
1949 ജൂണ്‍ 1 മുതല്‍ 1950 മാര്‍ച്ച് 14 വരെ ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായിരുന്നു കെ.കെ. നായര്‍. മഹന്ത് ദിഗ് വിജയ് നാഥിന്‍റെ സുഹൃത്തായിരുന്ന അദ്ദേഹം പിന്നീടു ജനസംഘത്തിന്റെ ടിക്കറ്റില്‍ ബഹ്റയില്‍നിന്നു ലോക്സഭയിലേക്കു മല്‍സരിച്ചു വിജയിക്കുകയുണ്ടായി. ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കുറഞ്ഞ കാലത്തിനിടയ്ക്ക് ഫൈസാബാദ് ജില്ലയില്‍ പല നിഗൂഢപദ്ധതികളും അദ്ദേഹം നടപ്പാക്കി. അതിലൊന്ന് ബാബരിമസ്ജിദിനെതിരായതായിരുന്നു. മറ്റു ഗൂഢീക്കങ്ങളിലൂടെ ഫൈസാബാദിന്റെ പരിസരങ്ങളിലെ ഏക്കര്‍കണക്കിനു ഭൂമിയാണു നായര്‍ കൈവശപ്പെടുത്തിയത്.
സ്വാര്‍ഥനേട്ടേങ്ങള്‍ക്കു വേണ്ടി മാത്രം മതത്തെ കൂട്ടുപിടിക്കുന്ന ഒരു യഥാര്‍ഥ വര്‍ഗീയവാദിയായിരുന്നു നായര്‍. ഈ ഉദ്യമത്തിനു കറുപ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതിന്റെ ഇരയായതോ, ഉദാസീന്‍ വിഭാഗത്തിന്റെ ഏറ്റവും പുരാതന അമ്പലങ്ങളിലൊന്നായ റാനോപാലി നാനാക്ഷാഹി ടെമ്പിളും.
അയോധ്യയുടെ പ്രാന്തപ്രദേശത്തുള്ള റാനോപാലി നാനാക്ഷാഹി അമ്പലം ഉദാസീന്‍ വിഭാഗത്തിന്റെ മുഖ്യ ആശ്രമമാണ്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ മൂത്ത മകനായ ഗുരു ശ്രീചാന്ദ് 17ാം നൂറ്റാണ്ടിലാണ് ഉദാസീന്‍ വിഭാഗത്തിനു തുടക്കമിട്ടത്. പിന്നീടു ഗുരുനാനാക്കിന്റെ അുയായികള്‍ ഉദാസീന്‍ വിഭാഗവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോള്‍ അവര്‍ ഹിന്ദുമതത്തിലേക്കു തിരിയുകയായിരുന്നു. ശങ്കരാചാര്യരുടെ തത്ത്വശാസ്ത്രമായ അദ്വൈതമാണ് അവര്‍ പിന്തുടര്‍ന്നത്.
അവധിലെ നവാബ് ഉദാരമായി നല്‍കിയിരുന്ന ഒരുപാട് ഫലഭൂയിഷ്ഠമായ ഭൂമി 1949ല്‍ റാനോപാലി നാനാക്ഷാഹി അമ്പലത്തിനു സ്വന്തമായുണ്ടായിരുന്നു. നവാബ് അസദുദ്ദീന്‍ ദൌല (1775-97) സംഭാവനചെയ്ത ആയിരം ബിഗ വലുപ്പമുള്ള പ്ളോട്ടിന്റെ മധ്യത്തിലാണ് ഈ അമ്പലം നിര്‍മിച്ചിരിക്കുന്നത്. സരയൂനദിയുടെ മറുകരയിലും ആയിരക്കണക്കിനു ബിഗ വലുപ്പമുള്ള ഭൂമി ഈ അമ്പലത്തിനു സ്വന്തമായുണ്ടായിരുന്നു.
ബാബരിമസ്ജിദിനെ അമ്പലമായി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലും നായരുടെ അത്യാര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. അയോധ്യയിലെ പ്രമുഖ സന്ന്യാസിമാരുമായും ഹിന്ദു മഹാസഭയുടെ നേതാക്കളായ മഹന്ത് ദിഗ്വിജയ് നാഥ്, ഗോപാല്‍സിങ് വിശാരദ് എന്നിവരുമായും നായര്‍ക്ക് സൌഹൃദമുണ്ടായിരുന്നു. ഹിന്ദു മഹാസഭയും കൂട്ടരും വളരെ വിസ്തൃതമായ ഭൂമി നായര്‍ക്കു നല്‍കിയിരുന്നു. അയോധ്യയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന പലരും പറയുന്നത്, ഫൈസാബാദില്‍ ജില്ലാ മജിസ്ട്രേറ്റായിരിക്കെ നായര്‍ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായാണ് മഹാസഭയുടെ ആളുകള്‍ നായര്‍ക്കു ഭൂമി നല്‍കിയതെന്നാണ്.
