2012, ഡിസംബർ 27, വ്യാഴാഴ്‌ച

അശാന്തിക്കിടയാക്കുന്നത്‌ മൂല്യധ്വംസനം



ഭദ്രതയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കും വിധം ജീര്‍ണത സമൂഹത്തിന്റെ അടിവേരിനെതന്നെ ബാധിച്ചു. ജീര്‍ണതകളോട്‌ നിലപാട്‌ സ്വീകരിക്കുന്നത്‌ ആര്‌ എന്നു നോക്കിയാണ്‌ അനുകൂലവും പ്രതികൂലവുമായ സമീപനം ഉണ്ടായിവരുന്നത്‌. വ്യക്‌തിയും മതവും രാഷ്‌ട്രീയവും ജാതിയും പ്രദേശവും രാജ്യവും കുടുംബമഹിമയും വരെ സമീപനം രൂപപ്പെടുത്തുന്നതില്‍ ഘടകമായി വര്‍ത്തിക്കുന്നുണ്ട്‌
അടുത്തിടെ അയല്‍വീട്ടില്‍ താമസത്തിനുവന്ന കുടുംബത്തിലെ മൂന്നു വയസുകാരന്റെ പെരുമാറ്റത്തില്‍ എനിക്കു ഭയം ജനിച്ചു. പ്രായത്തിന്റെ കുസൃതികള്‍ കുട്ടികളില്‍ സ്വാഭാവികമാണെങ്കിലും ഇവന്‍ അങ്ങനെയായിരുന്നില്ല. അഭിസംബോധനയും പെരുമാറ്റരീതിയും മുതിര്‍ന്നവരെപ്പോലും നാണിപ്പിക്കും. ജനിച്ചതും വളര്‍ന്നതും തെരുവിലായിരുന്നില്ല; സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ തന്നെ.
മാതാപിതാക്കളുടെ കലഹത്തിനിടയില്‍ അവന്‍ കേട്ട പൊരുളറിയാത്ത പദപ്രയോഗങ്ങളായിരുന്നു അവനില്‍നിന്നു പുറത്തുവന്നിരുന്നത്‌. മദ്യലഹരിയിലും അല്ലാതെയും മാതാവിനെ പിതാവ്‌ അഭിസംബോധന ചെയ്യുന്നത്‌ അവന്‍ കടംകൊണ്ടു. ആറേഴു മാസമായി പിതാവിനെ പിരിഞ്ഞശേഷം കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങളില്‍ മാതാവു സംതൃപ്‌തയാണ്‌ ഇന്ന്‌.
ആറുവയസുകാരന്റെ മറ്റൊരു അനുഭവം സുഹൃത്ത്‌ പങ്കുവച്ചതു രണ്ടുനാള്‍ മുമ്പാണ്‌. ബന്ധുവായ സ്‌ത്രീ മതിയായ സുരക്ഷിതത്വം നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ അദ്ദേഹത്തെ ഏല്‍പ്പിച്ചത്‌. രണ്ടുനാള്‍ വീട്ടില്‍ നിര്‍ത്തിയപ്പോള്‍ തന്നെ മക്കളുടെ കൂടെ വളര്‍ത്താന്‍ പറ്റാത്ത സ്വഭാവ വൈകൃതങ്ങള്‍ കുട്ടി പ്രകടിപ്പിച്ചു തുടങ്ങി. മറ്റുപോംവഴികളില്ലാതെ വന്നപ്പോള്‍ കുട്ടിയെ ബാലമന്ദിരത്തിലെത്തിച്ചു. കൗണ്‍സിലിങിന്‌ വിധേയനായ ബാലന്‍ ആറുവയസിനിടയില്‍ അനുഭവിക്കേണ്ടി വന്നതത്രയും തുറന്നുപറഞ്ഞു. രണ്ടാനച്‌ഛന്റെ പീഡനങ്ങളുടെയും ലൈംഗിക ചേഷ്‌ടകളുടെയും ഹൃദയഭേദകമായ കഥകളാണ്‌ അവന്‍ തുറന്നുവച്ചത്‌.
രണ്ടുമക്കളുടെ അമ്മയായ സ്‌ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാളുടെ കൂടെ ഇറങ്ങിത്തിരിച്ചതായിരുന്നു. മൂത്ത മകളെ ആദ്യഭര്‍ത്താവു സംരക്ഷിക്കുന്നു. രണ്ടാം ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ പൊറുതിമുട്ടിയ സ്‌ത്രീ കുട്ടിയെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമമാണു ബന്ധുവിനെ ഏല്‍പ്പിക്കല്‍. ആറുവയസിനിടയില്‍ നിരവധി തവണ മദ്യത്തിന്റെ രുചി വരെ ബാലന്‍ അറിഞ്ഞിട്ടുണ്ട്‌.
നിത്യവും നമുക്കു ചുറ്റും നൂറുകണക്കിന്‌ അനുഭവങ്ങള്‍ വാര്‍ത്തകളാവാതെ ഇതുപോലെ നില്‍ക്കുന്നുണ്ടാവും. കൂട്ടുകാരുടെ കാമപൂര്‍ത്തീകരണത്തിനു നിന്നുകൊടുക്കാത്ത മാതാവിനെ മകന്‍ കഴുത്തുഞെരിച്ചു കൊല്ലുന്നു. പിതാവു മകളെ മാനഭംഗപ്പെടുത്തുന്നു. മക്കളെയും സഹോദരിമാരെയും കാഴ്‌ചവയ്‌ക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പൊതുഇടങ്ങളില്‍ സ്‌ത്രീകള്‍ക്കു കടന്നുചെല്ലാന്‍ കഴിയുന്നില്ല. മതകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും പെണ്‍കുട്ടികളുടെ കന്യകാത്വം ചീന്തപ്പെടുന്നു. മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടങ്ങള്‍ക്ക്‌ വാര്‍ത്താപ്രാധാന്യവും ഇല്ലാതായി. സ്വവര്‍ഗഭോഗങ്ങള്‍ക്കു നിയമപരിരക്ഷക്കുള്ള മുറവിളി ശക്‌തമാവുന്നു.
മദ്യവും മയക്കുമരുന്നും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകവും മാന്യതയുടെ ലക്ഷണങ്ങളുമാകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളോടുള്ള പ്രതിഷേധം നേര്‍ത്തുകഴിഞ്ഞിരിക്കുന്നു. സമൂഹത്തിലെ ഉന്നതസ്‌ഥാനീയരായ പലരും കോടതി കയറുന്നതു നെറികേടുകളുടെ പേരിലാണ്‌.
ഭീഷണമാംവിധം കുറ്റകൃത്യവും ജീര്‍ണതയും സമൂഹമനസിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. ചേരികളിലോ തെരുവിലോ വളരുന്ന സമൂഹത്തില്‍ മാത്രമല്ല ചെറുപ്പം മുതലേ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത്‌. ഭീതിതോന്നുന്ന കുടുംബസാമൂഹിക പശ്‌ചാത്തലം രൂപം പ്രാപിച്ചു വരുന്നതിന്‌ ധാരാളം ഘടകങ്ങള്‍ സ്വാധീനശക്‌തിയായി വര്‍ത്തിക്കുന്നുണ്ട്‌. ധാര്‍മിക സദാചാരബോധവും മൂല്യങ്ങളും വേരറ്റുപോയി അധാര്‍മ്മികതയും തിന്മയും കുറ്റകൃത്യങ്ങളും സമൂഹഗാത്രത്തില്‍ മേധാവിത്വം പുലര്‍ത്താന്‍ ആരംഭിക്കുന്നതോടെ പതനം പൂര്‍ണതയിലേക്ക്‌ നീങ്ങുകയാണ്‌. മൂല്യങ്ങളുടെ നഷ്‌ടത്തില്‍നിന്ന്‌ ഉല്‍ഭവിക്കുന്നതാണ്‌ അധഃപതനത്തിലേക്കുള്ള ചുവടുമാറ്റങ്ങളത്രയും.
ശുദ്ധപ്രകൃതത്തിലാണ്‌ ഓരോ മനുഷ്യനും പിറവിയെടുക്കുന്നത്‌. സാഹചര്യങ്ങളാണ്‌ അവന്റെ സ്വഭാവത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നത്‌. ദൈവസൃഷ്‌ടികളില്‍ മനുഷ്യന്‌ മാത്രമാണ്‌ വിവേചനശക്‌തി ലഭിച്ചത്‌. പൈശാചികത മനുഷ്യപ്രകൃതത്തില്‍ ആധിപത്യം നേടുന്നതിലൂടെയാണ്‌ അതിരുകളില്ലാത്ത കുറ്റകൃത്യങ്ങള്‍ പെരുകിവരുന്നത്‌.
ഭീതിജനിപ്പിക്കുംവിധം മനുഷ്യനിലെ പൈശാചികതയും കുറ്റകൃത്യപ്രവണതകളും പ്രകടമാവുമ്പോള്‍ ഒരുതരം താരതമ്യപ്പെടല്‍ സമൂഹത്തില്‍ ശക്‌തിപ്രാപിച്ചുവരികയാണ്‌. അത്തരം താരതമ്യപ്പെടല്‍ മനസാണ്‌ ന്യായങ്ങള്‍ നിരത്തി സംരക്ഷണവഴി സൃഷ്‌ടിക്കുന്നത്‌. തെറ്റായ ചില കീഴ്‌വഴക്കങ്ങളും ഇതിന്റെ ഭാഗമായി പൊതുസിദ്ധാന്തമായി രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌.
ഭദ്രതയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കും വിധം ജീര്‍ണത സമൂഹത്തിന്റെ അടിവേരിനെതന്നെ ബാധിച്ചു. ജീര്‍ണതകളോട്‌ നിലപാട്‌ സ്വീകരിക്കുന്നത്‌ ആര്‌ എന്നു നോക്കിയാണ്‌ അനുകൂലവും പ്രതികൂലവുമായ സമീപനം ഉണ്ടായിവരുന്നത്‌. വ്യക്‌തിയും മതവും രാഷ്‌ട്രീയവും ജാതിയും പ്രദേശവും രാജ്യവും കുടുംബമഹിമയും വരെ സമീപനം രൂപപ്പെടുത്തുന്നതില്‍ ഘടകമായി വര്‍ത്തിക്കുന്നുണ്ട്‌. മേല്‍ഘടകങ്ങളില്‍ തങ്ങളുടെ ഇഷ്‌ടഗണത്തില്‍പ്പെടാത്തതാവുമ്പോള്‍ എതിര്‍ക്കുക എന്നതാണിന്നിന്റെ പൊതുസിദ്ധാന്തം.
ഈയൊരു പരിസരത്ത്‌ നിന്ന്‌ വേണം സമൂഹത്തിന്റെ കാതലിനെതന്നെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ജീര്‍ണതകളേയും അതിനോടുള്ള പ്രതികരണങ്ങളെയും പരിശോധിക്കാന്‍. തിരുത്താനും ശരിപ്പെടുത്താനും വേണ്ടിയുള്ള പ്രതികരണങ്ങള്‍ക്കേ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുകയുള്ളൂ. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗ പശ്‌ചാത്തലത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന ധാര്‍മ്മികരോഷം ക്ഷണികമായിക്കൂടാ. എന്തു വികാരമാണ്‌ ആ പൈശാചികതയോടു സമരം ചെയ്യാന്‍ നമ്മുടെ മനസാക്ഷി പ്രേരിപ്പിക്കുന്നത്‌, അത്‌ എല്ലാവിധ തിന്മകള്‍ക്കെതിരേയും ഉണ്ടായിവരേണ്ടതുണ്ട്‌. സൈന്യം നടത്തിയ കൂട്ടബലാല്‍സംഗത്തിനെതിരേയും ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഉയരേണ്ടിയിരുന്നുവെന്ന അരുന്ധതിറോയിയുടെ പ്രസ്‌താവന പ്രസക്‌തമാണ്‌. പ്രശ്‌നാധിഷ്‌ടിത വൈകാരികതയാണു പ്രതികരണങ്ങളായി രൂപം പ്രാപിക്കുന്നത്‌ എന്ന വലിയ ദൗര്‍ബല്യത്തിന്റെ അടിമകളാണു നാം. വികാരവിക്ഷോഭത്തിനടിപ്പെട്ടു രൂപപ്പെട്ടുവരുന്ന ആത്മരോഷങ്ങള്‍ക്ക്‌ വലിയ പരിമിതികളുണ്ട്‌. താല്‍ക്കാലിക പരിഹാരങ്ങളില്‍ അത്‌ അവസാനിക്കും. ഒപ്പം ദീര്‍ഘകാലത്തേക്കു നിലനിര്‍ത്താനാവില്ല. പരിഹാരങ്ങള്‍ സ്‌ഥായിയുമാവില്ല.
ഏതൊന്നും രൂപപ്പെട്ടുവരാനുള്ള സാഹചര്യങ്ങള്‍ പഠിക്കുകയും അതിനു പരിഹാരം കാണുകയും ചെയ്യുമ്പോള്‍ മാത്രമാണു വേരറുത്തു കൊണ്ടു തിന്മയെ തടയാന്‍ സാധിക്കുകയുളളൂ. ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്കു പവിത്രത കണക്കാക്കുന്നതാണ്‌ ഇന്ത്യന്‍ സംസ്‌കാരം. മതങ്ങളും ദര്‍ശനങ്ങളും ഉന്നതമൂല്യങ്ങളുള്ള പവിത്രമായ സങ്കല്‍പ്പങ്ങളും ഔന്നിത്യമുള്ള സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു.
ശക്‌തമായ ധാര്‍മികബോധത്തിന്റെ പിന്‍ബലത്തില്‍ നിലനില്‍ക്കേണ്ട സമൂഹഘടനയാണു വിള്ളല്‍ സൃഷ്‌ടിക്കപ്പെുട്ടു തകരുന്നത്‌. സമൂഹഘടനയില്‍ സംഘത്തെക്കാള്‍ പ്രധാനപങ്ക്‌ വ്യക്‌തിക്കു തന്നെയാണ്‌ വഹിക്കാനുള്ളത്‌. സമൂഹഘടനയുടെ കേന്ദ്രബിന്ദു വ്യക്‌തിതന്നെയാണ്‌. തൊട്ടുപിന്നില്‍ കുടുംബം. സൃഷ്‌ടിക്കുന്നതിലെ ദൈവയുക്‌തിയില്‍നിന്ന്‌ ഇതു വായിച്ചെടുക്കാനാവും. വിവേചനശക്‌തി ലഭിച്ച മനുഷ്യനെ സൃഷ്‌ടിക്കല്‍ ഒരിക്കലും സംഘമായല്ല. തിരിച്ചുപോക്കും ആവിധമല്ല. പുനുരുദ്ധാരണവും വിചാരണയും വിധിതീര്‍പ്പും എല്ലാം ഒറ്റക്കെന്നാണു വിശ്വാസിസമൂഹം പഠിപ്പിക്കപ്പെടുന്നത്‌. വിയോജിപ്പുള്ള നിഷേധികളും യോജിക്കുന്ന പല കാഴ്‌ചകളും ഇതിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ട്‌. സമൂഹസഞ്ചാരപഥത്തില്‍ വ്യക്‌തിയാണു പ്രധാനഘടകം. തിരുത്ത്‌ ആവശ്യമായി വരേണ്ടതും വ്യക്‌തികളിലെന്നര്‍ഥം.
ദിവസേന നമ്മള്‍ കണ്ടുതീര്‍ക്കുന്നതും വായിച്ചുതള്ളുന്നതും അനുഭവിച്ചറിയുന്നതും നന്മയുടെ പ്രചോദകങ്ങളാവുന്നില്ല. ദൃശ്യങ്ങളിലൂടെയും വായനയിലൂടെയും പകര്‍ന്നുകിട്ടുന്ന അനുഭവങ്ങള്‍ ഓരോ ദിനവും മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നതാണ്‌. പവിത്രമായ സങ്കല്‍പ്പങ്ങള്‍ തകര്‍ത്തെറിയുന്ന പ്രചോദകങ്ങളിലൂടെ ഊട്ടി വളര്‍ത്തുന്ന തലമുറ സമൂഹത്തിലെ നന്മയുടെ പ്രതീകങ്ങളാവുന്നില്ല.
സ്വാധീനഘടകങ്ങളാവേണ്ട മാതൃകകള്‍ അന്യമായിക്കൊണ്ടിരിക്കുന്നു. പ്രാഥമിക സദാചാരത്തിന്റെ ആദ്യപാഠങ്ങള്‍ പകരേണ്ട മടിത്തട്ടുകള്‍ പോലും നന്മചുരത്തുന്നില്ലെന്നുവന്നാല്‍ നട്ടുവളര്‍ത്തി ഫലം പറിച്ചെടുക്കാന്‍ തിന്മയാണു ബാക്കിയാവുക. ബഹുമാനാദരങ്ങള്‍ ലഭിക്കേണ്ട മാതൃത്വത്തെ പ്രസവം പരസ്യമാക്കി അവമതിക്കുന്നതിലൂടെ ഉണ്ടാവുന്ന അപകടങ്ങളെയാണു സാംസ്‌കാരികബോധമുള്ളവര്‍ എതിര്‍ത്തത്‌.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാത്രമല്ല സദാചാര ചര്‍ച്ചയുടെ പരിസരത്ത്‌ ഉയരേണ്ടത്‌. ലൈംഗികതയും അതിര്‍വരമ്പുകളും മാത്രമായിക്കൂടാ ഇതിന്റെ പരിധിയിലെത്തുന്നതും. മനുഷ്യനിലെ മാനുഷികത തകര്‍ന്നു മൃഗതൃഷ്‌ണശക്‌തിപ്പെടുന്നതിലൂടെയാണ്‌ ഏതുവിധേനെയുമുള്ള കുത്തഴിച്ചിലുകള്‍ക്ക്‌ കളമൊരുങ്ങുന്നത്‌.
സമ്പത്തിനോടുള്ള അതിരുരുകളില്ലാത്ത ആര്‍ത്തി സൃഷ്‌ടിക്കുന്ന അസന്തുലിതത്വവും ജീര്‍ണതയ്‌ക്കു ഗതിവേഗം വര്‍ധിപ്പിപ്പിച്ചുകൊണ്ടിരിക്കുന്നു. അധ്വാനമില്ലാതെ പണം കണ്ടെത്തുന്നതിന്‌ എളുപ്പവഴികള്‍ തേടാനുള്ള ശക്‌തമായ സമ്മര്‍ദ്ദത്തില്‍ വലിയൊരു വിഭാഗം വ്യാപൃതരാണ്‌. പണക്കൊഴുപ്പു സൃഷ്‌ടിക്കുന്ന ധാരാളിത്ത പരിസരം ഇല്ലാത്തവനിലും മല്‍സരബുദ്ധി സൃഷ്‌ടിക്കുന്നു. സൂക്ഷ്‌മതയും പക്വതയും മാതൃകയും ലഭിക്കേണ്ട കേന്ദ്രങ്ങളായി വിലയിരുത്തുകയും നിര്‍ബന്ധപൂര്‍വ്വം ബഹുമാനം ജനങ്ങളില്‍ നിന്ന്‌ പിടിച്ചുവാങ്ങുകയും ചെയ്യുന്ന രാഷ്‌ട്രീയമതആത്മീയ ഭരണനേതൃത്വങ്ങള്‍ തിന്മയുടെ സംഖ്യകക്ഷികളായിത്തീര്‍ന്നിരിക്കുന്നു. പണം ഇരട്ടിപ്പിന്റെയും ഭൂമികച്ചവടത്തിന്റെയും ദല്ലാള്‍ രാഷ്‌ട്രീയത്തിന്റെയും മാതൃകകളെ സമൂഹം കടം കൊള്ളുന്നതു പലപ്പോഴും ബഹുമാന്യവ്യക്‌തികളില്‍ നിന്നാണ്‌.
ആത്മീയ സംതൃപ്‌തി തേടിയെത്തുന്ന പല കേന്ദ്രങ്ങളുടെയും ഉള്ളറകള്‍ കടുത്ത കൂരിരുട്ടിന്റെ സങ്കേതങ്ങളും കള്ളക്കച്ചവടങ്ങളുടെ ചന്തകളുമാണെന്നു വൈകാതെയുള്ള തിരിച്ചറിവിലേക്ക്‌ ഓരോരുത്തരും എത്തിക്കൊണ്ടിരിക്കുന്നു.
അശാന്തിയുടെ ലോകത്ത്‌ സമാധാനത്തിന്റെ തുരുത്തിലേക്കു തിരിച്ചുനടക്കുന്ന ശുദ്ധമനുഷ്യരെ അത്രയും വിപണത്തിന്‌ എങ്ങനെയാണ്‌ ഉപയോഗിക്കാനാവുക എന്നിടത്താണ്‌ ആത്മീയ വ്യാപാരസംഘങ്ങള്‍ നില ഉറപ്പിച്ചിരിക്കുന്നത്‌. ആഴത്തില്‍ വേരോട്ടം സിദ്ധിച്ച ജീര്‍ണതയും പൈശാചികതയും രാഷ്ര്‌ടീയമതആത്മീയ കേന്ദ്രങ്ങളെ ഒരുഘട്ടത്തിലും അസ്വസ്‌ഥമാക്കുന്നില്ല.
വേരറുത്തു പിഴുതുമാറ്റേണ്ട മാരകരോഗമാണു സമൂഹത്തെ ബാധിച്ചുകഴിഞ്ഞത്‌. മനസറിഞ്ഞു രോഗം ചികില്‍സിക്കേണ്ട ഭിഷഗ്വരന്‍മാരെയും ചികില്‍സാരീതിയുമാണു സമൂഹം പ്രതീക്ഷിക്കുന്നത്‌. അതെപ്പോള്‍ രൂപപ്പെടുത്താന്‍ കഴിയുമോ അപ്പോള്‍ മാത്രമേ നന്മയുടെ നട്ടുനനക്കല്‍ സാധ്യമാവൂ.

