2013, ജനുവരി 28, തിങ്കളാഴ്‌ച

ഉലക്ക വിഴുങ്ങുന്നവര്‍



      പരമദരിദ്രരായ ആദിവാസികള്‍ക്കുവേണ്ടി പടപൊരുതിയിരുന്ന സോണി സോറിയെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് പോലിസ് അവരെ ലൈംഗികമായി ഭേദ്യം ചെയ്യാനാണു ശ്രമിച്ചത്. മറ്റു പോലിസുകാരോടൊപ്പം ആ നേരമ്പോക്കിനു നേതൃത്വം കൊടുത്ത ദന്തവാദയിലെ പോലിസ് സൂപ്രണ്ട് അങ്കിത് ഗാര്‍ഗിനു കഴിഞ്ഞ റിപബ്ളിക് ദിനത്തില്‍ പ്രസിഡന്റിന്റെ പോലിസ് മെഡല്‍ ലഭിച്ചു. ഛത്തീസ്ഗഡായാലും കേരളമായാലും സ്ത്രീകളെ കസ്റ്റഡിയിലെടുക്കുന്ന പോലിസ് ലൈംഗികമായ ഒന്നോ രണ്ടാ തെറിപറയാതിരിക്കാന്‍ ഒരു കാരണവുമില്ല. പോലിസ് ട്രെയ്നിങ് മാന്വലില്‍ പ്രതികളെ മാനസികമായി കീഴ്പ്പെടുത്തുന്നതിന് അത്തരം പ്രയോഗം ആവാമെന്ന് എഴുതിവച്ചു കാണില്ല. എന്നാല്‍ പരമ്പരാഗതമായി തലമുറ തലമുറ കൈമാറി സൂക്ഷിച്ചുപോരുന്നതാണ് അത്തരം പോലിസ് മുറകള്‍. കേരളത്തില്‍ ഈയിടെ പോലിസ് പിടികൂടിയ മാവോവാദി ദമ്പതികളുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടു ലൈംഗികച്ചുവയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനെപ്പറ്റി പരാതി ഉയര്‍ന്നിരുന്നു. ഫേസ്ബുക്കില്‍ പേരില്ലാത്തതിനാല്‍ അവര്‍ക്കുവേണ്ടി മഹിളാരത്നങ്ങള്‍ പ്രതിഷേധസൂചകമായി മുലക്കച്ച ധരിക്കാതെ പോലിസ് ആസ്ഥാനത്തിന്റെ വേലികള്‍ പൊളിക്കാന്‍ കുതിച്ചുചെന്നില്ല എന്നേയുള്ളൂ.

ബലാല്‍സംഗം മേലാളവര്‍ഗം മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നതു ലോകത്തൊരിടത്തും അപൂര്‍വത്തി ല്‍ അപൂര്‍വമായ ഒരു കുറ്റകൃത്യമല്ല. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദലിതുകളെ കീഴ്പ്പെടുത്തുന്നതിന്റെ നിത്യ തൊഴില്‍ അഭ്യാസമാണത്. ബലാല്‍സംഗത്തിന് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്കു സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം പ്രഖ്യാപിച്ചതു വെറുതെയല്ല. പരേതനായ ഇ.കെ. നായനാര്‍, അമേരിക്കയില്‍ ചായകുടിക്കുന്നതുപോലെ സാധാരണമാണു ബലാല്‍സംഗം എന്നൊരിക്കല്‍ പറഞ്ഞിരുന്നു. അത്ര വ്യാപകമല്ലെങ്കിലും ഇന്ത്യയിലും അതാണു സ്ഥിതി. പട്ടാളക്കാര്‍ക്കും പോലിസുകാര്‍ക്കും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനു ശമ്പളവും റിവാര്‍ഡും അവാര്‍ഡും മതിയാവില്ല. നിര്‍ബന്ധവേഴ്ച അതിന്റെ ഫ്രിഞ്ച് ബെനഫിറ്റ് ആണെന്നു പറയാം. ബോസ്നിയയില്‍ മുസ്ലിം പെണ്‍കുട്ടികളുടെ ശരീരവടിവു കാണിച്ചാണു റദോവാന്‍ കരാദിച്ചിനെപ്പോലുള്ള യുദ്ധക്കുറ്റവാളികള്‍ സെര്‍ബ് കാപാലികരെ അഴിച്ചുവിട്ടത്. ബലാല്‍സംഗത്തില്‍ ഗര്‍ഭിണിയായവര്‍ക്കു ഗര്‍ഭഛിദ്രം നടത്താമെന്ന് മാര്‍പാപ്പ തന്നെ സമ്മതം കൊടുക്കാന്‍ നിര്‍ബന്ധിതനാവുംവിധം ബോസ്നിയയിലും കത്തോലിക്കര്‍ക്കു ഭൂരിപക്ഷമുള്ള ക്രൊയേഷ്യയിലും വ്യാപകമായി ബലാല്‍സംഗം നടന്നുവെന്നാണു റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കശ്മീരിലും അതുതന്നെയാണ് ഇടയ്ക്കിടെ നടക്കുന്നത്. തീവ്രവാദികള്‍ ഒളിച്ചു നില്‍ക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചുവെന്നാക്രോശിച്ചുകൊണ്ട് സുരക്ഷാസൈനികര്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചുചെല്ലും. പുരുഷന്മാരൊക്കെ സമീപത്തെ പള്ളിമുറ്റത്തോ മൈതാനിയിലോ ഫാള്‍ ഇന്‍ ആവാന്‍ ഉച്ചഭാഷിണിയിലൂടെ ഉത്തരവുവരും. പുരുഷന്മാരില്ലാത്ത വീടുകളിലേക്കു മദോന്മത്തരായ ഭടന്മാര്‍ പ്രവേശിക്കും. പുരുഷന്മാര്‍ പ്രതിഷേധിച്ചാല്‍ അതിര്‍ത്തികടന്നു വരുന്ന ലഷ്കറെ ത്വയ്യിബ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്ത ഉള്‍പ്പേജില്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെടും. ആ പശ്ചാത്തലത്തില്‍ അകത്ത് എന്തുനടക്കുന്നുവെന്നതു ചിന്ത്യം. വേശ്യാവൃത്തിയും ജാരസന്തതികളും നന്നേ കുറവായ കശ്മീരില്‍ ആ വകയൊക്കെ പരിചിതമായതിനു പിന്നില്‍ സുരക്ഷാസൈനികരുടെ അഴിഞ്ഞാട്ടമാണെന്നുതന്നെ പറയാം. അഭിമാനികളായ കശ്മീരികള്‍ അതു പുറത്തുപറയാന്‍ മടിക്കുന്നുവെന്നു മാത്രം. മിസോറാമിലും മണിപ്പൂരിലും നാഗാലാന്റിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നില നിര്‍ത്താന്‍ ഭരണകൂടത്തിന്റെ കൈയിലുള്ള ആയുധങ്ങളില്‍ ബലാല്‍സംഗം പ്രധാനമാണ്. മണിപ്പൂരില്‍ മനോരമാ കൊജൂം എന്ന യുവതിയെ സുരക്ഷാസൈനികര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊന്ന് മൃതദേഹം വഴിവക്കില്‍ ഉപേക്ഷിച്ചതു ചാനല്‍ ചര്‍ച്ചയില്‍ ഒരു സുന്ദരിക്കോതയും വിഷയമാക്കിയതായി കേട്ടിട്ടില്ല. 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' എന്ന ബാനറുകൊണ്ടു മുന്‍ഭാഗം മാത്രം മറച്ച് മണിപ്പൂരിവനിതകള്‍ സൈനികാസ്ഥാനത്തേക്കു മാര്‍ച്ച്ചെയ്തത് ആ പ്രതിഷേധത്തിന്റെ നഗ്നതകൊണ്ടു മാത്രമാണ് നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

പ്രതിഷേധജ്വാലകളുമായി അന്നൊന്നും രാജ്പഥിലേക്കോ രാഷ്ട്രപതിഭവന്റെ ഗേറ്റിലേക്കോ ആരും ഓടിയതായി കേട്ടിട്ടില്ല. കാരണം, അതൊക്ക മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള വഴികളാണ്. സവര്‍ണര്‍ വന്ന് സൊറപറഞ്ഞിരിക്കുന്ന ചായക്കടകളില്‍ കയറി ചായ ചോദിക്കുന്ന ദലിതനെ ഒതുക്കിനിര്‍ത്തേണ്ടതു രാഷ്ട്രീയാവശ്യമാണ്. കശ്മീരിലും വടക്കുകിഴക്കന്‍ പ്രവിശ്യകളിലും രാജ്യത്തിന്റെ അഖണ്ഡത നിലനില്‍ക്കാന്‍ നല്‍കുന്ന വിലയാണ് തദ്ദേശവാസികളുടെ ചാരിത്യ്രം. നരോദാപാട്യയില്‍ ബലാല്‍സംഗത്തിനു വീര്യം പകരാന്‍ ചുറ്റും നിന്നു കുരവയിട്ടിരുന്നതു രാഷ്ട്രസേവികാ സമിതിയിലെ ലലനാമണികള്‍ തന്നെയായിരുന്നു. പരോക്ഷമായി ഒരു രതിസുഖം അനുഭവിക്കുന്നതിന്റെ ഹര്‍ഷപ്രഹര്‍ഷം അവരുടെ മുഖത്തു കണ്ടിരുന്നു. 

ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ഹതഭാഗ്യയായ പെണ്‍കുട്ടി ഇന്ത്യയില്‍ നടക്കുന്ന സ്ത്രീപീഡനത്തിന്റെ ഏകപ്രതീകമല്ലാതെ വരുന്നത് ഈ സാഹചര്യത്തിലാണ്. ക്രൂരതയിലും ഹിംസാത്മകതയിലും മികച്ചുനില്‍ക്കുമ്പോള്‍ത്തന്നെ ഫേസ്ബുക്കികളെ നടുക്കിയ ആ സംഭവത്തിന്റെ സാമൂഹിക- സാംസ്കാരിക സന്ദര്‍ഭവും ചര്‍ച്ചയ്ക്കു വിധേയമാവേണ്ടതുണ്ട്. പരമ യാഥാസ്ഥിതികമെന്നോ മെയില്‍ ഷോവനിസത്തിന്റെ ആവിഷ്കാരമെന്നോ ഉള്ള ആക്ഷേപമുയര്‍ന്നാലും അതു പറയാതിരിക്കാന്‍ വയ്യ. നവലിബറല്‍ സാമ്പത്തികവിപ്ളവം നടക്കുന്നതിന്റെ ഭാഗമായിരിക്കാം നഗരങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ലൈംഗികത. പ്രണയദിനം വിറ്റു കാശാക്കുന്നതില്‍ തൊട്ട് അതു തുടങ്ങി. 

ആഘോഷവേളകളില്‍ മദ്യപിച്ചു കൂത്താടുന്നതും സംഘനൃത്തം ചെയ്യുന്നതും അവസാനം ഏതെങ്കിലും ഒരു മുറിയിലോ മൂലയിലോ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നതുമാണ് ആധുനികത. ആണിന്റെയും പെണ്ണിന്റെയും ശരീരവടിവിനെക്കുറിച്ചും സൌന്ദര്യത്തെക്കുറിച്ചുമുള്ള പിഴച്ച സങ്കല്‍പ്പം മല്‍സരബുദ്ധിയോടെ പ്രചരിപ്പിക്കുന്ന കമ്പോള സംസ്കാരത്തിന്റെ ഇരകളാവുന്നതു സ്ത്രീശരീരങ്ങള്‍തന്നെ പ്രധാനമായും. ബോളിവുഡ് സിനിമകളിലെ സ്ഥിരം ഐറ്റം നമ്പര്‍ എന്ന പേരിലുള്ള ബെല്ലിഡാന്‍സ് വിശ്വാമിത്രമഹര്‍ഷിയുടെ പോലും തപസ്സു മുടക്കുന്നതാണ്. ബസ്സില്‍നിന്നിറങ്ങുമ്പോള്‍ കൈമുട്ടൊന്നു തട്ടിപ്പോയാല്‍ ബാനറുമെടുത്തു നഗരചത്വരത്തിലേക്കു പ്രതിഷേധത്തിനിറങ്ങുന്ന സ്ത്രീകളും അവരുടെ സെക്സ് വര്‍ക്കര്‍മാരും (ഭര്‍ത്താവെന്ന പദം അറുപിന്തിരിപ്പനായതിനാല്‍ മാത്രമാണ് ന്യൂട്രലായ ഒരു പ്രയോഗം) സിമന്റ് തൊട്ട് കുത്തരി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനു സ്ത്രീശരീരത്തെ ഉപയോഗപ്പെടുത്തുന്നതിനെതിരേ ഒരു വാക്കും ഉച്ചരിക്കാറില്ല. ഇടതുപക്ഷ മഹിളാസംഘടനകളോ മതമൌലികവാദികളോ പര്‍ദ്ദാധാരിണികളായ 'വീടാം കൂട്ടിലെ തത്തമ്മകളോ' ഒന്നു മിണ്ടിയാലായി. ഗള്‍ഫില്‍ കഴിയുന്ന ഒരു പ്രവാസിയുടെ ഭാര്യയെയും മക്കളെയും രാത്രി ടെറസിലൂടെ പ്രത്യക്ഷപ്പെട്ട്, മാറി മാറി ഉപയോഗിച്ചിരുന്ന ഒരു യുവാവിനെപ്പറ്റി ചാനലുകളില്‍ വന്ന സവിശേഷമായ സ്തുതികീര്‍ത്തനം ടിയാന്‍ പുരുഷന്റെ ക്രിയാശേഷിക്കുള്ള ദൃഷ്ടാന്തമാണെന്നായിരുന്നു. 

മുതലാളിത്തമായാലും പാശ്ചാത്യനായാലും സ്ത്രീകളെ അവൈലബിളാക്കുക എന്നതാണു തന്ത്രം. പുരുഷന്മാര്‍ വരെ ഏറ്റവും കൂടുതല്‍ വൈറ്റനിങ് ക്രീം വാങ്ങുന്ന ഒരു നാടാണ് ഇന്ത്യ. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അണിയിച്ചൊരുക്കി കാമറകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ മധ്യവര്‍ത്തികളായ നഗരവാസികള്‍ക്കു മാത്രമല്ല  മോഹം. ചേരികളില്‍ അലുമിനിയം ഷീറ്റിനു താഴെ കിടന്നുറങ്ങുന്ന ഓരോ സ്ത്രീയുടെയും സ്വപ്നം റിയാലിറ്റി ഷോകളില്‍ താനോ മകളോ നൃത്തം ചെയ്യണമെന്നു തന്നെയായിരിക്കും. ലൈംഗികവിദ്യാഭ്യാസത്തിന്റെ പേരില്‍ വിറ്റഴിക്കുന്ന പോര്‍ണോഗ്രഫിക്ക് മാന്യതയേറേയുണ്ട്. വഴിവിട്ടു സഞ്ചരിക്കുന്നതിലെ സാഹസികതയെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതു കേട്ടിരിക്കാനും കണ്ടിരിക്കാനും ആളുകളേറെയുണ്ട്. ഇടക്കാലത്തു വന്നുകയറിയ സുഹൃത്തിനോടൊപ്പം അസമയത്ത് (വീണ്ടും യാഥാസ്ഥിതികമായ ഒരു പ്രയോഗം, സോറി) അങ്ങാടിയില്‍ കറങ്ങിനടക്കുന്നതു വ്യക്തിസ്വാതന്ത്യ്രമാണെന്നാണ് വയ്പ്. സ്ത്രീകളും പുരുഷന്മാരുമായ ക്രിമിനലുകളും സാമൂഹിക വിരുദ്ധരും ലൈംഗികാതിക്രമങ്ങളില്‍ ആനന്ദം കണ്െടത്തുന്നവരും ഒട്ടുമില്ലാത്ത ലോകമാണു വേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, അതു കടുത്ത ആശയവാദിയുടെ പകല്‍ക്കിനാവില്‍ മാത്രമുള്ള ഒരു ലോകമാണ്. സമനീതിയുടെയും ഭയരാഹിത്യത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ കാണിച്ചു തന്ന പ്രവാചകഭരണത്തില്‍പ്പോലും കുറ്റകൃത്യങ്ങള്‍ക്കു സാഹചര്യം സൃഷ്ടിക്കരുതെന്നു പ്രത്യേകം കല്‍പ്പനയുണ്ടായിരുന്നു. രത്നമാല ആരും ഗേറ്റില്‍ കൊളുത്തിയിടാറില്ല. ഡല്‍ഹിയില്‍ ബലാല്‍സംഗം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു നഗരങ്ങളെ നവസമ്പന്നരും ഡിസൈനര്‍ സ്യൂട്ട് ധരിക്കുന്ന കൂട്ടിക്കൊടുപ്പുകാരും രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടുകാരും അത്യാര്‍ത്തിയുള്ള വീലര്‍-ഡീലര്‍മാരും അവരുടെ കൈയില്‍ തൂങ്ങി ലൂയിസ് വിത്തോണ്‍ ഹാന്റ്ബാഗുമായി വരുന്ന മധ്യവയസ്കകളും പ്രവര്‍ത്തനനിരതരായ നഗരമാണത്. മയക്കുമരുന്ന് ജോയിന്റുകളും ഡിസ്കോകളും എക്സ്ക്ളൂസീവ് നൈറ്റ്ക്ളബ്ബുകളും നറുക്കിട്ടെടുത്ത് ഭാര്യമാരെയും വെപ്പാട്ടികളെയും മാറിമാറി ഉപയോഗിക്കുന്ന കൂട്ടായ്മകളും റേഷന്‍ വാങ്ങാന്‍ കാശില്ലെങ്കിലും അവരെ അനുകരിക്കുന്നവരും അവരുടെ വീരസാഹസികതകളും ശരീരവടിവും സിക്സ്പാക്ക് മസിലും പ്രദര്‍ശിപ്പിക്കുന്ന ഗ്ളോസികളും തൈക്കിളവിയെപ്പോലും വിശ്വസുന്ദരികളാക്കുന്ന ബ്യൂട്ടിക്കുകളുമുള്ള നഗരമാണ് ഇന്ദ്രപ്രസ്ഥം. അവിടെ അസമയത്ത് സുഹൃത്തിന്റെ കൂടെ ഒരു യുവതി സഞ്ചരിക്കുന്നതിന്റെ പന്തിയില്ലായ്മ ഒരിടത്തും ചര്‍ച്ചയായില്ല. അതു ചര്‍ച്ചചെയ്യരുതെന്നു നിര്‍ബന്ധമുള്ളവരാണു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെ ഉടനെ തൂക്കിക്കൊല്ലണമെന്നും അല്ലെങ്കില്‍ വരിയുടയ്ക്കണമെന്നും അല്ലെങ്കില്‍ വെളിച്ചം കാണാത്ത കല്‍ത്തുറുങ്കുകളില്‍ ശാശ്വതമായി അടച്ചിടണമെന്നും മുറവിളികൂട്ടുന്നത്. 
പണ്ടു ബ്രിട്ടനിലൊക്കെ കണ്ടിരുന്നപോലെ, ജീവനോടെ നാലു കഷണമാക്കി കൊണാട്ട്പ്ളെയ്സില്‍ പ്രദര്‍ശനത്തിനു വയ്ക്കണമെന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല. ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുകയാണവര്‍ .                

