലാം പണ്ട അറിയാവുന്ന കാര്യമാണ്. അതുകൊണ്ടാണല്ലോ ബാബരി മസ്ജിദ്, തറയടക്കം മാന്തിപ്പൊളിച്ച് കല്ലും കട്ടയും വരെ കോരിയെടുക്കുന്നത് ചുമ്മാ നോക്കിയിരുന്ന നരസിംഹറാവുവിനോടും കോണ്‍ഗ്രസ്സിനോടും പാര്‍ട്ടി ക്ഷമിച്ചതും ആ ചെയ്തി മറന്നതും. അന്നേരം പാര്‍ട്ടി കണ്ടത് ഒരു താരകയല്ല, ഒന്നിലേറെ അധികാരക്കസേരകളാണ്. നാട്ടിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്ന് ആരോപിച്ചു ജയിലിലടയ്ക്കുന്നതും അവരെ ഒടിയും തൊലിയുമല്ലാതാക്കുന്ന തരത്തില്‍ പീഡിപ്പിക്കുന്നതും പാര്‍ട്ടി മറന്നത്, കേന്ദ്രത്തില്‍ കിട്ടാനിടയുള്ള കാബിനറ്റ് മന്ത്രിസ്ഥാനം കണ്ടാണ്. നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍, സംവരണ അട്ടിമറി- ഇങ്ങനെ എന്തെല്ലാം പാര്‍ട്ടി മറന്നു. ഒന്നു കാണുമ്പോള്‍ പാര്‍ട്ടി രണ്െടണ്ണം മറക്കും; അതാണ് ഇതപ്പര്യന്തമുള്ള പാര്‍ട്ടിയുടെ ചരിത്രം. ആന്റണി പറഞ്ഞതെല്ലാം മുസ്ലിംലീഗ് തീര്‍ത്തും മറന്നുകഴിഞ്ഞത് അങ്ങനെയാണ്. ശരിക്കും സുഗതകുമാരി ടീച്ചര്‍ പറഞ്ഞതുപോലെ തന്നെ, പാവം മാനവഹൃദയം. 
എന്നാല്‍, കവികളുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റി പറഞ്ഞ് അങ്ങനെയങ്ങ് ആശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല കേട്ടോ.. പണ്ട തന്നെ മുസ്ലിംലീഗിന്റെയും കുഞ്ഞാലിക്കുട്ടി സഹിബിന്റെയും പോക്കുകണ്ടപ്പോള്‍ കണ്ണന് ഉള്ളിലൊരു ആന്തലുണ്ടായതാണ്. പുകക്കുഴല്‍വ്യവസായങ്ങള്‍ പാടില്ലെന്ന കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രസംഗം, ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരായ ഹൈദരലി ശിബാബ് തങ്ങളുടെ മുന്നറിയിപ്പ്, പാരിസ്ഥിതികപ്രശ്നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്ന ബഷീര്‍ സാഹിബിന്റെ നയപ്രഖ്യാപനം, നാട്ടുപച്ച എന്ന പേരില്‍ കാടും മലയും പുഴയും സംരക്ഷിക്കാന്‍ വേണ്ടി ഹരിതസേനയുണ്ടാക്കുമെന്ന സ്റേറ്റ് കമ്മിറ്റി തീരുമാനം, പാടം നികത്തുന്നതിനും മലയിടിക്കുന്നതിനും എതിരായുള്ള കെ എം ഷാജിയുടെ ബ്ളോഗ്- എല്ലാംകൂടി മുസ്ലിംലീഗിന്, പരിസ്ഥിതി തലയ്ക്കുപിടിച്ചു തുടങ്ങിയത് കണ്ടപ്പോഴേ ഉണ്ടായതാണ് ഈ ആന്തല്‍. ലീഗുകാരായ ലീഗുകാരെല്ലാം ഒറ്റവൈക്കോല്‍ വിപ്ളവവും നിശ്ശബ്ദവസന്തവും സ്മോള്‍ ഈസ് ബ്യൂട്ടിഫുളും വായിച്ചു പുളകമണിയുകയും ഷുമേക്കറെപ്പറ്റിയും റേച്ചല്‍ കാര്‍സനെപ്പറ്റിയും ഫുക്കുവോക്കയെപ്പറ്റിയും സംസാരിക്കുകയും മരം നടാനും കുളം കുഴിക്കാനും പോവുകയും ചെയ്യുമോ എന്നുപോലും തോന്നിപ്പോയി അന്നത്തെ ആ ഊക്കുകണ്ടപ്പോള്‍. സി ആര്‍ നീലകണ്ഠനും ഡോ. അച്യുതനുമൊക്കെ കോളടിച്ചല്ലോ എന്നും കരുതി. പക്ഷേ, സംഗതി കൈവിട്ടുപോവുമെന്നും കളി കാര്യമാവുമെന്നുമായിരുന്നു അപ്പോഴും ഉള്ളിലെ ഭീതി. അങ്ങനെയങ്ങു പച്ചയായാല്‍ കേന്ദ്രത്തിലിരിക്കുന്ന മന്‍മോഹന്‍സിങ് സമ്മതിക്കുമോ, വികസനം വേണ്ട പരിസ്ഥിതി മതിയെന്നു പറഞ്ഞാല്‍ പുലിയായി നില്‍ക്കുന്ന കുഞ്ഞാപ്പ എലിയായിപ്പോവില്ലേ എന്നൊക്കെയായിരുന്നു എന്‍റെ  ശങ്ക. അന്തോണിച്ചായന്‍ കാര്യം കാര്യമായിത്തന്നെ കണക്ക് തീര്‍ത്തുപറഞ്ഞപ്പോള്‍, ആശങ്ക അസ്ഥാനത്തല്ലെന്നും തെളിഞ്ഞു. കേന്ദ്രത്തിലിരിക്കുന്നവര്‍ക്കു വേണ്ടത് ഒന്നാന്തരം വികസനമാണ്, ആ വികസനം സാധിച്ചെടുക്കാന്‍ അവര്‍ ആണവനിലയമുണ്ടാക്കും, എന്‍ഡോസള്‍ഫാന്‍ തളിക്കും, കുന്നിടിക്കും, കരിമണല്‍ കടത്തും, പാടം നികത്തും, പുഴ വറ്റിക്കും, എന്തും ചെയ്യും; ആ സമയത്ത് പച്ചയെന്നും പരിസ്ഥിതിയെന്നും പുകക്കുഴലെന്നും പറഞ്ഞ് ശകുനംമുടക്കരുത്. കേന്ദ്രത്തിനു വേണ്ടത് അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്ന വ്യവസായമന്ത്രിയാണ്. തെങ്ങിന്‍മണ്ടയിലാണോ വ്യവസായം എന്നാണ് അങ്ങേര്‍ ചോദിക്കേണ്ടത്, പുകക്കുഴല്‍വ്യവസായം വേണ്ടന്നു പറയുകയല്ല. സഞ്ചിയും തൂക്കിനടക്കുന്ന പരിസ്ഥിതിക്കാരെ കണക്കിനു കളിയാക്കുകയാണ് മന്ത്രി ചെയ്യേണ്ടത്; പാര്‍ട്ടിക്കു ഹരിതസേനയുണ്ടാക്കുകയല്ല. അതായത്, കേന്ദ്രത്തിന്റെ സങ്കല്‍പ്പത്തിലുള്ള ഐഡിയല്‍ വ്യവസായമന്ത്രി എളമരം കരീമാണ്, കുഞ്ഞാലിക്കുട്ടി സാഹിബല്ല. കരീമിന് കേന്ദ്രം നൂറില്‍ നൂറ് മാര്‍ക്കും നല്‍കുമെന്നു നേര്. പട്ടാങ്ങുകാരനായതിനാലും മുമ്പും ഇത്തരം സത്യങ്ങള്‍ തുറന്നുപറഞ്ഞു ശീലമുള്ള ആളായതിനാലും അന്തോണിച്ചായന്‍ നേരേചൊവ്വേയങ്ങു പറഞ്ഞു. പണ്ട് ഗുവാഹത്തിയിലെ എ.ഐ.സി.സി സമ്മേളനവേദിയില്‍ വച്ച് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചതും പിന്നീട് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തെ അനുസരിക്കണമെന്നു പറഞ്ഞതുമൊക്കെ ഇതേ അച്ചായന്‍തന്നെയാണല്ലോ. ഇതും അക്കൂട്ടത്തിലൊരു നേര്. പക്ഷേ, പറഞ്ഞുവന്നപ്പോള്‍ എളമരം കരീം പുലിയും കുഞ്ഞാപ്പ പൂച്ചയുമായി എന്നേയുള്ളു. അതിന് ഇപ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല. കാസര്‍കോട്ടെ പുതുമഴ കാണ്‍കെ തിരുവനന്തപുരത്തെ വരള്‍ച്ച മറക്കുക മാത്രം ശരണം. 

2012, നവംബർ 17, ശനിയാഴ്‌ച

മാപ്പുകൊടുക്കാനുള്ള അധികാരം/ പ്രവാചകനിന്ദ: പ്രചാരണങ്ങളും വസ്തുതകളും -4


മുഹമ്മദ് നബി (സ) മുഴുവന്‍ ലോകത്തേക്കും മുഴുവന്‍ ജനങ്ങള്‍ക്കും മുഴുവന്‍ കാലത്തേക്കും നിയുക്തനാണെന്നു ഖുര്‍ആനും തിരുവചനങ്ങളും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രവാചകനെ അവമതിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അവരുടെ സ്വന്തം നേതാവിനെയാണ് അവമതിക്കുന്നത്. അവരില്‍ പലരുമതു തിരിച്ചറിയുന്നില്ലെന്നു മാത്രം. യഥാര്‍ഥ വേദങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും മുഹമ്മദ് (സ)നെ നിഷേധിക്കാനാവില്ല. സത്യം മനസ്സിലാക്കാതെ, മുന്‍വിധികള്‍ കാരണം പ്രവാചകനെയും അദ്ദേഹത്തിന്റെ സന്ദേശമായ ഇസ്ലാമിനെയും അവമതിക്കുന്നവര്‍ സത്യം മനസ്സിലാക്കുമ്പോള്‍ പിന്‍വാങ്ങുകയും പശ്ചാത്തപിക്കുകയും മാത്രമല്ല, ആ സത്യസന്ദേശം സ്വീകരിക്കുകയും അതിന്റെ ശക്തരായ പ്രചാരകരാവുകയും ചെയ്യുന്നതു നാം കാണുന്നു. പ്രവാചകനെ കൊല്ലാന്‍വന്ന് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത അനുയായിയായിമാറിയ ഉമര്‍ ഖത്താബ് മുതല്‍ സ്വിറ്റ്സര്‍ലന്റിലെ മിനാരവിരുദ്ധ പ്രചാരകന്‍ വരെയുള്ളവര്‍ അത്തരം ചരിത്രമാതൃകകളിലെ കണ്ണികളാണ്.

മുസ്ലിംസമൂഹത്തെ വൈകാരികതയില്‍ നിര്‍ത്തി തങ്ങളുടെ ഹീനമായ അജണ്ടകളും താല്‍പ്പര്യങ്ങളും നേടിയെടുക്കലാണ് എക്കാലത്തെയും പ്രവാചകനിന്ദകള്‍ക്കു പിന്നിലുള്ള ലക്ഷ്യം. അതു തിരിച്ചറിഞ്ഞുകൊണ്ടാണു പ്രവാചകനും തുടര്‍ന്നുവന്ന മുസ്ലിംനേതൃത്വങ്ങളും അത്തരം ഗൂഢതാല്‍പ്പര്യങ്ങളുടെ അടിവേരറുത്തുകളയുന്നതിനു നടപടികളെടുത്തത്. എന്നാല്‍, പ്രവാചകനെ അവമതിക്കുകയും ദ്രോഹിക്കുകയും ചെയ്ത സംഭവങ്ങള്‍ കേവലം വ്യക്തിപരവും അജ്ഞതയില്‍ നിന്നുണ്ടായതുമാണെങ്കില്‍ തന്റെ ജീവിതകാലത്തു പ്രവാചകന്‍ മാപ്പു കൊടുത്തിരുന്നു. ശത്രുത പുലര്‍ത്തിയവര്‍ കീഴടങ്ങിയപ്പോഴും പ്രവാചകന്‍ നടപടികളൊന്നുമെടുത്തില്ല. ശത്രുതയെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പുകൊടുത്തവര്‍ക്കു പ്രവാചകന്‍ കാരുണ്യത്തിന്റെ പ്രതീകമായി. അഭയം തേടിവന്ന ശത്രുവിനെ പൂര്‍ണസുരക്ഷ നല്‍കി സ്വഭവനത്തിലെത്തിച്ചു. ഇത്തരം ഖുര്‍ആനിക നിലപാടുകളുടെ പ്രായോഗികത പ്രവാചകന്റെ ജീവിതത്തില്‍ ഏറെയുണ്െടന്നതും നിസ്തര്‍ക്കമാണ്. എന്നാല്‍, അന്ധമായ ശത്രുത വച്ചുപുലര്‍ത്തി കുപ്രചാരണങ്ങളും സാമൂഹികസംഘര്‍ഷത്തിനുള്ള ശ്രമങ്ങളും നടത്തിയവരെ ശക്തമായി നേരിട്ടുകൊണ്ടാണു പ്രവാചകന്‍ സാമൂഹികഭദ്രത ഉറപ്പുവരുത്തിയത്.  


പ്രവാചകനിന്ദയുടെ സാമൂഹികമാനത്തിനപ്പുറം, പ്രവാചകന്റെ വ്യക്തിത്വം സംരക്ഷിക്കല്‍ വ്യക്തിപരമായ ബാധ്യതയായി വിശ്വാസികള്‍ കണക്കാക്കുന്നു. സ്വന്തത്തേക്കാള്‍ പ്രവാചകനു പരിഗണന നല്‍കാന്‍ ബാധ്യസ്ഥരായ സത്യവിശ്വാസികള്‍ പ്രവാചകനെ നിന്ദിക്കുന്നതു സ്വന്തം ബന്ധുക്കളാണെങ്കില്‍ പോലും വച്ചുപൊറുപ്പിച്ചിരുന്നില്ല. എന്നും പ്രവാചകനെ ചീത്ത വിളിച്ചിരുന്ന തന്റെ ജൂത സഹധര്‍മിണിയെ താക്കീതുചെയ്ത അന്ധനായ ഒരു മനുഷ്യന്‍, തന്റെ താക്കീതുകള്‍ക്കു ഫലം കാണാതായപ്പോള്‍, ഒരു രാത്രി പ്രവാചകനെ ആവോളം തെറിവിളിച്ച് ഉറങ്ങുകയായിരുന്ന സഹധര്‍മിണിയെ വകവരുത്തി. കുറ്റവിചാരണ ചെയ്തപ്പോള്‍, തന്റെ നടപടി പ്രവാചകനെ നിന്ദിച്ചതു കാരണമായിരുന്നുവെന്ന് അയാള്‍ വിശദീകരിച്ചു. ഈ സംഭവത്തില്‍ അവളുടെ രക്തത്തിനു നടപടി ആവശ്യമില്ലെന്നു പ്രവാചകന്‍ എല്ലാവരെയും വിളിച്ചുകൂട്ടി പ്രഖ്യാപിച്ചതായി ഇബ്നു അബ്ബാസിനെ ഉദ്ധരിച്ച് അബൂദാവൂദ് നിവേദനം ചെയ്ത സഹീഹായ ഹദീസില്‍ കാണാം.
പ്രവാചകനുശേഷം ഖലീഫമാരുടെയും മറ്റു മുസ്ലിം നേതൃത്വങ്ങളുടെയും കാലഘട്ടങ്ങളില്‍ പ്രവാചകനിന്ദ നടത്തിയവരെ ശിക്ഷിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖലീഫാ അബൂബക്കര്‍ (റ)ന്റെ കാലത്തു ബഹ്റയ്നിലേക്കു മുന്നേറ്റം നടത്തിയ മുസ്ലിം സൈന്യം, മതനിന്ദ നടത്തിയ രണ്ടു സ്ത്രീകളെ പിടികൂടി വധശിക്ഷ നടപ്പാക്കിയ സംഭവം അബൂബക്കര്‍ എന്ന കൃതിയില്‍ മുഹമ്മദ് ഹുസയ്ന്‍ ഹൈകല്‍ വിവരിക്കുന്നുണ്ട്. അവരില്‍ ഒരുവള്‍ പ്രവാചകനെ അധിക്ഷേപിച്ചും രണ്ടാമത്തെയാള്‍ മുസ്ലിംകളെ അധിക്ഷേപിച്ചും കവിതകള്‍ രചിച്ചവരായിരുന്നു. വിവരം ഖലീഫ അറിഞ്ഞപ്പോള്‍, പ്രവാചകനിന്ദ നടത്തിയവളെ ശിക്ഷിച്ചതു ശരിവയ്ക്കുകയും മുസ്ലിംകളെ അധിക്ഷേപിച്ചവളെ താക്കീതു നല്‍കി വിട്ടാല്‍ മതിയായിരുന്നുവെന്നു പറയുകയും ചെയ്തു.


പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട മതവിധികള്‍ വിശദമാക്കുന്ന ഒരു സുപ്രധാന ഗ്രന്ഥമാണ് ഇബ്നു തൈമിയ്യയുടെ അസ്സാരിമുല്‍ മസലൂല്‍ അലാ ശാതിമിര്‍റസൂല്‍. പ്രവാചകനോടു വിശ്വാസികള്‍ക്കുള്ള ബാധ്യതയെക്കുറിച്ച് ഉണര്‍ത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട കുറേ സംഭവങ്ങളും ഹദീസുകളും വിശകലനം ചെയ്തു പ്രവാചകനിന്ദയുടെ എല്ലാ വശങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ ഗ്രന്ഥത്തെ ആധാരമാക്കിയാണു വിഷയത്തില്‍ നിലവിലുള്ള ഒട്ടുമിക്ക മതവിധികളും. 