2012, ഡിസംബർ 25, ചൊവ്വാഴ്ച

മലാല: നാടകത്തിന് പിന്നിലാര് ?

പാകിസ്താനിലെ സ്വാത് ജില്ലയിലെ മിങ്കോറ സ്വദേശിയായ മലാല യൂസുഫ് സായ് എന്ന പതിനാലുകാരിയായ ബ്ളോഗര്‍ക്കുനേരെ തഹ്രീകെ താലിബാന്‍ എന്ന സംഘടനയില്‍പ്പെട്ട അത്താഉല്ലഖാന്‍ എന്ന വ്യക്തി നിറയൊഴിച്ചതിനെതിരെ കേരളത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് വെടിവെപ്പ് നടന്നത്. പാകിസ്താനില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഒരുമാസമാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. ഏറെ വൈകാതെ സംഭവത്തിനു പിന്നിലെ ഗൂഢാലോചനകള്‍ അവിടത്തെ ബുദ്ധിജീവികളും നിരവധി പ്രസ്ഥാനങ്ങളും വെളിച്ചത്തു കൊണ്ടുവന്നു. അതോടെ പാകിസ്താനിലെ പ്രതിഷേധ നാടകങ്ങള്‍ ഔദ്യാഗിക തലത്തിലൊതുങ്ങി. ഇപ്പോള്‍ പ്രധാനമായും രണ്ടു ദേശങ്ങളില്‍ മാത്രമാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത് ലണ്ടനിലും കേരളത്തിലും! യുക്തിവാദി സംഘം, ഡി.വൈ.എഫ്.ഐ മുസ്ലിംലീഗിന്‍റ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ് തുടങ്ങിയവയൊക്കെ കേരളത്തിലെ പ്രതിഷേധകരിലുണ്ട്. വനിതകളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പൊരുതുന്ന ധീരവനിത, ജീവിക്കുന്ന രക്തസാക്ഷിഎന്നൊക്കെയാണ് ഡി.വൈ.എഫ്.ഐ മലാലയെ വാഴ്ത്തുന്നത്. സത്യത്തില്‍ മേല്‍വാചകങ്ങളുടെ ‘പേറ്റന്‍റ്’ ഒബാമക്കും ഹിലരി ക്ളിന്‍റനുമാണ്. വെടിയേറ്റതിന്‍റ രണ്ടാംദിവസം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധം അറിയിക്കുകയും മലാലയെ ധീരവനിതയായി വാഴ്ത്തുകയുമൊക്കെ ചെയ്തത് ഒബാമ, ഹിലരി ക്ളിന്‍റനാദികളാണ്. (ഇസ്ലാമിക) മതഭീകരതയാണ് യുക്തിവാദി സംഘത്തിന്‍റ പ്രശ്നം. എം.എസ്.എഫുകാരായ ചില സുഹൃത്തുക്കളോട് പ്രതിഷേധ കാരണം ആരാഞ്ഞപ്പോള്‍, ഇത് മതേതരത്വത്തിന്‍റ പ്രശ്നമാണെന്നും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമുണ്ടെന്നും മാത്രമാണ് അവര്‍ക്കറിയുന്നത്. എന്തുതന്നെയായാലും തങ്ങളാണ് ആദ്യം പ്രതികരിച്ചതെന്നും ഡി.വൈ.എഫ്.ഐ തങ്ങളെ പകര്‍ത്തുകയാണുണ്ടായതെന്നും എം.എസ്.എഫുകാര്‍ അഭിമാനിക്കുന്നുണ്ട്. തീര്‍ച്ചയായും മലാലയെ ആക്രമിച്ചവരെ ശിക്ഷിക്കുകയും ‘ആക്രമിപ്പിച്ച’വരെ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. അതേസമയം, പാകിസ്താനിലെ പല ബുദ്ധിജീവികളും ചൂണ്ടിക്കാണിച്ച, മലാല സംഭവത്തിനു പിന്നിലെ ഐ.എസ്.ഐനാറ്റോ ഒളിയജണ്ട തിരിച്ചറിയാനോ പ്രശ്നത്തെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാനോ സാമ്രാജ്യത്വവിരുദ്ധ യുവജനപ്രസ്ഥാനങ്ങള്‍പോലും തയാറാവുന്നില്ലെന്നത് അങ്ങേയറ്റം ഖേദകരമാണ്. മലാല സംഭവം വിശകലനം ചെയ്യുമ്പോള്‍ സ്വാത് താഴ്വരയുടെ പ്രത്യേകതകള്‍കൂടി മനസ്സിലാക്കേണ്ടതുണ്ട്. പാക് ഗവണ്‍മെന്‍റിന് മേല്‍ക്കൈ ഇല്ലാത്ത, പാക് പട്ടാളത്തിന് തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ കഴിയാത്ത ഗോത്ര, യാഥാസ്ഥിതിക മുസ്ലിംകളുടെ ഭരണമേഖലയാണ് സ്വാത്. സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന പ്രദേശം കൂടിയാണിത്. അമേരിക്കക്കോ പാകിസ്താന്‍ സര്‍ക്കാറിനോ കീഴടക്കാന്‍ കഴിയാത്ത പോരാളികളുടെ നാട്. നേരിട്ടുള്ള സൈനികാക്രമണത്തിന് നാറ്റോക്ക് ധൈര്യമില്ലാത്ത പ്രദേശം. അതിനാല്‍, ഭീരുക്കളെപ്പോലെ പൈലറ്റില്ലാത്ത വിമാനങ്ങള്‍ അയച്ച് തദ്ദേശവാസികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. കല്യാണവീടെന്നോ മരണവീടെന്നോ നോക്കാതെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്ക. ഇത്തരം ഏകപക്ഷീയ ആക്രമണങ്ങളില്‍ നിരവധി കുഞ്ഞുങ്ങളടക്കം ചിന്നിച്ചിതറി, തുണ്ടംതുണ്ടമായി കൊല്ലപ്പെടുകയാണ്. കല്യാണവീടുകളിലും മരണവീടുകളിലും കലാലയങ്ങളിലും മസ്ജിദുകളിലും ബോംബ് വര്‍ഷിക്കപ്പെട്ട് നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടാല്‍ ‘പിഴവ്’ സംഭവിച്ചതിന് അമേരിക്ക മുറപോലെ പാക് സര്‍ക്കാറിനെ ഖേദമറിയിക്കും. അതേസമയം, ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സ്വാത് താഴ്വരയില്‍ മാത്രമല്ല, പാകിസ്താനിലെങ്ങും പ്രതിഷേധം ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഡ്രോണ്‍ ആക്രമണത്തിനു ശേഷവും സ്വാത് നിവാസികള്‍ കൂടുതല്‍ ജാഗരൂകരാവുകയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ അണിചേരുകയുമാണ്. ഈയൊരു പശ്ചാത്തലത്തില്‍ അമേരിക്കക്ക് അനുകൂലമായി ആരുതന്നെ സംസാരിച്ചാലും അവര്‍ക്ക് പൊറുക്കാനാവില്ല. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനും പാകിസ്താന്‍ സര്‍ക്കാറിനും നാറ്റോക്കും മുഖം രക്ഷിക്കുന്നതിനും വേണ്ടി സൃഷ്ടിക്കപ്പെട്ട നാടകമാണ് മലാല സംഭവമെന്ന് വ്യക്തമാണ്. പാകിസ്താനിലെ ഒട്ടേറെ ബുദ്ധിജീവികള്‍ ഇത്തരമൊരു കാഴ്ചപ്പാടാണ് തെളിവുകളോടെ മുന്നോട്ടുവെക്കുന്നത്. മലാലയെ ആക്രമിച്ച സംഘടനയും സംശയത്തിന്‍റ നിഴലിലാണ്. പാകിസ്താനില്‍ ‘താലിബാന്‍’ (വിദ്യാര്‍ഥികള്‍ എന്നര്‍ഥം) എന്നപേരില്‍ ഒട്ടേറെ സംഘടനകളുണ്ട്. ഇവയില്‍ പലതും ഐ.എസ്.ഐയുടെയും സി.ഐ.എയുടെയും മൊസാദിന്‍റയും സന്തതികളാണ്. പാകിസ്താനിലെ പല താലിബാന്‍ ഗ്രൂപ്പുകള്‍ക്കും അഫ്ഗാനിലെ താലിബാനുമായി ഒരു ബന്ധവുമില്ല. തടിയന്‍റവിട നസീര്‍ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായ സംഘടനപോലെ ഊരും പേരുമില്ലാത്ത ഒട്ടേറെ താലിബാന്‍ കടലാസ് സംഘടനകളില്‍ ഒന്നത്രേ തഹ്രീകെ താലിബാന്‍. ഒരു ഐ.എസ്.ഐ സന്തതി. മലാലയുടെ ബ്ളോഗ് സ്പോണ്‍സര്‍ ചെയ്യുന്നത് ബ്രിട്ടന്‍റ അധീനതയിലുള്ള ബി.ബി.സിയാണ്. അബ്ദുല്‍ഹയ്യ് കക്കര്‍ എന്ന ബി.ബി.സി റിപ്പോര്‍ട്ടറെ മലാലയെ സഹായിക്കുന്നതിനുവേണ്ടി ബി.ബി.സി നിയമിച്ചിട്ടുണ്ട്. സാമ്രാജ്യത്വ ശക്തികള്‍ക്കും പാകിസ്താന്‍ സര്‍ക്കാറിനും അനുകൂലമായ കുറിപ്പുകള്‍ തയാറാക്കാന്‍ ബി.ബി.സി ലേഖകന്‍ മലാലയെ സഹായിക്കുന്നു. 12ാം വയസ്സിലാണ് (2009 ജനുവരി മൂന്നിന്) മലാലയുടെ ആദ്യ ഡയറിക്കുറിപ്പ് ബി.ബി.സിയില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ബി.ബി.സി സ്പോണ്‍സേഡ് പരിപാടിയാകയാല്‍ അവര്‍ ബ്ളോഗെഴുത്തിന് വന്‍ പ്രചാരം നല്‍കി. മലാലയെ ബ്ളോഗെഴുതാന്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ് മറ്റു പലരെയും ബി.ബി.സി സമീപിച്ചിരുന്നു. ചതിക്കുഴി തിരിച്ചറിഞ്ഞ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ. തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സ്വന്തം പേരിലെഴുതിയാല്‍ എന്ത് സംഭവിക്കുമെന്ന് ബി.ബി.സി എഡിറ്റര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നതിനാല്‍ അപര നാമത്തില്‍ ബ്ളോഗെഴുതാന്‍ മലാല നിര്‍ബന്ധിതയായി. അങ്ങനെ പഷ്തൂണ്‍ നാടോടിക്കഥയിലെ ധീരവനിതയായ ‘ഗുല്‍മകായ്’ എന്ന ഇതിഹാസ നായികയുടെ പേര് മലാല സ്വീകരിച്ചു. വാസ്തവത്തില്‍ ഈ 12കാരിയുടെ തൂലികയിലൂടെ തങ്ങള്‍ക്ക് പറയാനുള്ളത് ഐ.എസ്.ഐയും നാറ്റോയും എഴുതുകയായിരുന്നു. മലാലയുടെ ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോയാല്‍ ഇത് പകല്‍പോലെ വ്യക്തമാവും. ബ്ളോഗ് ആരംഭിച്ചതോടെ മലാലയെ ഒരു ‘സംഭവ’മാക്കി അവതരിപ്പിക്കാന്‍ സാമ്രാജ്വത്വ ശക്തികള്‍ ശ്രമമാരംഭിച്ചു. എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ പെഷാവറില്‍ നടന്ന രാഷ്ട്രീയ സെമിനാറിലും മറ്റും മലാല ക്ഷണിക്കപ്പെട്ടു. പാകിസ്താന്‍റ വിദേശനയം എന്താകണം? അമേരിക്കയോടുള്ള നയം എന്തായിരിക്കണം? എന്നൊക്കെയുള്ള നയതന്ത്രപരവും അതീവ പ്രധാനവുമായ വിഷയങ്ങള്‍ മലാലയിലൂടെ ബി.ബി.സിയും മറ്റും പറയിച്ചു. സാഹിദ് ബുനേരി, എ.എം.എന്‍ ടെലിവിഷനുവേണ്ടി മലാലയുമായി നടത്തിയ അഭിമുഖത്തില്‍, രാഷ്ട്രീയത്തില്‍ മതിപ്പുളവാക്കിയ മാതൃകാ വ്യക്തിത്വങ്ങള്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന് പറയുന്ന മറുപടിയില്‍ രണ്ടു പേരുകളാണുള്ളത്: അതിലൊന്ന് ബറാക് ഒബാമയുടേതാണ്. പാകിസ്താന്‍റ വിദേശനയം എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ: ‘മികച്ച വിദേശനയം ഉണ്ടാകണം. നമ്മുടെ വിദേശ നിലപാട് അനുസരിച്ച് ഇന്ത്യ ശത്രുരാജ്യമാണ്. അഫ്ഗാനിസ്താനില്‍ ഒരിക്കലും സമാധാനമുണ്ടാകില്ല. മറ്റുള്ള രാജ്യങ്ങളുമായി സമാധാനമുണ്ടാക്കാന്‍ ഉതകുന്ന തരത്തിലുള്ള വിദേശനയം നമുക്ക് സാധ്യമാക്കണം. മറ്റുള്ള രാജ്യങ്ങളുമായി വാണിജ്യബന്ധം അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമായ തരത്തില്‍ വിദേശ നയത്തില്‍ മാറ്റംവരുത്താന്‍ കഴിയണം.’ സമാധാനത്തിനുള്ള പാകിസ്താനിലെ ദേശീയ പുരസ്കാരം നേടിയിട്ടുള്ള മലാല, ഡ്രോണ്‍ ആക്രമണങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെ: ‘അമേരിക്ക നേരിട്ട് ആക്രമിക്കാതെ, പൈലറ്റില്ലാത്ത യുദ്ധവിമാനങ്ങള്‍ അമേരിക്ക പാകിസ്താന് നല്‍കുകയും ആ സാങ്കേതികവിദ്യ തീവ്രവാദികളെ ലക്ഷ്യംവെച്ച് നടപ്പാക്കുകയും ചെയ്യുന്നതായിരിക്കും ശരി’ എന്നാണ്. അല്ലാതെ ഇത്തരം ആക്രമണങ്ങള്‍ ഇല്ലാത്ത സ്വാത് അല്ല. 2009 മാര്‍ച്ച് മൂന്നിന് മലാല എഴുതിയ കുറിപ്പില്‍ അനുജന്‍റ ഒരു പ്രാര്‍ഥന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ: ‘പടച്ചോനേ, സ്വാതില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണമേ... ഇനി അതിനു കഴിയില്ലെങ്കില്‍ യു.എസിനെയോ ചൈനയെയോ ഇവിടെഎത്തിക്കണമേ...’ ആദം ബി. ഇല്ലിക്കും ഇര്‍ഫാന്‍ അശ്റഫും ചേര്‍ന്ന് തയാറാക്കിയ  Class Dismissed; The Death of Female Education എന്ന ഡോക്യുമെന്‍ററിയിലൂടെ കടന്നുപോയാല്‍ മലാലയെ മുന്‍നിര്‍ത്തി പാക് സര്‍ക്കാറും നാറ്റോയും നടത്തുന്ന കപടനാടകത്തിന്‍റ ചുരുളുകള്‍ നിവര്‍ന്നുകാണാം. മലാലക്കുവേണ്ടി നിര്‍മിക്കപ്പെട്ട ഡോക്യുമെന്‍ററിയില്‍ തീവ്രവാദികള്‍ മാത്രമാണ് അപരര്‍. സാമ്രാജ്യത്വ ഇടപെടല്‍ പ്രശ്നവത്കരിക്കപ്പെടുന്നേയില്ല. താലിബാന്‍ തകര്‍ത്ത സ്കൂളുകളെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍, ദക്ഷിണേഷ്യയെക്കുറിച്ചുള്ള ഗവേഷകനായ അക്രം ജാവേദ് ചൂണ്ടിക്കാട്ടിയതു പോലെ, അമേരിക്കന്‍ ബോംബിങ് തകര്‍ത്തെറിഞ്ഞ കമ്പോളങ്ങളെയോ സ്കൂളുകളെയോ തകര്‍ന്ന വീടുകളെയോ റോഡുകളെയോ പറ്റി ഒന്നും പറയുന്നില്ല. സ്വാതിലെ പ്രശ്നം സ്ത്രീ വിദ്യാഭ്യാസ നിഷേധം മാത്രമാണെന്നും അതിനുത്തരവാദികള്‍ താലിബാനാണെന്നുമുള്ള ലഘൂകരണം ഇപ്പോള്‍ പ്രതിഷേധകര്‍ ഉയര്‍ത്തുന്നുണ്ട്. തീര്‍ച്ചയായും അഫ്ഗാനിസ്താനിലെ താലിബാന്‍റ സ്ത്രീകളോടുള്ള സമീപനം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ലോകത്തെ ഒരു രാജ്യവും പ്രസ്ഥാനവും മാതൃകയാക്കാത്ത കാടന്‍ സമീപനമാണ് അവരുടേത്. അതേസമയം, ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്താന്‍, അക്രം ജാവേദ് ചൂണ്ടിക്കാട്ടിയതുപോലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍െറ കാര്യത്തില്‍ ഏഷ്യയിലെതന്നെ ഏറ്റവും വഷളായ ഒരു രാജ്യമാണ്. 201011ലെ കണക്കുകള്‍ പ്രകാരം 40 ശതമാനം വിദ്യാര്‍ഥികളും സ്കൂളില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ഇത് പെണ്‍കുട്ടികളുടെ മാത്രം അവസ്ഥയല്ല എന്നോര്‍ക്കണം. മലാല സംഭവത്തോടെ മലാലയുടെ പേരില്‍ സ്കൂളുകള്‍ സ്ഥാപിക്കുമെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തീര്‍ച്ചയായും മലാല സംഭവത്തിലെ പോസിറ്റിവായ കാര്യങ്ങളിലൊന്നാണ്. പാകിസ്താനിലെന്ന പോലെ ഔദ്യാഗിക തലത്തില്‍ പ്രതിഷേധം അലയടിച്ച രാജ്യം മലാലയുടെ സ്പോണ്‍സര്‍മാരുടെ നാടായ ഇംഗ്ളണ്ടിലാണ്. വെടിയേറ്റ് ഏറെ കഴിയും മുമ്പേ പ്രത്യേക വിമാനത്തില്‍ ഇംഗ്ളണ്ടിലേക്ക് കൊണ്ടുപോവുകയും ബര്‍മിങ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ധീരതക്കുള്ള അവാര്‍ഡടക്കം നിരവധി പുരസ്കാരങ്ങള്‍ മലാലക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. മലാലക്കും കുടുംബത്തിനും ബ്രിട്ടീഷ് പൗരത്വം നല്‍കി ലണ്ടനില്‍ സ്ഥിരതാമസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഒപ്പം, വീടും കാറും ജോലിയും നല്‍കാമെന്ന വാഗ്ദാനവും ഔദ്യാഗിക തലത്തില്‍നിന്നു തന്നെ നല്‍കപ്പെട്ടിരിക്കുകയാണ്. അങ്ങനെ ഏറെ വൈകാതെ ബ്രിട്ടന്‍റ സ്വന്തം ദത്തുപുത്രി, അയാന്‍ഹിര്‍സി അലിയെപ്പോലെ വളര്‍ന്ന് ആത്മകഥയെഴുതി പ്രശസ്തയാവും.

