2012, ജൂൺ 25, തിങ്കളാഴ്‌ച

മുന്നണികള്‍ക്ക്‌ എന്തുപറയാനുണ്ട്‌?‍




അര്‍ഹമായതിലധികം വെട്ടിപ്പിടിച്ച്‌ കൈവശംവച്ച ജാതി സമുദായ സംഘടനാ നേതൃത്വങ്ങളുടെ മുമ്പില്‍ ഇനിയും കുമ്പിട്ടു നില്‍ക്കുന്ന സമീപനങ്ങള്‍ മുന്നണികള്‍ തുടര്‍ന്നേക്കാം. അതിന്റെ ഫലം ഭാവിയില്‍ അനുഭവിക്കാന്‍ പോവുന്നതേയുള്ളൂ. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമുദായ സംഘടനകള്‍ക്ക്‌ അര്‍ഹവും അനര്‍ഹവുമായി പലതും നല്‍കുന്നതിന്റെ പ്രത്യുപകാരം പ്രതീക്ഷിക്കുന്നതു തെരഞ്ഞെടുപ്പു വേളയിലാണ്‌. 


നെയ്യാറ്റില്‍ മുങ്ങി വാരിയെടുത്ത വോട്ടിന്റെ ബലത്തില്‍ കസേര ഉറപ്പിച്ച ശേഷമാണു മുഖ്യമന്ത്രി ക്ലിഫ്‌ ഹൗസിലേക്കു മാറുന്നത്‌. രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വര്‍ധിച്ച ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത്‌ ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്‌. മറ്റാരെക്കാളും നെയ്യാറ്റിന്‍കരയുടെ വിജയശില്‍പിയും ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും. പാളയത്തിലെ പട പൂര്‍ണമായും അടങ്ങാതെതന്നെ പടനയിച്ച്‌ വിജയം നേടിയെടുക്കാന്‍ കഴിഞ്ഞതിലെ തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണു മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ പാലുകാച്ചിയത്‌. 


തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതോടെ വടിവൊത്ത ഭാഷയില്‍ ആഹ്ലാദം പങ്കിടാന്‍ ചാനല്‍ മുഖത്തെത്തിയ പലരും തെരഞ്ഞെടുപ്പു കാലത്ത്‌ നിര്‍വഹിച്ച ദൗത്യങ്ങളെന്തെല്ലാമായിരുന്നുവെന്നു നന്നായി അറിയുന്ന ആള്‍ തന്നെയാണ്‌ ഉമ്മന്‍ചാണ്ടി. സ്‌ഥാനാര്‍ഥി നന്നായിരുന്നെങ്കില്‍, സംഘടനാശേഷി കാര്യക്ഷമമായി പ്രയോജനപ്പെടുത്തിരിയിരുന്നെങ്കില്‍ ഇതിനപ്പുറം നേടുമായിരുന്നുവെന്നെല്ലാം പ്രഖ്യാപിക്കുന്നവര്‍ നേടിയ വിജയത്തിന്റെ തിളക്കത്തെ കുറച്ചു കാണാനുള്ള സൂത്രമൊപ്പിച്ചതാണെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌? 


ഏറ്റവും മോശമായ പ്രതിഛായയോടെയാണു യു.ഡി.എഫ്‌. അങ്കത്തിനു ചെന്നിരുന്നത്‌. താല്‍കാലിക വെടിനിര്‍ത്തല്‍ നടത്തി തെരഞ്ഞെടുപ്പിലേക്കു പ്രവേശിച്ച യു.ഡി.എഫ്‌. ഇപ്പോള്‍ പഴയ സ്വഭാവങ്ങള്‍ പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. നെയ്യാറ്റിന്‍കര ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടിയിലും മുന്നണിയിലും ഒന്നുകൂടി ശക്‌തനാക്കിയെന്നു വേണം വിലയിരുത്താന്‍. അതിന്റെ പ്രതിഫലനങ്ങള്‍ എങ്ങനെയായിരിക്കുമെന്നു വരുംനാളുകളില്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ. അതെല്ലാം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ആഭ്യന്തരകാര്യങ്ങള്‍. 


അതേസമയം കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളും മുന്നണികളും പൊതുവായി വിലയിരുത്തുകയും ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ധാരാളം വിഷയങ്ങള്‍ നെയ്യാറ്റിന്‍കരയില്‍നിന്ന്‌ ഉയര്‍ന്നുവന്നിട്ടുണ്ട്‌. വോട്ടിംഗ്‌ നിലയില്‍ ഇരുമുന്നണികള്‍ക്കുമുണ്ടായ നേട്ടകോട്ടങ്ങളും പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും ഓരോരുത്തര്‍ക്കു കൃത്യമായ സംവിധാനമുണ്ടായിരിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചിരട്ടി വോട്ട്‌ ബി.ജെ.പിക്ക്‌ എങ്ങിനെ ലഭിച്ചു എന്നതില്‍ ഉടക്കി നില്‍ക്കേണ്ട ചര്‍ച്ചയല്ലിത്‌. ബി.ജെ.പി. സ്‌ഥാനാര്‍ഥിക്കു ലഭിച്ച വോട്ടിന്റെ വളര്‍ച്ചയ്‌ക്കു നിയതമായ കാരണങ്ങള്‍ ഉണ്ട്‌. ഒ. രാജഗോപാല്‍ സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിപ്പിക്കാവുന്ന ഒരേയൊരു സ്‌ഥാനാര്‍ഥിയാണ്‌. 16 തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാജഗോപാലിന്‌ മുപ്പതിനായിരം വോട്ട്‌ ലഭിക്കുന്നതില്‍ അത്രവലിയ ആശ്‌ചര്യം തോന്നുന്നില്ല. തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലത്തില്‍ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ ലഭിച്ചവോട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്‌തതും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യങ്ങളുംകൂടി തുലനം ചെയ്‌തു വേണം ബി.ജെ.പി. പെര്‍ഫോമന്‍സിന്‌ മാര്‍ക്ക്‌ നല്‍കാന്‍. 2011 ലെ പൊതു തെരഞ്ഞെടുപ്പില്‍ നേമത്ത്‌ 43000 വോട്ട്‌ നേടി രണ്ടാംസ്‌ഥാനം കരസ്‌ഥമാക്കിയ ഘടകം കൂടി ചേര്‍ത്തു പറയേണ്ടതുണ്ട്‌. കേരള രാഷ്‌ട്രീയത്തില്‍ ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ നിലപാടുകള്‍ക്കു ലഭിക്കുന്ന അംഗീകാരമാണിതെങ്കില്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇതു കാണേണ്ടതായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ ലഭിച്ച 6730 വോട്ട്‌ കച്ചവടം കഴിഞ്ഞ്‌ ബാക്കിയുള്ളതു കൂടിയാണെന്ന വിമര്‍ശനവും ഇക്കൂട്ടത്തില്‍ പരിഗണിക്കണം. 


എന്നാല്‍ ചര്‍ച്ചയാവേണ്ടതും നിലപാട്‌ അറിയേണ്ടതും ജാതി സംഘടനകളുടെ സ്വാധീനവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും വര്‍ഗീയ പ്രചാരണങ്ങളുമെല്ലാമാണ്‌. നാടാര്‍ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ ഇരുമുന്നണി സ്‌ഥാനാര്‍ഥികളും ആ സമുദായക്കാരായിരുന്നു. നെയ്യാറ്റിന്‍കരയോടടുത്തുള്ള മൂന്നു മണ്ഡലങ്ങളിലെയും ജനപ്രതിനിധി നാടാര്‍ സമുദായത്തോടു ബന്ധപ്പെട്ടവരാണ്‌; പാറശാല, കാട്ടാക്കട, കോവളം മണ്ഡലങ്ങള്‍. നെയ്യാറ്റിന്‍കര മണ്ഡലത്തിലെങ്കിലും അതില്‍ നിന്നു ഭിന്നമാവണമെന്നു നായര്‍, ഈഴവ സമുദായങ്ങളെ ചിന്തിപ്പിക്കുന്ന വിധം ജാതി സംഘടനാ നേതൃത്വങ്ങള്‍ തുടക്കംമുതല്‍ നിലപാടു സ്വീകരിച്ചു. ഒ. രാജഗോപാലിന്റെ സ്‌ഥാനാര്‍ഥിത്വം അതിന്‌ അവര്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. ഈ ഘടകമാണ്‌ അപകടകരമായ ധ്രുവീകരണത്തിനു കാരണമായത്‌. അതിനാല്‍ ഇരു സമുദായങ്ങളുടെയും സ്വാധീനമേഖലയില്‍ രാജഗോപാല്‍ നിലമെച്ചപ്പെടുത്തി. 


ആശയപരമായി രണ്ടു ധ്രുവങ്ങളിലാണെങ്കിലും ബി.ജെ.പിയും സി.പി.എമ്മും അധികം അകലം നെയ്യാറ്റിന്‍കരയില്‍ സൂക്ഷിക്കാതിരിക്കുന്നതും ശ്രദ്ധേയമാണ്‌. കേരളത്തില്‍ ഏറ്റവുമധികം ആര്‍.എസ്‌.എസ്‌ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌ സി.പി.എമ്മുകാരാലാണ്‌. എന്നിട്ടും നാടിനെ നടുക്കിയ മൂന്ന്‌ അരുംകൊലകള്‍ സജീവ രാഷ്‌ട്രീയ ചര്‍ച്ചയായി ഉയര്‍ന്നുവന്നിട്ടും ബി.ജെ.പി. മിതമായതോ മൃദുവായതോ ആയ നിലപാടാണു പൊതുവെ സ്വീകരിച്ചുകണ്ടത്‌. തെരഞ്ഞെടുപ്പു പ്രചാരണം ഉച്ചിയിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ്‌ ഒ. രാജഗോപാല്‍ തന്നെ മാധ്യമങ്ങളോടു പറഞ്ഞത്‌ ഇവിടെ മൂന്നാം ലോകമഹായുദ്ധം നടന്നോ? എന്താണ്‌ ചന്ദ്രശേഖരനല്ലെ കൊല്ലപ്പെട്ടുള്ളൂ. അതുപോലെ എത്ര കൊലപാതകങ്ങള്‍ നടന്നു? തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോഴും അദ്ദേഹത്തിന്റെ ആദ്യപരാമര്‍ശം സി.പി.എം. ഭാഷയുടെ കടം കൊള്ളലായിരുന്നു. ശെല്‍വരാജിന്റെ കൂറുമാറ്റമെന്ന അധാര്‍മികതയെക്കുറിച്ച്‌ 


മുന്നണികള്‍ മാറിമാറി വരുമ്പോള്‍ വിറപ്പിച്ചു നിര്‍ത്തി നേട്ടങ്ങള്‍ കൊയ്‌തുകൊണ്ടിരുന്ന ജാതിസമുദായ സംഘടനകളുടെ തനിനിറം പുറത്തായ തെരഞ്ഞെടുപ്പും ഫലവുമാണ്‌ നെയ്യാറ്റിന്‍കരയുടേത്‌. തെരഞ്ഞെടുപ്പു രംഗം ചൂടു പിടിച്ചപ്പോള്‍ വാചകത്തിലൂടെ മാത്രമല്ല ശരീരഭാഷകളിലൂടെ പോലും മുന്നണികള്‍ക്ക്‌, പ്രത്യേകിച്ച്‌ യു.ഡി.എഫിന്‌ നേരേ നടത്തിയ കടന്നാക്രമണങ്ങള്‍ അത്ര ചെറുതായിരുന്നില്ല. ആദ്യഘട്ടങ്ങളില്‍ രണ്ടു സമുദായ നേതൃത്വത്തിന്റെയും മുഴുവന്‍ ചുവടുവയ്‌പും ചരടുവലിയും രാജഗോപാലിന്റെ വിജയത്തിനു വേണ്ടിയുള്ളതായിരുന്നു. ഫലം വന്നപ്പോള്‍ പരിഹസിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌ ആദ്യമേ ചാടിക്കയറി തങ്ങളുടെ കൂടി പിതൃത്വത്തിലാണു കുഞ്ഞു പിറന്നതെന്നു പ്രഖ്യാപിച്ചത്‌. ഈ പ്രസ്‌താവന കേട്ടപ്പോള്‍ സാധാരണ നാട്ടിന്‍പുറത്തുകാര്‍ ബഷീര്‍ കഥാപാത്രത്തെയാണ്‌ ഓര്‍ത്തുപോയത്‌. 


ഓര്‍മശക്‌തി നഷ്‌ടപ്പെട്ടവരല്ല കേരള ജനത. രാഷ്‌ട്രീയ നേതൃത്വങ്ങള്‍ മറക്കാനും പൊറുക്കാനും വലിയ വിശാലത കാണിക്കുന്നതിനാല്‍ ഇനിയുമിത്തരം ചവിട്ടു നാടകങ്ങള്‍ അരങ്ങുതകര്‍ക്കുക തന്നെ ചെയ്യും. 


അര്‍ഹമായതില്‍ അധികം വെട്ടിപ്പിടിച്ച്‌ കൈവശംവച്ച ജാതി സമുദായ സംഘടനാ നേതൃത്വങ്ങളുടെ മുമ്പില്‍ ഇനിയും കുമ്പിട്ടു നില്‍ക്കുന്ന സമീപനങ്ങള്‍ മുന്നണികള്‍ തുടര്‍ന്നേക്കാം. അതിന്റെ ഫലം ഭാവിയില്‍ അനുഭവിക്കാന്‍ പോവുന്നതേയുള്ളൂ. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമുദായ സംഘടനകള്‍ക്ക്‌ അര്‍ഹവും അനര്‍ഹവുമായി പലതും നല്‍കുന്നതിന്റെ പ്രത്യുപകാരം പ്രതീക്ഷിക്കുന്നതു തെരഞ്ഞെടുപ്പു വേളയിലാണ്‌. പലതരം സമ്മര്‍ദങ്ങള്‍ ചെലുത്തി യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫില്‍ നിന്നും വിവിധഘട്ടങ്ങളില്‍ ഇവരെല്ലാം ധാരാളം നേടിയെടുത്തിട്ടുണ്ട്‌. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്‌ രണ്ടു മുന്നണികള്‍ക്കും നിര്‍ണായകമായിരുന്നു. ഈ ഘട്ടത്തില്‍ ഇരുമുന്നണികളെയും കൈയൊഴിഞ്ഞ്‌ ബി.ജെ.പിയെ പിന്തുണച്ച രണ്ടു സമുദായ സംഘടനകളോട്‌ ഇനിയെന്തു നിലപാടാണു മുന്നണികള്‍ സ്വീകരിക്കുക എന്നതാണു മതേതര കേരളം ഉറ്റുനോക്കുന്നത്‌. 