പ്രവാചകനെ നിന്ദിച്ചുകൊണ്ടിറക്കിയ ജില്ലന്‍ പോസ്റ്റെന്‍ കാര്‍ട്ടൂണ്‍ വിവാദകാലത്തു സൌദി അറേബ്യയിലെ ഒരു ഫത്വാ കൌണ്‍സില്‍ ഇസ്ലാം വേ'എന്ന പ്രമുഖ ഇസ്ലാമിക വെബ്സൈറ്റില്‍ മേല്‍പ്പറഞ്ഞ ഗ്രന്ഥത്തെ ആധാരമാക്കി ഇറക്കിയ ഫത്വയില്‍ ശ്രദ്ധേയമായ ചില സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അബ്ബാസിയ ഖലീഫ ഹാറൂന്‍ റഷീദിന്റെ കാലത്തു പ്രവാചകനെ അധിക്ഷേപിച്ച ഒരു സാഹിത്യകാരനെ ഇറാഖിലെ പണ്ഡിതന്മാര്‍ ചാട്ടവാര്‍ അടിക്കു വിധിച്ചു. വിവരമറിഞ്ഞ ഖലീഫ, ഇമാം മാലികിനോടു വിദഗ്ധാഭിപ്രായം തേടി. ക്ഷോഭത്തോടെ ഇമാം മാലിക് ഇങ്ങനെ പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍, പ്രവാചകന്‍ ഇങ്ങനെ അധിക്ഷേപിക്കപ്പെടുകയാണെങ്കില്‍ ഈ സമൂഹം പിന്നെന്തിനു ജീവിക്കണം? പ്രവാചകനെ അധിക്ഷേപിച്ചവന്‍ കൊല്ലപ്പെടണം.'' 
മുസ്ലിം സ്പെയിനില്‍ ഇബ്നുഹാതിം എന്ന ഒരു സാഹിത്യകാരന്‍ പ്രവാചകനെ അധിക്ഷേപിച്ചു രചന നടത്തിയപ്പോള്‍ വധശിക്ഷയ്ക്കിരയായതും ഖൈറുവാനിലെ ഇബ്റാഹീം അല്‍ഫിരാസി എന്ന കവി പ്രവാചകനെതിരേ അധിക്ഷേപകാവ്യം രചിച്ചതു കാരണം കുരിശില്‍ തറയ്ക്കപ്പെട്ടതും ഇതില്‍ പരാമര്‍ശിക്കപ്പെട്ട മറ്റുചില സംഭവങ്ങളാണ്. ഇത്തരം കുറേ സംഭവങ്ങള്‍ വിശകലനം ചെയ്തശേഷം ഇബ്നു തൈമിയ്യയെ ഉദ്ധരിച്ചു പ്രവാചകനെ നിന്ദിച്ചവരുടെ കാര്യത്തില്‍ രണ്ടു വിധികളുണ്െടന്നു ഫത്വാ കൌണ്‍സില്‍ വ്യക്തമാക്കുന്നു: നിന്ദിച്ച ആള്‍ മുസ്ലിമാണെങ്കില്‍ അയാള്‍ ഇസ്ലാംമതത്തില്‍ നിന്നു പുറത്താവുകയും വധശിക്ഷയ്ക്ക് അര്‍ഹനാവുകയും ചെയ്യും. എന്നാല്‍, അയാള്‍ ആത്മാര്‍ഥമായി തൌബ (പശ്ചാത്താപം) ചെയ്താല്‍ അയാളെ വെറുതെ വിടാമോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്: തൌബ സ്വീകരിക്കല്‍ അല്ലാഹുവാണല്ലോ, അതയാള്‍ക്കു പരലോകത്ത് ഉപകരിച്ചേക്കാം, ഈ ലോകത്ത് അല്ലാഹുവിന്റെ വിധി നാം നടപ്പാക്കണമെന്നാണു കര്‍മശാസ്ത്ര മദ്ഹബുകളുടെ മൂന്ന് ഇമാമുമാരടക്കം വലിയൊരു വിഭാഗം ഇമാമുമാരും പറയുന്നത്. ഇമാം അബൂ ഹനീഫയടക്കമുള്ള മറ്റൊരു വിഭാഗം പറയുന്നത്, ആത്മാര്‍ഥമായ തൌബ ചെയ്തു എന്നു ബോധ്യപ്പെട്ടാല്‍ അയാളെ ശിക്ഷിക്കരുത് എന്നാണ്. എന്നാല്‍, പ്രവാചകനിന്ദ നടത്തിയതു മുസ്ലിമല്ലെങ്കില്‍ വധശിക്ഷയ്ക്ക് അര്‍ഹനാണ് എന്ന കാര്യത്തില്‍ ഇമാമുമാര്‍ക്കും കര്‍മശാസ്ത്രപണ്ഡിതന്മാര്‍ക്കും എകാഭിപ്രായമാണ്. ദിമ്മി (മുസ്ലിം ഭരണത്തിനുകീഴില്‍ നിയമപരമായ സുരക്ഷ അനുഭവിക്കുന്നയാള്‍) ആയ കാഫിര്‍ ആണെങ്കില്‍ പോലും ശിക്ഷ ബാധകമാണെന്നാണു പണ്ഡിതാഭിപ്രായം. ശിക്ഷ നടപ്പാക്കേണ്ടതു മുസ്ലിംസമൂഹത്തിന്റെ നേതൃത്വമാണെന്നും പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  


പ്രവാചകന്റെ ചില നടപടികള്‍ മാതൃകയാക്കി നിന്ദകര്‍ക്കു മാപ്പു കൊടുത്തുകൂടെ എന്ന കാര്യവും സ്വാഭാവികമായും പണ്ഡിതലോകം ചര്‍ച്ചചെയ്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ ഗ്രന്ഥത്തില്‍ ഇബ്നു തൈമിയ്യ ഈ ചര്‍ച്ചയെ ഇങ്ങനെ സംഗ്രഹിക്കുന്നു: 'പ്രവാചകനെ നിന്ദിച്ച ആളെ നമുക്കു വെറുതെ വിട്ടുകൂടേ, പ്രവാചകന്‍ തന്റെ ജീവിതകാലത്ത് അത്തരം കുറേ ആളുകളെ വെറുതെ വിട്ടിട്ടുണ്ടല്ലോ എന്നു ചിലര്‍ ചോദിക്കുന്നു. പ്രവാചകന്‍ ചിലപ്പോള്‍ തന്നെ അധിക്ഷേപിച്ചവരെ വെറുതെ വിടുകയും മറ്റുചിലപ്പോള്‍ കാര്യത്തിന്റെ ഗൌരവം നോക്കി ശിക്ഷാനടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാനുള്ള വിവേചനാധികാരം പ്രവാചകന്റെ മരണത്തോടെ അവസാനിച്ചു. നമുക്കു മാപ്പ് നല്‍കാവതല്ല. അധിക്ഷേപകരില്‍ ശിക്ഷ നടപ്പാക്കുക എന്നത് അല്ലാഹുവിനും റസൂലിനും സത്യവിശ്വാസികള്‍ക്കും വേണ്ടി നിറവേറ്റപ്പെടേണ്ട നിറവേറ്റപ്പെടേണ്ട ബാധ്യതയായി നിലനില്‍ക്കും'' (അസ്സാരിമുല്‍ മസലൂല്‍ അലാ ശാതിമിര്‍റസൂല്‍ 2/438). 


കേരളത്തില്‍ നടന്ന പ്രവാചകനിന്ദയില്‍, വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഉത്തരമെഴുതാനായി തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകന്‍ മുഹമ്മദിനെ മാത്രമല്ല, ദൈവദൂതര്‍ക്കും ദൈവത്തിനുമിടയില്‍ നടക്കുന്ന ആശയവിനിമയം എന്ന സെമിറ്റിക് മതങ്ങളുടെ വിശ്വാസത്തെയുമാണ് അധ്യാപകന്‍ നിന്ദിച്ചത്. ഈ നീചവൃത്തിക്കു പിന്നില്‍ സമുദായങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള, ചോരയേക്കാള്‍ ദുര്‍ഗന്ധമുള്ള ചില ചുവന്ന താല്‍പ്പര്യങ്ങളുണ്ടായിരുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകന്റെ സമുദായം പോലും അതു തിരിച്ചറിഞ്ഞിരുന്നുവെന്നു സൂചിപ്പിക്കുന്നതായിരുന്നു പിന്നീടു നടന്ന സംഭവങ്ങള്‍. മുസ്ലിംസമുദായം മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ അധ്യാപകനെ ജോലിയില്‍ തിരിച്ചെടുക്കാം എന്ന കോളജ് മാനേജ്മെന്റിന്റെ തന്ത്രപരമായ നിലപാടു യഥാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുന്നതു പ്രവാചകനിന്ദയെ നിസ്സാരവല്‍ക്കരിക്കുന്ന സമുദായനേതാക്കളെയാണ്. മാപ്പു മാത്രമായിരുന്നു പ്രവാചകപക്ഷം എന്നു വാദിക്കുന്നവര്‍ക്കു മുമ്പില്‍ ഒരു സുവര്‍ണാവസരമായിരുന്നു തുറന്നുകിട്ടിയത്. ഇബ്നു തൈമിയ്യയുടെ ആദര്‍ശപിന്തുടര്‍ച്ച അവകാശപ്പെടുന്നവരടക്കം ഒന്നുരണ്ടു പുതിയ കുഞ്ജികസ്ഥാനികളുടെ മാപ്പാഹ്വാനം ഉണ്ടായെങ്കിലും അധികമാരും അതേറ്റുപിടിക്കാത്തതുകൊണ്ടു സമുദായത്തിനു തല്‍ക്കാലം നെടുവീര്‍പ്പിടാം.


പ്രവാചകനിന്ദയ്ക്കു മാപ്പില്ല എന്നത് ഇസ്ലാമികപണ്ഡിതന്മാരുടെ ഖണ്ഡിതാഭിപ്രായമാണെങ്കിലും നമ്മുടേതുപോലുള്ള ജനാധിപത്യസമൂഹത്തില്‍ നിയമം കൈയിലെടുത്തുള്ള പ്രതികരണങ്ങള്‍ ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. ഒരു മതവിശ്വാസവും ഒരു മതനേതാവും അവമതിക്കപ്പെടാതിരിക്കാന്‍ ശക്തമായ നിയമങ്ങളും നടപടികളും അധികൃതര്‍ തന്നെ കൈക്കൊള്ളുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. പ്രവാചകനെ നിന്ദിച്ച അധ്യാപകനെ കൈയേറ്റം ചെയ്തവരുടെ ചെയ്തിയെക്കുറിച്ചു തീരുമാനിക്കാന്‍ ഇവിടെ നിയമങ്ങളും നീതിന്യായവുമുണ്ട്. ബന്ധപ്പെട്ടവര്‍ നടപടികളെടുക്കുന്നതില്‍ ജാഗരൂകരുമാണ്. അത്തരം പ്രതികരണങ്ങളെ വിമര്‍ശിക്കാന്‍ പ്രമാണങ്ങള്‍ വളച്ചൊടിക്കുകയും പ്രവാചകചരിത്രത്തെ വികൃതമാക്കുകയും ചെയ്യുന്നു ചിലര്‍. പ്രവാചകചരിത്രമെന്നുപറഞ്ഞ് എന്തൊക്കെയോ അസത്യങ്ങളും അഭ്യൂഹങ്ങളും വിളിച്ചുപറഞ്ഞശേഷം അധ്യാപകനെ ആക്രമിച്ചവര്‍ക്കു നരകം പ്രഖ്യാപിക്കുന്നു ഇപ്പോള്‍ ചില മിംബറുകള്‍. അവരുടെ പരലോകവിധി അല്ലാഹുവിന്റെ തീരുമാനാധികാരത്തില്‍പ്പെട്ടതാണെന്നു മറന്നുകളയുന്നു ചിലര്‍. 


'എന്റെ പേരില്‍ മനപ്പൂര്‍വം കള്ളം ചമയ്ക്കുന്നവര്‍ നരകത്തിലാണു സ്വന്തം ഇരിപ്പിടം ഉറപ്പിക്കുന്നത്'' എന്ന നബിവചനമെങ്കിലും ഇവര്‍ ഓര്‍ക്കാറുണ്േടാ? ആദ്യം സംഘപരിവാര നേതാക്കളും പിന്നെ കപടമതേതരക്കാരും വിളിച്ചുപറയുന്ന ഒറ്റപ്പെടുത്തല്‍ ആഹ്വാനങ്ങളും ഏറ്റുവിളികളും  കോറസ്സുകള്‍ പോലെ സമുദായത്തിലെ ചിലര്‍ ഏറ്റുപിടിക്കുന്ന പതിവു ഹാസ്യനാടകങ്ങള്‍ അരങ്ങേറുന്നതിനിടയ്ക്കു പ്രവാചകനിന്ദ വളരെ നിസ്സാരവല്‍ക്കരിക്കപ്പെടുകയും അതിനെതിരേ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ വന്‍പാപങ്ങളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, പ്രവാചകനിന്ദ നടമാടിയതു പ്രബോധനത്തിനുള്ള സുവര്‍ണാവസരമായി  വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അതപ്പടി തൊണ്ടതൊടാതെ വിഴുങ്ങാനും ചിലര്‍ക്കു മടിയില്ല. പ്രവാചകന്‍ അപഹസിക്കപ്പെട്ട സംഭവം നടമാടിയ പ്രദേശത്ത് ഒരുപാടു പ്രബോധനപ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്ന് ആത്മസായൂജ്യമടയുന്നവര്‍ (ദഅ്വത്ത് പൂര്‍ത്തിയായി!) അധ്യാപകന്‍ ആക്രമിക്കപ്പെട്ടതോടെ അതിനുള്ള അവസരവും നഷ്ടമായെന്നു വിമ്മിട്ടപ്പെടുന്നു. മറ്റുചിലരാവട്ടെ, പ്രവാചകന്‍ അപഹസിക്കപ്പെടുന്നതു പണ്ടുമുതല്‍ക്കേ ഉള്ളതാണെന്നും ഓരോ അപഹാസ്യവും പ്രവാചകന്റെ വ്യക്തിത്വം ഉയര്‍ത്തുകയാണെന്നുപോലും 'വിലയിരുത്തി,' ഇജ്തിഹാദിന്റെ പുത്തന്‍ കവാടങ്ങള്‍ തുറക്കുകയാണ്.


ഈ സാഹചര്യത്തില്‍, കുപ്രചാരണങ്ങള്‍ക്കായി വളച്ചൊടിക്കപ്പെട്ട ചില സംഭവങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തേണ്ടതുണ്െടന്നു തോന്നിയതുകൊണ്ടാണു പ്രവാചകചരിത്രത്തിലെ ചില ഭാഗങ്ങള്‍ മാത്രം സ്പര്‍ശിച്ച് ഇങ്ങനൊരു കുറിപ്പു തയ്യാറാക്കിയത്. വിഷയത്തിന്റെ ഗൌരവം പരിഗണിക്കുമ്പോള്‍ ഇത് അപൂര്‍ണവും അപര്യാപ്തവുമായിരിക്കാം. 
എന്തായാലും ഒരുകാര്യം പറയാതെ വയ്യ. കൃത്യമായ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടമാടുന്ന പ്രചാരണങ്ങളൊന്നും സത്യവിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുകയില്ല. ഉഹ്ദ് യുദ്ധത്തിനുശേഷം മുസ്ലിംസമൂഹത്തില്‍ സംജാതമായ കലുഷിതസാഹചര്യത്തില്‍, സ്വസമൂഹത്തിനകത്തു നിന്നുള്ള പിന്തിരിപ്പന്മാരുടെ കുറ്റപ്പെടുത്തലുകള്‍ക്കും ശത്രുവിന്റെ ഭീഷണികള്‍ക്കും മധ്യേ, എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച സഹാബികളുടെ മാതൃക വരച്ചുകാണിച്ച ശേഷം ഖുര്‍ആന്‍ ഒരു സത്യം പ്രഖ്യാപിക്കുന്നു: 'നല്ലതില്‍ നിന്നു ചീത്തയെ വേര്‍തിരിക്കാതെ സത്യവിശ്വാസികള്‍ ഇപ്പോള്‍ നേരിടുന്ന അതേ അവസ്ഥയില്‍ അവരെ വിട്ടേക്കുക എന്നത് അല്ലാഹുവിനു അഭികാമ്യമല്ല'' (വി.ഖു: 3: 179). അടിസ്ഥാനപരമായി ഈ യാഥാര്‍ഥ്യബോധം ഏതു സാധാരണക്കാരിലും ഉള്ളതുകൊണ്ടല്ലേ ഒറ്റപ്പെടുത്തല്‍ ആഹ്വാനങ്ങള്‍ക്കെതിരേ അവസരം കിട്ടിയപ്പോള്‍ സമൂഹം അതിന്റെ മനോഗതം അടയാളപ്പെടുത്തിയത്? 
                                                                                           (അവസാനിപ്പിച്ചു) 
                                                                                                 
                                                    (കടപ്പാട് :ഒലീവ് ബ്ലോഗ് )


ഭരണവും നടപടികളും / പ്രവാചകനിന്ദ: പ്രചാരണങ്ങളും വസ്തുതകളും 3


പ്രവാചകനെ നിന്ദിച്ചവര്‍ക്കെല്ലാം മാപ്പുകൊടുത്തുവെന്ന പ്രചാരത്തിനിടയില്‍ മദീനയിലെ കഅ്ബ് ബിന്‍ അശ്റഫിന്റെ കാര്യം ചോദ്യമായി ഉയര്‍ന്നപ്പോള്‍ ചിലര്‍ നല്‍കുന്ന വിശദീകരണം, ഭരണകൂടത്തിനു നിരന്തരം വെല്ലുവിളി ഉയര്‍ത്തിയ വ്യക്തിക്കെതിരേ  ഭരണാധികാരിയായ പ്രവാചകന്‍ എടുത്ത നടപടിയായിരുന്നു അതെന്നാണ്. അതുമാത്രമാണ് സ്ഥിരം മാപ്പുകൊടുക്കുന്ന പ്രവാചകന്റെ നിലപാടിലെ ഒറ്റപ്പെട്ട സംഭവമെന്നു പ്രചരിപ്പിക്കുന്നതിനിടയില്‍ ചില വസ്തുതകള്‍ അവര്‍ മനപ്പൂര്‍വം മറച്ചുവയ്ക്കുന്നു. ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരില്‍ പ്രവാചകനിന്ദകരായ രണ്ടുപേരെ മാത്രം ശിക്ഷിച്ചു ബാക്കിയുള്ളവരെ സോപാധികം വിട്ടയച്ചത് മുമ്പു സൂചിപ്പിച്ചിരുന്നു. മക്കയിലായിരുന്നപ്പോള്‍ അല്ലാഹുവിന്റെ റസൂലിനെ ഉപദ്രവിച്ചു എന്ന കുറ്റപത്രമായിരുന്നു അവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ടത്. അവര്‍ ഏതു ഭരണകൂടത്തിനെതിരേയായിരുന്നു പ്രവര്‍ത്തിച്ചത്? ബദ്റില്‍നിന്നു മടങ്ങുന്ന വഴിയെ അവരെ വധിക്കാന്‍ പ്രവാചകന്‍ കല്‍പ്പന കൊടുത്തതു ഭരണപ്രദേശത്തു വച്ചായിരുന്നോ, അതോ പുറത്തോ? 