2012, ഡിസംബർ 19, ബുധനാഴ്‌ച

ആര്‍ക്കെങ്കിലും നിങ്ങളെ നിശ്ശബ്ദരാക്കാന്‍ കഴിയുമോ?


ബിസ്മില്ലാഹിര്‍റഹ് മാനിര്‍റഹീം.

ഇന്ന് 2012 നവംബര്‍ 18ന് ഞാന്‍ ജയ്പൂരിലാണ്, നിങ്ങളോടൊപ്പം. ശിശിരത്തിലെ കുളിരോലുന്ന ഒരു പൂര്‍വാഹ്നത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോടൊപ്പം. അതിനെ സ്നേഹിക്കുന്ന പതിനായിരങ്ങളോടൊപ്പം. 

സുഹൃത്തുക്കളേ, സഹോദരന്മാരേ, 

ഞാന്‍ ഇന്ന് എന്നെക്കുറിച്ച് അഭിമാനം കൊള്ളുന്നു. നിങ്ങളോടൊപ്പം ഒരാളായിത്തീരാന്‍ കഴിഞ്ഞല്ലോ. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പോപുലര്‍ ഫ്രണ്ടിന്റെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിനു പ്രവര്‍ത്തകരോടൊപ്പം ഹൃദയം ചേര്‍ത്തുവയ്ക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞുവല്ലോ എന്നതില്‍ ഞാന്‍ നിങ്ങളെക്കുറിച്ചും അഭിമാനം കൊള്ളുന്നു. ഇന്ത്യയുടെ, നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയുടെ കിഴക്കന്‍ ചക്രവാളം മുതല്‍ പടിഞ്ഞാറന്‍ ചക്രവാളം അവസാനിക്കുന്ന രാജസ്ഥാനിലെ അവസാനത്തെ ഗ്രാമം വരെ എത്തി നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണു നിങ്ങള്‍. വടക്ക് ഹിമാലയന്‍ പര്‍വതപംക്തികളില്‍ തലവച്ച്, തെക്ക്, ഏറ്റവും തെക്ക് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന കന്യാകുമാരിയിലെ സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് കാലിട്ടിളക്കി കളിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമാണു നിങ്ങള്‍. പോപുലര്‍ ഫ്രണ്ട് അവിടെ കാലിട്ടിളക്കുമ്പോഴാണ് രാജ്യത്തെയാകമാനം പ്രകമ്പനം കൊള്ളിക്കുന്ന ഹിമാലയന്‍ തിരമാലകളുയരുന്നത്. ആ തിരമാലകള്‍ ഡല്‍ഹി ദര്‍ബാറിന്റെ തീരത്തുള്ള യമുനയില്‍ അലകള്‍ തീര്‍ക്കുന്നു. അതാണ്, രാജസ്ഥാനത്തെ താര്‍ മരുഭൂമിയില്‍ ഉഷ്ണവാതമായി, ചുഴലിക്കൊടുങ്കാറ്റായിത്തീരുന്നത്. അതാണ് പശ്ചിമബംഗാളില്‍ മനുഷ്യരെ കണ്െടത്തിയത്. ആ തിരമാലകളാണ് അസമിലെ ജനങ്ങള്‍ക്ക് ആശ്വാസമാരുതനായിത്തീര്‍ന്നത്. നിങ്ങള്‍ അഭിമാനം കൊള്ളുക, സമുദ്രത്തേക്കാള്‍ വലുപ്പമുള്ള മനുഷ്യരോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍. സമുദ്രത്തിന്റെ ആഴങ്ങളേക്കാള്‍ ആഴമുള്ള ഹൃദയങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ നിങ്ങള്‍ അഭിമാനം കൊള്ളുക. ഇന്ന് ഞാന്‍ അഭിസംബോധന ചെയ്യുന്നതു മനുഷ്യരുടെ മഹാസമുദ്രത്തെയല്ല. സമുദ്രത്തേക്കാള്‍ വലുപ്പമുള്ള മഹാമനുഷ്യരെയാണ്.

നിങ്ങള്‍ അണിചേര്‍ന്നിരിക്കുന്ന ഈ പ്രസ്ഥാനത്തെക്കുറിച്ചു നിങ്ങള്‍ അഭിമാനം കൊള്ളുക. നിങ്ങള്‍ക്കിതുവരെ അറിയാത്ത, നിങ്ങളെ അറിയാത്ത മനുഷ്യരുമായി നിങ്ങള്‍ക്കു സാഹോദര്യം നല്‍കിയത് ഈ പ്രസ്ഥാനമാണ്. മലയാളിയെയും തമിഴനെയും ബംഗാളിയെയും ഒരു കൈക്കുമ്പിളിലെന്നപോലെ നിങ്ങള്‍ക്കു പരിചയപ്പെടുത്തിയത് ഈ പ്രസ്ഥാനമാണ്. 

പോപുലര്‍ ഫ്രണ്ടിനെക്കുറിച്ചു നിങ്ങള്‍ അഭിമാനം കൊള്ളുക. അന്യരുടെ ദുഃഖവും സ്വന്തം ദുഃഖമാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്കു നല്‍കിയത് ഈ പ്രസ്ഥാനമാണ്. രോദനത്തിന്റെ അക്ഷരമാലകള്‍ക്കു പകരം നിങ്ങളുടെ പദാവലികളില്‍ തീ നിറച്ചു നല്‍കിയത്, ഉദാസീനമായ നിങ്ങളുടെ മനോഗതിയെ മാറ്റി, കര്‍മണ്യതയുടെ ഉന്മത്തമായ വിഹായസ്സിലേക്കു നിങ്ങളെ ഉയര്‍ത്തിയത്, പോരാട്ടങ്ങളുടെ പര്‍വതസമാനമായ ഔന്നത്യം നിങ്ങളെ ബോധ്യപ്പെടുത്തിയത്, മനസ്സിന്റെയും ആകാശത്തിന്റെയും വിശാലതയെ കുറിച്ച് നിങ്ങള്‍ക്ക് അറിവുനല്‍കിയത്, ക്ഷമയുടെയും ഭൂമിയുടെയും ആഴങ്ങളെക്കുറിച്ചു നിങ്ങളെ പഠിപ്പിച്ചത് ഈ പ്രസ്ഥാനമാണ്. രാജ്യസ്നേഹത്തിലേക്കു നിങ്ങളെ തിരിച്ചുനടത്തിയതും സമനീതിയെക്കുറിച്ചു നിങ്ങള്‍ക്കു പാഠം നല്‍കിയതും ഈ പ്രസ്ഥാനമാണ്. നിങ്ങള്‍ അഭിമാനം കൊള്ളുക.