ഇലക്‌്ഷന്‍ വേളയില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ഫലം വന്നപ്പോള്‍ അവകാശവാദവുമായി രംഗത്തു വന്നരുന്നവരെയും കുറിച്ച്‌ മുന്നണികള്‍ എന്തു പറയുന്നു എന്നു കേള്‍ക്കാനും കേരളത്തിനു താല്‍പര്യമുണ്ട്‌. അര്‍ഹമായ ഒരു സ്‌ഥാനം യഥാസമയം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട മുസ്ലിം ലീഗ്‌ നേതൃത്വത്തിന്റെ നയവൈകല്യം കൊണ്ടു സംഭവിച്ച അഞ്ചാം മന്ത്രി വിവാദമാണ്‌ ഇത്രയേറെ രംഗം വഷളാക്കിയതെന്ന കോണ്‍ഗ്രസിലെ ചില നേതാക്കളും മുന്നണിയിലെ പാര്‍ട്ടികളും ഇപ്പോഴും ഉന്നയിക്കുന്നുണ്ട്‌. മോങ്ങിക്കൊണ്ടിരിക്കുന്ന നായയുടെ തലയില്‍ വീണ തേങ്ങമാത്രമാണ്‌ അഞ്ചാം മന്ത്രി. എന്തു ലഭിച്ചാലും ആര്‍ത്തി പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്ന സംഘടിത ജാതി നേതൃത്വങ്ങള്‍ ഇതല്ലെങ്കില്‍ മറ്റൊന്നു ഉന്നയിച്ചു വിലപേശല്‍ തുടരുക തന്നെ ചെയ്യും. 


ഇവരുടെ വിലപേശലുകളെ മുഖവിലയ്‌ക്കെടുത്തു വാരിക്കോരി നല്‍കാന്‍ ഇരുമുന്നണികളും മത്സരിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌ഥാപനങ്ങളും ഭൂമിയും അധികാര സ്‌ഥാപനങ്ങളിലെ മിക്കപങ്കും ഇങ്ങിനെ കൈവശം വന്നു ചേര്‍ന്നവരാണ്‌ വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങള്‍ നടത്തുന്നത്‌.ഇതിനിടയില്‍ ഒരുവിധ പരിഗണനയും ലഭിക്കാതെ ഭൂരിപക്ഷം വരുന്ന ചെറു സമുദായങ്ങള്‍ പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവരെ സംഘടിതമായി നില്‍ക്കാന്‍ അനുവദിക്കാതെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. 


യു.ഡി.എഫിന്റെ ഭരണം ഉറപ്പിച്ചു നല്‍കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത പങ്കാണു നാടാര്‍ സമുദായം നിര്‍വഹിച്ചത്‌. ആ പങ്കാളിത്തമാണു ക്ലിഫ്‌ ഹൗസിലേക്കു മാറാന്‍ മുഖ്യമന്ത്രിക്ക്‌ ആത്മവിശ്വാസം നല്‍കിയതെങ്കില്‍ അവരോടുള്ള കടപ്പാട്‌ എങ്ങനെയാണ്‌ നിര്‍വഹിക്കപ്പെടാന്‍ പോകുന്നതെന്ന്‌ ആകാംക്ഷയോടെയാണു നോക്കി നില്‍ക്കുന്നത്‌. നാടാര്‍ സമുദായത്തിനു ന്യായമായതു നല്‍കുമെന്നു മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും വി.എസ്‌.ഡി.പിയുടെ ആസ്‌ഥാനത്തെത്തി ഉറപ്പു നല്‍കിയിരുന്നു. അതില്‍ ശക്‌തന്റെ മന്ത്രിസ്‌ഥാനമെന്ന ശക്‌തമായ ആവശ്യവും അടങ്ങിയിരിക്കുന്നു. മൂന്നു പ്രതിനിധികള്‍ മാത്രമുള്ള ഈഴവ സമുദായത്തില്‍നിന്ന്‌ രണ്ടുപേര്‍ മന്ത്രിയാവാമെങ്കില്‍ നാടാര്‍ സമുദായം ഒരാളുടെ ആവശ്യം ഉന്നയിക്കുന്നതും ന്യായമാണ്‌. അവിടെ ഒരു സന്തുലിതവാദം ഉയര്‍ന്നുവരാനിടയില്ല. 


മതേതര ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന നമ്മുടെ സംസ്‌ഥാനത്ത്‌ മുന്നണികള്‍ തുടര്‍ന്ന്‌ പോവാന്‍ ഉദ്ദേശിക്കുന്ന നിലപാടുകളിലാണ്‌ ഇത്തരം ഘട്ടത്തില്‍ വ്യക്‌തതവരേണ്ടത്‌. എന്തു മാനദണ്ഡത്തിലൂടെയാണു ജനാധിപത്യ സംവിധാനത്തെ ശക്‌തിപ്പെടുത്തി എടുക്കാനുള്ള രാഷ്‌ട്രീയ സംവിധാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ മുന്നണി ആഗ്രഹിക്കുന്നതെന്നതിന്റെ പ്രഖ്യാപനമാണു യഥാര്‍ഥത്തില്‍ വേണ്ടത്‌. പ്രീതിയോ പ്രീണനമോ വിദ്വേഷമോ കൂടാതെയുള്ള ഭരണ നിര്‍വഹണ രംഗം സാധ്യമാവാത്ത വിധമുള്ള കെട്ടുപാടുകളാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. ഇതിന്റെ പൊളിച്ചെഴുത്തിന്‌ തന്റേടവും ആര്‍ജവവും പ്രകടിപ്പിക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ എപ്പോള്‍ സാധ്യമാവുമോ അത്തരം ഘട്ടത്തില്‍ മാത്രമേ നമ്മുടെ നാട്‌ ശരിയായ ദിശയിലൂടെ സഞ്ചരിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ മുകളില്‍ സമ്മര്‍ദശക്‌തിയായി പ്രവര്‍ത്തിക്കാന്‍ സമുദായ സംഘടനകള്‍ക്കു വളംവച്ചു കൊടുത്തത്‌ ഇച്‌ഛാശക്‌തി കുറയുന്ന നേതൃത്വങ്ങളാണ്‌. 


ജനസംഖ്യയില്‍ 12 ശതമാനത്തില്‍ താഴെ വരുന്ന സമുദായത്തിലെ ആസ്‌തിയും സ്‌ഥാപനങ്ങളുമുള്ള ഒരു കൂട്ടം അവരുടെ നേട്ടങ്ങള്‍ക്കു വേണ്ടി സമുദായത്തെ പരിചയായി ഉപയോഗിക്കുകയാണ്‌. കേരളത്തിലെ എന്‍.എസ്‌.എസ്‌. എല്ലാ നായന്മാരെയും എസ്‌.എന്‍.ഡി.പി. എല്ലാ ഈഴവന്മാരെയും പ്രതിനിധികരിക്കാത്തപോലെ മുസ്ലിം ലീഗും എല്ലാ മുസ്ലിംകളെയും പ്രതിനിധീകരിക്കുന്നില്ല. ഇതു മനസിലാക്കാതെയാണ്‌ പലപ്പോഴും മുന്നണികള്‍ അനര്‍ഹമായതു നല്‍കി ഇവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതികരണങ്ങള്‍ ഉയര്‍ന്ന്‌ വരുന്നത്‌ സ്വാഭാവികം. ജനാധിപത്യ മതേതര ഇടത്‌ കാഴ്‌ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്ന സംസ്‌ഥാനത്തു കുറച്ചൊക്കെ അടിത്തറയുള്ള പാര്‍ട്ടികളും സംഘടനകളും അനാവശ്യമായ അവകാശവാദങ്ങള്‍ക്കു മുമ്പില്‍ മുട്ടുവിറച്ചുകൂടാ. 


ജനസമക്ഷം സമര്‍പ്പിക്കാന്‍ പദ്ധതികളും പരിപാടികളും വ്യക്‌തമായ ആശയങ്ങളും ഇല്ലാത്തതു കൊണ്ടും നഷ്‌ടപ്പെടുന്നതു കൊണ്ടുമാണ്‌ ജാതി സമുദായ സംഘങ്ങളുടെ ഔദാര്യത്തിനു പിന്നാലെ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കു പോവേണ്ടി വരുന്നത്‌. ജനഹിതമറിഞ്ഞ്‌ ജനപക്ഷം നില്‍ക്കാന്‍ കഴിയുന്ന പ്രസ്‌ഥാനങ്ങള്‍ക്കാവും അതിനാല്‍ ഇനി ഭാവിയുണ്ടാവുക.

2012, ജൂൺ 17, ഞായറാഴ്‌ച

മറക്കാനാവാത്ത വശ്യസ്മിതം


2012 ജൂണ്‍ ഏഴിനു പുലര്‍ച്ചെ 6.11നു എസ്.ഡി.പി.ഐ. സംസ്ഥാന പ്രസി. നാസറുദ്ദീന്‍ സാഹിബിന്റെ ഫോണ്‍ വന്നപ്പോഴാണ് ആ ശോകവാര്‍ത്തയറിയുന്നത്; ഞങ്ങള്‍ എസ്.എം. എന്നു വിളിക്കുന്ന എസ്.മമ്മൂട്ടി സാഹിബ് ഈ ലോകത്തോടു വിടപറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ആകസ്്മികമോ അപ്രതീക്ഷിതമോ  ആയിരുന്നില്ല; കുറച്ചുകാലമായി അദ്ദേഹം അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. 
ആംബുലന്‍സില്‍ ജനാസയെ അനുഗമിക്കുമ്പോള്‍ എസ്.എമ്മിനെ കുറിച്ചുള്ള ഓര്‍മകള്‍ പലതും തികട്ടിവന്നു. ആദ്യമായി എസ്.എമ്മിനെ കണ്ടരംഗം മനസ്സില്‍ ഓടിയെത്തി. 1995ല്‍ നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ടിന്റെ ദ്വിദിന ജനറല്‍ കൌണ്‍സിലില്‍ സുപ്രിം കൌണ്‍സിലിലേക്ക് എസ്.എമ്മിന്റെ പേരും നാമനിര്‍ദേശം ചെയ്യപ്പെട്ടു. എസ്.എം. സദസ്സിനു മുമ്പാകെ പതിഞ്ഞ ശബ്ദത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു: 'ഞാന്‍ പാമരനാണ്. ഭൌതിക വിദ്യാഭ്യാസവും മതവിദ്യാഭ്യാസവുമില്ലാത്ത ഒരു നാടന്‍ കര്‍ഷകന്‍'. എന്നാല്‍, പതിനഞ്ചംഗ സുപ്രിം കൌണ്‍സിലംഗങ്ങളുടെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ എസ്.എമ്മിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 
മുസ്ലിംലീഗിലൂടെ പൊതുപ്രവര്‍ത്തന രംഗത്തുവന്ന എസ്.എം. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലെത്തിയത് അദ്ദേഹത്തിന്റെ സംഘാടക മികവിന്റെ തെളിവാണ്. ഒരിക്കല്‍ എറണാകുളത്ത് വ്യക്തിപരമായ ഒരു സന്ദര്‍ശനത്തിനു വന്ന സമയത്ത് അവിടെ നടക്കുന്ന ഒരു സംഘടനാ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു. 'എന്റെ വയനാടന്‍ വര്‍ത്തമാനം വിദ്യാസമ്പന്നരായ എറണാകുളത്തുകാര്‍ക്കു മനസ്സിലാവില്ലെ'ന്നു പറഞ്ഞ് അദ്ദേഹം ഒഴിയാന്‍ ശ്രമിച്ചു. നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം സദസ്സിനെ അഭിമുഖീകരിച്ചു; ഹൃദയസ്പൃക്കായ ഭാഷയില്‍ പ്രവര്‍ത്തകര്‍ക്ക് ആത്്മവിശ്വസവും ഉത്തേജനവും ലഭിക്കുന്ന ലഘുപ്രസംഗം. 
എസ്.എം. എന്‍.ഡി.എഫ്. സെക്രട്ടറിയായി യൂനിറ്റി ഹൌസില്‍ കഴിയുന്ന കാലം. മറ്റുചില ചുമതലകളുമായി ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വ്യക്തിബന്ധത്തിന്റെ ഇഴയടുപ്പം കൂടിയ ദിനങ്ങളായിരുന്നു അത്. ഓഫിസിലെ സിമന്റ് തറയില്‍ പായവിരിച്ച് ഒരുമിച്ചുറങ്ങിയ കുറെ രാത്രികള്‍! ലാളിത്യവും വിനയവും സ്വതസിദ്ദമായ അദ്ദേഹത്തിന്റെ വിജ്ഞാനദാഹവും അടുത്തറിയാന്‍ അവസരം ലഭിച്ചത് ഇക്കാലത്താണ്. 
കോയ സാഹിബില്‍നിന്നു ലഭിക്കാവുന്ന പുസ്തകങ്ങള്‍ പലപ്പോഴായി സംഘടിപ്പിച്ചു വായിക്കുകയും ദുര്‍ഗ്രാഹ്യമായ ഏതെങ്കിലും ഭാഗങ്ങളുണ്െടങ്കില്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. സംഘടനാ സാഹിത്യങ്ങളുടെ ചുമതല എസ്.എമ്മിനായിരുന്നു. സൂക്ഷ്മമായ വ്യാകരണപ്പിശകു പോലും തിരുത്തി കുറ്റമറ്റതാക്കിയശേഷം മാത്രമേ അച്ചടിക്കു വിടുമായിരുന്നുള്ളൂ. രോഗത്തിന്റെ അവശതയില്‍ കഴിയുന്ന അവസാന നാളുകളില്‍ നാവിനു വാക്കുകള്‍ വഴങ്ങാതെ വന്നപ്പോഴും സ്ഫുടമായി സലാം മടക്കുമായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്തും വാചാലമായ നോട്ടത്തിലൂടെയും പുഞ്ചിരിയിലൂടെയും എസ്.എമ്മിന്റെ ഹൃദയവികാരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. പലപ്പോഴും യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഹസ്്തദാനത്തിന്റെ ബലം മനസ്സിന്റെ കരുത്ത് ഇനിയും ചോര്‍ന്നുപോയിട്ടില്ലെന്നു വിളംബരം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. 
ശയ്യാവലംബിയായ ശേഷം ഒരിക്കല്‍ എസ്.എമ്മിനെ കാണാന്‍ എത്തിയപ്പോള്‍ നമസ്കാരത്തിനായി ഒരുങ്ങുകയായിരുന്നു. ഓര്‍മകള്‍ മുറിഞ്ഞുള്ള നമസ്്കാരത്തില്‍ പലപ്പോഴും ലഫ്്ളുകള്‍ ഉറക്കെ പറഞ്ഞു കൊടുക്കേണ്ടി വന്നു. ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ സജലങ്ങളാവും. കണ്ണീര്‍ പൊടിയുന്നത് വേദനകൊണ്േടാ രോഗത്തിന്റെ അവശത കൊണ്േടാ ആയിരുന്നില്ല. സംഘനാ രംഗത്തു സജീവമാകാന്‍ കഴിയാത്തതിലുള്ള ദുഖമായിരുന്നു ആ കണ്ണീര്‍ എന്നുറപ്പ്. അവസാനകാലംവരെ അവശതകള്‍ അവഗണിച്ചും പ്രധാനപ്പെട്ട സംഘടനാ പരിപാടികളില്‍ സന്നിഹിതനായിരുന്നു. 
ആഗ്രഹങ്ങള്‍ ബാക്കിവച്ചു പോവുന്നവരാണ് മനുഷ്യരില്‍ പലരും. പക്ഷേ, എസ്.എമ്മിനു ബാക്കിവയ്ക്കാന്‍ ഈ ലോകത്ത് ഏറെ ആഗ്രഹങ്ങളുണ്ടായിരുന്നില്ല. ഇസ്ലാമിക-സംഘടനാ പ്രവര്‍ത്തനങ്ങളോടുള്ള പ്രണയമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ എന്നും നിറഞ്ഞുനിന്നത്.