മക്കയിലെ ജീവിതത്തിനിടയിലൊരിക്കല്‍ ഖുറൈശികള്‍ പ്രവാചകനെ വധിച്ചുവെന്ന കിംവദന്തി പരന്നപ്പോള്‍ ചെറുപ്പക്കാരനായ സുബൈര്‍ ബിന്‍ അവ്വാം ഊരിപ്പിടിച്ച വാളുമായി ഖുറൈശിനേതാക്കളെ തേടി മക്കയിലെ തെരുവുകളില്‍ പരിഭ്രാന്തനായി ഓടിനടന്നതും വഴിയിലൊരിടത്തു പ്രവാചകനെ കണ്ടപ്പോള്‍ താന്‍ ബേജാറായതിന്റെ കാരണം വിശദീകരിച്ചതും പ്രവാചകന്‍ അദ്ദേഹത്തിനും വാളിനും വേണ്ടി പ്രാര്‍ഥിച്ചതും ചരിത്രത്തില്‍ കാണുന്നു (ഹയാതുസ്സഹാബ, സീറ ഇബ്നു ഇസ്ഹാക്). ഭരണം പോവട്ടെ, സ്വൈരജീവിതം പോലും മുസ്ലിംകള്‍ക്ക് അസാധ്യമായിരുന്ന 'മക്കാ കാലഘട്ടത്തിലെ' സുബൈര്‍ ബിന്‍ അവ്വാമിന്റെ ഈ നടപടി ഇസ്ലാമികമാണോ, അതോ അനിസ്ലാമികമോ? മക്കയില്‍ പ്രവാചകനെയും മുസ്ലിംകളെയും ഉപദ്രവിക്കുന്നതിനു നേതൃത്വം കൊടുത്തിരുന്ന അബൂജഹല്‍ ഒരിക്കല്‍ ഖുറൈശി പ്രമാണിമാര്‍ക്കു മുമ്പില്‍ വച്ചു പ്രവാചകനെ അതിരൂക്ഷമായി അപഹസിച്ചതു കേട്ടറിഞ്ഞ പ്രവാചകപിതൃവ്യന്‍ ഹംസ, ഹറമിന്റെ പരിസരത്തു പ്രമാണിമാര്‍ക്കൊപ്പമിരുന്നു വെടിപറയുന്ന അബൂജഹലിന്റെ അടുത്തേക്ക് ഓടിവന്ന്, തന്റെ കൈയിലിരുന്ന വില്ലുകൊണ്ട് അബൂജഹലിനെ അതിശക്തമായി പ്രഹരിച്ചാണ് താനും ഇസ്ലാം സ്വീകരിക്കുകയാണെന്നു പ്രഖ്യാപിച്ചത് (ഹയാതുസ്സഹാബ). 
മക്കയില്‍ എണ്ണത്തില്‍ കുറവായിരുന്ന മുസ്ലിംകള്‍ക്കു വെല്ലുവിളികള്‍ നേരിടാന്‍ വേണ്ടത്ര ശക്തിയും സംസ്കരണവും കുറവുള്ളതു കാരണം സംഘടിതമായ പ്രതിരോധത്തിന് അനുമതി ലഭിച്ചിട്ടില്ലാതിരുന്ന ഘട്ടത്തിലും പ്രവാചകനെ അപഹസിക്കാന്‍ നടന്ന ശ്രമങ്ങളെയും ഇസ്ലാം സ്വീകരിച്ചതു കാരണം ചിലര്‍ വ്യക്തിപരമായി നേരിട്ട ആക്രമങ്ങളെയും ത്രാണിയും തന്റേടവുമുള്ളവര്‍ ചെറുത്തിരുന്നുവെന്നും അതു പ്രവാചകന്‍ അംഗീകരിച്ചിരുന്നുവെന്നുമാണു ചരിത്രപാഠം.

മദീനയില്‍ പ്രവാചകത്വത്തെ പരിഹസിക്കുകയും സാമൂഹികസുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തവരെ നിലയ്ക്കുനിര്‍ത്തിയത് അവരുടെ പ്രവര്‍ത്തനം ഭരണകൂടത്തിനെതിരായതുകൊണ്ടു മാത്രമായിരുന്നുവെന്ന പ്രചാരണം വസ്തുതകള്‍ക്കു നിരക്കുന്നില്ല. മദീനയില്‍ എത്തിയ ഉടനെ, മുസ്ലിംസമൂഹത്തിന്റെ നേതൃത്വം പൂര്‍ണമായി ഏറ്റെടുത്ത പ്രവാചകന്‍ അവിടത്തെ ജൂതഗോത്രങ്ങളുമായി സൌഹൃദക്കരാര്‍ ഉണ്ടാക്കി. ദൈവികസന്ദേശത്തിന്റെ സമ്പൂര്‍ണ വ്യാപനത്തിനാവശ്യമായ അധികാരം പ്രവാചകന്റെ ലക്ഷ്യമായിരുന്നുവെങ്കിലും തുടക്കത്തില്‍ മദീനയുടെ പൂര്‍ണാധികാരം പ്രവാചകനുണ്ടായിരുന്നില്ല. ഹിജ്റ ആറാംവര്‍ഷം നടന്ന ഖന്‍ദഖ് യുദ്ധത്തിനുശേഷം, നിരന്തരശത്രുത പുലര്‍ത്തിയിരുന്ന പ്രബലമായ മൂന്നു ജൂതഗോത്രങ്ങളെയും മദീനയില്‍ നിന്നു പുറത്താക്കി കപടന്മാരെ ഒതുക്കിയശേഷമാണു പ്രവാചകന്റെ നേതൃത്വത്തില്‍ ശക്തമായ ഭരണവ്യവസ്ഥ മദീനയില്‍ നിലവില്‍വരുന്നത്. സമൂഹത്തില്‍ മുസ്ലിംകളെ കഴിഞ്ഞാല്‍ പ്രബലവിഭാഗമായിരുന്ന ജൂതന്മാര്‍ക്ക് അവരുടേതായ സംവിധാനമാണു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ജൂതന്മാരുമായി ഉണ്ടായ വ്യക്തിപരമായ ചില സിവില്‍ തര്‍ക്കങ്ങളില്‍ മുസ്ലിംസമൂഹത്തിലെ കപടന്മാര്‍ ജൂതനേതാവ് കഅ്ബ് ബിന്‍ അശ്റഫിന്റെയടുത്തു പോയി അനുകൂലവിധി നേടാന്‍ ശ്രമിച്ച സംഭവങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ട്. ഖുര്‍ആന്‍ നാലാം അധ്യായത്തിലെ 60, 65 സൂക്തങ്ങളുടെ വിശദീകരണത്തില്‍ അന്നത്തെ സാമൂഹികസാഹചര്യം വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ രാഷ്ട്രീയമായി ശക്തിയാര്‍ജിക്കുന്നതു ജൂതന്മാരും മുസ്ലിംസമൂഹത്തിലെ കപടരും ചില ബദവിഗോത്രങ്ങളും ഭയപ്പെടുകയും അവര്‍ ഉപജാപങ്ങളും ശത്രുതാനീക്കങ്ങളും തുടക്കംമുതലേ നടത്തുകയും ചെയ്തിരുന്നു.

സത്യത്തിലും നീതിയിലും അധിഷ്ഠിതമായ പ്രവാചകന്റെ രാഷ്ട്രീയനേതൃത്വം അംഗീകരിക്കാനുള്ള വൈമനസ്യമായിരുന്നു സമൂഹത്തിന്റെ പൊതുനന്മയ്ക്കപ്പുറം സ്വന്തമായ താല്‍പ്പര്യങ്ങളുള്ള അവരുടെയെല്ലാം പ്രധാന പ്രശ്നം. അതിനെതിരേയായിരുന്നു അവരുടെ ഉപജാപങ്ങള്‍. ഈ കുത്സിതനീക്കങ്ങളുടെ ഭാഗമായി പ്രവാചകനെതിരേ കുപ്രചാരണങ്ങള്‍ ശക്തമാക്കിയ കഅ്ബ് ബിന്‍ അശ്റഫ്, അബൂറാഫി എന്നീ ജൂതശത്രുതയുടെ പ്രതിരൂപങ്ങളെ നിലയ്ക്കുനിര്‍ത്തുന്ന നടപടി ഉണ്ടാവുന്നതു മദീനയിലെ  ആദ്യവര്‍ഷങ്ങളിലാണ്. ''ആരാണ് കഅ്ബ് ബിന്‍ അശ്റഫിനെ നേരിടുക? അവന്‍ അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്നു''എന്നായിരുന്നു കഅ്ബ് ബിന്‍ അശ്റഫിനെ നിലയ്ക്കുനിര്‍ത്താന്‍ പ്രവാചകന്‍ കൊടുത്ത കല്‍പ്പന (അല്‍ബിദായ വന്നിഹായ).  ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിച്ചവനെ നേരിടാന്‍ ഭരണാധികാരി കൊടുത്ത കല്‍പ്പനയാണോ ഈ വാക്കുകളിലുള്ളത്?  'ഞാനതു ചെയ്തോളാം'' എന്നുപറഞ്ഞു ദൌത്യം ഏറ്റെടുത്ത മുഹമ്മദ് ബിന്‍ മസ്ലമ, യുദ്ധസാഹചര്യത്തിലെന്നപോലെ തന്ത്രത്തില്‍ വീഴ്ത്തിയാണ് അയാളെ വകവരുത്തുന്നത്. സമാനമായ കല്‍പ്പനയും നടപടിയുമാണ് അബൂറാഫി എന്ന വഞ്ചകനായ വര്‍ത്തകപ്രമുഖന്റെ കാര്യത്തിലും ഉണ്ടായത്. ഭരണകൂടത്തിന്റെ കല്‍പ്പനയായിരുന്നെങ്കില്‍ വിചാരണശിക്ഷാ നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്, തന്ത്രത്തില്‍ വകവരുത്തലല്ല എന്ന കേവലയുക്തി പോലും കാണാതെ പോവുന്നു. 

ഭരണം കൈയിലുണ്ടാവുക എന്നതിനപ്പുറം, വെല്ലുവിളികളെ ചെറുക്കാന്‍ പ്രാപ്തമാക്കുന്ന ആത്മീയവും ഭൌതികവുമായ ശക്തിയും വിഭവവും ഉണ്ടാവുക എന്ന പ്രായോഗികതയിലായിരുന്നു പ്രവാചകന്‍ (സ)യുടെ ഊന്നല്‍. വിവേചനങ്ങളെയും വെല്ലുവിളികളെയും ചെറുത്തു ശക്തിയാര്‍ജിക്കാന്‍ ആദ്യം ഭരണം കൈയിലാക്കണം എന്നാണു ബോധനം. ഇപ്പോള്‍ ഞങ്ങള്‍ ഭരണത്തിലൊന്നും  ഇല്ലാത്തതിനാല്‍ നിങ്ങള്‍ എന്തും ചെയ്തോളൂ, ഭരണമങ്ങു കിട്ടട്ടെ, കാണിച്ചുതരാം എന്നാണോ  ഇപ്പറയുന്നതിന് അര്‍ഥമാക്കേണ്ടത്? രാഷ്ട്രീയാധികാരത്തിലും ഔദ്യോഗിക ഭരണനിര്‍വഹണത്തിലും സ്വാധീനമില്ലാത്തവരാണ് എവിടെയും അക്രമങ്ങള്‍ക്കും കടുത്ത വിവേചനങ്ങള്‍ക്കും ഇരയാവുന്നത്. ഒരു സമുദായമെന്ന നിലയില്‍ ലോകത്തെവിടെയും ഈ പ്രശ്നം രൂക്ഷമായി നേരിടുന്നതു മുസ്ലിംസമൂഹമാണ്. എണ്ണംകൊണ്ടു ലോകത്തു മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ ഈ അവസ്ഥയുടെ വാര്‍പ്പുമാതൃകയും. വെല്ലുവിളികളെ ഫലപ്രദമായി അതിജയിച്ചു മുന്നേറാതെ പുരോഗതി സാധ്യമല്ല എന്നതു കേവലയുക്തി മാത്രമല്ല, ഖുര്‍ആനിക ശാസന കൂടിയാണ് (ഖു: 13:11). അതിജീവനം അസാധ്യമാക്കുംവിധമുള്ള വെല്ലുവിളികളും ഉന്മൂലനശ്രമങ്ങളുമെല്ലാം ഉണ്ടായാലും  ആക്രമണങ്ങളെ ഒരുവിധത്തിലും പ്രതിരോധിക്കരുതെന്നു പ്രചരിപ്പിക്കാന്‍ വേണ്ടി ചില മഹാന്മാരുടെ വാക്കുകള്‍ കടമെടുത്തും ഇടയ്ക്കു സ്വന്തം നിഗമനങ്ങള്‍ ചേര്‍ത്തും ചിലര്‍ സിദ്ധാന്തങ്ങളവതരിപ്പിക്കുന്നു. തങ്ങള്‍ക്കിടയില്‍ നടക്കുന്ന ഗ്രൂപ്പ് പോരുകള്‍, പിടിച്ചടക്കലുകള്‍ തുടങ്ങിയ ആഭ്യന്തരപ്രതിരോധങ്ങള്‍ക്കോ ഓവുചാല്‍, റോഡ്, ഹൈവേ, കോല തുടങ്ങിയ 'ഭരണകൂടവിരുദ്ധ'സമരങ്ങള്‍ക്കോ ഒന്നും ഈവക സിദ്ധാന്തങ്ങള്‍ ബാധകമല്ല. 

പുതിയ എല്‍.സി.ഡി, വി.സി.ഡി. ആക്ഷേപഹാസ്യങ്ങള്‍ക്കുമെല്ലാം ന്യായീകരണങ്ങള്‍ എമ്പാടുമുണ്ട്. അന്തരിച്ച പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഒരിക്കല്‍ പറഞ്ഞ തോര്‍ക്കുന്നു: 'ഒരു സമുദായമെന്ന നിലയില്‍ തങ്ങളുനഭവിക്കുന്ന രാഷ്ട്രീയസാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി ആന്തരിക വിഭാഗീയതയില്‍ ഒതുങ്ങിക്കൂടുന്ന ജീര്‍ണസ്വഭാവം മുസ്ലിംസമൂഹത്തില്‍ പൊതുവേ നിലനില്‍ക്കുമ്പോഴും ചിലരെ പുതുതായി പിടികൂടിയ പാര്‍ലമെന്ററി രാഷ്ട്രീയ വ്യാമോഹങ്ങള്‍ സഫലമായിക്കിട്ടാന്‍ അവര്‍ പല വേഷങ്ങള്‍ കെട്ടിനോക്കുന്നുണ്ട്.''  പ്രതിലോമപ്രചാരണങ്ങളുടെ പ്രതലം കൃത്യമായി ഉള്‍ക്കൊള്ളുന്നുണ്ട് ഈ വാക്കുകള്‍. ആ പ്രതലത്തില്‍ സങ്കുചിത  താല്‍പ്പര്യമുള്ളവരെല്ലാം ഇപ്പോള്‍ അണിനിരന്നിട്ടുണ്െടന്നു മാത്രം. 

പ്രവാചകനെ ക്രൂരനാക്കുന്നു!:

സാമൂഹികവെല്ലുവിളികളെ പ്രവാചകന്‍ ധീരമായി നേരിട്ട സംഭവങ്ങള്‍ തുറന്നുപറയുമ്പോള്‍ മറ്റൊരു വിതണ്ഡവാദം കൂടി ഉയര്‍ന്നുവരുന്നു; പ്രവാചകനെ ക്രൂരനാക്കി ചിത്രീകരിക്കുന്നുവെന്നതാണത്. സത്യത്തില്‍ ആരാണ് പ്രവാചകന്റെ വ്യക്തിത്വം വികൃതമാക്കി അവതരിപ്പിക്കുന്നത്? സര്‍വലോകര്‍ക്കും കാരുണ്യം എന്നു പ്രവാചകനെ വിശേഷിപ്പിച്ച വചനത്തെ (വി.ഖു: 21: 107) സത്യപ്പെടുത്തുന്ന അനേകം മാതൃകകള്‍ പ്രവാചകജീവിതത്തിലുണ്ട്. സമൂഹത്തിലെ എല്ലാവരോടും, ശത്രുവിനോടുപോലും കാരുണ്യത്തിന്റെ നിറകുടം തുറന്നുകൊടുത്ത ലോകാനുഗ്രഹിയുടെ ചിത്രങ്ങള്‍.  . കൊടിയ ശത്രുത പുലര്‍ത്തിയിരുന്ന ജൂതന്മാരുടെ കാര്യത്തിലും അങ്ങനെയായിരുന്നു. ജൂതശത്രുത സജീവമായ കാലഘട്ടത്തിലൊരിക്കല്‍ ജൂതന്റെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോവുമ്പോള്‍ എഴുന്നേറ്റുനിന്ന് ആദരവു പ്രകടിപ്പിച്ച പ്രവാചകന്‍ മാനുഷികപരിഗണന മരിച്ചവര്‍ക്കുപോലും നല്‍കണമെന്നു പഠിപ്പിച്ചു. 