സ്വന്തം ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ എന്തെങ്കിലും പങ്കുവഹിക്കാനില്ലെന്നു വിശ്വസിച്ചുപോന്ന ഒരു സമുദായത്തെ "നിങ്ങള്‍ സ്വയം മാറ്റത്തിനു വിധേയരാവുക, മാറ്റം ഒരിക്കലും നിങ്ങളെ തേടിവരില്ല'' എന്ന പാഠം നല്‍കിയത് ആരാണ്?  നിങ്ങള്‍ അധീരരായിരുന്നപ്പോള്‍ 'എന്തിന്നധീരത' എന്നു ചോദിക്കാന്‍ ധൈര്യപ്പെട്ട പ്രസ്ഥാനം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ്. ഇന്ത്യ നമ്മുടേതാണെന്നും ഇന്ത്യ ഭരിക്കാനുള്ള അവകാശം ഇന്ത്യാരാജ്യത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണെന്നും നിങ്ങളെ പഠിപ്പിച്ചത് ആരാണ്? കഴിഞ്ഞ 63 വര്‍ഷക്കാലം അന്യാധീനപ്പെട്ടുപോയ ഒരു സമുദായത്തെ - മുസ്ലിംകളെ വീണ്െടടുത്തത് ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളില്‍ വേരുകളുള്ള പോപുലര്‍ ഫ്രണ്ടാണ്. 

ഇന്ത്യയിലുടനീളം ഓടിനടന്ന് ഭരിക്കാനുള്ള അവകാശം ചോദിച്ചു വാങ്ങിയത് നിങ്ങളായിരുന്നു. രാജ്യത്തു രണ്ടുതരം നീതിയാണു നടക്കുന്നതെന്നു നിങ്ങള്‍ വിളിച്ചുപറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് യു.പി.എ. ഗവണ്‍മെന്റല്ല, യു.എ.പി.എ. ആണെന്നു നിങ്ങള്‍ ഇപ്പോള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ നിയന്ത്രിക്കണം, നിങ്ങളെ നിശ്ശബ്ദരാക്കണം.

സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യാരാജ്യത്തു മുസ്ലിംകളുടെ കൊടിയ ശത്രുക്കള്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഗുജറാത്തിലും നടന്ന വംശീയ ഉന്മൂലനം. എന്നാല്‍, മുസ്്ലിംകള്‍ കൊടിയ ശത്രുക്കളാല്‍ മാത്രമല്ല,  ഉറ്റമിത്രങ്ങളായ സ്വന്തക്കാരാല്‍ കൂടിയും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ ഫാഷിസ്റുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്ഫോടനപരമ്പരകള്‍! മലേഗാവിലും ഹൈദരാബാദിലെ മക്കാമസ്ജിദിലും സംജോതാ എക്സ്പ്രസ്സിലും ജയ്പൂരിലും അജ്മീരിലും മറ്റു ദിക്കുകളിലും നടത്തിയ സ്ഫോടനങ്ങള്‍! നിരവധി മുസ്ലിംകള്‍ കൊല്ലപ്പെട്ടു. നിരപരാധികളായ മുസ്ലിംകള്‍. എന്നാല്‍, അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത് മുസ്ലിംകളെ. കഴിഞ്ഞ 64 വര്‍ഷമായി മുസ്ലിംകളെ സംരക്ഷിക്കുമെന്നു നാം കരുതിപ്പോന്ന കോണ്‍ഗ്രസ്സ്, പോയ വര്‍ഷങ്ങളില്‍ ഹിന്ദുത്വ ഫാഷിസ്റുകള്‍ക്കും ബി.ജെ.പിക്കുമെതിരേ നാം ആരെ സഹായിച്ചുവോ അവര്‍, മുസ്ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തുവോ അവര്‍, ഇപ്പോഴും മുസ്ലിംകളെ ചെയ്യാത്ത കുറ്റത്തിന് അവര്‍, നമ്മുടെ ഉറ്റമിത്രങ്ങള്‍, കോണ്‍ഗ്രസ്സ് തുറുങ്കിലടച്ചിരിക്കുന്നു. ആ നിരപരാധികള്‍ക്ക് ഇതുവരെ മോചനമില്ല. ജയ്പൂരിലെ തുറുങ്കിലുമുണ്ട് മുസ്ലിം നിരപരാധികള്‍.

മുസ്ലിംകളെ വെടിവച്ചുകൊല്ലുന്നു. ഒരുവര്‍ഷം മുമ്പ് ഗോപാല്‍ഗഡില്‍ 10 മുസ്ലിംകളെ രാജസ്ഥാനിലെ കോണ്‍ഗ്രസ് പോലിസ് വെടിവച്ചു കൊന്നു. ഞങ്ങള്‍ അവിടെ പോയിരുന്നു. വെടിയേറ്റ മുസ്ലിംപള്ളി കണ്ടു. കത്തിക്കരിഞ്ഞ ജഡങ്ങളുടെ അവശിഷ്ടം. അപ്പോഴും പുകയുന്ന തലച്ചോര്‍. മുസ്ലിംകള്‍ അവരുടെ, തലച്ചോര്‍ നേരത്തേ ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ഒരിടത്തും ഉണ്ടാവുമായിരുന്നില്ല, തീര്‍ച്ച. 

സുഹൃത്തുക്കളേ, വിദ്യാഭ്യാസമുള്ള മുസ്ലിം ചെറുപ്പക്കാര്‍ എപ്പോഴും എവിടെവച്ചും പിടിക്കപ്പെടാം എന്ന സ്ഥിതിയാണു രാജ്യത്തുള്ളത്. കള്ളക്കേസുകള്‍ ചുമത്തി മുസ്ലിംകളെ കുരുക്കുന്നു- ഒരിക്കലും മോചനമില്ലാത്തവിധം. ഇന്നു മുസ്ലിം ഉമ്മയുടെ കണ്‍ചുഴികളില്‍നിന്നു പുറത്തുവരുന്നത് കണ്ണീരല്ല, മര്‍ദ്ദനങ്ങള്‍ക്കു വിധേയനായ, മുഖത്തു കരുവാളിപ്പുള്ള സ്വന്തം മകനാണ്. ഇവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. 

സുഹൃത്തുക്കളേ, നിങ്ങള്‍ ഇരകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നു. മുസ്ലിമും ദലിതനും ആദിവാസിയും പിന്നാക്കക്കാരനും ഒരേ രക്തത്തില്‍ ജനിച്ചവരാണെന്നും അതിനാല്‍ ഒരേ ബലിഷ്ഠപാശത്തില്‍ കോര്‍ത്തിണക്കപ്പെടണമെന്നും നിങ്ങളാഗ്രഹിക്കുന്നു- നിങ്ങളെ നിശ്ശബ്ദരാക്കാതിരുന്നുകൂടാ എന്നു ചിലര്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. 

നിങ്ങള്‍ അമേരിക്കയെയും അതിന്റെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെയും നിരന്തരമായി എതിര്‍ക്കുന്നു. ഇസ്രായേല്‍ എന്ന ലോകത്തിലെ ഏക തെമ്മാടിരാഷ്ട്രത്തെ നിങ്ങള്‍ 'തെമ്മാടി' എന്നു വിളിക്കുന്നു. നിങ്ങള്‍ക്കുള്ള കുറ്റപത്രം ഇത്രയും മതി.

സുഹൃത്തുക്കളേ, മുസ്ലിം സമുദായത്തിനെതിരായി ഗൂഢാലോചന രൂപംകൊണ്ടിരിക്കുന്നു. അത് വിദൂരതയിലെവിടെയോ നടക്കുന്നതാണ്. ആഗോളതലത്തിലുള്ളതാണ്. ഇന്ത്യയില്‍ മുസ്ലിംസമുദായം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. തോക്കും ചെങ്കോലും നിയമവും പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയും നിങ്ങള്‍ക്കു ചുറ്റും കാവല്‍നില്‍ക്കുകയാണ്. ഇതില്‍നിന്ന് കുതറിമാറുക ഏറെ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കേ കഴിയൂ. ആ നിശ്ചയദാര്‍ഢ്യം ഞാന്‍ നിങ്ങളുടെ മുഖത്തു കാണുന്നു.

ഇന്ത്യാരാജ്യത്തു സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നേഹത്തിന്റെ അവസാനത്തെ നാളിയും രാജ്യത്തിന്റെ നാഭിക്കെട്ടില്‍നിന്നു പിഴുതുമാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

അഴിമതി അതിന്റെ അഗ്രിമസ്ഥാനത്തെത്തി. അവസാനത്തെ ലോഡ് കല്‍ക്കരിയും നീക്കിക്കഴിയുന്നതു വരെ അഴിമതി ലേലം വിളി നടത്തും. അവസാനത്തെ ടണ്‍ കല്‍ക്കരിയും നീക്കിക്കഴിയുന്നതു വരെ സ്വന്തം കൃഷിഭൂമിക്കു വേണ്ടിയും വനഭൂമിക്കു വേണ്ടിയും സമരം ചെയ്യുന്ന ആദിവാസി മാവോവാദിയായി അറിയപ്പെടുകയും ചെയ്യും.

മുസ്ലിംകളോടുള്ള നിലപാടില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ വ്യത്യാസം ഇല്ലാത്ത പോലെത്തന്നെ, അഴിമതിയിലും രണ്ടും തമ്മില്‍ വ്യത്യാസമില്ല. ഗഡ്കരിയും റോബര്‍ട്ട് വദ്രയെന്ന ഇന്ത്യയുടെ മരുമകനും തമ്മില്‍ വ്യത്യാസമില്ല. അഴിമതിയുടെ കാര്യത്തില്‍ ഏതാണ് ഗഡ്കരി, ആരാണ് കല്‍ക്കരി എന്ന തിരിച്ചറിവ് അസാധ്യമായിരിക്കുന്നു. പക്ഷേ, ഒരു കാര്യം സമ്മതിച്ചേ മതിയാവൂ. ഇന്ത്യയില്‍ മറ്റൊരു മുതലാളിയും ചെയ്തിട്ടില്ലാത്ത വിധം സ്വന്തം തൊഴിലാളികളെയും ഡ്രൈവര്‍മാരെയും കോടികളുടെ ആസ്തിയുള്ള മുതലാളിമാരാക്കിയിരിക്കുന്നു ബി.ജെ.പി. അധ്യക്ഷന്‍ ഗഡ്കരി. വന്ദേമാതരം! എന്നല്ലാതെ എന്തുപറയാന്‍.

സാമ്രാജ്യത്വപ്രീണനത്തിലും അഴിമതിയിലും നിറഞ്ഞാടുന്നവരും പൌരന്മാര്‍ക്കിടയില്‍ രണ്ടുതരം നീതി നടപ്പാക്കുന്നവരുമായ അധികാരികളില്‍നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ - സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായാണ് ഞാനിവിടെ സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ നയിക്കപ്പെടുന്ന ജനകീയപ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ടിനു പിന്തുണ നല്‍കാതിരിക്കാന്‍ അതുകൊണ്ടുതന്നെ എസ്.ഡി.പി.ഐക്കു സാധ്യമല്ല.

ഇവിടെ വലിയൊരു ഗൂഢപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. അതു മുസ്ലിംകളിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതല്ല. മുഴുവന്‍ മുസ്ലിംകളുമാണ് അവരുടെ ലക്ഷ്യം. ഇപ്പോള്‍ 'ഞാനല്ല, നീയാണ് ' എന്നു നമുക്കു പറയാന്‍ പറ്റിയെന്നു വരും. എന്നാല്‍, ഞാനും നീയും അവനും ഇവനും എല്ലാവരും ഉള്‍പ്പെടുന്ന, ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ഒരു കുരുക്കുവീഴും. അതു വരാതിരിക്കണമെങ്കില്‍ മുസ്ലിംകള്‍ മാത്രമല്ല, എല്ലാ മര്‍ദ്ദിതവിഭാഗങ്ങളും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനതയും ഒന്നിച്ചുനില്‍ക്കേണ്ടതായിവരും. ഈ ഗൂഢാലോചനക്കാര്‍, കൊല്ലുന്നവരും കൊല്ലിക്കുന്നവരുമാണ്, ഭരണവര്‍ഗമാണ്. അവരുടെ കൂടെ ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടികളും വേട്ടനായ്ക്കളുമുണ്ട്. ആശിര്‍വദിക്കാന്‍ കെല്‍പ്പുള്ള സന്ന്യാസവുമുണ്ട്. അതുകൊണ്ട് ഒന്നിച്ചുചേര്‍ന്ന് ഒന്നായ മുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ട്.

സഹോദരന്മാരേ, സഹോദരികളേ,

ഒരു ദിനം വരും.  ഉമ്മമാരുടെ കണ്ണീരും രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കുള്ള വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന യൌവനത്തിന്റെ വിയര്‍പ്പും നല്ല ജീവിതത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ രക്തസാക്ഷിയുടെ രക്തവും ഒന്നിച്ചുചേരുന്ന ഒരു ദിനം; കണ്ണീരും വിയര്‍പ്പും രക്തവും ഒന്നിച്ചുചേരുന്ന ഒരു ദിനം. ഭൂമിയുടെ പരപ്പും ആഴങ്ങളും ആകാശവും അതിന്റെ ശൂന്യത പോലും വിറ്റുമുടിക്കുന്ന അഴിമതിക്കാര്‍ വീര്‍പ്പുമുട്ടുന്ന ഒരു ദിവസമായിരിക്കുമത്. അതു വളരെ അകലയല്ല. 

പ്രിയ സഹോദരിമാരേ, അന്നേക്ക് വേണ്ടി നിങ്ങള്‍ നിങ്ങളുടെ കണ്ണീരിന് അവധി നല്‍കുക. നിങ്ങളുടെ കണ്ണിലെ കൃഷ്്്ണമണിക്ക് കാവലിരിക്കുക. അന്നു നിങ്ങളുടെ കണ്‍കോണുകളില്‍നിന്നു പുറത്തുവരുന്ന ബാഷ്പകണങ്ങള്‍ പൊട്ടിച്ചിതറി, ആയിരം പൌരുഷം ജനനം കൊള്ളട്ടെ. അവര്‍ നാടിനെ ഗഹനമായി സ്നേഹിക്കുന്നവരും നാട്ടുകാരോടു കരുണയുള്ളവരുമായിരിക്കും. അന്നു നിങ്ങളുടെ കണ്‍കുഴിയില്‍നിന്ന് ആഗ്നേയം പ്രസരിക്കട്ടെ. അത് ഇന്ത്യന്‍ ഫാഷിസത്തിന്റെ ചിതാഗ്നിയായി മാറുന്നതു നിങ്ങളിലെ കൃഷ്ണമണികള്‍ക്കു കാണാനാവും.

പ്രിയപ്പെട്ട സഹോദരന്മാരേ,

നിങ്ങള്‍ നിങ്ങളുടെ നേതാക്കളെക്കുറിച്ച് അഭിമാനം കൊള്ളുക. അവര്‍ മുമ്പ് മുതലേ പറയാറുള്ള ഒരു കാര്യം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. മൂന്നു സ്ഥലങ്ങള്‍ നമ്മുടേതാണ്, നമുക്കു സന്ദര്‍ശിക്കാനുള്ളതാണ്- ജയില്‍, ആശുപത്രി, ഖബര്‍സ്ഥാന്‍.

നിങ്ങള്‍ നിങ്ങളുടെ നേതാക്കളോടൊപ്പം നിലകൊള്ളുക. ജീവിക്കുന്നെങ്കില്‍ അവരോടൊപ്പം ജീവിക്കുക. മരിക്കുന്നെങ്കില്‍ അവരോടൊപ്പം മരിക്കുക. 