2012, ജൂൺ 14, വ്യാഴാഴ്‌ച

രണ്ടും രണ്ടും മൂന്നല്ല‍



പ്രസംഗം ഒരു കലയാണ്‌. വശ്യമായ ശൈലിയില്‍ പ്രസംഗിച്ച്‌ ആവേശം നല്‍കുന്ന നേതാക്കളെ അണികള്‍ക്കു പൊതുവേ ഇഷ്‌ടമാണ്‌. പ്രതിസന്ധികളില്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന അത്തരക്കാര്‍ക്കു പൊതുവേ നല്ല ഡിമാന്‍ഡും തിരക്കുമാണ്‌. എന്നാല്‍ അടുത്ത കാലത്ത്‌, പ്രസംഗകലയിലൂടെ ആവേശം പകര്‍ന്നു നല്‍കുന്ന ചില നേതാക്കള്‍ തുടരെത്തുടരെ വെട്ടിലായിക്കൊണ്ടിരിക്കുകയാണ്‌. 


മാര്‍ക്ക്‌ ആന്റണിയുടെ പ്രസംഗം പോലെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന സുപ്രസിദ്ധ പ്രസംഗങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും അടുത്ത കാലത്തായി അരങ്ങു തകര്‍ക്കുകയാണ്‌. എം.വി. ജയരാജനും എളമരം കരീമും ടി.കെ. ഹംസയും എം.എം. മണിയും പി.കെ. ബഷീറുമൊക്കെ പ്രസംഗം കൊണ്ടു പൊല്ലാപ്പ്‌ പിടിച്ച നേതാക്കന്മാരായി. ജനത്തെ കാണുമ്പോള്‍ എരിവും പുളിയും ഭീഷണിയും തമാശയുമൊക്കെയായി കത്തിക്കയറുന്ന പ്രാസംഗികര്‍ ഇപ്പോള്‍ ജാമ്യക്കാരെ തേടിയുള്ള നെട്ടോട്ടത്തിലാണ്‌. 


രണ്ടാം തവണയാണ്‌ പി.കെ. ബഷീറിന്റെ പ്രസംഗം അദ്ദേഹത്തിനു പുലിവാലായത്‌. 2008 ല്‍ അധ്യാപകനെ ചവിട്ടിക്കൊന്ന കേസിനെ ബന്ധപ്പെടുത്തി സാക്ഷികളെ ഭീഷണിപ്പെടുത്തി എന്ന പേരിലെടുത്ത കേസ്‌ യു.ഡി.എഫ്‌. പിന്‍വലിച്ചത്‌ ഏറെ വിവാദമായിരുന്നു. എന്നാല്‍ അന്നത്തെ പ്രസംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ മൂന്നിലെ പ്രസംഗം അത്ര ഘനഗംഭീരമായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയാക്കിയിരിക്കുന്നു. മലപ്പുറം ജില്ലയിലെ കീഴ്‌പറമ്പ്‌ പഞ്ചായത്തില്‍ കുനിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിലാണു പി.കെ. ബഷീര്‍ എന്ന ജനപ്രതിനിധിയെ യു.ഡി.എഫ്‌. പോലീസ്‌ പ്രതിയാക്കിയത്‌. 


കൊല്ലും കൊലയും ചോരചിന്തലും നിലയ്‌ക്കാത്ത ഒരു നാടായി നമ്മുടെ നാട്‌ മാറിക്കഴിഞ്ഞിരിക്കുന്നു. കാരണങ്ങള്‍ എന്തായാലും ഒരു കൊലപാതകവും നീതീകരിക്കാവതല്ല. ജനുവരിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത തര്‍ക്കത്തില്‍ അതീഖ്‌ റഹ്‌മാന്‍ എന്ന യുവാവ്‌ കൊല്ലപ്പെട്ടിരുന്നു. ആ കൊലക്കേസിലെ പ്രതികളാണ്‌ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അബൂബക്കറും ആസാദും. രണ്ടു പേരും റിമാന്‍ഡ്‌ കാലാവധി അവസാനിച്ച്‌ പുറത്തിറങ്ങിയവരായിരുന്നു. അതീഖിന്റെയും ആസാദിന്റെയും അബൂബക്കറിന്റെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവര്‍ക്കും പ്രതികളാക്കപ്പെട്ടവര്‍ക്കും വ്യക്‌തമായ രാഷ്‌ട്രീയ ചായ്‌വുള്ളതിനാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വയം വക്കാലത്ത്‌ ഏറ്റെടുത്തു രംഗത്തുവന്നതാണ്‌. മൂന്നു വിലപ്പെട്ട ജീവന്‍ നഷ്‌ടപ്പെട്ടതിലുള്ള കടുത്ത ദുഃഖത്തിലാണ്‌ കുനിയില്‍ എന്ന ഏറനാടന്‍ ഗ്രാമം. ഇനിയൊരു കൊല ആവര്‍ത്തിക്കപ്പെടരുതെന്ന നിഷ്‌കളങ്കമായ പ്രാര്‍ഥനയോടെ കഴിയുകയാണ്‌ അന്നാട്ടുകാര്‍. എന്നാല്‍ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ അമിതാവേശത്തോടെയുള്ള ഇടപെടലിലൂടെ വാശിയേറി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്ക ആ ഗ്രാമീണ ജനതയെ അലട്ടുന്നുണ്ട്‌. 


വിവാദങ്ങള്‍ കൊഴുപ്പിച്ചുനിര്‍ത്തുന്നതില്‍ ഇടതു കേന്ദ്രങ്ങള്‍ കാണിക്കുന്ന താല്‍പര്യം പ്രതിരോധത്തില്‍ നിന്നു പ്രത്യാക്രമണത്തിലേക്കു കടക്കാനുള്ള കുറുക്കുവഴിയാണ്‌. ഈ മൂന്നു കൊലപാതകങ്ങളും ഒഴിവാക്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു പകരം സംഭവാനന്തരം രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി പരസ്‌പരം മല്‍സരിക്കുന്നത്‌ സമാധാനപൂര്‍ണമായ അന്തരീക്ഷമല്ല ഒരുക്കുക. ഏത്‌ അനിഷ്‌ടകരമായ സംഭവങ്ങളുടെയും രണ്ടാം ഭാഗത്തെ ആസ്‌പദമാക്കി ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അതിനു പിന്നാലെ നീങ്ങുന്നതിനുമാണ്‌ പൊതുവേ നമുക്കിടയില്‍ താല്‍പര്യം കാണുന്നത്‌. സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും ആദ്യഹേതുവിലേക്കു ഗൗരവമായ ചര്‍ച്ചകള്‍ വരാതിരിക്കുന്നതു മൂലവും നടപടികള്‍ വൈകുന്നതു മൂലവും നീതി വൈകിയെത്തുന്നതു മൂലവും അസ്വസ്‌ഥതകള്‍ പടരുകയും വന്‍ വിപത്തുകള്‍ സംഭവിക്കുകയും ചെയ്‌ത ഒത്തിരി അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്‌. 


സന്ദര്‍ഭോചിതമായി ഇടപെടല്‍ നടത്തേണ്ട കേന്ദ്രങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഏജന്‍സികളും കാട്ടുന്ന അലംഭാവമാണ്‌ ഇത്തരം അനിഷ്‌ടസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്‌. രാഷ്‌ട്രീയ ലാഭനഷ്‌ടങ്ങള്‍ കണക്കാക്കി പ്രശ്‌നങ്ങളെ സമീപിക്കുന്നുവെന്നതാണ്‌ നാം അഭിമുഖീകരിക്കുന്ന വലിയ ദുര്യോഗം. 


കുനിയിലെ ദാരുണമായ കൊലപാതകങ്ങളെ ഭരണപ്രതിപക്ഷ കക്ഷികള്‍ സമീപിച്ചതും ആ നിലയ്‌ക്കാണ്‌. രണ്ടു പേരുടെ മരണത്തെ ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ ഇടത്‌ എം.എല്‍.എമാര്‍ ആദ്യകൊലപാതകത്തെ നിസാരവല്‍ക്കരിക്കുന്ന നിലപാടു സ്വീകരിച്ചപ്പോള്‍ ഭരണപക്ഷഭാഗം നേരത്തേ നടന്ന കൊലപാതകത്തിന്റെ പ്രതികാരമായി ഇതിനെ അവതരിപ്പിക്കാനാണു ശ്രമിക്കുന്നത്‌. 


ആഭ്യന്തര പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സി.പി.എമ്മിനു നിയമസഭാസമ്മേളന വേളയില്‍ വീണുകിട്ടിയ വല്ലാത്ത ആശ്വാസമാണ്‌ ഈ ഇരട്ടക്കൊലപാതകം. ഒന്നര മാസത്തിനുശേഷം സി.പി.എം. കേന്ദ്രങ്ങള്‍ ഒരു നെടുവീര്‍പ്പിട്ട്‌ തുടങ്ങിയിരിക്കുന്നു. ഇതുവരെ പ്രതിരോധത്തിലായിരുന്ന സി.പി.എമ്മിന്റെ ആക്രമണങ്ങളില്‍ ഇപ്പോള്‍ യു.ഡി.എഫ്‌. കേന്ദ്രങ്ങള്‍ വിയര്‍ക്കാനും തുടങ്ങി. പി.കെ. ബഷീര്‍ പ്രതിയായപോലെ കെ.കെ. ജയചന്ദ്രനും ഒരു കൊലക്കേസില്‍ പ്രതിയാണ്‌. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ സഭയിലുണ്ടായിരുന്ന ജയചന്ദ്രനെ കഴിഞ്ഞ ദിവസം മാറ്റിനിര്‍ത്തി സി.പി.എം. പ്രത്യാക്രമണം നടത്തുന്നത്‌ മുന്‍കൂട്ടിക്കാണാന്‍ യു.ഡി.എഫിനു സാധിച്ചില്ല. 


32 ദിവസത്തേക്കാണ്‌ പതിമൂന്നാം നിയമസഭയുടെ അഞ്ചാം സമ്മേളനം നിശ്‌ചയിച്ചിരിക്കുന്നത്‌. ആദ്യദിനങ്ങളില്‍ തന്നെ ഇറങ്ങിപ്പോക്കും ബഹളങ്ങളും തുടങ്ങി. ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥനയും വോട്ടെടുപ്പും ഉപധനാഭ്യര്‍ഥനകളും നിയമനിര്‍മാണവുമെല്ലാം നടപ്പുസമ്മേളന അജന്‍ഡയിലുണ്ട്‌. എന്നാല്‍ ഇതിനൊക്കെ കാര്യക്ഷമമായി എത്ര ദിവസവും സമയവും ലഭിക്കുമെന്നതു കണ്ടുതന്നെ അറിയണം. വര്‍ഷത്തില്‍ നൂറുദിനമെങ്കിലും സഭ ചേര്‍ന്നിരിക്കണമെന്നതു പലപ്പോഴും പാലിക്കാന്‍ നമ്മുടെ സംസ്‌ഥാനത്തിനു കഴിയാറില്ല. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വിമര്‍ശനങ്ങളുമെല്ലാം ജനാധിപത്യ സംവിധാനത്തിലെ ആരോഗ്യപരമായ ഘടകങ്ങള്‍ തന്നെയാണ്‌. 