മാനുഷികമായ പരസ്പര സഹകരണത്തിനു പ്രവാചകന്‍ തന്നെ മാതൃക. പ്രവാചകന്‍ മരണപ്പെടുമ്പോള്‍ തന്റെ പടയങ്കി ഒരു ജൂതന്റെ കൈവശം പണയത്തിലായിരുന്നുവെന്നു ചരിത്രത്തിലുണ്ട്. സമൂഹത്തിലെ അശരണര്‍ക്കു താങ്ങും തണലുമാവുന്നതില്‍ അവരുടെ മതവിശ്വാസം പ്രവാചകനു തടസ്സമായിട്ടില്ല. ദുരിതസമയങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ബൈത്തുല്‍മാലിലെ സമ്പത്ത് ഉപയോഗപ്പെടുത്തി പ്രവാചകന്‍ മാതൃക കാണിച്ചു. മരണത്തോടു മല്ലിടുന്ന നായക്കു ദാഹജലം കൊടുത്ത പാപി അതുകാരണം സ്വര്‍ഗം നേടിയതും ഒരു പൂച്ചയെ പട്ടിണിക്കിട്ടു കൊന്നയാള്‍ അതുകാരണം നരകം വരിച്ചതും മറ്റനേകം സല്‍ക്കര്‍മങ്ങള്‍ ചെയ്തിട്ടും അയല്‍വാസിയെ നാവുകൊണ്ട് ഉപദ്രവിച്ചിരുന്ന സ്ത്രീ നരകാവകാശിയായതുമെല്ലാം പ്രവാചകന്‍ പഠിപ്പിച്ചുതന്ന കരുണയുടെയും സഹാനുഭൂതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും തെളിവുകളാണ്.

ഇതൊന്നും പക്ഷേ, സാമൂഹികമുന്നേറ്റത്തിന്റെ പ്രതിബന്ധങ്ങളെ തട്ടിമാറ്റി മുന്നോട്ടു പോവുന്നതിനോ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനോ പ്രവാചകനും അനുചരര്‍ക്കും തടസ്സമായിട്ടില്ല. ഖുര്‍ആന്‍ പ്രവാചകന്റെ വേറെയും ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. ബദ്റില്‍ വന്‍ സന്നാഹങ്ങളോടെ ആക്രമിക്കാന്‍ വന്ന ശത്രുവിനെ, പരിഭ്രാന്തനാവാതെ അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൈയിലുള്ള ശക്തികൊണ്ടു നേരിട്ട പ്രവാചകനെ ചൂണ്ടി ഖുര്‍ആന്‍ പറയുന്നു: 'നീ അമ്പു തൊടുത്തപ്പോള്‍ അതു തൊടുത്തുവിട്ടതു നീയായിരുന്നില്ല, അല്ലാഹുവായിരുന്നു'' (വി.ഖു: 8: 17). ഉഹ്ദില്‍ പ്രവാചകന്‍ നടത്തിയ പടയൊരുക്കത്തിന്റെ ചിത്രം മൂന്നാം അധ്യായത്തില്‍ വചനം 121 മുതല്‍ കുറേ സൂക്തങ്ങളില്‍ അനാവൃതമാവുന്നുണ്ട്. ഉഹ്ദ് രണാങ്കണത്തില്‍ പ്രവാചകനെ കൊല്ലുമെന്നു ഭീഷണി മുഴക്കി അതിനായി ഓടിയടുത്ത ഉബയ്യ് ബിന്‍ ഖലഫ് എന്ന ശത്രുവിനെ തടയാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ അവനെ തന്റെ അടുത്തേക്കു വിടാന്‍ ആവശ്യപ്പെട്ട പ്രവാചകന്‍ ഉന്നം പിഴയ്ക്കാതെ അവനെ എറിഞ്ഞുവീഴ്ത്തിയതും ചരിത്രത്തില്‍ വായിക്കാം. ഖന്‍ദഖ് യുദ്ധവേളയില്‍, ശത്രുക്കള്‍ സൃഷ്ടിച്ച പ്രതിസന്ധികളില്‍ തളരാതെ അസാധാരണമായ ശക്തിയും സ്ഥൈര്യവും കാണിച്ച്, പട്ടിണിയും ഭയവും കാരണം തളര്‍ന്നുപോയ അനുചരന്‍മാര്‍ക്ക് അനന്തമായ വിജയസാധ്യതകളെ കുറിച്ചുള്ള പ്രവചനങ്ങള്‍ നല്‍കി ആത്മവിശ്വാസം വീണ്െടടുത്തു. ഖുര്‍ആന്‍ ആ പ്രവാചകനെ നമുക്കു മുമ്പില വതരിപ്പിക്കുന്നത് ഇങ്ങനെയാണ്:  'തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതനില്‍  നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്...'' (വി.ഖു. 33: 21). തീര്‍ച്ചയായും താങ്കളുടെ സ്വഭാവം അത്യുന്നത മാണെന്ന പ്രവാചകനെ കുറിച്ചുള്ള ഖുര്‍ആന്റെ  സാക്ഷ്യപ്പെടുത്തലിനു (വി.ഖു. 68: 4)

കുടുംബജീവിതത്തിലും രാഷ്ട്രീയകാര്യങ്ങളിലും വിമോചനസമരങ്ങളിലുമെല്ലാം പങ്കാളിയായിരുന്ന പ്രിയപത്നി സ്വന്തം അനുഭവത്തിലൂടെ അടിവരയിടുന്നതു ശ്രദ്ധേയമാണ്. പ്രവാചകമാതൃകകളുടെ ഉറവിടമായ ആയിശ (റ)യുടെ ഈ സാക്ഷ്യത്തിന്റെ വ്യാപ്തി ഖുര്‍ആന്റെ അത്രയും പരന്നതാണ്. വിമോചനസമരങ്ങള്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഖുര്‍ആന്‍ ഏറ്റുമുട്ടല്‍ അനിവാര്യമായി വന്നാല്‍ ശത്രുവിനെ എവിടെ പ്രഹരിക്കണം എന്നുപോലും പറഞ്ഞുതരുന്നതു ലക്ഷ്യബോധം നഷ്ടപ്പെടാതിരിക്കാനും ധാര്‍മികപരിധികള്‍ ലംഘിക്കപ്പെടാതിരിക്കാനും കൂടിയാണല്ലോ. സുവ്യക്തമായ ഈ ശാസനകള്‍ക്കൊന്നും പ്രവാചകന്‍ മാതൃക കാണിച്ചുതന്നിട്ടില്ലെങ്കില്‍ പിന്നെ ആരെ നാം അനുകരിക്കും?  

നന്മയുടെ നിലനില്‍പ്പും എല്ലാവര്‍ക്കും  സമാധാനജീവിതവും സാമൂഹികനീതിയും   ഉറപ്പാക്കാന്‍ ബാധ്യസ്ഥനായ സത്യവിശ്വാസിയുടെ വ്യക്തിത്വത്തിന്റെ മുഴുചിത്രം രൂപപ്പെടുത്തുന്ന ഖുര്‍ആനികശാസനകള്‍ സ്വജീവിതത്തിലൂടെ പൂര്‍ണമാക്കി കാണിച്ചുതന്നിട്ടുണ്ട് പ്രവാചകന്‍. തന്റെ വിശേഷനാമങ്ങളായി തിരുമേനി തന്നെ പറഞ്ഞുതന്നത് 'നബിയ്യുറഹ്മ വ നബിയ്യുല്‍ മല്‍ഹമ' (കാരുണ്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രവാചകന്‍സുനനു അഹ്മദ്) എന്നാണ്. വിരുദ്ധഗുണങ്ങള്‍ ചേര്‍ത്തുപറയുന്ന, സമാനമായ വേറെയും വിശേഷണങ്ങള്‍ പ്രവാചകവചനങ്ങളില്‍ കാണാം. തന്നെക്കുറിച്ചു ശത്രുവിന്റെ മനസ്സില്‍ ഭയമിട്ടുകൊടുക്കല്‍ അല്ലാഹു തനിക്കു നല്‍കിയ അഞ്ചു പ്രത്യേകാനുഗ്രഹങ്ങളില്‍ ഒന്നായി എണ്ണിയത് സഹീഹായ ഹദീസില്‍ കാണാം. നിങ്ങളുടെ പ്രവാചകന്‍ ഒരു സമ്പൂര്‍ണവ്യക്തിത്വമാണ് എന്ന പാഠമാണ് പ്രവാചകന്‍ ഇതിലൂടെയെല്ലാം നമുക്കു പകര്‍ന്നുതരുന്നത്. കാരുണ്യവും വിട്ടുവീഴ്ചയും ധീരതയും പോരാട്ടവീര്യവുമെല്ലാം ഒരു പൂര്‍ണ വ്യക്തിത്വത്തിന്റെ പരസ്പരപൂരകങ്ങളായ വിശിഷ്ട ഗുണങ്ങളല്ലേ. മക്കാവിജയത്തെ കുറിച്ചു വിശദമായി പ്രതിപാദിച്ച 'ഫത്ഹ്' അധ്യായത്തിന്റെ അവസാനഭാഗത്തു ദൈവദൂതന്‍ മുഹമ്മദിന്റെയും അദ്ദേഹത്തെ പിന്‍പറ്റുന്നവരുടെയും രണ്ട് അടിസ്ഥാനസ്വഭാവങ്ങള്‍ക്കു ഖുര്‍ആന്‍ അടിവരയിടുന്നു: സത്യനിഷേധികളോടു കാഠിന്യവും പരസ്പരകാരുണ്യവും (വി.ഖു: 48: 29). മുസ്ലിം ഉന്മൂലനം തങ്ങളുടെ ലക്ഷ്യമാക്കി തത്ത്വത്തിലും പ്രയോഗത്തിലും അതു  നടപ്പാക്കിക്കൊണ്ടിരിക്കുന്നവരുടെ നേതാക്കളെ 'മഹനീയസദസ്സുകളില്‍' ആദരിച്ചിരുത്തുന്ന, ഖുര്‍ആനികശാസനകള്‍ക്കു കടകവിരുദ്ധമായ കപടനാടകങ്ങള്‍ എത്ര അരങ്ങേറിയാലും അതില്‍ ഏതു 'സാദാത്തുക്കള്‍' പിന്നണിചേര്‍ന്നാലും ഖുര്‍ആനികമായ അടിസ്ഥാനസ്വഭാവങ്ങള്‍ കൈമോശം വരാതിരിക്കാന്‍ പ്രവാചകന്‍ കാണിച്ചുതന്ന മാതൃകകള്‍ എമ്പാടും നമുക്കു മുന്നിലുണ്ട്.   

മനുഷ്യജീവിതത്തില്‍ സംഘര്‍ഷ സാഹചര്യങ്ങളുണ്ടാവുന്നതു ഭൂമിയിലെ മനുഷ്യവാസം മുതല്‍ തുടങ്ങിയിട്ടുണ്െടന്നു ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് (20: 123). സമാധാനകാംക്ഷികളായ നമ്മള്‍ സംഘര്‍ഷങ്ങളെ വെറുത്താലും പിശാച് എന്ന ആത്യന്തിക ശത്രുവിന്റെ അനുയായികളായ ചില മനുഷ്യര്‍ അതുണ്ടാക്കിക്കൊണ്ടിരിക്കും.  മതവിശ്വാസങ്ങളുടെയും മതാചാര്യന്മാരുടെയും നേര്‍ക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന തേജോവധം അവരുണ്ടാക്കുന്നതാണ്. അത്തരം സംഘര്‍ഷ സാഹചര്യങ്ങളെ ധീരമായും ശക്തമായും തന്ത്രപരമായും നേരിടുന്നതിനു ഖുര്‍ആനിക ശാസനകളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ സ്വീകരിച്ച നിലപാടുകളും നടപടികളും പഠിപ്പിച്ചാല്‍ ഇസ്ലാമും പ്രവാചകനും എന്തോ ആയിപ്പോവുമെന്നു കരുതി, ആരുടെയൊക്കെയോ കൈയടികള്‍ക്കുവേണ്ടി സത്യം മറച്ചുവച്ചു പ്രവാചകന്റെ നിസ്സഹായചിത്രം വരയ്ക്കുന്നവര്‍ പ്രവാചകനിന്ദകര്‍ക്കു പ്രചോദനമാവുന്നുണ്ട്. അപകര്‍ഷവും ഭയവും ദുര്‍ബലസമൂഹത്തിന്റെ സഹജസ്വഭാവമായ വിഭാഗീയതയും ഇങ്ങനെയുള്ള നിന്ദ്യമായ നിലപാടുകളിലേക്ക് ആളുകളെ എത്തിക്കുന്നുണ്ടാവാം. സാമൂഹികശാക്തീകരണത്തിന് അനിവാര്യമായ സമരങ്ങള്‍ക്കു പ്രവാചകനോടൊപ്പം അണിനിരക്കാന്‍ വൈമനസ്യം കാണിച്ചു പ്രശ്നപരിഹാരത്തിനു കുറുക്കുവഴികള്‍ തേടാന്‍ ശ്രമിച്ച ചിലരുടെ മനോഭാവത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങളെ (8: 48), നേര്‍വിപരീതാര്‍ഥത്തില്‍ പ്രതിസന്ധികളോടു രാജിയാവാന്‍ ശ്രമിച്ചുകൊണ്ടുള്ള തങ്ങളുടെ നിസ്സംഗതയ്ക്കനുകൂലമായ സിദ്ധാന്തമാക്കിയുള്ള ദുര്‍ബോധനങ്ങള്‍ ഈ നിന്ദ്യതയുടെ ബഹിര്‍സ്ഫുരണമായേ കാണാന്‍ പറ്റൂ.   (തുടരും )
                                                                                                                  
                                                                  (കടപ്പാട് :ഒലീവ് ബ്ലോഗ് )

പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും 1

                                     
'ബദ്റിലേക്കു പുറപ്പെട്ട സഹാബികള്‍ക്കു പോരാട്ടം അങ്ങേയറ്റം വെറുപ്പായിരുന്നു. അറവുശാലയിലേക്കു വലിച്ചിഴയ്ക്കപ്പെടുന്ന പോലെയാണ് അവര്‍ക്കു തോന്നിയത്. കാരണം, അവര്‍ക്കെല്ലാം നമ്മെപ്പോലെ ഇസ്ലാമിനുവേണ്ടി ജീവിക്കാനായിരുന്നു ഇഷ്ടം; മരിക്കാനായിരുന്നില്ല. ഈ നിലപാടാണു നാം പിന്തുടരേണ്ടത് എന്നാണ് അന്‍ഫാല്‍: 45 സൂക്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.''
ഉന്നത മതകലാലയത്തിന്റെ ബിരുദം പേരിനൊപ്പമുള്ള, ഒരു മദ്റസയുടെ പ്രധാനാധ്യാപകന്‍ റമദാനിലെ ഒരു ഇഫ്താര്‍സംഗമത്തില്‍ നടന്ന ബദ്ര്‍ അനുസ്മരണത്തില്‍ വാചാലനായതാണിത്. ശത്രുവുമായി പോരാട്ടം ഉറപ്പായപ്പോള്‍, കാര്യമായ തയ്യാറെടുപ്പില്ല എന്ന കാരണത്താല്‍ പോരാട്ടത്തിനു വൈമനസ്യം കാണിച്ച, ബദ്റിലേക്കു പുറപ്പെട്ട വിശ്വാസികളുടെ കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ പ്രവാചകനോടു തര്‍ക്കിച്ച രംഗം അനുസ്മരിപ്പിച്ചു കൊണ്ട് അല്ലാഹുവിന്റെ ഉദ്ദേശ്യം നടപ്പാക്കാന്‍ അവരെ സ്വഗൃഹങ്ങളില്‍ നിന്നു പുറത്തുകൊണ്ടുവന്നത് അല്ലാഹുവാണ് എന്നും നിഷേധികളുടെ അടിവേര് അറുക്കലാണ് അല്ലാഹുവിന്റെ താല്‍പ്പര്യമെന്നും വ്യക്തത ഉണ്ടാക്കിക്കൊടുക്കുന്ന അന്‍ഫാലിലെ 48 വചനങ്ങള്‍ക്കാണ് ഈ പുതിയ വ്യാഖ്യാനം.
സമാനമായ മറ്റൊരു ഒത്തുചേരലില്‍, പ്രവാചകന്റെ കൊടിയ ശത്രുവും കടുത്ത നിന്ദകനുമായിരുന്ന ഖുറൈശിനേതാവ് അബൂജഹല്‍ കൊല്ലപ്പെട്ട ബദ്റില്‍ രക്തസാക്ഷികളായ സഹാബത്തിനോടാണ് മറ്റൊരു വിദ്വാന്‍ പുതിയ രക്തദാനക്കാരെ ഉപമിച്ചത്. ഈ മഹത്തവല്‍ക്കരണത്തിനു വേറൊരു സാഹചര്യമുണ്ട്. പ്രവാചകനെ അതിനീചമായി നിന്ദിച്ചത് ആവിഷ്കാരസ്വാതന്ത്യ്രമാണെന്നു വിശ്വസിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവന് ചോര കൊടുത്തതു  ശരിയായില്ലെന്ന ആക്ഷേപം അണികളില്‍ നിന്നുണ്ടാവുമ്പോള്‍ ഇത്തരം സിദ്ധാന്തങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ചരിത്രവസ്തുതകള്‍ മൂടിവച്ചും വക്രീകരിച്ചും ഖുര്‍ആന്‍സൂക്തങ്ങള്‍ അസ്ഥാനത്ത് ഉദ്ധരിച്ചും മറ്റൊരു പ്രവാചകനിന്ദ കൂടി രൂപപ്പെടുത്തുകയാണിവര്‍. വിവാദ ചോദ്യപേപ്പര്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ നടന്ന ജനകീയപ്രതിഷേധം അനാവശ്യവും അനുചിതവുമായിരുന്നുവെന്നും നമ്മള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ആ പ്രദേശത്തുനിന്ന് അധികം ദൂരത്തല്ലാത്ത ഒരു ഇസ്ലാമിക കലാലയത്തില്‍ വിദ്യാര്‍ഥികള്‍ക്കു പ്രത്യേകബോധനം നല്‍കിയിരുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചെയ്തുകൂട്ടിയതിനൊക്കെ ന്യായങ്ങള്‍ കണ്െടത്താന്‍ ശ്രമിക്കുന്ന ലേഖനങ്ങളും ഉദ്ബോധനങ്ങളും മുറവിളികളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൃത്യമായ ലക്ഷ്യങ്ങളോടുകൂടി വക്രീകൃത ഉദ്ബോധനങ്ങള്‍ക്കുവേണ്ടി പ്രവാചകചരിത്രത്തിലെ ചില സംഭവങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കപ്പെടുമ്പോള്‍ അവയുടെ യഥാര്‍ഥവശം പരിശോധിക്കേണ്ടതുണ്ട്.