2013, ജനുവരി 24, വ്യാഴാഴ്‌ച

മാത്യകാ പ്രവാചകന്‍


മനുഷ്യനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും വഴികാണിക്കുകയും ചെയ്യുന്ന ദൈവം തന്നെ മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ സൃഷ്‌ടിച്ചുനല്‍കിയ ഏറ്റവും നല്ല മാതൃക പ്രവാചകന്‍മാരാണ്‌. ആ പ്രവാചക ശൃംഖലയില്‍ ശ്രേഷ്‌ഠപദവി അന്ത്യദൂതന്‍ എന്ന നിലയില്‍ മുഹമ്മദ്‌ നബിയില്‍ നല്‍കി ആദരിക്കപ്പെട്ടിരിക്കുന്നു.
ദൈവീക പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ സ്‌മരണ കൂടുതലായി അയവിറക്കുന്ന സന്ദര്‍ഭമാണിത്‌. പ്രവാചകന്‍ ജന്മംകൊണ്ട മാസത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ലോകത്ത്‌ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. പ്രവാചകജീവിതം പകര്‍ന്നുനല്‍കിയ സന്ദേശങ്ങള്‍ ഏറെ മഹത്തരമാണ്‌. ലോകം മുഴുക്കെ ആദരിക്കപ്പെടുകയും സ്‌മരിക്കപ്പെടുകയും ചെയ്യുന്ന വ്യക്‌തിത്വമാണ്‌ പ്രവാചകന്റേത്‌.
മനുഷ്യചരിത്രത്തില്‍ സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും ഉത്ഥാനപതനങ്ങള്‍ ഏറെ ദര്‍ശിക്കാന്‍ കഴിയും. ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം ആധിപത്യം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ സമൂഹങ്ങളുടെ ഉദ്ധാരണത്തിന്‌ ദൈവീക ഇടപെടലുകള്‍ ധാരാളമായി നടന്നിട്ടുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ തന്നെ യുഗപുരുഷന്മാരെ െദെവം പ്രവാചകന്‍മാരായി തെരഞ്ഞെടുക്കുന്നു. അതൊരു ദൈവീകചര്യയാണ്‌. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്‍മാര്‍ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്‌ത സമൂഹങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ടിട്ടുണ്ട്‌.
ഒരോ സമൂഹത്തിന്റെയും അടിത്തട്ടില്‍ വേരുറച്ചുകഴിഞ്ഞ ജീര്‍ണ്ണതയുടെ വേരറുത്തുകളയാന്‍ പ്രവാചകന്‍മാര്‍ക്ക്‌ കഠിനാധ്വാനം തന്നെ വേണ്ടിവന്നു. ആ വഴിയില്‍ അവര്‍ കഠിനമായ ഏറ്റുവാങ്ങലുകള്‍ നേരിട്ടു. ജീവന്‍പോലും ബലി നല്‍കി. കുലമഹിമയും വംശെവെറിയും താന്‍പോരിമയും അഹങ്കാരവും ലൈംഗിക അരാജകത്വവും സാമ്പത്തിക ചൂഷണവും അനാചാരങ്ങളും അന്ധവിശ്വാസവും തുടങ്ങി സമൂഹത്തെ ഗ്രസിച്ച ഓരോന്നിനോടും സന്ധിയില്ലാത്ത നിലപാട്‌ ഓരോ കാലഘട്ടത്തിലെയും പ്രവാചകന്മാര്‍ സ്വീകരിച്ചു.
പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന സമൂഹങ്ങളില്‍ തന്നെ കാലക്രമേണ അപചയങ്ങള്‍ സംഭവിച്ചു. പ്രവാചകന്‍മാര്‍ക്ക്‌ പിന്‍തുടര്‍ന്നുവന്ന തലമുറ ദൈവീക പരിവേഷം നല്‍കി. ഏതൊരു ജീര്‍ണ്ണതയില്‍ നിന്നാണോ അവരെ ശുദ്ധീകരിച്ചെടുക്കാന്‍ ശ്രമിച്ചത്‌ അതേ ജീര്‍ണ്ണതകള്‍ തന്നെ അവരുടെ പിന്‍മുറയിലും കാലാന്തരേണ നിലനിന്നു.
ഏക ദൈവ സിദ്ധാന്തത്തിന്റെ സന്ദേശം മാത്രമാണ്‌ എല്ലാ പ്രവാചകന്മാരും ഉയര്‍ത്തിപ്പിടിച്ചത്‌. പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ ഏകെദെവസങ്കല്‍പ്പത്തെ അട്ടിമറിച്ചു.പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ്‌ മുഹമ്മദ്‌ നബി. അതിന്‌ മുമ്പ്‌ വന്ന മുഴുവന്‍ പ്രവാചകന്‍മാരെയും ഗ്രന്ഥങ്ങളെയും അംഗീകരിച്ചും സത്യപ്പെടുത്തിയുമാണ്‌, ഏകെദെവ സങ്കല്‍പ്പത്തില്‍ നിന്ന്‌ ബഹുദൂരം സഞ്ചരിച്ച സമൂഹത്തിനിടയിലേക്ക്‌ െദെവം മുഹമ്മദിനെ പ്രവാചകനായി നിയോഗിക്കുന്നത്‌.
അനാഥത്വത്തിലാണ്‌ പ്രവാചകതിരുമേനിയുടെ പിറവി. സാധാരണ കുടുംബത്തില്‍ ജനിച്ച നബിയുടെ ബാല്യം മുതലേ പരുക്കന്‍ അനുഭവങ്ങള്‍ കൂടെയുണ്ടായിരുന്നു. പെണ്‍കുഞ്ഞ്‌ പിറന്നാല്‍ അപമാനമായിക്കണ്ട്‌ മണ്ണില്‍ കുഴിച്ചുമൂടിയിരുന്നു. മദ്യവും മദിരാശിയും, പലിശയും ജീവിതത്തിന്റെ മുഖ്യഘടകമായിരുന്നു. എല്ലാ നിലയിലും ഇരുള്‍ മുറ്റിയ പ്രാകൃത സമൂഹം. ഗോത്രമഹിമ നിലനിര്‍ത്താന്‍ വാള്‍മുനകള്‍ തുടച്ചുമിനുക്കി നില്‍ക്കുന്ന അപരിഷ്‌കൃതര്‍.പരുക്കന്‍ ജീവിതസാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന മുഹമ്മദ്‌ നബിയെ പിന്നീട്‌ അഭിമുഖീകരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ ദൈവം പ്രാപ്‌തമാക്കുകയായിരുന്നു.
ബാല്യം തൊട്ടേ സാമുഹ്യ ചുറ്റുപാടുകള്‍ മുഹമ്മദില്‍ അസ്വസ്‌ഥത ജനിപ്പിച്ചിരുന്നു. അസ്വസ്‌ഥമായ ആ കുരുന്നു മനസ്സ്‌ മലീമസമായ ചുറ്റുപാടില്‍ നിന്ന്‌ ചെറുപ്പത്തിലേ മാറിനില്‍്‌ക്കാന്‍ ശ്രമിച്ചു. ജീര്‍ണ്ണമാണ്‌ സമൂഹമെങ്കിലും നന്മയുടെ വറ്റാത്ത ഉറവകളും അവിടെ നിലനിന്നിരുന്നു. ബാല്യം മുതലേ ബഹുമാന്യ വ്യക്‌തിത്വം തന്നെയായിരുന്ന പ്രവാചകന്റേത്‌. തികഞ്ഞ നിഷ്‌പക്ഷതയും നീതിബോധവും എല്ലാവരും പ്രവാചകനില്‍ ദര്‍ശിച്ചു. സമ്പത്ത്‌ സൂക്ഷിക്കാന്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നതും തര്‍ക്കങ്ങളില്‍ മധ്യസ്‌ഥനാവുന്നതും മുഹമ്മദെന്ന വിശ്വസ്‌ത ബാലനായിരുന്നു. ആരും ആകര്‍ഷിക്കപ്പെടുന്ന വ്യക്‌തിത്വത്തെയാണ്‌ മുഹമ്മദിലൂടെ െദെവം ഉയര്‍ത്തിക്കൊണ്ടുവന്നത്‌. െദെവം പ്രവാചകനിലൂടെ മികച്ച മാതൃകയാണ്‌ ലോകത്തിന്‌ മുമ്പില്‍ സമര്‍പ്പിച്ചത്‌. മാന്യമായ സ്വഭാവങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌ താന്‍ നിയോഗിക്കപ്പെട്ടതെന്ന പ്രവാചക വചനം ഏറെ അര്‍ത്ഥവത്താണ്‌. മുമ്പ്‌ കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്‍മാരുടെയും എല്ലാ ഗുണങ്ങളും സമന്വയിച്ച ദൈവികദൂതനായിരുന്ന മുഹമ്മദ്‌ നബി.
മനുഷ്യനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും വഴികാണിക്കുകയും ചെയ്യുന്ന ദൈവം തന്നെ മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ സൃഷ്‌ടിച്ചുനല്‍കിയ ഏറ്റവും നല്ല മാതൃക പ്രവാചകന്‍മാരാണ്‌. ആ പ്രവാചക ശൃംഘലയില്‍ ശ്രേഷ്‌ഠപദവി അന്ത്യദൂതന്‍ എന്ന നിലയില്‍ മുഹമ്മദ്‌ നബിയില്‍ നല്‍കി ആദരിക്കപ്പെട്ടിരിക്കുന്നു.
ദൈവം മുഹമ്മദ്‌ നബിയിലൂടെ മുഴുവന്‍ മനുഷ്യകുലത്തിലും മാര്‍ഗദര്‍ശനമായി നില്‍കിയതാണ്‌ വിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്‌ എന്നാണ്‌ വഴിയറിയാതെ ഉഴലുന്ന മനുഷ്യനെ ദൈവം ത്വര്യപ്പെടുത്തുന്നത്‌, ക്ഷമാപൂര്‍വ്വവും യുക്‌തിഭദ്രവുമായി ഒരു സമൂഹത്തിന്റെ സമ്പൂര്‍ണ്ണ സംസ്‌കരണം 23 കൊല്ലം കൊണ്ട്‌ സാധ്യമാക്കിയെടുക്കാന്‍ മുഹമ്മദ്‌ നബിക്ക്‌ സാധിച്ചു. യുദ്ധക്കൊതിയന്‍മാരായ അറബികളുടെ കര്‍മ്മശേഷിയെ വളരെ സമര്‍ത്ഥമായി നന്മയുടെ വഴിയിലേക്ക്‌ തിരിച്ചുവിട്ടു. നിരര്‍ത്ഥകമായ അവരുടെ വിശ്വാസപ്രമാണങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കിയെടുത്ത്‌ അവരെ ഏറ്റവും മാന്യസ്വഭാവത്തിന്റെ ഉടമകളാക്കിമാറ്റിയെടുത്തു. ഗോത്രമഹിമയുടെ ഉത്തുംഗതയില്‍ നിന്ന്‌ ഇറക്കിക്കൊണ്ടുവന്ന്‌ പരസ്‌പര ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു നല്‍കി. സ്‌ത്രീയെ പിറക്കാനനുവദിക്കാത്ത കാടന്‍ സംസ്‌കാരത്തെ ആ മണ്ണില്‍ത്തന്നെ കുഴിച്ചുമൂടി. ഏറ്റവും മാന്യന്‍ സ്‌ത്രീയോട്‌ നന്നായി പെരുമാറുന്നവനാണെന്ന പ്രവാചക പാഠങ്ങളും സ്‌ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ വകവച്ചുനല്‍കാനുള്ള ആജ്‌ഞയും അവരുടെ പദവി ഏറെ ഉയര്‍ത്തി.
ഓരോരുത്തരുടെയും മനസ്സറിഞ്ഞ്‌ പെരുമാറിയ പ്രവാചകന്‍ അവരുടെ ഭാഷ സ്വായത്തമാക്കി അവരുടെ ഭാഷയില്‍ അവരോട്‌ സംവദിച്ചു.എല്ലാ സമസ്യകള്‍ക്കും പൂരണം കണ്ടെത്തുക പ്രവാചകനിലായിരുന്നു. സ്‌ഫുടം ചെയ്‌തെടുത്ത വിശ്വാസത്തിന്റെ ഉടമകളായി ഓരോരുത്തരെയും മാറ്റിയെടുത്ത്‌ അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌ െകെപ്പിടിച്ചുയര്‍ത്തുകയായിരുന്നു പ്രവാചകന്‍. കുടുംബം, സമൂഹം, രാഷ്‌ട്രം ഓരോന്നിലും പ്രവാചകന്‍ മാര്‍ഗദര്‍ശകനായി നിന്നു. കുടുംബത്തില്‍ പ്രവാചകന്‍ നല്ല ഭര്‍ത്താവും പിതാവുമായിരുന്നു. കുടുംബജീവിതം ആഹ്ലാദകരമായി മുമ്പോട്ടു കൊണ്ടുപോവുന്നതില്‍ ഭാര്യമാര്‍ക്കിടയില്‍ നീതിപൂര്‍വ്വം വര്‍ത്തിക്കാന്‍ പ്രവാചകന്‌ സാധിച്ചു. വീട്ടുജോലിയില്‍ സഹായിക്കാനും ഭാര്യമാരോടൊപ്പം വിനോദത്തിലേര്‍പ്പെടാനും ശ്രമിച്ച പ്രവാചകന്‍ മക്കള്‍ക്ക്‌ ഏറ്റവും നല്ല പിതാവായിരുന്നു. വിമര്‍ശിക്കുന്ന ഭാര്യമാര്‍ക്കും അതിനവസരം നല്‍കി.
പ്രാര്‍ത്ഥനാ വേളയില്‍ പോലും പേരമക്കളോടുള്ള സ്‌നേഹവാല്‍സല്യങ്ങള്‍ ഒട്ടും കുറയാതെ നോക്കിയ പ്രവാചകന്‍ അവരെയും തോളിലേറ്റി പട്ടണത്തില്‍ കറങ്ങുമായിരുന്നു. പള്ളികളില്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കുമ്പോള്‍ അവര്‍ക്കിയിലെ നേതാവിന്റെ റോളിലും യുദ്ധമുന്നണിയില്‍ െസെനിക തലവന്റെ റോളിലും ഒരുപോലെ നിറഞ്ഞുനില്‍ക്കാന്‍ പ്രവാചകന്‌ കഴിയുമായിരുന്നു. ജീബ്‌രീല്‍ മാലാഖയുടെ മുമ്പില്‍ വിദ്യാര്‍ഥിയുടെയും സ്വഫാ കുന്നിലും മദീനാ പള്ളിയിലും അധ്യാപകന്റെയും പ്രഭാഷകന്റെയും റോളും വിജയപ്രദമായി െകെകാര്യം ചെയ്യാന്‍ പ്രവാചകന്‌ സാധിച്ചു.
അറേബ്യയിലെ ഭരണാധികാരിയായപ്പോള്‍ നീതിമാനും നയതന്ത്രജ്‌ഞനും രാഷ്‌ട്രനിപുണനുമായി പ്രവാചകന്‍ മാതൃക കാണിച്ചു. ആദര്‍ശപ്രചാരണത്തിന്റെ വഴിയില്‍ സഹിക്കേണ്ടിവന്നതെല്ലാം ക്ഷമാപൂര്‍വ്വം നേരിടും. മക്കയിലെ വരേണ്യര്‍ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോള്‍ ശഅബ്‌ അബീത്വാലിബില്‍ പട്ടിണി കിടന്നു. പച്ചിലകഴിച്ച്‌ മൂന്ന്‌ കൊല്ലം കഴിച്ചുകൂട്ടി. നാട്ടില്‍ നിന്ന്‌ ആട്ടിയോടിച്ച്‌ ത്വാഇഫിലെ ബന്ധുക്കളില്‍ അഭയം തേടിയെത്തിയപ്പോള്‍ സ്വീകരിക്കാതെ എറിഞ്ഞ്‌ ഓടിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വിശാലതയാണ്‌ പ്രവാചകനില്‍ ദര്‍ശിക്കാനാവുന്നത്‌.
പരമ്പരാഗത വിശ്വാസാചാരങ്ങളെ ചോദ്യംചെയ്‌ത്‌ സമൂഹത്തില്‍ മുഹമ്മദ്‌ സൃഷ്‌ടിക്കുന്ന മാറ്റങ്ങള്‍ ഖുെറെശി പ്രമുഖരെ അസ്വസ്‌ഥമാക്കി. ഭീഷണി വിലപ്പോവാതെ വന്നപ്പോള്‍ പ്രലോഭനങ്ങളുമായി എത്തി. അധികാരവും സമ്പത്തും വച്ചുനീട്ടിയപ്പോള്‍ സൂര്യനും ചന്ദ്രനും െകെയില്‍ വച്ചുതന്നാലും പിന്‍മാറില്ലെന്ന നിശ്‌ചയദാര്‍ഢ്യത്തിന്റെ നിലപാട്‌ തുടര്‍ന്നു. അധികാരം കയ്യിലെത്തിയപ്പോള്‍ പൊതു ഖജനാവിന്റെ വിനിയോഗത്തിലെ സൂക്ഷ്‌മതക്ക്‌ തുല്യതയില്ലാത്ത മാതൃക പ്രവാചകന്‍ പകര്‍ന്നുനല്‍കി. ഗോത്രമഹിമയില്‍ മുന്നില്‍ നില്‍ക്കുന്ന മഖ്‌സൂം ഗോത്രത്തിലെ സ്‌ത്രീ കളവുകേസില്‍ പിടിക്കപ്പെട്ടപ്പോള്‍ ശുപാര്‍ശയുമായി എത്തിയവരോട്‌ പ്രവാചകന്‍ പറഞ്ഞത്‌ ഇപ്രകാരം, എന്റെ മകള്‍ ഫാത്തിമയാണ്‌ കളവ്‌ നടത്തിയതെങ്കില്‍ ഞാന്‍ അവളുടെ െകെകള്‍ വെട്ടുക തന്നെചെയ്യും. വിവേചനമില്ലാത്ത നീതി ബോധത്തിന്റെ ഉടമ.
തൊഴിലിന്റെ മഹത്വം ലോകത്തിന്‌ മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയ പ്രവാചകന്‍ ആജ്‌ഞാപിച്ചത്‌ വിയര്‍പ്പു വറ്റും മുമ്പ്‌ തൊഴിലിന്‌ വേതനം നല്‍കണമെന്നാണ്‌. സ്വന്തം അനുചരന്റെ തൊഴിലെടുത്ത്‌ തഴമ്പിച്ച െകെകള്‍ കണ്ടപ്പോള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തിപ്പിടിച്ച്‌ പറഞ്ഞത്‌ അല്ലാഹുവിനും അവന്റെ ദൂതനും ഏറ്റവും പ്രിയപ്പെട്ട കരങ്ങള്‍ കാണണമെങ്കില്‍ കണ്ടോളൂ എന്നാണ്‌.
അറേബ്യയുടെ പകുതിയേറെ ഭാഗത്തിന്റെ ചക്രവര്‍ത്തി പദവി കയ്യാളുമ്പോഴും പരുപരുത്ത പനയോലകളില്‍ തലയിണിയില്ലാതെ കിടന്നുറങ്ങുമായിരുന്നു ദൈവദൂതന്‍. ആട്ടിയോടിക്കപ്പെട്ട്‌ മക്കയിലേക്ക്‌ രക്‌തരഹിത വിപ്ലവത്തിലൂടെ തിരിച്ചെത്തിയ പ്രവാചകന്‍ തന്നെ ദ്രോഹിച്ചവര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കിയ മാതൃക ലോകത്തിന്‌ മുമ്പില്‍ ഇന്നും നിലനില്‍ക്കുന്നു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ വഴിയില്‍ അനുയായികള്‍ക്ക്‌ പ്രചോദനം നല്‍കി അവരില്‍ പ്രതീക്ഷ നല്‍കി. പേര്‍ഷ്യയുടെ ഭരണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാലത്ത്‌ കിസ്‌റയുടെ വളകള്‍ കയ്യില്‍ വരുമെന്ന്‌ സുറാഖയെ പ്രചോദിപ്പിച്ചു െദെവദൂതന്‍. കൊടിയ പീഢനങ്ങളേറ്റ്‌ സഹികെട്ട സ്‌ത്രീയോട്‌ നിര്‍ഭയമായി കഴിയുന്ന ഒരു കാലം വരാനിരിക്കുന്നുവെന്ന ആശ്വാസം പകര്‍ന്നുനല്‍കുന്നത്‌ കാണാം. അതെല്ലാം പിന്നീട്‌ പുലര്‍ന്നുകണ്ടു.
പ്രവാചകനോടൊപ്പം വിശ്വാസിയായതിനാല്‍ കൊടും മര്‍ദ്ദനത്തിന്‌ വിധേയനായി നിഗ്രോ അടിമയായിരുന്നു ബിലാല്‍. മക്കാ വിജയം യാഥാര്‍ഥ്യമായപ്പോള്‍ വിജയപ്രഖ്യാപനം നടത്താന്‍ കഅ്‌ബാലയത്തിന്റെ മുകളില്‍ കയറ്റി പ്രവാചകന്‍ ആദരിച്ചത്‌ ബിലാലിനെയായിരുന്നു. അങ്ങിനെ എല്ലാ തലങ്ങളിലും സമൂഹത്തെ തൊട്ടറിഞ്ഞ പ്രവാചകന്‍ അവരുടെ വിമോചനം സാധ്യമാക്കി. ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്‌ ഭാരമിറക്കിവെച്ച്‌ മര്‍ദ്ദിതന്റെ വിമോചനം സാധ്യമാക്കിയെടുക്കുകയെന്ന സാമൂഹ്യബാധ്യതയായിരുന്നു പ്രവാചകന്‍ നിര്‍വ്വഹിച്ചത്‌. അതാവട്ടെ പ്രവാചക സ്‌മരണയുടെ കാതലായ സന്ദേശം.