അവസാനമായി, നിശ്ചയദാര്‍ഢ്യം തുടിച്ചുനില്‍ക്കുന്ന നിങ്ങളുടെ മുഖത്തു നോക്കി ചോദിക്കട്ടെ, ആര്‍ക്കെങ്കിലും നിങ്ങളെ ഭയപ്പെടുത്താന്‍ കഴിയുമോ? നിശ്ചയദാര്‍ഢ്യം തുടിച്ചുനില്‍ക്കുന്ന നിങ്ങളുടെ മുഖത്തു നോക്കി ചോദിക്കട്ടെ, ആര്‍ക്കെങ്കിലും നിങ്ങളെ നിശ്ശബ്ദരാക്കാന്‍ സാധിക്കുമോ?

നിങ്ങള്‍ക്ക് നന്ദി- ജയ്ഹിന്ദ്

    ഇ. അബൂബക്കര്‍ (എസ്. ഡി. പി. ഐ. ദേശീയ പ്രസിഡന്റ്)

2012, ഡിസംബർ 17, തിങ്കളാഴ്‌ച

ദഅവത്തും ജിഹാദും തമ്മില്‍ ബന്ധമുണ്ടോ ? -2

ജിഹാദിന്റെ നിര്‍ബന്ധത്തെ സൂചിപ്പിക്കുന്ന ഖുര്‍ആനിക വചനങ്ങളില്‍ ചിലത് ഇതാ നോക്കൂ.
  "യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പ്പന നല്‍കപ്പെട്ടിരിക്കുന്നു.അതാകട്ടെ                നിങ്ങള്‍ക്ക്  അനിഷ്ടകരമാകുന്നു.എന്നാല്‍ ഏതൊരു കാര്യം നിങ്ങള്‍ വെറുക്കുന്നുവോ അത് നിങ്ങള്‍ക്ക്  ഗുണകര മായിരിക്കുകയും,ഏതൊരു കാര്യം നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ അതു നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നു വരാം.അല്ലാഹു അറിയുന്നു.നിങ്ങള്‍ അറിയുന്നില്ല". 
  (ബഖറ:216)
    "മുശ് രിക്കുകളോട് ആകമാനം നിങ്ങള്‍ യുദ്ധം ചെയ്യുക.അവര്‍ ആകമാനം നിങ്ങളോട് യുദ്ധം
     ചെയ്യുന്നത് പോലെ.അറിയുക,തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണ്".
                                                                                         (തൌബ:36)
    "വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും
     അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക.അവര്‍ കീഴോതുങ്ങികൊണ്ട് കൈയോടെ കപ്പം കൊടുക്കുന്നതു വരെ".(തൌബ:29)
     ഒരു ഹദീസ് കാണുക.
    "എല്ലാ അമീറിന്റെ മേലും ജിഹാദ് നിര്‍ബന്ധമാണ്.അവന്‍ പുണ്യവാനായാലും തെമ്മാടിയായാലുംശരി '.(അബൂദാവൂദ്)
മറ്റൊരു ഹദീസ്
    "ജനങ്ങള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നതുവരെ യുദ്ധം ചെയ്യാന്‍
     എന്നോടു കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.അതുപോലെ നമസ്കാരം നിലനിര്‍ത്തുന്നതുവരെയും
     സകാത്ത് കൊടുക്കുന്നതുവരെയും.അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ന്യായമായ രീതിയില്‍ അവരുടെ
     രക്തവും ധനവും സുരക്ഷിതമായിരിക്കും.അവരുടെ യഥാര്‍ത്ഥ കണക്കെടുപ്പ് അല്ലാഹുവിന്റെ
     മേലാണ്."  (മുസ്ലിം)

ഫര്‍ള് കിഫായ (സാമൂഹ്യ ബാധ്യത)
     മേല്‍ ഉദ്ധരിച്ച ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ ജിഹാദ് നിര്‍ബന്ധ
ബാധ്യതയാണന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു.എന്നാല്‍ നിരവധി കര്മ്മ
ശാസ്ത്ര പണ്ഡിതരും ഇതര പണ്ഡിതരും ജിഹാദ് ഫര്‍ള്  കിഫായയാണെന്നാണ് അംഗീകരി ക്കുന്നത്.ജിഹാദ് ഫര്‍ള് ഐന്‍ (വ്യക്തിഭാധ്യത)ആണെന്ന്‍ കരുതുന്ന പണ്ഡിതരും ഉണ്ട്.
      സൂറത്തു തൌബയിലെ "വമാകാനല്‍ "(122) തുടങ്ങുന്ന ആയത്തും അതുപോലെ "ലായസ്ഥവി"
(95)എന്നു തുടങ്ങുന്ന സൂറത്തു നിസാഇലെ ആയത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ശരിയാ
യത് ജിഹാദ് ഫര്‍ള് കിഫായ ആണെന്ന്‍ മനസ്സിലാക്കലാണ്. ചില പൂര്‍വ്വിക പണ്ഡിതന്മാര്‍
ജിഹാദ് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഇത് ഫര്‍ള് ഐനിനെ ദുര്‍ബലപ്പെടുത്താന്‍
വേണ്ടി പറഞ്ഞതാണ് എന്ന്‍ മനസ്സിലാകുന്നു.ഇതില്‍നിന്നും ജിഹാദ് ഫര്‍ള് കിഫായയാണെ ന്നതിന്ന് കൂടുതല്‍ ബലം നല്‍കുന്നു.ജിഹാദിനെ സംബന്ധിച്ച ആയത്തുകളും ഹദീസുകളും അത്
ഫര്‍ളാണ് എന്നതിന്ന് തെളിവല്ലെങ്കില്‍ പിന്നെ ഒരു കാര്യം നിര്‍ബന്ധമാകാന്‍ വേണ്ട
മാനദണ്ഡം എന്താണ് ?

ഫര്‍ള് ഐന്‍ (വൈയക്തിക ബാധ്യത)
    ജിഹാദ് ഫര്‍ള് ഐന്‍ ആയിത്തീരുന്നത് മൂന്ന്‍ അവസരങ്ങളിലാണെന്നാണ് പണ്ഡിതമതം.
   1.ശത്രു മുസ്ലിം പ്രദേശത്തെ ആക്രമിച്ചാല്‍ .
   2.മുസ്ലിം സമൂഹത്തിന്റെ അമീര്‍ ജിഹാദ് പ്രഖ്യാപിച്ചാല്‍ .
   3.മുസ്ലിംങ്ങളും സത്യനിഷേധികളും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങി നിന്നു കഴിഞ്ഞാല്‍ .

ആന്തരിക കാരണം: 
    ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടത് എന്തിന്ന് ?എന്ന ചോദ്യത്തിന്ന് മേലുദ്ധരിച്ച ആയത്തുകളും
ഹദീസുകളും വേണ്ടത്ര മറുവടി നല്‍കുന്നുണ്ട്.എന്നാല്‍ ഇതിന്റെ നസ്സില്‍ (പ്രമാണയോഗ്യമായ
തെളിവ്) നിന്നു പണ്ഡിതന്മാര്‍ ഇതിന്റെ ആന്തരിക തലത്തെകൂടി പരിഗണിക്കുന്നുണ്ട്.ഇതിന്റെ
ആന്തരിക കാരണം കുഫ്റാണെന്നാണ് ഇമാം ശാഫിഈ(റ)യുടെ അഭിപ്രായം.ഭൂരിപക്ഷം പണ്ഡി
തന്മാരും ഖിതാല്‍(യുദ്ധം) ആണെന്ന്‍ അഭിപ്രായപ്പെടുന്നവരാണ്.ഈ രണ്ട് അഭിപ്രായത്തില്‍ നിന്നും ഇമാം ശാഫിഈ(റ) യുടെ അഭിപ്രായം.എല്ലാ സത്യനിഷേധികളോടും ജിഹാദ് ചെയ്യപ്പെടണമെന്നും കൊലചെയ്യപ്പെടണമെന്നുമാണെന്നുള്ള തെറ്റുധാരണ കടന്നുവരാനിടയുണ്ട്.എന്നാല്‍ ഇമാം ശാഫിഈ തന്റെ 'അല്‍ ഉമ്മില്‍ 'വ്യക്തമാക്കുന്നത്, യുദ്ധകാലത്തു പോലും സ്ത്രീകളെയുംകുട്ടികളെയും ആരാധനാലയങ്ങളില്‍  ആരാധനയില്‍ മുഴുകിയവരെയും കൊല ചെയ്യാന്‍ പാടില്ലെന്നാണ്. ഇതില്‍ നിന്ന്‍ ജിസ് യ വാങ്ങാന്‍ പാടില്ല എന്നാണ് ഇമാം ശാഫിഈ യുടെ അഭിപ്രായം എന്ന്‍ തോന്നിപ്പോകും.എന്നാല്‍ ,ജിസ് യ വാങ്ങാമെന്നുതന്നെയാണ് ഇമാം ശാഫിയുടെ അഭിപ്രായം.എന്തുകൊണ്ടെന്നാല്‍ ഖുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ് വേദക്കാര്‍ കീഴൊതുങ്ങികൊണ്ട് ജിസ് യ നല്‍കാന്‍ തയ്യാറായാല്‍ പിന്നെ അവരോടു യുദ്ധം ചെയ്യാന്‍ പാടില്ലാ എന്ന്‍.
      ഇതേപ്രകാരം ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തെപ്പറ്റിയും ഒരു സംശയം തോന്നാന്‍
ഇടയുണ്ട്.ഇങ്ങോട്ട് യുദ്ധം ചെയ്യാത്തവരോട് അങ്ങോട്ട് ജിഹാദ് നടത്തേണ്ടതില്ല എന്ന്‍.ഇങ്ങോട്ട്
യുദ്ധം ചെയ്യുന്നവരോടുമാത്രം അങ്ങോട്ട് യുദ്ധം ചെയ്യുക എന്ന വാദമല്ല ഭൂരിപക്ഷം പണ്ഡിതന്‍
മാരുടെയും അഭിപ്രായം.മറിച്ച്,സത്യനിഷേധികള്‍ ഇസ്ലാം സ്വീകരിക്കുകയോ അല്ലെങ്കില്‍ ജിസ് യനല്‍കി കീഴൊതുങ്ങാന്‍ തയ്യാറാകുകയോ ചെയ്യാത്ത പക്ഷം നാട്ടില്‍ സമാധാനത്തോട്കൂടി കഴിഞ്ഞുകൂടുന്ന സത്യനിഷേധികളോട് പോലും യുദ്ധം ചെയ്യണമെന്നാണ് പണ്ഡിതമതം.
     ഇമാം ശാഫിഈയുടെയും മറ്റു കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെയും അഭിപ്രായങ്ങളില്‍ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ഇതില്‍ നിന്ന്‍ മനസ്സിലാവുന്നു. ഇതിനുബോല്‍പലകമായി സൂറത്തുതൌബയിലെ 29-ആം സൂക്തത്തിന്ന് പണ്ഡിതന്മാര്‍ നല്‍കിയ
വിശദീകരണം ഇവിടെ ഉദ്ധരിക്കാം.അതിലൂടെ ഈ വിഷയകമായി കൂടുതല്‍ വ്യക്തത കിട്ടാന്‍
അതുപകരിക്കും.
    "അവര്‍ കീഴൊതുങ്ങികൊണ്ട് കൈയോടെ കപ്പം കൊടുക്കുന്നതു വരെ (അവരോട് യുദ്ധം ചെയ്തു
കൊള്ളുക)".  (തൌബ -29)
     മൌലാനാ മുഫ്തി ഷഫീ സാഹിബ് പറയുന്നു,"ജിസ് യ എന്ന പദത്തിന്റെ അര്‍ത്ഥം 'പകരം /
പ്രതിഫലം'എന്നാണ്.സത്യനിഷേധികളില്‍ നിന്ന്‍ കൊലക്കുപകരം ഈടാക്കുന്ന തുകയെന്നാണ്
ശരീഅത്ത് ഭാഷയില്‍ ഇതിനര്‍ത്ഥം.ശിര്‍ക്കും കുഫ്റും അല്ലാഹുവിന്നും റസൂലിന്നുമെതിരെ കലാപം സൃഷ്ടിക്കലാണ്.അതുകൊണ്ടു തന്നെ അവര്‍ വധശിക്ഷക്ക് അര്‍ഹരാണ്.എന്നാല്‍ ,അല്ലാഹു അവന്റെ കാരുണ്യത്തില്‍ നിന്നും ഇവരുടെ ശിക്ഷ ലഘൂകരിച്ചു കൊടുക്കുകയാണുണ്ടായത്. അവര്‍ ജിസ് യ നല്‍കി അച്ചടക്കമുള്ള പ്രജകളായി  ജീവിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഒരു നിശ്ചിത സംഖ്യ ജിസ് യ നല്‍കി അവര്‍ക്ക് സംരക്ഷണം നല്‍കുന്നു".
(മആ രിഫുല്‍ ഖുര്‍ആന്‍ )
      വേദക്കാരോട് ഖുര്‍ആന്‍ പ്രഖ്യാപിച്ച ജിഹാദ്(ഖിതാല്‍ ) അവര്‍ക്ക് മാത്രം ബാധകമായതല്ല. മറിച്ച്, സത്യനിഷേധികളില്‍ പെട്ട എല്ലാ വിഭാഗങ്ങള്‍ക്കുമെതിരെ ഈ നിയമം ബാധകമാണ്.
   മൌലാനാ അമീന്‍ അഹ്സന്‍ ഇസ് ലാഹി എഴുതുന്നു.
 ഹത്താ യുഹ്ത്തുല്‍ഹിസ് യത്ത ഐയദിമ് വഹും സ്വാഹിറൂന്‍ .ഇവിടെ യദിമ് എന്ന പദത്തിന്റെ
ശരിയായ അര്‍ത്ഥം 'കൈ'എന്നാണ്.എന്നാല്‍ ,മേല്‍കോയ്മ,ആധിപത്യം,അധികാരം എന്നര്‍ഥ
ത്തിലൊക്കെ ഈ പദം ഉപയോഗിക്കാറുണ്ട്.അവര്‍ ജിസ് യ നല്‍കുന്നുവെന്നത് നിങ്ങളുടെ
അധികാരത്തിന്റെയും മേല്‍കോയ്മയുടെയും അനന്തരഫലമായിരിക്കണം.മറ്റൊരാര്‍ഥത്തില്‍
പറഞ്ഞാല്‍ അവരോട് യുദ്ധം ചെയ്തു,കീഴടക്കിയ ശേഷം അവരുടെ തുടര്‍ ജീവിതത്തിന്ന് ഒന്നുകില്‍ സത്യദീന്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ കൈകെട്ടി നിന്ന്‍ ജിസ് യ നല്‍കാന്‍ തയ്യാ
റാവുകയോ വേണമെന്നര്‍ഥം.സ്വാഹിറൂന്‍ - നിങ്ങളുടെ കീഴില്‍ നിങ്ങളുടെ പ്രജകളായികൊണ്ടാണ്
അവര്‍ കഴിയേണ്ടത്.യഥാര്‍ത്ഥത്തില്‍ ഇവിടെ വിശദീകരിക്കപ്പെട്ട വിധി വേദക്കാരുമായി
(യഹൂദികളും ക്രിസ്ത്യാനികളും) ബന്ധപ്പെടുന്നതാണ്.എന്നാല്‍ സ്വഹാബിമാരുടെ കാലത്തുതന്നെ
എല്ലാ അമുസ്ലിങ്ങളുടെ മേലും ബാധകമാക്കിയിരുന്നു ഈ വിധി.അഗ്നി ആരാധകരെ വേദക്കാരോട് ഉപമിച്ചുകൊണ്ട് അവരോട് ഇതേ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.ഇനി ഈ വിഷയകമായി പണ്ഡിതന്‍മാരില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ അത് ശാഖാപരമായതു മാത്രമാണ്.(തദബ്ബുരെ ഖുര്‍ആന്‍ )
     നമ്മുടെ ചര്‍ച്ചയുടെ രത്നച്ചുരുക്കം ഇതാണ്.അറേബ്യന്‍ ഉപദീപിന്‍റെ പരിധിയില്‍ ജിഹാദിനുള്ള
മാനദണ്ഡം സത്യനിഷേധം എന്നത് മാത്രമാണ്.അതായത് അവിടെ കുഫ്റിന്‍റെ ആധിക്യം എന്നത് വളരെ വിദൂരമായ കാര്യമാണ്.ഒരു നിലക്കും സത്യനിഷേധത്തെ അവിടെ വെച്ചുപൊറിപ്പിക്കില്ല.സത്യനിഷേധികള്‍ക്ക് രണ്ടേ രണ്ടു മാര്‍ഗമേ അവിടെയുള്ളൂ.ഒന്നുകില്‍ ഇസ്ലാം സ്വീകരിക്കുക.അല്ലെങ്കില്‍ വധിക്കപ്പെടുക.മൂന്നാമതൊരു മാര്‍ഗം അവര്‍ക്കില്ല.അറേബ്യന്‍ ഉപദ്വീപൊഴികെയുള്ളിടത്തൊക്കെ കുഫ്റിനെ സഹിക്കേണ്ടി വരും.എന്നാല്‍ കുഫ്റിന്‍റെ ആധിപത്യം എവിടേയുംസ്വീകാര്യമല്ല തന്നെ.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എവിടെ കുഫ്റിന്‍റെ ആധിപത്യമുണ്ടോ അവിടെ ജിഹാദ് നിര്‍ബന്ധമാണ്.ളുഹര്‍ നമസ്കാരത്തിന്ന് സമയമാകാന്‍ സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന്‍ തെറ്റുക എന്നത് നിര്‍ബന്ധമാണെന്നതുപോലെയാണ് ജിഹാദ് നിര്‍ബന്ധമാകുന്നതിന്നു കുഫ്റും കുഫ്റിന്‍റെ ആധിക്യവും നിലനില്‍ക്കുകയെന്നത്.