നിയമനിര്‍മാണ സഭയുടെ അധികാരങ്ങളും പ്രാധാന്യവും ഏറെ വലുതാണെന്ന്‌ ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ്‌ ഭരണ, പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്‌. എല്ലാറ്റിലും ഭരണപക്ഷത്തെ എതിര്‍ക്കണമെന്നതു പ്രതിപക്ഷം നിര്‍ബന്ധ ബാധ്യതയായി കണക്കാക്കുന്നതും ഒന്നിനും വഴങ്ങിക്കൊടുത്തുകൂടെന്ന ഭരണപക്ഷ നിലപാടും ഒരുപോലെ തിരുത്തപ്പെടേണ്ട സമീപനങ്ങളാണ്‌. വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും തിരുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രതികരണങ്ങള്‍ക്ക്‌ അപ്പുറത്തേക്കാണു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന നൂറുകണക്കിനു പ്രശ്‌നങ്ങള്‍ക്ക്‌ ഒന്നിച്ചു പരിഹാരം കാണേണ്ട പൊതു പ്ലാറ്റ്‌ഫോമില്‍ പരസ്‌പര മേല്‍ക്കൈയ്‌ക്കു വേണ്ടി നടത്തുന്ന ശ്രമത്തിലൂടെ പൊതുഖജനാവിന്‌ ഇരുകൂട്ടരും ചേര്‍ന്നു നഷ്‌ടപ്പെടുത്തുന്നത്‌ കോടികളാണ്‌. ഏറെ മാന്യതയും അന്തസും കല്‍പ്പിക്കപ്പെടുന്ന സഭാവേദികളുടെ പവിത്രത ഇകഴ്‌ത്തപ്പെടുകയും ജനമനസുകളില്‍ തെറ്റായ ധാരണകള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നത്‌ ഗൗരവത്തില്‍ കാണേണ്ടതുണ്ട്‌. 


പി.കെ. ബഷീറിനെ സഭയിലിരുത്തി മുന്നോട്ടു പോകാനാവില്ലെന്ന പ്രതിപക്ഷ ആവശ്യം രാഷ്‌ട്രീയ ന്യായമാകാം. എന്നാല്‍ സഭാധ്യക്ഷനു വഴങ്ങാതെ തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തുന്നത്‌ മാന്യമായ സമീപനമായി തോന്നുന്നില്ല. ചട്ടമനുസരിച്ച്‌ ചോദ്യോത്തരവേളകഴിഞ്ഞ്‌ പ്രതിപക്ഷ നേതാവിനു പ്രസംഗിക്കാന്‍ ആവശ്യമായ സമയം നല്‍കാമെന്ന സ്‌പീക്കറുടെ നിരന്തരമുള്ള നിര്‍ദേശവും അഭ്യര്‍ഥനയും അംഗീകരിക്കാതിരുന്ന പ്രതിപക്ഷരീതിയെ വിമര്‍ശിക്കാതിരുന്നുകൂടാ. ഒരു ക്രിമിനലിനെ സഭയിലിരുത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാനായി മറുഭാഗത്തും ക്രിമിനല്‍ കേസിലെ പ്രതികളുണ്ടെന്നു മുഖ്യമന്ത്രിയും ഭരണപക്ഷ എം.എല്‍.എമാരും വിളിച്ചുപറയുന്നത്‌ ഒരുതരം പരോക്ഷകുറ്റസമ്മതമാണ്‌. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ പി.കെ. ബഷീറിനെ പ്രതിചേര്‍ത്തത്‌. എന്നാല്‍ അഞ്ചേരി ബേബിയുടെ കൊലക്കേസിലെ പ്രതിയായിരുന്ന മോഹനന്റെ വെളിപ്പെടുത്തലാണ്‌ ഉടുമ്പന്‍ചോല എം.എല്‍.എ: കെ.കെ. ജയചന്ദ്രനെ പ്രതിയാക്കുന്നത്‌. കണ്ണൂരിലെ ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച മൊഴിയുടെ വെളിച്ചത്തിലാണ്‌ ടി.വി. രാജേഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്‌. പരസ്‌പരം ആരോപിക്കുന്നപോലെ ഇതിലെല്ലാത്തിലും രാഷ്‌ട്രീയം കടന്നുകൂടിയിട്ടുണ്ടാകാം. കൊലക്കേസില്‍ പ്രതിയായിരുന്ന ഒരു നേതാവ്‌, അതും എസ്‌.എഫ്‌.ഐ. നേതാവിനെ കൊന്നതിന്റെ പേരില്‍, പേരുമാറ്റി സി.പി.എം. എം.എല്‍.എ. ആയി നിയമസഭയിലിരിക്കുന്നുണ്ട്‌. വിട്ടുപോയ പല കൊലക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിരുന്ന പലരും ഇപ്പോള്‍ സഭയ്‌ക്കകത്തുണ്ട്‌. അഥവാ കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടുവെന്ന പേരില്‍ പൂര്‍വചരിത്രം മറന്നുകൊണ്ട്‌ ഇരുകൂട്ടരും കലിതുള്ളുന്നതില്‍ വലിയ കഴമ്പൊന്നുമില്ല. 


പതിമൂന്നാം നിയമസഭയിലെ മൂന്നു സാമാജികരുടെ പേര്‌ ഇപ്പോള്‍ത്തന്നെ കൊലക്കേസുകളുമായി ചേര്‍ത്ത്‌ വാര്‍ത്തയായിരിക്കുകയാണ്‌. കേസന്വേഷണങ്ങളുടെ പുരോഗതിക്ക്‌ അനുസരിച്ച്‌ ഇനിയാരൊക്കെ വന്നുചേരുമെന്ന്‌ കാത്തിരുന്നു കാണേണ്ടതാണ്‌. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങണമെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുമ്പോഴും ഇരുമുന്നണി നേതൃത്വങ്ങളും അന്വേഷണങ്ങളോടു ചെറുത്തു നില്‍ക്കുന്ന കാഴ്‌ചയാണ്‌ പൊതുവേ കാണുന്നത്‌. 


ടി.വി. രാജേഷിനെ പ്രതിയാക്കിയാല്‍ അപ്പോള്‍ കാണാമെന്നാണ്‌ ഡി.വൈ.എഫ്‌.ഐ. പറയുന്നത്‌. കുടിപ്പകയുടെയും കുടുംബവഴക്കുകളുടെയും പേരില്‍ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും കോളം മാറ്റിയെഴുതി സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തുവയ്‌ക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തീക്കൊള്ളി കൊണ്ടു തലചൊറിയുകയാണു ചെയ്യുന്നത്‌. 


അനീതിയോടും അതിക്രമങ്ങളോടുമുള്ള പരമ്പരാഗത രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പ്രതികരണങ്ങള്‍ പലപ്പോഴും നീതിബോധത്തോടെയാകാറില്ല. ആളും തരവും മതവും ജാതിയും നോക്കി കുറ്റകൃത്യങ്ങളെ അപലപിക്കുന്ന രീതിയെ ആത്മാര്‍ഥതയുടേതായി കാണാനാവില്ല. കാപട്യത്തിന്റെ മുഖമാണ്‌ അതിനുള്ളത്‌. 


മുസ്ലിം ലീഗിനോടുള്ള വി.എസ്‌. അച്യുതാനന്ദന്റെ രാഷ്‌ട്രീയ വിരോധത്തിനു ന്യായങ്ങളുണ്ടായേക്കാം. എന്നാല്‍ മുസ്ലിം സമുദായത്തോടുള്ള വിരോധമായി അതു പരിണമിച്ചിട്ടില്ലേയെന്ന്‌ നിലപാടുകളുടെ വൈരുധ്യങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും തോന്നിപ്പോകാറുണ്ട്‌. സമുദായവുമായി ചേര്‍ന്നു വരുന്ന വിഷയങ്ങളിലെ അത്യാവേശവും മറ്റു വിഷയങ്ങളിലെ മൗനവും കാണുമ്പോള്‍ ഈ ദിശയിലേക്കു ചിന്തിക്കുന്നതില്‍ തെറ്റില്ല. രോഷപ്രകടനങ്ങള്‍ അതിക്രമങ്ങളോടാണെങ്കില്‍ എല്ലാറ്റിലും ഒരേപോലെ നേരിട്ടു കാണേണ്ടതുണ്ട്‌. ഇപ്പോള്‍ വിവാദനായകനായ പി.കെ. ബഷീറിന്റെ പിതാവ്‌ പരേതനായ സീതി ഹാജി രാഷ്‌ട്രീയ പ്രതിയോഗികളോടു മറുപടി പറയുമ്പോള്‍ പ്രയോഗിക്കാറുണ്ടായിരുന്ന ഒരു ആപ്‌തവാക്യമുണ്ട്‌. 'രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാണ്‌. അതു നിങ്ങള്‍ ചേര്‍ക്കുമ്പോള്‍ നാലും ഞങ്ങള്‍ ചേര്‍ക്കുമ്പോള്‍ മൂന്നുമാകുന്നതെങ്ങനെയാണ്‌.' 


പലപ്പോഴും നമ്മുടെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ആരു ചേര്‍ക്കുന്നു എന്നതിനനുസരിച്ചാണ്‌ ഉത്തരം ശരിയും തെറ്റുമായി തീരുന്നത്‌. ഏതായാലും കേസില്‍ പ്രതിയാക്കപ്പെട്ട സ്‌ഥിതിക്കു നിയമസഭാ നടപടികള്‍ അലങ്കോലമാകാതിരിക്കാനുള്ള അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ പി.കെ. ബഷീറും കെ.കെ. ജയചന്ദ്രനുമെല്ലാം നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ടു നടന്ന്‌ നിരപരാധിത്വം തെളിയിക്കട്ടെ. അതുവരെ അനാവശ്യ കോലാഹലങ്ങളോട്‌ നമുക്കു വിട പറയാം.

2012, ജൂൺ 10, ഞായറാഴ്‌ച

സ്വാര്‍ഥരാവുക


 അതെ, സ്വാര്‍ഥരാവുക. സ്വാര്‍ഥരാകാന്‍ പാടില്ലാത്തവരാണ്‌ നാം. വ്യക്തിപരമായ ഇഷ്‌ടങ്ങളില്‍ ഒട്ടും സ്വാര്‍ഥതയില്ലാതെ ജീവിക്കാനാണ്‌ നമുക്കുള്ള നിര്‍ദേശം. പക്ഷേ, നാം കടുത്ത സ്വാര്‍ഥരാകേണ്ട ഒരു വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്‌; അത്‌ നമ്മുടെ പരലോകമാണ്‌. പരലോകത്തിന്റെ കാര്യത്തില്‍ എത്ര സ്വാര്‍ഥമാകാന്‍ സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ പോരും.
           വ്യക്തിപരമായ ഇഷ്‌ടങ്ങളിലും നിലപാടിലും ഏറ്റവും കര്‍ക്കശമായ സമീപനം പുലര്‍ത്താന്‍ സാധിക്കേണ്ടതും പരലോകത്തിന്റെ കാര്യത്തിലായിരിക്കണം. ഭൗതിക കാര്യങ്ങളില്‍ എത്ര തന്നെ വിട്ടുവീഴ്‌ചയും മറ്റുള്ളവര്‍ക്കുള്ള പരിഗണനയും നല്‍കാന്‍ സാധിച്ചാലും പരലോകത്തിലേക്കുള്ള വിഷയങ്ങളില്‍ അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്‌.
           തനിച്ചിരുന്ന്‌ കരയുന്ന ആഇശ(റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു : നരകത്തെക്കുറിച്ചോര്‍ത്ത്‌ കരഞ്ഞതാണ്‌ റസൂലേ; അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?''
         ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്‌. തിരുനബി(സ)യുടെ മറുപടി പക്ഷേ, ആഇശാബീവിക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ആഇശാ, മൂന്ന്‌ സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌ തന്റെ തുലാസ്‌ ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത്‌ നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന്‌ അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍ അത്‌ മുറിച്ചുകടക്കുന്നതു വരെ.'' (അബൂദാവൂദ്‌ 4755)
         പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു. ഇഷ്‌ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച്‌ സ്വന്തം നേട്ടത്തിന്ന്‌ മാത്രമായി ഓടിപ്പായുന്ന ആ ദിനം ഓര്‍ക്കും തോറും ഹൃദയത്തില്‍ ഭയത്തിന്റെ തീനാളങ്ങള്‍ പടര്‍ന്നുകയറുന്നു!    
           നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ്‌ വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ശരി. അന്നു നമ്മള്‍ സ്വാര്‍ഥരായിപ്പോകും. എങ്കില്‍ ആ ദിവസത്തിനു വേണ്ടി ഇന്നും നമ്മള്‍ സ്വാര്‍ഥരായേ പറ്റൂ.
         മാരകരോഗം ബാധിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ മടങ്ങിയെത്തിയ ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ കണ്ണുകളോടെ കൈ മലര്‍ത്തി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു: ഭഭകുറെ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ചെയ്‌തില്ല. മക്കളെന്നും കുടുംബമെന്നും പറഞ്ഞ്‌ പണമുണ്ടാക്കാന്‍ തിരിഞ്ഞു. ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്‌ എന്റെ സമയവുമിതാ തീര്‍ന്നു...''
          അലസജീവിതം നയിക്കുന്നവര്‍ക്കുള്ള താക്കീതാണിത്‌. ഏറെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തി കൊച്ചു കാര്യങ്ങളിലേക്ക്‌ മനസ്സിനെ വ്യാപിപ്പിക്കുന്നത്‌ പിശാചിന്റെ സൂത്രമാണ്‌. പക്ഷേ, നമ്മുടെ കാര്യത്തില്‍ കൂടുതല്‍ വിജയിക്കുന്നത്‌ പിശാചാണ്‌.
           ഉമര്‍ (റ) മരണപ്പെട്ടപ്പോള്‍ മുആവിയ(റ) പറഞ്ഞതിങ്ങനെയായിരുന്നു: ഭഭഅബൂബക്‌ര്‍ ദുനിയാവിനെ ആഗ്രഹിച്ചില്ല. ദുന്‍യാവ്‌ അബൂബകറിനെയും ആഗ്രഹിച്ചില്ല. ഉമറിന്റെ മുമ്പില്‍ ദുന്‍യാവ്‌ കുന്നുകൂടിയെങ്കിലും ഉമര്‍ തിരിഞ്ഞുനോക്കിയില്ല. നമ്മളോ, അകവും പുറവും ദുന്‍യാവില്‍ മുങ്ങിയിരിക്കുകയാണ്‌.''
           നമ്മുടെ കാലത്ത്‌ കൂടുതല്‍ ശരിയായ സത്യമാണിത്‌. പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും കീഴടക്കിയിട്ടില്ല. ആ വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട വിധം സ്വാധീനിച്ചിട്ടില്ല. അതിന്റെ പോരായ്‌മകള്‍ അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്‌.
            ഉമര്‍ (റ) അസാധാരണ മാതൃകയാണ്‌. പരലോകബോധം ഹൃദയത്തിലുള്‍ച്ചേര്‍ന്നതിന്റെ സാക്ഷ്യമായിരുന്നു ആ ജീവിതം. ഭഭനിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതു തടയാന്‍ ആര്‍ക്കും സാധ്യമല്ല'' എന്ന ഖുര്‍ആന്‍ വചനം ആദ്യമായി കേട്ട ഉമര്‍, തലചുറ്റി വീണു. മൂന്ന്‌ ആഴ്‌ചയോളം പനിച്ചുകിടുന്നു. അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ ചുണ്ടില്‍ ഈ ഖുര്‍ആന്‍ വചനമായിരുന്നു. പ്രാര്‍ഥനാസമയത്ത്‌ കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ആ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകളുണ്ടായിരുന്നുവത്രെ.
          പരലോകം എത്രയാണോ മനസ്സില്‍ വേരുപിടിക്കേണ്ടത്‌, അത്രയും വേരുപിടിച്ചത്‌ ഇഹലോകമായിരിക്കുന്നു. സുഖങ്ങള്‍ മതിവരാത്ത മനസ്സും ആര്‍ത്തിയൊടുങ്ങാത്ത ജീവിതവും പൂതി തീരാത്ത പണമോഹവും ആത്മാര്‍ഥത നഷ്‌ടപ്പെട്ട്‌ കര്‍മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന മതപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത്‌ അതുകൊണ്ടാണ്‌.
           അല്ലാഹുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കവിയുന്ന ഹൃദയവും പരലോകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിതുമ്പുന്ന മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.