2013, ജനുവരി 19, ശനിയാഴ്‌ച

ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?




                                      
മനുഷ്യരധികവും സങ്കുചിത മനോഭാവമുള്ളവരാണ്. തന്റേതു മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം എന്നാണ് എല്ലാവരുടെയും ധാരണ. ഈ ധാരണ വെച്ചു കൊണ്ടിരുന്നാല്‍ മാത്രം വിശ്വാസം ശരിയാകണമെന്നുണ്ടോ? ബുദ്ധിയുള്ള ഒരു മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ട്. തന്റെ വിശ്വാസം ശരിയല്ലെങ്കില്‍ മാറ്റുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ന് മുസ്ളീങ്ങളുടെ മത വിശ്വാസം പൊതുവേ ദുര്‍ബലമാണ്. നമുക്കു ചുറ്റും ഒരുപാട് മതങ്ങളും ദൈവങ്ങളും നമ്മള്‍ കാണുന്നു. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ബുദ്ധമതം, അതുപോലൊരു മതം ഇസ്ലാം മതം എന്നാണ് മറ്റു മതസ്ഥരുടെയെല്ലാം ധാരണ. ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലീങ്ങളും ഈ ധാരണയുള്ളവരാണ്. ഒന്നാലോചിച്ചു നോക്കുക. മുസ്ലീങ്ങള്‍ക്ക് ഒരു ദൈവം, ക്രിസ്ത്യാനികള്‍ക്ക് വേറൊരു ദൈവം, ജൂതന്‍മാര്‍ക്ക് മറ്റൊരു ദൈവം, ഹിന്ദുക്കള്‍ക്ക് വേറെ ദൈവം!എന്താണിത്?




ദൈവം, ഈശ്വരന്‍, അല്ലാഹു എന്നെല്ലാം പേരുകളുള്ള 'ശക്തി' ഏകനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവം ഏകനും നീതിമാനുമാണെങ്കില്‍, ഓരോ വിഭാഗം ജനങ്ങള്‍ക്ക്, ഓരോ മതങ്ങളെ സൃഷ്ടിക്കുമോ? ഇല്ല. പിന്നെയോ? ദൈവം ഒരു മതം മാത്രമാണ്, അവന്‍ അയച്ച ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകന്മാര്‍ മുഖേന പഠിപ്പിച്ചത്. ആ മതം നമ്മള്‍ കാണുന്ന ഈ മതങ്ങളില്‍ ഏതോ ഒന്നു മാത്രമാണ്. പക്ഷേ, അതു ഞങ്ങളുടേതു തന്നെയാണ്, മറ്റുള്ളവരുടെ വിശ്വാസം തെറ്റാണ് എന്നായിരിക്കും എല്ലാ മതവിശ്വാസികളും പറയുക. മുന്‍ധാരണകള്‍ മാറ്റി വെച്ചുകൊണ്ട്, മനസ്സ് വിശാലമാക്കി, ഹിന്ദുക്കളുടെ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, കൃസ്ത്യാനികളുടെ ബൈബിള്‍, ജൂതരുടെതോറാ, ഗൌതമ ബുദ്ധന്റെ ത്രിപിടകങ്ങള്‍, മുസ്ലീങ്ങളുടെ ഖുര്‍ആന്‍ മുതലായ എല്ലാ വേദഗ്രന്ഥങ്ങളെക്കുറിച്ചും നമ്മള്‍ പഠിച്ചു വിലയിരുത്തേണ്ടതുണ്ട്. സ്വതന്ത്രമായി ചിന്തിക്കേണ്ടതുണ്ട്. അപ്പോള്‍ നമുക്ക് മനസ്സിലാകും, ദൈവത്തിന്റെ മതമേതാണെന്ന്. സംശയമില്ല, അത് ഇസ്ലാം മതം തന്നെയാണ്.


പിന്നെ, എങ്ങനെയാണ് മറ്റു മതങ്ങളെല്ലാം ആവിര്‍ഭവിച്ചത്? അവയെല്ലാം മനുഷ്യന്‍ തന്നെ സൃഷ്ടിച്ച മതങ്ങളായിരുന്നു. ഇതര ജീവി വര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. വിശേഷബുദ്ധിയും സ്വതന്ത്രകൈകാര്യകര്‍ത്തൃത്വവും നല്‍കപ്പെട്ട മനുഷ്യന് അവന് ലഭിച്ച സ്വാതന്ത്യം ശരിയായ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ നന്മതിന്മകളെക്കുറിച്ച് അറിവ് ആവശ്യമായിരുന്നു. മനുഷ്യരില്‍ നിന്നു തന്നെ ഉത്തമസ്വഭാവഗുണങ്ങളോടു കൂടിയവരെ പ്രവാചകന്‍മാരായി തെരെഞ്ഞെടുത്തു കൊണ്ട്, ജിബ്രീല്‍(അ) എന്ന മലക്ക് (ഗബ്രിയേല്‍ മാലാഖ) മുഖേന ദൈവം പ്രവാചകന്‍മാര്‍ക്ക് ബോധനം (വഹ്യ്) നല്‍കി. ആദ്യ മനുഷ്യനായി സൃഷ്ടിച്ച ആദം(അ) തന്നെയായിരുന്നു ദൈവത്തിന്റെ ആദ്യത്തെ പ്രവാചകന്‍. തുടര്‍ന്ന്, മനുഷ്യന്‍ പെറ്റുപെരുകിയതോടെ, എവിടെയെല്ലാം മനുഷ്യസമൂഹങ്ങളുണ്ടായിരുന്നോ, അവിടേയ്ക്കെല്ലാം അവരില്‍ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ ദൈവം നിയോഗിച്ചു. 'ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമില്ലാതെ ഒരു സമുദായവും കഴിഞ്ഞുപോയിട്ടില്ല'. (ഖുര്‍ആന്‍ 35:24)


മനുഷ്യന്‍ രക്ഷിതാവായ ദൈവത്തെ ഭയപ്പെട്ടുകൊണ്ട് ജീവിച്ചാല്‍ മാത്രമേ, അവന്‍ തിന്മകളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാകുകയുള്ളൂ. ഏതാനും വര്‍ഷത്തെ അവന്റെ ജീവിതത്തില്‍ കുറേയേറെ കടമകളും ഉത്തരവാദിത്തങ്ങളും അവന്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. കുടുംബപരമായും സാമൂഹ്യപരമായും. ഉത്തരവാദിത്തങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ദൈവഭയം ആയിരിക്കണം അവനെ നയിക്കേണ്ടത്. ഉദാഹരണത്തിന്, വൃദ്ധരായ മാതാപിതാക്കളെക്കൊണ്ട് തനിക്കൊരു മെച്ചവുമില്ലെന്നു വരുമ്പോള്‍ സ്വാര്‍ത്ഥനായ ഒരു വ്യക്തി, അവരെ പടിയടച്ച് പുറംതള്ളുന്നു. ഭൌതികമായ ലാഭം പ്രതീക്ഷിച്ചുകൊണ്ടാണ് സ്വാര്‍ത്ഥന്മാര്‍ ഒരോ കാര്യത്തിലും തീരുമാനമെടുക്കുക. എന്നാല്‍, ദൈവഭയമുള്ള ഒരു വ്യക്തി, വൃദ്ധരായ മാതാപിതാക്കളുടെ പരിചരണം തന്റെ ബാധ്യതയായി ഏറ്റെടുക്കുന്നു. നാളെ ദൈവത്തോട് സമാധാനം പറയേണ്ടി വരുമെന്ന ചിന്തയിലാണ്, ഇത്തരക്കാരനായ ഒരു വ്യക്തി ഓരോ കാര്യത്തിലും തീരുമാനമെടുക്കുക. ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ, ധാര്‍മ്മികമായ ഒട്ടനവധി മൂല്യങ്ങള്‍ അവന്‍ പാലിക്കേണ്ടതുണ്ട്. കൂടാതെ, വെറും ഒരു പരീക്ഷണം മാത്രമായ മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍വളരെയേറെ പ്രതിസന്ധികള്‍ അവന് തരണം ചെയ്യേണ്ടതുണ്ട്. അവന്റെ ജീവിതത്തിലുടനീളം സഹനവും ക്ഷമയും അവന്‍ ശീലമാക്കേണ്ടതുണ്ട്. ദൈവത്തില്‍ നിന്നും പരലോകത്ത് ലഭിക്കുവാനുള്ള പ്രതിഫലം ലക്ഷ്യമാക്കിയാകണം അവന്റെഓരോ വാക്കും പ്രവൃത്തിയും. ഇങ്ങനെ, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സൃഷ്ടാവായ ദൈവത്തെ ഭയപ്പെട്ടു കൊണ്ട് ജീവിച്ചാല്‍ മാത്രമേ മനുഷ്യന്റെ സൃഷ്ടിപരമായ ഉദ്ദേശ്യം നിറവേറുകയുള്ളൂ. പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം.


മനുഷ്യന്‍ പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെടണമെങ്കില്‍ ദൈവത്തെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കി, ഏകനായ ദൈവത്തെ മാത്രം ആരാധിക്കണം. ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ആരാധനകളര്‍പ്പിച്ച് ദൈവത്തെ പങ്കുചേര്‍ക്കരുത്. എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമായ ദൈവത്തെ അതിന്റെ യഥാര്‍ത്ഥ നാമഗുണ വിശേഷങ്ങളോടുകൂടി മനസ്സിലാക്കി ഏക ആരാധ്യനായി അംഗീകരിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെടുക എന്നതുകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നുള്ളൂ. എന്നാല്‍ മാത്രമേ സൂക്ഷ്മതയും ദൈവത്തോടുള്ള ഭയഭക്തിയും (തഖ്വ) മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുകയുള്ളൂ. സ്വന്തത്തെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഈ ജീവിതപദ്ധതിയ്ക്ക് 'ഇസ്ലാം' എന്ന പേര്‍ ദൈവം നല്‍കി. ഇസ്ലാമിനെ മനുഷ്യര്‍ക്ക് മതമായി നിശ്ചയിച്ചു. 'ഇസ്ലാം' എന്ന പദത്തിന് സമര്‍പ്പണം, സമാധാനം എന്നൊക്കെയാണര്‍ത്ഥം. ദൈവത്തിന് പൂര്‍ണ്ണമായും കീഴൊതുങ്ങിയവന്‍ അഥവാ അനുസരണമുള്ളവന്‍ എന്നര്‍ത്ഥം വരുന്ന പദമാണ് 'മുസ്ലിം'. ഇതര ജീവിവര്‍ഗ്ഗങ്ങളായ പക്ഷികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ മുതലായവയെല്ലാം ഏകദൈവത്തിന്റെ നിയമവ്യവസ്ഥകളനുസരിച്ചു കൊണ്ട് പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെട്ടു ജീവിക്കുന്നവയായതു കൊണ്ട് ഇവയെല്ലാം മുസ്ലീങ്ങളാണ്.


പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട, ദൈവത്തിന്റെ കല്‍പനകള്‍ അംഗീകരിച്ചു കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന മലക്കുകള്‍ എല്ലാം മുസ്ലീങ്ങളാണ്. ചുരുക്കത്തില്‍, മനുഷ്യരും ജിന്നുകളുമൊഴിച്ചുള്ള സൃഷ്ടികളെല്ലാം മുസ്ലീങ്ങളാണ്. പ്രവര്‍ത്തനസ്വാതന്ത്യ്രം നല്‍കപ്പെട്ട മനുഷ്യന്, അവന് ഇഷ്ടമെങ്കില്‍ ദൈവത്തിന് കീഴൊതുങ്ങി ജീവിച്ച് 'മുസ്ലിം' ആകാം. അതിനായി, ഇസ്ലാം മതത്തെ ജീവിതവ്യവസ്ഥയായി അംഗീകരിക്കാം. ജീവിതത്തിന് മോക്ഷം നേടിക്കൊണ്ട് സ്വര്‍ഗ്ഗം സ്വന്തമാക്കാം. മനുഷ്യനെ ദൈവമതം പഠിപ്പിക്കുവാന്‍, ആദ്യപ്രവാചകനായി ആദ്യ മനുഷ്യനായ ആദം നബി(അ) നിയുക്തനായി. തുടര്‍ന്ന് വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത ദേശങ്ങളിലുമായി ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ആഗതരായി. ആദമിനെക്കൂടാതെ നൂഹ്(അ) (നോഹ), ഇബ്രാഹിം(അ) (അബ്രഹാം), മൂസാ(അ) (മോശെ) മുതലായ പ്രസിദ്ധ പ്രവാചകന്മാരെയെല്ലാം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. ഈ മൂന്നു മതങ്ങളുടേയും പിതാവായി, ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന അബ്രഹാം എന്ന പ്രവാചകന്‍ അറിയപ്പെടുന്നു. ഇവരെല്ലാം പഠിപ്പിച്ചത് ഏകനായ ദൈവത്തെ ആരാധിക്കുവാനായിരുന്നെന്ന് ഖുര്‍ആനും, ബൈബിള്‍ പഴയനിയമവും, ജൂതരുടെതോറായും (ബൈബിള്‍ പഴയനിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങള്‍, ഒരുപോലെ അഭിപ്രായപ്പെടുന്നു. ഇവരെല്ലാം ഏകദൈവത്തെ ആരാധിക്കുവാനായി യാഗപീഠങ്ങള്‍ പണിതതായും, ഏകദൈവത്തെ നമസ്ക്കരിച്ചിരുന്നതായും, പന്നിമാംസം ഉപയോഗിച്ചിരുന്നില്ലെന്നും, അറുക്കപ്പെട്ട മൃഗങ്ങളെ മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂവെന്നും മറ്റും ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു. കൂടാതെ, അബ്രഹാം മുതല്‍ യേശുക്രിസ്തു വരെയുള്ള തലമുറകളിലെ പുരുഷന്മാരെല്ലാം പരിച്ഛേദനകര്‍മ്മം (സുന്നത്ത് കര്‍മ്മം) നടത്തിയിരുന്നതായും ബൈബിള്‍ പഴയനിയമം പ്രസ്ഥാവിക്കുന്നുണ്ട്. പരിച്ഛേദന കര്‍മ്മം ജൂതന്മാരും കോപ്റ്റിക് ക്രിസ്ത്യാനികളും ഇന്നും പിന്‍തുടരുന്നുണ്ട്.


മോശെ പ്രവാചകന്റെ കാലത്ത് ഏകദൈവത്തെയല്ലാതെ മററു വല്ല ദൈവങ്ങളെയും ആരാധിക്കുന്നവരെ കല്ലെറിഞ്ഞു കൊന്നതായി വരെ ബൈബിള്‍ പഴയനിയമം വ്യക്തമാക്കുന്നുണ്ട്. മോശെ പ്രവാചകന് ദൈവത്തിങ്കല്‍ നിന്നും കിട്ടിയ പത്ത് കല്പനകളില്‍ ഒന്നാമത്തെ കല്‍പ്പന ഏകനായ കര്‍ത്താവിനെ മാത്രം ആരാധിക്കുക എന്നതായിരുന്നു. പ്രവാചക പരമ്പരയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് അ.ഉ. 571ല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) മക്കയില്‍ ഭൂജാതനായി. മുന്‍കഴിഞ്ഞ പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് ആവര്‍ത്തിച്ചു പഠിപ്പിക്കുകയും ഇസ്ലാം മതത്തെ പൂര്‍ണ്ണമാക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. അല്ലാതെ, പുതിയൊരു മതം സ്ഥാപിക്കലായിരുന്നില്ല. പുതിയൊരു മതമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍ മുഹമ്മദ് നബി(സ) ദൈവമായി ഒരു 'മുഹമ്മദു' മതം സ്ഥാപിക്കപ്പെടുമായിരുന്നു. പ്രവാചകന്മാര്‍ വന്ന സമുദായങ്ങളിലെല്ലാം ബഹുദൈവാരാധന നിലനിന്നിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ബിംബങ്ങള്‍, ചിത്രങ്ങള്‍, രൂപങ്ങള്‍, മരണപ്പെട്ടുപോയമനുഷ്യര്‍ മുതലായവയോടായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്. അവര്‍ക്കായിരുന്നു ആരാധനകളര്‍പ്പിച്ചിരുന്നത്. ദൈവം അയച്ച പ്രവാചകന്മാര്‍, എല്ലാത്തിന്റെയും സൃഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിക്കാനും, അവനെ മാത്രം ആരാധിക്കാനുമാണ് കല്‍പ്പിച്ചത്. സ്വാഭാവികമായും എതിര്‍പ്പുകളുണ്ടായി. ഈ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച്, പ്രവാചകന്മാര്‍ കുറെ അനുയായികളെ സമ്പാദിച്ചു. സത്യമതം സ്ഥാപിച്ചു. ദൈവത്തെ ധിക്കരിച്ച, ബഹുദൈവാരാധന തുടര്‍ന്ന ചില സമൂഹങ്ങളെ, അവയിലെ പ്രവാചകനെയും അദ്ദേഹത്തെ പിന്‍പറ്റിയവരേയും രക്ഷപ്പെടുത്തിയതിനു ശേഷം ഭൂകമ്പം, കൊടുങ്കാറ്റ്, ഘോരശബ്ദം മുതലായ കഠിനശിക്ഷകള്‍ നല്‍കി നശിപ്പിച്ചതായി ഖുര്‍ആനില്‍ അല്ലാഹു അനേകം സന്ദര്‍ഭങ്ങളില്‍ വിവരിക്കുന്നുണ്ട്.


നൂഹ്നബി(അ)യുടെ ജനത, ഹൂദ് നബി(അ)യുടെ ജനത, സ്വാലിഹ് നബി(അ)യുടെ ഥമൂദ് ജനത, ശൂഐബ് നബി(അ)യുടെ മദ്യന്‍ ജനത, ലൂഥ് നബി(അ)യുടെ ജനത ഇവരെയെല്ലാം നശിപ്പിച്ചതിന്റെ ചരിത്രം വിശദമായിത്തന്നെ അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു. ദൈവത്തെ ധിക്കരിക്കുന്നവര്‍ക്കൊരു പാഠമായി ഈ പ്രദേശങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ചില പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും കാലശേഷം, മനുഷ്യരില്‍ ചിലര്‍, അവരില്‍ ദിവ്യത്വം ആരോപിച്ചുകൊണ്ട് ആരാധനകളില്‍ അവരെ ദൈവത്തോട് പങ്കുചേര്‍ക്കാന്‍ തുടങ്ങി. ഇബ്രാഹിം നബി(അ)യുടെ മകന്‍ ഇസ്ഹാഖ്നബി(അ)യുടെ മകനായ യഅ്ഖൂബ് നബി(അ), ഇസ്രായീല്‍ നബി(അ) എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍പ്പെട്ടവര്‍ ഇസ്രായീല്യര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. (ഫലസ്തീനിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്. ഇവര്‍ക്ക് ഇന്നത്തെ ഇസ്രയേല്‍ എന്ന രാജ്യവുമായി ബന്ധമൊന്നുമില്ല.


കേവലം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടന്ന ജൂതന്മാര്‍ക്ക് ഒരു രാജ്യമുണ്ടാക്കാന്‍ വേണ്ടി അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഫലസ്തീനിന്റെ ഒരു ഭാഗം കൈയേറി ഉണ്ടാക്കിയ രാജ്യമാണ് ഇന്നത്തെ ഇസ്രയേല്‍. ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായീല്യരിലേക്ക് നിയുക്തനായ പ്രവാചകനായിരുന്നു മുസാനബി(അ) (മോശെ). മോശെ പ്രവാചകന്റെ മരണശേഷമാണ് അന്നുവരെ നിലവിലില്ലാതിരുന്ന ജൂതമതം ആവിര്‍ഭവിച്ചത്. ഇവര്‍ ഉസൈര്‍ എന്ന പുരോഹിതന്‍ ദൈവപുത്രനാണെന്നു വാദിക്കുന്നു. മോശെ, തനിക്കുശേഷം വരുമെന്ന് പ്രവചിച്ചിരുന്ന പ്രവാചകനെ ജൂതന്മാര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനുശേഷം യേശുക്രിസ്തു നിയോഗിതനായപ്പോള്‍, പിതാവില്ലാത്തതിനാല്‍ അദ്ദേഹത്തെ ജൂതന്‍മാര്‍ ജാരസന്തതിയായി മുദ്രകുത്തി. പിന്നീടുവന്ന അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ) യെയും അവര്‍ വിശ്വസിച്ചില്ല. തങ്ങളിലേക്ക് വരുന്ന പ്രവാചകനെ കാത്ത് ഇപ്പോഴും സ്വതന്ത്രമായി അവര്‍ നിലകൊള്ളുന്നു. ആ പ്രവാചകനെക്കുറിച്ചുള്ള പ്രവചനങ്ങളാകട്ടെ, അക്ഷരം പ്രതിമുഹമ്മദ് നബി(സ) യില്‍ സമ്മേളിക്കുന്നു.


ഇസ്രായീല്യരില്‍ നിന്നും കാണാതായ കുഞ്ഞാടുകളെ (ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചവര്‍) കണ്ടെത്തി പ്രബോധനം സമര്‍പ്പിക്കാന്‍ അവരിലേക്ക് നിയുക്തനായ പ്രവാചകനായിരുന്നു ഈസാനബി(അ) (യേശുക്രിസ്തു). താന്‍ ദൈവത്തിന്റെ പ്രവാചകനാണെന്ന് തെളിയിക്കാന്‍ അന്ധന്‍മാരെയും, വെള്ളപ്പാണ്ഡുരോഗികളേയും, കുഷ്ടരോഗികളേയും സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക തുടങ്ങി പല അമാനുഷിക കൃത്യങ്ങളും ദൈവത്തിന്റെ സഹായത്താല്‍ അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിച്ച ദൈവിക ഗ്രന്ഥമാണ് ഇന്‍ജീല്‍. തന്റെ ജീവിതത്തിലുടനീളം താന്‍ ദൈവമാണെന്നോ, ദൈവപുത്രനാണെന്നോ യേശുക്രിസ്തു അവകാശപ്പെട്ടതായി ബൈബിളില്‍ എവിടെയുമില്ല. ക്രൈസ്തവരുടെ വിശ്വാസമായ ത്രിയേകത്വം (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് രൂപങ്ങളില്‍ ആണ് ദൈവം സ്ഥിതി ചെയ്യുന്നത്) എന്നത് ബൈബിളില്‍ എവിടെയും കാണാന്‍ സാധിക്കില്ല. യേശുക്രിസ്തു പ്രാര്‍ത്ഥിച്ചിരുന്നത് സാക്ഷാല്‍ കര്‍ത്താവിനോടായിരുന്നു. 'യേശു പറയുന്നു; നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ' (മത്തായി 4:10). ഇത്തരത്തിലുള്ള അനേകം വചനങ്ങള്‍ ബൈബിളില്‍ സുലഭമാണുതാനും. യേശു തന്റെ ശിഷ്യന്മാരെ സമീപിക്കുമ്പോള്‍ 'നിങ്ങള്‍ക്കു സമാധാനം' എന്നാണ് ആശംസിച്ചിരുന്നത്. (ലൂക്കോസ് 24:36,10:56, യോഹന്നാന്‍ 20:21, 20:26). നിങ്ങള്‍ക്കു സമാധാനം എന്നതിന്റെ ഹിബ്രു പദമാണ് 'ശാലോം അലൈക്കും'. അതിന്റെ അറബിപദമാണ് 'അസ്സലാമു അലൈക്കും'. യേശുക്രിസ്തു ഭൂമിയില്‍ നിന്നും വിടവാങ്ങിയ ശേഷം, ക്രിസ്തു ദൈവപുത്രനാണെന്നും, ദൈവത്തിന്റെ മൂന്ന് രൂപങ്ങളില്‍ ഒന്നാണെന്നും, മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുക്കാന്‍ ദൈവം ഭൂമിയിലവതരിച്ചതായിരുന്നു എന്നുമുള്ള വിശ്വാസങ്ങളില്‍, അദ്ദേഹത്തിന്റെ അനുയായികള്‍ രൂപപ്പെടുത്തിയതാണ് ക്രിസ്തുമതം.


ബൈബിള്‍ പുതിയ നിയമത്തിലെ പുസ്തകങ്ങളുടെ രചന ആരംഭിക്കുന്നത് ക്രിസ്തുവിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ലോകത്തിലെ പ്രബല മതവിഭാഗങ്ങളായ ജൂതര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ ഇവരുടെയെല്ലാം അടിത്തറ ഒന്നാണെന്നതിന് ഇതാണ് കാരണം. ഇവരെല്ലാം തന്നെ തങ്ങളുടെ പിതാവായി അബ്രഹാമിനെ (ഇബ്രാഹിം നബി(അ))യാണ് കണക്കാക്കുന്നത്. പിന്നെ, ആര്‍ക്കൊക്കെയാണ് വിശ്വാസം പിഴച്ചത്? ഹിന്ദുമതം എന്നത് ഭാരതത്തില്‍ ഉല്‍ഭവിച്ച ഒരു മതമാണ്. ഇതുപോലെ തന്നെ, ശ്രീബുദ്ധന്റെ പേരില്‍ രൂപം കൊണ്ടതാണ് ബുദ്ധമതം. ഈ പ്രബലമതങ്ങളെക്കൂടാതെ, ലോകത്ത് അനേകം മതങ്ങള്‍ വേറെയുമുണ്ട്. ഓരോ മതവും, ചില വ്യക്തികളെ കേന്ദ്രമാക്കി, അവര്‍ ദൈവമാണെന്ന് അവകാശപ്പെട്ട്, ജനങ്ങള്‍ രൂപപ്പെടുത്തിയതാണ്. ക്രിസ്തുവിന്റെ പേരില്‍ ക്രിസ്തുമതം, ബുദ്ധന്റെ പേരില്‍ ബുദ്ധമതം, മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുമതം. പക്ഷെ, ഇസ്ലാം മതം ഒരു വ്യക്തിയെ ചുറ്റിപ്പറ്റി രൂപപ്പെട്ട മതമല്ല. ആദംനബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാരിലൂടെ, ദൈവം അവതരിപ്പിച്ച മതമാണ് ഇസ്ലാം. സാക്ഷാല്‍ ഏകദൈവത്തിന്റെ അടിമയായി അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. മുഹമ്മദ്നബി(സ) യോട് പ്രാര്‍ത്ഥിച്ചാല്‍ അവന്‍ ഇസ്ലാം മതത്തില്‍ നിന്നും പുറത്താണ്.


മുഹമ്മദ് നബി(സ) യെ വരച്ച ചിത്രങ്ങളും മറ്റും രൂപപ്പെടാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിച്ചതു കൊണ്ടാണ് അങ്ങനെയൊരു മതം ആവിര്‍ഭവിക്കാതിരുന്നത്. വരാനിരിക്കുന്ന, അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യെപ്പറ്റി മുന്‍പുള്ള പ്രവാചകര്‍ നടത്തിയ പ്രവചനങ്ങള്‍ ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങളിലും, ക്രിസ്ത്യാനികളുടെ ബൈബിളിലും, ജൂതരുടെ തോറായിലുമെല്ലാം നമുക്ക് കണ്ടെത്താം. ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക. വ്യാസമുനിയുടെ പതിനെട്ട് പുരാണങ്ങളില്‍ ഒന്നായ ഭവിഷ്യല്‍ പുരാണത്തില്‍പറയുന്നു. 'ആ സന്ദര്‍ഭത്തില്‍ 'മഹാമദ' എന്നുപേരുള്ള ഒരു ആചാര്യന്‍ വിദേശത്ത് തന്റെ ശിഷ്യന്മാരോടൊത്ത് പ്രത്യക്ഷപ്പെടും. മരുഭൂമിയിലായിരിക്കും അദ്ദേഹത്തിന്റെ ആഗമനം' (ശശശ:3,5,8) 'അദ്ദേഹം ചേലാകര്‍മ്മം ചെയ്തവനായിരിക്കും. കുടുമ വെയ്ക്കുകയില്ല. താടിവളര്‍ത്തും. മാംസം ഭക്ഷിക്കും. വളരെ ശക്തിയായ രീതിയില്‍ പ്രബോധനം സമര്‍പ്പിക്കും. തന്റെ പ്രബോധനം സ്വീകരിക്കുന്നവരെ 'മുസലെ' എന്നു വിളിക്കും'     (ഭവിഷ്യല്‍ പുരാണം ശശശ: 25,28) അഥര്‍വ്വവേദം ഇരുപതാം അധ്യായത്തില്‍ പറയുന്നു. 'അല്ലയോ ഭക്തരേ! ശ്രദ്ധിച്ചുകേള്‍ക്കുക. പ്രശംസാര്‍ഹനായവന്‍ വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറു ശത്രുക്കളുടെ മധ്യത്തില്‍ നിന്നും നാം അവനെ സ്വീകരിക്കും'. മുഹമ്മദ് എന്ന വാക്കിന്റെ അര്‍ത്ഥം വാഴ്ത്തപ്പെടുന്നവന്‍, പ്രശംസിക്കപ്പെടുന്നവന്‍ എന്നെല്ലാമാണ്. അദ്ദേഹം ജനിക്കുമ്പോള്‍ മക്കയിലെ ജനസംഖ്യ ഏകദേശം അറുപതിനായിരം ആയിരുന്നു. 'അനുഗ്രഹി എന്നപേര്‍ സിദ്ധിക്കുന്നവന്‍ വാഴ്ത്തപ്പെടുന്ന പതിനായിരം അനുയായികളോടൊപ്പം ആഗതനാവും'. (ഋഗ്വേദ തന്ത്രം:15, സൂത്രം:26) അലഹബാദ് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത വേദപണ്ഡിതന്‍ പ്രഫ. പണ്ഡിറ്റ് ബെന്ദപ്രകാശ് ഉപാധ്യായ്, കല്‍ക്കി അവതാരത്തെക്കുറിച്ച് സമീപകാലത്ത് എഴുതിയ ഒരു ഗ്രന്ഥം വിവാദമായി. ഇദ്ദേഹത്തിന്റെ വാദഗതികള്‍ ശരിയാണെന്ന് മറ്റ് എട്ട്പ്രശസ്ത വേദപണ്ഡിതന്മാര്‍ കൂടി സാക്ഷ്യപ്പെടുത്തി.


