2012, നവംബർ 11, ഞായറാഴ്‌ച

പെരും നുണകള്‍ക്ക് തകര്‍ക്കാനാവാത്ത മുന്നേറ്റം

       ആരോപണങ്ങള്‍ ,വിമര്‍ശനങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ....... പോപുലര്‍ ഫ്രെണ്ടിനെ സംബന്ധിച്ചിടത്തോളം പൂതുമയുള്ളതല്ല ഇവയൊന്നും.ആദ്യമൊക്കെ സംഘ പരിവാര ഫാഷിസ്റ്റുകളുടെ അടുക്കളയില്‍ ചുട്ട്ടെടുക്കുകയായിരുന്നു കഥകളെല്ലാം.ഈഷല്‍ ഭേദങ്ങളോടെ പിന്നീടവ പലതും മുഖ്യധാരയിലെ ചില മാധ്യമങ്ങളും ചില സംഘടനകള്‍
തന്നെയും ഏറ്റടുത്തു.പോപുലര്‍ ഫ്രെണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കടന്ന്‍
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ പ്രവിശ്യകളിലും ചുവടുറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍
സംഘടനയ്ക്കെതിരായ കടന്നാക്രമണത്തിന്റെ വ്യാപ്തിയും വര്‍ധിച്ചു.രൂപ ഭാവങ്ങള്‍ മാറി.
സംഘപരിവാര സ്വാധീനമുള്ള ബ്യൂറോക്രസി ദൌത്യമേറ്റടുത്തു.ഇന്‍റലിജെന്‍സ് - പോലീസ്
സംവിധാനങ്ങളിലെ വര്‍ഗീയ മുന്‍വിധി പുലര്‍ത്തുന്ന ഒരു വിഭാഗത്തിന്റെ തിരക്കഥകള്‍ക്കനുസരിച്ച് ചില മാധ്യമങ്ങള്‍ പോപുലര്‍ ഫ്രെണ്ട് വിരുദ്ധ വാര്‍ത്തകള്‍ പടച്ചുവിടാന്‍ തുടങ്ങി.
ചില ഇംഗ്ലീഷ് പത്രങ്ങളും ഉത്തരേന്ത്യയിലെ ചില ഭാഷാ പത്രങ്ങളുമാണ് ഇതിന്ന്‍ ചുക്കാന്‍
പിടിച്ചത്.
       ഏതാണ്ട് രണ്ടുപതിറ്റാണ്ടായി കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സാമൂഹിക
രംഗത്ത് സജീവസാനിധ്യമുറപ്പിച്ച സംഘടനയാണിത്.മുസ്ലിം ശാക്തീകരണത്തിന്റെ
വിഭിന്ന മേഖലകളില്‍ ക്രിയാത്മകമായി പലതും തുടങ്ങിവയ്ക്കാനും പോപുലര്‍ ഫ്രെണ്ടിന്നു
കഴിഞ്ഞു.നിര്‍ധനര്‍ക്ക് വീടുകള്‍ ,ചികില്‍സാ സഹായം,ആസാമിലെ അഭയാര്‍ത്തികള്‍ക്ക്
അധിവാസകേന്ദ്രങ്ങള്‍ ,തൊഴിലുപകരണ വിതരണം,സ്വയംതൊഴില്‍ സഹായ പദ്ധതികള്‍
തുടങ്ങിയ സാമൂഹിക വികസന പരിവാടികള്‍ പോപുലര്‍ ഫ്രെണ്ട് പ്രവര്‍ത്തകരുടെ മുന്‍കയ്യില്‍
വിവിധ സന്നദ്ധ സംഘടനകള്‍ക്ക് കീഴില്‍ നടന്നുവരുന്നു.
       വിദ്യാഭ്യാസരംഗത്ത് സ്കോളര്‍ഷിപ്പ്,പഠനോപകാരണ വിതരണം,ഓറിയന്റേഷന്‍ കോഴ്സുകള്‍ ,സര്‍വ ശിക്ഷാ ഗ്രാമം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
പ്രകൃതി ദുരന്ത വേളകളില്‍ ദൂരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നു.നിരപരാധികളായി
ജയിലില്‍ കഴിയുന്നവര്‍ക്കുള്ള നിയമ സഹായമാണ് മറ്റൊരു മേഖല.സ്ത്രീധനരഹിത വിവാഹത്തിന്നു സന്നദ്ധരാവുന്ന യുവാക്കള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം ഒരു സാമൂഹിക
തിന്‍മക്കെതിരായ ബോധവല്‍ക്കരണം കൂടിയാണ്.ഈ സാമൂഹിക സേവനങ്ങള്‍ക്കെല്ലാമുപരിയാണ് മുസ്ലിംങ്ങള്‍ അടക്കമുള്ള  പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ
ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ജനാധിപത്യപരവും നിയമ
വിധേയവുമായ പോരാട്ടങ്ങള്‍ . ഭരണകൂട വിവേചനങ്ങള്‍ക്കും നീതിനിഷേധത്തിന്നും
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരായ പ്രചാരണവും പ്രക്ഷോഭവും സംഘടന ഏറ്റടുത്ത
സാമൂഹിക ദൌത്യത്തിന്റെ ഭാഗമാണ്.തടവറയില്‍ കഴിഞ്ഞ നിരപരാധികളെ വിട്ടയക്കാനാ
വശ്യപ്പെട്ട് അടുത്തിടെ ദേശവ്യാപകമായി പോപുലര്‍ ഫ്രെണ്ട് നടത്തിയ കാംപയിന്‍
ഓര്‍മ്മയുണ്ടാവുമല്ലോ.അമേരിക്കന്‍ സാമ്രാജ്യത്വത്തിന്നും ഇസ്രേയേല്‍ ക്രൂരതകള്‍ക്കുമെതിരെ
തുറന്ന നിലപാടെടുത്ത സംഘടനയാണ് പോപുലര്‍ ഫ്രെണ്ട്.ഈ നിലപാടില്‍ നിശ്ചയദാര്‍ഢ്യം
പുലര്‍ത്തുന്നത് കൊണ്ടാവാം പോപുലര്‍ ഫ്രെണ്ടിന്നു നേരെയുള്ള എതിര്‍പ്പുകള്‍ക്കും കടന്നാ
ക്രമനങ്ങള്‍ക്കും ശക്തി കൂടുന്നത്.
      ഇതേപോലുള്ള നവജാഗരണ പ്രസ്ഥാനങ്ങളെല്ലാം ചരിത്രത്തില്‍ ഇത്തരം എതിര്‍പ്പുകളെ
അഭിമുഖീകരിച്ചിട്ടുണ്ട്.ഇന്നും അത് നേരിട്ടു കൊണ്ടിരിക്കുന്നു.അധികാരത്തിന്റെ അന്തപ്പുരങ്ങളില്‍ ഉരുവം കൊള്ളുന്ന കള്ളക്കഥകള്‍ക്കൊ നിരോധന ഭീഷണികള്‍ക്കൊ തുല്ല്യനീതിക്കും
ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ഒരു പ്രസ്ഥാനത്തെ തകര്‍ത്തെറിയാനാ
വില്ലെന്നത് ചരിത്ര പാഠമാണ്.നീതിനിഷേധവും വിവേചനവും അവഗണനയും അപരവല്‍ക്കരണവും മൂലം ഇരകളായി മാറിയ ഒരു സമൂഹത്തിലെ അരക്ഷിത ബോധം പേറിയ യുവത
വൈകാരികതയിലേക്ക് വഴുതി വീഴാതെയും വഴിതെറ്റി സഞ്ചരിക്കാതെയും നോക്കേണ്ട ഉത്തര
വാദിത്തവും പോപുലര്‍ ഫ്രെണ്ടിന്നുണ്ടെന്ന് സംഘടന മനസ്സിലാക്കുന്നു.ഈ യുവതയുടെ
കര്‍മ്മശേഷിയെ രചനാത്മകമായി വഴി തിരിച്ചു വിടാനും സമനീതി പുലരുന്ന ഇന്ത്യയുടെ
നിര്‍മ്മിതിക്കായി അവരെ കര്‍മ്മ സജ്ജരാക്കാനും പോപുലര്‍ ഫ്രെണ്ട് പ്രതിജ്ഞ്ഞാബദ്ധമാണ്.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെയോ അപവാദ പ്രചാരണങ്ങളുടെയോ കുത്തൊഴുക്കില്‍ ഒലിച്ചു പോവാന്‍ വിധിക്കപ്പെട്ടവരുടെതല്ല ഈ സംഘം.
     പോപുലര്‍ ഫ്രെണ്ടിനെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തുപോന്ന പൊതുസമൂഹം
ഇത്തരം ദുഷ്പ്രചാരണങ്ങള്‍ മുഖവിലെയ്ക്കേടുക്കില്ലെന്ന് സംഘടനയ്ക്കുറപ്പുണ്ട്.ശാക്തീകരണ
രംഗത്ത് പോപുലര്‍ ഫ്രെണ്ടിന്റെ കുതിപ്പിന്ന് നിങ്ങളുടെ പ്രാര്‍ത്ഥനയും പങ്കാളിത്തവും
തുടര്‍ന്നും ഉണ്ടായിരിക്കുമെന്ന് സംഘടനയ്ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.

                                                               ജയ്  പോപുലര്‍ ഫ്രെണ്ട്


അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"