2012, ജൂൺ 7, വ്യാഴാഴ്‌ച

നിയമവാഴ്‌ച നോക്കുകുത്തിയാവരുത്‌



നിയമവാഴ്‌ച ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ടു രണ്ടു കാര്യങ്ങള്‍ സമകാലിക സംഭവങ്ങളെ വിലയിരുത്തി പരിശോധിക്കേണ്ടതുണ്ട്‌. ഒന്നാമത്തേത്‌ നിയമം ദുരുപയോഗം ചെയ്‌ത് ഭരണകക്ഷി സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നതും അതിനെ പ്രതിരോധിക്കാന്‍ സി.പി.എം. നിയമം കൈയിലെടുക്കാന്‍ ശ്രമിക്കുന്നതുമാണ്‌. രണ്ടാമത്തെ കാര്യം നിയമം നടപ്പാക്കേണ്ട സേനയുടെ നിയമലംഘനങ്ങളും ക്രിമിനല്‍വല്‍ക്കരണവും. നിയമവാഴ്‌ച നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്ന പൊതുസമൂഹത്തില്‍ ഈ രണ്ടു കാര്യങ്ങളും ഏറെ ആശങ്കയാണ്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. 


കഴിഞ്ഞ ഇടതു ഭരണകാലത്ത്‌ പോലീസിന്‌ നല്‍കിയ അമിതാധികാരം ഇന്ന്‌ അവര്‍ക്ക്‌ തന്നെ വിനയായി മാറിയിരിക്കുന്നു. സി.പി.എം നേതാക്കള്‍ക്ക്‌ മിണ്ടാനും പറയാനും വയ്യാത്ത സ്‌ഥിതി വന്നു. പോലീസുദ്യോഗസ്‌ഥന്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ്‌ എളമരം കരീമിനെതിരേ കേസുകള്‍ എടുത്തുകൊണ്ടേ ഇരിക്കുന്നത്‌. വാര്‍ത്താ സമ്മേളനത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരുടെ പേരെടുത്തു വിമര്‍ശിച്ചതിനാണ്‌ പി. ജയരാജനെതിരേ കേസെടുത്തത്‌. 


ഇഷ്‌ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമാണ്‌ സി.പി.എമ്മിനിപ്പോള്‍. സി.പി.എമ്മിന്റെ പൂര്‍വകാല ചെയ്‌തികളടക്കം പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന വെപ്രാളങ്ങളെ അതിജീവന തന്ത്രമായേ കണക്കാനാവൂ. യു.ഡി.എഫിന്റെ ഭരണത്തിലെ നിയമവാഴ്‌ച എല്‍.ഡി.എഫിന്‌ മുര്‍ദ്ദാബാദ്‌ ആവുന്ന പോലെ എല്‍.ഡി.എഫിന്റെ ഭരണകാലത്ത്‌ യു.ഡി.എഫിനും മുര്‍ദ്ദാബാദായിരിക്കുമെന്നത്‌ പൊതുരീതിയാണ്‌. ഇത്തരം പരസ്‌പര വിഴുപ്പക്കലിനിടയില്‍ നാടിന്റെ സമാധാന ജീവിതം പൂര്‍ണമായും തകര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യും. 


നിയമവാഴ്‌ചയെ ആദരിക്കലും അനാദരിക്കലും അവഹേളിക്കലുമെല്ലാം ഭരണം ആരു നിര്‍വഹിക്കുന്നു എന്നതിനെ ബന്ധപ്പെടുത്തിയാണ്‌ നമ്മുടെ നാട്ടില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്‌. ഭദ്രവും സമാധാനപരവുമായി നാട്‌ നിലനില്‍ക്കണമെങ്കില്‍ നിയമവാഴ്‌ച ഉറപ്പുവരുത്തേണ്ടതുണ്ട്‌. അതിന്‌ എല്ലാ ഘടകങ്ങളും ഒരുമിച്ചാണ്‌ ശ്രമിക്കേണ്ടത്‌. 


നിയമവാഴ്‌ച ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട്‌ രണ്ട്‌ കാര്യങ്ങള്‍ സമകാലിക സംഭവങ്ങളെ വിലയിരുത്തി പരിശോധിക്കേണ്ടതുണ്ട്‌. ഒന്നാമത്തേത്‌ നിയമം ദുരുപയോഗം ചെയ്‌ത് ഭരണകക്ഷി സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നതും അതിനെ പ്രതിരോധിക്കാന്‍ സി.പി.എം നിയമം കൈയിലെടുക്കാന്‍ ശ്രമിക്കുന്നതുമാണ്‌. രണ്ടാമത്തെ കാര്യം നിയമം നടപ്പാക്കേണ്ട സേനയുടെ നിയമലംഘനങ്ങളും ക്രിമിനല്‍വല്‍ക്കരണവും. നിയമവാഴ്‌ച നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്ന പൊതുസമൂഹത്തില്‍ ഈ രണ്ടു കാര്യങ്ങളും ഏറെ ആശങ്കയാണു സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. 


രാഷ്‌ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുമ്പോള്‍ ഭരണകൂടങ്ങള്‍ പ്രതിസ്‌ഥാനത്ത്‌ തങ്ങളുടെ പ്രതിയോഗികളാണെങ്കില്‍ നിലവിട്ടുപോവുന്നത്‌ അത്രഭൂഷണമായ സംഗതിയല്ല. ഭരണവും അധികാരവും പോലിസിന്റെ നിയന്ത്രണവുമൊക്കെ ഇടയ്‌ക്കിടെ മാറിമാറിവരും. ഇത്‌ യു.ഡി.എഫ്‌ മാത്രമല്ല, എല്‍.ഡി.എഫും ഉള്‍ക്കൊള്ളേണ്ട കാര്യമാണ്‌. പ്രതിയോഗികളെ പ്രതിരോധിക്കുന്നേടത്ത്‌ ആശയദാരിദ്ര്യം നേരിടുമ്പോള്‍ കൊന്നൊടുക്കല്‍ മാത്രമല്ല, നിയമങ്ങളുടെ ദുരുപയോഗം നടത്തലും ഭരണകൂടങ്ങളുടെ ശൈലിയാണ്‌. സി.പി.എം. ഭരിച്ച കാലത്ത്‌ അധികാരത്തിന്റെ ബലത്തില്‍ തങ്ങള്‍ക്കു ഭാവിയില്‍ പ്രതിയോഗികളായേക്കാവുന്ന വിഭാഗങ്ങളെ ഫിനിഷ്‌ ചെയ്യാന്‍ നടത്തിയ ഹീന തന്ത്രങ്ങള്‍ സി.പി.എം നേതൃത്വം മറന്നിരിക്കാമെങ്കിലും കേരള ജനത ഓര്‍ത്തുകൊണ്ടേയിരിക്കും. ബംഗാളിലെ മൂന്ന്‌ പതിറ്റാണ്ടിന്റെ സി.പി.എമ്മിന്റെ ഭരണം മറ്റുള്ളവര്‍ക്ക്‌ നല്‍കിയ തിക്‌താനുഭവങ്ങള്‍ മറച്ചുവെച്ചാണ്‌ മമതയുടെ തേരോട്ടത്തെ സി.പി.എം വിമര്‍ശിക്കുന്നത്‌. സമാനതകളില്ലാത്ത മുസ്ലിം വേട്ടയ്‌ക്ക് സി.പി.എം. ഭരണത്തില്‍ കളമൊരുക്കിയവര്‍ തന്നെ സങ്കോചമില്ലാതെ സി.പി.എം വേട്ടയെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുന്നു. ലെറ്റര്‍ബോംബ്‌, കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌, മൂവാറ്റുപുഴ, ബീമാപ്പള്ളി കൂട്ടക്കൊല, വര്‍ക്കല ദലിത്‌ വേട്ട തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ മറന്നുപോവാതെ കിടക്കുന്നുണ്ട്‌. 


കരുണാകര സര്‍ക്കാര്‍ ടാഡക്കേസില്‍ പി. ജയരാജനെ പ്രതിയാക്കിയപ്പോള്‍ കരിനിയമങ്ങള്‍ക്കെതിരേ സി.പി.എം തെരുവിലിറങ്ങി. അതേ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗം ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോള്‍ കേരളത്തില്‍ ആദ്യമായി 2010ല്‍ 54 യുവാക്കള്‍ക്ക്‌ നേരെ യു.എ.പി.എ. എന്ന കരിനിയമം പ്രയോഗിച്ചു. കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരേ മാത്രമാണ്‌ ഈ കരിനിയമം പ്രയോഗിച്ചത്‌. തങ്ങള്‍ക്ക്‌ താല്‍പ്പര്യമില്ലാത്തവരെ ഫിനിഷ്‌ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവര്‍ അതേ വേദനകള്‍ ഇന്ന്‌ അനുഭവിക്കേണ്ടിവരുന്നത്‌ ചരിത്രത്തിന്റെ ആവര്‍ത്തനമായേക്കാം. 


അടിയന്തരാവസ്‌ഥയ്‌ക്കു സമാനമായ സാഹചര്യമാണ്‌ കേരളത്തിലെന്ന്‌ പരിതപിക്കുന്ന പിണറായിയും സഹപ്രവര്‍ത്തകരും ഓര്‍ക്കേണ്ട കാര്യം കഴിഞ്ഞ അഞ്ചുവര്‍ഷം മുസ്ലിംദലിത്‌ വിഭാഗങ്ങളിലെ നവസാമൂഹിക മുന്നേറ്റപ്രസ്‌ഥാനങ്ങള്‍ അടിയന്തരാവസ്‌ഥയേക്കാള്‍ ഭീകരമായ ദിനങ്ങളായിരുന്നു അഭിമുഖീകരിച്ചത്‌. ശത്രുപക്ഷത്ത്‌ നിര്‍ത്തി സി.പി.എം. സെക്രട്ടറി ആക്രമിച്ചുകൊണ്ടിരുന്ന മുസ്ലിം സംഘടനയുടെ നിയന്ത്രണത്തിലുള്ള ദിനപത്രത്തിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ തടഞ്ഞുവെച്ച്‌ ശ്വാസംമുട്ടിച്ച്‌ പ്രതികാരം തീര്‍ക്കുക വരെ ചെയ്‌തു. എല്ലാം മത്ത്‌പിടിച്ച അധികാര ബലത്തില്‍. ഇനിയൊരിക്കലും കേരളത്തില്‍ ഭരണം മാറാനിടയില്ലെന്ന നിലക്കായിരുന്നു അന്നത്തെ സി.പി.എമ്മിന്റെ പോക്ക്‌. 


കഴിഞ്ഞ ഇടതു ഭരണകാലത്ത്‌ പോലീസിന്‌ നല്‍കിയ അമിതാധികാരം ഇന്ന്‌ അവര്‍ക്ക്‌ തന്നെ വിനയായി മാറിയിരിക്കുന്നു. സി.പി.എം നേതാക്കള്‍ക്ക്‌ മിണ്ടാനും പറയാനും വയ്യാത്ത സ്‌ഥിതി വന്നു. പോലീസുദ്യോഗസ്‌ഥന്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ്‌ എളമരം കരീമിനെതിരേ കേസുകള്‍ എടുത്തുകൊണ്ടേ ഇരിക്കുന്നത്‌. വാര്‍ത്താ സമ്മേളനത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരുടെ പേരെടുത്ത്‌ വിമര്‍ശിച്ചതിനാണ്‌ പി. ജയരാജനെതിരേ കേസെടുത്തത്‌. 