ഹിന്ദുപുരാണങ്ങളില്‍ കലിയുഗത്തില്‍ അവതരിക്കുന്ന കല്‍ക്കി അവതാരത്തെക്കുറിച്ച് സൂചനകളുണ്ട്. കല്‍ക്കി അവസാന അവതാരമായിരിക്കുമെന്നും എല്ലാ മനുഷ്യര്‍ക്കും എല്ലാ ലോകത്തിനുമുള്ളതായിരിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കല്‍ക്കി അവതാരത്തെക്കുറിച്ചുള്ള സൂചനകള്‍ അവിശ്വസനീയമാം വിധം മുഹമ്മദ്നബി(സ) യുമായി ഒത്തുപോകുന്നുവെന്നാണ് ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ്പ്രകാശിന്റെ വെളിപ്പെടുത്തല്‍. കല്‍ക്കിയുടെ പിതാവ് വിഷ്ണു ഭഗതും മാതാവ് സുമാനിയുമായിരിക്കും. വിഷ്ണുദൈവവും ഭഗത് എന്നാല്‍ അടിമയും. അറബിയില്‍ ഇത് അബ്ദുല്ലയാണ്. (മുഹമ്മദ്നബി(സ)യുടെ പിതാവ്). സുമാനിക്ക് സമാധാനം, ശാന്തത എന്നൊക്കെയാണര്‍ത്ഥം. നബി(സ) യുടെ മാതാവായ ആമിനയുടെ അര്‍ത്ഥവും ഇതാണ്. കല്‍ക്കിയുടെ മുഖ്യാഹാരം ഈത്തപ്പഴവും ഒലീവുമായിരിക്കുമെന്നും, അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമായിരിക്കുമെന്നും അദ്ദേഹത്തിന്റെ ജനനം ഒരു മാസത്തിലെ 12ാം തീയതിഒരു ദ്വീപിലെ പ്രശസ്ത കുടുംബത്തിലായിരിക്കുമെന്നും പ്രവചനങ്ങളുണ്ട്. മുഹമ്മദ് നബി(അ) അറേബ്യന്‍ ഉപദ്വീപിലെ പ്രശസ്തകുടുംബമായ ഖുറൈശി കുടുംബത്തില്‍ റബീഉല്‍അവ്വല്‍ 12ാം തീയതിയാണ് ജനിച്ചത്. മുഖ്യാഹാരം ഈത്തപ്പഴവും ഒലീവുമായിരുന്നു. ദൈവം തന്റെ ദൂതന്‍ മുഖേന ഒരു ഗുഹയില്‍ വെച്ചായിരിക്കും ദൈവികവിദ്യാഭ്യാസം ചെയ്യിപ്പിക്കുക. അല്ലാഹു മുഹമ്മദി(സ)ന് ഹിറാഗുഹയില്‍ വെച്ചാണ് ജിബ്രീല്‍(അ) മുഖേന സന്ദേശങ്ങള്‍ കൈമാറിയത്. കൂടാതെ, കല്‍ക്കി കുതിരപ്പുറത്ത് വാളുമായി യുദ്ധത്തിനുപോകുന്ന ഒന്നാന്തരം ഒരു യോദ്ധാവായിരിക്കും. അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി(സ) യില്‍ ഈ പ്രവചനങ്ങളെല്ലാം ഒത്തുവരുന്നതായി പണ്ഡിറ്റ് പ്രകാശ് തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു.


ബൈബിള്‍ പഴയനിയത്തിലെ ആവര്‍ത്തന പുസ്തകത്തില്‍, വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി മൊശെ ഇങ്ങനെ പ്രസ്താവിക്കുന്നു. 'എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്ന് ദൈവം നിങ്ങള്‍ക്കായി അയയ്ക്കും. അവനെ അനുസരിക്കണം. പറയേണ്ട കാര്യങ്ങള്‍ എന്തെന്ന് ദൈവം അവനെ അറിയിക്കുകയും ദൈവം കല്‍പ്പിക്കുന്ന കാര്യങ്ങളെല്ലാംഅവന്‍ ജനങ്ങളോടു പറയുകയും ചെയ്യും. ദൈവനാമത്തില്‍ സംസാരിക്കുന്ന അവന് ചെവികൊടുക്കാത്ത ആരേയും ദൈവം കണക്കു പറയിക്കും'. (ആവര്‍ത്തന പുസ്തകം 18: 1519). പുതിയ നിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും, ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്. (അപ്പോസ്തല പ്രവൃത്തികള്‍ 3:22, 7:37) എന്നാല്‍ ഇവര്‍ ഇതു രേഖപ്പെടുത്തുമ്പോള്‍ മുഹമ്മദ് നബി(സ) ജനിച്ചിട്ടില്ല. ഈ പ്രവചനം മുഹമ്മദ് നബി(സ) യെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.

തനിക്കുശേഷം വരുന്ന പ്രവാചകനെപ്പറ്റി യേശു ക്രിസ്തു നടത്തിയ പ്രവചനങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കാണുക. 'എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍, ഇപ്പോള്‍ അത് താങ്ങാന്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കും. ആ സത്യാത്മാവ് വരുമ്പോള്‍ നീതിയേയും ന്യായവിധിയേയും സംബന്ധിച്ച് ലേകത്തെ പഠിപ്പിക്കും. ദൈവത്തെപ്പറ്റിയുള്ള സത്യംവെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. സ്വന്തം അധികാരത്തിലായിരിക്കുകയില്ല അദ്ദേഹം സംസാരിക്കുന്നത്. പ്രത്യുത, (ദൈവത്തില്‍ നിന്നും) താന്‍ കേള്‍ക്കുന്നതായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ (പരലോകത്തെപ്പറ്റി) അവന്‍ വെളിപ്പെടുത്തും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവനും പറയും. എന്നെപ്പറ്റി സംസാരിക്കും. എന്നെ മഹത്വപ്പെടുത്തും'. (യോഹന്നാന്‍ 16:715, 15:26, 14:26)


യേശു അവസാനമായി ആചരിച്ച പെസഹാതിരുന്നാളിന്റെ അമ്പതു ദിവസത്തിനുശേഷം യഹൂദന്മാരുടെ ഒരാഘോഷമായ പെന്തക്കോസ്താ ദിനത്തില്‍ ഒരു വീട്ടില്‍ കൂടിയിരിക്കുകയായിരുന്ന വിശ്വാസികളെ തീനാളങ്ങള്‍ പോലുള്ള നാവുകള്‍ സ്പര്‍ശിച്ചതായും അവര്‍ അന്യഭാഷകള്‍ സംസാരിച്ചതായും, അത് പരിശുദ്ധാത്മാവാണെന്ന് പത്രോസ് അവിടെ വെച്ച് പ്രസംഗിച്ചതായും അപ്പോസ്തല പ്രവൃത്തികള്‍ 2:141ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്, യേശു പറഞ്ഞ സത്യാത്മാവിന്റെ രംഗപ്രവേശമായിരുന്നുവെന്ന് ക്രൈസ്തവസഭകള്‍ വ്യാഖ്യാനിക്കുകയായിരുന്നു. പക്ഷേ, യേശു പറഞ്ഞത് പച്ചയായ ഒരു മനുഷ്യനെപ്പറ്റിയായിരുന്നു. എന്നാല്‍, ഈ സംഭവങ്ങള്‍ കഴിഞ്ഞ് അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് യേശുക്രിസ്തുവും മോശെയും ഉള്‍പ്പെടെയുള്ള മുന്‍കഴിഞ്ഞ പ്രവചകന്മാരെല്ലാം പ്രവചിച്ച, ആ പ്രവാചകന്‍ താനാണെന്നും, അവരെല്ലാം പഠിപ്പിച്ചത് ആവര്‍ത്തിച്ചു പഠിപ്പിക്കലാണ് തന്റെ ഉദ്ദേശ്യമെന്നും അവകാശപ്പെട്ടു കൊണ്ട് മുഹമ്മദ് നബി(സ) മക്കയില്‍ ജനിക്കുന്നത്. തനിക്കുശേഷം വരുന്ന 'അഹ്മദ്' (മുഹമ്മദ് നബി(സ) യുടെ അപരനാമം) എന്ന പ്രവാചകനെ, യേശു പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നാണ് പണ്ഡിതരുടെ അഭിപ്രായം.


അഹ്മദ് അഥവാ സ്തുതിക്കപ്പെട്ടവന്‍ എന്നര്‍ത്ഥം വരുന്ന ജലൃശസഹ്യീ എന്നഗ്രീക്ക് പദമാണ് ബര്‍ണബാസിന്റെ സുവിശേഷത്തിലും ആദ്യകാലത്തെ ചില സുവിശേഷ ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇന്നുള്ള ബൈബിളിന്റെ മൂലകൃതികളില്‍ ഈ പദം എങ്ങനെയോ ജമൃമസഹലീ എന്ന് എഴുതാനിടയായെന്നാണ് പണ്ഡിതാഭിപ്രായം. ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥമായ ആശ്വാസദായകന്‍, സഹായകന്‍ മുതലായ പദങ്ങളാണ് ഇന്നുള്ള ബൈബിളില്‍ കാണപ്പെടുന്നത്. 'എനിക്കു മുമ്പുള്ള യഹൂദ മതഗ്രന്ഥങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടും എനിക്കുശേഷം വരാനുള്ള 'അഹ്മദ്' എന്ന പ്രവാചകനെപ്പറ്റി സദ്വാര്‍ത്ത തരുന്നതിനും വേണ്ടി ഇസ്രയേല്‍ സന്തതികളിലേക്ക് ദൈവം അയച്ച പ്രവാചകനാണ് ഞാന്‍' എന്ന് യേശുക്രിസ്തു മുഹമ്മദ് നബി(സ) യെപ്പറ്റി പേരെടുത്ത് പറഞ്ഞതായി ഖുര്‍ആനും പറയുന്നു. (ഖുര്‍ആന്‍ 61:6) യാഥാര്‍ത്ഥ്യങ്ങള്‍ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്തിയാല്‍, ഇസ്ലാം മതമാണ് ദൈവത്തിന്റെ യഥാര്‍ത്ഥമതമെന്നും മറ്റു മതങ്ങളെല്ലാം മനുഷ്യരുടെ സൃഷ്ടിയാണെന്നും നമുക്കു മനസ്സിലാക്കാം. മുഹമ്മദ് നബി(സ), യേശുക്രിസ്തു, മോശെ മുതലായ മനുഷ്യരേയോ, മനുഷ്യരുടെ സൃഷ്ടികളായ വിഗ്രഹങ്ങളെയോ, ചിത്രങ്ങളേയോ, രൂപങ്ങളേയോ ആരാധിക്കുന്ന മതമല്ല ഇസ്ലാംമതം. പ്രപഞ്ചനാഥനായ സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുന്ന മതമാണത്.


ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക. 'നൂഹിനെയും, ഇബ്രാഹിമിനേയും, മൂസായേയും, ഈസായേയും ഉപദേശിച്ചിരുന്നതും നിനക്ക് നാം വെളിപാട് നല്‍കിയിട്ടുള്ളതുമായ അതേ മതമാണ് നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നിട്ടുള്ളത്. ആ മതം നിലനിര്‍ത്തുക'. (ഖുര്‍ആന്‍ 42:13) ചിന്തിക്കൂ, യഥാര്‍ത്ഥമതം ഏതാണെന്ന്? ഇങ്ങനെയൊരു തിരിച്ചറിവ് കിട്ടിയതുകൊണ്ട് അന്യമതസ്ഥരുടെ വിശ്വാസങ്ങളെയോ, ആചാരങ്ങളെയോ നിന്ദിക്കലോ, കളിയാക്കലോ ഒരു മുസ്ലിം ഒരിക്കലും ചെയ്യരുതാത്തതാകുന്നു. തന്നെ കാണാന്‍ വന്ന നജ്റാനിലെ ക്രൈസ്തവര്‍ക്ക്, അവരുടെ ആരാധനയ്ക്കുള്ള സമയം ചോദിച്ചറിഞ്ഞ് പള്ളിയുടെ ഒരു ഭാഗത്ത് അവര്‍ക്ക് പ്രാര്‍ത്ഥനയ്ക്കുള്ള സൌകര്യംഒരുക്കിക്കൊടുത്ത പ്രവാചകന്‍(സ) യുടെ അനുയായികളാണ് നാം. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലും ഇസ്ലാമില്‍ പാടില്ല. അറിവ് എത്തിച്ചുകൊടുക്കുക എന്ന ഒരു ബാധ്യത മാത്രമേ ഒരു മുസ്ലിമിനുള്ളൂ. മാത്രമല്ല, നമ്മള്‍ തന്നെ ഒരു യഥാര്‍ത്ഥ മുസ്ലിം അല്ല എന്നിരിക്കേ, ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, നമ്മുടെ മതവിശ്വാസം ശക്തിപ്പെടുത്തുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്

2013, ജനുവരി 10, വ്യാഴാഴ്‌ച

എല്ലാം പെണ്ണിനെ ചുറ്റിപ്പറ്റി


പ്രകൃത്യാ തന്നെ സ്‌ത്രീയും പുരുഷനും വ്യത്യസ്‌തരാണ്‌. അത്‌ അവളുടെമേല്‍ ആധിപത്യം പുലര്‍ത്താനുള്ള അവകാശമല്ല. പ്രാചീന കാലഘട്ടം മുതല്‍ തന്നെ സ്‌ത്രീയോട്‌ സമൂഹം സ്വീകരിച്ച ഒരുതരം വിവേചനമനസുണ്ട്‌. അബലയും അടിമയുമെന്ന മനസിന്റെ ഭാവഭേദങ്ങള്‍ എല്ലായിടത്തും പ്രകടമായി കാണുന്നുണ്ട്‌.
ഏത്‌ സമൂഹത്തിന്റെ നിലനില്‍പ്പിന്റെയും അടിസ്‌ഥാനം ഭദ്രതയാണ്‌. കുടുംബമാണ്‌ അതിന്റെ അടിസ്‌ഥാനഘടകം. പുരുഷനെപോലെ ഉത്തരവാദിത്തവും ബാധ്യതയും ഇക്കാര്യത്തില്‍ സ്‌ത്രീക്കും നിര്‍വഹിക്കാനുണ്ട്‌. സ്‌ത്രീയെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഒരു സാമൂഹികമാറ്റവും ചരിത്രത്തിലുണ്ടായിട്ടില്ല. അതേസമയം പരിമിതികള്‍ ധാരാളം കാര്യങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ട്‌. പ്രകൃതിപരമായ ആ സത്യത്തെ അംഗീകരിക്കപ്പെടുകയും വേണം. തര്‍ക്കിച്ചു ജയിക്കേണ്ട ഒന്നല്ല സ്‌ത്രീ സുരക്ഷയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