ബാബരിമസ്ജിദില്‍ 'അദ്ഭുതം' പ്രത്യക്ഷപ്പെട്ട ഉടനെ ഒരുപാടു സംഭാവനകള്‍ നായര്‍ക്കു ലഭിച്ചു. ലാഖ്പെര്‍വാബാഗ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വലിയ മാവിന്‍തോട്ടമായിരുന്നു അവയില്‍ ഏറ്റവും ശ്രദ്ധേയം. ഒരുലക്ഷം മരങ്ങളുള്ള തോട്ടം എന്നാണ് ലാഖ്പെര്‍വാബാഗ് എന്നതിന്റെ അര്‍ഥം. ഫൈസാബാദ്-റായ്ബറേലി റോഡിനോടു ചേര്‍ന്നുള്ള ഈ തോട്ടം നായര്‍ക്കു നല്‍കിയതില്‍ മുഖ്യ പങ്കുവഹിച്ചത് രാമാനന്ദി എസ്റാബ്ളിഷ്മെന്റാണ്.
ഭൂപ്രഭുക്കന്മാരും ചെറുരാജാക്കന്മാരും നായര്‍ ഫൈസാബാദിലെ മജിസ്ട്രേറ്റായിരിക്കെ കടുത്ത പ്രതിസന്ധികള്‍ നേരിട്ടു. 1949-50 കാലഘട്ടത്തില്‍ നായര്‍ ഭൂസ്വത്ത് കുന്നുകൂട്ടാന്‍ തുടങ്ങിയപ്പോള്‍ ഭൂപ്രഭുക്കളുടെയും ചെറുരാജാക്കന്മാരുടെയും സാമ്രാജ്യം തകരാന്‍ തുടങ്ങി. ഭൂപ്രഭുത്വം ഇല്ലാതാക്കാനുള്ള നിയമവും (സമീന്ദാരി അബോളിഷന്‍ ബില്‍) ഭൂപരിഷ്കരണ ബില്ലും (ലാന്‍ഡ് റിഫോം ബില്‍) 1949 ജൂലൈയില്‍ യു.പി. അസംബ്ളിയില്‍ അവതരിപ്പിക്കുകയും 1951 ജുവരി 16നു അംഗീകരിക്കപ്പെടുകയും ചെയ്തു. 1952 മെയ് 5നു സുപ്രിംകോടതി ഈ നിയമത്തിന് അംഗീകാരം നല്‍കി.
ടാക്സ് കുന്നുകൂടിയതിനാല്‍ ഭൂപ്രഭുക്കന്മാര്‍ സമ്മര്‍ദ്ദത്തിലായ സമയമായിരുന്നു അത്. അതുകൊണ്ട് ഭൂപ്രഭുത്വം ഇല്ലാതാക്കാനുള്ള നിയമം കൊണ്ടുവരുന്നതിനു മുമ്പ് ടാക്സ് അടയ്ക്കാത്തവരുടെ സ്വത്തുക്കള്‍ ഗവണ്‍മേന്‍റിന് അധീനപ്പെടുത്താന്‍ അനുമതി നല്‍കുന്ന എന്‍കംബോഡ് എസ്റ്റേറ്റ്സ് ആക്ട് കൊണ്ടുവന്നു.