ജിഹാദ് നിര്‍ബന്ധ ബാധ്യതയാകുന്നവര്‍ :
      ആരുടെ മേലാണ് ജിഹാദ് നിര്‍ബന്ധ ബാധ്യതയാകുന്നത് ? അതിന് എന്തെല്ലാം വിശേഷണ ങ്ങള്‍ പൂര്‍ത്തിയാകണം? എന്തെല്ലാം വേണ്ടതില്ല?ഉദാഹരണത്തിന്ന് നമസ്കാരം നിര്‍ബന്ധമായ ഒരു ആരാധനയാണ്.എങ്കിലും വ്യക്തികള്‍ക്കത് നിര്‍ബന്ധമാകണമെങ്കില്‍ അവരില്‍ ചിലനിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം.ഉദാഹരണത്തിന്ന്,കുട്ടികള്‍ക്കും വിശേഷബുദ്ധിയില്ലാത്തവര്‍ക്കും നമസ്കാരം നിര്‍ബന്ധമില്ല.ഇതേ പ്രകാരം ജിഹാദ് സ്വന്തം നിലക്ക് നിര്‍ബന്ധമാണെ ങ്കിലും അതിന്റെ നിര്‍വഹണത്തിന്ന് വ്യക്തിയില്‍ ചില നിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം.
ഖുര്‍ആന്‍ പറയുന്നതു കാണുക,
   "അന്ധന്‍റെമേലും കുരുടന്റെമേലും മുടന്തന്‍റെമേലും രോഗിയുടെമേലും കുറ്റമില്ല".(ഫതഹ് 17)
   "ബലഹീനരുടെ മേലും,രോഗികളുടെ മേലും,ചെലവഴിക്കാന്‍ യാതൊന്നും കിട്ടാത്തവരുടെ മേലും
    അവര്‍ അല്ലാഹുവിനോടും റസൂലിനോടും ഗുണകാംക്ഷയുള്ളവരാണെങ്കില്‍ (യുദ്ധത്തിനു      
    പോകാത്തതിന്റെ പേരില്‍ ) യാതൊരു കുറ്റവുമില്ല".(തൌബ 91)
   അന്ധനും രോഗിക്കും മുടന്തനും ഒന്നിന്നും വകയില്ലാത്തവനും ജിഹാദ് നിര്‍ബന്ധമില്ല എന്ന്‍ മേല്‍സൂക്തം വ്യക്തമാക്കുന്നു.ഇതുപോലെ ശരീഅത്തിന്റെ മറ്റു ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ബുദ്ധി,പ്രായപൂര്‍ത്തി,പുരുഷന്‍ ,സ്വതന്ത്രന്‍ ഇതൊക്കെതന്നെ ജിഹാദിനുള്ള നിബന്ധനകളായി പരിഗണിക്കുന്നുണ്ട്.അതായത് കാഫിര്‍ ,പ്രായപൂര്‍ത്തിയാകാത്തവര് ,സ്ത്രീ,അടിമ,സ്വബോധ മില്ലാത്തവര്‍ ഇവരുടെ മേല്‍ ജിഹാദ് നിര്‍ബന്ധമില്ല എന്നര്‍ത്ഥം.
   ബദാഇഹ് അല്‍സ്വനായിഹ്     എന്ന ഗ്രന്ഥത്തില്‍ കാണാം:
  "അന്ധനും,മുടന്തനും,വികലാംഗനും,വൃദ്ധനും,രോഗിക്കും,ദുര്‍ബലനും,യാതൊന്നിന്നും വകയില്ലാത്തവന്റെ മേലും ജിഹാദ് നിര്‍ബന്ധമില്ല"
 ഹിദായത്തില്‍ ഇങ്ങനെ കാണാം:
   "സത്യനിഷേധികള്‍ ഇങ്ങോട്ടു യുദ്ധം ചെയ്യുന്നില്ലെങ്കില്‍ പോലും അവരോടു യുദ്ധം ചെയ്യല്‍
നിര്‍ബന്ധമാണ്.എന്നാല്‍ കുട്ടികള്‍ (എന്തു കൊണ്ടെന്നാല്‍ കരുണ അര്‍ഹിക്കുന്നവരാണ്), അടിമകള്‍ (അയാള്‍ക്ക് ഉടമയുടെ അനുവാദം ആവശ്യമാണ്),സ്ത്രീകള്‍ (സ്ത്രീകള്‍ക്ക് ഭര്‍ത്താ
വിന്റെ അനുവദിയും ആവശ്യമായതിനാല്‍ ),അന്ധന്‍,മുടന്തന്‍ എന്നിവരുടെ മേലും ജിഹാദ് നിര്‍ബന്ധമില്ല.എന്നാല്‍ ഏതെങ്കിലും പട്ടണത്തില്‍ ശത്രു ആക്രമണം തുടങ്ങിക്കഴിഞ്ഞാല്‍ പ്രതി
രോധിക്കല്‍ മേല്‍പറഞ്ഞവര്‍ക്കും ബാധ്യതയായിത്തീരും.ആ സന്ദര്‍ഭത്തില്‍ അടിമക്ക് യാജമാ
നന്‍റെ അനുമതിയോ,ഭാര്യക്ക് ഭര്‍ത്താവിന്റെ അനുമതിയോ വാങ്ങേണ്ടതില്ല.പ്രതിരോധ യുദ്ധം
ഫര്‍ള് ഐന്‍ (വൈയക്തിക ബാധ്യത)യാണ്.  
      ജിഹാദ് നിര്‍ബന്ധമാകുന്നതിന്നും അതിന്റെ നിര്‍വഹണ ബാധ്യതക്കും ഇതിനപ്പുറം മറ്റു 
നിബന്ധനകളൊന്നുമില്ല എന്ന്‍ മേല്‍സൂചിപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു 
പറയാന്‍ സാധിക്കും.അതുകൊണ്ട് ഏതെങ്കിലും പ്രദേശത്തെ മുസ്ലിമിന്ന് ജിഹാദ് നിര്‍ബന്ധമില്ല എന്നോ,അതിന്റെ നിര്‍വഹണം തങ്ങളുടെ ബാധ്യതയല്ല എന്നോ പറയാന്‍ പാടുള്ളതല്ല.കാരണം,
ഭൂമിയില്‍ അധിക സ്ഥലത്തും കുഫ്റിന്റെയോ,ശിര്‍ക്കിന്‍റെയോ ആധിപത്യം കൊടിക്കുത്തി വാഴുന്നുണ്ട്.ഇത് ജിഹാദ് നിര്‍ബന്ധമാകാനുള്ള മാനദന്ധമാണ്.ഖുര്‍ആന്റെ പ്രഖ്യാപനം ഇക്കാര്യത്തില്‍ ഖന്ധിതമാണ് താനും. 

                                                       (തുടരും)