കുടല്‍മാല സംഭവം:

മക്കയിലെ ജീവിതകാലത്ത് കഅ്ബയുടെ സമീപത്തുവച്ച് പ്രവാചകന്‍ അല്ലാഹുവിനുമുമ്പില്‍ സാഷ്ടാംഗം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രവാചകനെയും വിശ്വാസികളെയും അവമതിക്കാന്‍വേണ്ടി ഖുറൈശി പ്രമാണിമാരുടെ നേതൃത്വത്തില്‍ തിരുദൂതരുടെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയിട്ട സംഭവം വളച്ചൊടിക്കപ്പെടുന്നു.
നമസ്കരിക്കുന്ന പ്രവാചകന്റെ പിരടിയിലിട്ട കുടല്‍മാലകളുടെ ഭാരം കാരണം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ വിഷമിക്കുമ്പോള്‍ അതുനോക്കി ആര്‍ത്തുചിരിക്കുകയായിരുന്നു അബൂജഹല്‍ അടക്കമുള്ള ഖുറൈശിക്കൂട്ടം. പ്രവാചകപുത്രി ഫാത്തിമ (റ)യാണ് അഴുക്കെടുത്തുമാറ്റിയത്. ഇതു ചെയ്തവര്‍ക്കു മക്കാവിജയനാളില്‍ പ്രവാചകന്‍ മാപ്പുനല്‍കിയെന്ന പുതിയ കണ്െടത്തല്‍ ഇപ്പോള്‍ വല്ലാതെ ചീഞ്ഞുനാറുന്നുണ്ട്. ഫാത്തിമ (റ) കുടല്‍മാലകള്‍ എടുത്തുമാറ്റിയ ശേഷം ശത്രുക്കള്‍ക്കുമുമ്പിലേക്കു ചെന്നു ചീത്തവിളിച്ചതായും അബുല്‍ ബഖ്തരി എന്നയാള്‍ അബൂജഹലിന്റെ തലയ്ക്കു പ്രഹരിച്ചതായും ചരിത്രത്തിലുണ്ട്.
മാത്രമല്ല, ഈ പരിഹാസത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അപമാനകരമായ നാശമുണ്ടാവാന്‍ പ്രവാചകന്‍ അവിടെവച്ചുതന്നെ പ്രാര്‍ഥിച്ചിരുന്നു. ആ അക്രമിസംഘത്തിലെ ആരും മക്കാവിജയം വരെ ജീവിച്ചില്ല. കുടല്‍മാല പ്രവാചകന്റെ കഴുത്തില്‍ ഇട്ട ഉഖ്ബ ഇബ്നു അബൂ മുഐത് ഒഴികെ നേതൃത്വം കൊടുത്ത അബൂജഹലടക്കം എല്ലാവരും ബദ്ര്‍ യുദ്ധത്തില്‍ വിശ്വാസികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ബദ്ര്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട 70 യുദ്ധത്തടവുകാരില്‍ രണ്ടുപേരെ പ്രവാചകന്‍ മാറ്റിവച്ചു. ബാക്കിയുള്ളവരെ ഉപാധികളോടെ വെറുതെ വിട്ടു. മാറ്റിവയ്ക്കപ്പെട്ട രണ്ടുപേരും പ്രവാചകനെ വ്യക്തിപരമായി ദ്രോഹിക്കുകയും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തവരായിരുന്നു. ഭരണകൂടത്തിനെതിരേയായിരുന്നില്ല, പ്രവാചകനും ഇസ്ലാമിനുമെതിരേയായിരുന്നു അവരുടെ ദ്രോഹം. അവരിലൊരാള്‍ കുടല്‍മാല സംഭവത്തിലെ വില്ലന്‍ ഉഖ്ബ ഇബ്നു അബൂ മുഐത്. അയാള്‍ ചെയ്തിരുന്ന നീചമായ ദ്രോഹം എടുത്തുപറഞ്ഞു പ്രവാചകന്‍ അയാളെ വധശിക്ഷയ്ക്കു വിധിച്ചു. തന്നെ വധിച്ചാല്‍ പിന്നെ മക്കള്‍ക്ക് ആരുണ്ട് എന്ന് ഉഖ്ബ വേവലാതിപൂണ്ടപ്പോള്‍ 'നരകം' എന്നായിരുന്നു പ്രവാചകന്റെ മറുപടി. പ്രവാചകന്‍ (സ)യുടെ നിര്‍ദേശപ്രകാരം ആസിമുബ്നു സാബിത് (റ) ഉഖ്ബയെ വധിച്ചു.
പ്രവാചകന്‍ ഖുര്‍ആന്‍ സൂക്തങ്ങളുമായി ആളുകളെ സത്യത്തിലേക്കു ക്ഷണിച്ചപ്പോള്‍, പ്രവാചകന്‍ സമീപിച്ച അതേ ആളുകളുടെയടുക്കല്‍ ചെന്ന് പേര്‍ഷ്യന്‍ യുദ്ധകാവ്യങ്ങളുടെ ഭണ്ഡാരം പൊട്ടിച്ചു ഖുര്‍ആന്‍സൂക്തങ്ങളുടെ പ്രഭയ്ക്കു മങ്ങലേല്‍പ്പിക്കാനുള്ള വിഫലശ്രമം നടത്തിയിരുന്ന നള്ര്‍ ബിന്‍ ഹാരിസ് ആയിരുന്നു മാറ്റിനിര്‍ത്തപ്പെട്ട രണ്ടാമത്തെയാള്‍. അയാളുടെ കാവ്യങ്ങള്‍ക്ക് ഖുര്‍ആന്‍സൂക്തങ്ങളെ മങ്ങലേല്‍പ്പിക്കാനുള്ള കരുത്തൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, പൊതുവേ സാഹിത്യപ്രിയരായിരുന്ന മക്കയിലെ അറബികളില്‍ ചിലരിലെങ്കിലും ഖുര്‍ആനും മറ്റൊരു സാഹിത്യസൃഷ്ടിയാണെന്നു തോന്നലുണ്ടാക്കി സത്യത്തില്‍നിന്നു വഴിതെറ്റിക്കാനായിരുന്നു നള്ര്‍ ശ്രമിച്ചത്. പ്രവാചകന്റെ കല്‍പ്പനപ്രകാരം അയാളും ബദ്റില്‍നിന്നു മടങ്ങുന്ന വഴിയെ വധിക്കപ്പെട്ടു. മുഹമ്മദ് ഖുള്രിബേക്കിന്റെ നൂറുല്‍ യഖീന്‍, ഇബ്നു കസീറിന്റെ അല്‍ ബിദായ വന്നിഹായ എന്നീ ചരിത്രഗ്രന്ഥങ്ങളില്‍ ഈ സംഭവങ്ങള്‍ വിശദമായി പറയുന്നുണ്ട്.

താഇഫുകാര്‍ക്ക് മാപ്പ്:


റസൂല്‍ തിരുമേനി മക്കയില്‍ ഇസ്ലാം പ്രചരിപ്പിക്കുന്ന കാലയളവില്‍, ഖുറൈശികളുടെ ശത്രുതാമനോഭാവവും തിരസ്കരണവും കനത്തുവന്നപ്പോള്‍ സത്യസന്ദേശത്തിന്റെ സുഗമവും സുരക്ഷിതവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സ്ഥലം തേടിയാണ് ബന്ധുക്കള്‍ കൂടിയായ താഇഫുകാരുടെ അടുക്കല്‍ പ്രവാചകനെത്തുന്നത്. അവര്‍ റസൂലിനെ നിഷേധിക്കുക മാത്രമല്ല, പരിഹസിക്കുകയും കുട്ടികളെ വിട്ടു ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. കല്ലേറുകൊണ്ട് താഇഫില്‍ നിന്നുമടങ്ങുന്ന വഴിയില്‍ തളര്‍ന്നിരിക്കുമ്പോള്‍, പ്രവാചകന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉപദ്രവിച്ചവരെ ശിക്ഷിക്കാന്‍ അനുമതിതേടി തന്നെ സമീപിച്ച മാലാഖയുമായി നടത്തിയ സംഭാഷണം പ്രസിദ്ധമാണ്. കല്ലെറിഞ്ഞ് ഓടിച്ചവരുടെ പിന്‍തലമുറ വിശ്വാസികളായിരിക്കുമെന്ന ധ്വനി പ്രവാചകന്റെ പ്രതികരണത്തില്‍ കാണാം. പ്രവാചകന് അല്ലാഹു നല്‍കിയ പ്രത്യേകമായ അറിവായിരിക്കുമത്. അതോടൊപ്പം, പ്രബോധകര്‍ ചിലയവസരങ്ങളില്‍ പുലര്‍ത്തേണ്ട സംസ്കാരവും ഈ സംഭവത്തിലൂടെ പഠിപ്പി        ക്കുന്നു. എന്നാല്‍, സാമൂഹികശത്രുത പുലര്‍ത്തുന്നവര്‍ക്കെതിരേ എന്നും സ്വീകരിക്കേണ്ട പൊതു നിലപാടായി അതിനെ അല്ലാഹുവോ പ്രവാചകനോ എടുത്തുകാട്ടിയിട്ടില്ല. മക്കാവിജയശേഷം ഹിജ്റ എട്ടാംവര്‍ഷം ഇതേ താഇഫുകാര്‍ക്കെതിരേ പ്രവാചകന്‍ പടനീക്കം നടത്തി. ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തില്‍ ഒരു വന്‍ സൈന്യം താഇഫുകാരെ അവരുടെ കോട്ടയ്ക്കകത്ത് ദിവസങ്ങളോളം ഉപരോധിച്ചു. രൂക്ഷമായ പോരാട്ടവും നടന്നു. പ്രവാചകന്‍ തന്നെ അവരുടെ കോട്ടയ്ക്കുനേരെ പീരങ്കിപോലുള്ള 'മന്‍ജനീഖ്' എന്ന ആയുധം സ്ഥാപിച്ച് അസ്ത്രവര്‍ഷം നടത്തി.
മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉപരോധമുണ്ടായാല്‍ ഒരു വര്‍ഷത്തേക്കുവേണ്ട എല്ലാ കരുതലുകളും താഇഫുകാരുടെ കോട്ടയ്ക്കകത്ത് ഉണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനുശേഷവും 12 പേര്‍ രക്തസാക്ഷികളായിട്ടും പോരാട്ടം തുടര്‍ന്ന പ്രവാചകന്റെയും മുസ്ലിംസൈന്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ശത്രുക്കള്‍ പതറി. കീഴടങ്ങുന്നവര്‍ക്കു സുരക്ഷിതത്വം വാഗ്ദാനം ചെയ്തപ്പോള്‍ അവരിലെ കരുത്തരായ പോരാളികളില്‍ പലരും കീഴടങ്ങി. ഇനി താഇഫുകാരുടെ ശല്യം ഉണ്ടാവില്ലെന്ന് ഉറപ്പുവന്ന ശേഷമാണ് പ്രവാചകന്‍ പോരാട്ടം മതിയാക്കി തിരിച്ചുപോയത്.
ഈ സമരസംഘം മദീനയിലെത്തിയപ്പോഴാണ് സഫലയാത്ര കഴിഞ്ഞുവന്നാലുള്ള പ്രത്യേക പ്രാര്‍ഥന പ്രവാചകന്‍ അനുചരരെ പഠിപ്പിച്ചത് (മുസ്ലിം). ഈ പടനീക്കത്തിനുശേഷമാണ് താഇഫുകാര്‍ ഇസ്ലാമിലേക്കുവരുന്നത്. പ്രവാചകദൌത്യത്തിന്റെ പ്രാരംഭകാലത്ത് സത്യം മനസ്സിലാകാത്ത ത്വാഇഫിലെ പാരമ്പര്യവാദികള്‍ നടത്തിയതാണ് പ്രവാചകനെതിരേ നടമാടിയ അപഹാസ്യം. അവരില്‍ പലരും പിന്നീട് (ഹിജ്റ എട്ടാം വര്‍ഷം നടന്ന ഹുനൈന്‍, ത്വാഇഫ് യുദ്ധങ്ങള്‍ക്കു ശേഷം) ഇതേ സന്ദേശത്തിന്റെ ശക്തരായ വക്താക്കളായി മാറി. അവരുടെ ഈ മാറ്റത്തെക്കുറിച്ചു വ്യക്തമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നു പ്രവാചകന്റെ നിലപാടുകളില്‍ നിന്നു വ്യക്തമായിരുന്നു. എന്നിട്ടും ശത്രുതാ നീക്കങ്ങള്‍ നടത്തിയ ത്വാഇഫുകാര്‍ക്കു നേരെ പ്രവാചകന്‍ പടനീക്കം നടത്തി ശത്രുതയെ അടിച്ചമര്‍ത്തി. ത്വാഇഫിലെ സ്വബന്ധുക്കള്‍ അിറവില്ലായ്മ മൂലമാണ് തന്നെ ദ്രോഹിച്ചതെന്നു കൂടി പറഞ്ഞാണ് പ്രവാചകന്‍ അവര്‍ക്കു മാപ്പു കൊടുത്തത്. ത്വാഇഫുകാരുടെ കാര്യത്തില്‍ പ്രവാചകന്‍ രണ്ടു നിലപാടുകള്‍ എടുത്തിട്ടുണ്ട്. രണ്ടും പ്രവാചകചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങള്‍. അതില്‍ ഒന്നാമത്തെ നിലപാടു മാത്രം പരാമര്‍ശിച്ചു പ്രതിസന്ധിഘട്ടങ്ങളില്‍ ഉള്‍വലിയുന്നവര്‍  ഹിന്ദുത്വഫാഷിസ്റുകള്‍ നടത്തിയ ഗുജറാത്ത് വംശഹത്യപോലുള്ള മുസ്ലിം ഉന്മൂലനശ്രമങ്ങളെ ന്യായീകരിക്കുന്നിടത്താണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

ജൂതപ്പെണ്‍കൊടിയുടെ  ചപ്പുചവര്‍ :

പ്രവാചകനെ എന്നും തുപ്പുകയോ ചപ്പുചവര്‍ എറിയുകയോ ചെയ്തിരുന്ന ഒരു ജൂതപ്പെണ്‍കൊടിയുടെ കെട്ടുകഥ ചില കോണുകളില്‍നിന്നു വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആധികാരിക ചരിത്രഗ്രന്ഥങ്ങളിലൊന്നുമില്ലാത്ത ഈ കഥയ്ക്ക് ധാരാളം ആസ്വാദകരുമുണ്ട്. എന്നും നടന്നുപോവുമ്പോള്‍ തിരുദൂതര്‍ക്കു നേരെ ചപ്പുചവറുകള്‍ എറിഞ്ഞിരുന്ന, തുപ്പിയിരുന്ന ഒരു ജൂതപ്പെണ്‍കൊടി ഉണ്ടായിരുന്നുവെന്നും സ്ഥിരമായി തന്റെ ശരീരത്തില്‍ വീണിരുന്ന ചപ്പുചവര്‍ ഒരു ദിവസം വരാതായപ്പോള്‍ പ്രവാചകന്‍ അവളെ അന്വേഷിച്ചെന്നും അവള്‍ക്ക് രോഗമാണെന്നുകേട്ടപ്പോള്‍ ഉടനെ അങ്ങോട്ടുപോയെന്നുമുള്ള കദനകഥ റമദാന്‍ പ്രഭാഷണങ്ങളിലും മാപ്പുസാഹിത്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അങ്ങനൊരു സംഭവം, പ്രവാചകന്റെ ചരിത്രം രേഖപ്പെടുത്തിയ ഏതെങ്കിലും ആധികാരിക സ്രോതസ്സുകളില്‍ കാണുന്നില്ല. ചില ലളിതചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കിയാല്‍ത്തന്നെ ഈ പെണ്‍കൊടിക്കഥ സാമാന്യബുദ്ധിക്കു നിരക്കാത്ത കെട്ടുകഥയാണെന്നു ബോധ്യപ്പെടും. മക്കയിലായിരുന്നോ ഈ ചവറേറു നടന്നത്? മക്കയില്‍ പ്രവാചകനെ ദ്രോഹിക്കാന്‍ ജൂതന്മാര്‍ ഉണ്ടായിരുന്നില്ല. ഇനി മദീനയില്‍ വച്ചായിരുന്നെങ്കില്‍ പ്രവാചകന്‍ പെണ്‍കൊടിയുടെ തുപ്പ് / ചവറേറു കൊള്ളാന്‍ എന്നും എവിടെനിന്ന് എങ്ങോട്ടാണു പോയിരുന്നത്?
പള്ളിയായിരുന്നു തിരുമേനിയുടെ കേന്ദ്രം. പള്ളിയില്‍ കിടന്നു തലനീട്ടിവച്ചാല്‍ വീട്ടില്‍ ഇരിക്കുന്ന പ്രവാചകപത്നിക്കു മുടി ചീകിക്കൊടുക്കാന്‍ കഴിയുന്നത്ര അടുത്തായിരുന്നു വീടും. ഇനി എന്നും പോവുന്ന ഏതോ വഴിക്കായിരുന്നു ഈ അഭിഷേകം എന്നു സങ്കല്‍പ്പിക്കുക, എങ്കില്‍ പ്രവാചകനെ എന്നും തുപ്പാന്‍, ചവര്‍ എറിയാന്‍ ഈ ജൂതപ്പെണ്‍കൊടിയെ സഹാബികള്‍ അനുവദിച്ചിരുന്നോ? എപ്പോഴും പ്രവാചകന്റെ കൂടെ ഒരു സേവകനെപ്പോലെ ഉണ്ടായിരുന്നിട്ടും മരിച്ചുപോയാല്‍ പ്രവാചകന്റെ സാമീപ്യം നഷ്ടപ്പെടുമെന്നുഭയന്ന് ചിത്തഭ്രമം പിടിച്ച തൌബാനും സ്വന്തം ജീവനേക്കാള്‍ പ്രവാചകന്റെ ജീവനും ജീവിതത്തിനും വിലകല്‍പ്പിച്ച അബൂബക്കറും ഉമറും അലിയുമെല്ലാം അടങ്ങുന്ന സഹാബികള്‍? അടുത്തകാലം വരെ കേട്ടിരുന്ന 'ചെറിയ ജിഹാദ് ടുവലിയ ജിഹാദ്' ഹദീസ് പോലെയാണ് ജൂതപെണ്‍കൊടി കഥയും. ആ ഹദീസ് വ്യാജമാണെന്നു നിസ്വാര്‍ഥനായ ഒരു പണ്ഡിതന്‍ തന്റെ സംഘടനാജിഹ്വയില്‍ തുറന്നെഴുതിയതിനുശേഷവും മിംബറുകളില്‍ നിന്നതു വീണ്ടും കേള്‍ക്കുന്നുണ്ട്.