ഫൈസാബാദില്‍ നായരുടെ സിവില്‍ കേസുകള്‍ കൈകാര്യം ചെയ്ത അഡ്വ. സാധുസരണ്‍ മിശ്ര ഓര്‍ക്കുന്നു: "ഈ അവസരം മുതലാക്കുന്നതിക്കുനെറിച്ച് നായര്‍ ചിന്തിച്ചു. ഗവണ്‍മെന്റിലേക്ക് ടാക്സ് അടയ്ക്കുന്നതില്‍ അപാകത വരുത്തിയതിനുള്ള നഷ്ടപരിഹാരമെന്ന പേരില്‍ ഈ മേഖലയിലെ വിവിധ എസ്റേറ്റുകളുടെ നിയന്ത്രണത്തിലുള്ള പ്ളോട്ടുകള്‍ നായര്‍ കൈവശപ്പെടുത്താന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം കൈവശപ്പെടുത്തിയതില്‍ പ്രമുഖമായ ഒന്ന് ലോര്‍പുര്‍ എസ്റേറ്റിന്റേതായിരുന്നു. ഫൈസാബാദിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ വളര്‍ന്നുവരുന്ന ഒരു കാംപസിനു മധ്യത്തിലായിരുന്നു ലോര്‍പുര്‍ ഹൌസ് എന്ന പേരിലുള്ള ആ പ്ളോട്ട് സ്ഥിതി ചെയ്തിരുന്നത്. കുറച്ചു കാലം ഇതു നായരുടെ താമസസ്ഥലമായിരുന്നു. പിന്നീട് ചെറിയ റസിഡന്‍ഷ്യല്‍ പ്ളോട്ടുകളായി വില്‍പ്പന നടത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് നായര്‍ കോളനി എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലം ഇതാണ്.''1
അശോക് ബ്രഹ്മചാരിയുടെ പോരാട്ടം:
ഹിന്ദുമഹാസഭയുടെ അയോധ്യയുമായി ബന്ധപ്പെട്ട പദ്ധതികളിലെ അപകടം മനസ്സിലാക്കിയ കെ.കെ. നായരെ നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു അക്ഷയ് ബ്രഹ്മചാരി. അഹിംസയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം ഉറച്ച ഗാന്ധിയായിരുന്നു.
1949ല്‍, മുപ്പത്തിമൂന്നുകാരായ അക്ഷയ് ബ്രഹ്മചാരി ഫൈസാബാദ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും ഉത്തര്‍പ്രദേശിന്റെ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയിലെ അംഗവുമായിരുന്നു. ഹിന്ദു വര്‍ഗീയവാദികള്‍ ബാബരിമസ്ജിദിനെതിരേ നീങ്ങുന്നതില്‍ ദുഃഖിതനായിരുന്നു അദ്ദേഹം. 1949 നവംബര്‍ മധ്യത്തില്‍ വര്‍ഗീയവാദികള്‍ മുസ്ലിംശ്മശാനങ്ങള്‍ തുരക്കാനും മസ്ജിദിനു പുറത്തുള്ള ശ്മശാനം അശുദ്ധമാക്കാനും തുടങ്ങിയപ്പോള്‍ ബ്രഹ്മചാരി നേരിട്ട് അവിടം സന്ദര്‍ശിക്കുകയും ജില്ലാ കലക്ടറായ കെ.കെ. നായരെ വിവരം ധരിപ്പിക്കുകയും ചെയ്തു. എല്ലാം ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍, അധികം വൈകാതെത്തന്നെ അദ്ദേഹത്തിനു യാഥാര്‍ഥ്യം ബോധ്യപ്പെട്ടു. നായരുമായി വിവരം ചര്‍ച്ചചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഒരു സംഘം ബ്രഹ്മചാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും അദ്ദേഹത്തെ മൃഗീയമായി ആക്രമിക്കുകയും ചെയ്തു. ഗൂഢമാര്‍ഗത്തിലൂടെ പള്ളി കൈക്കലാക്കുന്നതിനു കേവലം ഒരു മാസം മുമ്പ്, അഥവാ 1949 വംബര്‍ 15നാണ് ഇതു സംഭവിച്ചത്.