പോലീസിനെ വിമര്‍ശിക്കുന്നത്‌ കുറ്റകൃത്യമാക്കിയ നിയമം കൊണ്ടുവന്നത്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ടാണ്‌. 2011 ലെ പോലിസ്‌ ആക്‌ട് 117ഇ വകുപ്പ്‌ പ്രകാരമാണ്‌ ജയരാജനെതിരേ കേസെടുത്തത്‌. പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കും വിധം പോലീസിന്‌ അമിതാധികാരം നല്‍കുന്ന ആക്‌ട് കൊണ്ടുവരുമ്പോള്‍ കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച പ്രതിഷേധങ്ങളെ അവഗണിച്ചാണ്‌ സി.പി.എം. സര്‍ക്കാര്‍ ആക്‌ട് പാസ്സാക്കിയത്‌. ദീര്‍ഘ വീക്ഷണമുള്ള കണ്ണൂരിലെ ചില സി.പി.എം. നേതാക്കള്‍ ഈ ആക്‌ട് അപ്പടി പാസ്സാക്കരുതെന്നു പറഞ്ഞിട്ടും വകവെക്കാതെ കോടിയേരി മുന്നോട്ടു പോവുകയായിരുന്നു. അതുകൊണ്ട്‌ ജയരാജന്റെ പ്രതിഷേധം ഉയരേണ്ടത്‌ തിരുവഞ്ചൂരിനു നേരെയല്ല, കോടിയേരിക്കെതിരെയാണ്‌. 


കേരളത്തില്‍ ഏറെ ചര്‍ച്ചയായി നില്‍ക്കുന്ന മൂന്ന്‌ കൊലപാതകക്കേസിലും സി.പി.എം അന്വേഷണങ്ങളെ ഭയപ്പെടുന്നതിനാലാണ്‌ നിയമം കൈയിലെടുത്തുള്ള പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുന്നത്‌. അധികാര സ്വാധീനമുപയോഗിച്ച്‌ തലശ്ശേരി ഫസല്‍ വധക്കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം, സി.ബി.ഐ. അന്വേഷണം ആരംഭിച്ചതോടെ സി.ബി.ഐ. ആസ്‌ഥാനത്തേക്ക്‌ മാര്‍ച്ച്‌ നടത്തി. 


നേതാക്കളെ പ്രതിചേര്‍ത്ത്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പ്രതികളെ വിട്ടുകൊടുക്കില്ലെന്ന്‌ ഭീഷണി മുഴക്കി. ചന്ദ്രശേഖരന്‍ വധത്തിലെ കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്‌. ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ തേടി വീട്ടിലെത്തിയാല്‍ മുളക്‌ വെള്ളം ഒഴിക്കാന്‍ നിര്‍ദേശിക്കുന്ന എം.വി.ജയരാജന്‍ എ.കെ.ജി.യുടെ അടിയന്തിരാവസ്‌ഥക്കാലത്തെ ഉപദേശത്തെ അയവിറക്കിയത്‌ കറിക്കത്തിക്കൂടി കരുതാന്‍ വേണ്ടി തന്നെയാണ്‌. താക്കീതായും ഭീഷണിയായും പ്രസംഗിച്ചു കൊണ്ടേയിരിക്കുകയും പ്രതികളായികൊണ്ടേയിരിക്കുകയും ചെയ്യുന്ന നേതാക്കന്‍മാര്‍ക്ക്‌ ഏതായാലും ഒരുകാര്യം ഉറപ്പുണ്ട്‌. യു.ഡി.എഫ്‌ ഭരണം തീരാന്‍ ഇനി നാലുകൊല്ലമേ ബാക്കിയുള്ളൂ. അത്‌ കഴിഞ്ഞാല്‍ ഇതെല്ലാം ഒറ്റയടിക്ക്‌ എഴുതി തള്ളാനാവും. അതിനാല്‍ ആര്‍ക്കും എന്തും പ്രസംഗിക്കാമെന്ന ധൈര്യം കൂടി നേതാക്കള്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്നുണ്ട്‌. 


നിയമവാഴ്‌ചയെ വെല്ലുവിളിക്കുമ്പോഴും നിയമത്തെ മാനിച്ച്‌ കോടതികളെ നിരന്തരം സി.പി.എം സമീപിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. വെറുതെ വിടുകയും എഴുതി തള്ളുകയും ചെയ്‌ത കേസുകളുടെ പുനരന്വേഷണത്തിന്റെ സാംഗത്യത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ പാര്‍ട്ടി തങ്ങളുടെ ഭരണകാലത്ത്‌ മുസ്ലിം പ്രതിസ്‌ഥാനത്ത്‌ വന്ന 24 കേസുകള്‍ പുനരന്വേഷണത്തിന്‌ ഉത്തരവിട്ട്‌ പ്രത്യേകസംഘത്തെ നിയമിച്ച കാര്യം മറന്നുപോവരുത്‌. 


ഇടതുഭരണകാലത്ത്‌ വൈരനിര്യാതനബുദ്ധിയോടെ പെരുമാറാന്‍ കേരള പോലിസിലെ ഒരു വിഭാഗത്തെ കയറൂരിവിട്ടത്‌ കൊണ്ടായിരുന്നു പാര്‍ട്ടികളെയും സംഘടനകളെയും നേതൃത്വങ്ങളെയും വേട്ടയാടാനുള്ള തുടര്‍ച്ചയായ നീക്കത്തിന്‌ പ്രോല്‍സാഹനം ലഭിച്ചത്‌. നിരപരാധികളായ ആറു മുസ്ലിംകളെ ബീമാപ്പള്ളിയില്‍ വെടിവച്ച്‌ കൊന്ന സമയത്ത്‌ തോന്നാത്ത വൈകാരികതയാണ്‌ സ്വയം കൃതാനര്‍ഥമായ കൊലക്കേസുകളില്‍ സി.പി.എം. അന്വേഷണം നേരിടുമ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്‌. സ്വാര്‍ത്ഥമായ പലതരം താല്‍പ്പര്യങ്ങളാല്‍ നമ്മുടെ പോലിസ്‌ നിയന്ത്രിക്കപ്പെടുന്നതിനെകുറിച്ച്‌ ഇതേ പംക്‌തി മുമ്പ്‌ സൂചിപ്പിച്ചതാണ്‌. സേനയിലെ ഉന്നതരടക്കം 605 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന ഡി.ജി.പിയുടെ സത്യവാങ്‌ മൂലം ഭാഗിക സത്യമേ ആവുന്നുള്ളൂ. രജിസ്‌റ്ററില്‍ രേഖപ്പെട്ട കണക്കുകള്‍ മാത്രമാണ്‌ തുന്നിച്ചേര്‍ത്ത്‌ ഹൈക്കോടതി മുമ്പാകെ ഡി.ജി.പി സമര്‍പ്പിച്ചത്‌. കൊലക്കേസും സ്‌ത്രീപീഡനവും വഞ്ചനാ കുറ്റവുമെല്ലാം പ്രതിപ്പട്ടികയിലുള്ളവരുടെ മേല്‍ചാര്‍ത്തപ്പെട്ടിട്ടുണ്ട്‌. സ്‌ത്രീകളും ഇതിലുള്‍പ്പെടുന്നു. 


പോലീസിനെതിരേ പരാതി നല്‍കാന്‍ പലരും തയാറാവാറില്ല. അതിനാല്‍ രേഖയില്ലാത്ത പലതും പുറത്ത്‌ അറിയുന്നില്ല. പ്രത്യേകിച്ച്‌ ലോക്കപ്പിലും കസ്‌റ്റഡിയിലുമുള്ള മര്‍ദ്ദനങ്ങളും കൈക്കൂലിക്കേസുകളുമെല്ലാം. ക്രിമിനല്‍ കേസില്‍ പ്രതികളായ പോലിസുകാര്‍ പലരും സര്‍വീസില്‍ തന്നെയുണ്ട്‌. എന്നാല്‍ ഇതേ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട നിരവധി പേര്‍ നമ്മുടെ രാജ്യത്ത്‌ ജാമ്യം പോലും ലഭിക്കാതെ വിചാരണ തടവുകാരായി കഴിയുകയും ചെയ്യുന്നുണ്ട്‌. നിയമവാഴ്‌ചയെ മാനിക്കാന്‍ പൊതുസമൂഹത്തെ സജ്‌ജമാക്കേണ്ട രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെയും നിയമവാഴ്‌ച ഉറപ്പുവരുത്തേണ്ട സേനയുടെയും വഴിതെറ്റിയുള്ള പോക്ക്‌ ദൂരവ്യാപകമായ പ്രത്യാഘാതമാണ്‌ സൃഷ്‌ടിക്കുക. നാട്ടിലെ നിയമവാഴ്‌ച നോക്കുകുത്തിയാക്കുന്നതില്‍ എല്ലാവരും തുല്യപങ്ക്‌ വഹിക്കുന്നുവെന്ന്‌ സാരം. 


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ കലാ സൃഷ്‌ടികളെ പിണറായി വിജയന്റെ കലാബോധത്തിന്‌ അംഗീകരിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കര്‍ത്തവ്യബോധമുള്ള ഒരു ഭരണാധികാരി ആയി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നിയമവാഴ്‌ചയെക്കുറിച്ച സാധാരണക്കാര്‍ക്ക്‌ വലിയ മതിപ്പ്‌ ഉണ്ടായേനെ.

2012, ജൂൺ 4, തിങ്കളാഴ്‌ച

എനിക്കു മിഥ്യകള്‍ തകര്‍ക്കണമായിരുന്നു

 മുഹമ്മദലി ജിന്നയെ പ്രശംസിച്ചുക്കൊണ്ട് ജിന്ന:ഇന്ത്യ,വിഭജനം,സ്വാതന്ത്ര്യം എന്ന പുസ്തക
മെഴുതി ബി ജെ പിയില്‍നിന്ന് പുറത്തായ ജസ്വന്ത് സിങ് സി എന്‍ എന്‍ - ഐ ബി എന്നിന്നും
കറാച്ചിയിലെ ഡോണ്‍ പത്രത്തിന്നും നല്‍കിയ അഭിമുഖത്തില്‍ നിന്ന്.  