മക്കയിലെ ക്ഷാമവും   മദീനയിലെ റിലീഫും:


ഹിജ്റ അഞ്ചാംവര്‍ഷം മക്കക്കാരെ കടുത്ത ക്ഷാമം ബാധിച്ചപ്പോള്‍ അവരെ സഹായിക്കാന്‍ പ്രവാചകന്‍ മദീനയില്‍ നിന്നു ധാന്യം ശേഖരിച്ച് അംറുബ്നു ഉമയ്യ വശം കൊടുത്തയച്ചു എന്ന് എഴുതിയതു കണ്ടു. ഹിജ്റ അഞ്ചാംവര്‍ഷം പ്രവാചകന്‍ മക്കക്കാര്‍ക്കുവേണ്ടി ഇങ്ങനെയൊരു റിലീഫ് നടത്തിയതായി ആധികാരികചരിത്രരേഖകളിലൊന്നുമില്ല. പ്രവാചകചരിത്രം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളിലും ഹദീസുകളിലും കാണുന്നത് മറ്റൊന്നാണ് ഹിജ്റ നാലാംവര്‍ഷം മുസ്ലിംകളെ നടുക്കിയ രണ്ടുസംഭവങ്ങള്‍ നടന്നു മക്കക്കാരും അവരുടെ ചില സഖ്യഗോത്രങ്ങളും ആവശ്യപ്പെട്ട പ്രകാരം പ്രവാചകന്‍ പറഞ്ഞയച്ച രണ്ടു വ്യത്യസ്ത പ്രബോധകസംഘങ്ങളെ ചതിച്ചു കൂട്ടക്കൊല ചെയ്ത റജീഅ സംഭവവും ബിഅര്‍ മഊന സംഭവവും. റജീഅസംഭവത്തില്‍ ഖുബൈബ് (റ) അടക്കം 10 സഹാബികളും ബിഅര്‍ മഊന സംഭവത്തില്‍ 70 സഹാബികളും കൊല്ലപ്പെട്ടു. പ്രവാചകനെയും മുസ്ലിംകളെയും ഈ സംഭവങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. ദുഃഖിതനായ പ്രവാചകന്‍ ശത്രുക്കള്‍ക്കെതിരേ പ്രാര്‍ഥന നടത്തി.
യൂസുഫ് നബിയുടെ നാട്ടുകാര്‍ അനുഭവിച്ചതുപോലുള്ള ക്ഷാമം അവരെ അനുഭവിപ്പിക്കണേ എന്നായിരുന്നു പ്രാര്‍ഥന. തദ്ഫലമായി മക്കയില്‍ കടുത്ത ക്ഷാമം ബാധിച്ചു. പട്ടിണികാരണം പൊറുതിമുട്ടിയ അവര്‍ പ്രവാചകനെ സമീപിച്ചു കാരുണ്യത്തിനായി തേടി (ബുഖാരി). അബൂ സുഫ്യാന്‍ പ്രവാചകനെ സമീപിച്ചുവെന്നും മുളര്‍ ഗോത്രക്കാര്‍ സമീപിച്ചുവെന്നും ഹദീസുകളില്‍ കാണാം. നിരപരാധികളായ ബന്ധുക്കളുടെ കഷ്ടപ്പാടുനീങ്ങാന്‍ പ്രവാചകന്‍ പ്രാര്‍ഥിക്കുകയും ക്ഷാമം നീങ്ങുകയും ചെയ്തു. ഇതാണ് ഹിജ്റ നാല്  അഞ്ച് വര്‍ഷത്തില്‍ നടന്ന മക്കാക്ഷാമത്തിന്റെ ചുരുക്കം. ഖുര്‍ആന്‍ (44: 1016) സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ ഈ ക്ഷാമസംഭവം ചില തഫ്സീറുകളില്‍ കാണാം. പ്രവാചകന്‍ അവര്‍ക്കുവേണ്ടി പിരിവു നടത്തിയതായി ആധികാരികചരിത്രത്തില്‍ എവിടെയുമില്ല. മാത്രമല്ല, അന്നു പ്രവാചകനും മക്കക്കാര്‍ക്കുമിടയില്‍ നിലനിന്നിരുന്ന സംഘര്‍ഷസാഹചര്യവും അങ്ങനെയൊരു റിലീഫിനെ സാധൂകരിക്കുന്നതല്ല. ഹിജ്റ മൂന്നാംവര്‍ഷം നടന്ന ഉഹ്ദ് യുദ്ധത്തില്‍ മക്കക്കാര്‍ നേടിയ മേല്‍ക്കൈ കാരണം അഹങ്കരിച്ച് അടുത്തവര്‍ഷം വീണ്ടും കാണാം എന്നു മുസ്ലിംകളെ വെല്ലുവിളിച്ചാണ് അന്ന് ശത്രുനായകനായിരുന്ന അബൂ സുഫ്യാന്‍ ഉഹ്ദ് വിടുന്നത്. തുടര്‍ന്ന്, പ്രവാചകനോട് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. അതിന്റെ ഭാഗമായാണ് അവര്‍ പ്രവാചകന്റെ പ്രബോധകസംഘങ്ങളെ ക്ഷണിച്ചുവരുത്തി ചതിച്ചുകൊന്നൊടുക്കിയത്. പിന്നീട് വന്‍ ശത്രുസന്നാഹങ്ങളോടെ ഹിജ്റ അഞ്ചാംവര്‍ഷം ശവ്വാല്‍ മാസത്തില്‍ മക്കക്കാര്‍ മറ്റു മുസ്ലിംവിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കി വന്‍ സന്നാഹങ്ങളോടെ നടത്തിയ അഹ്സാബ് (ഖന്‍ദഖ്) യുദ്ധം നടക്കുന്നു. മറ്റൊരു വസ്തുത കൂടിയുണ്ട്. പ്രവാചകന്‍ ധാന്യം കൊടുത്തയച്ചത് അംറുബ്നു ഉമയ്യ വശമായിരുന്നുവെന്നു പറയുന്നു. ചരിത്രം പറയുന്നത് മറ്റൊന്ന്. ഇബ്നു ഹിശാമിന്റെ സീറയില്‍ കാണുന്ന സംഭവത്തിന്റെ ചുരുക്കം ഇങ്ങനെ: ഖുബൈബ് (റ) അടക്കമുള്ളവര്‍ കൊല്ലപ്പെട്ട റജീഅസംഭവത്തിനു നേതൃത്വം കൊടുത്ത അബൂ സുഫ്യാനെ തന്ത്രപരമായി വകവരുത്താന്‍ രണ്ടുപേരെ പ്രവാചകന്‍ മക്കയിലേക്ക് അയച്ചിരുന്നു. അംറുബ്നു ഉമയ്യ, ജബ്ബാര്‍ ബിന്‍ സഖര്‍ എന്നിവരാണ് നിയോഗിക്കപ്പെട്ടവര്‍. പ്രവാചകന്‍ കൊടുത്ത ജാഗ്രതാനിര്‍ദേശത്തിനു വിരുദ്ധമായി അവര്‍ ആദ്യം കഅ്ബ പ്രദക്ഷിണം വയ്ക്കാന്‍ പോയി. അവിടെ വച്ച് ഒരു മക്കക്കാരന്‍ അംറിനെ തിരിച്ചറിഞ്ഞു. അവരുടെ വരവ് ദുരുദ്ദേശ്യപരമാണെന്നു തിരിച്ചറിഞ്ഞയാള്‍ വിളിച്ചുപറഞ്ഞു.
അവര്‍ രണ്ടുപേരും മക്കയിലെ മലയിടുക്കുകളിലേക്ക് ഓടിരക്ഷപ്പെട്ട് ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. ഗുഹയുടെ സമീപത്തെത്തിയ ഒരു ഖുറൈശി കുതിരപ്പടയാളി അവരെ കണ്െടത്തിയ വിവരം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അംറ് അയാളെ ആക്രമിച്ചു. അയാള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ മക്കക്കാര്‍ ഓടിവരാന്‍ തുടങ്ങി. അപ്പോഴേക്കും അയാള്‍ വീണിരുന്നു. അംറും കൂട്ടുകാരനും ഗുഹയില്‍ ഒളിച്ചിരുന്നു കുറച്ചകലെ നടക്കുന്ന രംഗം വീക്ഷിച്ചു. ആരാണു നിന്നെ ആക്രമിച്ചതെന്നു ചോദിച്ചപ്പോള്‍ അംറുബ്നു ഉമയ്യ എന്ന് അക്രമിക്കപ്പെട്ടയാള്‍ വിക്കിവിക്കി പറയുന്നതു കേട്ടു. അതിനപ്പുറം സംസാരിക്കാനോ അവര്‍ ഒളിച്ചിരിക്കുന്ന ഗുഹ കാണിച്ചുകൊടുക്കാനോ ശേഷിയില്ലാതെ അയാള്‍ മൃതിയടഞ്ഞു. പിന്നീട് നന്നേ ഇരുട്ടിയശേഷമാണ് അംറും കൂട്ടുകാരനും രക്ഷപ്പെട്ടത്.
ദൌത്യം പരാജയപ്പെട്ടെങ്കിലും അബൂ സുഫ്യാനും കൂട്ടരും അംറുബ്നു ഉമയ്യയെ തിരിച്ചറിഞ്ഞിരുന്നു. അംറിനെ പിടികൂടാന്‍ അബൂ സുഫ്യാന്‍ ആളുകളെ അയക്കുകയും ചെയ്തു. എന്നിട്ട്, അതേ ആള്‍ ധാന്യവുമായി അബൂ സുഫ്യാന്റെ അടുത്തേക്ക് അടുത്തവര്‍ഷം വീണ്ടും പോവുമോ? അഥവാ അദ്ദേഹത്തെത്തന്നെ പ്രവാചകന്‍ പറഞ്ഞയക്കുമോ? ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു പ്രവാചകന്‍ മാതൃകകള്‍ കാണിച്ചുതന്നിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം ഗുജറാത്തിലെ മുസ്ലിംവംശഹത്യ നടത്തുന്നതില്‍ പങ്കാളികളായവര്‍ക്കു വീടുവച്ചുകൊടുത്തുവെന്ന ആക്ഷേപത്തെ ചുളുവില്‍ മറികടക്കാനാണ്.

വാളോങ്ങിയവനു മാപ്പ്:

പ്രവാചകന്‍ (സ) അനുചരന്മാരോടൊത്ത് 'ദാതുരിഖാ' യുദ്ധംകഴിഞ്ഞു മടങ്ങിവരുകയായിരുന്നു. വഴിമധ്യേ അവര്‍ വിശ്രമിക്കാനായി ഒരു സ്ഥലത്തു തങ്ങി. അനുചരരില്‍ നിന്ന് അല്‍പ്പം അകലെയായി ഒരു മരച്ചുവട്ടില്‍ പ്രവാചകന്‍ കിടന്നു. തന്റെ വാള്‍ മരക്കൊമ്പില്‍ തൂക്കിയിട്ടിരുന്നു. ബദവികളില്‍പ്പെട്ട ഒരു ബഹുദൈവാരാധകന്‍ പതുങ്ങിവന്നു പ്രവാചകന്റെ വാളെടുത്തു. ഉറക്കില്‍ നിന്നുണര്‍ന്ന പ്രവാചകനോടയാള്‍ ചോദിച്ചു: 'നിനക്ക് ഭയമുണ്േടാ?'' ഇല്ലെന്നു പ്രവാചകന്‍ മറുപടി പറഞ്ഞപ്പോള്‍, അയാള്‍: 'എങ്കില്‍ എന്നില്‍നിന്നു നിന്നെ ആരാണിപ്പോള്‍ രക്ഷിക്കുക?'' 'അല്ലാഹു''. പ്രവാചകന്റെ മറുപടികേട്ട അയാള്‍ ഞെട്ടി, വാള്‍ താഴെ വീണു. അതു കൈയിലെടുത്തു പ്രവാചകന്‍ തിരിച്ചുചോദിച്ചു: 'എന്നില്‍നിന്നു നിന്നെ ആരാണു രക്ഷിക്കുക?'' അയാള്‍ പേടിച്ചുകൊണ്ട് പറഞ്ഞു: 'താങ്കള്‍ വാള്‍ എടുത്തവരില്‍ ഉത്തമനല്ലോ''. പ്രവാചകന്‍: 'എങ്കില്‍, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിച്ചു പ്രഖ്യാപിക്കാമോ?'' അയാള്‍: 'ഇല്ല, പക്ഷേ, താങ്കളുമായി ഞാന്‍ ഒരിക്കലും ശത്രുതയ്ക്കു വരില്ലെന്നും ശത്രുത പുലര്‍ത്തുന്നവരുടെ ഭാഗം ചേരില്ലെന്നും ഉറപ്പുതരാം.'' ആ ഉറപ്പില്‍ പ്രവാചകന്‍ അയാളെ വെറുതെവിട്ടു. രിയാദുസ്സാലിഹീന്‍, ബുഖാരി തുടങ്ങി മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും ഈ സംഭവമുണ്ട്. അല്ലാഹു ജനങ്ങളില്‍നിന്നു താങ്കളെ രക്ഷിക്കും (5: 67) എന്ന ഖുര്‍ആന്‍സൂക്തം ഈ സാഹചര്യത്തിലാണ് അവതരിച്ചതെന്നും അതോടെ തനിക്കു സുരക്ഷയുമായി കൂടെ ഉണ്ടായിരുന്ന അനുചരരെ പ്രവാചകന്‍ ആ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയെന്നുംകൂടി ഇതിന്റെ വിശദാംശങ്ങളില്‍ കാണുന്നു.
പ്രവാചകനും അനുയായികളും ഒരു സമൂഹത്തോടുള്ള യുദ്ധം കഴിഞ്ഞുവരുമ്പോഴാണ് ഈ സംഭവം. അല്ലാഹു എന്നു കേട്ടപ്പോഴേക്കും ഭയന്നുപോയവന്റെ മനശ്ശാസ്ത്രം ആര്‍ക്കാണു മനസ്സിലാവാത്തത്? ശത്രുത പുലര്‍ത്തില്ലെന്ന് ഉറപ്പുകൊടുത്ത ചകിതനെ വെറുതെവിട്ട പ്രവാചകന്റെ മഹാമനസ്കതയെ, ശത്രുത ഊതിക്കത്തിക്കാന്‍ ശ്രമിക്കുന്നതിനെതിരേ നിസ്സംഗരായിരിക്കാനുള്ള തെളിവായി ചിത്രീകരിക്കുന്നത് എത്ര അപഹാസ്യം

                                                     (കടപ്പാട്:മജീദ് ഊരകം ഒലീവ് ബ്ലോഗ്)

മക്കാവിജയം: മാപ്പും നടപടിയും/പ്രവാചകനിന്ദ 2

അബൂസുഫ്യാന്‍, സുഹൈല്‍ ഇബ്നു അംറ് തുടങ്ങി ശത്രുനേതാക്കളും കൊടിയ ദ്രോഹികളുമായിരുന്ന എല്ലാ മക്കക്കാര്‍ക്കും പ്രവാചകന്‍ മക്കാവിജയനാളില്‍ നിരുപാധികം മാപ്പുകൊടുത്തുവെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. അസഹ്യമായ ശത്രുത കാരണം എട്ടു വര്‍ഷംമുമ്പു തനിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജന്മനാട്ടിലേക്കു വിജയശ്രീലാളിതനായി തിരിച്ചുവരാന്‍ കഴിഞ്ഞതിലും യുദ്ധം ഇല്ലാതെ തന്നെ ജന്മഭൂമി കീഴടങ്ങിയതിലും പ്രവാചകനും അനുയായികളും അതീവ സന്തുഷ്ടരായിരുന്നു. ഏതു മുന്നേറ്റങ്ങളുടെ കാര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്: സത്യവും അസത്യവും തമ്മില്‍ നടക്കുന്ന സമരത്തില്‍ പോരാട്ടം, സമാധാനം, വിജയപരാജയങ്ങള്‍ തുടങ്ങിയ ഘട്ടങ്ങള്‍ വിശ്വാസികള്‍ സ്വയം തീരുമാനിക്കുന്നതല്ല, അല്ലാഹുവാണ് അവ തീരുമാനിക്കുന്നത്.