എഴുതപ്പെട്ട ഇതിഹാസങ്ങളെല്ലാം
പെണ്ണിനെപ്പറ്റി
എണ്ണപ്പെട്ട കഥകള്‍, കവിതകള്‍, കലകള്‍
പെണ്ണിനെപ്പറ്റി
വരകള്‍, വാക്കുകള്‍, വര്‍ണങ്ങളാകെ
പെണ്ണിനെ ചുറ്റിപ്പറ്റി
അതു വരച്ചുതീര്‍ത്ത പുരുഷന്‌
എവിടെയോ ലേശം തെറ്റി
പെണ്ണിന്‍ കണ്ണീരാണീ ഭൂമിയില്‍ കടലായി
മാറിയതത്രെ
പെണ്ണിനെ ദുഃഖം തീറ്റിക്കും പുരുഷന്‍
ക്രൂരനത്രെ
മാപ്പിളപ്പാട്ടിന്റെ കുലപതി മോയിന്‍കുട്ടി വൈദ്യര്‍ക്ക്‌ ശേഷം കാവ്യഭംഗിയുള്ള രചനയില്‍ ശ്രദ്ധേയ സംഭാവന നല്‍കിയ നിലമ്പൂര്‍ എസ്‌.എള ജമീലിന്റെ വരികളാണ്‌ മേലുദ്ധരിച്ചത്‌. ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം എല്ലാ ചര്‍ച്ചകളും സ്‌ത്രീയില്‍ കേന്ദ്രീകരിച്ചാണു നില്‍ക്കുന്നത്‌. അതുകണ്ടപ്പോഴാണു മേല്‍ശകലകങ്ങള്‍ ഓര്‍മ വന്നത്‌. സ്‌ത്രീസുരക്ഷയില്‍ നിന്നെല്ലാം വഴിമാറി ചര്‍ച്ചകളും വിവാദങ്ങളും ഏതോ കൊടുങ്കാട്ടിലാണു ചെന്നെത്തി നില്‍ക്കുന്നത്‌. ആവര്‍ത്തിക്കപ്പെടുകയും വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്‌ത്രീ പീഡനങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും നിര്‍ദേശിക്കപ്പെടുന്ന പ്രതിവിധികള്‍ പലതരത്തിലുള്ളതാണ്‌. വധശിക്ഷ നല്‍കണം, ഷണ്ഡീകരിക്കണം, അതിവേഗ വിചാരണ വേണം, സ്‌ത്രീ മാന്യമായി വസ്‌ത്രം ധരിക്കണം, പൊതുരംഗത്ത്‌ സ്‌ത്രീയെ കണ്ടുകൂടാ, വീട്ടില്‍ കഴിഞ്ഞു ഭര്‍ത്താവിനെ നോക്കിയാല്‍ മതി, ലൈംഗിക വിദ്യാഭ്യാസത്തിനു പ്രത്യേക സംവിധാനം വേണം, മിശ്രവിദ്യാഭ്യാസം ഒഴിവാക്കണം, പാവാടയ്‌ക്കു പകരം സ്‌കൂളുകളില്‍ ചുരിദാറു മതി എന്നു തുടങ്ങി പ്രായോഗികവും അപ്രായോഗികവുമായ എന്തെല്ലാം നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നാലും തുടരുന്ന സ്‌ത്രീപീഡനങ്ങള്‍ക്ക്‌ ഇതൊന്നും പരിഹാരമാവില്ലെന്നു പിന്നീടുള്ള അനുഭവങ്ങള്‍ ഏറെ ബോധ്യപ്പെടുത്തുന്നുണ്ട്‌.
സ്‌ത്രീയെ ബഹുമാനിക്കാനും ആദരിക്കാനും തുല്യപരിഗണന നല്‍കാനും പര്യാപ്‌തമാവും വിധമാവേണ്ടിയിരുന്നു യഥാര്‍ഥത്തില്‍ ചര്‍ച്ചയുടെ പോക്ക്‌. മറിച്ച്‌ സ്‌ത്രീത്വത്തെ കൂടുതല്‍ അവമതിക്കുന്നതിലേക്കാണു കൊണ്ടുചെന്നെത്തിക്കുന്നത്‌. പുരുഷമേധാവിത്വ മനസിന്റെ പ്രതിഫലനമാണ്‌ ഇതെല്ലാമെന്നു പറഞ്ഞു മാറ്റിനിര്‍ത്തിക്കൂടാ. ധാരാളം ഘടകങ്ങള്‍ പങ്കുവഹിക്കുന്നതുപോലെ സ്‌ത്രീയും പങ്കാളിയാണ്‌ ഇതിലെല്ലാം. കവി സച്ചിതാനന്ദനെ കടം കൊണ്ടാല്‍ സ്‌ത്രീയുടെ ശത്രു പുരുഷന്‍ മാത്രമല്ല. സ്‌ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ക്കു നേതൃപരമായ പങ്ക്‌ സ്‌ത്രീകള്‍ തന്നെ വഹിക്കുന്നതിന്റെ നേരനുഭവങ്ങള്‍ ഒത്തിരിയേറെ നമ്മുടെ മുന്നിലുണ്ട്‌. പെണ്‍കുഞ്ഞ്‌ ജനിക്കുന്നത്‌ അപമാനമായി കാണുന്നവരും മകളെ കാഴ്‌ചവെക്കുന്നവരും പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യകാര്‍മികരായി നില്‍ക്കുന്നവരും സ്‌ത്രീ സമൂഹത്തിന്റെ മിത്ര ഗണത്തിലല്ല പെടുന്നത്‌. എല്ലാറ്റിനും പര്യാപ്‌തമായ പരിഹാരം ഫെമിനിസ്‌റ്റ് വാദഗതികളാണെന്ന്‌ വിലയിരുത്താനും അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ സമഗ്രമായി ഉള്‍ക്കൊണ്ടാവണം പരിഹാര നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരേണ്ടത്‌. ദില്ലി സംഭവം ഗുണപരമായ ചിന്തകളിലേക്കു നയിക്കുമെന്നു കരുതിയവര്‍ക്ക്‌ കൂടുതല്‍ തെറ്റിക്കൊണ്ടിരിക്കുകയാണ്‌. നല്ല പാഠങ്ങള്‍ പഠിപ്പിക്കുന്നതിനു പകരം ഘടികാരത്തിന്റെ സൂചി പിന്നിലേക്കു തിരിച്ചുപിടിക്കുന്നതു പുരോഗതിയിലേക്കു മുന്നോട്ടു നടക്കുന്ന സമൂഹത്തിന്‌ അഭികാമ്യമായ ശീലമല്ല. സമത്വവും ഔന്നിത്യവും പരിഗണനയും സുരക്ഷിതത്വവും സ്‌ത്രീക്ക്‌ ലഭ്യമാവേണ്ടതുണ്ട്‌.
അവകാശങ്ങള്‍ നിഷേധിച്ച്‌ അടിമകളാക്കി നിര്‍ത്തുന്ന പ്രാകൃതമനോഭാവത്തെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ഏതു നീക്കത്തെയും പ്രബുദ്ധമായ ഇന്ത്യന്‍ ജനത നഖശിഖാന്തം എതിര്‍ത്തുകൊണ്ടേയിരിക്കും. അതുകൊണ്ടാണു ദില്ലി പശ്‌ചാത്തലത്തില്‍ പുറത്തുവന്ന അപരിഷ്‌കൃത നിലപാടുകളോടു രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നത്‌. രാഷ്‌ട്രീയ സ്വയം സേവക സംഘം മേധാവി മോഹന്‍ഭഗവതിന്റെ ആസാം സില്‍ച്ചറിലെയും മധ്യപ്രദേശ്‌ ഇന്‍ഡോറിലെയും പ്രസ്‌താവനകള്‍ ഇപ്പോള്‍ അതിരൂക്ഷമായ വിമര്‍ശനത്തിന്‌ വിധേയമായി കഴിഞ്ഞത്‌ ഇതുകൊണ്ടാണ്‌. ആര്‍.എസ്‌.എസ്‌ മേധാവിയുടെ പ്രസ്‌താവന ഒട്ടും അത്ഭുതം സൃഷ്‌ടിക്കുന്നതല്ല. ഉള്‍ക്കൊള്ളുകയും കാത്തുസൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അടിയുറച്ച ഒരാശയത്തിന്റെ പ്രതിഫലനങ്ങള്‍ അതിന്റെ മുഖ്യകാര്‍മികനില്‍ നിന്നുതന്നെയാണ്‌ പുറത്തുവരേണ്ടത്‌.
അമ്പത്തിയെട്ടര കോടിയലധികം വരുന്ന ഇന്ത്യന്‍ സ്‌ത്രീ സമൂഹത്തിന്‌ നിര്‍ഭയവും സുരക്ഷിതവുമായി കഴിയാനുള്ള സാഹചര്യങ്ങളെക്കുറിച്ച്‌ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നിടത്തുനിന്നു മറ്റൊരു ദിശയിലേക്കു കൊണ്ടെത്തിക്കാന്‍ ആര്‍.എസ്‌.എസ്‌ മേധാവി ശ്രമിച്ചത്‌ കൃത്യമായ രാഷ്‌ട്രീയ തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ തന്നെയാണ്‌. സ്‌ത്രീയുടെ പദവിയും സ്‌ഥാനവും ഓരോ സമൂഹവും മതവും പ്രത്യയശാസ്‌ത്രവും ദര്‍ശനങ്ങളും വ്യത്യസ്‌ത രീതിയിലാണ്‌ സമീപിച്ചു പോന്നത്‌. ഓരോന്നിന്റെയും സമീപനങ്ങളെ സംബന്ധിച്ച്‌ ധാരാളം പഠനങ്ങള്‍ നടക്കുകയും അവസാനിക്കാത്ത സംവാദങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്‌. തങ്ങളുടെ ശരിയിലെ ശാഠ്യം സംവാദങ്ങള്‍ക്ക്‌ കൊഴുപ്പ്‌ നല്‍കാന്‍ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഒരുകാലത്ത്‌ റോമന്‍ നിയമത്തില്‍ കുടുംബനാഥന്‌ ലഭിക്കുന്ന പരിപൂര്‍ണ സ്വാതന്ത്ര്യം വില്‍ക്കാനും ഉപദ്രവിക്കാനും വധിക്കാനും വരെ അവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതായിരുന്നു. ഭാര്യയ്‌ക്കും പെണ്‍മക്കള്‍ക്കും സ്വത്തിന്‌ അവകാശമില്ലാത്തതായിരുന്നു ആദ്യകാല ഗ്രീക്ക്‌റോമന്‍ നിയമങ്ങള്‍. ഗ്രീക്ക്‌ കാഴ്‌ചപ്പാടില്‍ ക്രയവിക്രയത്തിനുള്ള വസ്‌തുവായി സ്‌ത്രീ കണക്കാക്കപ്പെട്ടു പോന്നിരുന്നു. വിവാഹം ചെയ്യുന്ന പുരുഷന്‌ പിതാവ്‌ മകളെ വില്‍ക്കലായിരുന്നു. അങ്ങനെ വാങ്ങുന്ന വ്യക്‌തിക്ക്‌ അവളെ വില്‍ക്കുകയോ പത്നിയാക്കി നിര്‍ത്തുകയോ ചെയ്യാമായിരുന്നു. ഫ്രാന്‍സില്‍ ഒരു കാലത്ത്‌ സ്‌ത്രീ മനുഷ്യനോ മൃഗമോ എന്നതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജാതീയവിവേചനത്തിന്‌ ഇരയായി സ്‌ത്രീകള്‍ക്ക്‌ ഇന്നും മാന്യമായ പദവി അംഗീ കരിച്ചുകൊടുക്കപ്പെട്ടിട്ടില്ല. നഗ്നത മറയ്‌ക്കാന്‍ പോലും സ്‌ത്രീയെ അനുവദിക്കാത്ത പ്രാകൃത സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനിര്‍ത്താനാണ്‌ ചാതുര്‍വര്‍ണ്യത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
സ്‌ത്രീ രാത്രിയും പകലും തന്റെ ഭര്‍ത്താവിന്‌ വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടവളാണെന്ന്‌ മനുസ്‌മൃതി കാഴ്‌ചപ്പാട്‌ (അധ്യായം9 ഖണ്ഡം 2) വിശദീകരിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ മോഹന്‍ഭഗവത്‌ ചെയ്‌തത്‌. വിവാഹബന്ധത്തിലൂടെ സ്‌ത്രീയെ കെട്ടിയിടപ്പെടണമെന്ന കാഴ്‌ചപ്പാട്‌ പൊതുസ്വീകാര്യമാവുന്നതല്ല. എല്ലാത്തിനും കാരണം സ്‌ത്രീ പൊതുരംഗത്ത്‌ പ്രത്യക്ഷപ്പെടുന്നതാണെന്ന്‌ വരുന്നത്‌ ബാലിശമാണ്‌. ഇന്ത്യന്‍ സൈന്യം കാശ്‌മീരില്‍ നടത്തിയ ക്രൂരമായ മാനഭംഗങ്ങള്‍ ഒന്നും സ്‌ത്രീ നടു റോഡിലെത്തിയത്‌ കൊണ്ടായിരുന്നില്ല. അടച്ചിട്ട കതകുകള്‍ ചവിട്ടിത്തുറന്ന്‌ സ്‌ത്രീകളെ തേടിയെത്തിയ കാമഭ്രാന്തന്‍മാരുടെ പ്രേരകം തുറന്നിട്ട സ്‌ത്രീ മാറിടങ്ങളല്ലായിരുന്നു. സൂറത്തില്‍ മോഹന്‍ഭഗവതിന്റെ ആശയങ്ങളില്‍ പ്രചോദിതരായ അനുയായികള്‍ നഗ്നരായി ഓടിച്ചിട്ട്‌ മാനഭംഗപ്പെടുത്തിയത്‌ നഗര സംസ്‌കാരം സ്വാധീനിച്ച ഇന്ത്യയിലല്ല, ഗ്രാമീണ ഭാരതത്തില്‍ തന്നെയായിരുന്നു. ഭഗവതിന്റെ ആശയങ്ങള്‍ അണപ്പല്ല്‌ കൊണ്ട്‌ കടിച്ചുപിടിക്കുന്ന ഗുജറാത്തിലെ മോഡിയുടെ അനുയായിവൃന്ദം ഗര്‍ഭിണിയുടെ വയറ്റിലേക്ക്‌ ത്രിശൂലം കയറ്റി ഗര്‍ഭസ്‌ഥശിശുവിനെ പുറത്തെടുത്ത്‌ പെട്രോളൊഴിച്ച്‌ കൊന്നത്‌ ഗ്രാമീണ ഭാരതത്തിലായിരുന്നു. അപ്പോഴാണ്‌ സച്ചിദാനന്ദന്‍ എഴുതിയത്‌ ഇന്ത്യയിലെ അമ്മമാരെ നിങ്ങളിനി പ്രസവിക്കുകയും വേണ്ടെന്ന്‌.
മാവോവാദത്തിന്റെ മറയില്‍ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ ആദിവാസി വാസ സ്‌ഥലങ്ങളില്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന സ്‌ത്രീ പീഡനങ്ങളും ഗ്രാമീണ ഭാരതത്തിലാണ്‌. ഓരോ മൂന്ന്‌ മിനുട്ടിലും ഗ്രാമീണ മേഖലയില്‍ ഒരു സ്‌ത്രീയെങ്കിലും മാനം കവര്‍ന്നെടുക്കപ്പെടുന്നുവെന്നത്‌ ഒരു സ്‌ത്രീ സംരക്ഷകരെയും അസ്വസ്‌ഥപ്പെടുത്തുന്നില്ല. പ്രത്യേകിച്ച്‌ അതില്‍ ഭൂരിഭാഗം ദലിതുകളാവുമ്പോള്‍.
പ്രകൃത്യാ തന്നെ സ്‌ത്രീയും പുരുഷനും വ്യത്യസ്‌ഥതരാണ്‌. അത്‌ അവളുടെമേല്‍ ആധിപത്യം പുലര്‍ത്താനുള്ള അവകാശമല്ല. പ്രാചീന കാലഘട്ടം മുതല്‍ തന്നെ സ്‌ത്രീയോട്‌ സമൂഹം സ്വീകരിച്ച ഒരുതരം വിവേചനമനസ്സുണ്ട്‌. അബലയും അടി മയുമെന്ന മനസ്സിന്റെ ഭാവഭേദങ്ങള്‍ എല്ലായിടത്തും പ്രകടമായി കാണുന്നുണ്ട്‌. ഏത്‌ സമൂഹത്തിന്റെ നിലനില്‍പ്പിന്റെയും അടിസ്‌ഥാനം ഭദ്രതയാണ്‌. കുടുംബമാണ്‌ അതിന്റെ അടിസ്‌ഥാനഘടകം. ഇത്‌ ആര്‍ക്കും നിരാകരിക്കാവുന്നതല്ല. പുരുഷനെ പോലെ ഉത്തരവാദിത്തവും ബാധ്യതയും ഇക്കാര്യത്തില്‍ സ്‌ത്രീക്കും നിര്‍വഹിക്കാനുണ്ട്‌. സ്‌ത്രീയെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഒരു സാമൂഹ്യമാറ്റവും ചരിത്രത്തിലുണ്ടായിട്ടില്ല. അതേസമയം പരിമിതികള്‍ ധാരാളം കാര്യങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ട്‌. പ്രകൃതിപരമായ ആ സത്യത്തെ അംഗീകരിക്കപ്പെടുകയും വേണം. തര്‍ക്കിച്ചു ജയിക്കേണ്ട ഒന്നല്ല സ്‌ത്രീ സുരക്ഷയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
വിവാഹബന്ധങ്ങളിലുണ്ടാവുന്ന പരസ്‌പരധാരണയെക്കുറിച്ച്‌ വികലവും ഭാഗി കവുമായ കാഴ്‌ചപ്പാടാണ്‌ ഭഗവത്‌ മുമ്പോട്ട്‌ വെച്ചത്‌. സ്‌ത്രീയോട്‌ ഭഗവത്‌ പ്രതിനിധാനം ചെയ്യുന്ന ആശയം പുലര്‍ത്തുന്ന കാഴ്‌ചപ്പാട്‌ തന്നെയാണ്‌ വീട്ടുജോലിക്കാരിയാവണമെന്നത്‌. ദാസ്യവേല സ്‌ത്രീക്ക്‌ കല്‍പ്പിച്ചുവെച്ച പ്രാചീനസ്വഭാവമാണ്‌ അതില്‍ ദര്‍ശിക്കുന്നത്‌. വിവാഹത്തെയും ലൈംഗിക ആഗ്രഹപൂര്‍ത്തികരണത്തെയും കുറിച്ച്‌ തെറ്റായ സങ്കല്‍പ്പമായിരുന്നു പുരാതനമായി നിലനിന്നിരുന്നത്‌. ഇഷ്‌ടമുള്ളിടത്ത്‌ കയറിച്ചെന്ന്‌ സ്‌ത്രീയെ പ്രാപിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന വരേണ്യ ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ ഇരകളായിരുന്ന ജാതിയില്‍ കീഴെ നിന്നവര്‍.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ പി. ഭാസ്‌കരനുണ്ണി ദായക്രമത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും നന്നായി പഠിച്ചവതരിപ്പിക്കുന്നുസാഹിത്യ അക്കാദമി ഇറക്കിയ ഗ്രന്ഥത്തില്‍. ബ്രാഹ്‌മണ, നമ്പൂതിരി, നായര്‍, ഈഴവ, തണ്ടാന്‍, മുക്കുവ, കമ്മാള, പറയ സമൂഹങ്ങളിലെ വിവാഹസമ്പ്രദായത്തെക്കുറിച്ച്‌ വിശദമായ പഠനം അതിലുണ്ട്‌. വിവാഹത്തെക്കുറിച്ച അവര്‍ണ സവര്‍ണ പാരമ്പര്യം അതില്‍ എടുത്തുദ്ധരിക്കുന്നുണ്ട്‌. സവര്‍ണസംസ്‌കാരം മുമ്പോട്ട്‌ വെക്കുന്ന ധാര്‍മികമൂല്യങ്ങളുടെ അകംപൊരുള്‍ പ്രസ്‌തുത കൃതിയില്‍നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്‌. അത്തരമൊന്നിന്റെ തുടര്‍ച്ചയെ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നവരാണ്‌ ഗ്രാമീണഭാരതത്തിന്റെ വക്‌താക്കളായി നിലകൊള്ളുക.
നഗരഗ്രാമവ്യത്യാസമില്ല സ്‌ത്രീ പീഡനങ്ങള്‍ക്ക്‌. എല്ലാറ്റിനും ഒരു കാരണമാണ്‌ എന്ന്‌ വിധിയെഴുതുന്നതിലൂടെ വിഷയത്തിന്റെ ഗൗരവം നഷ്‌ടപ്പെടും. സമ്പന്നമായ ഒരു സാംസ്‌കാരിക പാരമ്പര്യത്തെയും ധാര്‍മിക പരിസരത്തെയും തകര്‍ത്തെറിയുന്നതില്‍ മധ്യവര്‍ഗസംസ്‌കാരത്തിന്‌ മുഖ്യമായ പങ്കുണ്ട്‌. അതോടൊപ്പം പവിത്രമായ ധാര്‍മിക സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയും പങ്കാളിയാണ്‌.
സ്‌ത്രീയെ അംഗീകരിക്കുകയും മാനിക്കുകയും അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുന്ന ദര്‍ശനങ്ങളോട്‌ ആഭിമുഖ്യമുണ്ടാവുക അതിനാല്‍ സ്വാഭാവികമാണ്‌. സ്‌ത്രീക്ക്‌ ഭര്‍ത്താവിനെ തിരഞ്ഞെടുക്കുമ്പോള്‍ അവളുടെ ഇഷ്‌ടാ നിഷ്‌ടങ്ങളെ പരിഗണിക്കണമെന്ന്‌ ഇസ്ലാം മുമ്പോട്ടുവെക്കുന്നത്‌ സ്‌ത്രീയെ ആ ദര്‍ശനം ആദരിക്കുന്നുവെന്നതിനാലാണ്‌. സ്വന്തം ഉടമസ്‌ഥതയിലുള്ള സ്വത്തിന്റെ കൈകാര്യത്തിലും സ്‌ത്രീക്ക്‌ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്‌. കുത്തഴിഞ്ഞ ജീവിതത്തെ പ്രോത്സാഹിപ്പിക്കാതെ തന്നെ സ്‌ത്രീയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. സ്‌ത്രീയെ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചകളുടെ പര്യവസാനവും അതിലേക്കാണ്‌ വഴി നടത്തേണ്ടത്‌.