ചോദ്യം:മുഹമ്മദലി ജിന്നയെക്കുറിച്ചു പൊതുവില്‍ നിലവിലുള്ള പിശാചുവല്‍ക്കരണത്തോട് താങ്കള്‍ യോചിക്കുന്നില്ലെന്നാണോ ?
        ഉത്തരം:സംശയം വേണ്ട.എനിക്കതിനോട് യോചിപ്പില്ല.ജിന്നയുടെ വ്യക്തിത്വം ആകര്‍ഷിച്ചി
ല്ലായിരുന്നുവെങ്കില്‍ ഞാനീ പുസ്തകം തന്നെ എഴുതുമായിരുന്നില്ല.ആകര്‍ഷകമായ വ്യക്തിത്വമായി രുന്നു ജിന്നയുടേത്.അതുകൊണ്ടാണ് അഞ്ചുവര്‍ഷം ഞാനദ്ദേഹത്തെക്കുറിച്ച് പഠിച്ചത്.മുസ്ലിംലീഗില്‍ ചേരുന്നതിന്ന് എത്രയോ മുമ്പു ജിന്ന കോണ്‍ഗ്രസിലായിരുന്നു.സത്യത്തില്‍ ലീഗില്‍ ചേരുന്നതിന്നു മുമ്പു അദ്ദേഹം പ്രസ്താവിച്ചത്,തന്റെ നടപടിയില്‍ ഒരുതരത്തിലും ദേശീയദൌത്യത്തോടുള്ള കൂറില്ലായ്മയുടെ നിയല്‍പോലുമില്ലെന്നായിരുന്നു.
        ചോദ്യം:ഇരുപതുകളിലും മുപ്പതുകളിലും നാല്‍പ്പതുകളിലും ജിന്ന ദേശീയവാദിയായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത് ?
        ഉത്തരം:1916ലെ ലക്നോ കരാറാണ് ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ ഉച്ചി.അതുകൊണ്ടാണ്
ഗോപാല്‍കൃഷ്ണ ഗോഖലെ ജിന്നയെ ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്നു വിളിച്ചത്.
        ചോ: പലരും ജിന്ന ഹിന്ദുക്കളെ എതിര്‍ത്തു എന്നു കരുത്തുന്നുണ്ട് ?
        ഉ: പൂര്‍ണ്ണമായും തെറ്റാണ് ആ ധാരണ.കോണ്‍ഗ്രസിനോടായിരുന്നു അദ്ദേഹത്തിന്ന് എതിര്‍പ്പ്.
പാക് ഭരണഘടനാ നിര്‍മാണസഭയിലും മരിക്കുന്നതിന്നു മുമ്പും അദ്ദേഹം നല്‍കിയ പ്രസ്താവന കളില്‍ അതു കാണുന്നുണ്ട്.ഹിന്ദുക്കളുമായി അദ്ദേഹത്തിന്ന് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.
        ചോ: തിരിഞ്ഞുനോക്കുമ്പോള്‍ ജിന്ന മഹാനായ നേതാവായിരുന്നെന്നു തോന്നുന്നുണ്ടോ ?
        ഉ: തീര്‍ച്ചയായും.ഒറ്റയ്ക്കു ശൂന്യതയില്‍ നിന്നദ്ദേഹം ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തു.ബ്രിട്ടന്റെയും 
കോണ്‍ഗ്രസിന്റെയും ശക്തിക്കു മുമ്പില്‍ എഴുന്നേറ്റുനിന്നു.ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരു 
ന്നില്ല.സ്വന്തമായി വളര്‍ന്നുയര്‍ന്ന നേതാവായിരുന്നു ജിന്ന.ദരിദ്രനായ അദ്ദേഹം ബോംബെ 
പോലുള്ള മഹാനഗരത്തില്‍ തന്റെ ഇടം കണ്ടെത്തി.പണമില്ലാത്തത് കാരണം നടന്നാണദ്ദേഹം 
ജോലിക്കു പോയിരുന്നത്.
         ചോ: ഇന്ത്യ എങ്ങനെയാണ് ജിന്നയെ തെറ്റിദ്ധരിച്ചത് ?
         ഉ: നമുക്കൊരു പിശാചിനെ വേണ്ടിയിരുന്നു.കാരണം,ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും 
സംഭ്രമജനകമായ സംഭവമായിരുന്നു ഇന്ത്യാ വിഭജനം.
         ചോ: ഗാന്ധി,രാജഗോപാലാചാരി,അബുല്‍ കലാം ആസാദ് എന്നിവര്‍ ജിന്നയെക്കുറിച്ചും കോണ്‍ഗ്രസ് അധീശത്വത്തെക്കുറിച്ച ലീഗിന്റെ ഭയത്തെപ്പറ്റിയും മനസ്സിലാക്കിയെന്നും എന്നാല്‍ ,നെഹ് റുവിന്നത് അറിയാന്‍ പറ്റിയില്ലെന്നും താങ്കള്‍ പറയുന്നു.നെഹ് റുവിന് സംവേദന ശേഷിയില്ലായിരുന്നു വെന്നാണോ സൂചിപ്പിക്കുന്നത് ?
         ഉ: അതായിരുന്നില്ല കാരണം.നെഹ് റുവിനെ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ചിന്തകള്‍ കാര്യമായി 
സ്വാധീനിച്ചിരുന്നു.ഇന്ത്യയില്‍ കേന്ദ്രീകൃത ഭരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ജിന്നയാവട്ടെ,
ഫെഡറല്‍ വ്യവസ്ഥയെ അനുകൂലിച്ചു.
         ചോ: നെഹ് റു സങ്കല്‍പ്പിച്ച വ്യവസ്ഥയില്‍ മുസ്ലിംകള്‍ക്കു തങ്ങളുടെ ഇടം കിട്ടുമെന്ന 
സംശയം ഉണ്ടായിരുന്നോ ?
         ഉ: ഗാന്ധി വരെ അതു മനസ്സിലാക്കിയതാണ്.
         ചോ: ഒരു വികേന്ദ്രീകൃത ഫെഡറല്‍ വ്യവസ്ഥ അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യ അവിഭക്ത 
മായി നിലനില്‍ക്കുമായിരുന്നുവെന്ന നിഗമനത്തിലാണോ താങ്കള്‍ എത്തിച്ചേരുന്നത്? അതായത്,
ജിന്നയെപ്പോലെ ഇന്ത്യയുടെ വിഭജനത്തിന്നു നെഹ് റുവും ഉത്തരവാദിയാണോ ?
        ഉ: നെഹ് റു തന്നെ തന്റെ കത്തുകളില്‍ അതു സമ്മതിക്കുന്നു.ഭോപ്പാല്‍ നവാബിനെഴുതിയ 
കത്ത് ഉദാഹരണം.തന്റെ ഔദ്യോഗിക ജീവചരിത്രകാരന്നും മറ്റുള്ളവര്‍ക്കുമെഴുതിയ കത്തുകളിലും 
അതു കാണാം.
        ചോ: ഇന്ത്യക്കാര്‍ ,ജിന്ന മാത്രമാണു വിഭജനകഥയിലെ പ്രതിനായകന്‍ എന്നു പറയുമ്പോള്‍ 
താങ്കള്‍ മറ്റുപലരും അതിനുത്തരവാദികളാണെന്നും ജിന്നയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയ
ല്ലെന്നും വാദിക്കുന്നു ?
        ഉ: അതാണു ശരി.സംഭവങ്ങള്‍ അതാണു സൂചിപ്പിക്കുന്നത്.1947ല്‍ എ ഐ സി സി സമ്മേള 
നത്തില്‍ വിഭജനം സംബന്ധിച്ചു നെഹ് റുവും പട്ടേലും അവതരിപ്പിച്ച പ്രമേയം നോക്കൂ. രാംമനോഹര്‍ ലോഹ്യ അതില്‍ ഭേദഗതി നിര്‍ദേശിച്ചു.വളരെ ഹൃദയസ്പൃക്കായ ഭേദഗതിയായി 
രുന്നു അത്.എന്നാല്‍ അവസാനം ഗാന്ധി തന്നെ വിഭജനത്തെ അനുകൂലിച്ചു.വിഭജനം വേദനാജ 
നകമായിരുന്നു.പക്ഷേ,സംഭവങ്ങള്‍ കഴിഞ്ഞശേഷമാണ് നാം അവ വിലയിരുത്തുന്നത്.
      ചോ: അതായത്,പാകിസ്ഥാന്‍ എന്നത് മുസ്ലിംകള്‍ക്കൊരിടം കണ്ടെത്താനുള്ള ശ്രമമായിരുന്നു ?
       ഉ: കേന്ദ്ര - പ്രവിശ്യാ നിയമനിര്‍മാണസഭകളില്‍ മുസ്ലിംകള്‍ക്കൊരിടം കണ്ടെത്താനും ന്യൂനപക്ഷസംരക്ഷണത്തിന്നുമാണ് ജിന്ന ശ്രമിച്ചത്.രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവു 
മായ ഇടം കണ്ടെത്താനുള്ള മുസ്ലിം തൃഷ്ണയുടെ പൂര്‍ത്തീകരണമായിരുന്നു അത്.
       ചോ: അതായത് ഇന്ത്യയെ വിഭജിക്കുക എന്നതായിരുന്നില്ല ജിന്നയുടെ പ്രഥമ ലക്ഷ്യം ?
       ഉ: അല്ലായിരുന്നു.മാത്രമല്ല,ഇന്ത്യയിലൊരു പാകിസ്ഥാന്‍ എന്നു വരെ അദ്ദേഹം പറഞ്ഞു.
       ചോ: പാകിസ്ഥാന്‍ എന്നതു മുസ്ലിം ഇടത്തിന്റെ ഒരു കോഡ് ?
       ഉ: അതാണു ശരി.രാഷ്ട്രീയചര്‍ച്ചകള്‍ക്കുള്ള ഒരു തന്ത്രമായിരുന്നു പാകിസ്ഥാന്‍.ചില പ്രവിശ്യ
കള്‍ മുസ്ലിംലീഗിനോട് ഒപ്പമായിരിക്കണമെന്നു ജിന്ന ആഗ്രഹിച്ചു.കേന്ദ്ര നിയമനിര്‍മാണസഭയില്‍ 
മുസ്ലിംകള്‍ക്കു നിശ്ചിത ശതമാനം പ്രാതിനിധ്യം.അതൊക്കെ അനുവദിച്ചിരുന്നെങ്കില്‍ വിഭജനം 
ഉണ്ടാവില്ലായിരുന്നു.
       ചോ: നെഹ് റു, ഭരണം കേന്ദ്രീകരിക്കുന്ന ഒരു ഇന്ത്യയാണു മനസ്സില്‍ക്കണ്ടത്.യൂറോപ്പില്‍നിന്ന് 
അനന്തരമെടുത്ത ഈ വ്യവസ്ഥയില്‍ മുസ്ലിംകള്‍ക്ക് ഇടം നിഷേധിക്കുമായിരുന്നുവെന്നോ ?
       ഉ: വളരെ കേന്ദ്രീകൃതമായ ഒരു ഭരണക്രമത്തില്‍ കോണ്‍ഗ്രസിനാവുമായിരുന്നു മേല്‍ക്കോയ്മ.
ഇന്ത്യയില്‍ രണ്ടു ശക്തികളേയുള്ളൂവെന്നും നെഹ് റു പറഞ്ഞു- കോണ്‍ഗ്രസും ബ്രിട്ടനും.
        ചോ: അതായത്,കോണ്‍ഗ്രസ് മേല്‍ക്കോയ്മയുള്ള നെഹ് റുവിന്റെ വ്യവസ്ഥയില്‍ ജിന്നയ്ക്ക് 
ഇടമുണ്ടായിരുന്നില്ലേ ?
        ഉ: ഭൂരിപക്ഷത്തിന്റെ അമിതാധികാര ചിന്തയും പര്‍വതീകരിച്ച ന്യൂനപക്ഷവാദവും ഇടയ്ക്കു 
റഫറിയായി ബ്രിട്ടീഷുകാരും.അതായിരുന്നു വ്യവസ്ഥ.
       ചോ: വിഭജനത്തെക്കുറിച്ച് അസ്വസ്ഥജനകമായ ചില ചോദ്യങ്ങളാണു താങ്കളുയര്‍ത്തുന്നത്.
സാമുദായികപ്രശ്നത്തിന്നു പരിഹാരം കാണുന്നതിന്നു പകരം അതു നമ്മുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണ 
മാക്കി എന്നു താങ്കളെഴുതുന്നു.സാമുദായികത എന്ന യഥാര്‍ത്ഥ പ്രശ്നം കൂടുതല്‍ ശക്തിപ്പെട്ടതോടെ 
എന്തിന്നു നാം രാജ്യത്തെ വിഭജിച്ചു എന്നു താങ്കള്‍ ചോദിക്കുന്നു ?
        ഉ: തീര്‍ച്ചയായും അതാണു ശരി.നിങ്ങള്‍ മുസ്ലിംകളുടെ കണ്ണുകളിലേക്കു നോക്കൂ.അവയില്‍ 
വേദനയുണ്ട്.അവരേത് നാട്ടിലാണ്?നാം അവരെ ഉള്ളിലുള്ള അന്യരായി കരുതുന്നു.വിഭജനത്തിന്നു 
ശേഷവും അവര്‍ കൂടുതല്‍ ആവശ്യപ്പെടുകയാണ് എന്നു നാം സംശയിക്കുന്നു.അവര്‍ ഇന്ത്യന്‍ 
പൌരന്മാരാണ്.ഇന്ത്യയില്‍ ശേഷിച്ച മുസ്ലിംകള്‍ക്കു യാതൊരു ഉപദേശവും നല്‍കിയില്ല 
എന്നതാണു ജിന്നയുടെ പരാജയം.
         ചോ: 2005ല്‍ അഡ്വാനി,1947ല്‍ ജിന്ന നടത്തിയ പ്രസംഗം മതേതരമാണെന്നു വിശേഷി 
പ്പിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിയധ്യക്ഷസ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായി ?
         ഉ: എന്റെ പുസ്തകം ഒരു പാര്‍ട്ടിരേഖയല്ല.ഞാനിങ്ങനെയൊരു ഗ്രന്ഥരചനയിലാണെന്നു 
പാര്‍ട്ടിവൃത്തങ്ങള്‍ക്ക് അറിയാമായിരുന്നു.അവര്‍ക്കു വിയോജിപ്പുണ്ടാവാം.അതു വേറെ കാര്യം.
ആത്മവിശ്വാസമുള്ള ഹിന്ദുഭൂരിപക്ഷം സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിന്നുശേഷം,47ന്നു മുമ്പും 
ശേഷവും എന്തു നടന്നുവെന്നു പരിശോധിക്കട്ടെ.
          ചോ: 69ആം വയസ്സില്‍ ജിന്നയെ പുനരുജ്ജീവിപ്പിക്കണമെന്നു തോന്നാന്‍ എന്താണു 
കാരണം ?
          ഉ: വിഭജനം എന്തായിരുന്നുവെന്നു പരിശോധിക്കുകയാണ് ഞാന്‍.വളരെ രസകരമായ ഒരു 
യാത്രയായിരുന്നു അത്.എനിക്കോരിക്കലും ഒരു കാണിയായി നില്‍ക്കാന്‍ പറ്റില്ലായിരുന്നു.മഹാന്മാ 
രായ ആ മനുഷ്യരോടൊപ്പം എനിക്കു ജീവിക്കേണ്ടിയിരുന്നു.20ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന 
ഭയാനകമായ ഒരു സംഭവമായിരുന്നു ഇന്ത്യാ വിഭജനം.
         ചോ: സ്വാതന്ത്ര്യം കിട്ടി അറുപതിലധികം വര്‍ഷം കഴിഞ്ഞിട്ട് ജിന്നയെപ്പറ്റി എഴുതാന്‍ 
കാരണം ?
         ഉ: ജിന്നയെ പിശാചാക്കി മാറ്റിയതിനെക്കുറിച്ച് എനിക്കു ബോധ്യം വന്നില്ല.പാകിസ്താനികള്‍ 
അദ്ദേഹത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിന്നും എനിക്കു സ്വീകാര്യമായില്ല.രണ്ടിന്നും ഇടയ്ക്കായി രുന്നു ജിന്ന.വിഭജനത്തെക്കുറിച്ച വമ്പന്‍ മിഥ്യകള്‍ എനിക്കു തകര്‍ക്കണമെന്നുണ്ടായിരുന്നു.

