2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

ശഹീദ് അബൂബക്കര്‍

1992 സപ്തംബര്‍ 20.അന്നാന്നു രക്തസാക്ഷിത്വത്തിന്റെ അപരിമേയമായ വിതാനങ്ങളിലേക്കുയര്‍ത്തപ്പെട്ട്  ഷഹീദ് അബൂബക്കര്‍ നമ്മോടു വിടപറഞ്ഞത്.വിശ്വാസത്തിന്റെ സൌന്ദര്യവും ശക്തിയും ജീവിതത്തില്‍ മുഴുനീളം ഉണ്ടാവണമെന്നു നിഷ്ഠയുണ്ടായിരുന്ന അബൂബക്കര്‍ മാസ്റ്റര്‍ അതിന്നായി അല്ലാഹുവോട് കൂടുതല്‍ കൂടുതല്‍ അടുത്തുക്കൊണ്ടിരുന്നു.രാത്രിയുടെ അന്ത്യായാമത്തിലെ നമസ്കാരം മുടങ്ങാതിരിക്കാന്‍ തന്‍റെ കണ്ണിനെയും മനസ്സിനേയും അദ്ദേഹം കീഴ്പ്പെടുത്തിയെടുത്തു.അങ്ങനെ അര്‍ദ്ധരാത്രി ഏകാന്തതയില്‍ അല്ലാഹുവിന്റെ മുമ്പില്‍ വൃഥകള്‍ പങ്കുവെച്ചും കണ്ണീരൊഴുക്കിയും പ്രപഞ്ചനാഥനില്‍ നിന്നും ഈമാന്‍റെ വെളിച്ചമൂറ്റിയെടുത്തു.ശഹാദത്തിന്റെ പടവുകളിലേക്കുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിനത്.
      
                  ജീവന്‍ നല്‍കി ശഹീദ് അബൂബക്കര്‍ 22 വര്‍ഷം മുമ്പേ ഈ സമൂഹത്തിനു നല്‍കിയത് ഒരു മുന്നറിയിപ്പായിരുന്നു, ഇരുളിന്‍റെ കയങ്ങളില്‍ പതിയിരുന്ന് മുസ്ലിം സമൂഹത്തിന്റെ ശത്രുക്കള്‍    തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നുണ്ടെന്ന്. ആ മുന്നറിയിപ്പിന്റെ പുലര്‍ച്ചകളായിരുന്നു പിന്നീടങ്ങോട്ടുള്ള കേരത്തിന്‍റെ സാമൂഹികാന്തരീക്ഷം.

                  ശഹീദിന്റെ ചോര ഒരു സമൂഹത്തിന്റെ ജീവജലമാണ്. അല്ലാഹുവിനെ മാത്രം ആലംബമാക്കുന്നവരാണ് ശഹീദുകള്‍ .ജീവിച്ചിരിക്കെ ജനങ്ങളില്‍ അഭയമര്‍പ്പിക്കാത്തവര്‍ ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവര്‍ .വിനയവും വിശ്വാസതയും നിഷ്കളങ്കതയും ധീരതയും മുകമുദ്രയാക്കിയവര്‍ .അവരറിയാതെതന്നെ അല്ലാഹു അവരെ തോഴരാക്കിയെടുക്കും.അവര്‍ അല്ലാഹുവിന്റെ പ്രകാശത്താല്‍ വലയം ചെയ്യപ്പെടും. "അല്ലാഹു ഭൂമിയാകാശങ്ങളുടെ പ്രകാശമാണ്".

                 മുസ്ലിം സമൂഹത്തിനു നഷ്ടപ്പെട്ടുപോയത് ഈ ബോധമാണ്.അതുകൊണ്ടാണ് പരലോകത്തെക്കാള്‍ ഭൌതികതയ്ക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു സമുദായമായി മുസ്ലിം ഉമ്മത്ത് പരിവര്‍ത്തിതമാകുന്നത്.സര്‍വ സംസ്കാരങ്ങളെയും വാരിപ്പുണരുന്നതും സുഖലോലുപതയില്‍ അനുഷ്ഠിച്ചുപോകാവുന്ന ഒരുതരം അനുഷ്ഠാനമതമായി ഇസ്ലാമിനെ മുസ്ലിം തലമുറകള്‍ മനസ്സിലാക്കിപ്പോരുന്നതും അതിനാല്‍ തന്നെ.മുസ്ലിം സമൂഹത്തെ മറ്റൊരു 'ദീന്‍ ഇലാഹി'യിലേക്കുനയിക്കുകയാണോ എന്നു ഭയപ്പെടുത്തുമാറ്. 

               സവര്‍ന്നവല്‍കൃത ഇസ്ലാമിനെ പുണരാനാന്നു മതനേതൃത്വം മത്സരിച്ചു കൊണ്ടി രിക്കുന്നത്.ഇസ്ലാമിന്റെ തനിമയും ആര്‍ജ്ജവവും കൈമുതലായുള്ള ഒരു വിഭാഗത്തിന്നു മാത്രമേ -ശഹാദത്ത് ഒരഭിലാഷമായി നെഞ്ചില്‍ പേറുന്നവര്‍ക്കേ -വരും തലമുറയെ ഇസ്ലാമില്‍ അടിയുറച്ചുനിര്‍ത്താനാവൂ എന്നാന്നു ശഹീദ് അബൂബക്കറിനെ കുറിച്ചുള്ള ഓര്‍മകള്‍ നമ്മെ ഉണര്‍ത്തുന്നത്.

                "രക്തസാക്ഷികള്‍ മരിച്ചുപോയന്നു നിങ്ങള്‍ കരുതരുത്.അവര്‍ ജീവിച്ചിരിക്കുന്നുണ്ട്." അതെ, ഓരോ ശഹീദും സമൂഹത്തില്‍ തങ്ങളുടെ ദൌത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട് -ജീവിച്ചിരിക്കുന്നവരെക്കാളേറെ.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"