2013, ജനുവരി 8, ചൊവ്വാഴ്ച

ഉമര്‍ഖാളിയുടെ സമരവീര്യം -1

   ചരിത്രമാറ്റങ്ങള്‍ക്ക് പങ്കാളിത്തവും നേതൃത്വവും വഹിക്കുക എന്നതും അതിന് മൂകസാക്ഷിയാകുക 
എന്നതും രണ്ടുതരം പ്രവര്‍ത്തനങ്ങളാണ്.ജനസമൂഹങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതപരിതസ്ഥിതികളില്‍നിന്ന് അവരെ മുക്തരാക്കി,അന്യായമായ ആധിപത്യപ്രവണതകളോട് കലഹിച്ച്നീതിസ്ഥാപി ക്കാന്‍ ഉദ്യമിക്കുന്നതാണ്  ആദ്യത്തെ പ്രവര്‍ത്തനമെങ്കില്‍ ഈ സാമൂഹിക ദുരന്തങ്ങളോടെല്ലാംവിമുഖമായി ആധിപത്യ താല്‍പര്യങ്ങളെ നിശ്ശബ്ദം പിന്തുണച്ച് ചരിത്രത്തില്‍ കാഴ്ചക്കാരായി നില്‍ക്കുക എന്നതാണ്രണ്ടാമത്തെപ്രവര്‍ത്തനം. ഇത്തരംകാഴ്ചക്കാരുംആധിപത്യതാല്പര്യങ്ങളുടസംരക്ഷകരു മായ പലരും പില്‍കാലത്ത് വലിയ വിമോചന നവോത്ഥാന നിര്‍വ്വഹണങ്ങളുടെ പ്രായോക്താക്കളായി ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.
          കൊളോണിയലിസത്തിന്റെ സാംസ്കാരിക മൂല്യങ്ങളോട് താദാത്മ്യപ്പെട്ടവര്‍പില്‍കാലചരിത്രവായനകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവരായത് കോളണിയനന്തര ഇന്ത്യന്‍ദേശീയതരൂപപ്പെട്ടതുംവികസിച്ചതും അവരുടെതന്നെ ജ്ഞാന വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാലാണ്.ഇങ്ങനെ  കൊളോണിയലിസത്തിന്റെ ആധിപത്യ താല്‍പ്പര്യങ്ങള്‍ക്കെതിരായി ഇടതടവില്ലാതെ വിമോചനസമരം നിര്‍വഹിച്ച ഒരു ജനസമൂഹം കലാപകാരികളും അവരുടെ ഉലമാക്കളായ നേതാക്കള്‍ കൂറ്റവാളികളുമാകുന്ന ഒരു വൈപരീത്യം ചരിത്രത്തില്‍ സംഭവിച്ചു.
   പതിനെട്ടാം നൂറ്റാണ്ട് അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിലെതന്നെയും മലബാര്‍ മേഖല 
യില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്നും ജന്‍മിത്ത നാടുവായിത്ത ശക്തികളുടെ നീതിരഹിതമായ അധി 
കാരവാഴ്ച്ചക്കുമെതിരെ മാപ്പിളമാര്‍ നടത്തിയ ഇടതടവില്ലാത്ത പോരാട്ടങ്ങള്‍ ഇപ്പൊഴും മാപ്പിള കലാപങ്ങള്‍ മാത്രമായി ഇകഴ്ത്തപ്പെടുന്നത് മുകളില്‍ സൂചിപ്പിച്ച കാരണത്താല്‍ തന്നെയാണ്.
   മാപ്പിളസമരങ്ങള്‍ക്ക് പ്ര്യത്യയശാസ്ത്ര പിന്‍ബലമൊരുക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത 
പ്രമുഖരായ ഉലമാക്കള്‍ക്ക് നമ്മുടെ പൊതു ചരിത്രരചനകളില്‍ ഇടംലഭിക്കാതെ പോയത് യാദൃശ്ചികമല്ല.ഇന്ത്യയിലാദ്യമായി നികുതിനിഷേധത്തെ ഒരു സമരായുധമായി പ്രയോഗിച്ചത് ഉമര്‍ഖാളി(റ)ആയിരുന്നു.മലബാറിലെ മാപ്പിള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആത്മജ്ഞ്ജാനിയും സാത്വികനുമായ ഈ മഹാന്‍ നമ്മുടെ പൊതു ചരിത്ര രചനകളില്‍ ഇടംനേടാതെ പോയത് എന്തു കൊണ്ടാണ് ?ഈ അവഗണനയുടെ കാര്യകാരണങ്ങള്‍ തിരയുന്നതിന്നു പകരം ഉമര്‍ഖാളിയുടെയും സമാനാരായ പണ്ഡിതന്‍മാരുടെയും വിമോചന നിര്‍വാഹനത്തിന്റെ യഥാര്‍ത്ഥ താല്‍പ്പര്യത്തെ ശരിയായി സ്ഥാനപ്പെടുത്തുന്ന ഗവേഷണ ഉദ്യമങ്ങള്‍ ആരംഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ചരിത്രപശ്ചാത്തലം 
   ടിപ്പുവിന്റെ അധികാരവും ആദര്‍ശപൂര്‍ണമായ അദ്ദേഹത്തിന്റെ ഭരണ നിര്‍വ്വഹനവും ഒടുവില്‍ വഞ്ചനയും ഉപചാപങ്ങളും നടത്തി അദ്ദേഹത്തിന്റെ ആധിപത്യത്തെയും പ്രതിരോധ നീക്കങ്ങളെയും ബ്രിട്ടീഷ് സാമ്രാജ്യത്വം തകര്‍ത്തതും മലബാര്‍ മേഖലയില്‍ കൂടി കൊളോണിയല്‍ അധികാരം സ്ഥാപിക്കപ്പെട്ടതും ഉമര്‍ഖാളിയുടെ യൌവ്വനകാലത്താണ്.ടിപ്പുവിന്റെ ആധിപത്യകാലത്ത് മലബാറിന്റെ ഭൂനിയമങ്ങളും സാമ്പത്തിക ഘടനയും സാംസ്കാരികാവസ്ഥകളുമെല്ലാം അടിമുടി അഴിച്ചുപണിയപ്പെട്ടു.സാമൂഹിക ഉച്ച്നീച്ചത്വത്തിന്റെയും വിശ്വാസപരമായ അടിത്തറ നല്‍കി ചരിത്രത്തില്‍ 
തുടര്‍ന്നുവന്ന ജാതീയമായ അടിമത്തത്തിന്റെയും ദുഷ്ട,ക്രൂര,നികൃഷ്ടമായ ദുരാചാരങ്ങള്‍ അരങ്ങു -
വാണിരുന്ന മലബാര്‍ മേഖലയെ ഉത്പാദനപൂര്‍ണ്ണവും സംസ്കാരസമ്പന്നവും വികസനോന്‍മുഖവു 
മായ ഭരണ നിര്‍വ്വഹണങ്ങളിലൂടെ ടിപ്പുസുല്‍ത്താന്‍ മാറ്റിക്കൊണ്ടിരുന്നപ്പോള്‍ പരമ്പരാഗത ഭൂസ്വാമികള്‍ക്കും സവര്‍ണ്ണ ഢമ്പിന്റെ കുലപതികള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി.പലരും തിരുവിതാംകൂറിലേക്ക് ഒളിച്ചോടുകയും ടിപ്പുവിന്റെ ആധിപത്യമാവസാനിപ്പിക്കാന്‍ ബ്രിട്ടീഷുകാരോടൊത്ത് ചേര്‍ന്നു ഉപചാപങ്ങള്‍ തുടരുകയും ചെയ്തു.ഇന്ത്യയില്‍ കോളണിശക്തികള്‍ക്ക് ശക്തവും ധീരോദാത്തവുമായ യഥാര്‍ത്ഥ ചെറുത്തുനില്‍പ്പ് അഭിമുഖീകരിക്കേണ്ടിവന്നത് ടിപ്പുസുല്‍ത്താനില്‍ നിന്നുമായിരുന്നല്ലോ.യഥാര്‍ത്ഥ ദേശീയ ബോധത്തിന്റെ അഭിമാനകരമായ ഈ പ്രതിരോധ ആര്‍ജ്ജവത്തിനെതിരെ ഇന്ത്യയിലെ നാട്ടുരാജ്യ അധികാരശക്തികള്‍ തന്നെ കൊളോണിശക്തികളോട് ചേര്ന്ന്‍ ഉപചാപങ്ങള്‍ നടത്തിയത് എന്തുമാത്രം ദുരന്തപൂര്‍ണമാണ്.
   ടിപ്പുവിന്റെ ധീരോദാത്തമായ രക്തസാക്ഷിത്വത്തിന്നുശേഷം മലബാര്‍ മേഖല സമ്പൂര്‍ന്നമായയും ബ്രിട്ടീഷ് നിയന്ത്രണത്തിലായി.പരമ്പരാഗത ഭൂസ്വാമികളെയും ഫ്യൂഡല്‍ അധികാരശക്തികളെയും പൂര്‍വ്വാധികം അധികാരങ്ങളോടെ കൊളോണിശക്തികള്‍ മലബാറിലേക്ക് തിരിച്ചുകൊണ്ടുവന്നു.മാപ്പിളമാരെയും കര്‍ഷകജനതയെയും സംബന്ധിച്ച് അത്യന്തം പ്രകോപനപരമായ ഭൂനിയമങ്ങളും മാപ്പിളമാരോട് വിവേചനമനുവര്‍ത്തിക്കുന്ന കരിനിയമങ്ങളും നടപ്പാക്കി.സാമൂതിരിയുടെ വാഴ്ചക്കാലത്ത് തുടര്‍ന്നുവന്ന മാപ്പിളമാര്‍ക്ക് മാത്രം ബാധകമായ മരണക്കരം വീണ്ടും പൂര്‍വ്വാധികം പ്രാബല്യത്തോടെ പുനസ്ഥാപിക്കപ്പെട്ടു.ടിപ്പുവിന്റെ ആധിപത്യകാലത്ത് മരിച്ചുപോയവര്‍ക്കുപോലും അവ -രുടെ പിന്മുറക്കാരായ മാപ്പിളമാര്‍ ഈ മരണക്കരം ഒടുക്കേണ്ടതായ നിര്‍ബന്ധിതാവസ്ഥ കൈവന്നു.
ഇങ്ങനെ ഒരേസമയം സാമ്രാജ്യത്വത്തിന്റെ രൌദ്രമായ പ്രതികാര നടപടികള്‍ക്കും തദ്ദേശീയ ഫ്യൂഡല്‍ ശക്തികളുടെ കുടിലമായ പ്രതിക്രിയകള്‍ക്കും സാധാരണ മാപ്പിളസമൂഹം വിധേയരായി.
ആദ്യകാല മുന്നേറ്റങ്ങള്‍ 
   കൊളോണിയല്‍ ഫ്യൂഡല്‍ മര്‍ദ്ദക വാഴ്ച ആരംഭിച്ച ആദ്യഘട്ടത്തില്‍ തന്നെ മാപ്പിളജനനായക -
ന്മാരുടെ നേതൃത്വത്തില്‍ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെട്ടിരുന്നു.മഞ്ചേരി അത്തന്‍ ഗുരുക്കള്‍ , എളമ്പുളശ്ശേരി ഉണ്ണിമൂസ മൂപ്പന്‍,ചെമ്പന്‍ പോക്കര്‍ പോലുള്ള ധീരന്മാരായ മാപ്പിള ജനനായകന്മാ 
ര്‍ ഒറ്റക്കും കൂട്ടായുമൊക്കെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പുകളാരംഭിച്ചു ആദ്യം ബ്രിട്ടീഷ് സേവ ചെയ്ത് ടിപ്പുസുല്‍ത്താനെതിരെ നില കൊണ്ട ഭരണാധികാരിയായിരുന്ന പഴശ്ശിരാജ പില്‍ക്കാലത്ത് കടുത്ത ബ്രിട്ടീഷ് വിരോധിയാകുകയും വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ചു ചില ആദിവാസി വിഭാഗങ്ങളുടെയും മുകളില്‍ സൂചിപ്പിച്ച ജനനായകന്മാരുടെയും സഹായത്തോടെ ബ്രിട്ടീഷ് വിരുദ്ധമായ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നു.എന്നാല്‍ മാപ്പിള ജന നായ - കന്‍മാരെലാം ധീരോദാത്തം പൊരുതി രക്തസാക്ഷികളായപ്പോള്‍ പയശ്ശിരാജ രക്ഷയില്ലെന്ന് കണ്ട് 
സ്വന്തംകത്തി വയറ്റില്‍  കുത്തിയിറക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇതേസമയം 
കൊളോണിയലിസത്തിനെതിരെയുള്ള കരുതലോടെയുള്ള മുന്നേറ്റങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കി 
മമ്പുറം തങ്ങള്‍ ,ഉമര്‍ഖാളി,സയ്യിദ് ഉസൈന്‍ തങ്ങള്‍ ,മരക്കാരകത്ത് ഔകോയ മുസ്ലിയാര്‍ തുടങ്ങിയ വര്‍ രംഗത്തുണ്ടായിരുന്നു.മാപ്പിള ജനനായകന്മാരെ അടിച്ചമര്‍ത്തുകയും പയശ്ശിയുടെ ആത്മഹത്യക്കു ശേഷം ബ്രിട്ടീഷ് രാജ് സ്ഥാപിതമായ ആദ്യഘട്ടത്തില്‍ തന്നെ നീതിരഹിതമായ ഭരണക്രമങ്ങള്‍ക്കെ തിരെ നികുതി നിഷേധത്തെ പ്രതിരോധ ആയുധമാക്കി ഉമര്‍ഖാളി രംഗത്ത് വന്നു.മമ്പുറം തങ്ങളുടെ സുഹൃത്തും ശിഷ്യനുമായ ഉമര്‍ഖാളി തന്റെ ധീരോദാത്തമായ നിലപാടുകളും നടപടികളും നിമിത്തം ജയില്‍വാസം വരെ അനുഭവിച്ചു.ആ സംഭവം ഇപ്രകാരമായിരുന്നു.
                                                                                             (തുടരും) 