2012, ജൂൺ 2, ശനിയാഴ്‌ച

ഫസല്‍ വധം: സി.പി.എം തലതല്ലിച്ചാവുന്നു



പ്രതിരോധത്തിന്റെ ചൂടാറാത്ത രക്തംകൊണ്ട് ശഹീദ് ഫസല്‍ തലശ്ശേരിയുടെ മണ്ണില്‍ നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. ചോരക്കൊതിപൂണ്ട തലച്ചോറുകളുമായി മാസങ്ങളോളം ഗൂഢാലോചന നടത്തിയവര്‍ക്കു തെറ്റുപറ്റി. മരണത്തിന്റെ മറയ്ക്കപ്പുറത്തുനിന്നു ഫസല്‍ നീതിയുടെ പോരാട്ടങ്ങള്‍ക്ക് ആവേശമാവുകയാണ്. എതിര്‍ശബ്ദങ്ങള്‍ക്കു കൊലവിളി മുഴക്കുന്നതു മാത്രം രാഷ്ട്രീയപ്രവര്‍ത്തനമായി കൊണ്ടുനടക്കുന്നവര്‍ വെപ്രാളത്തിന്റെ ഇരുളടഞ്ഞ തുരങ്കത്തിലും. 
തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം 2006 ഒക്ടോബര്‍ 22നു പുലര്‍ച്ചെയാണ് ഫസല്‍ കൊല്ലപ്പെട്ടത്. തന്റെ പ്രദേശത്തെ കുട്ടികളെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയങ്ങളില്‍ അതീവതല്‍പ്പരനായിരുന്നു ഫസല്‍. വിദ്യാര്‍ഥികള്‍ക്കു സൌജന്യമായി ട്യൂഷന്‍ നല്‍കുകയും പഠനമേഖലകളില്‍ മുന്നേറാന്‍ ആവശ്യമായതൊക്കെ നല്‍കുകയും ചെയ്തു അദ്ദേഹം. തലശ്ശേരി മാടപ്പീടികയില്‍ ഒരു പോസ്റ്ററിനെ ചൊല്ലി ആര്‍.എസ്.എസുകാരുമായി പ്രശ്നമുണ്ടാവുകയും ഫസലിന്റെ ബന്ധുക്കളുമായി അവര്‍ വാക്കു തര്‍ക്കമുണ്ടാക്കുകയും ചെയ്തു ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പായിരുന്നു സംഭവം. സ്വാഭാവികമായും ആര്‍.എസ്.എസിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു. 
ആദ്യഘട്ടത്തില്‍ കേസന്വേഷണത്തിനു തുടക്കം കുറിച്ച തലശ്ശേരി സി ഐ പി. സുകുമാരന്റെയും പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയ ശേഷം ചാര്‍ജെടുത്ത സി.സി.ആര്‍.ബി. ഡിവൈ.എസ്.പി രാധാകൃഷ്ണന്റെയും അന്വേഷണം മറ്റൊരു ദിശയിലേക്കാണു നീങ്ങിയത്. ഫസലിന്റെ കുടുംബാംഗങ്ങളെയും സാമാന്യജനത്തെയും ഞെട്ടിച്ചുകൊണ്ടാണ് സി.പി.എമ്മിന്റെ നേര്‍ക്ക് അന്വേഷണത്തിന്റെ മുന നീണ്ടത്. ഗോപാലപേട്ട ബ്രാഞ്ച് സി.പി.എം. കമ്മിറ്റി അംഗവും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍.ഡി.എഫില്‍ ചേര്‍ന്നുവെങ്കിലും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ സി.പി.എം. തുനിയുമെന്നു സാധാരണക്കാരനു വിശ്വസിക്കാനായില്ല. എന്നാല്‍, സംഭവത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിച്ച ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും വിധം കൃത്യമായിരുന്നു കൊലയും കൊലയ്ക്കു ശേഷമുള്ള നാടകവും. 
ഫസല്‍ വധിക്കപ്പെട്ട അന്നേ ദിവസം സ്ഥലം എം.എല്‍.എ. കൂടിയായ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിലെത്തി വര്‍ഗീയസംഘര്‍ഷം തടയാന്‍ ജനം മുന്‍കൈയെടുക്കണമെന്നും കൊലയ്ക്കു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പ്രസ്താവിച്ചു. വര്‍ഗീയകലാപത്തിലേക്കു നയിക്കുന്ന വിധത്തിലാവട്ടെ ഇനി ചര്‍ച്ചകളെന്നു പറയാതെ പറയുകയായിരുന്നു അദ്ദേഹം. 
'സാമുദായികകലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കൊലയ്ക്കു പിന്നിലെന്ന്' കോടിയേരിയെ അനുകരിച്ചുകൊണ്ട് തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ പ്രസ്താവനയും വന്നു. ഏരിയാ സെക്രട്ടറി കാരായി രാജന്‍, ആര്‍.എസ്.എസാണ് കൊലയ്ക്കു പിന്നിലെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഇപ്പോള്‍ നേരുകള്‍ മുഴുവന്‍ സി.പി.എമ്മിനെതിരേ തിരിയുകയും തെളിവുകളുടെ പിന്‍ബലത്തോടെ സി.പി.എമ്മുകാരായ നേതാക്കളും പ്രവര്‍ത്തകരും അറസ്റിനെ ഭയപ്പെടുകയും പ്രതിരോധിക്കാനെന്നവണ്ണം സി.പി.എം. നേതൃത്വം സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് അന്നത്തെ പ്രസ്താവനകളുടെയും ബദ്ധപ്പാടുകളുടെയും മറവില്‍ ഒളിച്ചിരുന്ന ക്രൂരതകള്‍ വെളിപ്പെടുന്നത്. 
ഭരണത്തിന്റെ തണലില്‍ അന്വേഷണം അട്ടിമറിക്കാന്‍ വളരെ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാരില്‍ തങ്ങള്‍ക്ക് അനിഷ്ടകരമാവുന്ന രീതിയില്‍ നീങ്ങുന്നവരെ ഒതുക്കാന്‍ ചുമതല മാറ്റും. മറ്റു ചിലപ്പോള്‍ പുതിയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ശക്തമായി അന്വേഷണം നടക്കുന്നുവെന്നു കോടതിയെ ബോധ്യപ്പെടുത്തും. കേസന്വേഷണം ഇങ്ങനെ സര്‍ക്കാര്‍-പാര്‍ട്ടി ഇടപെടല്‍ കാരണം ഞരങ്ങിനീങ്ങുന്നതു സഹിക്കവയ്യാതായാണ് സി.ബി.ഐ. ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിക്കുന്നത്. 
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നതിന്റെ ഏതാനും ദിവസം മുമ്പ് അന്വേഷണസംഘം മൂന്നു സി.പി.എം. പ്രവര്‍ത്തകരെ അറസ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടി സുനിയായിരുന്നു ഒന്നാം പ്രതി. അറസ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസിലകപ്പെട്ട് സെന്‍ട്രല്‍ ജയിലിലായിരുന്നു അയാള്‍. രണ്ടും മൂന്നും പ്രതികളെ പോലിസ് ഗസ്റ്റ്ഹൌസിലേക്കു വിളിപ്പിച്ചാണ് അറസ്റ് ചെയ്തത്. ആ സമയം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അവിടെയുണ്ടായിരുന്നുവെന്നു റിപോര്‍ട്ടുകള്‍. 
ഈ മൂന്നുപേരില്‍ കേസന്വേഷണം ഉടക്കിനിന്നപ്പോഴാണ് നീതിക്കുവേണ്ടിയുള്ള നിലവിളിക്കു മുന്നില്‍ ഹൈക്കോടതി കണ്‍തുറന്നത്. ഫസലിന്റെ ഭാര്യ മറിയു സമര്‍പ്പിച്ച ഹരജിയുടെ വാദത്തിനിടെ പോലിസ് സമര്‍പ്പിച്ച കേസ്ഡയറി ജസ്റിസ് രാംകുമാറിനെ മാത്രമല്ല, കേരളത്തിലെ പൊതുബോധമുള്ള മുഴുവന്‍ ജനത്തെയും പല്ലിളിച്ചു കാണിക്കുന്നതായിരുന്നു. 
2008 മാര്‍ച്ച് 11ന് സി.ബി.ഐ. അന്വേഷണത്തിനുള്ള ഉത്തരവിനോടൊപ്പം കണ്ണൂരിലെ അവസ്ഥകളെക്കുറിച്ച് ഹൈക്കോടതി കുറേ ആശങ്കകളും നിര്‍ദേശങ്ങളും പങ്കുവച്ചിരുന്നു. കണ്ണൂരിന്റെ അരക്ഷിതവും അക്രമാസക്തവുമായ രാഷ്ട്രീയസംസ്കാരത്തിനു സര്‍ക്കാര്‍ തന്നെ ആക്കം കൂട്ടുന്നോയെന്നായിരുന്നു ഹൈക്കോടതിയുടെ ആശങ്ക. പക്ഷേ, ഇടതുപക്ഷ സര്‍ക്കാര്‍ ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കുകയാണുണ്ടായത്. എന്നാല്‍, ഡിവിഷന്‍ ബഞ്ചും സി.ബി.ഐ. അന്വേഷണത്തിനനുകൂലമായി നിലകൊണ്ടു. 
എന്‍. നാഗേശ്വരറാവു എന്ന സീനിയര്‍ അഭിഭാഷകനോടൊപ്പം ജി. പ്രകാശ്, ബി. ആനന്ദ് എന്നിവരും ചേര്‍ന്ന് ഇടതുപക്ഷ ഗവണ്‍മെന്റ് നല്‍കിയ അപ്പീല്‍ വാദിക്കാന്‍ സുപ്രിം കോടതിയിലെത്തുന്ന കാഴ്ചയാണു പിന്നീടു സാംസ്കാരികകേരളം കണ്ടത്. ഫസല്‍ വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടി എത്രമാത്രമാണ് കമ്മ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഉറക്കം കെടുത്തിയതെന്നു കണ്ട കേരളത്തിന്റെ സാംസ്കാരിക ബുദ്ധിജീവികള്‍ക്ക് എന്നിട്ടും പ്രതികരിക്കാനായില്ലെന്നത് നഗ്നയാഥാര്‍ഥ്യം. കേസ് ഡയറിയും പോലിസ് റിപോര്‍ട്ടും ഹൈക്കോടതിവിധിയും പരിശോധിച്ച ആര്‍. എം. ലോധയും അഫ്താബ് ആലവുമുള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് സത്യത്തിന്റെ കൂടെനിന്നു. സംസ്ഥാനസര്‍ക്കാറിന്റെ താല്‍പ്പര്യങ്ങള്‍ പോലിസ് സംരക്ഷിക്കുന്നതുകൊണ്ടാണോ സി.ബി.ഐ. അന്വേഷണത്തിനെതിരേ അപ്പീല്‍ നല്‍കിയതെന്നായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. 
ഹൈക്കോടതി സി.ബി.ഐക്ക് കേസ് കൈമാറാനുള്ള കാരണങ്ങള്‍ ഒരോന്നോരോന്നായി വ്യക്തമാവുകയാണ്. കേസിന്റെ തുടക്കം മുതലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ന്യായബോധമുള്ള ആര്‍ക്കും ബോധ്യപ്പെടാവുന്നതായിരുന്നു. കേസന്വേഷണത്തില്‍ സി.ബി.ഐ. പിന്നെയും വഴികള്‍ പിന്നിട്ടു. സി.പി.എമ്മിന്റെ പ്രവര്‍ത്തകരും ഗുണ്ടകളുമായ കലേശ്, അരുണ്‍കുമാര്‍, അരുണ്‍ദാസ് എന്നിവരെ സി.ബി.ഐ. അറസ്റ് ചെയ്തു. സി.പി.എം. തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ സി.ബി.ഐ. അയച്ച നോട്ടിസ് കൈപ്പറ്റാതെയും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് സി.ബി.ഐക്ക് ഇവരെ അറസ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടത്. സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയും സി.ബി.ഐയുടെ സംശയപ്പട്ടികയിലുണ്ട്. 
സി.ബി.ഐ. അന്വേഷണം ശക്തിപ്പെടുകയും ജില്ലാ നേതാക്കള്‍ വരെ അറസ്റ് ചെയ്യപ്പെടുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്യുമ്പോള്‍ മറുപ്രചാരണങ്ങള്‍കൊണ്ട് നാണം മറയ്ക്കാന്‍ പാടുപെടുകയാണ് സി.പി.എം. ഫസലിന്റെ പേരില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കാനും ഹവാലബന്ധം ആരോപിക്കാനുമാണ് സി.പി.എം. ശ്രമിച്ചത്. 
ചരിത്രത്തിലാദ്യമായി ഒരു അന്വേഷണത്തിന്റെ പേരില്‍ സി.ബി.ഐയുടെ ആസ്ഥാനത്തേക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടി മാര്‍ച്ച് നടത്തുന്നത് കേരളജനത കണ്ടു. ഉടുക്കാതെ നടുറോഡിലിറങ്ങിപ്പോയതിന്റെ വെപ്രാളം പോലെ ദയനീയമായിരുന്നു അത്. 
കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പാടേ ഒഴിഞ്ഞുമാറുന്ന നിലപാടു സ്വീകരിച്ച പാര്‍ട്ടി സി.ബി.ഐ. അന്വേഷണത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് സ്ഥിരം കുറ്റവാളികളെ പോലിസിനു നല്‍കി കേസൊതുക്കാന്‍ ശ്രമിച്ചത്. അവിടെനിന്നും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു കണ്ടപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രിം കോടതിയില്‍ വരെ മുട്ടുകുത്തിനിന്നു. പക്ഷേ, അവിടം കൊണ്ടും കേസിനു തങ്ങളുദ്ദേശിക്കുന്ന പര്യവസാനമുണ്ടാവില്ലെന്ന തിരിച്ചറിവിലാണ് സി.ബി.ഐയെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രങ്ങളുമായി ഇപ്പോഴുള്ള സി.പി.എം. പടയൊരുക്കം, പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട ഫയലുകള്‍ ക്രൈംബ്രാഞ്ചിന്റെ പക്കല്‍നിന്നു നഷ്ടപ്പെട്ടുവെന്ന് സി.ബി.ഐ. കണ്െടത്തിയതു നീതികേടിന്റെയും പോലിസ്-രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും ഏറ്റവുമൊടുവിലത്തെ നെറികെട്ട ഉദാഹരണമായി നില്‍ക്കുമ്പോഴും ഫസല്‍ വധക്കേസില്‍ സി.പി.എം. നേതൃത്വത്തിന്റെ അടിവസ്ത്രം നിന്നനില്‍പ്പില്‍ നനഞ്ഞു കുതിരുകയാണ്.
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"