പള്ളിക്കകത്തു യഥാര്‍ഥത്തില്‍ വിഗ്രഹം വയ്ക്കുന്നതിനു മുമ്പുതന്നെ ഹിന്ദു മഹാസഭക്കാരുടെയും 'വിരക്ത'യുടെയും വര്‍ഗീയ കാംപയിനുകള്‍ക്കെതിരേ ബ്രഹ്മചാരി പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. ബാബരിമസ്ജിദ് വീണ്ടടുക്കാന്‍ വേണ്ടി നിയമപരമായ നടപടികളില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി അയോധ്യയിലെ മുസ്ലിംകള്‍ക്കു പുറത്തുവരാനാവാത്ത വിധമുള്ള അന്തരീക്ഷം സൃഷ്ടിച്ചതിനു ബ്രഹ്മചാരി കോണ്‍ഗ്രസ് നേതാവായ ബാബാ രാഘവ്ദാസ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചു. അഭിരാംദാസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമികള്‍ കടന്നുകയറി പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹം നീക്കംചെയ്ത് മുസ്ലിംകള്‍ക്കു വിട്ടുകൊടുക്കണമെന്ന് കെ.കെ. നായരെ ആദ്യമായി ഓര്‍മിപ്പിച്ചതും ബ്രഹ്മചാരിയായിരുന്നു. അന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തരമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ബ്രഹ്മചാരി 1950 ഫെബ്രുവരി 20നു സമര്‍പ്പിച്ച നിവേദനത്തില്‍, ആഗ്രഹമുണ്ടായിരുന്നെങ്കില്‍ 1949 ഡിസംബര്‍ 23നു തന്നെ നായര്‍ക്ക് എളുപ്പത്തില്‍ പള്ളിയില്‍ നിന്നു വിഗ്രഹം നീക്കം ചെയ്യാമായിരുന്നു എന്നെഴുതി: "1949 ഡിസംബര്‍ 23നു ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് ഞാന്‍ ജില്ലാ മജിസ്ട്രേറ്റിനോടൊപ്പം ബാബരിമസ്ജിദിലെത്തി. അപ്പോള്‍ അവിടെ വിഗ്രഹമുണ്ടായിരുന്നു. പള്ളിക്കടുത്ത് കുറച്ച് ആളുകള്‍ കൂട്ടംകൂടിനിന്നിരുന്നു. അപ്പോള്‍തന്നെ വിഗ്രഹം നീക്കം ചെയ്തു പള്ളിയെ എളുപ്പത്തില്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍, ജില്ലാ മജിസ്ട്രേറ്റ് ഹിന്ദുത്വ ഭീകരര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.''2
പ്രശ്ം പരിഹരിക്കുന്നതില്‍ നായര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെങ്കിലും തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ ബ്രഹ്മചാരി ഒരുക്കമല്ലായിരുന്നു. ഒറ്റയാനായി സഞ്ചരിച്ചുകൊണ്ട് അയോധ്യയിലെയും ഫൈസാബാദിലെയും ബാബരിമസ്ജിദിന്റെ എതിരാളികള്‍ക്കെതിരേയുള്ള പ്രതിഷേധം അദ്ദേഹം തുടര്‍ന്നു. അദ്ദേഹത്തിനു പിന്തുണയുമായി വരാന്‍ കഴിയാത്തവിധം ഭയപ്പെട്ടവരായിരുന്നു മുസ്ലിംകള്‍. അദ്ദേഹത്തെ ഇസ്ലാം പക്ഷപാതിയെന്നും പ്രനശ്ക്കാരനെന്നും ഹിന്ദുത്വര്‍ മുദ്രകുത്തി. ദിവസങ്ങള്‍ക്കകം ബ്രഹ്മചാരിക്ക് അയോധ്യ വിട്ടുപോകേണ്ടിവന്നു. പിന്നീട് അദ്ദേഹത്തിന്റെ വീടു കൊള്ളയടിക്കപ്പെട്ടു.
എന്നാല്‍, ഇത് അക്രമത്തിനെതിരേ പോരാടാനുള്ള ബ്രഹ്മചാരിയുടെ കരുത്തു വര്‍ധിപ്പിച്ചതേയുള്ളൂ. ഏതെങ്കിലും സമുദായത്തിന്റെ വിശ്വാസങ്ങളുമായോ ചരിത്രവുമായോ അയോധ്യയിലെ ഇപ്പോഴത്തെ സംഭവത്തിനു ബന്ധമില്ലെന്നും എല്ലാം വലിയ രാഷ്ട്രീയപദ്ധതികളുടെ ഭാഗമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെപോയാല്‍ കൂടുതല്‍ കരുത്തു നേടുമെന്നും വര്‍ഗീയ വിദ്വേഷം ജ്വലിപ്പിക്കാന്‍ പുതിയ വിഷയങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