2013, ജനുവരി 5, ശനിയാഴ്‌ച

മഅദനി, കരിനിയമത്തിന്റെ ഇര



നാലു ദിവസം മുമ്പ്‌ ബാംഗ്ലൂര്‍ പരപ്പനഅഗ്രഹാര ജയിലില്‍ അബ്‌ദുല്‍നാസര്‍ മഅദനിയെ കണ്ടപ്പോള്‍ അലട്ടുന്ന എല്ലാവിധ രോഗങ്ങളുടെയും പ്രതിഫലനങ്ങള്‍ അദ്ദേഹത്തില്‍ പ്രകടമായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കുകടന്നുവന്ന മഅദനി തൊട്ടടുത്ത്‌ എത്തിയപ്പോള്‍ മാത്രമാണ്‌ എന്നെ തിരിച്ചറിഞ്ഞത്‌. കണ്ണിന്റെ കാഴ്‌ച നന്നായി നഷ്‌ടപ്പെട്ടിരിക്കുന്നു. മുഖത്തുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും പ്രമേഹരോഗത്തിന്റെ തീക്ഷണതമൂലം മുറിവുകള്‍ ഉണ്ടായിരിക്കുന്നു. കിഡ്‌നികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുതുടങ്ങിയതിന്റെ ലക്ഷണങ്ങളുണ്ട്‌. മുറിച്ചുമാറ്റിയ കാലിന്റെ അഗ്രഭാഗത്തിനു തൊട്ടുമുകളിലെല്ലാം കടുത്ത മരവിപ്പാണ്‌. ദിനേന ഇരുപതുതരം ഗുളികള്‍ കഴിക്കുന്നതിനാല്‍ ഭക്ഷണത്തിന്‌ ആഗ്രഹം തന്നെ ഇല്ലാതായിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ഒരു നിരാശയും അദ്ദേഹത്തില്‍ പ്രകടമല്ല. നീതിയുടെ കവാടങ്ങള്‍ തുറന്നു കിട്ടുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും മുമ്പിലെ പ്രതിബന്ധങ്ങളെക്കുറിച്ച്‌ അദ്ദേഹം നല്ലബോധവാനാണ്‌.
മഅദനിക്കു ചികില്‍സ ലഭിക്കാത്തതിലുള്ള പ്രതിഷേധങ്ങള്‍ കേരളത്തില്‍ അതിശക്‌തമായി എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നുവന്നിരിക്കുന്നു. സംഘപരിവാര്‍ സംഘടനകള്‍ ഒഴികെ എല്ലാ ഘടകങ്ങളും ഈയൊരു പ്രതികരണത്തില്‍ ഒരു ചേരിയില്‍ തന്നെയാണ്‌. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും വരെ മഅദനിയുടെ വിഷയത്തില്‍ സജീവമായി രംഗത്തുവന്നിരിക്കുന്നു.
കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ അടച്ചപ്പോള്‍ ആദ്യത്തെ നാലര കൊല്ലം കേരളം മഅദനിയുടെ മോചനം പൊതു ആവശ്യമായി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ അവസാനഘട്ടമെത്തിയപ്പോഴേക്കും ഒരു പൊതുവികാരമായി അതു ഉയര്‍ത്തിക്കൊണ്ടുവരുന്നതിലേക്കു നയിച്ചത്‌ ആദ്യഘട്ടത്തില്‍ തന്നെ ഭരണകൂടഭീകരതയ്‌ക്കെതിരേ നിലപാടു സ്വീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ചില സംഘടനകളുടെയും ശ്രമങ്ങളായിരുന്നു. ഭയപ്പെട്ടു കഴിഞ്ഞിരുന്ന പൊതുസാഹചര്യത്തില്‍ നിര്‍ഭയമായി മഅദനിക്കെതിരെയുള്ള നീതിനിഷേധങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ രംഗത്തുവന്ന അത്തരം വിഭാഗങ്ങളെയും ക്രൂരമായി വേട്ടയാടാന്‍ ഭരണകൂടം ശ്രമിച്ചു. ആ ശ്രമങ്ങള്‍ക്ക്‌ ഒത്താശ ചെയ്യുന്ന വിധം പലരും ഒന്നിച്ചുനിന്നു.
മഅദനിയുടെ ഗതിവരുമെന്നു ഭീഷണിപ്പെടുത്തി നവസാമൂഹിക മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ കക്ഷി വ്യത്യാസമില്ലാത്ത നീക്കങ്ങളും അക്കാലത്തു നടക്കുകയുണ്ടായി. നീതിനിഷേധങ്ങളോട്‌ ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളെ അമര്‍ച്ചചെയ്യാന്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന രീതിയാണിതെല്ലാം.
മനുഷ്യാവകാശലംഘനത്തിലും നീതിനിഷേധത്തിലും കക്ഷി വ്യത്യാസമില്ലാതെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഗുണപരമായ മാറ്റങ്ങള്‍ തന്നെയായി കണക്കാക്കേണ്ടതുണ്ട്‌. നീതിബോധമാണ്‌ ഇതിന്റെ പ്രേരകമാവേണ്ടത്‌. മറിച്ചുസഹതാപമായി കൂടാ.
സഹതാപമനസ്സിനു താല്‍പര്യങ്ങള്‍ ധാരാളമുണ്ടാവും. വോട്ടും രാഷ്‌ട്രീയനേട്ടവും മാത്രമാണ്‌ അജന്‍ഡയെങ്കില്‍ ഒരു ശ്രമവും ലക്ഷ്യത്തിലെത്തിക്കൊള്ളണമെന്നില്ല. രാഷ്‌ട്രീയ മതസംഘടനാ നേതൃത്വങ്ങളടക്കം നിരവധി പേര്‍ ഓരോ ദിവസവും ജയിലില്‍ നിരന്തരം മഅദനിയെ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്‌. ഇതൊരു മാറ്റം തന്നെയാണ്‌. അത്തരത്തിലുള്ള പൊതുമാറ്റം സമൂഹത്തിനു പ്രതീക്ഷയാവണം പകര്‍ന്നു നല്‍കേണ്ടത്‌. ഒമ്പതരക്കൊല്ലത്തിനു ശേഷം കുറ്റവിമുക്‌തനായി പുറത്തുവന്ന മഅദനിക്കു വീണ്ടും കാരാഗൃഹം ഒരുക്കിയതിന്റെ പിന്നില്‍ ധാരാളം രാഷ്‌ട്രീയ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒന്നാമൂഴത്തിലും രണ്ടാമൂഴത്തിലും കാണാചരടയായി വര്‍ത്തിച്ച ഘടകങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ടു മഅദനിയുടെ നീതിനിഷേധത്തിനെതിരേ രംഗത്തുവന്നതിലെ ഉദ്ദേശശുദ്ധിയെ നിസ്സാരമായി കാണുന്നില്ല. ഉയര്‍ന്നുപൊങ്ങുന്ന ജനവികാരങ്ങളില്‍ നിന്നു രക്ഷപ്പെടാനാണു കണ്ണീരൊഴുക്കലെങ്കില്‍ കാലം തിരിച്ചറിയുക തന്നെ ചെയ്യും.
മഅ്‌ദനി വിഷയത്തില്‍ ധാരാളം പ്രതിഷേധങ്ങളും ഇടപെടലുകളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്‌. എന്നാല്‍ ആ നീക്കങ്ങളൊന്നും തരിമ്പു പ്രതിഫലനം പോലും കര്‍ണാടകയില്‍ സൃഷ്‌ടിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഉള്‍പ്പെടെ മഅദനിയുടെ ചികില്‍സക്കു വേണ്ടി ഇടപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. രക്‌തസമ്മര്‍ദ പരിശോധന പോലും തന്റെ കാര്യത്തില്‍ ഇതിന്റെ പേരില്‍ ലഭിച്ചിട്ടില്ലെന്നു മഅദനി തന്നെ പറയുന്നു.
രോഗചികില്‍സ നല്‍കാനുള്ള കോടതി നിര്‍ദ്ദേശത്തിനു കര്‍ണാടകയില്‍ പുല്ലുവിലയാണുള്ളത്‌. ചികില്‍സ നിഷേധിച്ചു മഅദനിയുടെ ജീവന്‍ അപകടപ്പെടുത്താനുള്ള ഗൂഢനീക്കമായി ഇതിനെ പലരും വിലയിരുത്തുന്നത്‌. മഅദനിയുടെ കാര്യത്തില്‍ നടക്കുന്ന നീക്കങ്ങളൊന്നും ഫലപ്രാപ്‌തിയിലേക്ക്‌ എത്താന്‍ കഴിയാത്തത്‌ എന്തുകൊണ്ടെന്ന ഗൗരവമര്‍ഹിക്കുന്ന പ്രശ്‌നത്തിലേക്ക്‌ ഇനിയും ചര്‍ച്ചകള്‍ എത്തിയിട്ടില്ല. ചികില്‍സ ലഭ്യമാക്കണം, ചികില്‍സിക്കാന്‍ ജാമ്യം ലഭിക്കണമെന്ന ലളിതമായ ആവശ്യത്തിലേക്കു ചുരുക്കി നിര്‍ത്തുന്നതിന്റെ പൊരുളറിയാതെ പോവരുത്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഅദനിയുടെ ചികില്‍സാ ഉറപ്പാക്കാന്‍ വേണ്ടി കര്‍ണാടകയിലേക്കു പോവുന്ന വാര്‍ത്ത പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണവും പുറത്തുവന്നു. മഅദനിക്ക്‌ എല്ലാവിധ ചികില്‍സാ സൗകര്യവും നല്‍കിക്കഴിഞ്ഞു. അഥവാ അക്കാര്യവുമായി അങ്ങോട്ടു വന്നതുകൊണ്ടു പ്രയോജനമില്ലെന്നു പറയാതെ പറയുകയായിരുന്നു ജഗദീഷ്‌ ഷെട്ടാര്‍. വിഷയത്തിന്റെ ഗൗരവും പരിഹാരത്തിന്റെ വഴിയും അറിഞ്ഞുകൊണ്ടാവണം നീക്കങ്ങള്‍ നടക്കേണ്ടത്‌.
നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ഭീകരമായ കരിനിയമത്തിന്റെ ബലിയാടാണ്‌ അബ്‌ദുല്‍ നാസര്‍ മഅദനി. നിയമവ്യവസ്‌ഥ അനുവദിക്കുന്ന ജാമ്യം നിഷേധിക്കാന്‍ പ്രധാനമായ കാരണം യു.എ.പി.എ എന്ന കരിനിയമത്തില്‍ ഉള്‍പ്പെടുത്തി അറസ്‌റ്റ് ചെയ്‌തതുകൊണ്ടാണ്‌. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന്‌ ആളുകളുടെ അവസ്‌ഥയും ഇതു തന്നെയാണ്‌. രാഷ്‌ട്രീയനേതൃത്വങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്‌താവനകള്‍ കോടതിയാണു തീരുമാനിക്കേണ്ടത്‌ എന്നാണ്‌. നീതിനിഷേധങ്ങള്‍ക്ക്‌ അവസരമൊരുക്കും വിധം കോടതികള്‍ക്കു തീരുമാനങ്ങളെടുക്കാന്‍ പര്യാപ്‌തമായ നിയമനിര്‍മ്മാണം നടത്തിയ രാഷ്‌ട്രീയ നേതൃത്വം ഇതില്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയാണു ചെയ്യുന്നത്‌. ഞങ്ങള്‍ ജനപക്ഷത്താണെന്നു സമര്‍ത്ഥിക്കാനും കോടതികളാണു കുഴപ്പക്കാരെന്നു വരുത്താനും ഇതിലൂടെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കു കഴിയുന്നു. മറുവശത്ത്‌ അടിക്കടി ജനങ്ങളില്‍ നീതിന്യായ സംവിധാനങ്ങളില്‍ അവിശ്വാസം വളരുകയും ചെയ്യുന്നു.
പൊതുനന്മയും രാജ്യസുരക്ഷയും മുന്‍നിര്‍ത്തി നിര്‍മിക്കപ്പെടുന്ന നിയമങ്ങളുടെ ദുരുപയോഗങ്ങളുടെ എണ്ണമറ്റ അനുഭവങ്ങളാണു രാജ്യത്തിനു പറയാനുള്ളത്‌. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമമാണു രൂപഭേദത്തോടെ യു.എ.പി.എ എന്ന പേരില്‍ നിലനില്‍ക്കുന്നത്‌. തുടക്കത്തില്‍ ശക്‌തമായ എതിര്‍പ്പുകള്‍ ഈ നിയമത്തിനെതിരേ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ 2004ല്‍ പുതിയ ഭേദഗതികള്‍ വരുത്തി കര്‍ശനമാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്നു ശക്‌തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നില്ല. 2008ലും 2012ലും വരുത്തിയ കടുത്ത നിര്‍ദ്ദേശത്തോടെയുള്ള ഭേദഗതികളെ കക്ഷിവ്യത്യാസമില്ലാതെ ശബ്‌ദവോട്ടില്‍ അംഗീകരിക്കുകയാണ്‌ ഉണ്ടായത്‌. ഇതു സൂചിപ്പിക്കുന്നത്‌ു മനുഷ്യത്വകിരാതനിയമങ്ങള്‍ നിലനില്‍ക്കുന്നതില്‍ എല്ലാവരുടെയും പങ്ക്‌ ഒരുപോലെയാണ്‌.
രാജ്യത്തെ പൗരബോധമുള്ളവരുടെ അതിശക്‌തമായ എതിര്‍പ്പിലാണ്‌ 1984ലെ ടാഡാ നിയമം 1995ല്‍ പിന്‍വലിക്കപ്പെടുന്നത്‌. പോട്ടയുടെ ഗതിയും ഇതു തന്നെയായിരുന്നു. ടാഡയ്‌ക്കും പോട്ടയ്‌ക്കുമെതിരേ ശക്‌തമായ പ്രതിഷേധമുയര്‍ത്തിയ സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ യു.എ.പി.എയുടെ ഓരോ ഭേദഗതികളെയും മറയില്ലാതെ പിന്തുണക്കുന്നതാണുകണ്ടത്‌. നിരപരാധികളായ മുസ്ലിംകളുടെ ജയില്‍ മോചനം ആവശ്യപ്പെട്ട്‌ രാഷ്‌ട്രപതിയെ വരെ കണ്ട സി.പി.എമ്മിന്‌ മുസ്ലിം ചെറുപ്പക്കാര്‍ ജയിലില്‍ കുരുങ്ങി കിടക്കുന്നതിന്റെ അടിസ്‌ഥാന കാരണം അറിയില്ലെന്നു കരുതാന്‍ ന്യായമില്ല. അതുപോലെ തന്നെയാണ്‌ മഅദനി പ്രശ്‌നത്തിന്റെയും . എന്നിട്ടും ഉന്നയിക്കേണ്ട യഥാര്‍ത്ഥ പ്രശ്‌നം ഉയര്‍ത്തിക്കാണിക്കാതെ പുകമറ സൃഷ്‌ടിച്ച്‌ സംരക്ഷണവേഷം ചമയുന്നതു രാഷ്‌ട്രീയലക്ഷ്യത്തോടെയാവണം. അധികാരത്തിലിരുന്നപ്പോള്‍ കേരളത്തില്‍ യു.എ.പി.എ ഉപയോഗിച്ച്‌ മുസ്ലിം ചെറുപ്പക്കാരെ അറസ്‌റ്റുചെയ്‌ത സി.പി.എമ്മിന്‌ ഇതിനുള്ള ധാര്‍മിക അവകാശം നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. മഅദനിക്കുചികില്‍സ എന്ന ആവശ്യത്തിനപ്പുറം പോവാനുള്ള ധൈര്യവും തന്റേടവും കാണിക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. അതിനുവേണ്ടത്‌ ആദ്യം കരിനിയമം ഇല്ലാതാവുകയാണ്‌. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനാണു കടുത്ത നിയമങ്ങള്‍ ഭരണകൂടം മുമ്പോട്ടു വെയ്‌ക്കുന്നത്‌. ജനവിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധം ഉയരാതിരിക്കാന്‍ ഭരണകൂടത്തിനു കരിനിയമങ്ങള്‍ ഉണ്ടായേ മതിയാവൂ.
അതുകൊണ്ടു നിരന്തര നിയമലംഘനങ്ങള്‍ക്കും പൗരാവകാശ ലംഘനത്തിനും വഴിവെക്കുന്ന കരിനിയമങ്ങള്‍ ഇല്ലാതാക്കാനുള്ള യോജിച്ച നീക്കമാണ്‌ ഉണ്ടായിവരേണ്ടത്‌. ബിനായക്‌ സെന്‍ മുതല്‍ മഅദനി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ യഥാര്‍ത്ഥസത്തയെ കാണാതെ പോവരുത്‌. ജാമ്യമാണു നിയമമെന്ന പൊതുസങ്കല്‍പ്പം പുലരണമെങ്കില്‍ കോടതി മാത്രം വിചാരിച്ചാല്‍ മതിയാവുന്നില്ല. കോടതികള്‍ക്കു നിയമം നിര്‍മ്മിച്ചുനല്‍കുന്ന നിയമനിര്‍മാണ സഭകള്‍ കൂടി അതിലേക്കു ഉയരണം. ആ സഭയില്‍ പങ്കാളിത്തം വഹിക്കുന്നവര്‍ ഉന്നയിക്കേണ്ട വേദിയില്‍ ഉന്നയിച്ചു തിരുത്താതെ നടത്തുന്ന ഏത്‌ അഭ്യാസവും തിരിച്ചറിയാനുള്ള സാമാന്യബോധം പൊതുജനത്തിനുണ്ടെന്ന ബോധ്യം ബന്ധപ്പെട്ടവര്‍ക്കുണ്ടാവുന്നതുനല്ലതാണ്‌.
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"