ഖുര്‍ആന്‍ ഈ തത്ത്വത്തിന് അടിവരയിടുന്നുണ്ട് (8: 17). ഹിജ്റ എട്ടാം വര്‍ഷം നടന്ന മക്കാവിജയമുന്നേറ്റത്തില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്താതെ തന്നെ മുസ്ലിംകള്‍ വന്‍വിജയം നേടിയതു പ്രവാചകന്റെയോ വിശ്വാസികളുടെയോ സ്വന്തം നിലയ്ക്കുള്ള തീരുമാനമായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു (വി. ഖു. 48: 24). പ്രവാചകനോടു കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന സുഹൈല്‍ ഇബ്നു അംറ് അടക്കമുള്ള ശത്രുനേതാക്കള്‍ക്കെതിരേ അന്നു നടപടിയുണ്ടാവുമെന്നു കരുതിയ ചില അനുചരന്മാര്‍ ആവേശപൂര്‍വം പോരാട്ടവീര്യം കാണിച്ചപ്പോള്‍ പ്രവാചകന്‍ അവരെ തിരുത്തി. ബദ്റില്‍ പോരാട്ടം അനിവാര്യമാണെന്നു കാര്യകാരണസഹിതം വ്യക്തമാക്കിയ (വി. ഖു: 8: 48) അല്ലാഹു തന്നെയാണ് മക്കാവിജയനാളില്‍ പോരാട്ടം ആവശ്യമില്ല എന്നു തീരുമാനിക്കുന്നത്.

മക്ക കീഴടക്കാന്‍ വേണ്ടി വന്‍സന്നാഹത്തോടെ പ്രവാചകനും കൂട്ടരും പുറപ്പെടുന്നതിനു രണ്ടുവര്‍ഷംമുമ്പ് വിഭവദാരിദ്യ്രത്തിനും ഒരുക്കമില്ലായ്മയ്ക്കും മധ്യേ, സത്യത്തില്‍ ഉറച്ചുനിന്ന് അസത്യത്തിനെതിരേ മരണംവരെ പോരാടാന്‍ തയ്യാറാണെന്നു മരച്ചുവട്ടില്‍ വച്ചു പ്രവാചകന്‍ വിശ്വാസികളുടെ പ്രതിജ്ഞ വാങ്ങി സന്നദ്ധത ഉറപ്പുവരുത്തിയിട്ടുണ്ട്. അല്ലാഹു ഏറെ ഇഷ്ടപ്പെട്ട (വി. ഖു: 48: 18) ആ മരണപ്രതിജ്ഞയുടെ ഫലമായാണു ഹുദൈബിയാസന്ധി പോലും ഉണ്ടാവുന്നത്. വിശ്വാസികളുടെ സന്നദ്ധതയില്‍ സംപ്രീതനായ അല്ലാഹു, ശത്രുവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി മക്കയിലെ വിജയവും അതിനപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുനീണ്ട അനന്തമായ വിജയസാധ്യതയും അവര്‍ക്കുമുമ്പില്‍ തുറന്നിട്ടു. പിന്നീടങ്ങോട്ടുനടന്ന ഇസ്ലാമിന്റെ ജൈത്രയാത്രയ്ക്കു ചരിത്രം സാക്ഷി.
ഇക്കാര്യങ്ങളെല്ലാം 'ഫത്ഹ്' എന്ന അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇനി, മക്കാവിജയദിനത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കാം. പ്രവാചകന്റെ നേതൃത്വത്തിലുള്ള മുസ്ലിംസൈന്യത്തിന്റെ വന്‍സന്നാഹം കണ്ട അബൂസുഫിയാന്‍ ഹറമിന്റെ പരിസരത്തു പ്രവാചകന്‍ എത്തുന്നതിനുമുമ്പുതന്നെ ഇസ്ലാം സ്വീകരിച്ചിരുന്നു. മക്കയില്‍ പ്രവാചകന്‍ പ്രവേശിക്കുന്നതിനുമുമ്പ്, പ്രവാചകന്റെ പിതൃവ്യന്‍ അബ്ബാസ് (റ) അബൂസുഫ്യാനെ പ്രവാചകന്റെ സന്നിധിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നുനടന്ന സംഭാഷണത്തിലെ ഒരു ഭാഗം ഇങ്ങനെ: പ്രവാചകന്‍: 'നാശം! അബൂ സുഫ്യാന്‍, ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് അംഗീകരിക്കാന്‍ താങ്കള്‍ക്കു സമയമായില്ലേ?''
അബൂസുഫ്യാന്‍: 'താങ്കള്‍ മാന്യനും ഉദാരനും ഉത്തമനുമാണ്. പക്ഷേ, ഇക്കാര്യത്തില്‍ എനിക്കു ചില സംശയങ്ങള്‍ ഇനിയുമുണ്ട്.'' അപ്പോള്‍ അബ്ബാസ് (റ) ഇടയ്ക്കുകയറി പറഞ്ഞു: 'അബൂസുഫ്യാന്‍, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കൂ, ശിരസ്സ് ഛേദിക്കപ്പെടും മുമ്പ്.'' അതോടെ അദ്ദേഹം മുസ്ലിമായി (സ്വഫിയ്യ് റഹ്മാന്‍ മുബാറക്പുരി, മുഹമ്മദ് (സ) ജീവചരിത്രസംഗ്രഹം). പിന്നീടാണ്, അബൂസുഫ്യാന്റെ വീട്ടില്‍ അഭയം പ്രാപിച്ചവര്‍ സുരക്ഷിതരാണെന്ന പ്രവാചകന്റെ പ്രഖ്യാപനമുണ്ടാവുന്നത്.

 ഇസ്ലാം സ്വീകരിച്ചശേഷം അബൂസുഫ്യാന്‍ ഖുറൈശികളുടെയടുക്കല്‍ വന്നു തന്റെ മാറ്റത്തെക്കുറിച്ചു പറയുകയും അതേ പാത പിന്തുടരാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഖുറൈശികളില്‍ നിരാശരായ ചിലര്‍ അബൂസുഫ്യാനെ ചീത്തവിളിച്ചു. മറ്റുചിലര്‍ യാഥാര്‍ഥ്യബോധം ഉള്‍ക്കൊള്ളുകയും അവരുടെ പ്രേരണയാല്‍ ഖുറൈശികള്‍ പ്രവാചകനു കീഴടങ്ങാന്‍ തീരുമാനിച്ചു ഹറമില്‍ ഒത്തുകൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹറമില്‍ പ്രവേശിച്ചു കഅ്ബയെ പ്രദക്ഷിണം ചെയ്ത്, അല്ലാഹുവിന്റെ ഭവനത്തെ വികൃതമാക്കിയ വിഗ്രഹങ്ങള്‍ തട്ടിനീക്കിയ ശേഷം പ്രവാചകന്‍ അവിടെ കൂടിയ ഖുറൈശികളോടു ചോദിക്കുന്നത്: 'നിങ്ങളെ ഞാന്‍ എന്തു ചെയ്യുമെന്നാണു കരുതുന്നത്?'' അപ്പോള്‍ ഖുറൈശികള്‍ക്കുവേണ്ടി സുഹൈല്‍ ഇബ്നു അംറ് ആണു സംസാരിച്ചത്: 'മാന്യസഹോദരനും മാന്യന്റെ പുത്രനുമായ അങ്ങയില്‍നിന്നു നന്മ മാത്രമാണു പ്രതീക്ഷിക്കുന്നത്.'' കേവലം രണ്ടുവര്‍ഷത്തിനപ്പുറം ഹുദൈബിയാസന്ധി സമയത്തു നിഷേധികള്‍ക്കുവേണ്ടി വീറോടെ വാദിച്ച അതേ സുഹൈല്‍ ആണിതു പറയുന്നത്. അപ്പോഴാണു പ്രവാചകന്‍, 'ഇന്നു നിങ്ങള്‍ക്കുമേല്‍ നടപടിയില്ല, നിങ്ങളെല്ലാം പൊയ്ക്കോളൂ, നിങ്ങള്‍ സ്വതന്ത്രരാണ്'' എന്നു പൊതുമാപ്പു പ്രഖ്യാപിക്കുന്നത്. ശത്രുക്കള്‍ സമാധാനത്തിനു തയ്യാറായാല്‍ നിങ്ങളും സമാധാനമുണ്ടാക്കി കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്ന ഖുര്‍ആനികനിര്‍ദേശത്തിന്റെ (8: 61) പ്രായോഗികരൂപം പ്രവാചകന്‍ തന്നെയല്ലേ കാണിച്ചുതരുക? അത്രയും കാലം പ്രവാചകനെതിരേ ഉപയോഗിച്ചിരുന്ന തന്റെ വാഗ്വൈഭവം അന്നു സുഹൈല്‍ പ്രയോഗിച്ചതു കീഴടങ്ങല്‍ പ്രഖ്യാപിക്കാനായിരുന്നുവെന്നതു ശ്രദ്ധിക്കുക. ഇസ്ലാം സ്വീകരിച്ച സുഹൈല്‍ പിന്നീടുനടന്ന എല്ലാ സമരങ്ങളിലും സജീവമായി. അദ്ദേഹം സാഹോദര്യത്തിനും അര്‍പ്പണത്തിനും ഉദാഹരിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ യര്‍മുക്ക് യുദ്ധത്തില്‍ വച്ചു രക്തസാക്ഷിയായതു ചരിത്രത്തിന്റെ ബാക്കിപത്രം.

മക്കാവിജയം സംബന്ധിച്ചു ചരിത്രത്തിന്റെ വിശദാംശങ്ങളില്‍ ഇങ്ങനെ കാണാം: മുമ്പ്, തന്നെ ദ്രോഹിച്ച മക്കക്കാര്‍ക്കു പ്രവാചകന്‍ അന്നു പൊതുമാപ്പു കൊടുത്തപ്പോഴും ഇസ്ലാമിനും പ്രവാചകനുമെതിരേ വലിയ ദ്രോഹം ചെയ്ത ചിലരെ മാറ്റിനിര്‍ത്തി ശിക്ഷാനടപടി എടുത്തിട്ടുണ്ട്. നടപടിക്കായി മാറ്റിനിര്‍ത്തിയ ചിലരെ വധശിക്ഷയ്ക്കു വിധിച്ചു അവര്‍ എത്രപേരുണ്ടായിരുന്നുവെന്നതില്‍ വിവിധ ചരിത്രകാരന്മാരും മുഹദ്ദിസുകളും വ്യത്യസ്ത അഭിപ്രായക്കാരാണ്. കഅ്ബയുടെ ഖില്ലയില്‍ പിടിച്ചുതൂങ്ങി നില്‍ക്കുന്നതു കണ്ടാല്‍ പോലും അവരെ വിട്ടേക്കരുതെന്നു പ്രവാചകന്‍ (സ) കല്‍പ്പന കൊടുത്തു.
രക്തച്ചൊരിച്ചില്‍ നിഷിദ്ധമായ ഹറമില്‍ വച്ചുതന്നെ അവരില്‍ ചിലരുടെ ശിക്ഷ നടപ്പായി. ഏറ്റുമുട്ടല്‍ നിഷിദ്ധമായ മസ്ജിദുല്‍ ഹറമില്‍ വച്ചു ശത്രുവിനെ നേരിടേണ്ടിവന്നാല്‍ അങ്ങനെ ചെയ്യാന്‍ അല്ലാഹു മുമ്പേ അനുവാദം കൊടുത്തിരുന്നു (വി. ഖു: 2: 191).

ഇബ്നുഖത്തല്‍ എന്നയാളും അയാളുടെ രണ്ടു പരിചാരികമാരും (ഫര്‍താന, ഖുര്‍തീബ എന്നാണവരുടെ പേരുകള്‍) അവരില്‍പ്പെട്ടവരാണ്. ഇബ്നുഖത്തല്‍ പ്രവാചകനെ അധിക്ഷേപിച്ചു രചിക്കുന്ന പാട്ടുകള്‍ രണ്ടു പെണ്ണുങ്ങളും പാടിനടന്നു. അയാളും ഫര്‍താന എന്ന പരിചാരികയും ഹറമിന്റെ പരിസരത്തുവച്ചു വധിക്കപ്പെട്ടു. കഅ്ബയുടെ ഖില്ലയില്‍ പിടിച്ചുതൂങ്ങിനിന്നതുകൊണ്ട് ഇബ്നുഖത്തല്‍ രക്ഷപ്പെട്ടില്ല. ഖുര്‍തീബ ഇസ്ലാം സ്വീകരിച്ചതു കാരണം അവരെ വിട്ടയച്ചു. പ്രവാചകനെ നിന്ദിച്ചുള്ള കവിതകള്‍ രചിച്ചിരുന്ന ഹുവൈരിസാണ് അന്നു വധിക്കപ്പെട്ട മറ്റൊരാള്‍. പ്രവാചകപുത്രി സൈനബ് മക്കയില്‍ നിന്നു മദീനയിലേക്കു പലായനം ചെയ്യുമ്പോള്‍ അവരെ ആക്രമിക്കുന്നതിനു നേതൃത്വം കൊടുത്തത് ഇയാളായിരുന്നു. മിഖിയസ്ബ്നു സുബബ, ഹാരിസ്ബ്നു ത്വലാത്വല്‍ എന്നീ പ്രവാചക നിന്ദകരും അന്നു വധിക്കപ്പെട്ടു. നടപടിക്കു വിധിക്കപ്പെട്ട ഹുബൈറ മുഖ്സൂമി എന്ന ആക്ഷേപകവി ഓടിരക്ഷപ്പെട്ടതായും ചരിത്രത്തിലുണ്ട് (ഉദാ: അല്‍ബിദായ വന്നിഹായ).

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന അബ്ദുല്ല ഇബ്നു അബീസര്‍ഹാ അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. തന്റെ സ്നേഹിതന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ സുരക്ഷിതവലയത്തില്‍ പ്രവാചകസന്നിധിയിലെത്തി അദ്ദേഹം മാപ്പപേക്ഷിച്ച് അനുസരണപ്രതിജ്ഞയ്ക്കു കൈനീട്ടി. മൂന്നുപ്രാവശ്യം അയാളെ അവഗണിച്ച പ്രവാചകന്‍ നാലാമത്തെ തവണ അനുസരണപ്രതിജ്ഞ കൊടുത്തു. ശേഷം, അവിടെ കൂടിയവരോടായി ഇങ്ങനെ ചോദിച്ചുവത്രേ: 'നിങ്ങളിലാര്‍ക്കും വിവേകമില്ലേ? ഞാന്‍ ഇയാള്‍ക്കു കൈകൊടുക്കാന്‍ വിസമ്മതിച്ചതു മൂന്നുതവണ കണ്ടിട്ടും നിങ്ങളിലാരും എന്തേ അയാളെ വധിച്ചില്ല?'' 'താങ്കളുടെ മനസ്സിലുള്ളത് ഞങ്ങള്‍ക്കു മനസ്സിലായിരുന്നില്ല, കണ്ണുകൊണ്െടങ്കിലും ഒരു സൂചന തന്നുകൂടായിരുന്നോ'' എന്ന് അനുചരരില്‍ ആരോ ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി, 'അങ്ങനെ ചെയ്യല്‍ പ്രവാചകനു യോജിച്ചതല്ലാത്തതുകൊണ്ടാണ്'' എന്നായിരുന്നു. അബൂദാവൂദ് നിവേദനം ചെയ്ത ഹദീസില്‍ പ്രസിദ്ധ സഹാബി സഅദ്ബിന്‍ അബീവഖാസ്      ഈ സംഭവം വിശദീകരിക്കുന്നുണ്ട്.