മുസ്ലിം ശ്മശാനവും ബാബരിമസ്ജിദും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളോടൊപ്പം മറ്റു ചില സംഭവങ്ങളും അയോധ്യയില്‍നിന്നും ഫൈസാബാദില്‍നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടു. അവയിലൊന്ന് ഒരു ദേശീയമുസ്ലിം നടത്തിയിരുന്ന ഫൈസാബാദിലെ 'സ്റാര്‍ ഹോട്ടല്‍' കെ.കെ. നായര്‍ ഒഴിപ്പിച്ചതായിരുന്നു. ഫൈസാബാദിലെ ഒരു പ്രമുഖ മുസ്ലിമിനെ അപമാനിക്കുന്നതിലൂടെ സമുദായത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുക എന്നതായിരുന്നു ലക്ഷ്യം. 1950 ആഗസ്ത് 19നു പ്രമുഖ ഗാന്ധിയും ഹരിജന്‍ വാരികയുടെ പത്രാധിപരുമായ കെ.ജി. മശ്റുവാല ഇങ്ങനെ റിപോര്‍ട്ട് ചെയ്തു: "ആ ഹോട്ടലില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടന്ന് ഒരു ദിവസം ആരോ ഒരാള്‍ കലക്ടറെ അറിയിച്ചു. ഹോട്ടല്‍ പരിശോധിച്ച അധികൃതര്‍ക്ക് അത്തരത്തിലുള്ളതൊന്നും കണ്ടത്താനായില്ല. ആ ഹോട്ടലിന്റെ പരിസരത്ത് നാലു പേരുണ്ടായിരുന്നു. അവരിലൊരാള്‍ ബിസ്കറ്റ് വാങ്ങാന്‍ വേണ്ടി സുല്‍ത്താന്‍പൂരില്‍ നിന്നു വന്നതായിരുന്നു. സെക്ഷന്‍ 109 ക്രിമിനല്‍ വകുപ്പുപ്രകാരം അദ്ദേഹം അറസ്റ് ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഹോട്ടല്‍ നടത്തിപ്പുകാരാട് അവിടന്ന് ഒഴിയാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കലക്ടറുടെ സാന്നിധ്യത്തില്‍ അപ്പോള്‍ തന്നെ ഹോട്ടല്‍ ഒഴിയുകയും ചെയ്തു. പിന്നീട് ആ ഹോട്ടലിന്റെ ഉടമസ്ഥത മറ്റൊരാള്‍ക്കു നല്‍കി. അയാള്‍ 'ഗോമതി ഹോട്ടല്‍' എന്ന പേരില്‍ ആ ഹോട്ടല്‍ തുറന്നു. അതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ ജഡ്ജിയും മറ്റു ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 'സ്റാര്‍ ഹോട്ടലി'ന്റെ ഉടമ ഒരു പഴയ ദേശീയമുസ്ലിമായിരുന്നെന്നും അതുകൊണ്ടുതന്നെ ഒരുകാലത്ത് മുസ്ലിംലീഗ് അദ്ദേഹത്തെ ബഹിഷ്കരിച്ചിരുന്നു എന്നും പറയപ്പെടുന്നു.
പള്ളിയില്‍ വിഗ്രഹം വയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് മേല്‍ വിവരിച്ച സംഭവമുണ്ടായത്. സ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥനായിരുന്ന മുഹമ്മദ് ബഷീറിന്റെ മകനായ മുഹമ്മദ് അഹ്മദിന്റെ അഭിപ്രായത്തില്‍, ഈ സംഭവം ആ പ്രദേശത്തെ മുസ്ലിംകളില്‍ കടുത്ത ഭീതിയുണ്ടാക്കി. അതിനെത്തുടര്‍ന്ന് അവിടെ നിന്നു പലരും കിഴക്കന്‍ പാകിസ്താനിലേക്കു കുടിയേറി.
മുസ്ലിംകളെ കിഴക്കന്‍ പാകിസ്താനിലേക്കോ പടിഞ്ഞാറന്‍ പാകിസ്താനിലേക്കോ കുടിയേറാന്‍ നിര്‍ബന്ധിതരാക്കുക എന്നതായിരുന്നു ഒരുപക്ഷേ നായരുടെയും ഹിന്ദുസംഘടനകളുടെയും ലക്ഷ്യം. എന്നാല്‍, ബഷീര്‍ വെല്ലുവിളികളെ ധീരതയോടെ നേരിട്ടു. എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ടിവന്നുവെങ്കിലും കഠിനാധ്വാത്തിനു ഫലമുണ്ടായി. 1998ല്‍ അദ്ദേഹം മരിക്കുന്നതിനു മുമ്പ് പുതിയൊരു ബേക്കറി തുടങ്ങി. മുഹമ്മദ് അഹ്മദിന്റെ നിയന്ത്രണത്തില്‍ ബഷീറിന്റെ പേരമക്കള്‍ നടത്തുന്ന ആ ബേക്കറി ഇന്നു ഫൈസാബാദിലെ അതിപ്രശസ്തമായ ബേക്കറികളിലൊന്നാണ്. മുമ്പ് സ്റാര്‍ ഹോട്ടല്‍ ഉണ്ടായിരുന്നതിന്റെ സമീപത്താണ് ഇതു സ്ഥിതിചെയ്യുന്നത്.
1 അഭിപ്രായം:
track
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