2012, ഡിസംബർ 10, തിങ്കളാഴ്‌ച

ബാബരി നീതിതേടുന്നു


 1949 ഡിസംബറിലാണ്‌ ബാബരി തര്‍ക്ക മന്ദിരമായി മാറിയത്‌. അതിനുമുമ്പ്‌ 423 വര്‍ഷക്കാലം മുസ്ലിംകള്‍ ആരാധനയ്‌ക്ക് ഉപയോഗപ്പെടുത്തിയിരുന്ന പള്ളിക്ക്‌ അവകാശവാദം ഉയര്‍ന്നുവന്നപ്പോള്‍ നീതിയോടൊപ്പം നില്‍ക്കാന്‍ ഭരണസംവിധാനത്തിനു കഴിയാതെ പോയി എന്നു ബാബരിയുടെ മൊത്തം ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും.
ഒരു കറുത്ത ദിനത്തിന്റെ ഓര്‍മപുതുക്കുകയാണ്‌ രാഷ്‌ട്രം ഇന്ന്‌. തുല്യ നീതിയും പൗരാവകാശവും ഉയര്‍ത്തിപ്പിടിച്ച്‌ ലോകത്തിനു മുന്നില്‍ തലയെടുപ്പോടെനിന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖം വികൃതമായതിന്റെ ഓര്‍മ പുതുക്കല്‍. ബഹുസ്വര മതനിരപേക്ഷ സമൂഹത്തില്‍ പരസ്‌പര വിശ്വാസത്തില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ അതിരിടാതെ വിഭജനം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ഷികം.
ഇരുപതു വര്‍ഷങ്ങള്‍ മുമ്പ്‌ 1992 ഡിസംബര്‍ ആറിനാണ്‌ ഇന്ത്യന്‍ മതേതരത്വത്തിന്റെ താഴികക്കുടങ്ങളെ ഒരു സംഘം ക്രിമിനലുകള്‍ തകര്‍ത്ത്‌ താഴെയിട്ടത്‌. ആ തകര്‍ത്തിടലില്‍ നിലം പൊത്തിയത്‌ നാലര നൂറ്റാണ്ട്‌ പഴക്കമുള്ള ഒരു കെട്ടിടം മാത്രമായിരുന്നില്ല. നിയമവാഴ്‌ചയും ഭരണഘടനാ മൂല്യങ്ങളും പരസ്‌പര വിശ്വാസവും മതനിരപേക്ഷതയും രാഷ്‌ട്രത്തിന്റെ യശസുമായിരുന്നു. നിയമവാഴ്‌ച ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിച്ചവരുടെ എല്ലാ കണക്കുകൂട്ടലുകളും അന്നു തകിടം മറിഞ്ഞു. ബാബറി പള്ളിയുടെ ഓരോ കല്ലിന്‍ കഷണങ്ങളും നിലംപൊത്തുമ്പോഴും സ്വന്തം രാഷ്‌ട്രം തകരുകയാണെന്ന്‌ രാജ്യസ്‌നേഹികള്‍ ആകുലപ്പെട്ടു.
463 വര്‍ഷം പഴക്കമുണ്ടായിരുന്ന പള്ളി തച്ചുതകര്‍ക്കാന്‍ ഒരു നാള്‍ പൊടുന്നനെ ഇറങ്ങിപുറപ്പെട്ടതായിരുന്നില്ല സംഘപരിവാര്‍ ശക്‌തികള്‍. ദീര്‍ഘനാളത്തെ രാഷ്‌ട്രീയ ചരടുവലിയുടെ അന്ത്യത്തിലാണ്‌ ബാബറിയുടെ മിനാരങ്ങള്‍ തകര്‍ന്നു വീഴുന്നത്‌. മുസ്ലിംകളുടെ ആരാധനാലയം തകര്‍ത്ത്‌ അവിടെ ശ്രീരാമ ക്ഷേത്രം പണിയുക എന്നത്‌ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളുടെ മതപരമായ ആവശ്യമായിരുന്നില്ല ഒരുകാലത്തും. ഹൈന്ദവ വിശ്വാസികളുടെ മഹാഭൂരിപക്ഷത്തിനും അത്തരം ഒരാശയത്തോട്‌ യോജിക്കാനും കഴിയുമായിരുന്നില്ല. ഹിന്ദുത്വശക്‌തികളുടെ രാഷ്‌ട്രീയ അജന്‍ഡ ഒന്നുമാത്രമായിരുന്നു രാമക്ഷേത്ര നിര്‍മാണ പദ്ധതി. ആ അജന്‍ഡ സാധ്യമാക്കിയെടുക്കുന്നതില്‍ ദീര്‍ഘകാലത്തെ അടിസ്‌ഥാനരഹിത പ്രചാരണങ്ങളിലൂടെ ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്താനും മതേതര കക്ഷിയായി അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസിനെപോലും സമ്മര്‍ദത്തിലാക്കി വിറപ്പിച്ചു നിര്‍ത്താനും സാധിച്ചതിലൂടെയാണ്‌ ബാബറി തകര്‍ച്ച എളുപ്പമാക്കാന്‍ സാധിച്ചത്‌. ബാബറി മസ്‌്ജിദ്‌ തകര്‍ത്തതാരാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
പള്ളി തകര്‍ത്തവരെകുറിച്ച്‌ കൃത്യമായ തെളിവുകളുണ്ടായിട്ടും രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കഴിയാത്ത വിധം വിറങ്ങിലിച്ചു നില്‍ക്കുകയാണ്‌ നമ്മുടെ ഭരണനീതിന്യായ സംവിധാനം. തുടര്‍ച്ചയായ നീതിനിഷേധത്തിന്റെയും വഞ്ചനയുടെയും രാഷ്‌ട്രീയ കുതന്ത്രങ്ങളുടെയും കഥയാണ്‌ ബാബറി മസ്‌്ജിദിനു പറയാനുള്ളത്‌. മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം അവധിലെ (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാക്കി 1528 ല്‍ പണികഴിപ്പിച്ചതാണ്‌ ബാബറി മസ്‌ജിദ്‌. അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി വസ്‌തുതകളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ തെളിയിക്കാന്‍ ഇന്നേവരെ ആ വാദമുന്നയിക്കുന്നവര്‍ക്ക്‌ സാധിച്ചിട്ടില്ല. തികഞ്ഞ സൗഹൃദത്തിലായിരുന്ന അവധ്‌ പ്രദേശത്തെ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലകറ്റുന്നതിന്‌ ബ്രിട്ടീഷുകാരന്‍ ബാബറിയെ ഉപയോഗിച്ച്‌ ഭിന്നിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഫലം കാണാതെ പോകുകയാണുണ്ടായത്‌. സൗഹൃദത്തിലുള്ള മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മില്‍ അകറ്റിയാലേ തങ്ങളുടെ അധീശത്വം സാധ്യമാക്കാന്‍ കഴിയൂ എന്നു മനസിലാക്കിയ ഡഫ്രിന്‍ പ്രഭുവിന്റെ കാലത്താണ്‌ 1886 ല്‍ കള്ളക്കഥ സൃഷ്‌്ടിച്ച്‌ ബാബറിയുടെമേല്‍ അവകാശതര്‍ക്കത്തിനു തുനിഞ്ഞതെങ്കിലും മുഴുവന്‍ വ്യവഹാരങ്ങളും തെളിവില്ലാത്തതിനാല്‍ കോടതി തള്ളിക്കളഞ്ഞു. വിഭജനനാന്തരം അയോധ്യയിലെ വലിയ വിഭാഗം മുസ്ലിംകള്‍ പാകിസ്‌താനിലേക്കു കുടിയേറിയതോടെ മുസ്ലിം ജനസംഖ്യ കുറഞ്ഞു. തുടര്‍ന്ന്‌ ഹിന്ദുശക്‌തികള്‍ രംഗത്തെത്തിയതോടെയാണ്‌ അയോധ്യയിലെ ബാബറി മസ്‌ജിദ്‌ തര്‍ക്കത്തിനു തുടക്കമിടുന്നത്‌. 1949 ഡിസംബര്‍ 22 ന്‌ അര്‍ധരാത്രി ബാബറി മസ്‌ജിദിനകത്ത്‌ ബലമായി അതിക്രമിച്ച്‌ കടന്ന്‌ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചു.
അന്നത്തെ ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന മലയാളിയായ കെ.കെ. നായരുടെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള ഉപജാപം നടന്നത്‌. പിറ്റേദിവസംതന്നെ അതേ മജിസ്‌ട്രേറ്റ്‌ പള്ളി പൂട്ടിയിടാനും സര്‍ക്കാര്‍ ചെലവില്‍ ഹിന്ദുക്കള്‍ക്ക്‌ പൂജാരിയെ നിശ്‌ചയിച്ചു നല്‍കാനും ഉത്തരവിടുകയും ചെയ്‌തു. ഭാവിയില്‍ രാജ്യത്തുണ്ടാകാവുന്ന ദുരന്തങ്ങളെകുറിച്ച്‌ ദീര്‍ഘവീക്ഷണമുള്ള സന്യാസിമാര്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ സമൂഹം ഇതിനെതിരേ രംഗത്തുവന്നിരുന്നു. ഹിന്ദു സന്യാസിയായ അക്ഷയ്‌ ബ്രഹ്‌മചാരി നിരാഹാരസമരം നടത്തി ഇതിനെതിരേ പ്രതികരിച്ചു.
1949 ഡിസംബര്‍ മുതല്‍ മാത്രമാണ്‌ ബാബറി തര്‍ക്ക മന്ദിരമായി മാറുന്നത്‌. അതിനുമുമ്പ്‌ 423 വര്‍ഷം മുസ്ലിംകള്‍ ആരാധനയ്‌ക്ക് ഉപയോഗപ്പെടുത്തിയിരുന്ന പള്ളിക്ക്‌ അവകാശവാദം ഉയര്‍ന്നുവന്നപ്പോള്‍ നീതിയോടൊപ്പം നില്‍ക്കാന്‍ ഭരണസംവിധാനത്തിനു കഴിയാതെ പോയി എന്നു ബാബറിയുടെ മൊത്തം ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും. നിയമവ്യവഹാരം തുടങ്ങുന്നതിനിടയില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി രാമക്ഷേത്രനിര്‍മാണ പ്രസ്‌ഥാനത്തെ ഉപയോഗപ്പെടുത്താന്‍ ഹിന്ദുത്വ ശക്‌തികള്‍ തീരുമാനിച്ചിടം മുതലാണ്‌ രാജ്യം കാലുഷ്യത്തിലേക്കു നീങ്ങിയത്‌. ബാബറിയെ കേന്ദ്രബിന്ദുവാക്കി നിര്‍ത്തി ബി.ജെ.പി. നടത്തിയ രാഷ്‌ട്രീയ പ്രചരണം രാജ്യത്ത്‌ എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍ക്കും രക്‌തചൊരിച്ചിലിനും വഴിമരുന്നിട്ടു.
എണ്‍പതുകളുടെ മധ്യത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും നടത്തിയ രഥയാത്രകള്‍ ഇതിന്‌ ശക്‌തിയേകി. ഹിന്ദുത്വ അജന്‍ഡ ഉള്‍പ്പെടുത്തിയുള്ള സംഘപരിവാരത്തിന്റെ രാഷ്‌ട്രീയ പ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനു പകരം അധികാരം കൈയാളിയിരുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി മൃദുഹിന്ദുത്വ സമീപനത്തിലൂടെ ബി.ജെ.പിയോടൊപ്പമാണു സഞ്ചരിക്കുന്നത്‌. ബാബറി മസ്‌ജിദിന്റെ വിഷയത്തില്‍ അന്യായങ്ങളോരോന്നും നടന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ പൂര്‍ണാര്‍ഥത്തില്‍ ഹിന്ദുക്കള്‍ക്കു ലഭിക്കുകയുണ്ടായി. 49ല്‍ പള്ളിക്കകത്ത്‌ ബലമായി അതിക്രമിച്ചു കടന്ന്‌ വിഗ്രഹം സ്‌ഥാപിക്കുമ്പോള്‍ യു.പി. ഭരിച്ചിരുന്നത്‌ ഗോവിന്ദവല്ലഭ പന്തും രാജ്യം ഭരിച്ചിരുന്നത്‌ പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌്റുവുമായിരുന്നു.
1986 ഫെബ്രുവരി ഒന്നിന്‌ ഏകപക്ഷീയമായി പള്ളിയുടെ കവാടങ്ങള്‍ ഹിന്ദുക്കള്‍ക്കു തുറന്നു കൊടുത്തപ്പോഴും 1989 നവംബര്‍ ഒന്‍പതിനു പള്ളിയുടെ കോമ്പൗണ്ടില്‍ കൈയേറി ശിലാന്യാസം നടത്തിയപ്പോഴും ഇന്ത്യ ഭരിച്ചത്‌ രാജീവ്‌ ഗാന്ധിയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം പോലും അയോധ്യയില്‍ ിന്ന്‌ ആരംഭിച്ചതിനു പിന്നില്‍ കൃത്യമായ പ്രീണനരാഷ്‌ട്രീയമായിരുന്നു.
1992 ഡിസംബര്‍ ആറിന്‌ എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയായി നിര്‍ത്തി പള്ളി തകര്‍ക്കുന്നതിനു പൂര്‍ണസൗകര്യമൊരുക്കികൊടുത്തത്‌ നരസിംഹറാവു എന്ന കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിയായിരുന്നു. പള്ളി തകര്‍ക്കപ്പെടല്‍ പ്രക്രിയ ആരംഭിച്ച നിമിഷം മുതല്‍ പൂജാമുറിയില്‍ ധ്യാനനിരതനായ റാവു തന്റെ പൂര്‍വബന്ധം ഒളിച്ചുവയ്‌ക്കാന്‍ തയാറായിരുന്നില്ല. ബാബറി തകര്‍ച്ചയെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം അപലപിച്ചപ്പോഴും ഇന്ത്യയില്‍ പൊതുവികാരം കോണ്‍ഗ്രസിനെതിരായി ഉയര്‍ന്നുവന്നപ്പോഴും സങ്കോചമില്ലാതെ നില്‍ക്കാന്‍ റാവുവിനെ പ്രേരിപ്പച്ചത്‌ അദ്ദേഹത്തിന്റെ പൂര്‍വബന്ധങ്ങളായിരുന്നു. ബാബറി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ വിഭജനത്തെക്കാള്‍ വലിയ അരക്ഷിതാവസ്‌ഥയാണ്‌ രാജ്യത്തുണ്ടായത്‌. ജന്മനാട്ടില്‍ തന്നെ അന്യവല്‍ക്കരിക്കപ്പെട്ട നിലയിലേക്കും അരക്ഷിതബോധത്തിലേക്കും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം എടുത്തെറിയപ്പെടുകയായിരുന്നു. ദീര്‍ഘനാള്‍ ദൈവത്തെ ആരാധിച്ചിരുന്ന ആരാധനാലയം തകര്‍ത്തതിലെ വേദന കടിച്ചമര്‍ത്തിക്കഴിഞ്ഞ സമുദായത്തിന്മേല്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌്ടിച്ച്‌ കൂടുതല്‍ അരക്ഷിതത്വം പ്രധാനം ചെയ്‌തു. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മാത്രമല്ല കേരളത്തില്‍ പോലും വര്‍ഗീയകോമരങ്ങള്‍ തമിര്‍ത്താടി.
മുംബൈ നഗരത്തില്‍ 1992 ഡിസംബര്‍ ആറിനും 1993 ജനുവരി പത്തിനുമിടയില്‍ നടന്ന വംശീയ ഉന്മൂലത്തില്‍ മൂവായിരത്തിലേറെ ജീവനാണു നഷ്‌്ടപ്പെട്ടത്‌. സൂററ്റില്‍ സ്‌ത്രീകളെ നഗ്നരാക്കി നടുറോഡിലൂടെ ഓടിച്ച്‌ ബലാല്‍സംഗം ചെയ്‌തു. അങ്ങനെ എണ്ണമറ്റ കൊടുംക്രൂരതകള്‍ ബാബറി തകര്‍ച്ചയുടെ തുടര്‍ച്ചയില്‍ രാജ്യത്ത്‌ അരങ്ങേറി. അവിടെ നിയമവാഴ്‌ച ഉറപ്പുവരുത്തേണ്ടവര്‍ കലാപകാരികളോടൊപ്പം നില്‍ക്കുന്ന കാഴ്‌ചയാണു കണ്ടത്‌. ബാബറിയുടെ തകര്‍ച്ചയിലൂടെ സംഘപരിവാര്‍ ശക്‌തികള്‍ക്ക്‌ സാധിച്ചെടുക്കേണ്ട രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ പലതായിരുന്നു. അധികാരത്തിലേക്കുള്ള കുറുക്കുവഴികള്‍ ഒരുക്കുന്നതോടൊപ്പം രാജ്യത്തെ ദലിത്‌ വിഭാഗങ്ങളെയും കീഴാള സമൂഹത്തെയും തങ്ങളുടെ ചട്ടുകമാക്കി നിര്‍ത്തേണ്ടതുണ്ടായിരുന്നു.
പള്ളി തകര്‍ക്കുമ്പോള്‍ ദലിതനായ കല്യാണ്‍സിംഗ്‌ യു.പിയുടെ മുഖ്യമന്ത്രിയാകുന്നത്‌ യാദൃശ്‌ചികമായിരുന്നില്ല. സാമൂഹികനീതിയുടെ കാഹളം മുഴക്കി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വി.പി. സിംഗ്‌ എടുത്ത രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയിലൂടെ പുതിയൊരു രാഷ്‌ട്രീയം ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്നത്‌ തടയുക എന്നതും മന്ദിര്‍ രാഷ്‌ട്രീയത്തിന്റെ അടിസ്‌ഥാനങ്ങളിലൊന്നായിരുന്നു. രാഷ്‌ട്രശില്‍പി ബി.ആര്‍. അംബേദ്‌കറിന്റെ ചരമദിനത്തെ ബാബറി പള്ളി പൊളിച്ചുമാറ്റാന്‍ അനുയോജ്യ ദിനമായി തെരഞ്ഞെടുത്തത്‌ ഭാവിയിലുരുത്തിരിഞ്ഞു വരാവുന്ന രാഷ്‌ട്രീയ ധ്രുവീകരണത്തെ ലക്ഷ്യമിട്ടു കൊണ്ടു തന്നെയാണ്‌. രാഷ്‌ട്രത്തിന്‌ അംബേദ്‌്കര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെ മാനിക്കാന്‍ ഒരു ഘട്ടത്തിലും തയാറാകാത്ത ശക്‌തികള്‍ക്ക്‌ അദ്ദേഹം വിസ്‌്മൃതിയിലേക്കു പോകുന്നതില്‍ ഒട്ടും വേദനയുണ്ടാകില്ല.
മതപരമായിരുന്നില്ല രാമക്ഷേത്രനിര്‍മാണ മുന്നേറ്റമെന്ന്‌ ബൃഹത്തായ ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വ്യക്‌തമായി സമര്‍ഥിക്കുന്നുണ്ട്‌. മതപരവും രാഷ്‌ട്രീയവും വ്യക്‌തിപരവും ആരാധനാപരവുമായ സ്വാതന്ത്ര്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്‌ രാജ്യത്തെ പൗരന്മാരോട്‌ രാജ്യം നീതിചെയ്‌തു എന്നു പറയാനാവുക. ബാബറിയുടെ ഒരു ഘട്ടത്തിലും അങ്ങിനെ ഒരു നീതി ചെയ്യലിന്‌ രാഷ്‌ട്രം ഭരിച്ചവര്‍ തുനിഞ്ഞു കണ്ടിട്ടില്ല. ദീര്‍ഘനാളത്തെ വ്യവഹാരങ്ങള്‍ക്കൊടുവില്‍ അലാഹാബാദ്‌ ഹൈക്കോടതിയുടെ തീര്‍പ്പാക്കലും നീതി നിഷേധത്തിന്റെ ആവര്‍ത്തനം മാത്രമാണ്‌. ബാബറി ഉയര്‍ത്തുന്ന പ്രധാന ചോദ്യം രാജ്യത്തൊരു നിയമസംവിധാനം നിലനില്‍ക്കുന്നുണ്ടോ എന്നാണ്‌. അതിനുത്തരം നല്‍കേണ്ടത്‌ നീതിബോധമുള്ള ഭരണസംവിധാനത്തിന്റെ ബാധ്യതയാണ്‌.
ബാബറി മസ്‌ജിദ്‌ തകര്‍ച്ചയെകുറിച്ച്‌ അന്വേഷിച്ച ലിബറാന്‍ കമ്മിഷന്‍ നീണ്ട 17 വര്‍ഷത്തിനുശേഷം നല്‍കിയ റിപ്പോര്‍ട്ടിന്‌ മൂന്നു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടാകുന്നില്ല. ഇത്രയേറെ ഭീതിതമായ അവസ്‌ഥയിലേക്ക്‌ രാജ്യത്തെ നയിച്ച കുറ്റകൃത്യങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരാരെന്ന്‌ ലിബറാന്‍ കമ്മിഷന്‍ അക്കമിട്ടു പറഞ്ഞു തരുന്നുണ്ട്‌. സംഘപരിവാര നേതാക്കളും ഭരണത്തലവന്മാരും പോലീസുദ്യോസ്‌ഥന്മാരും തുടങ്ങി 68 പേര്‍ കുറ്റവാളികളാണ്‌. എന്നാല്‍ രോമത്തിനുപോലും പോറലേല്‍ക്കാതിരിക്കാന്‍ പ്രത്യേക സുരക്ഷാസംവിധാനമൊരുക്കി അവര്‍ ആദരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ മേന്മ. നീറിപ്പുകയുകയും പരിഹരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു പ്രശ്‌നമായിരുന്നില്ല ബാബറി. കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികള്‍ അവിടേക്കു വളര്‍ത്തുകയായിരുന്നു.
രാഷ്‌ട്രപിതാവിന്റെ ക്രൂരമായ കൊലപാതകത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ശരിയായ ഭീകരകൃത്യം ബാബറി ധ്വംസനമാണ്‌. രണ്ടുപതിറ്റാണ്ടിനു ശേഷവും ഈ ഭീകരകൃത്യത്തിലെ കുറ്റവാളികളെ നിയമം ശിക്ഷിക്കുന്നില്ലെങ്കില്‍ രാജ്യത്ത്‌ അരക്ഷിതാവസ്‌ഥ വളരുക മാത്രമേ ചെയ്യുകയുള്ളൂ. കോണ്‍ഗ്രസ്‌ വാക്ക്‌ പാലിച്ച ശീലം ബാബറിയുടെ കാര്യത്തില്‍ ഒരു സന്ദര്‍ഭത്തിലും ഇല്ലാത്തതുകൊണ്ടുതന്നെ 1992 ഡിസംബര്‍ 11 ന്‌ നരസിംഹ റാവു ആണയിട്ടു കൊണ്ട്‌ രാഷ്‌ട്രത്തോടു പറഞ്ഞ പള്ളി പുനര്‍നിര്‍മിക്കുമെന്ന വാഗ്‌ദാനം പാഴ്‌വാക്കു തന്നെയാണെന്ന്‌ അന്നേ വിലയിരുത്തപ്പെട്ടതാണ്‌. ബാബറി ധ്വംസനം പതുക്കെ വിസ്‌്മൃതിയിലേക്കു നീങ്ങുകയാണ്‌. മുസ്ലിംകളുടെ രാഷ്‌ട്രീയ കക്ഷിയായ മുസ്ലിംലീഗുതന്നെയും ബാബറി മറക്കണമെന്നാണ്‌ പുതിയ തലമുറയെ പഠിപ്പിക്കുന്നത്‌. ഇതാണ്‌ എന്നും ഹിന്ദുത്വര്‍ക്ക്‌ വളക്കൂറുള്ള മണ്ണാക്കി രാജ്യത്തെ മാറ്റുന്നതില്‍ പങ്ക്‌ വഹിക്കുന്നത്‌. നമ്മുടെ മറവിയിലാണ്‌ ഫാഷിസം കൂടുകൂട്ടുകയും കരുത്താര്‍ജിക്കുകയും ചെയ്യുന്നത്‌. എന്നു ബാബറി മസ്‌്ജിദ്‌ പുനര്‍നിര്‍മിച്ച്‌ നല്‍കുന്നോ അന്നു മാത്രമാണു രാഷ്‌ട്രം നീതി ചെയ്‌തു എന്നു പറയാനാവുക.