മക്കാവിജയനാളില്‍ ശിക്ഷാനടപടിക്കു വിധേയരായ എല്ലാവരും പ്രവാചക നിന്ദകരായിരുന്നുവെന്നതു ശ്രദ്ധേയമാണ്. അവരില്‍ ചിലര്‍ ഇസ്ലാം സ്വീകരിച്ചതുകാരണം പ്രവാചകന്‍ മാപ്പുനല്‍കുകയാണുണ്ടായത്. പിന്നീടു പ്രവാചകന്റെ കവിയായിമാറിയ കഅബ്ബിനു സുഹൈര്‍ അവരില്‍പ്പെടും. ആനുഷംഗികമായി ഒന്നുരണ്ടു സംഭവങ്ങള്‍ കുറിക്കട്ടേ, 'അന്നത്തെ കോടതി കഅബ് ബിന്‍ സുഹൈറിനെ വധശിക്ഷയ്ക്കു വിധിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിനു മാപ്പുകൊടുത്തു' എന്നായിരുന്നു ഈയിടെ ഒരു ചര്‍ച്ചയില്‍ നമ്മുടെ ചാനല്‍ ഡോക്ടര്‍ തട്ടിവിട്ടത്. ഇതു കേട്ടാല്‍ തോന്നും, ഏതോ കോടതി ശിക്ഷ വിധിച്ചതിന്റെ ദയാഹരജി പ്രവാചകന്റെ സന്നിധിയിലെത്തിയതാണെന്ന്. കഅബ് ബിന്‍ സുഹൈറിനെ പ്രവാചകന്‍ വധശിക്ഷയ്ക്കു വിധിച്ചശേഷം പിന്നീട് ഒരിക്കല്‍ അദ്ദേഹം മറ്റുള്ളവര്‍ തിരിച്ചറിയാത്തവിധം പ്രവാചകസന്നിധിയില്‍ വന്നു സ്തുതിഗീതങ്ങളിലൂടെ മാപ്പുതേടി സത്യസാക്ഷ്യം പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകന്‍ മാപ്പാക്കുകയും അദ്ദേഹത്തെ ആദരിച്ചു തന്റെ ശരീരത്തിലെ ഉത്തരീയം കഅബിനെ അണിയിക്കുകയും ചെയ്തത്. ആ സ്തുതിഗീതങ്ങള്‍ 'ഖസ്വീദതുല്‍ ബുര്‍ദ' എന്നപേരില്‍ ക്ളാസിക്കല്‍ അറബിസാഹിത്യത്തില്‍ തിളങ്ങിനില്‍ക്കുന്നു. കഅബ് ബിന്‍ അശ്റഫും കഅബ് ബിന്‍ സുഹൈറും ഒരാളാണെന്നു പ്രബോധനത്തിനായി സ്വയം ഉഴിഞ്ഞുവച്ച ഒരാള്‍ വീറോടെ വാദിക്കുന്നതു കേട്ടപ്പോള്‍ വിവരത്തിന്റെ ആഴം വ്യക്തമായി. സാറ എന്ന കവയത്രി, പ്രവാചകന്റെ പിതൃവ്യനായ ഹംസയുടെ ഘാതകന്‍ വഹ്ശി, ഹംസയുടെ കരള്‍ ഉഹ്ദ് യുദ്ധദിവസം ചവച്ചുതുപ്പിയ ഹിന്ദ് ബിന്‍ത് ഉത്ബ എന്നിവരും അന്നു ശിക്ഷാനടപടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അവരെല്ലാം ഇസ്ലാം സ്വീകരിച്ചിരുന്നു. ചുരുക്കത്തില്‍, സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയോ ശത്രുത അവസാനിപ്പിച്ചു പൂര്‍ണമായി കീഴടങ്ങുകയോ ചെയ്തവര്‍ക്കു മാത്രമേ മക്കാവിജയനാളില്‍ പ്രവാചകന്‍ മാപ്പുകൊടുത്തിട്ടുള്ളൂ എന്നതാണു സത്യം.

മക്കാവിജയദിനത്തിലെ ഈ യാഥാര്‍ഥ്യങ്ങള്‍ പുതിയ സാഹചര്യത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിലോമപ്രചാരത്തിനു കാലവും സ്ഥലവും മാത്രമല്ല, പ്രവാചകന്‍ പോലും മാറിയിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നതു യൂസുഫ്നബിയെ ആണ്. ചെറുപ്പത്തില്‍ തന്നോടു ക്രൂരത കാണിച്ച കൂടപ്പിറപ്പുകള്‍ക്ക്, പിന്നീടു ഭരണാധികാരിയായി മാറിയ യൂസുഫ് മാപ്പു നല്‍കിയില്ലേ എന്നാണ് അതുമായി യാതൊരു സാമ്യവുമില്ലാത്ത പ്രവാചകനിന്ദയെ നിസ്സാരവല്‍ക്കരിക്കാനായി ഉന്നയിക്കുന്ന ചോദ്യം. കുറച്ചുമുമ്പ് കൊണ്ടുപിടിച്ചു പ്രചരിപ്പിച്ചിരുന്ന മക്കാ കാലഘട്ടവാദം ഏല്‍ക്കാതായപ്പോള്‍ മൂവായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഈജിപ്തിലെ മൂസ (അ)യുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലിംസാഹചര്യത്തിന്റെ കുറ്റികെട്ടാന്‍ ശ്രമിച്ചപോലെ മറ്റൊരു പ്രചാരവേല.

വിഷമൂട്ടിയ ജൂതസ്ത്രീ:

പ്രവാചകനെ വിഷമൂട്ടി കൊല്ലാന്‍ ശ്രമിച്ച സൈനബ് (ജൂതനേതാവ് സലാമുബ്നു മിശ്കിന്റെ ഭാര്യ) ഖൈബര്‍യുദ്ധത്തില്‍ വധിക്കപ്പെട്ട തന്റെ ബന്ധുക്കള്‍ക്കുവേണ്ടി, അന്നത്തെ ജൂതനേതാക്കളുടെ അറിവോടെ പ്രതികാരം ചെയ്തതായിരുന്നുവെന്നു ചില പ്രവാചകചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഖൈബര്‍ യുദ്ധത്തിന്റെ ഉടനെ മദീനയിലേക്കു പ്രവാചകനും കൂട്ടരും മടങ്ങുന്നതിനു മുമ്പാണീ സംഭവം നടക്കുന്നത്. തികച്ചും സൌഹൃദഭാവത്തോടെ പ്രവാചകന്‍ ഇഷ്ടപ്പെട്ട ആടുമാംസം പാചകം ചെയ്യും മുമ്പ് അതില്‍ സൈനബ് ഘോരവിഷം ചേര്‍ത്തിരുന്നു. അവള്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അല്ലാഹു പ്രവാചകനെ അറിയിച്ച്, രക്ഷപ്പെടുത്തി. പിടിക്കപ്പെട്ടപ്പോള്‍ താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ ആണോ എന്നു പരീക്ഷിക്കാന്‍ ചെയ്തതാണെന്ന അവളുടെ ന്യായവാദം മുഖവിലയ്ക്കെടുത്തു പ്രവാചകന്‍ അവളെ വെറുതെവിട്ടു. പക്ഷേ, അവള്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നു വിഷം തീണ്ടിയ ബിശ്റു ബിന്‍ ബറാഅ എന്ന അനുചരന്‍ മാസങ്ങള്‍ക്കുശേഷം അതുകാരണം മരിച്ചപ്പോള്‍, ആ സ്ത്രീയെ പ്രവാചകന്‍ വധശിക്ഷയ്ക്കു വിധിച്ചുവെന്നാണ് ചരിത്രകാരന്മാരുടെ പ്രബലമായ അഭിപ്രായം (സ്വഫിയ്യ് റഹ്മാന്‍ മുബാറക്പുരി, മുഹമ്മദ് (സ) ജീവചരിത്രസംഗ്രഹം). ഈ സംഭവം പകുതിമാത്രം ഉദ്ധരിച്ച്, കൊലക്കുറ്റത്തിനു പ്രവാചകന്‍ നീതി നടപ്പാക്കിയ അവസാനഭാഗം വിഴുങ്ങിക്കളയുന്നു.

പ്രവാചകന്റെ ജീവിതത്തില്‍ ഇതേ കാലത്ത്, ഇതേ സ്ഥലത്തു വച്ചുനടന്ന മറ്റൊരു സുപ്രധാന സംഭവം അനുസ്മരിക്കുന്നത് ഉചിതമാവും. പ്രവാചകപത്നി സഫിയ്യ ബിന്‍ത് ഹുയയ്യുമായുള്ള വിവാഹം നടക്കുന്നത് ഖൈബറില്‍വച്ചാണ്. ജൂതവംശക്കാരിയായിരുന്ന സഫിയ്യയെ പ്രവാചകന്‍ വിവാഹം ചെയ്യുമെന്നവര്‍ മുമ്പ് സ്വപ്നം കണ്ടിരുന്നുവെന്നും ആ സ്വപ്നം കാരണം അവര്‍ സ്വകുടുംബത്തില്‍ ആക്ഷേപിക്കപ്പെട്ടിരുന്നുവെന്നും ചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. വിവാഹരാത്രിയില്‍ പ്രവാചകന്‍ നവവധുവുമൊത്ത് തങ്ങിയ വീടിനു മുന്നില്‍ പിറ്റേന്നു രാവിലെ പ്രമുഖ സഹാബി അബൂ അയ്യൂബുല്‍ അന്‍സാരിയെ പ്രവാചകന്‍ കാണാനിടയായി. നവവധുവിന്റെ ജൂതപശ്ചാത്തലം കാരണം തനിക്ക് പ്രവാചകന്റെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടായെന്നും അതിനാല്‍, രാത്രി മുഴുവന്‍ പുറത്തു കാവലിരിക്കുകയായിരുന്നുവെന്നും അബൂ അയ്യൂബ് വിശദീകരിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിനു പരലോക പ്രതിഫലത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു (അല്‍ബിദായ വന്നിഹായ). പ്രവാചകന്റെ വധുവിന്റെ കാര്യത്തില്‍പ്പോലും അവരുടെ ജൂതപശ്ചാത്തലം കാരണം സഹാബികള്‍ സുരക്ഷാമുന്‍കരുതലുകളെടുത്ത പരിസരത്തിലാണ് പ്രവാചകനെ ഒരു ജൂതപ്പെണ്ണ് നിത്യേന ചവര്‍ എറിയുമായിരുന്നുവെന്ന കെട്ടുകഥ പ്രചരിക്കപ്പെടുന്നത്.

                                                                      (കടപ്പാട് :ഒലീവ് ബ്ലോഗ് )

2012, നവംബർ 14, ബുധനാഴ്‌ച

പാലായനമല്ല ഹിജ്റ



              ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഹിജ്റ. പാലായണമെന്നും ഒളിച്ചോട്ടമെന്നും ഈ പദത്തെ വിവര്‍ത്തനം 
ചെയ്യുന്നത് അതുള്‍ക്കൊള്ളുന്ന മഹത്തായ ചരിത്ര ദൌത്യത്തെ 
വികലമാക്കുകയായിരിക്കും.പ്രവാചകനും അനുയായികളും ഭീരുത്ത്വം കൊണ്ടല്ല 280 മൈല്‍ അകലെയുള്ള മദീനയില്‍ അഭയം തേടിയത്.അമൂല്യമായ ഒരു വിശ്വാസദര്‍ശനത്തെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാനായിരുന്നു ആ വിപ്രവാസം.അത് തലമുറകളിലേക്ക് പകരാനുള്ള ദര്‍ശനമായിരുന്നു.
         മിക്ക പ്രവാചകരും ജനനായകരും എന്തെങ്കിലും വിധത്തിലുള്ള 
പ്രവാസജീവിതം നയിച്ചിട്ടുണ്ട്.ഏദന്‍ തോട്ടത്തില്‍നിന്നു ഭൂമിയിലേ ക്കുള്ള ആദംനബിയുടെ പ്രവാസത്തില്‍നിന്നായിരിക്കാം ഒരുപക്ഷേ 
അതിന്‍റെ തുടക്കം.പിന്നെ ഇബ്രാഹീം (അ),ലൂത്ത് (അ),യഅഖൂബ് (അ),
മൂസ(അ)തുടങ്ങിയ എത്രയോ പ്രവാചകന്മാര്‍......അവരെല്ലാം 
ഏകദൈവവിശ്വാസമെന്ന ദൌത്യവുമായി വന്നവരായിരുന്നു.
എന്നാല്‍ സ്വന്തം ജനതകള്‍ അവരെ വിശ്വസിച്ചില്ല.തിരസ്കരിക്ക 
പ്പെട്ട ആ പ്രബോധകന്‍മാര്‍ക്ക് മറ്റേതെങ്കിലും രാജ്യത്ത് 
അഭയം പ്രാപിക്കേണ്ടതുണ്ടായിരുന്നു.അനുകൂലമായ സാഹചര്യം 
രൂപപ്പെട്ടതിന്നുശേഷം മാത്രമാണവര്‍ സ്വദേശങ്ങളിലേക്ക് 
മടങ്ങിയത്.മുഹമ്മദ് നബി (സ)യുടെ ജീവിതത്തിലും ഈ വിപര്യയം 
കാണാം.
         മക്കയില്‍ കച്ചവടാര്‍ത്ഥം വന്ന ചില യസ് രിബുകാര്‍ പ്രവാ 
ചകന്‍റെ പ്രഭാഷണങ്ങള്‍ കേട്ടു.ഏകദൈവത്തിലുള്ള വിശ്വാസം ,
എല്ലാ മനുഷ്യരും സഹോദരന്മാരാണെന്ന സമത്ത്വബോധം,നീതി,
കരുണ,സാഹോദര്യം......അത് അവര്‍ക്ക് ആകര്‍ഷകമായി തോന്നി.
ഔസ്,ഖസ്റജ് ഗോത്രക്കാരായിരുന്നു അവര്‍ .ഗോത്രകലഹങ്ങളും 
ജൂതചൂഷണവും അവസാനിപ്പിച്ച് യസ് രിബില്‍ സമാധാനം സ്ഥാപി 
ക്കാന്‍ ഈ പ്രവാചകന്‍റെ സാന്നിധ്യം അനിവാര്യമാണെന്നവര്‍ 
തിരിച്ചറിഞ്ഞു.
        സ്വന്തം സമൂഹത്തില്‍ നിന്നു പീഡനങ്ങളും എതിര്‍പ്പുകളും 
നേരിടേണ്ടി വന്ന പ്രവാചകന്‍ ഇസ്ലാമികാദര്‍ശത്തിന്ന് പടര്‍ന്ന് 
പന്തലിക്കാന്‍ സുരക്ഷിതമായ ഒരിടം വേണമെന്നതും ഹിജ്റയ്ക്ക് 
കാരണമായി.അങ്ങനെയാണ് യസ് രിബിലേക്ക് പ്രവാചകന്‍ 
ക്ഷണിക്കപ്പെടുന്നത്.നബി തിരുമേനിയുടെ ആഗമനത്തോടെ 
യസ് രിബ് മദീനയായി.പ്രവാചകനഗരിയായി അറിയപ്പെട്ടു തുടങ്ങി.
        മദീനാവാസികളും മുസ്ലിംങ്ങളും തമ്മില്‍ ഉരുത്തിരിഞ്ഞത് 
ചരിത്രത്തില്‍ അന്നൊളമുണ്ടായിട്ടില്ലാത്തവിധം മനോഹരമായ 
സാഹോദര്യമായിരുന്നു.മക്കയില്‍നിന്നു വന്നവര്‍ മുഹാജിറുകള്‍ ,
മദീനയിലുള്ളവര്‍ അന്‍സാറുകള്‍ .ഇരുകൂട്ടരെയും പ്രവാചകന്‍ 
സഹോദരന്മാരാക്കിയപ്പോള്‍ അതു രക്തബന്ധത്തേക്കാള്‍ തീക്ഷ്ണ 
മായ ഹൃദയബന്ധമായി.മതവിശ്വാസമാണ് അവരെ ഏകോപിപ്പിച്ചത്.
മദീനയിലെ പുതുവിശ്വാസികളും അറബികളായ അമുസ്ലിംകളും 
ജൂതന്മാരും തമ്മിലുണ്ടാക്കിയ ഉടമ്പടി,മദീനയില്‍ നീണ്ടുനിന്ന 
സമാധാനം കൊണ്ടുവന്നു.അതുവരെ ഗോത്രകലഹങ്ങള്‍ കൊണ്ടു 
കലുഷിതമായ അന്തരീക്ഷമായിരുന്നു.യുദ്ധാനുകൂലമായ ഈ 
അവസ്ഥയെ അമിതപലിശ വാങ്ങി കടം കൊടുത്തിരുന്ന ജൂതന്മാര്‍ 
ചൂഷണം ചെയ്യുകയായിരുന്നു.(ഇന്നും ലോകത്ത് ആയുധക്കച്ചവടം 
കൊഴുക്കുന്നത് അങ്ങനെയാണല്ലോ).ഇതിനൊക്കെ ഒരറുതിവരു 
ത്താന്‍ പ്രവാചകസാന്നിധ്യം മദീനയെ സഹായിച്ചു.ജൂതന്മാര്‍ 
മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിച്ചില്ലെങ്കിലും 
സമാധാനസന്ധികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ക്കാവുമായിരുന്നില്ല.
        ഒരു ഇസ്ലാമിക കലണ്ടറിന്നു രൂപം നല്‍കുന്നതിനെക്കുറിച്ചു 
ചര്‍ച്ചനടന്നപ്പോള്‍ അതിന്നു മാനദണ്ഡമായി സ്വീകരിച്ചത് പ്രവാ 
ചകന്‍റെ ജന്മദിനമോ മറ്റോ ആയിരുന്നില്ല.ഹിജ്റ ആയിരുന്നു.
ഈ നിര്‍ദേശം മുമ്പോട്ട് വെച്ചത് അലീ ഇബ്നു അബൂത്വാലിബും.
കാരണം,ഇസ്ലാം ഒരു വിശ്വാസസംഹിതയെന്ന നിലയിലും രാഷ്ട്ര 
മെന്ന നിലയിലും വ്യക്തമായി രൂപം പ്രാപിക്കുന്നത് മദീനാ 
പ്രവേശത്തോടെയാണ്.
       അത് ക്രിസ്തുവിന്ന് ശേഷം 622ല്‍ ആണെന്ന്‍ കണക്കാക്കപ്പെടുന്നു.
ചാന്ദ്രായണത്തെ അടിസ്ഥാനമാക്കി മുഹര്‍റം ഒന്നുമുതല്‍ 
ദുല്‍ഹജ്ജ് 30വരെ പന്ത്രണ്ടു മാസങ്ങളായി ഹിജ്റ വര്‍ഷം കണക്കാ ക്കുന്നു.
റമദാന്‍ ഒന്നുമുതല്‍ ലോകമുസ്ലീംകള്‍ ഒരു മാസത്തെ വ്രത 
മാരംഭികുന്നു.ശവ്വാല്‍ ഒന്നിന്ന് ഈദുല്‍ഫിത്വര്‍ ,ദുല്‍ഹജ്ജ് 10ന്നു 
ഈദുല്‍ അദ് ഹ അങ്ങനെ ഒരു കലണ്ടര്‍ രാഷ്ട്രീയ പ്രമാണത്തിന്റെ 
പ്രഖ്യാപനമായിത്തീര്‍ന്ന കഥയാണ് ഹിജ്റയുടേത്.
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"