2012, ഡിസംബർ 5, ബുധനാഴ്‌ച

ബാബരീ മസ്ജിദ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം


  ഇന്ത്യയുടെ ഭരണഘടന തന്നെ പറയുന്നു ഇന്ത്യ ജനാധിപത്യ  മതേതരത്വ സോക്ഷ്യലിസ്റ്റ്‌ റിപ്പബ്ലിക് രാഷ്ട്രം ആണ് എന്ന്. ആ രാഷ്ട്രത്തില്‍ തര്‍ക്ക വിഷയം ആയി നില നിന്നിരുന്ന ഒരു പള്ളിക്ക് വേണ്ടി, അതും രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥ പരിക്കുകള്‍ ഇല്ലാതെ പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും ജനമാനസ്സുകളിലെയ്ക്ക് എറിഞ്ഞു കൊടുക്കുന്നത് എന്തിനാണ്.  ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിചിടതോളം ബാബരി മസ്ജിദ്‌ കൈവിട്ടു പോയ ഒന്നാണ്. അത് ഇവിടെ വെച്ച് മറക്കുന്നതാണ് നല്ലത്. അല്ലാതെ ജനിച്ചു വീഴുന്ന കൊച്ചു കുട്ടികളുടെ ചെവികളിലെയ്ക് വരെ പകര്‍ന്നു കൊടുത്തു കൊണ്ടു ഭാവിയിലെ പൌരന്മാരെ വര്‍ഗീയതയിലും നാടിന്‍റെ ജനാധിപത്യ സംവിധാനത്തില്‍ വരെ വിശ്വാസമില്ലാത്തവരാക്കി മാറ്റുന്നത് എന്തിനാനാണ്. ഇന്ത്യയെ പോലെ മുസ്ലിം ന്യൂന പക്ഷ രാജ്യത്ത്‌ ഭൂരിപക്ഷത്തോടു തര്‍ക്കിച്ചു പരാജയപെടുന്നതിനേക്കാള്‍ നല്ലത് സ്വയം മറക്കുന്നതാണ്..
  
        ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ വിധി തന്നെയാണ് പുറപെടുവിച്ചത്. അല്ലാതെ ബാബരി മസ്ജിദ്‌ ഭൂമി ഒരു കൂട്ടര്‍ക്കു മാത്രമായി നല്‍കുവാന്‍ ഇന്ത്യയെ പോലെ ഒരു മതേതര ജനാധിപത്യ  രാജ്യത്തിന് ഒരിക്കലും കഴിയുകയില്ല എന്നത് ഒരു വസ്തുതയാണ്..അല്ലാതെ ബാബരി പള്ളി പുനര്‍നിര്‍മ്മിക്കുവാന്‍ ഒരു സര്‍ക്കാറിനും കഴിയുകയില്ല കാരണം അതിനു പുറകില്‍ രാഷ്ട്രീയവും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമുണ്ട്.  ഇത് മനസ്സിലാക്കുകയും ഇന്ത്യയില്‍ ബാബരി മസ്ജിദ്‌ മാത്രമല്ല പള്ളിയായി ഉള്ളതെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനെകയായിരം പള്ളികള്‍ ഉള്ളപ്പോള്‍ എന്തിനാണ് ബാബരി പള്ളിയും ഉയര്‍ത്തി പിടിച്ചു വര്‍ഷാവര്‍ഷം അതിന്‍റെ ഓര്‍മ്മ പുതുക്കല്‍ എന്നോണം പ്രതികരിച്ചു കൊണ്ടു മുസ്ലീങ്ങള്‍ക്ക് പരാജയത്തിന്റെ കയ്പുനീര്‍ വീണ്ടും വീണ്ടും കുടിക്കുവാന്‍ അവസരമുണ്ടാക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു..
      
      ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിലെ ചിലരുടെ  ചിന്തകള്‍ വഴി മാറിമാറികൊണ്ടിരിക്കുമ്പോഴും നമ്മെ അലട്ടികൊണ്ടിരിക്കുന്ന ഉത്തരം  ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്നത് പോലെ രാജ്യം മതേതരത്വം ആണ് എങ്കില്‍ ഈ രാജ്യത്ത് നാലരപതിറ്റാണ്ടു കാലം ഈ രാജ്യത്തെ ഒരു ജനവിഭാഗം ആരാധന നടതിപോന്നിരുന്ന ഒരു പള്ളിതകര്‍ക്കുന്നത് രാജ്യദ്രോഹവും നീതി രഹിതവുമാണ്. അങ്ങനെയാകുമ്പോള്‍  ആ നീതിനിഷേധത്തിന് പ്രായ്ശ്ചിത്വം എന്നോണം ബാബരി മസ്ജിദ്‌ യഥാസ്ഥാനത് പുനര്‍നിര്‍മ്മിക്കുകയല്ലേ വേണ്ടത്.  പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ അങ്ങെനെ ഒന്ന് ഉണ്ടായിട്ടില്ല. മറിച്ചു നീണ്ട പത്തൊന്‍പത്  വര്‍ഷക്കാലത്തിനു ശേഷം ബാബരി മസ്ജിദു ഭൂമിയെ വീതം വെയ്ക്കാനാണ് ഇവരെല്ലാം ശ്രമിച്ചത്. അപ്പോഴും അന്വേഷണ കമ്മീഷന്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ പോലും തയ്യാറായില്ല എന്നുള്ളതാണ്.

       ഇപ്പോള്‍ ബാബരി മസ്ജിദ്‌ മറക്കണം എന്ന് പറയുന്നവരില്‍ അധികവും പള്ളി തകര്‍ത്ത സമയങ്ങളില്‍ ഈ സമുദായത്തെ സമാധാനപെടുത്താന്‍ എന്നോണം പള്ളി പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടിരുന്നു. അത് പൊയ്‌വാക്കുകള്‍ മാത്രമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ മുസ്ലീങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് മാത്രം. ബാബരി തകര്‍ച്ചയ്ക്ക് ശേഷം വന്ന പ്രസ്താവനകളില്‍ അധികവും ബാബരി മസ്ജിദ്‌ മുസ്ലീങ്ങള്‍ക്ക് തിരികെ നല്‍കണം എന്നതാണ്. പള്ളി തകര്‍ക്കുന്നതിനു പരോക്ഷമായി എങ്കിലും കൂട്ട് നിന്ന് എന്ന് ആരോപണം ഉള്ള പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു അന്ന് പറഞ്ഞു “ നാന്നൂറ്റി അമ്പതു വര്‍ഷം പഴക്കമുള്ള പള്ളി വീണ്ടും നിര്‍മ്മിക്കാന്‍ രാഷ്ട്രം പ്രതിഞാബദ്ധമാണ്. അതെ, തെമ്മാടിത്തത്തിനാണ് ഇരയായത്. ഗവണ്‍മെന്റിനു വെറുതെ നോക്കി നില്‍ക്കാനാവില്ല. അത് പുനര്‍നിര്‍മ്മിച്ചു കൊടുക്കേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്”( മാതൃഭൂമി) . നരസിംഹറാവു  മാത്രമായിരുന്നില്ല, ഇന്നത്തെ പ്രതിരോധ മന്ത്രിയായ എ കെ ആന്റണി അന്ന് പറഞ്ഞു “ഈ കറുത്ത നടപടിയ്ക്ക് ഒരൊറ്റ പ്രായ്ശ്ചിത്തമേ ഉള്ളൂ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടു ബാബരി മസ്ജിദ്‌ പുതുക്കി പണിയുക” (മലയാള മനോരമ 1992 ഡിസംബര്‍ 15).

           
           രാഷ്ട്രീയ നേതൃത്വം മാത്രമായിരുന്നില്ല, ഇന്ത്യയിലെ  മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ  ആദ്യം ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വന്നിരുന്നു.”അയോധ്യയിലെ കളങ്കം മായ്ക്കണം” എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ (1992 ഡിസംബര്‍ 8 ) എഴുതിയ മുഖപ്രസംഗത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബാബരി മസ്ജിദ്‌ പുനരുദ്ധരിക്കണം എന്ന് ആവശ്യപെട്ടിരുന്നു.മനോരമ മാത്രമല്ല “ഈ രാജ്യത്തെ ഗവണ്മെന്റും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനതയും മുന്‍കൈയെടുത്ത് ബാബരി മസ്ജിദ്‌ പൂര്‍വ്വാധികം ഭംഗിയായി പുതിക്കി പണിയണം എന്ന്  മാതൃഭൂമി (1992ഡിസംബര്‍  8) പത്രവും റിപ്പോര്‍ട്ട് നല്‍കി. മലയാള പത്രങ്ങള്‍ മാത്രമായിരുന്നില്ല  ഇതേ രീതിയില്‍ ഉള്ള  വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയത്. ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത് “ന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം എന്ന നിലയില്‍ ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണം നടത്തുകയാണ് ആദ്യം വേണ്ടത്” (ഡിസംബര്‍ 7).  എന്നായിരുന്നു ഹിന്ദു മാത്രമല്ല ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രം റിപ്പോര്‍ട്ട് ചെയ്തത് “ അയോധ്യയിലെ മന്ദിരത്തിനെറ്റ കേടുപാടുകള്‍ തീര്‍ക്കണം. കൂട്ടായ പ്രായശ്ചിത്തമെന്ന നിലയ്ക്ക് അത് വീണ്ടും രാഷ്ട്രത്തിനു സമര്‍പ്പിക്കണം (ഡിസംബര്‍ 7 )   എന്നായിരുന്നു  എന്നാല്‍ ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഈ സമുദായത്തിനെതിരെ വിധി പ്രസ്താവിക്കുമ്പോള്‍ തങ്ങള്‍ ആദ്യം പറഞ്ഞതിനെ വിഴുങ്ങുകയാണ് ചെയ്തത്.
           ഡിസംബര്‍ ആറു മുസ്ലീങ്ങള്‍ മറന്നു തുടങ്ങിയാലും അവരെ ഓര്‍മ്മപെടുതുന്നതും പള്ളി തകര്‍ത്തവര്‍ തന്നെയാണ്. അല്ലാ എന്ന് പറയുവാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം വര്‍ഷാവര്‍ഷം ഹിന്ദുശൌര്യ ദിനം ആയി ഡിസംബര്‍ ആറു ആചരിച്ചു വരികയാണ്. പള്ളി പൊളിച്ച അതെ വിഭാഗം. അതിനെതിരെ ആരും രംഗത്ത്‌ വരുന്നില്ലാ എന്നുള്ളതാണ്.. ഇന്ന് ശൌര്യ ദിനം ആച്ചരിക്കുന്നവര്‍ ബാബരി മസ്ജിദ്‌ തകര്‍ത്ത സമയത്ത് പറഞ്ഞതു  ഇന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നേരെ വിപരീതമായിട്ടായിരുന്നു. “കെട്ടിടം തകര്‍ത്തതില്‍ ഞങ്ങള്‍ക്ക്‌ പങ്കില്ല എന്നും കര്‍സേവകര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധരാണ് അത് ചെയ്തതെന്നുമായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ പ്രതികരണം.. കെട്ടിടം തകര്‍ത്തതിനെ ഞങ്ങള്‍ അപലപിക്കുന്നു എന്ന് പരിഷത്ത് വക്താവ് മനോഹര്‍ പുരി ( മനോരമ ഡിസംബര്‍ 7 )പറഞ്ഞു. പരിഷത്ത്  മാത്രമല്ല, അയോധ്യയിലെ വിവാദ കെട്ടിടം തകര്‍ത്ത നടപടി നിര്‍ഭാഗ്യകരമായി പോയെന്നും അത് ഞങ്ങളുടെ ലക്ഷ്യത്തിനു ക്ഷതമേല്‍പ്പിക്കുമെന്നും ആര്‍ എസ് എസ് വക്താവ് പ്രഫസര്‍ രാജേന്ദ്രസിംഗ് അഭിപ്രായപെട്ടു. എന്നിട്ട് ഈ വിഭാഗങ്ങള്‍ ആണ് ഓരോ വര്‍ഷവും വിജയദിവസം ആയി ഡിസംബര്‍ ആറു  ആഘോഷിക്കുന്നത് എന്നത് ഇവരുടെ കാപട്യം വിളിച്ചോതുന്നത് തന്നെയാണ്.
           
      കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ബാബരീ  മസ്ജിദ്‌ മുസ്ലീങ്ങള്‍ മറക്കണം എന്ന് പറയുന്നതില്‍ കാര്യമില്ല .ബാബരി മസ്ജിദു ധ്വംസനത്തിനു ശേഷം മുസ്ലീങ്ങള്‍ കലാപങ്ങല്‍ക്കോ അക്രമങ്ങല്‍ക്കോ ഇറങ്ങി പുറപ്പെടാതെ ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു. അപ്പോഴും ബാബരി മസ്ജിദ്‌ തകര്‍ത്തവര്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ചു കൊണ്ടെയിരിക്കുകയായിരുന്നു. ബാബരി മസ്ജിദ്‌ മാത്രമല്ല ഇന്ത്യയിലെ അനേകം പള്ളികള്‍ ഞങ്ങള്‍ പൊളിക്കും എന്ന് വരെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു ..അവസാനം ബാബരി മസ്ജിദ്‌ വിഷയത്തില്‍ നീതി പ്രതീക്ഷിച്ചു കഴിയുകയായിരുന്ന മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മുസ്ലീങ്ങള്‍ക്ക് അവകാശപെട്ട ബാബരി മസ്ജിദ്‌ പലര്‍ക്കുമായി വീതിച്ചു നല്‍കുകയാണ് ഉണ്ടായത്.ജനാധിപത്യ സംവിധാനത്തിലും മതേതരത്വത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ചു കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ ഇതിലൂടെ ചതിക്കുകയാണ് ചെയ്തത്..

        ഇന്ത്യയിലെ മുസ്ലീങ്ങള്‍ കാത്തിരുന്നത് ബാബരി മസ്ജിദിന്‍റെ പരിസരത്ത് കുറച്ചു ഭൂമിയായിരുന്നില്ല. മറിച്ചു ബാബരി മസ്ജിദ്ദ് അവിടെ പുനര്‍നിര്‍മ്മിക്കുക എന്നതായിരുന്നു. മുസ്ലീങ്ങള്‍ക്ക് അര്‍ഹതപെട്ട ഒന്നിനെ പലതായി കീറിമുറിച്ച് പലര്‍ക്കായി വീതം വെച്ച് കൊടുത്തതിനു ശേഷം അതിനെ നിങ്ങള്‍ മറക്കണം എന്ന് പറയുന്നത് ആത്മാഭിമാനമുള്ള  ഒരു സമൂഹത്തിനു ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ കഴിയുകയില്ല. അത് കൊണ്ടു തന്നെയാണ് പലരും മറക്കുകയും മറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ മറവിയ്ക്കെതിരെ ഓര്‍മ്മയുടെ കലാപം നയിച്ചുകൊണ്ട് ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വരുവാന്‍ പലരെയും പ്രേരിപ്പിക്കുന്നത്...

“ബാബരി മസ്ജിദ്‌” ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....


നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"